അമ്പലപ്പുഴ: മഴയുടെ ശക്തി കുറഞ്ഞതോടെ പൊന്തുവലക്കാർ കടലിൽ ഇറങ്ങിത്തുടങ്ങിയെങ്കിലും മത്സ്യമില്ലാതെ നിരാശരായി മടങ്ങി. ജില്ലയിൽ ഏറ്റവും കൂടുതൽ പൊന്തുവലക്കാരുള്ളത് ഇഎസ്ഐ വട്ടയാൽ, വാടക്കൽ അറപ്പപൊഴി, പറവൂർ ഗലീലിയ, ചള്ളി, ആനന്ദേശ്വരം, കരൂർ, പുറക്കാട് ഭാഗങ്ങളിലാണ്. ചാകര പുറക്കാട് തെളിയുമെന്ന പ്രതീക്ഷയിൽ നൂറുകണക്കിനു പൊന്തുകളാണ് നാനാഭാഗത്തുനിന്ന് ഇവിടെ എത്തിച്ചു കൊണ്ടിരിക്കുന്നത്. ചെറുകിട വള്ളങ്ങളും മിനിലോറിയിൽ കയറ്റി തോട്ടപ്പള്ളി ഹാർബർ അടക്കം സുരക്ഷിത സ്ഥാനത്ത് എത്തിച്ചു തുടങ്ങി. ചാകരപ്രതീക്ഷയാണ് എല്ലാവരിലും. മഴയുടെ ശക്തി കുറഞ്ഞതോടെ ഇന്നലെ പുന്നപ്ര ചള്ളി തീരത്തുനിന്ന് ചില പൊന്തു വള്ളങ്ങൾ ഇറക്കിയെങ്കിലും ഏറെ പണിപ്പെട്ടാണ് കര അടുത്തത്. കടൽ അപ്രതീക്ഷമാകുകയും ചെയ്തു. കരയിൽനിന്ന മത്സ്യത്തൊഴിലാളികളാണ് കടലിൽ ഇറങ്ങി ഇവരെ കരയെത്തിച്ചത്. വളരെ കുറച്ചു ചെമ്മീനും പൊടിമീനും മാത്രമാണ് ഇവർക്കു ലഭിച്ചത്. വലയിൽനിന്ന് മീൻ വേർപ്പെടുത്താൻനിന്ന സഹായികൾക്ക് കൊടുത്തിട്ട് ആഴക്കടലിൽ ജീവൻ പണയം വച്ചു ഒറ്റയ്ക്കു മല്ലിട്ടവനു…
Read MoreCategory: Alappuzha
ഗൂഗിൾ മാപ്പ് വഴിതെറ്റിച്ചെത്തിച്ചത് വനത്തിൽ; മുന്നോട്ട് പോകുന്നതിനിടെ കൊക്കയിൽ വീണു; പാസ്റ്റർക്ക് രക്ഷകരായി പോലീസ്
പത്തനംതിട്ട: പത്തനംതിട്ടയിൽ ഗൂഗിൾ മാപ്പ് നോക്കി വാഹനമോടിച്ചവർ വഴിതെറ്റി കൊക്കയിൽ വീണു. കോന്നിയിലെ കള്ളിപ്പാറയിലാണ് സംഭവം. തിരുവല്ല സ്വദേശിയായ പാസ്റ്റർ സജി ചെറിയാൻ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. പാസ്റ്റർ ഫോണിൽ വിളിച്ചതിനെതുടർന്ന് സ്ഥലത്തെത്തിയ പോലീസിന് മണിക്കൂറുകൾക്ക് ശേഷമാണ് വാഹനം കണ്ടെത്തി രക്ഷപ്പെടുത്താനായത്. മാങ്കോടുനിന്ന് തിരുവല്ലയിലേക്ക് ഗൂഗിൾ മാപ്പ് നോക്കി പോകുകയായിരുന്നു കാർ. ഇതിനിടെ, വഴിതെറ്റിയ കാർ കള്ളിപ്പാറയ്ക്ക് സമീപം വനത്തിൽ കുടുങ്ങുകയും കൊക്കയിലേക്ക് ചരിയുകയുമായിരുന്നു. ഉടൻതന്നെ കാർ ഓടിച്ചിരുന്ന പാസ്റ്റർ 112ൽ വിളിച്ച് പോലീസിന്റെ സഹായം തേടി. കൂടൽ പോലീസ് നടത്തിയ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് പാസ്റ്ററെ രക്ഷപ്പെടുത്തിയത്. കാർ ഇപ്പോഴും വനത്തിൽ കുടുങ്ങിക്കിടക്കുകയാണ്. ഇത് നാളെ മാത്രമേ പുറത്തെടുക്കാൻ കഴിയൂ എന്നാണ് പോലീസ് അറിയിക്കുന്നത്.
Read Moreമുഹമ്മ ചിറയ്ക്കൽ ക്ഷേത്രത്തിലെ മോഷണം; സൈബർസെല്ലിന്റെ സഹായത്തോടെ പ്രതി ശശിധരൻ പിടിയിൽ
ആലപ്പുഴ: മുഹമ്മ കണ്ണങ്കര ചിറയ്ക്കൽ ഗൗരിശങ്കര ക്ഷേത്രത്തിലെ സ്വർണാഭരണമോഷണവുമായി ബന്ധപ്പെട്ട് ക്ഷേത്രത്തിലെ കീഴ്ശാന്തിയായിരുന്ന പ്രതിയെ അറസ്റ്റ് ചെയ്തു. തമിഴ്നാട് ദിണ്ടികൽ പഴനി സ്വദേശി ശശിധരൻ (69) ആണ് മുഹമ്മ പോലീസിന്റെ പിടിയിലായത്. മുഹമ്മ കണ്ണങ്കര ചിറയ്ക്കൽ ഗൗരി ശങ്കര ക്ഷേത്രത്തിൽ കീഴ്ശാന്തിയായി ജോലി ചെയ്തിരുന്ന പ്രതി 2025 ഡിസംബർ 31ന് വൈകിട്ട് മേൽശാന്തി ക്ഷേത്രത്തിന്റെ ശ്രീകോവിൽ അടച്ചുപോയ സമയത്ത്, കോവിലിനുള്ളിൽ കടന്ന് ശ്രീകോവിലിനുള്ളിൽ സൂക്ഷിച്ചിരുന്ന 16.5 ഗ്രാം തൂക്കം വരുന്ന മുത്തുമാലയും 16 ഗ്രാം തൂക്കു വരുന്ന ഷോമാലയും ഉൾപ്പെടെ 32 ഗ്രാം സ്വർണാഭരണങ്ങൾ മോഷ്ടിച്ചത്. മോഷണത്തിനുശേഷം മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് ഒളിവിൽ പോയ പ്രതിയെ സൈബർസെല്ലിന്റെ സഹായത്തോടെ മലപ്പുറം മഞ്ചേരി ഭാഗത്തുനിന്നും കണ്ടെത്തി മുഹമ്മ പോലീസ് അറസ്റ്റ് ചെയ്യ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
Read Moreമുൻവൈരാഗ്യത്തിന്റെ പേരിൽ കൊലപ്പെടുത്താൻ ശ്രമം: പ്രതികൾക്ക് ഏഴു വർഷം കഠിനതടവും പിഴയും
ആലപ്പുഴ: മുൻ വൈരാഗ്യത്തിന്റെ പേരിൽ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പ്രതികൾക്ക് ഏഴു വർഷം കഠിനതടവും 17,000 രൂപ വീതം പിഴയും. ഹരിപ്പാട് പഞ്ചായത്ത് എട്ടാം വാർഡിൽ വാലുപറമ്പിൽ ഷിജീവ് (37), പള്ളിപാട് പാലത്തുംപാട്ടിൽ സന്തോഷ് കുമാർ (50), ഹരിപ്പാട് പ്രഭാഷ്ഭവനത്തിൽ പ്രഭാഷ് (38), പ്രദീപാലയം വീട്ടിൽ പ്രദീപ് (39) എന്നിവരെയാണ് ആലപ്പുഴ അഡീഷണൽ ജില്ലാ സെഷൻസ് കോടതി ശിക്ഷിച്ചത്. ഹരിപ്പാട് പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ജഡ്ജി എം. ഷുഹൈബിന്റേതാണ് വിധി. 2013 നവംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. ഹരിപ്പാട് പഞ്ചായത്ത് 8 -ാം വാർഡിൽ പുലാപ്പുഴ തെക്ക് മുറിയിൽ കാവുപറമ്പിൽ വീട്ടിൽ അനീഷ് കുമാറിന് വീടിന് സമീപത്തുവച്ച് പ്രതികൾ ആക്രമിക്കുകയായിരുന്നു. രണ്ടു മോട്ടോർ സൈക്കിളിലെത്തിയ നാട്ടുകാരായ പ്രതികൾ ആയുധങ്ങളുമായാണ് ആക്രമിച്ചത്. ഒന്നാം പ്രതി ഷിജീവിനെ മുമ്പ് ആക്രമിച്ചതിന്റെ വിരോധത്തിലായിരുന്നു ആക്രമണം. ഷിജീവ് വാളുകൊണ്ട് അനീഷ് കുമാറിന്റെ വലതു…
Read Moreചെറിയനാട്ട് വീടുകളിൽ കവർച്ചയും മോഷണശ്രമവും; ബൈക്കും സ്വർണവും പണവും കവർന്നു; അന്വേഷണം ആരംഭിച്ച് പോലീസ്
ചെങ്ങന്നൂർ: ചെറിയനാട് പതിനഞ്ചാം വാർഡ് അത്തിമൺചേരി ഭാഗത്ത് അഞ്ചു വീടുകളിൽ മോഷണവും മോഷണശ്രമവും. ബുധനാഴ്ച രാത്രി 11.30നും 12.30നും മധ്യേയാണ് മോഷണപരമ്പര അരങ്ങേറിയത്. വീടുകളിൽനിന്ന് 5000 രൂപ, കാൽ പവന്റെ സ്വർണമോതിരം, ബൈക്ക്, കുട, മഴക്കോട്ട് എന്നിവ മോഷ്ടിച്ചു. കണ്ണങ്ങാട്ടിൽ ചന്ദ്രൻ, കെട്ടിട നിർമാണ കരാറുകാരൻ തോമസ് വാടകയ്ക്കു താമസിക്കുന്ന വീട്, മാമ്പള്ളി തെക്കേതിൽ സോമനാഥക്കുറുപ്പ്, സോമൻപിള്ള, സുമേഷ് എന്നിവരുടെ വീടുകളിലാണ് മോഷ്ടാവ് എത്തിയത്. ചന്ദ്രന്റെ വീട്ടിൽനിന്നാണ് ബൈക്കും കുടയും നഷ്ടപ്പെട്ടത്. കെട്ടിട നിർമാണ കരാറുകാരനായ തോമസ് തൊഴിലാളികളോടൊപ്പം താമസിക്കുന്ന വാടകവീടിന്റെ ജനാലവഴി വാതിൽകുറ്റി മാറ്റിയാണ് മോഷ്ടാവ് അകത്തുകടന്നത്. തൊഴിലാളികളുടെ ബാഗിൽ സൂക്ഷിച്ചിരുന്ന 5000 രൂപയും കാൽ പവന്റെ സ്വർണമോതിരവുമാണ് ഇവിടെനിന്ന് കവർന്നത്. സുമേഷിന്റെ വീട്ടിലെ കാർപോർച്ചിലിരുന്ന മഴക്കോട്ടും മോഷ്ടാവ് അപഹരിച്ചു. മറ്റു രണ്ടു വീടുകളിൽനിന്ന് ഒന്നും നഷ്ടപ്പെട്ടിട്ടില്ല. സോമനാഥക്കുറുപ്പിന്റെയും സോമൻപിള്ളയുടെയും വീടുകളിലെ സിസിടിവി കാമറകളിൽ മോഷ്ടാവിന്റെ…
Read Moreനാലാം വയസിൽ നാല് റിക്കാർഡ്; ഉറുമിവീശലില് അത്ഭുതമായി അനില്‍ പ്രശാന്ത്-ജീതു ദമ്പതികളുടെ മകൻ സെലസ്റ്റീനോ
ചേര്‍ത്തല: കളരിപ്പയറ്റിലെ ഏറ്റവും അപകടകരമായ ഉറുമിവീശലില് നാലുവയസുകാരന്റെ അത്ഭുതപ്രകടനം. ചേര്‍ത്തല തെക്ക് പഞ്ചായത്ത് 12-ാം വാര്‍ഡ് വലിയവീട്ടില്‍ അനില്‍ പ്രശാന്ത്-ജീതു ദമ്പതികളുടെ മകനായ സെലസ്റ്റീനോ വര്‍ഗീസാണ് നാല് റിക്കാർഡുകൾ സ്വന്തം പേരിൽ കുറിച്ചത്. പട്ടണക്കാട് സെന്റ് ജോസഫ്സ് സ്കൂളില്‍ എല്‍കെജി വിദ്യാര്‍ഥിയാണ്. കളരിപ്പയറ്റില്‍ ഉറുമി വിഭാഗത്തില്‍ 30 സെക്കന്‍ഡില്‍ 93 തവണ വീശിയ സെലസ്റ്റീനോ ഏഷ്യന്‍ ബുക്ക് ഓഫ് റിക്കാര്‍ഡ്സില്‍ ഇടംപിടിച്ചു. പിന്നാലെ ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്സിലും ഇന്ത്യന്‍ ബുക്സ് ഓഫ് സ്കൂള്‍ റിക്കാര്‍ഡ്സിലും കേരള ബുക്ക് ഓഫ് റിക്കാര്‍ഡ്സിലും സെലസ്റ്റീനോ സ്ഥാനം നേടി. 12 വയസില്‍ താഴെയുള്ളവര്‍ അനായാസം ഉറുമി വീശുന്നത് അപൂര്‍വമാണെന്ന് മേഖലയിലുള്ളവര്‍ പറയുന്നg. ആലപ്പുഴ തത്തംപള്ളിയിലെ കളരിപ്പയറ്റ് അക്കാഡമിയില്‍ ചേര്‍ന്ന സെലസ്റ്റിന്റെ കഴിവുകള്‍ തിരിച്ചറിഞ്ഞ് ഉറുമി അഭ്യസിപ്പിച്ചത് പരിശീലകൻ യേശുദാസ് ജസ്റ്റിനാണ്. മൂന്നാം വയസിലാണ് പരിശീലനം തുടങ്ങിയത്. കളരിപ്പയറ്റ് ആചാര്യന് കോമളന്…
Read Moreഇവൻ ഈച്ചത്തലക്കണ്ട ഇൻകോഗ്നിറ്റ..! പെരിയാർ കടുവ സങ്കേതത്തിൽ അപൂർവ മത്സ്യയിനത്തെ കണ്ടെത്തി മലയാളി
ചെങ്ങന്നൂർ: പെരിയാർ കടുവ സങ്കേതത്തിൽ അപൂർവയിനം മത്സ്യത്തെ ശാസ്ത്രജ്ഞർ കണ്ടെത്തി. ഈച്ചത്തലക്കണ്ട ഇൻകോഗ്നിറ്റ എന്നാണ് ഈ പുതിയ മത്സ്യത്തിന് പേരിട്ടിരിക്കുന്നത്. പെരിയാർ കടുവ സങ്കേതത്തിൽ മാത്രം കാണപ്പെടുന്ന ഒൻപതാമത്തെ മത്സ്യയിനമാണ് ഇത്. അന്താരാഷ്ട്ര ശാസ്ത്ര ജേർണലായ സിസ്റ്റമാറ്റിക്സ് ആൻഡ് ബയോഡൈവേഴ്സിറ്റിയിലാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്. കാലാവസ്ഥാ പ്രതിസന്ധിയും ആവാസവ്യവസ്ഥയുടെ തകർച്ചയും ഈ അപൂർവ മത്സ്യങ്ങളുടെ നിലനിൽപ്പിന് വെല്ലുവിളിയാണ്. ഫലപ്രദമായ ഇടപെടലിലൂടെ ഇവയുടെ സംരക്ഷണം അടിയന്തരമായി ഉറപ്പാക്കണമെന്നാണ് ഗവേഷകർ പറയുന്നത്. ഗവേഷണത്തിനുപിന്നിൽ മലയാളിതിളക്കംകേരള സർവകലാശാലയിലെ ഗവേഷകയും പത്തനാപുരം സെന്റ് സ്റ്റീഫൻസ് കോളജ് അധ്യാപികയുമായ ശ്വേത ചന്ദ്ര, കുഫോസിലെ അധ്യാപകൻ ഡോ. രാജീവ് രാഘവൻ, റയാൻ ബാബു, ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജ് അധ്യാപകൻ ഡോ. അഭിലാഷ് രവിമോഹനൻ, ജർമനിയിലെ സെൻകെൻബെർഗ് നാച്ചുറൽ ഹിസ്റ്ററി മ്യൂസിയത്തിലെ ഡോ. റാൽഫ് ബ്രിറ്റ്സ്, ഡൽഹി ശിവ് നാടാർ സർവകലാശാലയിലെ ഡോ. നീലേഷ് ദഹനുകർ…
Read Moreഅപകടത്തിനായി കാത്തിരിക്കരുതേ; പുളിങ്കുന്ന് താലൂക്ക് ആശുപത്രി പാലം താഴുന്നു; അടിയന്തിര നടപടി വേണമെന്ന് നാട്ടുകാർ
രാമങ്കരി: കുട്ടനാട് താലൂക്ക് ആശുപത്രിക്കു മുന്നിലായി സ്ഥിതിചെയ്യുന്ന പുളിങ്കുന്ന് കുമ്പളംചിറ ആംബുലൻസ് പാലത്തിന്റെ കാലുകൾ വീണ്ടും താഴ്ന്നുതുടങ്ങി. യാത്രക്കാർ ഭീതിയിൽ. 35 വർഷത്തിലേറേ പഴക്കമുള്ള പാലത്തിന്റെ നടുവിലെ തൂണുകളാണ് ദിവസേന താഴ്ന്നുകൊണ്ടിരിക്കുന്നത്. ഇതോടെ, ഇരുകരകളിൽനിന്നുള്ള സ്പാനും മധ്യഭാഗത്തെ സ്പാനും തമ്മിലുള്ള വിടവ് ക്രമാതീതമായി വർധിച്ചു. നാലുവീലുകളുള്ള വാഹനങ്ങൾ പാലത്തിന്റെ മധ്യഭാഗത്തുനിന്നും ഇരുകരകളിലേക്കുമുള്ള സ്പാനുകളിലേക്ക് കയറുന്പോൾ അടിതട്ടി കേടുപാടുകൾ സംഭവിക്കുന്നത് പതിവാണ്.ഇപ്പോൾ ഒരു തരത്തിലും വീൽപൊക്കമില്ലാത്ത വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയാത്ത സ്ഥിതിയായിട്ടുണ്ട്. ഇത് പലപ്പോഴും വാഹനങ്ങൾ പാലത്തിൽ കുടുങ്ങികിടക്കുന്നതിനു കാരണമാകുന്നു. എസി റോഡിലെ പള്ളിക്കൂട്ടുമ്മ ജംഗ്ഷൻ, പുളിങ്കുന്ന്, കണ്ണാടി, കാവാലം തുടങ്ങിയ സ്ഥലങ്ങളിൽനിന്ന് ആശുപത്രിയിലേക്കും പുളിങ്കുന്ന് എൻജിനിയറിംഗ് കോളജ്, ലിറ്റിൽഫ്ലവൾ ഗേൾസ്, സെന്റ് ജോസഫ് ഹൈസ്കൂൾ, കെഇ കാർമൽ സ്കൂൾ, പഞ്ചായത്ത് ഓഫീസ്, ബാങ്കുകൾ തുടങ്ങിയ നിരവധി സ്ഥാപനങ്ങളിലേക്ക് എളുപ്പത്തിലെത്താൻ സഹായിക്കുന്ന പ്രധാന പാലമാണിത്. 35 വർഷങ്ങൾക്ക് മുമ്പ്…
Read Moreഓപ്പറേഷൻ തണ്ടർ; ചെങ്ങന്നൂരിൽ വൻ ചാരായവേട്ട; 10 ലിറ്റർ ചാരായവും കോടയും വാറ്റുപകരണങ്ങളും പിടികൂടി
ചെങ്ങന്നൂർ: ഓപ്പറേഷൻ തണ്ടർ- പരിശോധനയുടെ ഭാഗമായി ചെങ്ങന്നൂരിൽ വൻ ചാരായവേട്ട. ഇലഞ്ഞിമേൽ ഭാഗത്തുനിന്നും പത്തു ലിറ്റർ ചാരായവും 40 ലിറ്റർ കോടയും വാറ്റുപകരണങ്ങളും എക്സൈസ് സംഘം പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് പുലിയൂർ വില്ലേജിൽ ഇലഞ്ഞിമേൽ കോട്ടത്തറ കോളനിയിൽ പ്രസന്നാലയം വീട്ടിൽ സുനീഷിനെതിരേ അബ്കാരി നിയമപ്രകാരം കേസെടുത്തു. എക്സൈസ് സംഘത്തെ കണ്ട് പ്രതി ഓടി രക്ഷപ്പെട്ടു. ഇയാൾക്കായി തെരച്ചിൽ ഊർജിതമാക്കി. ചെങ്ങന്നൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർക്ക് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് കഴിഞ്ഞദിവസം രാത്രി 9.40 ഓടെയായിരുന്നു പരിശോധന. അസി. എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) ബാബു ഡാനിയേലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് റെയ്ഡ് നടത്തിയത്. 10 ലിറ്റർ ചാരായം, 40 ലിറ്റർ കോട, 40 ലിറ്റർ സ്പെന്റ് വാഷ് എന്നിവയും പ്രദേശത്ത് ഒളിപ്പിച്ച നിലയിലായിരുന്ന വാറ്റുപകരണങ്ങളുമാണ് കണ്ടെടുത്തത്. എക്സൈസ് പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർ ബി. സുനിൽകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ ആർ. ശ്രീജിത്ത്,…
Read Moreകൃഷിക്കും മനുഷ്യര്‍ക്കും ഭീഷണിയായി കുട്ടനാട്ടിൽ ആഫ്രിക്കന്‍ ഒച്ചുകള്‍ പെരുകുന്നു; കരുതൽ വേണമെന്ന് അധികൃതർ
മങ്കൊമ്പ്: കുട്ടനാട്ടിൽ വിവിധയിടങ്ങളിലായി ആഫ്രിക്കൻ ഒച്ചുകൾ വ്യാപിക്കുന്നത് നാട്ടുകാരിൽ ആശങ്ക പടർത്തുന്നു. കാവാലം, പുളിങ്കുന്ന് ഗ്രാമപഞ്ചായത്തുകളിലാണ് ഇപ്പോൾ ഇത്തരം ഒച്ചുകളുടെ സാന്നിധ്യം വർധിക്കുന്നത്. കാവാലം ഗ്രാമപഞ്ചായത്തിന്റെ 11-ാം വാർഡിലാണ് ഇവ ഏറ്റവുമധികമായി കാണപ്പെടുന്നത്. കഴിഞ്ഞ രണ്ടു വർഷമായി ഇവയുടെ സാന്നിധ്യം കണ്ടുവരുന്നു. ഇപ്പോൾ 12-ാം വാർഡിന്റെ ചില പ്രദേശങ്ങളിലും ഇവയെ കാണുന്നുണ്ട്. മഴക്കാലം ആരംഭിച്ചതോടെയാണ് ഇവയുടെ സാന്നിധ്യം കൂടുതലായി അനുഭവപ്പെടുന്നത്. ആളൊഴിഞ്ഞ പുരയിടങ്ങൾ ചപ്പുചവറുകൾ കൂടിക്കിടക്കുന്നയിടങ്ങൾ, മതിലുകൾ, ഭിത്തികൾ ഇവിടെയെല്ലാം ഇവയുടെ സാന്നിധ്യമുണ്ട്.രാക്ഷസ ഒച്ചുകൾ എന്ന പേരിലും അറിയപ്പെടുന്ന ഇവയുടെ ശാസ്ത്രനാമം അക്കാറ്റിന ഫുലിക്ക എന്നാണ്. ഗസ്ട്രോപോട ക്ലാസ് അക്കാറ്റിന കുടുംബത്തിലെ അക്കാറ്റിന ജനുസിൽപ്പെട്ട ഇനമായ ഇവ കിഴക്കൻ ആഫ്രിക്കൻ സ്വദേശിയാണ്. പൊതുവേ ഇവയെ അപകടകാരികൾ എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. വൻതോതിൽ കൃഷികൾ നശിപ്പിക്കുന്നതിനു പുറമേ മനുഷ്യരിൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കാനും ഇവ കാരണമാകുന്നു.ഇലകൾ തിന്നുന്ന ഇവയെ പ്രധാനമായും കൃഷിയിടങ്ങൾ,…
Read More