ആ​ല​പ്പു​ഴ-​കോ​ട്ട​യം ജി​ല്ല​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന ത​ണ്ണീ​ർ​മു​ക്കം ബ​ണ്ട് റോ​ഡി​ന് ശാ​പ​മോ​ക്ഷം; പു​ന​ർ​നി​ർ​മ​ണ​ത്തി​ന് 1 കോ​ടി

ചേ​ർ​ത്ത​ല: ആ​ല​പ്പു​ഴ-​കോ​ട്ട​യം ജി​ല്ല​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന പ്ര​ധാ​ന​പാ​ത​യാ​യ ത​ണ്ണീ​ർ​മു​ക്കം ബ​ണ്ട് റോ​ഡ് പു​ന​ർ​നി​ർ​മി​ക്കാ​ൻ ന​ട​പ​ടി. നാ​ട്ടു​കാ​രു​ടെ​യും യാ​ത്ര​ക്കാ​രു​ടെ​യും നി​ര​ന്ത​ര​മാ​യ പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്ക് ഒ​ടു​വി​ലാ​ണ് വേ​മ്പ​നാ​ട് കാ​യ​ലി​നു കു​റു​കെ​യു​ള്ള ബ​ണ്ട് റോ​ഡ് പൊ​ളി​ച്ചു​നി​ർ​മി​ക്കു​ന്ന​ത്. 1.40 കോ​ടി രൂ​പ​യാ​ണ് നി​ർ​മാ​ണ​ച്ചെ​ല​വ്. റോ​ഡ് സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ്ര​ദേ​ശ​വാ​സി​ക​ളും സ​ന്ന​ദ്ധ​സം​ഘ​ട​ന​ക​ളും ഉ​ന്ന​താ​ധി​കാ​രി​ക​ൾ​ക്ക് അ​ട​ക്കം പ​ല​ത​വ​ണ നി​വേ​ദ​നം ന​ൽ​കി​യി​രു​ന്നു. റോ​ഡ് പു​ന​ർ​നി​ർ​മാ​ണ​ത്തി​ന് മാ​ത്ര​മാ​ണ് നി​ല​വി​ൽ തു​ക അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. ഒ​ന്ന​ര കി​ലോ​മീ​റ്റ​ർ നീ​ള​മു​ള്ള ബ​ണ്ടി​ൽ ഒ​ന്ന്, ര​ണ്ട് ഘ​ട്ട​ങ്ങ​ളി​ലാ​യി നി​ർ​മി​ച്ച പാ​ല​ങ്ങ​ളി​ലെ ഒ​രു കി​ലോ​മീ​റ്റ​ർ ഭാ​ഗ​മാ​ണ് ദേ​ശീ​യ​പാ​ത നി​ല​വാ​ര​ത്തി​ൽ പു​ന​ർ​നി​ർ​മി​ക്കു​ന്ന​ത്. അ​ടു​ത്തി​ടെ നി​ർ​മി​ച്ച മ​ധ്യ​ഭാ​ഗ​ത്തെ മൂ​ന്നാം​ഘ​ട്ടം മാ​ത്ര​മാ​ണ് നി​ല​വി​ൽ ഗ​താ​ഗ​ത​യോ​ഗ്യ​മാ​യി​ട്ടു​ള്ള​ത്. ആ​ല​പ്പു​ഴ- മ​ധു​ര സം​സ്‌​ഥാ​നപാ​ത​യു​ടെ ഭാ​ഗ​മാ​യ ബ​ണ്ട് റോ​ഡി​ന്‍റെ സം​ര​ക്ഷ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ചു​മ​ത​ല പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​നാ​യി​രു​ന്നു. റോ​ഡി​ല്‍ താ​ത്കാ​ലി​ക അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തി ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ റോ​ഡ് പൊ​ട്ടി​പ്പൊ​ളി​യു​ന്ന സ്ഥിതി​യാ​യി​രു​ന്നു. ബ​ണ്ടി​ന്‍റെ മ​ധ്യ​ഭാ​ഗ്യ​ത്തെ റോ​ഡി​ന്‍റെ ത​ക​ർ​ച്ച അ​പ​ക​ട​ങ്ങ​ൾ​ക്കും ഗ​താ​ഗ​ത​ക്കു​രു​ക്കി​നും കാ​ര​ണ​മാ​യി​രു​ന്നു. റോ​ഡ് ത​ക​രു​ന്ന​ത് പ​തി​വാ​യ​തോ​ടെ…

Read More

പൈ​പ്പു​ക​ൾ പൊ​ട്ടി​യൊ​ലി​ക്കാ​ൻ തു​ട​ങ്ങി​യി​ട്ട് മാ​സ​ങ്ങ​ൾ; കു‌​ടി​വെ​ള്ളം മു​ട്ടി കു​ട്ട​നാ​ട്ടു​കാ​ർ

രാ​മ​ങ്ക​രി: കു​ട്ട​നാ​ട്ടി​ലെ രാ​മ​ങ്ക​രി, പു​ളി​ങ്കു​ന്ന്, കാ​വാ​ലം, ച​ന്പ​ക്കു​ളം തു​ട​ങ്ങി വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലാ​യി വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​ടെ പൈ​പ്പു​ക​ൾ പൊ​ട്ടി​യ​തോ​ടെ കു‌​ടി​വെ​ള്ളം മു​ട്ടി കു​ട്ട​നാ​ട്ടു​കാ​ർ. ദി​വ​സ​വും ആ​യി​ര​ക്ക​ണ​ക്കി​ന് ലി​റ്റ​ർ കു​ടി​വെ​ള്ളം പാ​ഴാ​കു​ന്നു. രാ​മ​ങ്ക​രി പ​ഞ്ചാ​യ​ത്ത് ര​ണ്ടാം വാ​ർ​ഡി​ലെ മ​ണ​ലാ​ടി ജെ​ട്ടി മു​ത​ൽ രാ​മ​ങ്ക​രി ജെ​ട്ടി വ​രെ നീ​ളു​ന്ന റോ​ഡ്, വെ​ളി​യ​നാ​ട് ക​ട​ത്തു​ക​ട​വ് മു​ത​ൽ മൂ​ലേ​ശേ​രി വ​രെ നീ​ളു​ന്ന റോ​ഡ് എ​ന്നി​ങ്ങ​നെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലെ പൈ​പ്പു​ക​ളാ​ണ് പൊ​ട്ടി മാ​സ​ങ്ങ​ളാ​യി വെ​ള്ളം പാ​ഴാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. പ​ന്പിം​ഗി​ല്ലാ​ത്ത ദി​വ​സ​ങ്ങ​ളി​ൽ പ്ര​ദേ​ശ​ത്തെ ചെ​ളി നി​റ​ഞ്ഞ വെ​ള്ളം ഈ ​പൈ​പ്പു​ക​ളി​ലേ​ക്ക് തി​രി​ച്ചു ക​യ​റു​ക​യും വീ​ണ്ടും പ​ന്പിം​ഗ് ആ​രം​ഭി​ക്കു​ന്പോ​ൾ ഹൗ​സ് ക​ണ​ക്‌​ഷ​നു​ക​ളി​ലു​ൾ​പ്പെ​ടെ മ​ലി​ന​ജ​ലം വ്യാ​പി​ക്കു​ന്ന​തി​നാ​ൽ ഒ​രു​ത​ര​ത്തി​ലും ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യി​ലാ​ണെ​ന്നും ഇ​വ​ർ പ​റ​യു​ന്നു. പു​ഞ്ച​കൃ​ഷി​ക്കു​ശേ​ഷം പാ​ട​ശേ​ഖ​ര​ങ്ങ​ൾ ത​രി​ശു​കി​ട​ക്കാ​ൻ തു​ട​ങ്ങി​യി​ട്ട് നാ​ളേ​റെ​യാ​യി. വി​ള​വെ​ടു​പ്പി​നു​ശേ​ഷ​മു​ള്ള വൈ​ക്കോ​ലും മ​റ്റും ചീ​ഞ്ഞ് മ​ലി​ന​ജ​ലം വ​ലി​യ തൂ​ന്പു​ക​ളി​ലൂ​ടെ​യും മോ​ട്ടോ​റി​ന്‍റെ പെ​ട്ടി​മ​ട​ക​ളി​ലൂ​ടെ​യും പു​റ​ത്തേ​ക്കൊ​ഴു​കി പൊ​തു​ജ​ലാ​ശ​യ​ങ്ങ​ൾ മ​ലി​ന​പ്പെ​ടു​ന്ന സ്ഥി​തി​യാ​ണ്. അ​തി​നാ​ൽ…

Read More

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പ്രേ​മം ന​ടി​ച്ച് ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചു: പ്ര​തി​ക്ക് ക​ഠി​ന​ത​ട​വും പി​ഴ​യും

അ​മ്പ​ല​പ്പു​ഴ: ​പോ​ക്സോ കേ​സി​ൽ പ്ര​തി​ക്ക് 15 വ​ർ​ഷം ക​ഠി​ന​ത​ട​വും ഒ​രു ല​ക്ഷം രൂ​പ പി​ഴ​യും ശി​ക്ഷ വി​ധി​ച്ചു. പു​ന്ന​പ്ര തെ​ക്ക് 16 -ാം വാ​ർ​ഡ് പ​ന​യ്ക്ക​ൽ യേ​ശു​ദാ​സി​നെ (ബി​നു – 39 ) യാ​ണ് ജി​ല്ലാ പോ​ക്സോ കോ​ട​തി ജ​ഡ്ജി പി.​എ​ൻ. വി​നോ​ദ് ശി​ക്ഷ വി​ധി​ച്ച​ത്. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പ്രേ​മം ന​ടി​ച്ച് വി​വാ​ഹം ക​ഴി​ക്കാ​മെ​ന്നു വാ​ഗ്ദാ​നം ന​ൽ​കി ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ജി​ല്ലാ ജ​യി​ലി​ൽ റി​മാ​ൻ​ഡി​ൽ പാ​ർ​പ്പി​ച്ചാ​ണ് വി​ചാ​ര​ണ ന​ട​ത്തി​യ​ത്. പു​ന്ന​പ്ര പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സാ​യി​രു​ന്നു. പ്രോ​സി​ക്യൂ​ഷ​നു വേ​ണ്ടി സ്പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ എം.​എ​ച്ച്. അ​ബു ഹാ​ജ​രാ​യി.

Read More

രാ​ധ സ്നേ​ഹ​തീ​ര​ത്തു​നി​ന്നു ജ​ന്മ​നാ​ട്ടി​ലേ​ക്ക്; സ​ന്തോ​ഷ​ത്തി​നി​ട​യി​ലും എ​ല്ലാ​വ​രെ​യും വി​ട്ടു​പി​രി​യു​ന്ന​തി​ലു​ള്ള വി​ഷ​മ​വും

മ​ങ്കൊ​മ്പ്: ഒ​രു വ്യാ​ഴ​വ​ട്ട​ക്കാ​ല​ത്തി​ലേ​റെ​യാ​യി ബ​ന്ധു​ക്ക​ളെ തേ​ടി​യു​ള്ള രാ​ധ​യു​ടെ (58) കാ​ത്തി​രി​പ്പി​നു വി​രാ​മം. ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത​യു​ടെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കി​ട​ങ്ങ​റ സ്‌​നേ​ഹ​തീ​ര​ത്തി​ലെ അ​ന്തേ​വാ​സി​യാ​യ രാ​ധ​യാ​ണ് ബ​ന്ധു​ക്ക​ൾ​ക്കൊ​പ്പം രാ​ജ​സ്ഥാ​നി​ലേ​ക്കു മ​ട​ങ്ങിയത്. മാ​ന​സി​ക വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​ന്ന സ്ത്രീ​ക​ൾ​ക്കാ​യി 13 വ​ർ​ഷ​ക്കാ​ല​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന പു​ന​ര​ധി​വാ​സ കേ​ന്ദ്ര​മാ​ണി​ത്. സ്ഥാ​പ​ന​ത്തി​ന്‍റെ ആ​രം​ഭം മു​ത​ൽ രാ​ധ ഇ​വി​ടെ അ​ന്തേ​വാ​സി​യാ​യി​രു​ന്നു. മാ​ന​സി​ക വെ​ല്ലു​വി​ളി​ക​ൾ മൂ​ലം നാ​ട്ടി​ൽ നി​ന്നും വ​ഴി​തെ​റ്റി കേ​ര​ള​ത്തി​ലെ​ത്തി​യ​താ​ണ് രാ​ധ. ഇ​വി​ടു​ത്തെ താ​മ​സ​ത്തെ​ത്തു​ട​ർ​ന്ന് മാ​ന​സി​ക നി​ല വീ​ണ്ടെ​ടു​ത്തി​രു​ന്നു. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ പ്ര​ത്യാ​ശ പ​ദ്ധ​തി​യി​ലൂ​ടെ​യാ​ണ് രാ​ധ​യ്ക്കു ത​ന്‍റെ ബ​ന്ധു​ക്ക​ളെ ക​ണ്ടെ​ത്താ​നാ​യ​ത്. ഒ​രി​ക്ക​ലും തി​രി​കെ കി​ട്ടി​ല്ലെ​ന്നു പ്ര​തീ​ക്ഷി​ച്ചി​രു​ന്ന രാ​ധ​യെ ക​ണ്ട​തി​ലു​ള്ള സ​ന്തോ​ഷ​ത്തി​ലാ​യി​രു​ന്നു ബ​ന്ധു​ക്ക​ൾ. വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷം നാ​ട്ടി​ലേ​ക്കു മ​ട​ങ്ങു​ന്ന​തി​ന്‍റെ സ​ന്തോ​ഷ​ത്തി​നി​ട​യി​ലും ഒ​പ്പം ക​ഴി​ഞ്ഞി​രു​ന്ന അ​ന്തേ​വാ​സി​ക​ളെ പി​രി​യു​ന്ന​തി​ന്‍റെ ദു​ഖ​ത്തി​ലാ​യി​രു​ന്നു രാ​ധ. ഫാ. ​ലി​ജോ കു​ഴു​പ്പ​ള്ളി​യാ​ണ് സ്നേ​ഹ​തീ​ര​ത്തി​ന്‍റെ ഡ​യ​റ​ക്ട​ർ.

Read More

അ​ഞ്ചു മു​ത​ല്‍ 17 വ​യ​സു വ​രെ​യു​ള്ള കു​ട്ടി​ക​ള്‍​ക്ക് സൗ​ജ​ന്യ​മാ​യി ആ​ധാ​ര്‍ പു​തു​ക്കാം

പ​ത്ത​നം​തി​ട്ട: അ​ഞ്ചു മു​ത​ല്‍ 17 വ​യ​സ് വ​രെ​യു​ള്ള കു​ട്ടി​ക​ളു​ടെ ബ​യോ​മെ​ട്രി​ക് വി​വ​ര​ങ്ങ​ള്‍ (വി​ര​ല​ട​യാ​ളം, കൃ​ഷ്ണ​മ​ണി രേ​ഖ, ഫോ​ട്ടോ) സെ​പ്റ്റം​ബ​ർ വ​രെ സൗ​ജ​ന്യ​മാ​യി എ​ല്ലാ ആ​ധാ​ര്‍ കേ​ന്ദ്ര​ങ്ങ​ളി​ലും പു​തു​ക്കാം. കൃ​ത്യ​സ​മ​യ​ത്ത് ബ​യോ​മെ​ട്രി​ക്‌​സ് പു​തു​ക്കാ​ത്ത ആ​ധാ​ര്‍ കാ​ര്‍​ഡു​ക​ള്‍ താ​ത്കാ​ലി​ക​മാ​യി അ​സാ​ധു​വാ​യേ​ക്കാം. സ്‌​കോ​ള​ര്‍​ഷി​പ്പു​ക​ൾ, റേ​ഷ​ന്‍ കാ​ര്‍​ഡി​ല്‍ പേ​ര് ചേ​ര്‍​ക്ക​ൽ, സ്‌​കൂ​ള്‍, കോ​ള​ജ് പ്ര​വേ​ശ​നം, ഡി​ജി​ലോ​ക്ക​ർ, അ​പാ​ര്‍, പാ​ന്‍ കാ​ര്‍​ഡ് എ​ന്നി​വ​യ്ക്ക് ആ​ധാ​ര്‍ അ​ത്യാ​വ​ശ്യ​മാ​ണ്. സ​മ​യ​ബ​ന്ധി​ത​മാ​യി ആ​ധാ​ര്‍ പു​തു​ക്കു​ന്ന​തി​ലൂ​ടെ നീ​റ്റ്, ജെ​ഇ​ഇ, കീം ​തു​ട​ങ്ങി​യ മ​ത്സ​ര​പ്പ​രീ​ക്ഷ​ക​ള്‍​ക്ക് ര​ജി​സ്റ്റ​ര്‍ ചെ​യ്യു​മ്പോ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ നേ​രി​ടു​ന്ന ബു​ദ്ധി​മു​ട്ടു​ക​ള്‍ ഒ​ഴി​വാ​ക്കാം. ന​വ​ജാ​ത ശി​ശു​ക്ക​ള്‍​ക്ക് ഉ​ള്‍​പ്പെ​ടെ ആ​ധാ​റി​ന് എ​ന്‍‌​റോ​ള്‍ ചെ​യ്യാം. പൂ​ജ്യം മു​ത​ല്‍ അ​ഞ്ച് വ​യ​സുവ​രെ​യു​ള്ള കു​ട്ടി​ക​ളു​ടെ ആ​ധാ​ര്‍ എ​ൻ‌​റോ​ള്‍​മെ​ന്‍റ് സ​മ​യ​ത്ത് അ​വ​രു​ടെ ബ​യോ​മെ​ട്രി​ക്‌​സ് (വി​ര​ല​ട​യാ​ളം, കൃ​ഷ്ണ​മ​ണി രേ​ഖ) ശേ​ഖ​രി​ക്കു​ന്നി​ല്ല. മാ​താ​പി​താ​ക്ക​ളു​ടെ ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ച്ചാ​ണ് കു​ട്ടി​ക​ള്‍​ക്ക് ആ​ധാ​ര്‍ ന​ല്‍​കു​ന്ന​ത്. കു​ട്ടി​യു​ടെ ജ​ന​ന സ​ര്‍​ട്ടി​ഫി​ക്ക​റ്റ് മാ​ത്രം ഹാ​ജ​രാ​ക്കി​യാ​ല്‍ മ​തി. കു​ട്ടി​ക​ള്‍​ക്ക് ഭാ​വി​യി​ല്‍…

Read More

സ്കൂ​ൾ ഓ​ഫീ​സ് കു​ത്തി​ത്തു​റ​ന്ന് മൂ​വാ​യി​രം രൂ​പ ക​വ​ർ​ന്നു; പ്ര​ദേ​ശ​ത്ത് സാ​മൂ​ഹ്യ​വി​രു​ദ്ധ​ശ​ല്യം രൂ​ക്ഷം; പ്ര​തി​ക​ളെ തി​ര​ഞ്ഞ് പോ​ലീ​സ്

ഹ​രി​പ്പാ​ട്: ന​ങ്ങ്യാ​ർ​കു​ള​ങ്ങ​ര ഗ​വ.​യു​പി സ്കൂ​ളി​ൽ ഓ​ഫീ​സ് മു​റി​യു​ടെ വാ​തി​ൽ കു​ത്തി​ത്തു​റ​ന്ന് മൂ​വാ​യി​രം രൂ​പ ക​വ​ർ​ന്നു. കു​ട്ടി​ക​ളു​ടെ സ​മ്പാ​ദ്യ പ​ദ്ധ​തി​യി​ലേ​ക്ക് ട്ര​ഷ​റി​യി​ൽ അ​ട​യ്ക്കാ​ൻ മാ​റ്റി​വ​ച്ചി​രു​ന്ന തു​ക​യാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്. ഇന്നലെ രാ​വി​ലെ സ്കൂ​ൾ തു​റ​ക്കാ​നെ​ത്തി​യ​പ്പോ​ഴാ​ണ് മോ​ഷ​ണ​വി​വ​രം ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ന്ന​ത്. ഓ​ഫീ​സി​ന്‍റെ തെ​ക്കേ അ​റ്റ​ത്തു​ള്ള മു​റി​യി​ലെ ര​ണ്ട് അ​ല​മാ​ര​ക​ൾ കു​ത്തി​പ്പൊ​ളി​ച്ച നി​ല​യി​ലാ​യി​രു​ന്നു. പു​ല​ർ​ച്ചെ മൂ​ന്നു വ​രെ​യു​ള്ള സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ സം​ശ​യാ​സ്പ​ദ​മാ​യി ഒ​ന്നും ക​ണ്ടെ​ത്താ​ത്ത​തി​നാ​ൽ, പു​ല​ർ​ച്ചെ നാ​ലി​നു ശേ​ഷ​മാ​യി​രി​ക്കാം മോ​ഷ​ണം ന​ട​ന്ന​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് കെ. ​രാ​ജ​ശ്രീ ന​ൽ​കി​യ പ​രാ​തി​യി​ൽ ഹ​രി​പ്പാ​ട് പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഫോ​റ​ൻ​സി​ക്, ഫിം​ഗ​ർ​പ്രി​ന്‍റ് വി​ദ​ഗ്ധരും സ്ഥ​ല​ത്തെ​ത്തി തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. തു​ട​ർ​ക്ക​ഥ​യാ​യി സാ​മൂ​ഹി​ക​വി​രു​ദ്ധ ശ​ല്യംസ്കൂ​ൾ പ​രി​സ​ര​ത്ത് സാ​മൂ​ഹി​ക​വി​രു​ദ്ധ​രു​ടെ അ​തി​ക്ര​മ​ങ്ങ​ൾ ഉ​ണ്ടാ​കു​ന്ന​ത് ഇ​താ​ദ്യ​മ​ല്ല. ക​ഴി​ഞ്ഞ വ​ർ​ഷം മാ​ത്രം ര​ണ്ടു ത​വ​ണ​യാ​ണ് സ​മാ​ന​മാ​യ രീ​തി​യി​ൽ അ​നി​ഷ്ട സം​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​യ​ത്. മു​ൻ​പ് സ്കൂ​ളി​ലെ ബാ​ത്റൂം ഫി​റ്റിം​ഗ്സു​ക​ളും പൈ​പ്പു​ക​ളും പു​റ​ത്തെ ടാ​പ്പു​ക​ളും…

Read More

ദേ​ശീ​യ​പാ​താ നി​ർ​മാ​ണ​ത്തി​ലെ അ​ശാ​സ്ത്രീ​യ​ത: വ്യാ​പ​ക പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ച് സി​പി​ഐ

ആ​ല​പ്പു​ഴ: ദേ​ശീ​യ​പാ​തയിലെ അ​ശാ​സ്ത്രീ​യ​ നിർമാണത്തി നെതിരേ സി​പി​ഐയുടെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ലാ വ്യാ​പ​ക​മാ​യി പ്ര​തി​ഷേ​ധസ​മ​രം സം​ഘ​ടി​പ്പി​ച്ചു. ദേ​ശീ​യ​പാ​ത​യു​ടെ ഇ​രു​വ​ശ​ങ്ങ​ളി​ലു​മു​ള്ള സ​ർ​വീ​സ് റോ​ഡു​ക​ൾ​ക്ക് സ​മാ​ന്ത​ര​മാ​യി നി​ർ​മി​ക്കു​ന്ന ഓ​ട​ക​ളു​ടെ അ​ശാ​സ്ത്രീ​യ​ത കാ​ര​ണം ജ​ന​ജീ​വി​തം ദു​സ​ഹ​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പാ​ർ​ട്ടി പ്ര​ത്യ​ക്ഷ സ​മ​ര​വു​മാ​യി രം​ഗ​ത്തി​റ​ങ്ങി​യ​ത്. നി​ർ​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​ട​ച്ചു​മൂ​ട​പ്പെ​ട്ട സ്വാ​ഭാ​വി​ക നീ​രൊ​ഴു​ക്ക് മാ​ർ​ഗ​ങ്ങ​ൾ അ​ടി​യ​ന്ത​ര​മാ​യി പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്ന് സ​മ​ര​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. അ​രൂ​രി​ൽ സി​പി​ഐ ദേ​ശീ​യ കൗ​ൺ​സി​ൽ അം​ഗം ടി.​ടി. ജി​സ്‌​മോ​ൻ, ചേ​ർ​ത്ത​ല​യി​ൽ ജി​ല്ലാ അ​സി​. സെ​ക്ര​ട്ട​റി പി.​വി. സ​ത്യ​നേ​ശ​ൻ, ക​ല​വൂ​രി​ൽ ജി​ല്ലാ സെ​ക്ര​ട്ട​റി അ​ഡ്വ.​എ​സ്. സോ​ള​മ​ൻ, ആ​ല​പ്പു​ഴ​യി​ൽ ജി​ല്ലാ അ​സി​. സെ​ക്ര​ട്ട​റി സി.​എ. അ​രു​ൺ​കു​മാ​ർ, അ​മ്പ​ല​പ്പു​ഴ​യി​ൽ സം​സ്ഥാ​ന കൗ​ൺ​സി​ൽ അം​ഗം ജി. ​കൃ​ഷ്ണ​പ്ര​സാ​ദ്, ഹ​രി​പ്പാ​ട്ട് സം​സ്ഥാ​ന കൗ​ൺ​സി​ൽ അം​ഗം അ​ഡ്വ.​ വി. മോ​ഹ​ൻ​ദാ​സ്, കാ​യം​കു​ള​ത്ത് ദേ​ശീ​യ കൗ​ൺ​സി​ൽ അം​ഗം ടി.​ജെ. ആ​ഞ്ച​ലോ​സ് എ​ന്നി​വ​ർ പ്ര​തി​ഷേ​ധ സ​മ​ര​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു.

Read More

തു​റ​വൂ​രി​ലെ ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​യു​ടെ ദു​രൂ​ഹ മ​ര​ണം: അ​ന്വേ​ഷ​ണം ക്രൈം​ബ്രാ​ഞ്ച് ഏ​റ്റെ​ടു​ത്തു

തു​റ​വൂ​ർ: ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​യു​ടെ ദു​രൂ​ഹമ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണം ക്രൈം​ബ്രാ​ഞ്ച് ഏ​റ്റെ​ടു​ത്തു. ആ​ല​പ്പു​ഴ തു​റ​വൂ​ർ പ​ഞ്ചാ​യ​ത്ത് പ​തി​നേ​ഴാം വാ​ർ​ഡ് പ​ള്ളി​ത്തോ​ട് പ​ടി​ഞ്ഞാ​റേ മ​ന​ക്കോ​ടം പാ​ല്ല്യ​ത്തൈ​യ്യി​ൽ സാ​ജ​ൻ ആ​ന്‍റണി​യു​ടെ മ​ക​ൾ ഫെ​ബി​ന സാ​ജ​ന്‍റെ (23) ദു​രൂ​ഹ​മ​ര​ണം സം​ബ​ന്ധി​ച്ച അ​ന്വേ​ഷ​ണ​മാ​ണ് ക്രൈം​ബ്രാ​ഞ്ച് ഏ​റ്റെ​ടു​ത്ത​ത്. കൊ​ല്ലം ബെ​ൻ​സി​ഗ​ർ ന​ഴ്സിം​ഗ് കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​യാ​യി​രു​ന്ന ഫെ​ബി​ന പ​രീ​ക്ഷ​യ്ക്കാ​യി കൊ​ട്ടി​യ​ത്തു​ള്ള ബ​ന്ധു​വി​ന്‍റെ വീ​ട്ടി​ൽ താ​മ​സി​ക്കു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ജ​നു​വ​രി 18നാ​ണ് ഫെ​ബി​ന മ​രി​ച്ച​താ​യി മാ​താ​പി​താ​ക്ക​ളെ അ​റി​യി​ക്കു​ന്ന​ത്. മ​ഹാ​രാ​ഷ്ട്ര സ്വാ​ദേ​ശി​യും നി​ല​വി​ൽ കൊ​ല്ല​ത്ത് താ​മ​സി​ച്ച് സ്വ​ർ​ണ​ക്ക​ട ന​ട​ത്തു​ന്ന യാളുമായ പ്ര​തീ​പ് എ​ന്ന​യാ​ളു​ടെ നി​ര​ന്ത​ര പീ​ഡ​ന​വും ഭീ​ഷ​ണി​യും ഫെ​ബി​ന​യ്ക്കെ​തി​രേ ഉ​ണ്ടാ​യി​രു​ന്നു എ​ന്നും മു​മ്പ് പ​ല​ത​വ​ണ ഇ​യാ​ൾ ഫെ​ബി​ന​യെ വ​ധി​ക്കാ​ൻ ശ്ര​മി​ച്ചി​രു​ന്നു എ​ന്നും ബ​ന്ധു​ക്ക​ൾ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​ഞ്ഞി​രു​ന്നു. ഇ​യാ​ളു​ടെ നി​ര​ന്ത​ര ശ​ല്യം മൂ​ലം പ​ഠ​നം അ​വ​സാ​നി​പ്പി​ച്ചശേ​ഷം പ​രീ​ക്ഷ​യ്ക്കാ​യി മാ​ത്രം കൊ​ല്ല​ത്ത് എ​ത്തി​യ​പ്പോ​ഴാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്. ആ​ല​പ്പു​ഴ​യി​ൽനി​ന്ന് മാ​താ​പി​താ​ക്ക​ൾ എ​ത്തു​ന്ന​തി​നു മു​മ്പ് പോ​സ്റ്റ്മോ​ർ​ട്ട​വും…

Read More

നി​പ ഭീ​തി​യി​ൽ പാ​ണ്ട​നാ​ട്: വ​വ്വാ​ൽ ശ​ല്യ​വും കാ​ട്ടു​പ​ന്നി​ക​ളു​ടെ വി​ള​യാ​ട്ട​വും

ചെ​ങ്ങ​ന്നൂ​ർ: പാ​ണ്ട​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ 11, 12 വാ​ർ​ഡു​ക​ളു​ടെ അ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ളാ​യ മു​റി​യാ​യി​ക്കര മു​ത​ൽ ആ​ന​ന്ദേ​ശ്വ​രം ക്ഷേ​ത്രം വ​രെ​യു​ള്ള ജ​ന​വാ​സമേ​ഖ​ല അ​തീ​വ ഗു​രു​ത​ര​മാ​യ ആ​രോ​ഗ്യ-​സു​ര​ക്ഷാഭീ​ഷ​ണി​യി​ൽ. പ്ര​ദേ​ശ​ത്തെ ഐ​ക്ക​രെ പു​ര​യി​ടം, നി​ര​ണ​ത്ത പു​ര​യി​ടം, ക​ണ്ട​ത്തി​ൽ പു​ര​യി​ടം തു​ട​ങ്ങി​യ പ​റ​മ്പു​ക​ളി​ലെ വ​ൻ​മ​ര​ങ്ങ​ളി​ൽ താ​വ​ള​മു​റ​പ്പി​ച്ചി​രി​ക്കു​ന്ന ആ​യി​ര​ക്ക​ണ​ക്കി​ന് വ​വ്വാ​ലു​ക​ളാ​ണ് നാ​ട്ടു​കാ​രു​ടെ സ്വൈ​ര്യ​ജീ​വി​തം ത​ക​ർ​ക്കു​ന്ന​ത്. നി​പ ഉ​ൾ​പ്പെ​ടെ​യു​ള്ള മാ​ര​ക വൈ​റ​സു​ക​ളു​ടെ പ്ര​ധാ​ന വാ​ഹ​ക​രാ​ണ് വ​വ്വാ​ലു​ക​ൾ എ​ന്ന​തി​നാ​ൽ പാ​ണ്ട​നാ​ട് നി​വാ​സി​ക​ൾ ക​ടു​ത്ത ആ​ശ​ങ്ക​യി​ലാ​ണ്. വ​വ്വാ​ൽ ശ​ല്യ​ത്തി​നു പു​റ​മേ കാ​ട്ടു​പ​ന്നി​ക​ളു​ടെ വി​ള​യാ​ട്ട​വും വി​ഷ​പ്പാ​മ്പു​ക​ളു​ടെ ശ​ല്യ​വും കൂ​ടി​യാ​യ​തോ​ടെ പ്ര​ദേ​ശം അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ ഭീ​തി​യു​ടെ നി​ഴ​ലി​ലാ​ണ്. ഭീ​തി​യു​ണ​ർ​ത്തി ശ​ബ്ദ​കോ​ലാ​ഹ​ലം;കു​ടി​വെ​ള്ളം മു​ട്ടി​ച്ച് വി​സ​ർ​ജ്യംജ​ന​വാ​സ മേ​ഖ​ല​യി​ലെ വ​ൻ​മ​ര​ങ്ങ​ളു​ടെ ശി​ഖ​ര​ങ്ങ​ളി​ലാ​ണ് ആ​യി​ര​ക്ക​ണ​ക്കി​ന് വ​വ്വാ​ലു​ക​ൾ കൂ​ട്ട​ത്തോ​ടെ ത​ല​കീ​ഴാ​യി താ​വ​ള​മു​റ​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ഇ​വ​യു​ണ്ടാ​ക്കു​ന്ന ഭീ​തി​ജ​ന​ക​മാ​യ അ​സ്വാ​ഭാ​വി​ക ശ​ബ്ദ​വും കോ​ലാ​ഹ​ല​ങ്ങ​ളും കാ​ര​ണം പ​രി​സ​ര​വാ​സി​ക​ൾ​ക്ക് വീ​ട്ടി​ലി​രി​ക്കാ​ൻ പോ​ലും പ​റ്റാ​ത്ത അ​വ​സ്ഥ​യാ​ണ്. ശ​ബ്ദ​ശ​ല്യ​ത്തേ​ക്കാ​ൾ ഉ​പ​രി​യാ​യി പ്ര​ദേ​ശം നേ​രി​ടു​ന്ന​ത് മാ​ര​ക​മാ​യ പ​ക​ർ​ച്ച​വ്യാ​ധി ഭീ​ഷ​ണി​യാ​ണ്. വ​വ്വാ​ലു​ക​ളു​ടെ വി​സ​ർ​ജ്യ വ​സ്തു​ക്ക​ൾ…

Read More

പാ​ണ്ട​നാ​ട് ഇ​ല്ലി​മ​ല​ത്തോ​ട്ടി​ൽ മീ​നു​ക​ൾ ച​ത്തു​പൊ​ങ്ങു​ന്നു; പ​രി​സ​രമാകെ ദു​ർ​ഗ​ന്ധം; ആ​ശ​ങ്കയിൽ നാട്ടുകാർ

ചെ​ങ്ങ​ന്നൂ​ർ: പാ​ണ്ട​നാ​ട് പ​തി​നാ​ലാം വാ​ർ​ഡി​ൽ നാ​ക്ക​ട ഇ​ല്ലി​മ​ല​ത്തോ​ട്ടി​ൽ മ​ത്സ്യ​ങ്ങ​ൾ കൂ​ട്ട​ത്തോ​ടെ ച​ത്തു​പൊ​ങ്ങു​ന്ന​ത് പ്ര​ദേ​ശ​വാ​സി​ക​ളി​ൽ ക​ടു​ത്ത ആ​ശ​ങ്ക പ​ര​ത്തു​ന്നു. ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​ങ്ങ​ളാ​യി തോ​ട്ടി​ലും പ​രി​സ​ര​ത്തെ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലും മീ​നു​ക​ൾ ച​ത്തു​പൊ​ങ്ങു​ന്ന​താ​ണ് നാ​ട്ടു​കാ​രെ ദു​രി​ത​ത്തി​ലാ​ക്കി​യ​ത്. പ​ള്ള​ത്തി, കു​റു​വ പ​ര​ൽ, തൂ​ളി, വ​രാ​ൽ തു​ട​ങ്ങി​യ ഇ​ന​ത്തി​ൽ​പ്പെ​ട്ട മ​ത്സ്യ​ങ്ങ​ളാ​ണ് കൂ​ടു​ത​ലാ​യും ചത്തുപൊങ്ങുന്നത്. ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് പ​മ്പാ​ന​ദി​യി​ൽ ജ​ല​നി​ര​പ്പു​യ​ർ​ന്ന​തോ​ടെ​യാ​ണ് ഇ​ല്ലി​മ​ല​ത്തോ​ട്ടി​ലേ​ക്കും സ​മീ​പ​ത്തെ അ​റു​പ​തേ​ക്ക​റോ​ളം വ​രു​ന്ന പു​ഞ്ച​യി​ലേ​ക്കും വെ​ള്ളം ക​യ​റി​യ​ത്. നി​ല​വി​ൽ വെ​ള്ളം ഇ​റ​ങ്ങു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ, പു​ഞ്ച​യി​ൽ കെ​ട്ടി​ക്കി​ട​ന്ന മ​ലി​ന​ജ​ലം തോ​ടു​ക​ളി​ലൂ​ടെ തി​രി​കെ പ​മ്പാ​ന​ദി​യി​ലേ​ക്ക് ഒ​ഴു​കു​ക​യാ​ണ്. ‌‌‌ദു​ർ​ഗ​ന്ധവും കൊ​തു​കുശ​ല്യവുംപു​ഞ്ച​യി​ൽനി​ന്ന് ഒ​ഴു​കി​യെ​ത്തു​ന്ന വെ​ള്ള​ത്തി​ന് അ​തി​രൂ​ക്ഷ​മാ​യ ദു​ർ​ഗ​ന്ധ​മു​ണ്ട്. ഇ​തോ​ടൊ​പ്പം കൊ​തു​കു​ക​ളു​ടെ​യും ഈ​ച്ച​ക​ളു​ടെ​യും ശ​ല്യം വ​ർ​ധി​ച്ച​ത് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ജീ​വി​തം ദു​സ​ഹ​മാ​ക്കി​യി​ട്ടു​ണ്ട്. ക​ക്കൂ​സ് മാ​ലി​ന്യം പു​ഞ്ച​യി​ലേ​ക്ക് ത​ള്ളു​ന്നു​ണ്ടോ എ​ന്നും രാ​സ​വ​സ്തു​ക്ക​ൾ ക​ല​ർ​ത്തി​യ മാ​ലി​ന്യ​ങ്ങ​ൾ നി​ക്ഷേ​പി​ച്ച​താ​ണോ മ​ത്സ്യ​ങ്ങ​ൾ കൂ​ട്ട​ത്തോ​ടെ ചാ​കാ​ൻ കാ​ര​ണ​മെ​ന്നു​മാ​ണ് നാ​ട്ടു​കാ​രു​ടെ പ്ര​ധാ​ന ആ​ശ​ങ്ക. എ​ന്നാ​ൽ, സം​ഭ​വ​ത്തി​ൽ മ​റ്റൊ​രു സാ​ധ്യ​ത​യാ​ണ് വാ​ർ​ഡം​ഗം…

Read More