ഊ​ത്ത​പി​ടി​ത്തം ഇ​നി ന​ട​ക്കി​ല്ല; ശ​ക്ത​മാ​യ ന​ട​പ​ടി​യു​മാ​യി ഫി​ഷ​റീ​സ് വ​കു​പ്പ് ; ഊ​ത്ത​പി​ടി​ത്തം റീ​ലാ​ക്കി​യാ​ൽ പ​ണി​കി​ട്ടും

ആ​ല​പ്പു​ഴ: ഊ​ത്ത​പി​ടി​ത്തം ഇ​നി ന​ട​ക്കി​ല്ല. ഒ​ഴു​ക്കി​നെ​തി​രേ സ​ഞ്ച​രി​ക്കു​ന്ന നാ​ട​ൻ മ​ത്സ്യ​ങ്ങ​ളെ ല​ക്ഷ്യ​മി​ട്ട് മ​ഴ​ക്കാ​ല​ത്ത് ന​ട​ക്കു​ന്ന മ​ത്സ്യ​ബ​ന്ധ​ന​ത്തി​നെ​തി​രേ ഫി​ഷ​റീ​സ് വ​കു​പ്പ് ശ​ക്ത​മാ​യ ന​ട​പ​ടി​ക​ളു​മാ​യി രം​ഗ​ത്ത്. തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ കാ​ല​വ​ർ​ഷ​ത്തി​ന്‍റെ തു​ട​ക്ക​ത്തോ​ടെ പ്ര​ജ​ന​ന​ത്തി​നാ​യി പു​ഴ​ക​ളി​ൽനി​ന്നു തോ​ടു​ക​ളി​ലേ​ക്കും പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലേ​ക്കു​മാ​ണ് ഊ​ത്ത​ക​യ​റ്റം എ​ന്ന​റി​യ​പ്പെ​ടു​ന്ന മ​ത്സ്യ​ങ്ങ​ളു​ടെ പ​ലാ​യ​നം ന‌​ട​ക്കു​ന്ന​ത്. ഈ ​പ്ര​ജ​ന​ന​കാ​ല സ​ഞ്ചാ​ര​ത്തി​നി​ടെ വ​യ​ർ നി​റ​യെ മു​ട്ട​ക​ളു​മാ​യി എ​ത്തു​ന്ന മ​ത്സ്യ​ങ്ങ​ളെ​യും ചെ​റു​മ​ത്സ്യ​ങ്ങ​ളെ​യും പി​ടി​ക്കു​ന്ന​ത് മ​ത്സ്യ​സ​മ്പ​ത്തി​ന്‍റെ നി​ല​നി​ൽ​പ്പി​ന് ഗു​രു​ത​ര ഭീ​ഷ​ണി​യാ​ണ്. മ​ത്സ്യ​ങ്ങ​ളു​ടെ സ്വാ​ഭാ​വി​ക സ​ഞ്ചാ​രം ത​ട​സ​പ്പെ​ടു​ത്തി തൂ​മ്പി​ൽ വ​ല​ക​ളും അ​ന​ധി​കൃ​ത കൂ​ടു​ക​ളും സ്ഥാ​പി​ച്ച് മ​ത്സ്യ​ങ്ങ​ളെ പി​ടി​ക്കു​ന്ന പ്ര​വ​ണ​ത സ​മീ​പ​കാ​ല​ത്ത് വ്യാ​പ​ക​മാ​യി​ട്ടു​ണ്ട്. കേ​ര​ള ഉ​ൾ​നാ​ട​ൻ ഫി​ഷ​റീ​സ് ആ​ൻ​ഡ് അ​ക്വാ​ക​ൾ​ച്ച​ർ ആ​ക്ട്, 2010 പ്ര​കാ​രം പ്ര​ജ​ന​ന​ക്ഷ​മ​ത​യു​ള്ള മ​ത്സ്യ​ങ്ങ​ളെ​യും ചെ​റു​മ​ത്സ്യ​ങ്ങ​ളെ​യും പി​ടി​ക്കു​ന്ന​തും മ​ത്സ്യ​ങ്ങ​ളു​ടെ സ്വാ​ഭാ​വി​ക സ​ഞ്ചാ​ര​ത്തി​നു ത​ട​സം സൃ​ഷ്ടി​ക്കു​ന്നരീ​തി​യി​ൽ വ​ല​ക​ളോ മ​റ്റ് ഉ​പ​ക​ര​ണ​ങ്ങ​ളോ സ്ഥാ​പി​ക്കു​ന്ന​തും കു​റ്റ​ക​ര​മാ​ണ്. കൂ​ടാ​തെ 20 മി​ല്ലി​മീ​റ്റ​റി​ൽ താ​ഴെ ക​ണ്ണി​വ​ലു​പ്പ​മു​ള്ള വ​ല​ക​ൾ ഉ​പ​യോ​ഗി​ക്ക​ൽ, ലൈ​സ​ൻ​സി​ല്ലാ​തെ​യു​ള്ള മ​ത്സ്യ​ബ​ന്ധ​നം, മ​ത്സ്യ​സ​ങ്കേ​ത​ങ്ങ​ളി​ലെ അ​ന​ധി​കൃ​ത…

Read More

ഇ​നി​യും യാ​ഥാ​ർ​ഥ്യ​മാ​കാ​തെ​ കാ​യം​കു​ളം കാ​യ​ലോ​ര ടൂ​റി​സം; കാ​ടു​ക​യ​റി ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി കി​ട​ക്കു​ന്ന​ത് 7.83 കോ​ടി​യു​ടെ പ​ദ്ധ​തി

കാ​യം​കു​ളം: വ​ർ​ഷ​ങ്ങ​ൾ പി​ന്നി​ട്ടി​ട്ടും കാ​യം​കു​ളം കാ​യ​ലോ​ര ടൂ​റി​സം പ​ദ്ധ​തി പൂ​ർ​ത്തി​യാ​യി​ല്ല. കാ​യ​ലോ​ര വി​നോ​ദ സ​ഞ്ചാ​ര​കേ​ന്ദ്രത്തി​ന്‍റെ ഇ​പ്പോ​ഴ​ത്തെ അ​വ​സ്ഥ നാ​ഥ​നി​ല്ലാ​ക​ള​രി പോ​ലെ​യും കാ​ടുക​യ​റി​യ നി​ല​യി​ലു​മാ​ണ്. കോ​ടി​ക​ൾ ചെ​ല​വ​ഴി​ച്ച കാ​യ​ലോ​ര വി​നോ​ദ സ​ഞ്ചാ​ര ടൂ​റി​സം പ​ദ്ധ​തി വി​ജ​യ​ക​ര​മാ​ക്കി​യെ​ടു​ക്കാ​ൻ ക​ഴി​യാ​തെ പ​രാ​തി​യും പ​രി​ദേ​വ​ന​വു​മാ​യി ക​ഴി​യു​ക​യാ​ണ്. കാ​യ​ലോ​ര​ത്ത് വി​നോ​ദ സ​ഞ്ചാ​രി​ക​ൾ​ക്ക് കാ​യ​ൽ സൗ​ന്ദ​ര്യം ആ​സ്വ​ദി​ക്കു​ന്ന​തി​നാ​യി നി​ർ​മി​ച്ച ന​ട​പ്പാ​ത​ക​ൾ​ക്കു സ​മീ​പം ഇ​പ്പോ​ൾ കാ​ടുക​യ​റി​യി​രി​ക്കു​ക​യാ​ണ്. കേ​ന്ദ്ര ടൂ​റി​സം വ​കു​പ്പ് മെ​ഗാ ടൂ​റി​സം വി​ക​സ​നം ല​ക്ഷ്യ​മി​ട്ട് 2013 ജൂ​ലൈ 12നാ​ണ് പ​ദ്ധ​തി ആ​വി​ഷ്‌​ക​രി​ച്ച​ത്. ദേ​ശീ​യ​പ​ദ്ധ​തി​യി​ൽ ആ​ല​പ്പു​ഴ ജി​ല്ല​യ്ക്ക് 52.25 കോ​ടി രൂ​പ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി അ​നു​വ​ദി​ച്ചു. കാ​യം​കു​ള​ത്ത് മാ​ത്ര​മാ​യി പ​ദ്ധ​തി​ക്ക് 7.83 കോ​ടി രൂ​പ​യാ​ണ് അ​നു​വ​ദി​ച്ച​ത്.വി​നോ​ദസ​ഞ്ചാ​രി​ക​ൾ​ക്ക് ബോ​ധ​വ​ത്ക​ര​ണകേ​ന്ദ്രം, ഭ​ക്ഷ​ണ​ശാ​ല, ലൈ​ഫ് ഗാ​ർ​ഡി​നുവേ​ണ്ടി​യു​ള്ള മു​റി, പോ​ലീ​സ് ബൂ​ത്ത്, കാ​യ​ൽ സൗ​ന്ദ​ര്യം ആ​സ്വ​ദി​ക്കു​ന്ന​തി​ന് ബോ​ട്ട് വാ​ക് വ്യൂ, ​കു​ട്ടി​ക​ൾ​ക്കാ​യി പാ​ർ​ക്ക്, മ​ത്സ്യ ക​ന്യ​ക​യു​ടെ ശി​ൽ​പ്പം തു​ട​ങ്ങി​യ​വ​യാ​ണ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി നി​ർ​മി​ച്ച​ത്.…

Read More

മു​റ്റം വെ​ള്ള​ക്കെ​ട്ടി​ൽ; ഒ​ടു​വി​ൽ വെ​ള്ളം വ​റ്റി​ച്ച് ശ്യാ​മ​ള​യ്ക്ക് ചി​ത​യൊ​രു​ക്കി; വെ​ള്ള​ക്കെ​ട്ടി​ന് കാ​ര​ണം സ്വ​കാ​ര്യ വ്യ​ക്തി തോ​ട് നി​ക​ത്തി​യ​ത്

ഹ​രി​പ്പാ​ട്: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് മു​റ്റ​ത്ത് രൂ​പ​പ്പെ​ട്ട ക​ടു​ത്ത വെ​ള്ള​ക്കെ​ട്ടി​നൊ​ടു​വി​ൽ, ഡീ​സ​ൽ പ​മ്പ് ഉ​പ​യോ​ഗി​ച്ച് വെ​ള്ളം വ​റ്റി​ച്ച് വീ​ട്ട​മ്മ​യ്ക്ക് ചി​ത​യൊ​രു​ക്കി. ഹ​രി​പ്പാ​ട് ന​ഗ​ര​സ​ഭ പ​ന്ത്ര​ണ്ടാം വാ​ർ​ഡി​ൽ വെ​ട്ടു​വേ​നി ക​ഴു​കി കോ​തേ​രി​ൽ പു​ത്ത​ൻ വീ​ട്ടി​ൽ ശ്യാ​മ​ള(62)യു​ടെ മൃ​ത​ദേ​ഹ​മാ​ണ് വീ​ട്ടു​മു​റ്റ​ത്തെ വെ​ള്ളം പ​മ്പ് ചെ​യ്തു ക​ള​ഞ്ഞശേ​ഷം സം​സ്ക​രി​ച്ച​ത്. ക​ഴി​ഞ്ഞ കു​റേ ദി​വ​സ​ങ്ങ​ളാ​യി വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ശ്യാ​മ​ള ഞാ​യ​റാ​ഴ്ച വൈ​കി​ട്ടാ​ണ് അ​ന്ത​രി​ച്ച​ത്. എ​ന്നാ​ൽ, ക​ന​ത്ത മ​ഴ​യെതു​ട​ർ​ന്ന് പ്ര​ദേ​ശ​ത്തെ റോ​ഡി​ലും വീ​ട്ടു​മു​റ്റ​ത്തും വ​ൻ​തോ​തി​ൽ വെ​ള്ളം കെ​ട്ടി​ക്കി​ട​ന്ന​തി​നാ​ൽ മൃ​ത​ദേ​ഹം വീ​ട്ടി​ലെ​ത്തി​ക്കാ​ൻ സാ​ധി​ച്ചി​ല്ല. തു​ട​ർ​ന്ന് ഹ​രി​പ്പാ​ട് ജ​ന​റ​ൽ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ രാ​വി​ലെ ഡീ​സ​ൽ മോ​ട്ടോ​ർ പ​മ്പ് ഉ​പ​യോ​ഗി​ച്ച് മു​റ്റ​ത്തെ വെ​ള്ളം പൂ​ർ​ണ​മാ​യും വ​റ്റി​ച്ചശേ​ഷ​മാ​ണ് വീ​ട്ടു​കാ​ർ​ക്ക് സം​സ്കാ​ര ച​ട​ങ്ങു​ക​ൾ തു​ട​ങ്ങാ​നാ​യ​ത്. ചി​ത​യൊ​രു​ക്കേ​ണ്ട ഭാ​ഗ​ത്ത് ക്വാ​റി വേ​സ്റ്റി​റ​ക്കി ഉ​യ​രം കൂ​ട്ടി​യശേ​ഷം ദ​ഹ​ന​പ്പെ​ട്ടി സ്ഥാ​പി​ച്ചാ​ണ് ഒ​ടു​വി​ൽ മൃ​ത​ദേ​ഹം സം​സ്ക​രി​ച്ച​ത്.കാ​ട്ടി​ൽ ജം​ഗ്ഷ​ൻ – കോ​തേ​രി​ൽ ല​ക്ഷം…

Read More

ട്രോ​ളിം​ഗ് ​നി​രോ​ധ​നം ​പ്രാ​ബ​ല്യ​ത്തി​ൽ; ട്രോ​ളിം​ഗ് സ​മ​യം മി​ക​ച്ച വ​രു​മാ​നം ന​ൽ​കു​മെ​ന്ന വി​ശ്വാ​സ​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ

അ​മ്പ​ല​പ്പു​ഴ: 52 ദി​വ​സം നി​ല​നി​ൽ​ക്കു​ന്ന ട്രോ​ളിം​ഗ് നി​രോ​ധ​നം സം​സ്ഥാ​ന​ത്ത് നി​ല​വി​ൽ വ​ന്നു. ജൂ​ലൈ 31 വ​രെ ക​ട​ലി​ന്‍റെ അ​ടി​ത്ത​ട്ടി​ള​ക്കി ട്രോ​ള​ര്‍​വ​ല ഉ​പ​യോ​ഗി​ച്ചു​ള്ള മ​ത്സ്യ​ബ​ന്ധ​ന​ത്തി​നാ​ണ് ​നി​രോ​ധ​നം. ബോ​ട്ടു​ക​ൾ ക​ര​യ്ക്കു ക​യ​റു​ന്ന​തോ​ടെ ​ചാ​ക​ര ​സ​മ​യ​ത്ത് ത​ങ്ങ​ൾ പി​ടി​ച്ചു കൊ​ണ്ടു​വ​രു​ന്ന മ​ത്സ്യ​ത്തി​ന് വി​ല കി​ട്ടു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് പ​ര​മ്പ​രാ​ഗ​ത വ​ള്ളം ഉ​ട​മ​ക​ളും തൊ​ഴി​ലാ​ളി​ക​ളും. ക​ഴി​ഞ്ഞ കു​റ​ച്ചു​നാ​ളാ​യി വ​റു​തി മൂ​ലം ന​ട്ടം തി​രി‌​യു​ക​യാ​ണ് മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ൾ. എ​ങ്കി​ലും ​ചാ​ക​ര ​തെ​ളി​ഞ്ഞാ​ൽ വ​ള്ള​മി​റ​ക്കു​ന്ന​തി​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണി​വ​ർ.  ല​യ് ലാ​ൻ​ഡ്, ബീ​ഞ്ച്, ഡി​സ്ക്കോ വ​ള്ള​ങ്ങ​ൾ​ക്ക് ട്രോ​ളിം​ഗ് ബാ​ധ​ക​മ​ല്ല. പ​ര​മ്പ​രാ​ഗ​ത മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ൾ​ക്ക്പ്ര​തീ​ക്ഷ​യു​ള്ള​ത് ​ട്രോ​ളിം​ഗ് ​സ​മ​യ​ങ്ങ​ളി​ലാ​ണ്.  ​അ​തി​നാ​ൽ പു​തി​യ​വ​ള​ള​ങ്ങ​ൾ ക​ട​ലി​ലി​റ​ക്കാ​ൻ കാ​ത്തി​രി​ക്കു​ക​യാ​ണ് അ​വ​ർ.     ചൂ​ട, താ​ങ്ങ്, നീ​ട്ട്, എ​ച്ച്എം, വ​ല​യോ​ട്ട, അ​ടി​വ​ല തു​ട​ങ്ങി​യ വ​ല​ക​ളാ​ണ് പ​ര​മ്പ​രാ​ഗ​ത മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ​ചെ​റു​വ​ള്ളം ക​ട​ലി​ൽ പോ​യി തി​രി​കെ​യെ​ത്തു​മ്പോ​ൾ 6,000 രു​പ​യോ​ളം ഇ​ന്ധ​ന ചെ​ല​വ് മാ​ത്രം വ​രും. ല‌​യ്‌​ലാ​ൻ​ഡ് ഇ​ന​ത്തി​ൽ പെ​ട്ട വ​ള്ള​മാ​കു​മ്പോ​ൾ തു​ക ഇ​ര​ട്ടി​യി​ല​ധി​ക​മാ​കും. എ​ങ്കി​ലും  ഇ​ത്ത​വ​ണ ട്രോ​ളിം​ഗ്…

Read More

ഗ്യാ​സി​നു പു​റ​മേ പാ​ൽ​വി​ല​യും കൂ​ടി; പി​ടി​ച്ചു​നി​ൽ​ക്കാ​നാ​വാ​തെ ഹോ​ട്ട​ൽ മേ​ഖ​ല

ആ​ല​പ്പു​ഴ: ഗ്യാ​സി​നു പു​റ​മേ പാ​ൽ​വി​ല​യും കൂ​ടി​യ​തോ​ടെ ഭ​ക്ഷ​ണ​ത്തി​ന് വി​ല​കൂ​ട്ടി​യി​ട്ടും പി​ടി​ച്ചു​നി​ൽ​ക്കാ​നാ​വാ​തെ ഹോ​ട്ട​ൽ മേ​ഖ​ല. പാ​ച​ക​വാ​ത​ക​ത്തി​ന്‍റെ അ​ടി​ക്ക​ടി​യു​ള്ള വി​ല വ‌​ർ​ധ​ന​യാ​ണ് പ്ര​തി​സ​ന്ധി​ക്ക് പ്ര​ധാ​ന കാ​ര​ണം. ക​ഴി​ഞ്ഞ ഒ​രു​മാ​സ​മാ​യി തു​ട​രു​ന്ന വി​ല വ​ർ​ധ​ന​യി​ൽ പ​ല​രും മേ​ഖ​ല വി​ട്ടു​പോ​കു​ന്ന അ​വ​സ്ഥ​യാ​ണ്. ക​ഴി​ഞ്ഞ​ദി​വ​സം മാ​ത്രം 45 രൂ​പ​യാ​ണ് സി​ലി​ണ്ട​റി​ന് വ​ർ​ധി​ച്ച​ത്. ഇ​തോ​ടെ വ്യാ​വ​സാ​യി​ക സി​ലി​ണ്ട​റി​ന് 3168 രൂ​പ​യാ​യി. ആ​റു​മാ​സം മു​മ്പ് ഇ​ത് 1500 രൂ​പ​യാ​യി​രു​ന്നു. പാ​ച​ക​വാ​ത​ക ക്ഷാ​മ​ത്തെ​ത്തു​ട​ർ​ന്ന് അ​ട​ച്ചി​ടേ​ണ്ടി​വ​ന്ന ചെ​റു​കി​ട ഹോ​ട്ട​ലു​ക​ളി​ൽ പ​ല​തും തു​റ​ന്ന് സാ​ധാ​ര​ണ​ഗ​തി​യി​ലേ​ക്ക് എ​ത്തു​ന്ന​തി​നി​ടെ​യാ​ണ് ഇ​രു​ട്ട​ടി​യാ​യി വീ​ണ്ടും വി​ല വ​ർ​ധി​ച്ച​ത്. 30 രൂ​പ​യ്ക്ക് ഊ​ണ് ന​ൽ​കു​ന്ന കു​ടും​ബ​ശ്രീ ജ​ന​കീ​യ ഹോ​ട്ട​ലു​ക​ളും ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലാ​ണ്. കു​റ​ഞ്ഞ നി​ര​ക്കി​ൽ ഗു​ണ​മേ​ന്മ​യു​ള്ള ഭ​ക്ഷ​ണം എ​ന്ന ആ​ശ​യ​ത്തോ​ടെ ആ​രം​ഭി​ച്ച ജ​ന​കീ​യ ഹോ​ട്ട​ലു​ക​ൾ പ​ല പ്ര​തി​സ​ന്ധി ഘ​ട്ട​ങ്ങ​ളി​ലും പി​ടി​ച്ചു​നി​ന്നെ​ങ്കി​ലും ഇ​നി​യും ഈ ​നി​ല​യി​ൽ തു​ട​രാ​നാ​കി​ല്ലെ​ന്ന സ്ഥി​തി​യാ​ണ്. പ്ര​തി​ദി​നം 350ഓ​ളം ഊ​ണ് ന​ൽ​കു​ന്ന ജ​ന​കീ​യ ഹോ​ട്ട​ലു​ക​ളു​ണ്ട്. അ​ഞ്ചു മു​ത​ൽ…

Read More

ക​മ്യൂ​ണി​സ്റ്റ് ച​രി​ത്രം വ​ള​ച്ചൊ​ടി​ക്കാ​ൻ സം​ഘ​പ​രി​വാ​ർ ശ്ര​മി​ക്കു​ന്നെ​ന്ന് പി. ​പ്ര​സാ​ദ് എം​എ​ൽ​എ

ചേ​ർ​ത്ത​ല: മ​ൺ​മ​റ​ഞ്ഞ ക​മ്യൂ​ണി​സ്റ്റ് നേ​താ​ക്ക​ളു​ടെ ച​രി​ത്രം വ​ള​ച്ചൊ​ടി​ക്കാ​നും അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്താ​നും സം​ഘ​പ​രി​വാ​ർ ശ്ര​മി​ക്കു​ന്നു​വെ​ന്ന് പി. ​പ്ര​സാ​ദ് എം​എ​ൽ​എ. കേ​ര​ള സ്റ്റേ​റ്റ് ക​ർ​ഷ​ക​ത്തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ശ്രീ​നാ​രാ​യ​ണ​ഗു​രു​വി​ന്‍റെ ന​മു​ക്ക് ജാ​തി​യി​ല്ല വി​ളം​ബ​ര​ത്തി​ന്‍റെ 110-ാം വാ​ർ​ഷി​കാ​ച​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ച​രി​ത്ര​ത്തി​ൽ ഒ​രു സ്ഥാ​ന​വു​മി​ല്ലാ​ത്ത ഫാ​സി​സ്റ്റു​ക​ൾ​ക്ക് ച​രി​ത്ര​ത്തെ തി​ര​സ്ക​രി​ച്ചു​കൊ​ണ്ട് മാ​ത്ര​മേ നി​ല​നി​ൽ​ക്കാ​ൻ ക​ഴി​യൂ. അ​തി​നാ​യി ജാ​തി​യു​ടെ​യും മ​ത്തി​ന്‍റെ​യും വൈ​കാ​രി​ക ത​ല​ങ്ങ​ളെ ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ന്ന​വ​രെ ഒ​റ്റ​പ്പെ​ടു​ത്ത​ണ​മെ​ന്നും പി. ​പ്ര​സാ​ദ് പ​റ​ഞ്ഞു. സി​പി​ഐ സം​സ്ഥാ​ന കൗ​ൺ​സി​ൽ അം​ഗം കെ.​ബി. ബി​മ​ൽ റോ​യി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബി​കെ​എം​യു സം​സ്ഥാ​ന സെ​ക്ര​ട്ട​റി ആ​ർ. അ​നി​ൽ​കു​മാ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സി​പി​ഐ ചേ​ർ​ത്ത​ല സൗ​ത്ത് മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ബൈ​ര​ഞ്ജി​ത്ത്, ജി​ല്ലാ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളാ​യ എ​സ്. പ്ര​കാ​ശ​ൻ, കെ.​ബി. ഷാ​ജ​ഹാ​ൻ, എം.​ഡി. സു​ധാ​ക​ര​ൻ, ടി. ​പ്ര​സാ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Read More

ജ​ന​മെ​തി​രാ​യാ​ൽ എ​ത്ര​വ​ലി​യ രാ​ഷ്‌​ട്രീ​യ​ക്കാ​ര​നാ​യി​ട്ടും കാ​ര്യ​മി​ല്ലെന്ന് കെ.​സി. വേ​ണു​ഗോ​പാ​ൽ എം​പി

അ​മ്പ​ല​പ്പു​ഴ: ജ​ന​മെ​തി​രാ​യാ​ൽ എ​ത്ര വ​ലി​യ രാ​ഷ്ട്രീ​യ​ക്കാ​ര​നാ​ണെ​ന്ന് പ​റ​ഞ്ഞി​ട്ടും കാ​ര്യ​മി​ല്ലെ​ന്ന് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ എം​പി. വി​ക​സ​ന​കാ​ര്യ​ങ്ങ​ളി​ൽ യു​ഡി​എ​ഫ് മു​ഖ്യ പ​രി​ഗ​ണ​ന ന​ൽ​കു​ന്ന ജി​ല്ല​യാ​യി​രി​ക്കും ആ​ല​പ്പു​ഴ​യെ​ന്നും കെ.​സി. വേ​ണു​ഗോ​പാ​ൽ പ​റ​ഞ്ഞു. ജി ​സു​ധാ​ക​ര​ന്‍റെ അ​മ്പ​ല​പ്പു​ഴ​യി​ലെ എം​എ​ൽ​എ ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​രു​ടെ വോ​ട്ട് മാ​ത്രം ല​ഭി​ച്ച​ല്ല സ്ഥാ​നാ​ർ​ഥി​ക​ൾ വി​ജ​യി​ച്ച​ത്. യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് ക​മ്മ്യൂ​ണി​സ്റ്റു​കാ​രു​ടെ വോ​ട്ടും ല​ഭി​ച്ചു. അ​ത് മ​ന​സി​ലാ​ക്കി വേ​ണം ജ​ന​പ്ര​തി​നി​ധി​ക​ൾ പ്ര​വ​ർ​ത്തി​ക്കേ​ണ്ട​ത്. ക​മ്മ്യൂ​ണി​സ്റ്റു​കാ​ർ​ക്കു​ത​ന്നെ മ​ടു​ത്തി​ട്ടാ​ണ് ഇ​ട​ത് സ​ർ​ക്കാ​ർ വേ​ണ്ടെ​ന്നു പ​റ​യു​ന്ന അ​വ​സ്ഥ​യി​ലേ​ക്കെ​ത്തി​യ​തെ​ന്നും കെ.​സി. വേ​ണു​ഗോ​പാ​ൽ പ​റ​ഞ്ഞു. ക​മാ​ൽ എം. ​മാ​ക്കി​യി​ൽ അ​ധ്യ​ക്ഷ​നാ​യി.

Read More

ദേ​ശീ​യ​പാ​ത​യി​ലെ അ​ശാ​സ്ത്രീ​യ നി​ർ​മാ​ണം; വീ​ടു​ക​ൾ വെ​ള്ള​ത്തി​ൽ, അ​ടി​യ​ന്തി​ര ന​ട​പ​ടി വേ​ണ​മെ​ന്ന് നാ​ട്ടു​കാ​ർ

ചേ​ർ​ത്ത​ല: ദേ​ശീ​യ​പാ​ത​യു​ടെ അ​ശാ​സ്ത്രീ​യ നി​ർ​മാ​ണം മൂ​ലം ന​ഗ​ര​ത്തി​ന്‍റെ പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യി​ൽ വെ​ള്ള​ക്കെ​ട്ട് രൂ​ക്ഷ​മാ​യി. ന​ഗ​ര​സ​ഭ 28-ാം വാ​ർ​ഡി​ലെ ഭൂ​രി​ഭാ​ഗം പ്ര​ദേ​ശ​ങ്ങ​ളും വെ​ള്ള​ത്തി​ന​ടി​യി​ലാ​യി. ഹൈ​വേ പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണ​ത്തി​നാ​യി എ​എ​സ് ക​നാ​ലി​ന് കു​റു​കെ നി​ർ​മി​ച്ചി​രി​ക്കു​ന്ന താ​ത്കാ​ലി​ക ത​ട​യി​ണ മൂ​ലം ക​നാ​ലി​ലെ സ്വാ​ഭാ​വി​ക നീ​രൊ​ഴു​ക്ക് ത​ട​സ​പ്പെ​ടു​ന്ന​തും കാ​ന​ക​ൾ അ​ട​ഞ്ഞ​തു​മാ​ണ് സ്ഥി​തി സ​ങ്കീ​ർ​ണ​മാ​ക്കു​ന്ന​തി​നു കാ​ര​ണ​മെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞു. ക​നാ​ലി​ന്‍റെ തീ​ര​ത്ത് താ​മ​സി​ക്കു​ന്ന നി​ര​വ​ധി​പ്പേ​രു​ടെ വീ​ടു​ക​ളി​ലേ​ക്ക് വെ​ള്ളം ക​യ​റി. ഇ​തോ​ടെ ജ​ന​ജീ​വി​തം ദു​രി​ത​പൂ​ർ​ണ​മാ​യി. മ​ഴ കൂ​ടു​ത​ൽ ശ​ക്ത​മാ​കു​ന്ന​തോ​ടെ മ​റ്റു പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കും വെ​ള്ളം ക​യ​റു​മെ​ന്ന സ്ഥി​തി​യാ​ണ്. വെ​ള്ള​ക്കെ​ട്ട് ദു​രി​തം സൃ​ഷ്‌​ടി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ എ​എ​സ് ക​നാ​ലി​ന് കു​റു​കെ​യു​ള്ള താ​ത്കാ ലി​ക ത​ട​യി​ണ അ​ടി​യ​ന്ത​ര​മാ​യി പൊ​ളി​ച്ചു​നീ​ക്കി നീ​രൊ​ഴു​ക്ക് പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്ന് വാ​ർ​ഡ് കൗ​ൺ​സി​ല​ർ അ​ഖി​ൽ ആ​ഞ്ഞി​ലി​പ്പാ​ലം അ​വ​ശ്യ​പ്പെ​ട്ടു.

Read More

നീ​തി നി​ഷേ​ധം: പ​ള്ളി​പ്പാ​ട് കെ​എ​സ്ഇ​ബി ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ച് സ​ര​ള​യു​ടെ കു​ടും​ബം

ഹ​രി​പ്പാ​ട്: വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് മ​രി​ച്ച പ​ള്ളി​പ്പാ​ട് സ്വ​ദേ​ശി​നി​യും ക​ർ​ഷ​ക​ത്തൊ​ഴി​ലാ​ളി​യു​മാ​യ പു​ത്ത​ൻ​പു​ര​യി​ൽ സ​ര​ള​യു​ടെ കു​ടും​ബ​ത്തി​ന് വാ​ഗ്ദാ​നം ചെ​യ്ത, ന​ഷ്ട​പ​രി​ഹാ​ര​വും ജോ​ലി​യും ന​ൽ​കി​യി​ല്ലെ​ന്നാ​രോ​പി​ച്ച് കു​ടും​ബാം​ഗ​ങ്ങ​ൾ പ​ള്ളി​പ്പാ​ട് സെ​ക്ഷ​ൻ ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ചു. നീ​തി നി​ഷേ​ധി​ക്ക​പ്പെ​ട്ടെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഇ​ന്ന​ലെ രാ​വി​ലെ 11ഓ​ടെ കു​ടും​ബം പ്ര​തി​ഷേ​ധ​വു​മാ​യി എ​ത്തി​യ​ത്. മ​ഴ​യെ അ​വ​ഗ​ണി​ച്ചും സ​ര​ള​യു​ടെ അ​മ്മ ഗൗ​രി, മ​ക്ക​ളാ​യ നി​ഷാ​ര, നീ​തു, അ​നി​യ​ത്തി വ​ത്സ​ല എ​ന്നി​വ​രു​ൾ​പ്പെ​ടെ​യു​ള്ള കു​ടും​ബാം​ഗ​ങ്ങ​ൾ ഓ​ഫീ​സി​നു മു​ന്നി​ൽ പ്ല​ക്കാ​ർ​ഡു​ക​ളു​മേ​ന്തി നി​ല​യു​റ​പ്പി​ച്ചു. ക​ന​ത്ത മ​ഴ​യി​ലും കു​ട​ചൂ​ടി ഓ​ഫീ​സി​ന്‍റെ ക​വാ​ട​ത്തി​നു മു​ന്നി​ലാ​ണ് കു​ടും​ബാം​ഗ​ങ്ങ​ൾ പ്ര​തി​ഷേ​ധി​ച്ച​ത്. ക്ര​മ​സാ​ധാ​ന പ്ര​ശ്ന​ങ്ങ​ൾ ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി ഹ​രി​പ്പാ​ട് പോ​ലീ​സ് സം​ഘ​വും സ്ഥ​ല​ത്ത് ക്യാ​മ്പ് ചെ​യ്തി​രു​ന്നു. ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​ർ 12ന് ​പ​ള്ളി​പ്പാ​ട് പ​ന​മു​ട്ട് പാ​ട​ത്തു​വ​ച്ചാ​യി​രു​ന്നു നാ​ടി​നെ ന​ടു​ക്കി​യ അ​പ​ക​ടം ന​ട​ന്ന​ത്. വ​യ​ൽ വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ട​യി​ൽ, വൈ​ദ്യു​തി​ത്തൂ​ണി​ന്‍റെ പൊ​ട്ടി​ക്കി​ട​ന്ന താ​ങ്ങു​ക​മ്പി​യി​ൽ​നി​ന്ന് ഷോ​ക്കേ​റ്റ അ​യ​ൽ​വാ​സി​യെ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് സ​ര​ള അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​തും മ​ര​ണ​മ​ട​യു​ന്ന​തും. അ​പ​ക​ടം ന​ട​ന്ന അ​ന്ന് സ​ര​ള​യു​ടെ മൃ​ത​ദേ​ഹം കെ​എ​സ്ഇ​ബി ഓ​ഫീ​സി​നു…

Read More

മോഹവിലയിൽ വീണില്ല; ക​ള​ഞ്ഞു​കി​ട്ടി​യ സ്വ​ര്‍​ണ​മാ​ല ഉ​ട​മ​യ്ക്ക് ന​ല്‍​കി മാ​തൃ​ക​യാ​യി

ചേ​ര്‍​ത്ത​ല: ക​ള​ഞ്ഞു​കി​ട്ടി​യ സ്വ​ര്‍​ണ​മാ​ല ഉ​ട​മ​യെ ക​ണ്ടെ​ത്തി തി​രി​കെ ന​ല്‍​കി മാ​തൃ​ക​കാ​ട്ടി. ചേ​ര്‍​ത്ത​ല കു​റു​പ്പം​കു​ള​ങ്ങ​ര അ​ഞ്ജ​ലി ഡ്രൈ​വിം​ഗ് സ്‌​കൂ​ള്‍ ഉ​ട​മ എ. ​സ​ജീ​വ് കു​മാ​റാ​ണ് മാ​തൃ​ക കാ​ട്ടി​യ​ത്. വ്യാ​ഴാ​ഴ്ച വൈ​കി​ട്ടാ​ണ് സ​ജീ​വ് കു​മാ​റി​നു ചേ​ര്‍​ത്ത​ല റോ​ക്കി ക​വ​ല​യി​ല്‍ ഷ​ണ്മു​ഖ ക്ഷേ​ത്ര​ത്തി​നു സ​മീ​പ​ത്തു​നി​ന്നും ഒ​രു​പ​വ​നോ​ളം വ​രു​ന്ന സ്വ​ർ​ണ​മാ​ല കി​ട്ടി​യ​ത്. പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ല്‍ ഉ​ട​മ​യെ ക​ണ്ടെ​ത്താ​നാ​കാ​തെ വ​ന്ന​തോ​ടെ മാ​ല ചേ​ര്‍​ത്ത​ല പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി​ച്ചു. തു​ട​ര്‍​ന്ന് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും മ​റ്റും ന​ട​ത്തി​യ അ​റി​യി​പ്പി​ലാ​ണ് മാ​ല പ​ള്ളേ​ച്ചി​റ ശ്യാം​കു​മാ​റി​ന്‍റെ മ​ക​ന്‍ റോ​ക്കി ശ്യാ​മി​ന്‍റേ​താ​ണെ​ന്ന​റി​ഞ്ഞ​ത്. മ​ക​നെ സ്‌​കൂ​ളി​ല്‍​നി​ന്നും വി​ളി​ച്ചു​കൊ​ണ്ടു​വ​രു​മ്പോ​ഴാ​ണ് മാ​ല ന​ഷ്ട​പ്പെ​ട്ട​ത്. വീ​ട്ടി​ല്‍ വ​ന്ന​പ്പോ​ളാ​ണ് മാ​ല ന​ഷ്ട​പ്പെ​ട്ട വി​വ​രം അ​റി​യു​ന്ന​ത്. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ശ്യാം​കു​മാ​ര്‍ സ്‌​റ്റേ​ഷ​നി​ലെ​ത്തി സ​ജീ​വ്കു​മാ​റി​ല്‍​നി​ന്നും മാ​ല ഏ​റ്റു​വാ​ങ്ങി. ചേ​ര്‍​ത്ത​ല സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ ബി. ​ഹേ​മ​ന്ത് കു​മാ​ര്‍, സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍ കെ. ​പ്ര​മോ​ദ് എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു മാ​ല കൈ​മാ​റി​യ​ത്.

Read More