തിരുവല്ല: തിരുവല്ല ഡയറ്റിലെ ഹോസ്റ്റലില്‍ അധ്യാപക വിദ്യാര്‍ഥി ജീവനൊടുക്കാന്‍ ശ്രമിച്ച കേസില്‍ ആരോപണ വിധേയയായ അധ്യാപികയെ സസ്പെന്‍ഡ് ചെയ്തു. ഡയറ്റിലെ മലയാളം വിഭാഗം അധ്യാപിക മിലീന ജയിംസിനെയാണ് സസ്പെന്‍ഡ് ചെയ്തത്. ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി ഇവര്‍ക്കെതിരേ തിരുവല്ല പോലീസ് കേസെടുത്തിരുന്നു. തുടര്‍ന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറാണ് അധ്യാപികയ്ക്കെതിരേ നടപടി സ്വീകരിച്ചത്.ഗുരുതരാവസ്ഥയിലായ വിദ്യാര്‍ത്ഥിയെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മലയാളം വിഭാഗത്തിലെ അധ്യപികയ്ക്ക് എതിരെ ഇവിടെ വിദ്യാര്‍ഥികള്‍ സമരത്തില്‍ ആയിരുന്നു. അധ്യാപിക നിരന്തരം മാനസികമായി പീഡിപ്പിച്ചെന്നും പരീക്ഷയില്‍ തോല്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും വിദ്യാര്‍ഥി മൊഴി നല്‍കിയിരുന്നു. ഇതു സംബന്ധിച്ചു നേരത്തെയും പരാതി നല്‍കിയിരുന്നു. രണ്ടാംവര്‍ഷ ഡിപ്ലോമ ഇന്‍ എലമെന്ററി എഡ്യുക്കേഷനിലെ വിദ്യാര്‍ഥിയാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. പുലര്‍ച്ചെ സഹപാഠി മുറിയിലെത്തിയപ്പോഴാണ് ആത്മഹത്യാശ്രമം കണ്ടത്.
Read MoreCategory: Alappuzha
അബദ്ധത്തിൽ കുഴിയിൽ വീണു; തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വിദ്യാർഥി മരിച്ചു
കോട്ടാങ്ങല്‍: കുഴിയില്‍ വീണു തലയ്ക്കു ഗുരുതരമായി പരിക്കേറ്റ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥി മരിച്ചു. വെള്ളാവൂര്‍ ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ് സുരേഷ് മൈലാട്ടുപാറയുടെ മകന് എസ്. ശ്രീശാന്താണ് (17) മരിച്ചത്. ഇന്നലെ വൈകുന്നേരം കോട്ടാങ്ങല്‍ വലിയപടയണിക്കു പോയതായിരുന്നു ശ്രീശാന്ത്. രാത്രിയില്‍ വീട്ടിലേക്കു മടങ്ങുമ്പോള്‍ മണിമലയാറിന്റെ തീരത്തെ കുഴിയില്‍ വീണു തലയ്ക്കു ഗുരുതരമായി പരിക്കേറ്റുവെന്നാണു വിവരം.ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീടു മരിച്ചു. പെരുമ്പെട്ടി പോലീസ് കേസെടുത്തു. മൃതദേഹം റാന്നിയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍. കരിക്കാട്ടൂര്‍ സിസിഎം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥിയാണ്. ഭാരതീയ വേലന്‍ സൊസൈറ്റി സംസ്ഥാന പ്രസിഡന്റുകൂടിയാണ് അച്ഛനായ സുരേഷ് മൈലാട്ടുപാറ. ശ്രീശാന്തിന്റെ മാതാവ് അജിത സുരേഷ് പെരുവന്താനം ഗ്രാമപഞ്ചായത്തംഗമായിരുന്നു. സഹോദരി: ശ്രീലക്ഷ്മി (നഴ്സ്, ആര്‍മി, മീററ്റ്).
Read Moreഅതിഥിത്തൊഴിലാളികളുടെ സാമൂഹ്യവിരുദ്ധ പ്രവർത്തനം; കണ്ണങ്കരയില്‍ നാട്ടുകാരുടെ പ്രതിഷേധം
പത്തനംതിട്ട: നഗരത്തിലെ കണ്ണങ്കരയിലും പരിസരപ്രദേശങ്ങളിലും അതിഥി തൊഴിലാളികളുടെ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരേ നാട്ടുകാരുടെ പ്രതിഷേധവും. കഞ്ചാവ്, മയക്കുമരുന്ന് മറ്റു ലഹരി വസ്തുക്കളുടെ കേന്ദ്രമായി മാറിയിരിക്കുകയാണ് കണ്ണങ്കരയെന്നു നാട്ടുകാര്‍ കുറ്റപ്പെടുത്തി. പ്രദേശവാസികള്‍ക്ക് വഴിനടക്കാന്‍ പോലുമാകാത്ത സാഹചര്യമാണ്. ഇതിനെതിരേ പ്രദേശവാസികള്‍ സംയുക്തമായി സമാധാന സന്ദേശ റാലിയും യോഗവും നടത്തി. സാബു കണ്ണങ്കരയുടെ അധ്യക്ഷതയില്‍ നഗരസഭ ചെയര്മാന് ടി. സക്കീര്‍ ഹുസൈന് യോഗം ഉദ്ഘാടനം ചെയ്തു. മുണ്ടുകോട്ടക്കല്‍, സുരേന്ദ്രന്, നാസര്‍ തൊണ്ടമണ്ണില്‍, സന്തോഷ്, ബോബി അജ്മല്‍, സഞ്ജു, മജേഷ്, നജീബ്, അജയ്്, വിശാഖ്, ഷാജി രാജീവ്, രാജേഷ് ആനപ്പാറ, എന്നിവര്‍ പ്രസംഗിച്ചു.
Read Moreമൈലപ്രയിൽ കടയ്ക്കുള്ളിൽ വ്യാപാരിയെ ശ്വാസം മുട്ടിച്ചുകൊന്ന സംഭവം; രണ്ടു തമിഴ്നാട്ടുകാർ പിടിയിൽ
പത്തനംതിട്ട: മൈലപ്രയിൽ പട്ടാപ്പകൽ കടയ്ക്കുള്ളിൽ കെട്ടിയിട്ടു വ്യാപാരി പുതുവേലില്‍ ജോര്‍ജ് ഉണ്ണൂണ്ണിയെ (73) ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ടുപേരെ തമിഴ്നാട്ടില്‍നിന്ന് അന്വേഷണസംഘം പിടികൂടി. മുരുകന്, ബാലസുബ്രഹ്ണ്യം എന്നിവരെയാണ് ഡിവൈഎസ്പി എസ്. നന്ദകുമാറും സംഘവും തെങ്കാശിയില്‍നിന്നു കസ്റ്റഡിയിലെടുത്തത്. ഇവരെ പത്തനംതിട്ടയിലെത്തിച്ചു ചോദ്യം ചെയ്തുവരുന്നു. സംഘത്തിനു വേണ്ട ഒത്താശ ചെയ്തു നല്കിയ പത്തനംതിട്ട സ്വദേശിയായ ഓട്ടോറിക്ഷ ഡ്രൈവറും കേസില്‍ പ്രതിയാകുമെന്നാണു സൂചന. ഇയാളെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. ഓട്ടോറിക്ഷ ഡ്രൈവറില്‍നിന്നു ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിലാണ് തമിഴ്നാട് സ്വദേശികളിലേക്ക് അന്വേഷണം നീണ്ടത്. കഴിഞ്ഞ ഡിസംബര്‍ 30നു പട്ടാപ്പകലാണ് മൈലപ്ര പോസ്റ്റ് ഓഫീസ് പടിക്കല്‍ വ്യാപാരസ്ഥാപനം നടത്തിവന്ന ജോര്‍ജ് ഉണ്ണൂണ്ണിയെ കടയ്ക്കുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഒരാഴ്ചയ്ക്കുശേഷമാണ് പ്രതികളെ പിടികൂടുന്നത്. 30ന് ഉച്ചയ്ക്കുശേഷമാണ് കൊലപാതകം നടന്നത്. ജോര്‍ജിന്റെ കഴുത്തില്‍ കിടന്ന ഒമ്പത് പവൻ സ്വര്‍ണമാല നഷ്ടപ്പെട്ടിരുന്നു. കടയില്‍നിന്നു പണവും നഷ്ടപ്പെട്ടിട്ടുണ്ടാകാമെന്നാണ് കരുതുന്നത്.…
Read Moreഅമ്മയുടെ കാമുകൻ മകളെ പീഡിപ്പിച്ചെന്ന കേസ്: പ്രഥദൃഷ്ട്യ തെളിവില്ല, പ്രതികളെ വെറുതെ വിട്ടു കോടതി
ചേര്‍ത്തല: കാമുകനും അമ്മയും ചേര്‍ന്ന് മകളെ പീഡിപ്പിച്ചെന്ന മാരാരിക്കുളം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതികളെ വെറുതെ വിട്ട് ചേര്‍ത്തല ഫാസ്റ്റ് ട്രാക്ക് പ്രത്യേക അതിവേഗ കോടതി ഉത്തരവയി. 2020 ല്‍ രജിസ്റ്റര്‍ ചെയ്ത പോക്സോ കേസിലെ പ്രതികളായ അങ്കി എന്ന് വിളിക്കുന്ന പ്രതീഷ്, ത്രേസ്യ എന്നിവരെയാണ് വെറുതെ വിട്ടത്. കേസിലെ ഒന്നാം പ്രതി അതിജീവിതയെ പീഡിപ്പിച്ചെന്നായിരുന്നു കേസ്. അതിജീവിതയുടെ അമ്മ വിവരം ആരോടും പറയാതെ മറച്ചു വച്ചു എന്നുകാട്ടിയാണ് പോലീസ് അമ്മയെയും കേസില്‍ രണ്ടാം പ്രതിയാക്കിയത്. കേസിലെ ഒന്നാം പ്രതിക്കെതിരെ അതിജീവിതയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ 2022 ല്‍ മറ്റൊരു പോക്സോ കേസ് കൂടി മാരാരിക്കുളം പോലീസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ആ കേസിലും പ്രഥമദൃഷ്ട്യ തെളിവില്ലെന്ന് കണ്ടു കോടതി നേരത്തെതന്നെ പ്രതിക്കെതിരായ കുറ്റപത്രം നിലനില്‍ക്കുന്നതല്ലെന്ന് കണ്ടു തള്ളിയിരുന്നു.
Read Moreമദ്യപിച്ചെത്തി ഭാര്യയെ ക്രൂരമായി മർദിച്ച് വധിക്കാൻ ശ്രമം; കൊല്ലം രതീഷ് പോലീസ് പിടിയിൽ
മാന്നാർ: മദ്യപിച്ചെത്തി ഭാര്യയെ ക്രൂരമായി മർദിച്ച് വധിക്കാന്‍ ശ്രമിച്ച ഭര്‍ത്താവിനെ പോലീസ് പിടികൂടി. കൊല്ലം കുളത്തൂര്‍ കരിക്കകം സന്തോഷ് ഭവനത്തില്‍ ഷൈനുവിനെ (രതീഷ്-39) യാണ് മാന്നാര്‍ പോലീസ് അറസ്റ്റു ചെയ്തത്. ഇയാളുടെ ഭാര്യയായ തൃപ്പെരുന്തുറ കൊറ്റോട്ടുകാവില്‍ രാജിയെ ക്രൂരമായി മർദിച്ചതിനും കൊലപ്പെടുത്താൻ ശ്രമിച്ചതിനുമാണ് ഇയാള്‍ക്കെതിരേ കേസെടുത്തത്. മാവേലിക്കര എഫ്സിഐ ഗോഡൗണിലെ തൊഴിലാളിയായ ഇയാള്‍ കാറില്‍ മദ്യവുമായി വീട്ടിലെത്തിയത് രാജി ചോദ്യം ചെയ്തു. ഇതില്‍ പ്രകോപിതനായി ഇയാള്‍ രാജിയെ ക്രൂരമായി മര്‍ദിച്ചു. ബഹളം കേട്ട് പരിസരവാസികളും ബന്ധുമിത്രാദികളും എത്തിയപ്പോള്‍ വെട്ടുകത്തിയുമായി ഇവര്‍ക്ക് നേരെ അടുത്തു. കൂടാതെ വെട്ടുകത്തി രാജിയുടെ കഴുത്തില്‍വെച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. സംഭവം അറിഞ്ഞത്തിയ പൊലീസ് സംഘം ഇയാളെ കീഴ്പ്പെടുത്തി വെട്ടുകത്തിയും ഹുക്കും വീട്ടില്‍ നിന്നും കണ്ടെടുത്തു. സ്ഥിരം മദ്യപാനിയായ ഇയാള്‍ക്കെതിരെ മുമ്പും പരാതി ലഭിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. മാന്നാര്‍ എസ് എച്ച് ഒ ജോസ് മാത്യു,…
Read Moreമരുമകളുടെ മുൻ ഭർത്താവിന്റെ അടിയേറ്റ വീട്ടമ്മ മരിച്ചു
അമ്പലപ്പുഴ : പുന്നപ്ര വാടയ്ക്കലിൽ മരുമകളുടെ മുൻ ഭർത്താവിന്റെ അടിയേറ്റ വീട്ടമ്മ മരിച്ചു. പുന്നപ്ര വടക്കു പഞ്ചായത്ത് വെളിയിൽ പ്രസന്ന (68) ആണ് ഇന്നലെ വൈകിട്ട് മരിച്ചത്. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് 4:30ഓടെ ആയിരുന്നു സംഭവം. മരുമകളുടെ മുൻ ഭർത്താവ് സുധിയപ്പൻ വീട്ടിലെത്തി തന്റെ ഭാര്യയെ തട്ടിക്കൊണ്ടു പോയതുമായി ബന്ധപ്പെട്ട് വാക്കുതർക്കം ഉണ്ടായി. തുടർന്ന് ഇയാൾ പ്രസന്നയെയും മകൻ വിനീഷിനേയും കൈയിൽ കരുതിയിരുന്ന കമ്പിവടി കൊണ്ട് തലയ്ക്ക് അടിച്ച് പരിക്കേൽപ്പിക്കുകയുമായിരുന്നു. പ്രസന്ന തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സുധിയപ്പനെതിരെ കൊലപാതക കുറ്റത്തിന് കേസെടുത്തു.
Read Moreഇങ്ങനെയും പണിയാം…വൈദ്യുതിത്തൂണും സംരക്ഷണ കമ്പിയും മാറ്റാതെ നടപ്പാത നിർമാണം; ആലപ്പുഴയിലെ വികസനകാഴ്ചകളിങ്ങനെ…
ഹരിപ്പാട്: വൈദ്യുതിത്തൂണും സംരക്ഷണ കമ്പിയും മാറ്റാതെ നടപ്പാത നിർമാണം. കാർത്തികപ്പള്ളി ജംഗ്ഷനിലെ രണ്ടു കോടി രൂപയുടെ സൗന്ദര്യവത്കരണ പ്രവൃത്തികളുടെ ഭാഗമായി നടത്തുന്ന നടപ്പാത നിർമാണത്തിലാണ് അപാകത. നിർമാണം പൂർത്തിയായി വരുമ്പോഴേക്കും തൂണും മറ്റൊരു തൂണിന്റെ സംരക്ഷണ കമ്പിയും നടപ്പാതയുടെ മധ്യത്തിലായി. ജംഗ്ഷന് കിഴക്കുവശം കാർത്തികപ്പളളി യുപി സ്കൂളിനോടും ഐഎച്ച്ആർഡി കോളജിനോടും ചേർന്നുള്ള നടപ്പാതയിലാണ് തൂണ് മാർഗതടസമായി നിൽക്കുന്നത്. ജംഗ്ഷനിൽനിന്ന് തെക്കോട്ടു തിരിയുന്ന റോഡിനു സമീപമുളള വൈദ്യുതിത്തൂണിന്റെ സംരക്ഷണത്തിനായി ഭൂമിയിലേക്ക് വലിച്ചുകെട്ടിയിട്ടുള്ള കമ്പിയാണ് ഇത്തരത്തിൽ തന്നെയുള്ള മറ്റൊരു തടസം. കാൽനടക്കാർക്ക് കഷ്ടിച്ചു തൂണുള്ള ഭാഗത്തുകൂടി കടന്നുപോകാമെങ്കിലും ചക്രക്കസേരയിൽ സഞ്ചരിക്കുന്ന ഭിന്നശേഷിക്കാർക്കും ചെറിയ ഉന്തുവണ്ടിക്കാർക്കും മറ്റും തൂണും കമ്പിയും തടസമാണ്. ഇതേ നടപ്പാതയിൽ തന്നെ സ്ഥാപിച്ചിരിക്കുന്ന ബോർഡിന്റെ തൂണുകൾ അല്പം കൂടി ഭിത്തിയുടെ അരികിലേക്കു മാറ്റാൻ കഴിയുമായിരുന്നെങ്കിലും അതും ചെയ്തിട്ടില്ല.
Read Moreമൈലപ്ര കൊലക്കേസ്; പ്രതികളെക്കുറിച്ച് ഒരുവിവരവുമില്ല; അന്വേഷണം വിപുലീകരിക്കാനൊരുങ്ങി പോലീസ്
പത്തനംതിട്ട: മൈലപ്രയിലെ വ്യാപാരി പുതുവേലില്‍ ജോര്‍ജ് ഉണ്ണൂണ്ണിയുടെ (73) കൊലപാതകം സംബന്ധിച്ച അന്വേഷണം വിപുലീകരിക്കും. ദിവസങ്ങള്‍ പിന്നിടുമ്പോഴും പ്രതികളെ സംബന്ധിച്ചു കാര്യമായ സൂചനയില്ല. പലരെയും കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തുവെങ്കിലും തെളിവുകള്‍ ലഭിക്കാത്ത സാഹചര്യത്തില്‍ ഇവരെ വിട്ടയ്ക്കുകയാണ് ഉണ്ടായത്. പറക്കോടുനിന്ന് കസ്റ്റഡിയിലെടുത്ത സംഘത്തിനു സംഭവവുമായി ബന്ധമുണ്ടാകാമെന്ന പ്രതീക്ഷയിലായിരുന്നു പോലീസ്. എന്നാല്‍ കൂടുതല്‍ ചോദ്യം ചെയ്യലില്‍ ഇവര്‍ക്ക് പങ്കില്ലെന്ന സൂചനയാണ് ലഭിച്ചത്.കഴിഞ്ഞ ശനിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് കൊലപാതകം നടന്നത്. ജോര്‍ജിന്റെ കഴുത്തില്‍ കിടന്ന ഒമ്പത് പവന്റെ സ്വര്‍ണമാല നഷ്ടപ്പെട്ടിരുന്നു. കടയില്‍നിന്നു പണവും നഷ്ടപ്പെട്ടിട്ടുണ്ടാകാമെന്നാണ് കരുതുന്നത്. മോഷണം ലക്ഷ്യമാക്കിയുള്ള കൊലപാതകമാണെന്നു തന്നെയാണ് പോലീസ് നിഗമനവും. മോഷണശ്രമം തടഞ്ഞ ജോര്‍ജിനെ കെട്ടിയിട്ടും വായില്‍ തുണി തിരുകിയും ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയെന്നാണ് സൂചനകള്‍. വ്യക്തമായ സൂചനകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം നല്ലരീതിയില്‍ മുന്നേറുന്നുവെന്നാണ് ഡിവൈഎസ്പി എസ്. നന്ദകുമാറിന്റെ വിശദീകരണം.
Read Moreപരാതി പറയാനാകാതെ നാട്ടുകാർ, പരാതി പറഞ്ഞ് പോലീസും; അമ്പലപ്പുഴ പോലീസ് സ്റ്റേഷനിൽ ഫോൺ തകരാറിൽ; പരാതി പരിഹരിക്കാതെ ബിഎസ്എൻഎൽ
അമ്പലപ്പുഴ: പോലീസ് സ്റ്റേഷനിലെ ഫോൺ തകരാറിൽ. പരാതിയും അറിയിപ്പും നൽകാനാകാതെ പൊതുജനം. അമ്പലപ്പുഴ പോലീസ് സ്റ്റേഷനിലെ 0477-2272022 എന്ന ലാഫോൺ നമ്പരാണ് രണ്ടുമാസമായി തകരാറിലായത്. ദേശീയപാത വികസനത്തിന്റെ ഭാഗമായി നടന്ന നിർമാണ പ്രവർത്തനങ്ങൾക്കിടെ കേബിളുകൾ മുറിഞ്ഞതാണ് ഫോൺ തകരാറിലാകാൻ കാരണമായതെന്ന് പറയുന്നു. ഇതുസംബന്ധിച്ച് പോലീസുദ്യോഗസ്ഥർ ബിഎസ്എൻഎല്ലിൽ പരാതി നൽകിയിട്ടും തകരാർ പരിഹരിച്ചിട്ടില്ല. ഇതോടെ സ്റ്റേഷനിലെ ലാൻഡ് ഫോണിലേക്ക് വിളിക്കുന്നവരാണ് കുഴയുന്നത്. വാഹനാപകടം നിത്യസംഭവമായ ദേശീയപാതയിൽ അപകടവിവരം അറിയിക്കുന്നതിന് ആളുകൾ സ്റ്റേഷനിലേക്ക് വിളിച്ചാൽ കുഴയുകയാണ്. അതുകൊണ്ടുതന്നെ സ്റ്റേഷനുമായി ബന്ധപ്പെടാൻ കഴിയാത്തതുമൂലം വാഹനാപകടം ഉൾപ്പെടെയുള്ള അപകടങ്ങൾക്ക് രക്ഷാപ്രവർത്തനം വൈകുന്നതും പതിവാണ്. പൊതുജനത്തിനു പലർക്കും പോലീസുദ്യോഗസ്ഥരുടെ നമ്പരുകൾ അറിയാത്തതിനാൽ വിവരമറിയിക്കാൻ സ്റ്റേഷൻ നമ്പരിനെയാണ് ആശ്രയിക്കുന്നത്. ഇത് പ്രവർത്തനരഹിതമായതോടെ പൊതുജനം ബുദ്ധിമുട്ടിലായിരിക്കുകയാണ്. അടിയന്തരമായി തകരാർ പരിഹരിക്കാൻ അധികൃതർ തയാ റാകണമെന്നും ആവശ്യമുയരുകയാണ്.
Read More