സി​പി​എം ലോ​ക്ക​ൽ ക​മ്മി​റ്റി ഓ​ഫീ​സ് ഉ​ദ്ഘാ​ട​നത്തിൽ നിന്ന് ജി. സു​ധാ​ക​ര​നെ ഒ​ഴി​വാ​ക്കി; പകരം സജി ചെിയാൻ

അ​മ്പ​ല​പ്പു​ഴ: സി​പി​എം ലോ​ക്ക​ൽ ക​മ്മി​റ്റി ഓ​ഫീ​സ് ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽനി​ന്ന് മു​ൻ​മ​ന്ത്രി ജി. ​സു​ധാ​ക​ര​നെ ഒ​ഴി​വാ​ക്കി. പു​ന്ന​പ്ര വ​ട​ക്ക് ലോ​ക്ക​ൽ ക​മ്മി​റ്റി ഓ​ഫീ​സ് ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ൽനി​ന്നാ​ണ് ജി. ​സു​ധാ​ക​ര​നെ ഒ​ഴി​വാ​ക്കി​യ​ത്. ആ​ർ. മു​ര​ളീ​ധ​ര​ൻ നാ​യ​ർ സ്മാ​ര​ക ഓ​ഫീ​സ് മ​ന്ത്രി സ​ജി ചെ​റി​യാ​നാ​ണ് ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. സു​ധാ​ക​ര​ന്‍റെ വീ​ട് ഉ​ൾ​പ്പെ​ടു​ന്ന പ്ര​ദേ​ശ​ത്തെ ലോ​ക്ക​ൽ ക​മ്മി​റ്റി ഓ​ഫീസാ​ണി​ത്. ജി. ​സു​ധാ​ക​ര​നെ അ​മ്പ​ല​പ്പു​ഴ ഏ​രി​യ ക​മ്മി​റ്റി പ​രി​ധി​യി​ലെ പ​ല പാ​ർ​ട്ടി പ​രി​പാ​ടി​ക​ളി​ലും ക്ഷ​ണി​ക്കാ​റി​ല്ല. അ​മ്പ​ല​പ്പു​ഴ മ​ണ്ഡ​ലംത​ല ന​വ കേ​ര​ള സ​ദ​സി​ൽ ജി​ല്ല​യി​ലെ ഇ​ട​തു​മു​ന്ന​ണി​യി​ലെ മി​ക്ക പ്ര​മു​ഖ നേ​താ​ക്ക​ളും എ​ത്തി​യി​രു​ന്നു. എ​ന്നാ​ൽ, ഈ ​പ​രി​പാ​ടി​യി​ൽ ജി.​ സു​ധാ​ക​രന്‍റെ അ​സാ​ന്നി​ധ്യം ച​ർ​ച്ച​യാ​യി​രു​ന്നു.വീ​ടി​ന​ടു​ത്ത് മു​ഖ്യ​മ​ന്ത്രി ഉ​ൾ​പ്പെ​ടെ​യു​ള്ള നേ​താ​ക്ക​ളെ​ത്തി​യി​ട്ടും സു​ധാ​ക​ര​ൻ എ​ത്തി​യി​രു​ന്നി​ല്ല. ന​വ​കേ​ര​ള സ​ദ​സുമാ​യി ബ​ന്ധ​പ്പെ​ട്ട് അ​ക്ര​മ​ങ്ങ​ൾ ഉ​ണ്ടാ​യ​തി​നു പി​ന്നാ​ലെ ജി. ​സു​ധാ​ക​ര​ൻ ന​ട​ത്തി​യ പ​രോ​ക്ഷ വി​മ​ർ​ശ​നം സം​സ്ഥാ​ന​ത്ത് പൊ​തു​വേ ച​ർ​ച്ച ചെ​യ്യ​പ്പെ​ട്ടി​രു​ന്നു. ക​രു​വ​ന്നൂ​ർ ബാ​ങ്ക് ത​ട്ടി​പ്പ് കേ​സി​ലും ജി.​…

Read More

മൈലപ്രയിലെ ജോർജ് ഉണ്ണിയിൽ നിന്നും അപഹരിച്ചത് ഒ​മ്പ​ത് പ​വ​ന്‍റെ സ്വ​ര്‍​ണ​മാല​; മോഷ്ടാക്കൾ എത്തിയത് ഓട്ടോറിക്ഷയിൽ

പത്തനംതിട്ട; മൈലപ്രയിലെ വ്യാപാരി ജോ​ര്‍​ജ് ഉ​ണ്ണൂ​ണ്ണി  ശ്വാസം മുട്ടിയാണ് മരിച്ചതെന്ന് പോ​സ്റ്റ്മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ടി​ല്‍ പ്രാ​ഥ​മി​ക നി​ഗ​മ​നം. ശ​നി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് മൈ​ല​പ്ര പോ​സ്റ്റ് ഓ​ഫീ​സ് ജം​ഗ്ഷ​നി​ല്‍ ഇ​ദ്ദേ​ഹം ന​ട​ത്തി​വ​ന്ന പു​തു​വേ​ലി​ല്‍ സ്റ്റോ​ഴ്സ് എ​ന്ന വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ലെ​ത്തി​യ മോ​ഷ​ണ​സം​ഘ​മാ​ണ് കൊ​ല​പാ​ത​ക​ത്തി​നു പി​ന്നി​ലെ​ന്നാ​ണ് സം​ശ​യം. ക​ട​യി​ല്‍ ജോ​ര്‍​ജ് ഉ​ണ്ണൂ​ണ്ണി മാ​ത്ര​മേ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ. വൈകിട്ട് ആറിനാണ് മൃതദേഹം ശ്രദ്ധയിൽപ്പെട്ടത്. മോ​ഷ​ണം ല​ക്ഷ്യ​മാ​ക്കി എ​ത്തി​യ സം​ഘം ജോ​ര്‍​ജി​ന്‍റെ ക​ഴു​ത്തി​ലു​ണ്ടാ​യി​രു​ന്ന സ്വ​ര്‍​ണ​മാ​ല ല​ക്ഷ്യ​മി​ട്ടു. ഇ​തോ​ടൊ​പ്പം ക​ട​യി​ല്‍ നി​ന്നു പ​ണം അ​പ​ഹ​രി​ക്കാ​നും ശ്ര​മി​ച്ചു. ഇ​തു ത​ട​യു​ന്ന​തി​നി​ടെ​യാ​ണ് കൊ​ല​പാ​ത​ക​മെ​ന്നാ​ണ് നി​ഗ​മ​നം. വാ​യി​ല്‍ തു​ണി തി​രു​കി​ക്ക​യ​റ്റി​യും ക​യ​റു​കൊ​ണ്ട് കൈ​കാ​ലു​ക​ള്‍ കെ​ട്ടി​യും ക​ഴു​ത്ത് ഞെ​രി​ച്ചു​മാ​ണ് കൊ​ല​പാ​ത​കം. ഒ​മ്പ​ത് പ​വ​ന്‍ സ്വ​ര്‍​ണ​മാ​ല​യും പ​ണ​വും ന​ഷ്ട​പ്പെ​ട്ടി​ട്ടു​ണ്ട്. ക​ട​യ്ക്കു​ള്ളി​ലും മൃ​ത​ദേ​ഹ​ത്തി​ലും നി​ന്ന് ല​ഭി​ച്ച് സൂ​ച​ന​ക​ള്‍ പ്ര​കാ​രം ഒ​ന്നി​ല​ധി​കം പേ​ര്‍ ചേ​ര്‍​ന്നാ​ണ് കൊ​ല​പാ​ത​കം ന​ട​ത്തി​യ​തെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ നി​ഗ​മ​നം. മോ​ഷ്ടാ​ക്ക​ളു​ടെ ബ​ല​പ്ര​യോ​ഗ​ത്തി​ല്‍ ജോ​ര്‍​ജ് ഉ​ണ്ണൂ​ണ്ണി അ​ബ​ദ്ധ​ത്തി​ല്‍ കൊ​ല്ല​പ്പെ​ട്ട​തോ മ​നഃ​പൂ​ര്‍​വം…

Read More

അടൂരിൽ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​യാ​ള്‍ മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ വി​ശ​ദ പ​രി​ശോ​ധ​ന

അ​ടൂ​ര്‍: പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്ത​യാ​ള്‍ പോ​ലീ​സ് സ്‌​റ്റേ​ഷ​നു മു​മ്പി​ല്‍ കു​ഴ​ഞ്ഞു വീ​ണു മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ ഇ​ന്നു വി​ശ​ദ​മാ​യ മൃ​ത​ദേ​ഹ പ​രി​ശോ​ധ​ന​യും പോ​സ്റ്റ്മോ​ര്‍​ട്ട​വും ന​ട​ക്കും. കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലാ​ണ് പ​രി​ശോ​ധ​ന. അ​ടൂ​ര്‍ കോ​ട്ട​മു​ക​ള്‍ ച​രി​ഞ്ഞ വി​ള​യി​ല്‍ ഷെ​രി​ഫാ​ണ് (61) മ​രി​ച്ച​ത്. മ​ദ്യ​പി​ച്ച് വാ​ഹ​നം ഓ​ടി​ച്ചു എ​ന്നാ​രോ​പി​ച്ചാ​ണ് ഷെ​രീ​ഫി​നെ ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ അ​ടൂ​ര്‍ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. കെ​പി റോ​ഡി​ല്‍ മ​രി​യ ആ​ശു​പ​ത്രി​ക്കു സ​മീ​പ​ത്തു​നി​ന്നാ​ണ് ഷെ​രീ​ഫി​നെ സ്‌​കൂ​ട്ട​ര്‍ ഓ​ടി​ച്ചു പോ​ക​വേ മ​ദ്യ​പി​ച്ചി​ട്ടു​ണ്ടെ​ന്ന സം​ശ​യ​ത്തി​ല്‍ പോ​ലീ​സ് പി​ടി​കൂ​ടി സ്‌​റ്റേ​ഷ​നി​ലെ​ത്തി​ച്ച​ത്. എ​സ്ഐ എം. ​മ​നീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു വാ​ഹ​ന പ​രി​ശോ​ധ​ന. ഷെ​രീ​ഫി​നെ പോ​ലീ​സ് ജീ​പ്പി​ല്‍ സ്റ്റേ​ഷ​നി​ല്‍ എ​ത്തി​ച്ചു. സ്റ്റേ​ഷ​നു​ള്ളി​ലേ​ക്ക് ഷെ​രീ​ഫ് പ്ര​വേ​ശി​ക്ക​വേ പെ​ട്ടെ​ന്ന് കു​ഴ​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. ഉ​ട​ന്‍ ത​ന്നെ അ​ടൂ​ര്‍ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു. ഷെ​രീ​ഫ് സ്റ്റേ​ഷ​നി​ല്‍ എ​ത്തി​യ​പ്പോ​ള്‍ ത​ന്നെ ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​ക​ള്‍ കാ​ണി​ച്ചി​രു​ന്ന​താ​യും പോ​ലീ​സ് പ​റ​യു​ന്നു. മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ലാ…

Read More

ബാ​റി​നു​ള്ളി​ൽ അ​ക്ര​മം ന​ട​ത്തി​യ മൂ​ന്ന് യു​വാ​ക്ക​ൾ റിമാൻഡിൽ

ആ​ല​പ്പു​ഴ: ക​ത്തികാ​ണി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി മ​ദ്യം വാ​ങ്ങി​യ​ശേ​ഷം ബാ​റി​നു​ള്ളി​ൽ അ​ക്ര​മം ന​ട​ത്തി​യ മൂ​ന്നു യു​വാ​ക്ക​ൾ റിമാൻഡിൽ. ചേ​ർ​ത്ത​ല മു​നി​സി​പ്പ​ൽ എ​ട്ടാം വാ​ർ​ഡ് തെ​ക്കേ ചി​റ്റേ​ഴ​ത്ത് ബെ​ല്ല് എ​ന്നുവി​ളി​ക്കു​ന്ന സൂ​ര്യ (31), തെ​ക്കേ ചി​റ്റേ​ഴ​ത്ത് ദീ​പേ​ഷ് (21), നി​ക​ർത്തി​ൽ അ​ഭി​ന​വ് (19) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ചേ​ർ​ത്ത​ല ന​ഗ​ര​ത്തി​ലു​ള്ള ഒ​രു ബാ​റി​ൽ 20ന് ​വൈ​കി​ട്ട് അ​ഞ്ചി​ന​യാ​യി​രു​ന്നു സം​ഭ​വം. മ​ദ്യ​പി​ക്കു​ന്ന​തി​നാ​യി ബാ​റി​ൽ എ​ത്തി​യ യു​വാ​ക്ക​ൾ ബാ​റി​നു​ള്ളി​ൽ ക​ട​ന്ന് ക​ത്തി​കാ​ട്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ബി​യ​ർ വാ​ങ്ങി കു​ടി​ക്കു​ക​യും ചെ​യ്ത ശേ​ഷം പ​ണം ആ​വ​ശ്യ​പ്പെ​ട്ട് സ്റ്റാ​ഫി​നെ അ​സ​ഭ്യം പ​റ​ഞ്ഞു. പിന്നാലെ സോ​ഡാ കു​പ്പി​ക​ളും മ​റ്റും പൊ​ട്ടി​ച്ച് ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കു​ക​യും ചെയ്തു. തു​ട​ർ​ന്ന് ബാ​റി​ലുണ്ടാ​യി​രു​ന്ന ടി​വി അ​ടി​ച്ചു പൊ​ട്ടി​ച്ച ചെ​യ്ത ശേ​ഷം ഇവർ സ്ഥ​ലം വി​ട്ടു. പോ​കു​ന്ന വ​ഴി ശാ​വ​ശേ​രി ഭാ​ഗ​ത്തു​ള്ള ഒ​രു വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി വീ​ട്ടു​കാ​രി​യേ​യും അ​വ​രു​ടെ മ​ക​ളെ​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ദേ​ഹോ​പ​ദ്ര​വം ഏ​ൽ​പ്പി​ക്കു​ക​യും വീ​ട് അ​ടി​ച്ചു​പൊ​ളി​ക്കു​ക​യും…

Read More

ഹ​രി​കൃ​ഷ്ണ​ന്‍റെ മ​ര​ണം; പു​ന​ര​ന്വേ​ഷ​ണം വേ​ണ​മെ​ന്നു സ​ഹോ​ദ​ര​ങ്ങ​ൾ

ഹ​രി​പ്പാ​ട്: റി​ട്ട.​അ​സി​സ്റ്റ​ന്‍റ് പോലീസ് ക​മ്മീ​ഷ​ണ​ർ കെ.​ഹ​രി​കൃ​ഷ്ണ​ന്‍റെ മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്നും പു​ന​ര​ന്വേ​ഷ​ണം വേ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് അ​ദ്ദേ​ഹ​ത്തി​ന്‍റെ സ​ഹോ​ദ​ര​ങ്ങ​ളാ​യ കെ.​മു​ര​ളീ​കൃ​ഷ്ണ​ൻ,സൗ​മി​നി ദേ​വി, ശോ​ഭ​ല​ത എ​ന്നി​വ​ർ മു​ഖ്യ​മ​ന്ത്രി​ക്കും ക്രൈം​ബ്രാ​ഞ്ച് എ​സ്പി​ക്കും പ​രാ​തി​ന​ല്കി. ഹ​രി​പ്പാ​ട് പു​ത്തേ​ത്ത് പ​രേ​ത​നാ​യ ​ക​രു​ണാ​ക​ര​ൻ നാ​യ​രു​ടെ മ​ക​നാ​ണ് റി​ട്ട. അ​സി.​പോ​ലീസ് ക​മ്മീ​ഷ​ണ​ർ കെ. ​ഹ​രി​കൃ​ഷ്ണ​ൻ. ​ഏ​പ്രി​ൽ 29ന് ​പു​ല​ർ​ച്ചെ 5.30 ഓ​ടെ ചേ​പ്പാ​ട് രാ​മ​പു​രം ദേ​വീ ക്ഷേ​ത്ര​ത്തി​നു കി​ഴ​ക്കു ഭാ​ഗ​ത്തു​ള്ള റ​യി​ൽ​വേ ക്രോ​സി​നു സ​മീ​പ​ത്തു നി​ന്നു​മാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. റെ​യി​ൽ​വേ ക്രോ​സി​ന് പ​ടി​ഞ്ഞാ​റുഭാ​ഗ​ത്ത് റോ​ഡ​രി​കി​ൽ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട കാ​റും ക​ണ്ടെ​ത്തി​യി​രു​ന്നു.​ ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ളേജ് ​ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി​യ ശേ​ഷം മൃ​ത​ദേ​ഹം വീ​ട്ടു​വ​ള​പ്പി​ൽ സം​സ്ക​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു. അ​തി​നുശേ​ഷം കാ​ര്യ​മാ​യ അ​ന്വേ​ഷ​ണം ഒ​ന്നും ന​ട​ത്താ​തെ ലോ​ക്ക​ൽ പോ​ലീസ് ആ​ത്മ​ഹ​ത്യ​യാ​ണെ​ന്ന് ചി​ത്രീ​ക​രി​ച്ചു കൊ​ണ്ട് ഫ​യ​ൽ ക്ലോ​സ് ചെ​യ്തെ​ന്നും ഹ​രി​കൃ​ഷ്ണ​ൻ ആ​ത്മ​ഹ​ത്യ ചെ​യ്യി​ല്ലെ​ന്നും ബന്ധുക്കൾ പറയുന്നു. മ​ര​ണ​ത്തെ​ക്കു​റി​ച്ചു​ള്ള പോ​ലീസ് അ​ന്വേ​ഷ​ണം ത​ങ്ങ​ളു​ടെ സം​ശ​യ​ങ്ങ​ൾ​ക്ക് ഒ​രുത്ത​രം…

Read More

പി​ണ​റാ​യിക്ക് വി​ടു​പ​ണി ചെ​യ്യു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ കു​ടു​ങ്ങുമെന്ന് കെ.സി. വേ​ണു​ഗോ​പാ​ൽ

ഹ​രി​പ്പാ​ട്: പി​ണ​റാ​യി വി​ജ​യ​ന് വി​ടു​പ​ണി ചെ​യ്യു​ന്ന സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ കു​ടു​ങ്ങു​മെ​ന്ന് കെ. ​സി. വേ​ണു​ഗോ​പാ​ൽ എംപി. ന​വ​കേ​ര​ള സ​ദ​സിന്‍റെ പേ​രി​ൽ ജ​ന​ങ്ങ​ളു​ടെ ക്ഷേ​മ​ത്തി​ന് ഉ​പ​യോ​ഗി​ക്കേ​ണ്ട പ​ണം സി​പി​എ​മ്മി​ന്‍റെയും സി​പി​എം മ​ന്ത്രി​മാ​രു​ടെ​യും ഖ​ജ​നാ​വി​ലേ​ക്ക് മാ​റ്റു​ന്ന പ​രി​പാ​ടി​യാ​ണ് കേ​ര​ള​ത്തി​ൽ ന​ട​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. ഐ​ക്യ ജ​നാ​ധി​പ​ത്യ മു​ന്ന​ണി ഹ​രി​പ്പാ​ട് നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള കു​റ്റ​വി​ചാ​ര​ണ സ​ദ​സ് ഓ​ൺ​ലൈ​നാ​യി ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ര​മേ​ശ് ചെ​ന്നി​ത്ത​ല എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ന്ത്രി​പ്പ​ട സ​ഞ്ച​രി​ച്ച വാ​ഹ​ന​മ​ല്ല മു​ഖ്യ​മ​ന്ത്രി​യെ​യും മ​ന്ത്രി​മാ​രെ​യു​മാ​ണ് കാ​ഴ്ച​ബം​ഗ്ലാ​വി​ൽ വയ്​ക്കേ​ണ്ട​തെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. ച​ട​ങ്ങി​ൽ കെ.എം. ഷാ​ജി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ചാ​ണ്ടി ഉ​മ്മ​ൻ എം​എ​ൽ​എ ആ​മു​ഖ പ്ര​സം​ഗം ന​ട​ത്തി. യു​ഡി​എ​ഫ് നി​യോ​ജ​ക​മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ അ​നി​ൽ ബി. ​ക​ള​ത്തി​ൽ, കോ​ൺ​ഗ്ര​സ്ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ഷം​സു​ദീ​ൻ കാ​യി​പു​റം കു​റ്റ​വി​ചാ​ര​ണ പ​ത്രം വാ​യി​ച്ചു. ബി. ​ബാ​ബു പ്ര​സാ​ദ്, എം. ​ലി​ജു, എ.എ. ഷു​ക്കൂ​ർ, ഷാ​നി​മോ​ൾ ഉ​സ്മാ​ൻ,…

Read More

അ​രി​ത ബാ​ബു​വി​ന് അ​ശ്ലീ​ല​ദൃ​ശ്യം അ​യ​ച്ച സം​ഭ​വം; മ​ല​പ്പു​റം അ​മ​ര​മ്പ​ലം സ്വ​ദേ​ശി ഷ​മീ​ർ അറസ്റ്റിൽ

ആ​ല​പ്പു​ഴ: യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് അ​രി​ത ബാ​ബു​വി​ന് വാ​ട്സാ​പ്പി​ലൂ​ടെ തു​ട​ർ​ച്ച​യാ​യി വീ​ഡി​യോ കോ​ൾ ചെ​യ്യു​ക​യും അ​ശ്ലീ​ല ദൃ​ശ്യ​ങ്ങ​ൾ അ​യ​യ്ച്ചു കൊ​ടു​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ പ്ര​തി പി​ടി​യി​ൽ. മ​ല​പ്പു​റം അ​മ​ര​മ്പ​ലം സ്വ​ദേ​ശി ഷ​മീ​റാ​ണ് കാ​യം​കു​ളം പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ഖ​ത്ത​റി​ൽ ജോ​ലി ചെ​യ്ത് വ​രി​ക​യാ​യി​രു​ന്നു ഷ​മീ​ർ. അ​ശ്ലീ​ല​ദൃ​ശ്യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സ് വ​ന്ന​തോ​ടെ ഇ​യാ​ളെ ജോ​ലി​യി​ൽ നി​ന്നും പി​രി​ച്ചി​വി​ട്ടി​രു​ന്നു. വി​ദേ​ശ ന​മ്പ​രി​ൽ നി​ന്നും ആ​ദ്യം വാ​ട്സാ​പ്പി​ൽ തു​ട​ർ​ച്ച​യാ​യി വീ​ഡി​യോ കോ​ൾ ചെ​യ്യു​ക​യും പി​ന്നീ​ട് ഫോ​ണി​ലേ​ക്ക് അ​ശ്ലീ​ല ദൃ​ശ്യ​ങ്ങ​ൾ അ​യ​യ്ക്കു​ക​യും ചെ​യ്ത​തോ​ടെ അ​രി​ത ബാ​ബു കാ​യം​കു​ളം ഡി​വൈ​എ​സ്പി ഓ​ഫീ​സി​ൽ നേ​രി​ട്ട് എ​ത്തി പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. ഇ​യാ​ൾ വി​ദേ​ശ​ത്തു​ള്ള​യാ​ളാ​ണെ​ന്ന് അ​രി​ത​യു​ടെ സു​ഹൃ​ത്തു​ക്ക​ളാ​ണ് ക​ണ്ടെ​ത്തി​യ​ത്. ഇ​വ​ർ ഷ​മീ​റി​നെ ബ​ന്ധ​പ്പെ​ട്ട​തോ​ടെ ഇ​യാ​ൾ അ​രി​ത​ക്ക് ക്ഷ​മാ​പ​ണം ന​ട​ത്തി​കൊ​ണ്ടു​ള്ള വീ​ഡി​യോ ചി​ത്രീ​ക​രി​ച്ച് അ​യ​ച്ചു കൊ​ടു​ത്തി​രു​ന്നു. എ​ന്നാ​ൽ ഒ​രു പെ​ൺ​കു​ട്ടി​യോ​ടും ഇ​നി ഇ​ങ്ങ​നെ ചെ​യ്യാ​ൻ പാ​ടി​ല്ലെ​ന്നും ഇ​ക്കാ​ര​ത്താ​ലാ​ണ് പ​രാ​തി…

Read More

മിണ്ടാപ്രാണിയോട് കൊടുംക്രൂരത; പ​റ​മ്പി​ൽ കെ​ട്ടി​യി​രി​ക്കു​ക​യാ​യി​രു കു​തി​ര​യെ മദ്യകുപ്പിക്ക് കു​ത്തി പ​രി​ക്കേ​ൽ​പ്പി​ച്ച നിലയിൽ

ചാ​രും​മൂ​ട്: വ​ള​ർ​ത്തു കു​തി​ര​യ്ക്കുനേ​രേ സാ​മൂ​ഹ്യവി​രു​ദ്ധ ആ​ക്ര​മ​ണം. കുതിരയെ കു​ത്തി പ​രി​ക്കേ​ൽ​പ്പി​ച്ചു. ചാ​രും​മൂ​ട് ക​രി​മു​ള​യ്ക്ക​ൽ സ്വ​ദേ​ശി വി​ജേ​ഷ് കു​മാ​ർ വ​ള​ർ​ത്തു​ന്ന കു​തി​രയെയാ​ണ് കു​ത്തി പ​രി​ക്കേ​ൽ​പ്പി​ച്ച​ത്. പു​ല്ലു തി​ന്നു​ന്ന​തി​നാ​യി ക​രി​മു​ള​യ്ക്ക​ൽ തു​രു​ത്തി​യി​ൽ ജം​ഗ്ഷ​നു സ​മീ​പ​മു​ള്ള പ​റ​മ്പി​ൽ കെ​ട്ടി​യി​രി​ക്കു​ക​യാ​യി​രു​ന്നു. കു​ത്താ​ൻ ഉ​പ​യോ​ഗി​ച്ചെ​ന്നു ക​രു​തു​ന്ന മ​ദ്യ​ക്കു​പ്പി​യു​ടെ ഭാ​ഗ​ങ്ങ​ളും സ്ഥ​ല​ത്തുനി​ന്നു​ ക​ണ്ടു​കി​ട്ടി​യി​ട്ടു​ണ്ട്. ചേ​ർ​ത്ത​ല​യി​ൽനി​ന്നു കു​തി​ര​യെ ചി​കി​ത്സി​ക്കു​ന്ന ഡോ​ക്ട​ർ​മാ​ർ എ​ത്തി ചി​കി​ത്സ ന​ൽ​കു​ക​യും മു​റി​വ് തു​ന്നി​ക്കെ​ട്ടു​ക​യും ചെ​യ്തു. നൂ​റ​നാ​ട് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

Read More

ആ​രോ​ഗ്യ​വ​കു​പ്പി​ലെ നി​യ​മ​ന​ത്ത​ട്ടി​പ്പ്; യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​വ് ന​ട​ത്തി​യ​ത് വ​ന്‍ ഇ​ട​പാ​ടു​ക​ള്‍

പ​ത്ത​നം​തി​ട്ട: ആ​രോ​ഗ്യ​വ​കു​പ്പി​ല്‍ നി​യ​മ​ന​ങ്ങ​ള്‍ വാ​ഗ്ദാ​നം ചെ​യ്ത് പ​ണം ത​ട്ടി​യ കേ​സി​ല്‍ തി​രു​വ​ന​ന്ത​പു​രം ക​ന്‍റോ​ണ്‍​മെ​ന്‍റ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​ര​വി​ന്ദ് വെ​ട്ടി​ക്ക​ലി​നെ ആ​റ​ന്മു​ള പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങും. ആ​റ​ന്മു​ള കോ​ഴി​പ്പാ​ല​ത്ത് താ​മ​സി​ക്കു​ന്ന നി​ല​യ്ക്ക​ല്‍ അ​ട്ട​ത്തോ​ട് സ്വ​ദേ​ശി അ​ര​വി​ന്ദ് വെ​ട്ടി​ക്ക​ലാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കോ​ട്ട​യം ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ജോ​ലി വാ​ഗ്ദാ​നം ചെ​യ്തു പ​ണം ത​ട്ടി​യ കേ​സി​ല​ട​ക്കം ഇ​യാ​ള്‍ റി​മാ​ന്‍​ഡി​ല്‍ ക​ഴി​യ​വേ​യാ​ണ് ആ​റ​ന്മു​ള​യി​ല്‍ പു​തി​യ പ​രാ​തി​ക​ളു​ണ്ടാ​യ​ത്. ഇ​യാ​ള്‍​ക്കെ​തി​രേ ര​ണ്ട് കേ​സു​ക​ളാ​ണ് ആ​റ​ന്മു​ള പോ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രി​ക്കു​ന്ന​ത്. ഇ​ട​യാ​റ​ന്‍​മു​ള സ്വ​ദേ​ശി​യാ​യ യു​വ​തി​ക്ക് പ​ത്ത​നം​തി​ട്ട ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ന​ഴ്‌​സാ​യി ജോ​ലി വാ​ങ്ങി ന​ല്‍​കാ​മെ​ന്ന് പ​റ​ഞ്ഞ് ബാ​ങ്ക് അ​ക്കൗ​ണ്ടി​ലൂ​ടെ 80,000 രൂ​പ വാ​ങ്ങി. കോ​ഴി​പ്പാ​ലം സ്വ​ദേ​ശി​യാ​യ യു​വാ​വി​ന് കോ​ഴ​ഞ്ചേ​രി ആ​ശു​പ​ത്രി​യി​ല്‍ സെ​ക്യൂ​രി​റ്റി ഗാ​ര്‍​ഡ് ആ​യി ജോ​ലി ന​ല്‍​കാ​മെ​ന്ന് പ​റ​ഞ്ഞ് വി​ശ്വ​സി​പ്പി​ച്ച് 40,000 രൂ​പ വാ​ങ്ങി​യ പ​രാ​തി​യി​ലു​മാ​ണ് കേ​സ്. സെ​ക്യൂ​രി​റ്റി ജോ​ലി​ക്കാ​യി നി​യ​മ​ന…

Read More

പത്തനംതിട്ട സിപിഐയിൽ വി​ഭാ​ഗീ​യ​ത രൂ​ക്ഷം; ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീ​സ് തു​റ​ക്കാ​തി​രു​ന്ന​തി​ല്‍ വി​ശ​ദീ​ക​ര​ണം തേ​ടി

പ​ത്ത​നം​തി​ട്ട: എ​ഐ​വൈ​എ​ഫ് ജി​ല്ലാ ക​മ്മി​റ്റി യോ​ഗം ചേ​രാ​നി​രി​ക്കെ ഓ​ഫീ​സ് പൂ​ട്ടി​യി​ട്ട​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് നേ​തൃ​ത്വം വി​ശ​ദീ​ക​ര​ണം തേ​ടി. ഇ​ന്ന​ലെ സി​പി​ഐ പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീ​സി​ല്‍ യോ​ഗം വി​ളി​ച്ചി​രി​ക്കേ ഓ​ഫീ​സ് സെ​ക്ര​ട്ട​റി താ​ക്കോ​ലു​മാ​യി മു​ങ്ങി​യ​തോ​ടെ ക​മ്മി​റ്റി​ക്ക് എ​ത്തി​യ​വ​ര്‍ പു​റ​ത്തു നി​ല്‍​ക്കേ​ണ്ടി​വ​ന്നു. ജി​ല്ലാ സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന എ.​പി. ജ​യ​നെ​തി​രേ ന​ട​പ​ടി​യെ​ടു​ത്ത​ശേ​ഷം ആ​ദ്യം വി​ളി​ച്ച ജി​ല്ലാ ക​മ്മി​റ്റി യോ​ഗ​മാ​യി​രു​ന്നു എ​ഐ​വൈ​എ​ഫി​ന്‍റേത്. അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്പാ​ദ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​യ​ര്‍​ന്ന പ​രാ​തി​ക​ളി​ല്‍ ജ​യ​നെ പാ​ര്‍​ട്ടി​യു​ടെ എ​ല്ലാ ചു​മ​ത​ല​ക​ളി​ല്‍ നി​ന്നു നീ​ക്കി സം​സ്ഥാ​ന കൗ​ണ്‍​സി​ല്‍ ക​ഴി​ഞ്ഞ​യാ​ഴ്ച​യാ​ണ് തീ​രു​മാ​ന​മെ​ടു​ത്ത​ത്. ജി​ല്ലാ സെ​ക്ര​ട്ട​റി​യു​ടെ ചു​മ​ത​ല മു​ന്‍​മ​ന്ത്രി​യും സം​സ്ഥാ​ന കൗ​ണ്‍​സി​ല്‍ അം​ഗ​വു​മാ​യ മു​ല്ല​ക്ക​ര ര​ത്‌​നാ​ക​ര​നു ന​ല്‍​കി​യി​രി​ക്കു​ക​യാ​ണ്. ജ​യ​നെ​തി​രേ​യു​ള്ള ന​ട​പ​ടി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ജി​ല്ലാ കൗ​ണ്‍​സി​ലും ക​മ്മി​റ്റി​യി​ലും താ​ഴെ​ഘ​ട​ക​ങ്ങ​ളി​ലും അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​നു​യാ​യി​ക​ള്‍ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. പ​ല​യി​ട​ങ്ങ​ളി​ലും കീ​ഴ്ഘ​ട​ക​ങ്ങ​ളി​ല്‍ രാ​ജി തീ​രു​മാ​ന​ങ്ങ​ളു​മു​ണ്ടാ​യി​ട്ടു​ണ്ട്. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ഇ​ന്ന​ലെ ഓ​ഫീ​സ് പൂ​ട്ടി​യി​ട്ടി​രു​ന്ന​ത്. ഓ​ഫീ​സ് സെ​ക്ര​ട്ട​റി​യാ​ണ് താ​ക്കോ​ല്‍ സൂ​ക്ഷി​ക്കു​ന്ന​ത്. ഇ​യാ​ള്‍ കോ​യ​മ്പ​ത്തൂ​ര്‍ പോ​യ​താ​യി…

Read More