അമ്പലപ്പുഴ: നമ്മുടെ ശത്രു നമ്മുടെ സമുദായത്തിലെ കുലംകുത്തികൾ തന്നെയാണെന്നും യോഗത്തിന്റെ തെരഞ്ഞെടുപ്പ് നടത്താൻ സമ്മതിക്കുന്നില്ലെന്നും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എസ്എൻഡിപി യോഗം കഞ്ഞിപ്പാടം 16-ാം നമ്പർ ശാഖയിലെ 25-മത് ഗുരുദേവ വിഗ്രഹ പ്രതിഷ്ഠാ വാർഷികത്തോട് അനുബന്ധിച്ചു നടന്ന സാംസ്ക്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശാഖാ പ്രസിഡന്റ് പി.എസ്. ബിജു അദ്ധ്യക്ഷത വഹിച്ചു.കുട്ടനാട് സൗത്ത് യൂണിയൻ ചെയർമാൻ പച്ചയിൽ സന്ദീപ്, കൺവീനർ അഡ്വ. സുപ്ര മോദം എന്നിവർ മുഖ്യാതിഥികളായി. എച്ച്. സലാം എംഎൽഎ, ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി, കെ. കുഞ്ഞുമോൻ, പി.എം. ദീപ, പി. രമേശൻ, പ്രജിത്കാരിക്കൽ തുടങ്ങിയവർ പ്രസംഗിച്ചു. ഗുരുസ്മൃതി പുരസ്കാരം ചടങ്ങിൽ വിതരണം ചെയ്തു. ശാഖാ സെക്രട്ടറി എ. അനിരുദ്ധൻ സ്വാഗതവും യൂണിയൻ കമ്മറ്റി അംഗം പി. രതീഷ് ബാബു നന്ദിയും പറഞ്ഞു. തുടർന്ന് 6-30ന് ദീപക്കാഴ്ചയും,…
Read MoreCategory: Alappuzha
വ്യാപാരിദ്രോഹ നടപടികൾ തിരുത്തിയില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കും: രാജു അപ്സര
കായംകുളം: വ്യാപാര സംരക്ഷണയാത്ര കേരളത്തിലെ ജനങ്ങളുടെ സംരക്ഷണയാത്രയായി മാറിയെന്നും ചെറുകിട വ്യാപാരികളെ ദ്രോഹിക്കുന്ന സർക്കാർ നടപടികൾ തിരുത്തി വ്യാപാര മേഖലയെ സംരക്ഷിക്കാൻ സർക്കാർ തയാറാകണമെന്നും അല്ലങ്കിൽ പ്രതിഷേധം കൂടുതൽ ശക്തമാക്കുമെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സര ആവശ്യപ്പെട്ടു. വ്യാപാര സംരക്ഷണയാത്രയുടെ ആലപ്പുഴ ജില്ലയിലെ സ്വീകരണ പര്യടനത്തിന് സമാപനം കുറിച്ച് ചെറുകിട വ്യാപാരികളെ സംരക്ഷിക്കാൻ ഏതറ്റംവരെ പൊരുതാനും വ്യാപാരി വ്യവസായി ഏകോപന സമിതി സമരമുഖത്ത് ഉണ്ടാകുമെന്നും രാജു അപ്സര പറഞ്ഞു. ഇന്നലെ രാത്രി ഒമ്പതോടെ കായംകുളത്ത് എത്തിച്ചേർന്ന വ്യാപാര സംരക്ഷണയാത്രയ്ക്ക് ഉജ്വല സ്വീകരണമാണു നൽകിയത്. തോട്ടപ്പള്ളിയിൽനിന്നു നൂറുകണക്കിനു വ്യാപാരികൾ അണിചേർന്ന ബൈക്ക് റാലിയുടെയും വാഹനങ്ങളുടെയും അകമ്പടിയോടെയാണ് യാത്രയെ കായംകുളത്തേക്ക് വരവേറ്റത്. രാജു അപ്സരയുടെ ജന്മനാട്ടിൽ നടന്ന സ്വീകരണമായതിനാൽ മാവേലിക്കര, ഹരിപ്പാട്, കായംകുളം നിയോജക മണ്ഡലങ്ങളിലെ മുപ്പതോളം യൂണിറ്റുകളിൽനിന്നു നൂറുകണക്കിന് വ്യാപാരികൾ സമ്മേളന…
Read Moreപോലീസ് വാഹനം ഇടിച്ച് യുവ ക്ഷീരകർഷകൻ മരിച്ചു
എടത്വാ: പോലീസ് വാഹനം ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ യുവ ക്ഷീരകർഷകൻ മരിച്ചു. എടത്വാ ഇരുപതിൽചിറ ബേബിയുടെ മകൻ സാനി ബേബിയാണ് (29) മരിച്ചത്. ഇന്നലെ രാത്രി 8.30ന് പച്ച ലൂർദ്ദ് മാതാ ആശുപത്രിക്ക് സമീപത്താണ് അപകടം. ആലപ്പുഴ സൗത്ത് സ്റ്റേഷനിൽനിന്നു വന്ന പോലീസ് ജീപ്പും പച്ചയിലേക്ക് പോകുകയായിരുന്ന സാനിയുടെ സ്കൂട്ടറും തമ്മിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ പോലീസ് വാഹനത്തിന്റെ അടിയിൽപ്പെട്ട സ്കൂട്ടറും സാനിയും 15 മീറ്ററോളം നിരങ്ങിനീങ്ങിയശേഷമാണ് നിന്നതെന്ന് നാട്ടുകാർ പറയുന്നു. സുനിയെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മതാവ്. സുനി.
Read Moreഅവശ്യസാധനങ്ങൾ ഇല്ല; മാവേലി സ്റ്റോറുകൾ പൂട്ടിയനിലയിൽ
തുറവൂർ: ജനങ്ങൾക്ക് ഏറെ ഉപകാരപ്രദമായിരുന്ന മാവേലി സ്റ്റോറുകളും സപ്ലൈകോ സൂപ്പർമാർക്കറ്റുകളും അവശ്യസാധനങ്ങളുടെ ദൗർലഭ്യം മൂലം പൂട്ടിത്തുടങ്ങി. അരി ഉൾപ്പെടെയുള്ള അവശ്യസാധനങ്ങൾ ഇല്ലാത്തതുമൂലം സപ്ലൈകോ മാർക്കറ്റുകളും മാവേലി സ്റ്റോറുകളും ഗ്രാമീ ണമേഖലകളിൽ പല കേന്ദ്രങ്ങളും പൂട്ടിയ നിലയിലാണ്. സാധനങ്ങൾ വാങ്ങാൻ എത്തുന്ന ജനങ്ങൾ വൻവിലകൊടുത്ത് പൊതു മാർക്കറ്റുകളിൽനിന്ന് സാധനങ്ങൾ വാങ്ങി മടങ്ങുകയാണ്. സർക്കാർ പൊതുവിതരണ കേന്ദ്രങ്ങളിലും സപ്ലൈകോ മാർക്കറ്റുകളിലും സബ്സിഡി സാധനങ്ങൾ മാത്രമല്ല മറ്റ് അവശ്യസാധനങ്ങളും ലഭിക്കാത്ത സ്ഥിതിയാണ്. മുൻപ് സാധനങ്ങൾ നൽകിയ വിതരണക്കാർക്ക് വൻ കുടിശികയാണ് സപ്ലൈകോയിൽനിന്നും മറ്റ് പൊതുവിതരണ കേന്ദ്രങ്ങളിൽനിന്നും ലഭിക്കാനുള്ളത്. ഇതുമൂലം സപ്ലൈകോയ്ക്കും മാവേലി സ്റ്റോറുകൾ, സർക്കാർ പൊതുവിതരണ കേന്ദ്രങ്ങൾ തുടങ്ങിയവയ്ക്കുമുള്ള വിതരണവും കരാറുകാർ നിർത്തിവച്ചിരിക്കുകയാണ്.
Read Moreറോബിന് ബസ് സര്‍വീസ്; നിയമലംഘനം അനുവദിക്കില്ലെന്ന് മോട്ടോര്‍ വാഹനവകുപ്പ്
പത്തനംതിട്ട: റോബിന് ബസുമായി ബന്ധപ്പെട്ട് നിയമലംഘനങ്ങള്‍ അനുവദിക്കില്ലെന്ന് വ്യക്തമാക്കി മോട്ടോര്‍ വാഹനവകുപ്പ്. ഹൈക്കോടതിയുടെ നിര്‍ദേശംകൂടി വന്ന സാഹചര്യത്തില്‍ ബസ് സര്‍വീസ് കര്‍ശന നിരീക്ഷണത്തിലാക്കാന്‍ ഒരുങ്ങുകയാണ് ഉദ്യോഗസ്ഥര്‍. പത്തനംതിട്ട – കോയമ്പത്തൂര്‍ റൂട്ടില്‍ നിലവില്‍ സര്‍വീസ് നടത്തുന്ന ബസ് അടൂരിലേക്ക് ദീര്‍ഘിപ്പിക്കാനും സമയംമാറ്റാനും ഉള്‍പ്പെടെയുള്ള ആലോചനകള്‍ക്കിടെയാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ ഇടപെടല്‍. ഇതിനിടെ ബസ് നടത്തിപ്പുകാരന് ഗിരീഷിനെതിരേ പത്തനംതിട്ട ജില്ലാ പോലീസ് മേധാവിക്കു മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ നല്കിയ പരാതിയില്‍ ഇന്നലെ മൊഴിയെടുത്തു. എഎംവിഐഐമാരായ രണ്ട് പേരാണ് ഗിരീഷിനെതിരേ പരാതി നല്‍കിയത്. തങ്ങളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് ഉദ്യോഗസ്ഥരുടെ പരാതി. ഇന്നലെ പത്തനംതിട്ട പോലീസ് സ്റ്റേഷനില്‍ ഹാജരായ ഗിരീഷിനെ ചോദ്യം ചെയ്യലിനു ശേഷം വിട്ടയച്ചു. പരാതി വ്യാജമാണെന്ന് അദ്ദേഹം പ്രതികരിച്ചു. ഇതിനിടെ റോബിന് ബസ് പെര്‍മിറ്റ് വ്യവസ്ഥകള്‍ കര്‍ശനമായി പാലിക്കണമെന്ന് ഹൈക്കോടതി ഡിവിഷന് ബഞ്ച് ഇന്നലെ ഉത്തരവിട്ടു. എന്തെങ്കിലും നിയമലംഘനം…
Read Moreഗാനമേള ട്രൂപ്പിന്റെ വാഹനവും ലോറിയും കൂട്ടിയിടിച്ച് രണ്ട് മരണം; മരിച്ചത് ഡ്രൈവര്‍മാർ
പത്തനംതിട്ട: ഗാനമേള ട്രൂപ്പിന്റെ ലൈറ്റ് ആന്‍ഡ് സൗണ്ട് വാഹനമായ പിക്കപ്പ് വാനും പച്ചക്കറി ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. തിരുവല്ല-കുമ്പഴ സംസ്ഥാനപാതയില്‍ പത്തനംതിട്ട പുന്നലത്തുപടിയില്‍ ഇന്നു രാവിലെ 6.45 നായിരുന്നു അപകടം. ഇരുവാഹനങ്ങളിലെയും ഡ്രൈവര്‍മാരാണ് തല്‍ക്ഷണം മരിച്ചത്. പിക്കപ്പ് വാനിന്റെ ഡ്രൈവര്‍ പുന്നപ്ര സ്വദേശി അഖില്‍, പച്ചക്കറി ലോറിയുടെ ഡ്രൈവര്‍ നീലഗിരി കുനൂര്‍ സ്വദേശി അജിത എന്നിവരാണ് മരിച്ചത്. പിക്കപ്പ് വാനിലുണ്ടായിരുന്ന ആലപ്പുഴ മുതുകുളം സ്വദേശി സുര്‍ജിത്തിനെ ഗുരുതരമായ പരിക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ലോറിയിലുണ്ടായിരുന്ന രണ്ടുപേര്‍ക്കും പരിക്കേറ്റിട്ടുണ്ട്. കുട്ടനാട് കണ്ണകി ക്രിയേഷന്‍സിന്റെ ഗാനമേള ട്രൂപ്പിന്റെ ലൈറ്റ് ആന്‍ഡ് സൗണ്ട് വാഹനമായിരുന്നു പിക്കപ്പ് വാന്‍. സീതത്തോട്ടിലെ പരിപാടിക്കുശേഷം മടങ്ങുകയായിരുന്ന വാന്‍ കോഴഞ്ചേരി ഭാഗത്തുനിന്നു പത്തനംതിട്ടയിലേക്ക് പച്ചക്കറിയുമായി വന്ന തമിഴ്നാട് രജിസ്ട്രേഷന് ലോറിയുമായി കൂട്ടി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ പിക്കപ്പ് പൂര്‍ണമായി തകര്‍ന്നു. നിയന്ത്രണംവിട്ട ലോറി…
Read Moreസഹികെട്ട് വ്യാപാരികൾ സമരത്തിന്: വ്യാപാര സംരക്ഷണയാത്ര ജനുവരി 29 മുതൽ; ഫെബ്രുവരി 13നു കടയടപ്പു സമരം
കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സര സംസാരിക്കുന്നു… സമരരംഗത്തേക്ക് ഇറങ്ങുന്നതിന്റെ പശ്ചാത്തലം എന്താണ് ? സംരംഭക സമൂഹത്തിന്റെ നന്മയെ മുൻനിർത്തി തിരുത്തേണ്ടതിനെ തിരുത്തുവാനും തിരുത്തിക്കുവാനുമുള്ള ഒരവസരമായിട്ടാണു ഞങ്ങൾ സമരത്തെ കാണുന്നത്. വ്യാപാരസംരക്ഷണം ഞങ്ങളുടെയും ഞങ്ങളുടെ കൂടെയുള്ള ലക്ഷോപലക്ഷം ജീവനക്കാരുടെയും അവരുടെ കുടുംബങ്ങളുടെയും ഉപജീവനത്തിന്റെ സംരക്ഷണം കൂടിയാണ്. അതു കണ്ടില്ലെന്നു നടിക്കുവാൻ ഇവിടത്തെ രാഷ്ട്രീയ നേതൃത്വത്തിനോ സർക്കാരിനോ കഴിയുമെന്നു ഞങ്ങൾ കരുതുന്നില്ല. വ്യാപാര സംരക്ഷണയാത്രയെക്കുറിച്ച് ? ജനുവരി 29നു കാസർഗോഡ്നിന്ന് ആരംഭിച്ച് ഫെബ്രുവരി 13നു തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്തു സമാപിക്കും. സമാപനദിവസം സംസ്ഥാനവ്യാപകമായി കടയടപ്പു സമരം നടത്തും. സംരംഭക സമൂഹം നേരിടുന്ന വിവിധ പ്രശ്നങ്ങൾ കേരളത്തിന്റെ പൊതുസമൂഹവുമായി സംവദിച്ചുകൊണ്ടായിരിക്കും പതിനാല് ജില്ലകളിലൂടെ യാത്ര നീങ്ങുക. ജനപ്രതിനിധികൾ, സാമൂഹ്യ, രാഷ്ട്രീയ നേതാക്കൾ എന്നിവരെ നേരിൽക്കണ്ട് സംരംഭക സമൂഹം നേരിടുന്ന വിവിധ വിഷയങ്ങളുടെ രൂക്ഷത അവരെ അറിയിക്കും.…
Read Moreഎന്റെ മകനോട് ഇത്രയും ക്രൂരത വേണ്ടായിരുന്നു; റോഡില്‍ കളിച്ചതിനു 10 വയസുകാരനു ക്രൂരമര്‍ദനം; അയൽവാസിക്കെതിരേ കേസെടുത്ത് പോലീസ്
ചെങ്ങന്നൂര്‍: റോഡില്‍ കളിച്ചതിനു പത്തുവയസുകാരനെ അയല്‍വാസി മര്‍ദിച്ചതായി പരാതി. ഇതുമായി ബന്ധപ്പെട്ട് അയല്‍വാസി റോണിക്കെതിരേ ചെങ്ങന്നൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി സിഐ എ.സി. വിബിന് പറഞ്ഞു. പാണ്ടനാട് പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ ഇന്നലെ വൈകുന്നേരമാണു സംഭവം. പാണ്ടനാട് നോര്‍ത്ത് തറയില്‍ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന ആസാം സ്വദേശി നൂര്‍ അഹമ്മദിന്റെയും ജഹുറ ബീഗത്തിന്റെയും മകന് ജഹാന് അഹമ്മദിനാണ് മര്‍ദനമേറ്റത്. ജഹാന് പാണ്ടനാട് ജെബി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയാണ്. സ്കൂള്‍വിട്ട് വന്നതിനുശേഷം കൂട്ടുകാരുമൊത്ത് റോഡില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു ജഹാന്. അപ്പോള്‍ അതിലെ വന്ന സമീപവാസി റോണി എന്നയാള്‍ റോഡില്‍ പന്തുകളിച്ചതിനെ ചോദ്യം ചെയ്യുകയും ജഹാനെ വടിയു പയോഗിച്ച് പൊതിരെ തല്ലുകയുമായിരുന്നുവെന്നാണ് പരാതി. പിന്നീട് സമീപവാസികളും നാട്ടുകാരും ചേര്‍ന്ന് ജഹാനെ ആശുപത്രിയിലെത്തിച്ചു. കൈക്കും കാലിനും പരിക്കുണ്ട്. മാതാപിതാക്കള്‍ എത്തിയാണ് പോലീസിലും ചൈല്‍ഡ് ലൈനിലും പരാതി നല്‍കിയത്.
Read Moreഗവര്‍ണറുടെ പിന്തുണ തേടി ആലപ്പുഴ എസ്ഡി കോളജ് വിദ്യാര്‍ഥികള്‍
പേരൂര്‍ക്കട: ആലപ്പുഴ എസ്ഡി കോളജിലെ വിദ്യാര്‍ഥികള്‍ ഇന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ സന്ദര്‍ശിച്ചു. കോളജിലെ ജലവിഭവ ഗവേഷണകേന്ദ്രം മുഖ്യഗവേഷകന്‍ ഡോ. ജി നാഗേന്ദ്ര പ്രഭുവിന്റെ നേതൃത്വത്തില്‍ അഞ്ചു വിദ്യാര്‍ത്ഥികളും രണ്ട് അദ്ധ്യാപകരുമാണ് രാജ്ഭവനിലെത്തി രാവിലെ 11ന് ഗവര്‍ണറെ കണ്ടത്. 25 വര്‍ഷങ്ങള്‍ നീണ്ട ഗവേഷണത്തിലൂടെ വികസിപ്പിച്ച സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് ജലജന്യ കളവര്ഗമായ കുളവാഴയെ സംസ്കരിച്ച് നിര്‍മിച്ച ഉല്‍പ്പന്നങ്ങളുമായാണ് ഇവര്‍ എത്തിയത്. ഗവര്‍ണറുടെ പിന്തുണ തേടുകയാണ് ലക്ഷ്യം. ഉണങ്ങിയ കുളവാഴ തണ്ടുകള്‍ പ്രത്യേക രീതിയില്‍ തയ്യാറാക്കി നിര്‍മ്മിച്ച പുതിയ ഉല്‍പ്പന്ന ശ്രേണിയുടെ അനാഛാദനം ഗവര്‍ണര്‍ നിര്‍വഹിച്ചു. ജലാശയങ്ങളിലെ പ്രശ്നകാരിയായ കുളവാഴ ഉപയോഗിച്ച് കഴിഞ്ഞ വര്‍ഷത്തെ നെഹ്റു ട്രോഫി ജലോത്സവത്തിന്റെ ക്ഷണക്കത്ത്, വിശിഷ്ടാതിഥികള്‍ക്കുള്ള ഉപഹാരങ്ങൾ, നോട്ട് പാഡ്, വിത്ത് പേനകള്‍ എന്നിവ എസ്ഡി കോളജിലെ ആദ്യ വിദ്യാര്‍ത്ഥി സ്റ്റാര്‍ട്ട്അപ്പായ ഐക്കോടെക് തയ്യാറാക്കി ശ്രദ്ധ നേടിയിരുന്നു. ഇവര്‍ കുളവാഴ…
Read Moreവീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: ബിജെപി നേതാവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയശേഷം ജീവനൊടുക്കിയതാണെന്ന് പോലീസ്
കായംകുളം: അധ്യാപികയായിരുന്ന ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം പ്രാദേശിക ബിജെപി നേതാവ് കൈ ഞരമ്പ് മുറിച്ച് ജീവനൊടുക്കിയതാണെന്ന് സ്ഥിരീകരിച്ചതായി പോലീസ്. ബിജെപി കായംകുളം മണ്ഡലം ജനറൽ സെക്രട്ടറി ചിറക്കടവം രാജധാനിയിൽ പി. കെ സജി (48), ഭാര്യ ബിനു (42) എന്നിവരെയാണ് കഴിഞ്ഞ ദിവസം വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സജിയുടെ കൈയിൽ കത്തി പിടിച്ച നിലയിലാണ് മൃതദേഹം കിടന്നിരുന്നത്. ഫോറൻസിക് പരിശോധനയ്ക്കുശേഷം മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജിൽ ഇന്നലെ പോസ്റ്റ്മോർട്ടം നടത്തിയിരുന്നു. പോസ്റ്റ്മോർട്ടത്തിൽ കഴുത്തിൽ കുത്തേറ്റതാണ് ബിനുവിന്റെ മരണത്തിന് കാരണമെന്നും കൈത്തണ്ടയിലെ ഞരമ്പ് മുറിച്ചാണ് സജി ജീവനൊടുക്കിയതെന്നും കണ്ടെത്തി.വീട്ടിൽ നിന്നു ലഭിച്ച കത്തിൽ കുടുംബപ്രശ്ങ്ങളും സാമ്പത്തിക പ്രശ്നങ്ങളുമാണ് പറഞ്ഞിട്ടുള്ളതെന്ന് പോലീസ് പറഞ്ഞു. ഇരുവരുടെയും സംസ്കാരം നാളെ ഉച്ചയ്ക്ക് 12 ന് വീട്ടുവളപ്പിൽ നടക്കും. ബിജെ പി കായംകുളം മണ്ഡലം ജനറൽ സെക്രട്ടറിയായ സജി കുറച്ചുനാളായി പാർട്ടിയിൽ സജീവമല്ലെന്ന്…
Read More