പത്തനംതിട്ട: ജില്ലാ പോലിസ് മേധാവിയുടെ പേരില്‍ വാട്സ്ആപ് അക്കൗണ്ട് നിര്‍മിച്ച് പണം തട്ടാന്‍ ശ്രമിച്ചതിനു പിന്നില്‍ ഒരു സംഘമെന്ന് സൂചന. ജില്ലാ പോലീസ് മേധാവി വി. അജിത്തിന്റെ പേരില്‍ വ്യാജ അക്കൗണ്ട് നിര്‍മിച്ച് വാട്സ്ആപിലൂടെ പണം ആവശ്യപ്പെട്ടതു ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് അന്വേഷണം നടന്നത്. ആന്ധ്ര ഗുണ്ടൂര്‍ സ്വദേശി പഗുലു ഗോപിക്കെതിരേയാണ് സൈബര്‍ പോലീസ് കേസെടുത്തു. എന്നാല്‍ ഇയാളെ കണ്ടെത്താനായിട്ടില്ല. പണം തട്ടുകയെന്ന ലക്ഷ്യത്തോടെയുള്ള തട്ടിപ്പു നടത്തുന്ന സംഘമാണ് വ്യാജ അക്കൗണ്ടിനു പിന്നിലെന്നാണ് സൂചന. എസ്പി അജിത് പരാതി നല്‍കിയശേഷം വ്യാജഅക്കൗണ്ട് ബ്ലോക്ക് ചെയ്തുവെന്നു മനസിലായതോടെ കര്‍ണാടകയിലെ ഒരു പോലീസ് ഓഫീസറുടെ ഫോട്ടോ ഉപയോഗിച്ച് ഇയാള്‍ മറ്റൊരു അക്കൗണ്ട് നിര്‍മിച്ചതായും കണ്ടെത്തി. എസ്പി അജിതിന്റെ ഫേസ് ബുക്ക് പേജിലെ ഫോട്ടോ ഉപയോഗിച്ച് വാട്സ്ആപ് അക്കൗണ്ട് പുതുതായി നിര്‍മിച്ചത്. ഇതിലൂടെ ഡിവൈഎസ്പിമാര്‍ ഉള്‍പ്പടെയുള്ളവരോടു പണം ആവശ്യപ്പെട്ടതു ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് വ്യാജനിര്‍മിതിയാണെന്നു ബോധ്യപ്പെട്ടത്.
Read MoreCategory: Alappuzha
ദേവസ്വം ബോര്‍ഡ് അനുവദിച്ചാല്‍ നിലയ്ക്കലില്‍ അയ്യപ്പസേവാസംഘം അന്നദാനം നടത്തും
പത്തനംതിട്ട: ശബരിമലയിലും പമ്പയിലും അന്നദാനം നടത്തുന്നതിന് വിലക്കുവന്ന സ്ഥിതിക്ക് നിലയ്ക്കലില്‍ ഭക്തര്‍ക്കായി അന്നദാനം ഒരുക്കുന്നതിന് അയ്യപ്പസേവാസംഘം തയാറാണെന്ന് സംഘടനയുടെ ജനറല്‍ സെക്രട്ടറി ഡി. വിജയകുമാര്‍. ശബരിമല മണ്ഡലകാലത്തിന് മുന്നോടിയായി പ്രസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന “ശബരിമല സുഖദര്‍ശനം’ സംവാദ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2018-ലെ പ്രളയത്തിനു ശേഷമാണ് നിലയ്ക്കലിനെ ബേസ് ക്യാമ്പായി പ്രഖ്യാപിച്ചത്. പക്ഷേ, നിലവില്‍ അവിടെ യാതൊരു അടിസ്ഥാന സൗകര്യവുമില്ല. നിലയ്ക്കലില്‍ എത്തുന്ന ഭക്തര്‍ക്ക് മഴയും വെയിലും കൊള്ളാതെ നില്ക്കാന് പോലും സൗകര്യമില്ല. ഇടത്താവളമായ പമ്പയിലും ശബരിമലയിലും അന്നദാനം ഒരുക്കുന്ന ദേവസ്വം ബോര്‍ഡ് യഥാര്‍ഥത്തില്‍ നിലയ്ക്കലിലും അന്നദാനത്തിന് സൗകര്യം ഒരുക്കുകയാണ് വേണ്ടതെന്നും വിജയകുമാർ പറഞ്ഞു.ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് വകുപ്പുകളുടെ ഏകോപനത്തിന് നിയമനിർമാണം നടത്തണം. മുപ്പത് വകുപ്പുകളുടെ ഏകോപനം ശബരിമല തീര്‍ഥാടനത്തിന് ആവശ്യമാണ്. എന്നാല്‍ ഒരിക്കലും പ്രാവര്‍ത്തികമാകുന്നില്ല. അതിനാല്‍ മുന്നൊരുക്കങ്ങള്‍ കാര്യക്ഷമമാകാറില്ല. ഹൈക്കോടതിയുടെ ഇടപെടല്‍ മാത്രമാണ്…
Read Moreജയിംസ് കെ.സി. മണിമലയുടെ ജന്മശതാബ്ദി ആഘോഷിച്ചു
മണിമല: വിവിധമേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച കഴിഞ്ഞതലമുറയിലെ എഴുത്തുകാരിൽ സഭാസ്നേഹിയും സർഗധനനുമായ എഴുത്തുകാരനായിരുന്നു ജയിംസ് കെ.സി. മണിമലയെന്ന് ചങ്ങനേശേരി ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം. അദ്ദേഹത്തിന്റെ നോവലുകളും കഥകളും നാടകങ്ങളും ഏറെ ജനശ്രദ്ധ പിടിച്ചുപറ്റിയെന്നും മാർ പെരുന്തോട്ടം പറഞ്ഞു. മണിമല വള്ളംചിറ സെന്റ് മേരീസ് പാരീഷ് ഹാളിൽ ചേർന്ന ജയിംസ് കെ.സി. മണിമലയുടെ ജന്മശതാബ്ദി സമ്മേളനത്തിൽ അനുഗ്രഹപ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ആശയഭംഗിയുള്ള ഭക്തിഗാനങ്ങൾ ജയിംസ് രചിച്ചു. ഇക്കാലത്തെ ശ്രവണസുഖം മാത്രം ലക്ഷ്യമിട്ടായിരുന്നില്ല ആ ഗാനങ്ങൾ. എല്ലാക്കാലത്തും പ്രസക്തങ്ങളായ ആലോചനാമൃതഗീതങ്ങളായിരുന്നു അദ്ദേഹത്തിന്റെ രചനകൾ. അധ്യാപകൻ, പത്രപ്രവർത്തകൻ, ചങ്ങനാശേരി അതിരൂപതയിലെ പാസ്റ്ററൽ കൗൺസിൽ അംഗം എന്നീ നിലകളിലുള്ള ജയിംസിന്റെ സേവനങ്ങളെയും ആർച്ച് ബിഷപ് അനുസ്മരിച്ചു. അഡ്വ. ജോബ് മൈക്കിൾ എംഎൽഎ ജന്മശതാബ്ദി സമ്മേളനം ഉദ്ഘാടനം ചെയ്തു. മലയാളത്തിൽ വായനയുടെ വസന്തം സൃഷ്ടിക്കുന്നതിൽ ജയിംസ് കെ.സിയുടെ കൃതികൾ നിമിത്തങ്ങളായി എന്നദ്ദേഹം അഭിപ്രായപ്പെട്ടു.…
Read Moreകലോത്സവത്തിനിടെ പോലീസുകാരന്റെ അഴിഞ്ഞാട്ടം; മദ്യലഹരിയിലായിരുന്ന പോലീസുകാരനെ പൂട്ടിയിട്ട് പിടിഎ
അമ്പലപ്പുഴ: സ്കൂൾ കലോത്സവത്തിനിടെ സംഘർഷമുണ്ടാക്കിയ കേസിലെ പ്രതിയായ പോലീസുകാരനെ സസ്പെന്‍ഡ് ചെയ്തു. അമ്പലപ്പുഴ ഡിവൈഎസ്പിയുടെ സ്ക്വാഡിലെ അംഗവും എടത്വ സ്റ്റേഷനിലെ പോലീസുകാരനുമായ കാക്കാഴം കൊട്ടാരത്തിൽ വീട്ടിൽ വിജയകുമാറിന്റെ മകൻ വി. ഹരികൃഷ്ണനെ (34) യാണ് ജില്ലാ പോലീസ് മേധാവി സസ്പെന്റ് ചെയ്തത്. കാക്കാഴം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ രണ്ടു ദിവസം മുൻപായായിരുന്നു സംഭവം. സ്കൂൾ കലോത്സവം നടക്കുന്നതിനിടെ മൂന്നംഗ സംഘം സ്കൂളിലെത്തി ബഹളം വയ്ക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്ത പ്രഥമാധ്യാപികയെ ഇവർ അസഭ്യം പറയുകയും മൈക്ക് ഓപ്പറേറ്ററുടെ തലയ്ക്കടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു.ഇതോടെ പിടിഎ ഭാരവാഹികൾ ഹരികൃഷ്ണൻ, ഭാര്യാസഹോദരൻ കായംകുളം പത്തിയൂർ ഉത്രം വീട്ടിൽ സജീവ് കുമാറിന്റെ മകൻ അക്ഷയ് (25) എന്നിവരെ പിടികൂടി മുറിയിൽ പൂട്ടിയിട്ട ശേഷം അമ്പലപ്പുഴ സ്റ്റേഷനിൽ വിവരമറിയിച്ചു. ഇവർക്കൊപ്പമുണ്ടായിരുന്ന അനീഷ് എന്ന യുവാവ് ഓടി രക്ഷപ്പെട്ടു. പ്രഥമാധ്യാപികയുടെ പരാതിയെത്തുടർന്ന് മൂന്നു പേർക്കെതിരെയും…
Read Moreതിരുവിതാംകൂർ ദേവസ്വം ബോർഡ് ഇലക്ട്രിക്കൽ ഡിവിഷൻ അഴിമതി; ഗുരുതര ആരോപണവുമായി കോൺട്രാക്ടേഴ്സ്
പത്തനംതിട്ട: തിരുവിതാംകൂർ ദേവസ്വം ബോർഡ് ഇലക്ട്രിക്കൽ ഡിവിഷൻ പ്രവർത്തനം അഴിമതിയിൽ മുങ്ങിക്കുളിച്ചിരിക്കുകയാണെന്ന് ദേവസ്വം ബോർഡ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ ഭാരവാഹികൾ പത്ര സമ്മേളനത്തിൽ ആരോപിച്ചു. ഡിവിഷൻ രൂപീകരിച്ച ആദ്യത്തെ ആറ് മാസം നല്ല രീതിയിൽ പ്രവർത്തനങ്ങൾ നടന്നു. എന്നാൽ ഇപ്പോഴത്തെ എക്സിക്യൂട്ടീവ് എൻജിനിയർ ചുമതലയേറ്റശേഷം ഓഫീസിന്റെ പ്രവർത്തനങ്ങളെല്ലാം അവതാളത്തിലായി. സത്യസന്ധമായി കരാറെടുത്ത് ജോലി ചെയ്തുപൂർത്തികരിച്ച കരാറുകാരുടെ ബില്ലുകൾ കെട്ടിക്കിടക്കുകയാണ്. ധനകാര്യ സ്ഥാപനങ്ങളിൽ നിന്നു കടമെടുത്ത് ജോലിചെയ്യുന്ന സാധാരണക്കാരായ കരാറുകാരാണ് ഇവിടെയുള്ളത്. 2019 മുതൽ കഴിഞ്ഞ മാസംവരെ 50 കോടി രൂപയുടെ കുടിശികയുണ്ട്. എല്ലാ മേഖലയിലും ആധുനികവത്കരണ നടപടികൾ കൈക്കൊള്ളുന്പോഴും ദേവസ്വം ബോർഡിൽ ഇ ടെൻഡർ നടത്താത്തത് ചില ഉദ്യോഗസ്ഥരുടെ താത്പര്യങ്ങൾ സംരക്ഷിക്കാനാണ്. ഇത് അഴിമതിക്കു കളമൊരുക്കുകയാണെന്നും അസോസിയേഷൻ കുറ്റപ്പെടുത്തി.
Read Moreപെൺകുട്ടിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയി; പോക്സോ കേസിൽ ഇരുപത്തിനാലുകാരൻ അറസ്റ്റിൽ
പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച്, തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ചങ്ങനാശേരി പെരുന്ന പുഴവാത് ഹിദായത് നഗറിൽ തോട്ടുപറമ്പ് വീട്ടിൽ സുജിതാ(24)ണ് പെരുനാട് പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ വ്യാഴാഴ്ച വീട്ടിൽനിന്നും പെൺകുട്ടിയെ കാണാതായിരുന്നു. സ്കൂളിലേക്ക് പോയ കുട്ടിയെ സുജിത് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതായാണ് കേസ്. തട്ടിക്കൊണ്ടുപോകലിനും ബലാൽസംഗത്തിനും പോക്സോ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്ത പെരുനാട് പോലീസ്, ഇൻസ്പെക്ടർ യു. രാജിവ് കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിയുമൊത്ത് ഇയാളെ കണ്ടെത്തുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു പെൺകുട്ടിയെ മഹിളാ മന്ദിരത്തിലേക്ക് മാറ്റി. അന്വേഷണസംഘത്തിൽ പോലീസ് ഇൻസ്പെക്ടർക്കൊപ്പം എസ്ഐ റെജി തോമസ്, എഎസ്ഐ അച്ചൻകുഞ്ഞ്, എസ്സിപിഒമാരായ സുഷമ കൊച്ചുമ്മൻ, ആശ ഗോപാലകൃഷ്ണൻ, നെൽസൻ, അജിത്, സിപിഒമാരായ ശരത്, വിഷ്ണു, വിനീത് എന്നിവരാണ് ഉണ്ടായിരുന്നത്.
Read Moreവാക്കുതർക്കം, പിന്നെ യുവാക്കൾ തമ്മിൽ പൊരിഞ്ഞ ഏറ്റുമുട്ടൽ; ഇടപെട്ട പോലീസിനും കിട്ടി മർദനം; ഒടുവിൽ…
കണ്ണപുരം: പറശിനിക്കടവ് ക്ഷേത്ര ദർശനം കഴിഞ്ഞ് തിരിച്ചുവരുന്നതിനിടയിൽ യുവാക്കൾ തമ്മിലുള്ള വാക്കുതർക്കം സംഘർഷത്തിൽ കലാശിച്ചു. സംഘർഷത്തിൽ ഇടപെട്ട പോലീസിനെയും യുവാക്കൾ ആക്രമിച്ചു. ഇന്നലെ രാത്രി 9.30 ഓടെ ധർമശാല കെൽട്രോൺ നഗറിലായിരുന്നു സംഭവം. പറശിനിക്കടവിൽ ക്ഷേത്രദർശനം നടത്തിയശേഷം സ്വദേശമായ പത്തനംതിട്ടയിലേക്ക് പോകുന്നതിനിടെയാണു സംഘർഷമുണ്ടായത്. യുവാക്കൾ തമ്മിലുള്ള സംഘർഷത്തിൽ നാട്ടുകാർ ഇടപെട്ടപ്പോൾ സംഘം നാട്ടുകാർക്കു നേരെയും തിരിഞ്ഞു. തുടർന്ന് നാട്ടുകാർ പോലീസിന്റെ എമർജൻസി കൺട്രോൾ റൂമിൽ വിളിച്ചറിയിക്കുകയായിരുന്നു. ഉടൻതന്നെ എമർജൻസി കൺട്രോൾ റൂമിൽ നിന്ന് കണ്ണപുരം പോലീസ് സ്റ്റേഷനിലേക്ക് ഫോൺകോൾ എത്തുകയും കണ്ണപുരത്തുനിന്ന് എഎസ്ഐ റഷീദ്, സീനിയർ സിവിൽ പോലീസ് ഓഫീസർ ശരത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തുകയായിരുന്നു. സംഘം പോലീസിനു നേരേയും തിരിഞ്ഞു. തുടർന്ന് ബലപ്രയോഗത്തിലൂടെയാണ് പോലീസ് ഇവരെ കീഴടക്കിയത്. പത്തനംതിട്ട അടൂർ സ്വദേശി ജി. അരുൺ (30), കെ. രതീഷ് (36) എന്നിവരാണ്…
Read Moreവസ്തുക്കച്ചവടത്തിനെത്തിയവര് അടിച്ചുമാറ്റിയത് 37.45 ലക്ഷം; പിടിയിലായ യുവതി നിരവധി തട്ടിപ്പുകേസുകളിൽ പ്രതി
അടൂര്‍: വസ്തുക്കച്ചവട ഇടപാടുമായി ബന്ധപ്പെട്ടെത്തി, ലക്ഷങ്ങള്‍ തട്ടിയെടുത്ത സംഘത്തിന്റെ നായിക തിരുവനന്തപുരം സ്വദേശി പ്രിയയ്ക്കെതിരേ നിരവധി തട്ടിപ്പു കേസുകള്‍. തിരുവനന്തപുരം ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി തട്ടിപ്പുകേസുകളില്‍ പ്രതിയാണ് ഇന്നലെ അടൂരില്‍ അറസ്റ്റിലായ നെടുമങ്ങാട് കോലിയക്കോട് പ്രിയ ഭവനില്‍ പ്രിയ(35)യെന്ന് പോലീസ് പറഞ്ഞു. അടൂര്‍ മുന്നാളം സ്വദേശി ജയചന്ദ്രന്റെ പരാതിയിലാണ് പ്രിയയെയും സംഘത്തെയും ഇന്നലെ അടൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇവരോടൊപ്പം തിരുവനന്തപുരം പാങ്ങോട് സിദ്ദിഖ് മന്‍സിലില്‍ സിദ്ദിഖ്(47), ആറ്റിങ്ങല്‍ കുന്നുവരം യാദവ് നിവാസില്‍ അനൂപ്(26) എന്നിവരും അറസ്റ്റിലായി. ജയചന്ദ്രന്റെയും ഭാര്യയുടെയും പേരിലുളള വസ്തു വാങ്ങാനെന്ന വ്യാജേന 37,45,000 രൂപ സംഘം ചേര്‍ന്ന് ഇവര്‍ തട്ടിയെടുത്തതായാണ് പരാതി. വസ്തു വില്‍ക്കാനുണ്ടെന്ന് അറിഞ്ഞ് ഒക്ടോബര്‍ ആദ്യം പ്രിയ, ജയചന്ദ്രന്റെ വീട്ടിലെത്തി. വസ്തു ഇഷ്ടമായതായി ബോധ്യപ്പെടുത്തി ഇവര്‍ മടങ്ങി. മറ്റൊരു ദിവസം കൂട്ടു പ്രതികളായ സിദ്ദിഖിനെ ഭര്‍ത്താവാണെന്നും അനൂപിനെ മരുമകനാണെന്നും…
Read Moreസുഹൃത്ത്മൊത്ത് ഒന്നിച്ചിരുന്നു മദ്യപിച്ചു; പുലർച്ചെ മാതാവ് കണ്ടത് മരിച്ചു കിടക്കുന്ന മകനെ; ദുരൂഹത നീക്കാൻ നടപടികള്‍ ആരംഭിച്ചതായി പോലീസ്
അടൂര്‍: വീടിനുള്ളില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കുമെന്ന് പോലീസ്. അടൂര്‍ ഏഴംകുളം നെടുമണ്‍ ഓണവിള പുത്തന്‍ വീട്ടില്‍ അനീഷ്ദത്ത (52)നെയാണ് ചൊവ്വാഴ്ച പുലര്‍ച്ചെ ന് മരിച്ചനിലയില്‍ കണ്ടെത്തിയത്. അനീഷ് ദത്തനും ഇളയസഹോദരന് മനോജ് ദത്തനും അമ്മ ശാന്തമ്മയും മാത്രമാണ് വീട്ടില്‍ താമസം. തിങ്കളാഴ്ച രാത്രി അനീഷും സഹോദരനും ഇവരുടെ മറ്റൊരു സുഹൃത്തും ചേര്‍ന്നു വീട്ടില്‍ മദ്യപിച്ചിരുന്നതായി അമ്മ പറയുന്നു. തുടര്‍ന്ന് ചില ബഹളങ്ങളും നടന്നതായി സൂചനയുണ്ട്. പുലര്‍ച്ചെ രണ്ടോടെ ശാന്തമ്മ എഴുന്നേറ്റു വന്നപ്പോഴാണ് അകത്തേമുറിയില്‍ നിലത്ത് അനക്കമില്ലാതെ കിടക്കുന്ന അനീഷ്ദത്തനെ കണ്ടത്. ശാന്തമ്മയുടെ നിലവിളി കേട്ട് സമീപവാസികള്‍ സ്ഥലത്തെത്തി. തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. അനീഷ് ദത്തന് ഹൃദ്രോഗിയാണെന്നും ബൈപാസ് ശസ്ത്രക്രിയയ്ക്കും വിധേയനായ ആളാണെന്നും ബന്ധുക്കള്‍ പറഞ്ഞു. മരണത്തില്‍ ദുരൂഹത നീക്കുന്നതിനു നടപടികള്‍ ആരംഭിച്ചതായി പോലീസ് പറഞ്ഞു. അടൂര്‍ പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. ഫോറന്‍സിക് സംഘവും…
Read Moreവന്ദേഭാരത് ചെങ്ങന്നൂരില്‍ നിര്‍ത്തിത്തുടങ്ങി; പത്തനംതിട്ടക്കാര്‍ക്ക് നേട്ടമാകും
പത്തനംതിട്ട: കോട്ടയം വഴിയുള്ള തിരുവനന്തപുരം-കാസര്‍ഗോഡ് വന്ദേഭാരത് എക്സ്പ്രസ് ഇന്നലെ മുതല്‍ നിര്‍ത്തിത്തുടങ്ങി. കേന്ദ്രമന്ത്രി വി. മുരളീധരന്, കൊടിക്കുന്നില്‍ സുരേഷ് എംപി, റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ എസ്.എം. ശര്‍മ തുടങ്ങിയവര്‍ ഇന്നലെ രാവിലെ ട്രെയിന്‍ എത്തുമ്പോള്‍ സ്റ്റേഷനില്‍ സന്നിഹിതരായിരുന്നു. പത്തനംതിട്ട ജില്ലയിലെ യാത്രക്കാര്‍ക്കായിരിക്കും ചെങ്ങന്നൂര്‍ സ്റ്റോപ്പ് ഏറെ പ്രയോജനം ചെയ്യുക.ശബരിമല തീര്‍ഥാടകര്‍ക്കു കൂടി ഉപകാരമാകുന്ന തരത്തിലാണ് ചെങ്ങന്നൂര്‍ സ്റ്റോപ്പ്. കാസര്‍ഗോഡിനുള്ള വന്ദേഭാരത് എക്സ്പ്രസ് രാവിലെ 6.53ന് ചെങ്ങന്നൂരിലെത്തും. രണ്ട് മിനിട്ടാണ്സ്റ്റോപ്പ്. മടക്കയാത്രയില്‍ രാത്രി 8.46 നാണ് തിരുവനന്തപുരത്തേക്കുള്ള വന്ദേഭാരത് എത്തുക. വന്ദേഭാരതില്‍ ചെങ്ങന്നൂരില്‍ ഇറങ്ങുന്ന യാത്രക്കാര്‍ക്കു കൂടി പ്രയോജനപ്പെടുന്ന തരത്തില്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ബസ് സര്‍വീസ് ക്രമീകരിക്കണമെന്നാവശ്യം ശക്തമായി. മുമ്പ് രാത്രി 9.30 വരെ ചെങ്ങന്നൂരില്‍ നിന്ന് പത്തനംതിട്ടയിലേക്ക് കെഎസ്ആര്‍ടിസി ബസ് സര്‍വീസുണ്ടായിരുന്നു. നിലവില്‍ രാത്രി എട്ടോടെ സര്‍വീസ് അവസാനിപ്പിക്കും. വേണാട് എക്സ്പ്രസിന് എത്തുന്നവര്‍ക്കുപോലും പലപ്പോഴും ബസ്…
Read More