പത്തനംതിട്ട: ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് ഒരു കുട്ടി ഉള്‍പ്പെടെ ഏഴുപേര്‍ക്ക് പരിക്കേറ്റു. പത്തനംതിട്ട ളാഹയ്ക്കും പുതുക്കടയ്ക്കുമിടയിലാണ് അപകടമുണ്ടായത്. ഇന്ന് പുലര്‍ച്ചെ 5.30നാണ് സംഭവം. ബസ് നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. ആന്ധ്രപ്രദേശിൽനിന്നുള്ള തീർഥാടകർ സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരുടെ ഗുരുതരമല്ല. ശബരിമലയില്‍ ദർശനം നടത്തി തിരികെ മലയിറങ്ങിയ അയ്യപ്പഭക്തരുമായി ആന്ധ്രയിലേക്ക് തിരിച്ചുപോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ബസില്‍ 34 പേരാണ് ആകെയുണ്ടായിരുന്നത്. ഇന്നലെ ശബരിമലയിലേക്കുള്ള സ്വാമി അയ്യപ്പന് റോഡില്‍ ശര്‍ക്കരുമായി പോവുകയായിരുന്ന ട്രാക്ടര്‍ താഴ്ചയിലേക്ക് മറിഞ്ഞിരുന്നു. സംഭവത്തില്‍ ഡ്രൈവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു. ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് ട്രാക്ടര്‍ റോഡിലേക്ക് മാറ്റാനായത്.
Read MoreCategory: Alappuzha
റോബിന് ബദലായി കെഎസ്ആർടിസിയുടെ കോയമ്പത്തൂർ സർവീസ്; ആദ്യദിനത്തില്‍ 25,000 രൂപ കളക്ഷൻ
പത്തനംതിട്ട: റോബിന് ബസിനു ബദലായി ഞായറാഴ്ച മുതല്‍ കെഎസ്ആര്‍ടിസി പത്തനംതിട്ടയില്‍നിന്ന് ആരംഭിച്ച കോയമ്പത്തൂര്‍ ലോ ഫ്ളോര്ബസിന് ആദ്യദിനത്തില്‍ 25,000 രൂപ കളക്ഷന്‍. കോയമ്പത്തൂരിലേക്കുള്ള യാത്രയില്‍ 8,000 രൂപ മാത്രമേ ലഭിച്ചുള്ളൂവെങ്കിലും മടക്കയാത്രയില്‍ 17000 രൂപ ലഭിച്ചെന്ന് കെഎസ്ആര്‍ടിസി അധികൃതര്‍ പറഞ്ഞു. ഇന്നു പുലര്‍ച്ചെ 4.30ന് പത്തനംതിട്ടയില്‍നിന്ന് കോയമ്പത്തൂരിലേക്കു പുറപ്പെട്ട ബസില്‍ നാല് സീറ്റൊഴികെ എല്ലാം നേരത്തെതന്നെ ബുക്ക് ചെയ്തിരുന്നു.
Read Moreശബരിമല തീർഥാടകരുടെ ബസ് കാറുമായി കൂട്ടിയിടിച്ച് അപകടം
തൃശൂർ: ദേശീയപാത ചെന്ത്രാപ്പിന്നിയിൽ വീണ്ടും വാഹനാപകടം. ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന ബസും കാറും തമ്മിൽ കൂട്ടിയിടിച്ചു. ഇന്നു രാവിലെ എട്ടോടെ ചെന്ത്രാപ്പിന്നി കനറാ ബാങ്കിന് മുൻവശത്താണ് അപകടം. ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ബസിലേക്ക് എതിർവശത്ത് നിന്നും വന്നിരുന്ന കാർ ഇടിച്ചു കയറുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. തൃപ്രയാർ പെരിങ്ങോട്ടുകര സ്വദേശികൾ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ കാർ തകർന്നുവെങ്കിലും യാത്രക്കാർക്ക് ആർക്കും സാരമായ പരിക്കുകളില്ല. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തെ തുടർന്ന് ഏറെ നേരം വാഹനഗതാഗതം തടസപ്പെട്ടു. ഹൈവേ പോലീസ് സ്ഥലത്തെത്തിയാണ് അപകടത്തിൽപ്പെട്ട വാഹനങ്ങൾ നീക്കി ഗതാഗതം സാധാരണ നിലയിലാക്കിയത്.
Read More‘കർഷകർ ആത്മഹത്യ ചെയ്യുമ്പോൾ സർക്കാർ മാമാങ്കം കണ്ടു രസിക്കുന്നു’; തുഷാർ വെള്ളാപ്പള്ളി
ആലപ്പുഴ: കടം കൊണ്ടും കഷ്ടപ്പാടുകൊണ്ടും സംസ്ഥാനത്ത് കർഷകർ ഉൾപ്പെടെയുള്ള സാധാരണ ജനങ്ങൾ ദുരിതത്തിലാണെന്ന് ബിഡിജെഎസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി. ഇടതു സർക്കാരാകട്ടെ പണം പിഴിഞ്ഞു പിരിച്ച് കേരളീയവും നവകേരള സദസുമായി മുന്നോട്ടുപോകുന്നു. സർക്കാരിനെ പാഠം പഠിപ്പിക്കാൻ ആത്മഹത്യ ചെയ്യാൻ ഉദ്ദേശിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ. ഇത് കമ്യൂണിസ്റ്റ് ഭരിക്കുന്ന കേരളമാണ്. ജീവൻ പോകുന്നതും ജീവൻ കളയുന്നതും സംസ്ഥാന ഭരണനേതൃത്വത്തെ വേദനിപ്പിക്കില്ല. അതുകൊണ്ട് ആത്മഹത്യ ഒന്നിനും പരിഹാരമാകില്ല. ഈ സർക്കാരിനെതിരേ ജനകീയ പോരാട്ടം ശക്തിപ്പെടുത്തുമെന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. ആത്മഹത്യ ചെയ്ത പ്രസാദിന്റെ മകന്റെ മുഴുവൻ വിദ്യാഭ്യാസ ചെലവും ബിഡിജെഎസ് ഏറ്റെടുത്തതായി അദ്ദേഹം കുടുംബത്തെ അറിയിച്ചു. ബിഡിജെഎസ് സംസ്ഥാന ഉപാധ്യക്ഷൻ അഡ്വ. സിനിൽ മുണ്ടപ്പള്ളി, ജനറൽ സെക്രട്ടറിമാരായ തമ്പി മേട്ടുത്തറ, അഡ്വ. ജ്യോതിസ്, സന്തോഷ് ശാന്തി തുടങ്ങിയവർ വീട്ടിലെത്തി അനുശോചനം അറിയിച്ചു.
Read Moreസജി ചെറിയാൻ പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്ന് രമേശ് ചെന്നിത്തല
പത്തനംതിട്ട: സംസ്ഥാനത്ത് ലൈഫ് പദ്ധതി താളംതെറ്റിയെന്നു കോൺഗ്രസ് പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തല എംഎൽഎ. ഓമല്ലൂർ പള്ളത്ത് ജീവനൊടുക്കിയ ഗോപിയുടെ വീട് സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലൈഫ് പദ്ധതിയിൽ ഗോപി ആരംഭിച്ച വീടുപണി പൂർത്തിയാക്കിയില്ല. അടുത്തഘട്ടത്തിനു പണം ലഭിക്കുമെന്ന പ്രതീക്ഷ ഇല്ലാതായതോടെയാണ് ഗോപി ജീവനൊടുക്കിയത്. സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഇതാണ് അവസ്ഥ. എല്ലായിടത്തും ലൈഫ് പദ്ധതിയിലെ വീടുകൾ പൂർത്തിയാകാതെ കിടക്കുന്നു. നിർമാണം പാതിവഴിയിലായ വീടുകൾ നിരവധിയാണ്. സർക്കാർ പ്രഖ്യാപനങ്ങൾ മാത്രമാണ് നടത്തുന്നത്. നടപ്പാക്കുന്ന കാര്യത്തിൽ ആത്മാർഥത ഇല്ല. പാവങ്ങളുടെ കൈയിൽ നിന്ന് അപേക്ഷ വാങ്ങി. എന്നാൽ വീട് കൊടുത്തിട്ടില്ല.നാലുലക്ഷം രൂപ കൊണ്ട് വീട് നിർമിക്കാൻ കഴിയില്ല. ജോലിക്കൂലി, നിർമാണ സാമഗ്രികളുടെ വിലവർധന ഇതൊക്കെ കാരണം വലിയ തുക വേണ്ടി വരുന്നു. ഓമല്ലൂർ പഞ്ചായത്ത് അവരുടെ വിഹിതം നൽകിയിരുന്നു. എന്നാൽ, ഹഡ്കോയുടെയും സർക്കാരിന്റെയും വിഹിതം നൽകിയില്ല.…
Read Moreജലജീവന്‍ മിഷന് പദ്ധതി; കേന്ദ്രവിഹിതം 65.04 കോടിയെന്ന് എംപി
പത്തനംതിട്ട: ജലജീവന്‍ മിഷന് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 216.83 കോടി രൂപയുടെ പദ്ധതികള്‍ നടപ്പിലാക്കുന്നതായി ആന്റോ ആന്റണി എംപി അറിയിച്ചു. പദ്ധതിയുടെ 97.57 കോടി (45 ശതമാനം) കേന്ദ്ര വിഹിതവും 65.04 കോടി (30 ശതമാനം) സംസ്ഥാന വിഹിതവുമാണെന്ന് എംപി പറഞ്ഞു. പത്തനംതിട്ട പാര്‍ലമെന്റ് മണ്ഡലത്തിലെ ഓരോ ഗ്രാമപഞ്ചായത്തിലും ജലജീവന്‍ മിഷന് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോടിക്കണക്കിന് രൂപയുടെ ഗാര്‍ഹിക കുടിവെള്ള കണക്ഷനുകളാണ് നടപ്പിലാക്കി വരുന്നത്. ഈ പദ്ധതികള്‍ പൂര്‍ത്തിയാക്കുന്നതോടെ ശുദ്ധജലക്ഷാമത്തിന് ശാശ്വത പരിഹാരം കാണുവാന്‍ കഴിയും. പദ്ധതി കൃത്യമായി പൂര്‍ത്തീകരിക്കാനുള്ള ഉത്തരവാദിത്വം സംസ്ഥാന ജലഅഥോറിറ്റിക്കാണെന്നും എംപി ചൂണ്ടിക്കാട്ടി. ശബരിമല – പമ്പയില്‍ കുടിവെള്ള പരിശോധനാ ലാബ് ജലജീവന്‍ മിഷന് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 30 ലക്ഷം രൂപ അനുവദിച്ച് നിര്‍മാണം പൂര്‍ത്തീകരിച്ചു. എന്എബിസി അംഗീകാരത്തോടു കൂടിയ ലാബാണ് പമ്പയില്‍ നിര്‍മിച്ചിരിക്കുന്നത്. ഫിസിക്കല്‍, കെമിക്കല്‍, മൈക്രോബയോളജി ഉള്‍പ്പെടെ കുടിവെള്ളത്തിന്റെ ഗുണനിലവാരം നിര്‍ണയിക്കുന്ന…
Read Moreതിരുവല്ല കാര്‍ഷിക വികസന ബാങ്ക്: യുഡിഎഫ് നിയമപോരാട്ടം തുടരും
തിരുവല്ല: കാര്‍ഷിക വികസന സഹകരണ ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തിരിമറികൾ സംബന്ധിച്ചു നിയമപോരാട്ടം തുടരുമെന്ന് യുഡിഎഫ് നേതാക്കള്‍. എല്‍ഡിഎഫ് പാനലില്‍ മത്സരിച്ച ഒമ്പതു പേരുടെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച കേസില്‍ ഹൈക്കോടതി അന്തിമവിധി പറയാന്‍ കാത്തിരിക്കുകയാണ്. വ്യാപകമായ തിരിമറി വോട്ടെടുപ്പില്‍ നടന്നതായി യുഡിഎഫ് ആരോപിച്ചു. കള്ളവോട്ടും അക്രമവും നടത്തി ഭരണം പിടിക്കാനാണ് എല്‍ഡിഎഫ് ശ്രമിച്ചത്. കാല്‍നൂറ്റാണ്ടായി യുഡിഎഫ് ഭരിച്ചിരുന്ന ബാങ്കിലേക്ക് ഇന്നലെ നടന്ന തെരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റും എല്‍ഡിഎഫ് നേടിയിരുന്നു. സംഘര്‍ഷമുണ്ടാക്കി ജനാധിപത്യ വിശ്വാസികളെ അകറ്റി നിര്‍ത്തിയാണ് വോട്ടെടുപ്പ് നടത്തിയതെന്ന് ഡിസിസി പ്രസിഡന്റ് പ്രഫ.സതീഷ് കൊച്ചുപറമ്പില്‍ ആരോപിച്ചു. സഹകരണ വകുപ്പ് ഉദ്യോഗസ്ഥരും പോലീസും ഇതിനാവശ്യമായ സഹായം ചെയ്തു നല്‍കിയതായും അദ്ദേഹം ആരോപിച്ചു. ജനാധിപത്യ പ്രക്രിയയെ പരിഹാസമാക്കുന്ന നടപടിയാണ് തിരുവല്ല കാര്‍ഷിക വികസന ബാങ്ക് തെരഞ്ഞെടുപ്പില്‍ ഉണ്ടായതെന്ന് കേരള കോണ്‍ഗ്രസ് എം വൈസ് ചെയര്മാന് ജോസഫ് എം.പുതുശേരി ആരോപിച്ചു.
Read Moreഅസഭ്യം പറഞ്ഞു, അപമാനിച്ചു; പോലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി വീട്ടമ്മ;മകന് ആത്മഹത്യ ചെയ്തത് പോലീസിന്റെ മാനസികപീഡനം മൂലം
പത്തനംതിട്ട: പ്ലസ്ടു വിദ്യാര്‍ഥി ജീവനൊടുക്കിയതിനു പിന്നില്‍ പോലീസിന്റെ ക്രൂരതയെന്ന് മാതാപിതാക്കള്‍. ചിറ്റാര്‍ വയ്യാറ്റുപുഴ പുത്തന്‍വീട്ടില്‍ അജിത്കുമാര്‍ – സിനി ദമ്പതികളുടെ മകന് വിഷ്ണുവാണ് കഴിഞ്ഞ ഒക്ടോബര്‍ 20നു വീടിനുള്ളില്‍ തൂങ്ങിമരിച്ച സംഭവവുമായി ബന്ധപ്പെട്ടാണ് ചിറ്റാര്‍ സിഐ അടക്കമുള്ള ഉദ്യോഗസ്ഥര്ക്കെതിരേ ഗുരുതര ആരോപണവുമായി മാതാപിതാക്കള്‍ രംഗത്തെത്തിയത്. ചിറ്റാര്‍ പോലീസ് സ്റ്റേഷനില്‍ വിഷ്ണുവിനെയും മാതാവിനെയും അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിലുള്ള മാനസിക ബുദ്ധിമുട്ടുകളാണ് മകന്റെ ആത്മഹത്യയിലേക്കു നയിച്ചതെന്ന് അജിത് കുമാറും സിനിയും ആരോപിച്ചു. ചെറുമകന് ജീവനൊടുക്കിയ മനോവിഷമത്തില്‍ സിനിയുടെ പിതാവ് പി.ടി. വര്‍ഗീസ് (62) അന്നു രാത്രിയില്‍ ഹൃദയാഘാതത്തേ തുടര്‍ന്ന് മരിച്ചിരുന്നു. ഒരു ദിവസം മകന്റെയും പിതാവിന്റെയും വിയോഗം താങ്ങേണ്ടിവന്നതിന്റെ മനോവ്യഥയിലാണ് താനിപ്പോഴുമുള്ളതെന്ന് സിനി പറഞ്ഞു. മകന്റെ മരണവുമായി ബന്ധപ്പെട്ട് ഇപ്പോഴും തനിക്കെതിരേ അപമാനം തുടരുകയാണ്. ഇത് സഹിക്കാവുന്നതിലുമപ്പുറമാണെന്ന് വീട്ടമ്മ പറഞ്ഞു. ചിറ്റാര്‍ പോലീസ് സ്റ്റേഷനിലെത്തിയ തനിക്കും മകനും നേരിടേണ്ടിവന്ന…
Read Moreമൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍
പത്തനംതിട്ട: ഓമല്ലൂര്‍ പള്ളത്തു ഭാഗത്തു കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി. റോയല്‍ ഗ്യാസ് ഏജന്‍സിയുടെ ഗോഡൗണിനു സമീപത്തെ റോഡരികിൽ ഇന്നു രാവിലെയാണു പുരുഷന്റെ മൃതദേഹം കണ്ടത്. സമീപത്തു മണ്ണെണ്ണ കന്നാസ്, തീപ്പെട്ടി, ടോര്‍ച്ച് ഇവയും കണ്ടെത്തി. ആളെ തിരിച്ചറിഞ്ഞിട്ടില്ല. പത്തനംതിട്ട പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.
Read Moreഓൺലെെൻ തട്ടിപ്പ്;മെഡിക്കൽ വിദ്യാർഥിക്ക് പണം നഷ്ടമായി
അമ്പലപ്പുഴ: ഓൺലൈൻ തട്ടിപ്പിലൂടെ അമ്പലപ്പുഴ കാക്കാഴം സ്വദേശിയുടെ പണം നഷ്ടമായി. അമ്പലപ്പുഴ പോലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ 31 നാണ് കേസിനാസ്പദമായ സംഭവം. കാക്കാഴം സ്വദേശിയായ മെഡിക്കൽ വിദ്യാർഥിയാണ് തട്ടിപ്പിനിരയായത്. വാട്ട്സാപ്പിൽ സന്ദേശം വന്നതിനെത്തുടർന്ന് ബി-ക്ലസ്റ്റർ 2205 എന്ന ടെലഗ്രാം ലിങ്കിൽ ജോയിൻ ചെയ്യുകയായിരുന്നു. വിവിധ കമ്പനികളയും ഹോട്ടലുകളെയും റിവ്യൂ ചെയ്യണമെന്നും 22 എണ്ണം ഇത്തരത്തിൽ ചെയ്യണമെന്നും ഇതിൽ നാലെണ്ണം സൗജന്യമായും അഞ്ചാമത്തേതിന് ആയിരം രൂപ നൽകണമെന്നും ആവശ്യപ്പെട്ടതു പ്രകാരം വിദ്യാർഥി പണം നൽകി. പിന്നീട് ഇത്തരത്തിൽ 33,000 രൂപ തട്ടിയെടുക്കുകയായിരുന്നു. തുടർന്ന് കൂടുതൽ തുക ആവശ്യപ്പെടുകയും അത് നൽകിയില്ലെങ്കിൽ നേരത്ത അടച്ച പണം നഷ്ടമാകുമെന്ന് തട്ടിപ്പ് സംഘം അറിയിച്ചതോടെയാണ് വിദ്യാർഥി കബളിപ്പിക്കപ്പെട്ട വിവരം അറിയുന്നത് തുടർന്നാണ് അമ്പലപ്പുഴ പോലീസിൽ പരാതി നൽകുന്നത്. ജാർഖണ്ഡ്, റായ്പുർ, ഗുജറാത്ത്, അഹമ്മദാബാദ് തുടങ്ങിയ സംസ്ഥാനങ്ങളിലെ അക്കൗണ്ടു കളിലേക്കാണ് പണം പോയതെന്ന്…
Read More