ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി​യശേ​ഷം കൈ ഞരമ്പ് മുറിച്ച്  ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ച ഭ​ർ​ത്താ​വും മ​രി​ച്ചു

 ആ​ല​പ്പു​ഴ: ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം ആ​ത്മ​ഹ​ത്യ​യ്ക്ക് ശ്ര​മി​ച്ച ഭ​ർ​ത്താ​വും മ​രി​ച്ചു. തി​രു​വ​മ്പാ​ടി ക​ല്ലു​പു​ര​ക്ക​ൽ പൊ​ന്ന​പ്പ​ൻ വ​ർ​ഗീ​സ് (73) ആ​ണ് മ​രി​ച്ച​ത്. കൈ ​ഞ​ര​മ്പ് മു​റി​ച്ചും വി​ഷം ഉ​ള്ളി​ൽ ചെ​ന്ന നി​ല​യി​ലും ക​ണ്ടെ​ത്തി​യ വ​ർ​ഗീ​സ് ഗു​രു​ത​രാ​വ​സ്ഥ​യി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഇ​ന്ന​ലെ​യാ​ണ് തി​രു​വ​മ്പാ​ടി​യി​ലെ വീ​ട്ടി​ൽ പൊ​ന്ന​പ്പ​ന്‍റെ ഭാ​ര്യ ലി​സി (65)യെ ​ത​ല​യ്ക്ക​ടി​യേ​റ്റ് മ​രി​ച്ച നി​ല​യി​ലും ഭ​ർ​ത്താ​വി​നെ കൈ ​ഞ​ര​മ്പ് മു​റി​ച്ചും വി​ഷം ഉ​ള്ളി​ൽ ചെ​ന്ന നി​ല​യി​ലും ക​ണ്ടെ​ത്തി​യ​ത്. ഇ​രു​മ്പു ക​മ്പി കൊ​ണ്ട് ത​ല​ക്ക​ടി​യേ​റ്റാ​ണ് ലി​സി മ​രി​ച്ച​ത്. ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ വി​ന​യ് പി. ​വ​ർ​ഗീ​സും ഭാ​ര്യ​യും മൂ​ന്നു മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​നെ ഡോ​ക്ട​റെ കാ​ണി​ക്കാ​ൻ ചേ​ർ​ത്ത​ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പോ​യി​രി​ക്കു​ക​യാ​യി​രു​ന്നു.​ പ​നി ബാ​ധി​ച്ച് ഒ​രാ​ഴ്ച​യാ​യി ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്ന ലി​സി​യും പൊ​ന്ന​പ്പ​നും മാ​ത്ര​മാ​ണ് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. മ​ക​ൻ മാ​താ​പി​താ​ക്ക​ൾ​ക്കു​ള്ള ഉ​ച്ച​ഭ​ക്ഷ​ണം ഓ​ൺ​ലൈ​ൻ ആ​യി ഓ​ർ​ഡ​ർ ചെ​യ്തി​രു​ന്നു. ഡെ​ലി​വ​റി ബോ​യ് ഭ​ക്ഷ​ണ​വു​മാ​യി…

Read More

സം​ഗീ​തി​ന്‍റെ മ​ര​ണ​കാ​ര​ണം അ​റി​യാ​ന്‍ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന

പ​ത്ത​നം​തി​ട്ട: പ​തി​നാ​റ് ദി​വ​സ​ങ്ങ​ള്‍​ക്ക് മു​മ്പ് മ​ല​യാ​ല​പ്പു​ഴ ത​ല​ച്ചി​റ​യി​ല്‍ നി​ന്നു ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ല്‍ കാ​ണാ​താ​യ സം​ഗീ​തി​ന്‍റെ മ​ര​ണ​കാ​ര​ണം സം​ബ​ന്ധി​ച്ച് വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്ന് പോ​ലീ​സ്. സം​ഗീ​തി​ന്‍റെ മൃ​ത​ദേ​ഹം ഇ​ന്ന​ലെ രാ​വി​ലെ പ​മ്പാ​ന​ദി​യി​ല്‍ ആ​റ​ന്മു​ള സ​ത്ര​ക്ക​ട​വി​നു സ​മീ​പ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. ത​ല​ച്ചി​റ കൈ​നി​ക്ക​ര വീ​ട്ടി​ല്‍ പ​രേ​ത​നാ​യ സ​ജി​യു​ടെ​യും ജെ​സി​യു​ടെ​യും മ​ക​നാ​ണ് സം​ഗീ​ത് (സു​നു – 24). സ​ത്ര​ക്ക​ട​വി​ല്‍ യു​വാ​വി​ന്‍റെ ദി​വ​സ​ങ്ങ​ള്‍ പ​ഴ​ക്ക​മു​ള്ള മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍​ന്ന് ആ​റ​ന്മു​ള, മ​ല​യാ​ല​പ്പു​ഴ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ന​ട​ത്തി​യ പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യ്ക്കു​ശേ​ഷം സം​ഗീ​തി​ന്‍റെ ബ​ന്ധു​ക്ക​ളെ​ത്തി തി​രി​ച്ച​റി​യു​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹം പൂ​ര്‍​ണ​മാ​യി ജീ​ര്‍​ണി​ച്ച അ​വ​സ്ഥ​യി​ലാ​യി​രു​ന്നെ​ങ്കി​ലും ധ​രി​ച്ചി​രു​ന്ന വ​സ്ത്ര​ങ്ങ​ളാ​ണ് തി​രി​ച്ച​റി​യാ​ന്‍ സ​ഹാ​യ​ക​മാ​യ​ത്. സം​ഗീ​തി​ന്‍റെ തി​രോ​ധാ​ന​ത്തെ തു​ട​ര്‍​ന്ന് മു​ഖ്യ​മ​ന്ത്രി​ക്കും ഡി​ജി​പി​ക്കും അ​ട​ക്കം ബ​ന്ധു​ക്ക​ള്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്നു. പോ​ലീ​സി​ന്‍റെ അ​ന്വേ​ഷ​ണം ന​ട​ന്നു വരു​ന്ന​തി​നി​ടെ​യാ​ണ് യു​വാ​വി​നന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ക​ഴി​ഞ്ഞ​ഒ​ന്നി​ന് രാ​ത്രി എ​ട്ടോ​ടെ​യാ​ണ് സം​ഗീ​തി​നെ കാ​ണാ​താ​യ​ത്. സു​ഹൃ​ത്തി​നന്‍റെ മ​ക​നെ ആ​ശു​പ​ത്രി​യി​ല്‍ കൊ​ണ്ടു​പോ​കു​ന്ന​തി​നാ​ണ് സം​ഗീ​ത് ഓ​ട്ടോ…

Read More

ക്ഷേ​ത്ര​ത്തി​ലെ കാ​ണി​ക്ക​വ​ഞ്ചി​ക​ൾ കു​ത്തി​ത്തു​റ​ന്ന് മോഷണം

മാന്നാ​ർ: ബു​ധ​നൂ​ർ കു​ന്ന​ത്തൂ​ർ കു​ള​ങ്ങ​ര ദേ​വീ​ക്ഷേ​ത്ര​ത്തി​ലെ കാ​ണി​ക്ക​വ​ഞ്ചി​ക​ൾ കു​ത്തി​ത്തു​റ​ന്ന് പ​ണം അ​പ​ഹ​രി​ച്ചു. നാ​ല് കാ​ണി​ക്ക​വ​ഞ്ചി​ക​ളാ​ണ് പൂ​ട്ടു പൊ​ളി​ച്ച് പ​ണം മോ​ഷ്ടി​ച്ച​ത്. ക്ഷേ​ത്ര​ത്തി​ന്‍റെ ഗേ​റ്റി​ന്‍റെ തൂ​ണി​ൽ സ്ഥാ​പി​ച്ചി​രു​ന്ന കാ​ണി​ക്ക​വ​ഞ്ചി, ആ​ന കൊ​ട്ടി​ൽ, സോ​പാ​ന​പ്പ​ടി, യ​ക്ഷി​യ​മ്പ​ലം എ​ന്നി​വി​ട​ങ്ങ​ളി​ലെ കാ​ണി​ക്ക വ​ഞ്ചി​ക​ളാ​ണ് കു​ത്തിത്തു​റ​ന്ന് പ​ണം അ​പ​ഹ​രി​ച്ചി​രി​ക്കു​ന്ന​ത്. ഈ ​കാ​ണി​ക്ക വ​ഞ്ചി​ക​ളെ​ല്ലാം കോ​ൺ​ക്രീ​റ്റ് ചെ​യ്ത് ഉ​റ​പ്പി​ച്ച​വ ആ​യി​രു​ന്നു. കോ​ൺ​ക്രീ​റ്റ് ത​ക​ർ​ത്ത ശേ​ഷ​മാ​ണ് വ​ഞ്ചി​ക​ൾ കു​ത്തിത്തുറ​ന്നി​രി​ക്കു​ന്ന​ത്.​ന​വാ​ഹ യ​ജ്ഞം ന​ട​ക്കു​ന്ന​തി​നാ​ൽ രാ​ത്രി 10 മ​ണി വ​രെ ക്ഷേ​ത്ര​ത്തി​ൽ ആ​ളു​ണ്ടാ​യി​രു​ന്നു. ഒ​രു മ​ണി​യോ​ടെ​യാ​ണ് മോ​ഷ്ടാ​വ് അ​ക​ത്തു​ക​യ​റി​യ​തെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം. മോ​ഷ്ടാ​വി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സിസിടി​വി​യി​ൽ പ​തി​ഞ്ഞി​ട്ടു​ണ്ട്. മോ​ഷ്ടാ​വി​നെ തി​രി​ച്ച​റി​ഞ്ഞ​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. ചെ​ങ്ങ​ന്നൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ അ​ടു​ത്തി​ടെ ന​ട​ന്ന മോ​ഷ​ണ​ത്തി​ൽ ഇ​യാ​ൾ പ്ര​തി​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഈ ​മാ​സം ആ​റാം തീ​യ​തി​യാ​ണ് അ​വ​സാ​ന​മാ​യി വ​ഞ്ചി​ക​ളി​ൽ നി​ന്നു പ​ണം ക്ഷേ​ത്ര ഭ​ര​ണ​സ​മി​തി എ​ടു​ത്ത​ത്. നാ​ലു​ വ​ഞ്ചിക​ളി​ൽ നി​ന്നാ​യി പ​തി​നാ​യി​രം…

Read More

മ​ദ്യ​പാ​ന​ത്തി​നി​ടെ യു​വാ​വ് കൊ​ല്ല​പ്പെ​ട്ട സം​ഭ​വം; സു​ഹൃ​ത്തു​ക്ക​ളാ​യ ര​ണ്ടു പേ​ർ അ​റ​സ്റ്റി​ൽ

ഹ​രി​പ്പാ​ട്: മ​ദ്യ​പാ​ന​ത്തി​നി​ടെ ഉ​ണ്ടാ​യ അ​ടി​പി​ടി​യി​ൽ യു​വാ​വ് കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ സു​ഹൃ​ത്തു​ക്ക​ളാ​യ ര​ണ്ടു പേ​ർ അ​റ​സ്റ്റി​ൽ. ചെ​ങ്ങ​ന്നൂ​ർ ഇ​ല​ഞ്ഞി​മേ​ൽ കോ​ല​ത്ത് വീ​ട്ടി​ൽ സ​തീ​ശ​ന്‍റെ മ​ക​ൻ സ​ജീ​വാ​ണ് ( ഉ​ണ്ണി – 32) മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ൽ സ​ജീ​വി​ന്‍റെ സു​ഹൃ​ത്തു​ക്ക​ളാ​യ ന​ങ്ങ്യാ​ർ​കു​ള​ങ്ങ​ര തു​ണ്ടി​ൽ വീ​ട്ടി​ൽ പ്ര​വീ​ൺ (27), അ​രു​ൺ ഭ​വ​ന​ത്തി​ൽ അ​രു​ൺ (33) എ​ന്നി​വ​രെ ക​രീ​ല​ക്കു​ള​ങ്ങ​ര പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇന്നലെ വൈ​കു​ന്നേ​രം ആ​റ​ര​യോ​ടെ ചേ​പ്പാ​ട് കാ​ഞ്ഞൂ​ർ ക്ഷേ​ത്ര​ത്തി​ന് കി​ഴ​ക്കു​ഭാ​ഗ​ത്താ​യി​രു​ന്നു സം​ഭ​വം. മ​ദ്യ​പാ​ന​ത്തി​നി​ടെ ഉ​ണ്ടാ​യ ത​ർ​ക്ക​ത്തി​ൽ പ്ര​വീ​ണും അ​രു​ണും ചേ​ർ​ന്ന് സ​ജീ​വി​നെ മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു എ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. മ​ർ​ദന​ത്തി​ൽ അ​വ​ശ​നി​ല​യി​ലാ​യ സ​ജീ​വി​നെ സു​ഹൃ​ത്തു​ക്ക​ളാ​യ പ്ര​വീ​ൺ, അ​രു​ൺ, മ​നോ​ജ് എ​ന്നി​വ​ർ ചേ​ർ​ന്ന് വാ​ഹ​ന​ത്തി​ൽ ഹ​രി​പ്പാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ടം പ​റ്റി എ​ന്നാ​ണ് ആ​ശു​പ​ത്രി അ​ധി​കൃ​ത​രോ​ട് ആ​ദ്യ​ഘ​ട്ട​ത്തി​ൽ ഇ​വ​ർ പ​റ​ഞ്ഞ​ത്. സം​ശ​യം തോ​ന്നി​യ ജീ​വ​ന​ക്കാ​ർ ഇ​വ​രെ ത​ട​ഞ്ഞു വയ്ക്കു​ക​യും പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യു​മാ​യി​രു​ന്നു. പോ​ലീ​സ്…

Read More

വാ​ട​ക​യ്‌​ക്കെ​ടു​ത്ത വാ​ഹ​നം മ​റി​ച്ചു​വി​റ്റ് ത​ട്ടി​പ്പ്; ര​ണ്ടു​പേ​ര്‍ പി​ടി​യി​ല്‍, പിന്നിൽ വൻസംഘം

പ​ത്ത​നം​തി​ട്ട: വാ​ഹ​നം ക​രാ​ര്‍ വ്യ​വ​സ്ഥ​യി​ല്‍ കൈ​ക്ക​ലാ​ക്കി​യ​ശേ​ഷം മ​റി​ച്ചു​വി​റ്റ് ത​ട്ടി​പ്പ് ന​ട​ത്തി​യ കേ​സി​ല്‍ പി​ടി​യി​ലാ​യ​വ​ര്‍​ക്കു പി​ന്നി​ല്‍ വ​ന്‍​സം​ഘ​മെ​ന്നു സൂ​ച​ന. കോ​ഴി​ക്കോ​ട് കൊ​ടു​വ​ള്ളി മ​ണി​പ്പു​റം, ഉ​ണ്ണാ​റാ​ച്ഛ​ന്‍ വീ​ട്ടി​ല്‍ അ​ബൂ​ബ​ക്ക​ര്‍(55), കോ​ഴി​ക്കോ​ട് കൊ​ടു​വ​ള്ളി കോ​യി​പ്പു​റം വീ​ട്ടി​ല്‍ ന​സീ​ര്‍ (43) എ​ന്നി​വ​രാ​ണ് വെ​ച്ചൂ​ച്ചി​റ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. വെ​ച്ചൂ​ച്ചി​റ ല​ണ്ട​ന്‍ പ​ടി തോ​മ്പി​ക്ക​ണ്ടം മ​രു​തി​പ്പ​റ​മ്പി​ല്‍ വീ​ട്ടി​ല്‍ സോ​നു ദി​നേ​ഷി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള അ​ശോ​ക് ലെ​യ്‌​ലാ​ന്‍​ഡ് ഇ​ന​ത്തി​ല്‍​പ്പെ​ട്ട ച​ര​ക്കു​വാ​ഹ​നം 2017 ജൂ​ലൈ​യി​ല്‍ വാ​ട​ക​യ്‌​ക്കെ​ടു​ത്ത​ശേ​ഷം മ​റി​ച്ചു​വി​റ്റ് ത​ട്ടി​പ്പു ന​ട​ത്തി​യ കേ​സി​ലാ​ണ് അ​റ​സ്റ്റ്. എ​ട്ട് മാ​സ​ക്കാ​ല​യ​ള​വി​ലേ​ക്ക് കി​ലോ​മീ​റ്റ​റി​ന് 30 രൂ​പ നി​ര​ക്കി​ല്‍​സം​ഘം വാ​ഹ​നം വാ​ട​ക​യ്ക്കെ​ടു​ത്ത​ത്. ര​ണ്ട് ത​വ​ണ​ക​ളി​ലാ​യി വാ​ട​ക​യി​ന​ത്തി​ല്‍ 30000 രൂ​പ മാ​ത്ര​മാ​ണ് ഉ​ട​മ​സ്ഥ​ന് ന​ല്‍​കി​യ​ത്. ക​രാ​ര്‍ അ​നു​സ​രി​ച്ചു​ള്ള ബാ​ക്കി​ത്തു​ക​യും വാ​ഹ​ന​വും ഉ​ട​മ​സ്ഥ​ന് തി​രി​ച്ചു​ന​ല്‍​കാ​തെ മേ​ട്ടു​പ്പാ​ള​യ​ത്തു​ള്ള റി​യാ​സ് എ​ന്ന​യാ​ള്‍​ക്ക് മ​റി​ച്ചു​വി​റ്റ​താ​യാ​ണ് കേ​സ്. വ​യ​നാ​ട് തി​രു​നെ​ല്ലി സ്വ​ദേ​ശി​യാ​യ അ​നീ​ഷാ​ണ് വാ​ട​ക ക​രാ​ര്‍ ഒ​പ്പി​ട്ട​ത്. ഇ​യാ​ള്‍ സോ​നു​വി​ല്‍നി​ന്ന് വാ​ഹ​നം ക​രാ​ര്‍ അ​ടി​സ്ഥാ​ന​ത്തി​ല്‍ ത​ര​പ്പെ​ടു​ത്തി​യ​ശേ​ഷം,…

Read More

വീട്ടിലേക്കുള്ള നടപ്പാത മുന്നറിയിപ്പില്ലാതെ പൊളിച്ച് പഞ്ചായത്ത്; കാൻസർ രോഗിയായ വീട്ടമ്മയും കുടുംബവും ദുരിതത്തിൽ

മാന്നാ​ർ:​ അ​വ​ധിദി​ന​ത്തി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റിന്‍റെയും മെ​മ്പ​റു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ വീ​ട്ടി​ലേ​ക്കു​ള്ള ന​ട​പ്പാ​ത പൊ​ളി​ച്ചു നീ​ക്കി​യ​താ​യി പ​രാ​തി. ഇതോ​ടെ വീ​ട്ടി​ൽ നി​ന്നു വാ​ഹ​ന​മി​റ​ക്കാ​ൻ ക​ഴി​യാ​തെ വീ​ട്ടു​കാ​ർ ബു​ദ്ധി​മു​ട്ടു​ക​യാ​ണ്. മാ​ന്നാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ​തി​നാ​റാം വാ​ർ​ഡി​ൽ ജ​ഗ​ദീ​ഷ് ഭ​വ​ന​ത്തി​ൽ ഗോ​പാ​ല​കൃ​ഷ്ണ​ൻ നാ​യ​രു​ടെ വ​സ​തി​യി​ലേ​ക്ക് ക​യ​റു​ന്ന വ​ഴി​യി​ൽ സ്ഥാ​പി​ച്ചി​രു​ന്ന ന​ട​പ്പാ​ത​യാ​ണ് പൊ​ളി​ച്ചുനീ​ക്കി​യ​ത്. വെ​ള്ള​മൊ​ഴു​കാൻ ത​ട​സ​മാ​ണെ​ന്ന് കാ​ര​ണ​ത്താ​ലാ​ണ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റിന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ വാ​ർ​ഡ് മെ​മ്പ​റും പ​രി​സ​ര​വാ​സി​ക​ളും ചേ​ർ​ന്ന് ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് പൊ​ളി​ച്ചു നടപ്പാത നീ​ക്കി​യ​ത്. ഇ​വ​ർ​ക്കെ​തി​രേ ക​ള​ക്ട​ർ​ക്കും ആ​ർ​ഡി​ഒ, മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ എന്നിവർക്കും ഗോ​പാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ പ​രാ​തി ന​ൽ​കി. കാ​ൻ​സ​ർ രോ​ഗി​യാ​യ ഭാ​ര്യ​യ്ക്ക് ആ​ശു​പ​ത്രി​യി​ൽ പോ​കാ​ൻ വാ​ഹ​നം ഇ​റ​ക്കാ​ൻ പ​റ്റാ​ത്ത സാ​ഹ​ച​ര്യ​മാ​ണ് നി​ല​വി​ലു​ള്ള​ത്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട യാ​തൊ​രു നോ​ട്ടീ​സും പ​ഞ്ചാ​യ​ത്ത് അ​ധി​കാ​രി​ക​ൾ മു​ൻകൂ​ട്ടി ന​ൽ​കി​യിട്ടുമി​ല്ല. തന്‍റെ വ​സ്തു​വി​ൽ കൂ​ടി ഓ​ട വെ​ട്ടാ​ൻ സ്ഥ​ലം ന​ൽ​ക​ണ​മെ​ന്ന് മെ​മ്പ​റു​ടെ ആ​വ​ശ്യം നി​ര​സി​ക്കു​ക​യും അ​തി​ന് സ്റ്റേ ​വാ​ങ്ങു​ക​യും ചെ​യ്ത​തി​ന്‍റെ വൈ​രാ​ഗ്യ​മാ​ണ്…

Read More

പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ്: കോ​ട്ട​യ​ത്തും ആ​ല​പ്പു​ഴ​യി​ലും യു​ഡി​ഫി​നു പു​തു​മു​ഖ​ങ്ങ​ൾ വ​രു​മോ?

സ്വന്തം ലേഖകൻതി​രു​വ​ന​ന്ത​പു​രം: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നാ​യു​ള്ള സ്ഥാ​നാ​ർ​ത്ഥി ച​ർ​ച്ച​ക​ൾ ഇ​രു​മു​ന്ന​ണി​ക​ളി​ലും അ​നൗ​ദ്യോ​ഗി​ക​മാ​യി ആ​രം​ഭി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പി​നു ഇ​നി​യും മാ​സ​ങ്ങ​ൾ ബാ​ക്കി​യു​ണ്ടെ​ങ്കി​ലും ഏ​തു സ​മ​യ​ത്തു തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ചാ​ലും സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​നം അ​തി​വേ​ഗംത​ന്നെ ന​ട​ത്താ​നാ​ണ് മു​ന്ന​ണി​ക​ളു​ടെ നീ​ക്കം. യു​ഡി​എ​ഫി​ൽ പ്ര​മു​ഖ ക​ക്ഷി​യാ​യ കോ​ണ്‍​ഗ്ര​സ് നി​ല​വി​ലു​ള്ള എം​പി​മാ​ർ​ക്കു വീ​ണ്ട ും മ​ത്സ​രി​ക്കാ​നു​ള്ള അ​നു​മ​തി ന​ല്കിക്കഴി​ഞ്ഞു. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ക​ഴി​ഞ്ഞ ത​വ​ണ ന​ഷ്ട​മാ​യ ആ​ല​പ്പു​ഴ​യി​ലും കേ​ര​ള കോ​ണ്‍​ഗ്ര​സ്-എം ​യു​ഡി​എ​ഫ് മു​ന്ന​ണി വി​ട്ടു​പോ​യ​തി​നെ തു​ട​ർ​ന്ന് ന​ഷ്ട​മാ​യ കോ​ട്ട​യം സീ​റ്റി​ലു​മാ​വും പു​തു​താ​യി സ്ഥാ​നാ​ർ​ഥി​ക​ളെ ക​ണ്ടെ ത്തേ​ണ്ട ത്. ​ഇ​തി​ൽ കോ​ട്ട​യം സീ​റ്റി​ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ​ഫ് വി​ഭാ​ഗം അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ക്കും. എ​ന്നാ​ൽ മാ​ണി വി​ഭാ​ഗ​ത്തെ​പ്പോ​ലെ കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ​ഫ് വി​ഭാ​ഗ​ത്തി​ന് കോ​ട്ട​യം പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ല​ത്തി​ൽ ശ​ക്തി​യി​ല്ലെ​ന്ന വാ​ദ​മാ​ണ് കോ​ണ്‍​ഗ്ര​സി​ലെ പ​ല നേ​താ​ക്ക​ളും മു​ന്നോ​ട്ടു വ​യ്ക്കു​ന്ന​ത്. കോ​ണ്‍​ഗ്ര​സ് ഈ ​സീ​റ്റി​ൽ മ​ത്സ​രി​ക്ക​ണ​മെ​ന്ന അ​ഭി​പ്രാ​യ​വും മു​ന്നോ​ട്ടു​വ​യ്ക്കു​ന്നു.മു​ൻ മ​ന്ത്രി കെ.​സി. ജോ​സ​ഫ്, ജോ​സ​ഫ്…

Read More

പത്തനംതിട്ട ഓമല്ലൂരിൽ ഫ്ലാറ്റിൽ തീപിടുത്തം; മദ്യലഹരിയിലെത്തിയ മകൻ തീയിട്ടതെന്ന് അമ്മ

പത്തനംതിട്ട ഓമല്ലൂരിൽ ഫ്ലാറ്റിനു തീപിടിച്ചു. ഇന്ന് രാവിലെ 8 മണിയോടെയായിരുന്നു സംഭവം. മദ്യലഹരിയിൽ എത്തിയ മകൻ വീടിന് തീയിട്ടതാണെന്ന് അമ്മ പറഞ്ഞു. ഫയർഫോഴ്സ് എത്തി തീ അണച്ചു. ഫ‌യർഫോഴ്സിന്‍റെ കൃത്യമായ ഇടപെടൽ മൂലം വൻ ദുരന്തം ഒഴിവായി.  മാതാവിനു പൊള്ളലേറ്റു. സംഭവത്തിൽ ഓമല്ലൂർ സ്വദേശി ജുബിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ജുബിൻ എറണാകുളത്ത് ജോലി ചെയ്യുകയാണെന്ന് നാട്ടുകാർ പറയുന്നു.

Read More

പ​ത്ത​നം​തി​ട്ട സ​ഹ​ക​ര​ണ ബാ​ങ്ക് തെ​ര​ഞ്ഞെ​ടു​പ്പ്; എ​സ്എ​ഫ്‌​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി അ​ഞ്ചു​ത​വ​ണ വോ​ട്ടു ചെ​യ്യു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്; ഭ​ര​ണം കി​ട്ടി​യ​ത് യു​ഡി​എ​ഫി​ന്

പ​ത്ത​നം​തി​ട്ട: സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ഭ​ര​ണം പി​ടി​ക്കാ​ന്‍ എ​സ്എ​ഫ്‌​ഐ ജി​ല്ലാ ഭാ​ര​വാ​ഹി​ക​ള്‍ ഉ​ള്‍​പ്പെ​ടെ ക​ള്ള​വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തു​ന്ന ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തു​വ​ന്ന​തോ​ടെ വെ​ട്ടി​ലാ​യി സി​പി​എം. ക​ള്ള​വോ​ട്ട് ആ​രോ​പ​ണ​ത്തി​ൽ അ​ക​പ്പെ​ട്ടെ​ന്നു മാ​ത്ര​മ​ല്ല, ബാ​ങ്ക് ഭ​ര​ണം പി​ടി​ക്കാ​ന്‍ സി​പി​എ​മ്മി​നു ക​ഴി​ഞ്ഞ​തു​മി​ല്ല. ഭ​ര​ണ​സ​മി​തി​യി​ലെ ഒ​ന്നൊ​ഴി​കെ എ​ല്ലാ സീ​റ്റി​ലും യു​ഡി​എ​ഫാ​ണ് വി​ജ​യി​ച്ച​ത്. എ​ല്‍​ഡി​എ​ഫ് പാ​ന​ലി​ൽ ജ​യി​ച്ച ഒ​രാ​ൾ അ​ജി​ത് കു​മാ​ർ ആ​ണ്. ഇ​ദ്ദേ​ഹ​മാ​ക​ട്ടെ മു​മ്പ് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​നാ​യി​രു​ന്നു.വ​ര്‍​ഷ​ങ്ങ​ളാ​യി യു​ഡി​എ​ഫ് ആ​ണ് പ​ത്ത​നം​തി​ട്ട സ​ഹ​ക​ര​ണ ബാ​ങ്ക് ഭ​രി​ക്കു​ന്ന​ത്. ഞാ​യ​റാ​ഴ്ച ന​ട​ന്ന ബാ​ങ്ക് വോ​ട്ടെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ടു വ്യാ​പ​ക​മാ​യ ക​ള്ള​വോ​ട്ട് ആ​രോ​പ​ണം ഉ​യ​ര്‍​ന്നി​രു​ന്നു. എ​ല്‍​ഡി​എ​ഫും യു​ഡി​എ​ഫും പ​ര​സ്പ​രം ക​ള്ള​വോ​ട്ട് ആ​രോ​പ​ണം ഉ​ന്ന​യി​ച്ചി​രു​ന്നെ​ങ്കി​ലും എ​സ്എ​ഫ്‌​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി അ​ട​ക്കം ക​ള്ള​വോ​ട്ട് ചെ​യ്യു​ന്ന ദൃ​ശ്യ​ങ്ങ​ളാ​ണ് ഇ​ന്ന​ലെ പു​റ​ത്തു​വ​ന്ന​ത്. തി​രു​വ​ല്ല സ്വ​ദേ​ശി​യും എ​സ്എ​ഫ്‌​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി​യു​മാ​യ കെ.​എ​സ്. അ​മ​ല്‍ അ​ഞ്ചു​ത​വ​ണ പോ​ളിം​ഗ് ബൂ​ത്തി​ല്‍ പ്ര​വേ​ശി​ച്ചു വോ​ട്ടു ചെ​യ്യു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​തി​ലു​ണ്ട്. പെ​രി​ങ്ങ​നാ​ട്, കൊ​ടു​മ​ണ്‍, മ​ല്ല​പ്പ​ള്ളി…

Read More

പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച​ കേ​സ്; യു​വാ​വ് അ​റ​സ്റ്റി​ല്‍

പ​ത്ത​നം​തി​ട്ട: ഫേ​സ്ബു​ക്കി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട​ശേ​ഷം ക​ഴി​ഞ്ഞ ര​ണ്ടു​വ​ര്‍​ഷ​മാ​യി പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ല്‍ 24 കാ​ര​നെ ശ്ര​മ​ക​ര​മാ​യ ദൗ​ത്യ​ത്തി​ലൂ​ടെ പോ​ലീ​സ് പി​ടി​കൂ​ടി. കു​ള​ത്തൂ​പ്പു​ഴ ക​ണ്ട​ന്‍​ചി​റ ഡാ​ലി പി ​ഓ​യി​ല്‍ ഓ​യി​ല്‍​പാം എ​സ്റ്റേ​റ്റ് സ​ന​ല്‍ ഭ​വ​നം വീ​ട്ടി​ല്‍ സ​ന​ലി (24)നെ​യാ​ണ് കു​ള​ത്തൂ​പ്പു​ഴ ക​ണ്ട​ന്‍​ചി​റ ഓ​യി​ല്‍ പാം ​എ​സ്റ്റേ​റ്റ് വ​ന​മേ​ഖ​ല​യി​ലെ വാ​ട​ക​വീ​ട്ടി​ല്‍ നി​ന്നു പോ​ലീ​സ് ഇ​ന്‍​സ്പെ​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​ന്ന​ലെ രാ​വി​ലെ സാ​ഹ​സി​ക​മാ​യി കീ​ഴ്‌​പ്പെ​ടു​ത്തി​യ​ത്. പെ​ണ്‍​കു​ട്ടി​യെ പ്ര​ണ​യം ന​ടി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി ത​ട്ടി​ക്കൊ​ണ്ടു​പോ​യി യു​വാ​വ് പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന്, കു​ട്ടി​യു​ടെ ന​ഗ്‌​ന​ചി​ത്ര​ങ്ങ​ള്‍ ഇ​ന്‍​സ്റ്റ​ഗ്രാ​മി​ലൂ​ടെ പ്ര​ച​രി​പ്പി​ക്കു​ക​യും ചെ​യ്തു. ഈ ​ചി​ത്ര​ങ്ങ​ള്‍ കാ​ണി​ച്ച് പി​ന്നീ​ട് ഭീ​ഷ​ണി​പ്പെ​ടു​ത്തി സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ കൈ​വ​ശ​പ്പെ​ടു​ത്തു​ക​യും ചെ​യ്ത​താ​യി പ​റ​യു​ന്നു. പ്ര​തി കാ​ട്ടി​നു​ള്ളി​ല്‍ ഒ​ളി​ച്ചി​രി​പ്പു​ണ്ടെ​ന്ന് ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ര്‍​ന്ന് ഇ​ന്ന​ലെ രാ​ത്രി മു​ഴു​വ​ന്‍ കു​ള​ത്തൂ​പ്പു​ഴ വ​ന​മേ​ഖ​ല​യി​ലെ ഡാ​ലി​ച​തു​പ്പ് എ​ന്ന ഭാ​ഗം കേ​ന്ദ്രീ​ക​രി​ച്ച് പോ​ലീ​സ് സം​ഘം തെ​ര​ച്ചി​ല്‍ ന​ട​ത്തി​യി​രു​ന്നു. പോ​ലീ​സ് എ​ത്തി​യ​ത​റി​ഞ്ഞ യു​വാ​വ് നി​ബി​ഡ വ​ന​ത്തി​നു​ള്ളി​ല്‍ ഒ​ളി​ച്ചു.…

Read More