കോട്ടയം: കോട്ടയത്തുനിന്ന് ആലപ്പുഴയിലേക്കുള്ള ബോട്ടു യാത്രയ്ക്ക് തിരക്കേറി. നല്ല കുളിര്ക്കാറ്റേറ്റ്, മനോഹരമായ കുട്ടനാടന്‍ കാഴ്ചകള്‍ കണ്ടു യാത്ര ചെയ്യുന്നതിനായി നിരവധി യാത്രക്കാരാണ് എത്തുന്നത്. പതിവു യാത്രക്കാര്‍ക്കു പുറമേയാണ് വിനോദ സഞ്ചാരത്തിനായി കുട്ടികളും മുതിര്‍ന്നവരും ധാരാളമായി എത്തുന്നത്. മുന്‍ മാസങ്ങളെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണത്തില്‍ വലിയ വര്‍ധനയാണുള്ളത്. കഴിഞ്ഞ രണ്ടു മാസമായി 12,000 ആയിരുന്നു യാത്രക്കാരുടെ ശരാശരി എണ്ണം. ഡിസംബര്‍ മാസത്തില്‍ 25,000 ആയി ഉയര്‍ന്നു. ഒപ്പം ഒരുലക്ഷം രൂപയുടെ വരുമാന വര്‍ധനയുമുണ്ടായി. സാധാരണ മാസങ്ങളില്‍ 2.25 ലക്ഷം രൂപയാണ് വരുമാനമെങ്കില്‍ കഴിഞ്ഞ മാസം 3.25 ലക്ഷം വരുമാനം ലഭിച്ചു. കോട്ടയത്തുനിന്ന് ആലപ്പുഴയ്ക്ക് 29 രൂപയാണ് ടിക്കറ്റ് ചാര്‍ജ്. കായല്‍യാത്ര ആസ്വദിക്കുന്നതിനൊപ്പം ഗ്രാമീണ ജീവിതത്തെ അടുത്തറിയാനും യാത്രയിലൂടെ സാധിക്കും. പരിസ്ഥിതി സൗഹൃദ യാത്രയായതിനാല്‍ ധാരാളം വിദേശികളും യാത്രയ്ക്കായി എത്തുന്നുണ്ട്. വിനോദ സഞ്ചാരികള്‍ക്കു പുറമേ പടിഞ്ഞാറന്‍ മേഖലയിലെ കര്‍ഷക തൊഴിലാളികളും…
Read MoreCategory: Alappuzha
ഹരിപ്പാട് നിന്ന് വൈദികന്റെ ബൈക്ക് മോഷ്ടിച്ച് മുങ്ങിയത് രണ്ട് യുവാക്കൾ; ഇടപ്പള്ളിയിൽ നിന്ന് പ്രതികളെ പൊക്കിയത് സാഹസികമായി
ഹരിപ്പാട്: വൈദികന്റെ ബൈക്ക് മോഷണം നടത്തിയ കേസിൽ നിരവധി മോഷണ കേസിൽ പ്രതികളായ രണ്ട് യുവാക്കൾ പോലീസ് പിടിയിൽ. എറണാകുളം ഇടപ്പള്ളിയിൽ തിരുനിലത്ത് വീട്ടിൽ ആദിത്യൻ (അയ്യപ്പൻ-20), കളമശേരി വട്ടേകുന്നിൽ സാദിഖ് (കുഞ്ഞൻ-18) എന്നിവരെ കരീലകുളങ്ങര പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഞായറാഴ്ച രാവിലെ ചേപ്പാട് കത്തോലിക്ക പള്ളി സെമിത്തേരിയുടെ മുന്നിൽ വച്ചിരുന്ന പള്ളി വികാരി ഫാ. ജയിംസിന്റെ ബൈക്കാണ് ഇവർ മോഷ്ടിച്ചത്. സിസിടിവിയുടെയും സൈബർ സെല്ലിന്റെയും നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ യുവാക്കളാണ് മോഷണം നടത്തിയതെന്ന് മനസിലായി. എറണാകുളത്തു നിന്നു സാഹസികമായാണ് പ്രതികളെ പിടികൂടിയത്. ഇതുകൂടാതെ കഴിഞ്ഞദിവസം കൊല്ലത്തു നിന്നു മറ്റൊരു ബൈക്കും ഇവർ കവർന്നിരുന്നു. പിന്നീട് എറണാകുളത്തേക്ക് സംഘം കടക്കുകയായിരുന്നു. ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോണിന്റെ നിർദ്ദേശാനുസരണം കായംകുളം ഡിവൈഎസ്പി അജയനാഥിന്റെ മേൽനോട്ടത്തിൽ കരീലകുളങ്ങര എസ്ഐ സുനുമോൻ.കെ പോലീസ് ഉദ്യോഗസ്ഥരായ പ്രസാദ്, വിനീഷ്,…
Read Moreഒറ്റമുറി വീട്ടിലെ ഇല്ലായ്മകളുടെയും വല്ലായ്മകളുടെയും നടുവിൽ ശ്രുതി തെറ്റിയില്ല; എംഎ വയലിനിൽ ശ്രീജുവിന് ഒന്നാം റാങ്ക്
മാന്നാർ: ഇല്ലായ്മകളുടെയും വല്ലായ്മകളുടെയും നടുവിൽ നിന്നു ശ്രീജു പവനൻ വയലിൻ വായിച്ച് കയറിയത് ഒന്നാം റാങ്കിലേക്ക്. പരുമല ഉപദേശിക്കടവ് പ്രണവം വീട്ടിൽ ശ്രീജു പവനന് എംഎ വയലിനിൽ ലഭിച്ച ഒന്നാം റാങ്കിന് ശ്രുതിമധുരത്തോടൊപ്പം അഭിമാനവും. തിരുവനന്തപുരം സ്വാതിതിരുനാൾ സംഗീത കോളജ് വിദ്യാർഥിയായിരുന്ന ശ്രീജു ബാച്ചിലർ ഓഫ് പെർഫോമിംഗ് ആർട്സ് (ബിഎ) വയലിനിലും ഒന്നാം റാങ്ക് നേടിയിരുന്നു. പ്രതിസന്ധികളോടും പ്രാരാബ്ദങ്ങളോടും പൊരുതി ശ്രീജു നേടിയെടുത്ത എംഎ ഒന്നാംറാങ്കിന് തിളക്കമേറെയാണ്. വീടുകളിൽ പോയി കുട്ടികളെ വയലിൻ അഭ്യസിപ്പിച്ചും സുഹൃത്തുക്കളിലൂടെയും മറ്റും ലഭിക്കുന്ന സംഗീത സദസുകളുമായിരുന്നു ശ്രീജുവിന്റെയും കുടുംബത്തിന്റെയും ഏക ആശ്രയം. പഞ്ചായത്തിൽനിന്നു ലഭിച്ച സ്ഥലത്ത് നിർമിച്ചിരിക്കുന്ന വീട്ടിൽ അച്ഛനും അമ്മയുമൊത്ത് ഒറ്റമുറി വീട്ടിലായിരുന്നു ജീവിതം. വെള്ളം കയറുന്ന സ്ഥലമായതിനാൽ മഴക്കാലങ്ങളിൽ വീട്ടിലെ അവസ്ഥ ദയനീയമാണ്. കഴിഞ്ഞ മഹാപ്രളയത്തിൽ ഉണ്ടായിരുന്ന ചെറിയ വീട് തകർന്നപ്പോൾ ദുരിതാശ്വാസ നിധിയിൽനിന്നു ലഭിച്ചത് 10,000 രൂപയാണ്.…
Read Moreപൊതുസ്ഥലത്ത് മദ്യപാനവും പോലീസിനുനേരേ കൈയേറ്റശ്രമവും; നഗരസഭാ കൗണ്‍സിലര്‍ ഉള്‍പ്പെടെ കസ്റ്റഡിയില്‍
എടത്വ: പൊതുസ്ഥലത്ത് മദ്യപാനവും പോലീസിനുനേരേ കൈ യേറ്റ ശ്രമവും നടത്തിയതിനെ ത്തുടര്‍ന്ന് നഗരസഭാ കൗണ്‍സിലര്‍ ഉള്‍പ്പെട്ട സംഘം പോലീസ് കസ്റ്റഡിയില്‍. പത്തനംതിട്ട നഗരസഭ കൗണ്‍സിലര്‍ ജോണ്സണ്, ശരത് ശശിധരന്, സജിത്ത്, അരുണ്‍ ചന്ദ്രന്, ഷിബന്‍, ശിവശങ്കര്‍, അര്ജുന് മണി എന്നിവരെയാണ് എടത്വ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. എടത്വ ചങ്ങങ്കരി പള്ളിക്കു സമീപം ഇന്നലെ 6.30 നാണ് സംഭവം. ഇന്നോവ കാറിലെത്തിയ ഏഴംഗ സംഘം ചങ്ങങ്കരി പള്ളി റോഡില്‍ വാഹനം പാര്‍ക്കു ചെയ്ത ശേഷം പൊതുവഴിയില്‍നിന്ന് മദ്യപിച്ചു. പൊതുവഴിയില്‍ നിന്ന് മദ്യപിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ എടത്വ പോലീസില്‍ വിവരം അറിയിച്ചു.പോലീസ് സംഭവസ്ഥലത്തെത്തി സംഘത്തെ ചോദ്യം ചെയ്തെങ്കിലും പോലീസ് ഉദ്യോഗസ്ഥര്‍ക്കുനേരേ സംഘം കൈ യേറ്റ ശ്രമത്തിനു മുതിരുകയായിരുന്നു. സ്റ്റേഷനില്‍നിന്ന് കൂടുതല്‍ പോലീസ് എത്തിയശേഷം സാഹസികമായാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.പൊതുസ്ഥലത്തെ മദ്യപാനം, കൃത്യനിര്‍വഹണത്തില്‍ തടസം സൃഷ്ടിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തി ഇവര്‍ക്കെതിരേ കേസെടുത്തു.…
Read Moreപന്നി മാത്രമല്ല, എലിയും വിഐപി; കപ്പയും ചേമ്പും ഇനിയെങ്ങനെ കൃഷിയിറക്കും; മലയോര കര്‍ഷകര്‍ക്കു വെല്ലുവിളികളേറുന്നു
പത്തനംതിട്ട: കാട്ടുപന്നിയെ ക്ഷുദ്രജീവി ഗണത്തില്‍പെടുത്തി നശിപ്പിക്കാന്‍ അനുമതി വേണമെന്നാവശ്യവുമായി വര്‍ഷങ്ങളായി പോരാട്ടത്തിലുള്ള മലയോര കര്‍ഷകര്‍ക്കു തിരിച്ചടിയായി പന്നി എലിയെ സംരക്ഷിത പട്ടികയില്‍പെടുത്തി പുതിയ വിജ്ഞാപനം. 1972ലെ വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്തുകൊണ്ടുള്ള ഉത്തരവിലാണ് പന്നി എലിയും കുട്ടനാടന്‍ കാക്കയുമെല്ലാം സംരക്ഷിത ഗണത്തിലേക്കു മാറിയത്. മുമ്പ് ഇവ ശല്യക്കാരെന്നു കണ്ടെത്തി കൊല്ലാനുള്ള അനുമതി നല്‍കിയിരുന്നു. നിലവില്‍ വംശനാശം നേരിടുന്നുവെന്ന പേരിലാണ് വിജ്ഞാപനം പുതുക്കി ഇറക്കിയത്. വന്യജീവി സംരക്ഷണ നിയമത്തിന്റെ അഞ്ചാം ഷെഡ്യൂളിലായിരുന്ന ക്ഷുദ്രജീവികളായിരുന്നു ഇവ. പുതിയ ഭേദഗതിപ്രകാരം കുട്ടനാടന്‍ കാക്ക, വവ്വാൽ, എലി ഇവയെല്ലാം രണ്ടാം ഷെഡ്യൂളിലേക്കു മാറി. ഇനി ഇവ സംരക്ഷിത പട്ടികയിലായതിനാല്‍ നശിപ്പിക്കണമെങ്കില്‍ പ്രത്യേക അനുമതി തേടേണ്ടിവരും. നിലവിലെ സാഹചര്യത്തില്‍ ഇത്തരമൊരു അനുമതി ലഭിക്കാന്‍ കടമ്പകളേറെയാണ്. നിയമം ലംഘിച്ചാല്‍ മൂന്നു വര്‍ഷം വരെ തടവും പിഴയുമാണ് നിയമം പറയുന്ന ശിക്ഷ. കാട്ടുപന്നിയും സംരക്ഷിതൻനാടിറങ്ങിയ കാട്ടുപന്നി…
Read Moreതൊട്ടു മുന്നില്‍ കാട്ടാന: തലനാരിഴയ്ക്ക് രക്ഷപ്പെട്ട് യുവാക്കള്‍; നിരവധി പേരെ കൊലപ്പെടുത്തിയ മൊട്ടവാലന്‍ നാട്ടുകാരുടെ പേടിസ്വപ്നം
രാജകുമാരി : പൂപ്പാറക്ക് സമീപം ആനയിറങ്കലില്‍ കാട്ടാനയുടെ ആക്രമണത്തില്‍ നിന്നും ബൈക്ക് യാത്രികര്‍ തലനാരിഴയ്ക്ക് രക്ഷപെട്ടു. പാഞ്ഞടുത്ത കാട്ടാനയ്ക്കു മുന്നില്‍ നിന്നും യുവാക്കള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ഇന്നു രാവിലെ 6.30 നായിരുന്നു സംഭവം. കൊച്ചി -ധനുഷ്കോടി ദേശിയപാതയിലെ വളവ് തിരിഞ്ഞ് വന്ന വാഹനം കാട്ടാനയുടെ മുന്നില്‍ പെടുകയായിരുന്നു. ഇതോടെ ബൈക്ക് മറിഞ്ഞ് ഇവര്‍ വീണു. ആന ഇവര്‍ക്കടുത്തേക്ക് പാഞ്ഞടുത്തെങ്കിലും ഇവര്‍ പ്രാണരക്ഷാര്‍ഥം ഓടി രക്ഷപ്പെട്ടു. സമീപത്തുണ്ടായിരുന്ന ആളുകള്‍ ബഹളമുണ്ടാക്കിയതോടെ ആന കൂടുതല്‍ ആക്രമണത്തിനു മുതിരാതെ പിന്തിരിയുകയായിരുന്നു. ആനയിറങ്കല്‍ മേഖലയില്‍ നിരവധി പേരെ കൊലപ്പെടുത്തിയ മൊട്ട വാലന്‍ എന്ന ആനയുടെ മുന്നില്‍ നിന്നാണ് ബൈക്ക് യാത്രക്കാര്‍ അദ്ഭുതകരമായി രക്ഷപെട്ടത്. പൂപ്പാറ-ബോഡിമെട്ട് റൂട്ടില്‍ ഇറച്ചിപ്പാറയ്ക്കു സമീപം ആറ് കാട്ടാനകളടങ്ങുന്ന കൂട്ടം നിലയുറപ്പിച്ചിരിക്കുന്നതും ഇവിടെ ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. കുട്ടിയാനകള്‍ ഉള്‍പ്പെടെയുള്ള കൂട്ടമാണ് ഇന്നു രാവിലെ മുതല്‍ ഏലത്തോട്ടത്തില്‍ നിലയുറപ്പിച്ചിരിക്കുന്നത്.
Read Moreമോഷണത്തിലെ ആനന്ദന്റെ ആനന്ദം ഇത്തവണ പാളി; വീട്ടുകാർ അറിയാതെ മരം മുറിച്ചുകടത്തി; പ്രതിയും മരവും പോലീസ് കസ്റ്റഡിയിൽ
ചാരുംമൂട്: വീട്ടുകാർ അറിയാതെ പറമ്പിൽനിന്ന മരം മുറിച്ച് മാറ്റി തടി കടത്തിയ സംഭവത്തിൽ പതി പിടിയിൽ. അടൂർ പള്ളിക്കൽ ആതിരാലയം വീട്ടിൽ ബിജു ആനന്ദ(49) നെയാണ് നൂറനാട് പോലീസ് പിടികൂടിയത്. ഭരണിക്കാവ് വില്ലേജിൽ തെക്കും മുറിയിൽ സ്വാതിയിൽ വീട്ടിൽ ജയശ്രീ തമ്പിയുടെ നൂറനാട് മുതുകാട്ടുകരയിലുള്ള വസ്തുവിൽനിന്ന് കഴിഞ്ഞ ഡിസംബർ 31ന് ഇരുപതിനായിരം രൂപ വിലവരുന്ന മാവ് മുറിച്ചുകടത്തിയ കേസിലാണ് ഇയാൾ പിടിയിലായത്. നൂറനാട് പോലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയെ ത്തുടർന്ന് പോലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിൽ മാവ് വിലയ്ക്കു വാങ്ങിയത് കൊട്ടക്കാട്ടുശേരി ഭാഗത്തുള്ള കൈലാസം വീട്ടിൽ രാധാകൃഷ്ണൻ എന്നയാളാണെന്ന് കണ്ടെത്തുകയും തുടർന്ന് ഇദ്ദേഹത്തെ ചോദ്യം ചെയ്തപ്പോൾ ബിജു മരം തനിക്കു വിറ്റതാണെന്നും ബിജുവിനെ ആ പറമ്പിന്റെ ഉടമസ്ഥ വിൽക്കാനായി ഏൽപ്പിച്ചതാണെന്നും പറഞ്ഞു വിശ്വസിപ്പിച്ചതായും രാധാകൃഷ്ണൻ പോലീസിനു മൊഴി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ബിജു ആനന്ദനെ പോലീസ്…
Read Moreഇലന്തൂർ ഇരട്ട നരബലിക്കേസ്; ദൃക്സാക്ഷികളില്ലാത്ത കേസിലെ ആദ്യ കുറ്റപത്രം ഇന്ന് സമർപ്പിക്കും ; 150ഓളം സാക്ഷികൾ
കൊച്ചി: പത്തനംതിട്ട ഇലന്തൂർ ഇരട്ട നരബലിക്കേസിൽ ആദ്യകുറ്റപത്രം ഇന്ന് സമർപ്പിക്കും. തമിഴ്നാട്ടുകാരി പത്മയുടെ കൊലപാതക കേസിന്റെ കുറ്റപത്രം എറണാകുളം ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി എട്ടിലാണ് കൊച്ചി സിറ്റി പോലീസ് സമർപ്പിക്കുക. കാലടിയിൽ താമസിച്ചിരുന്ന വടക്കാഞ്ചേരി സ്വദേശി റോസിലിയുടെ കൊലപാതക കേസിന്റെ കുറ്റപത്രം പെരുന്പാവൂർ ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി നാലിൽ അടുത്തയാഴ്ച ആദ്യം കാലടി പോലീസ് സമർപ്പിക്കും. ദൃക്സാക്ഷികളില്ലാത്ത കേസിൽ ശാസ്ത്രീയതെളിവുകളും സാഹചര്യത്തെളിവുകളും അടിസ്ഥാനമാക്കിയാണ് കുറ്റപത്രം തയാറാക്കിയത്. 150ഓളം സാക്ഷികളുണ്ട്. കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, ഗൂഢാലോചന, മൃതദേഹത്തോട് അനാദരവ് കാണിക്കൽ, മോഷണം തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കുമേൽ ചുമത്തിയിരിക്കുന്നത്. മൂന്നു പ്രതികൾപെരുന്പാവൂർ സ്വദേശി മുഹമ്മദ് ഷാഫി (റഷീദ്-52)യാണ് കേസിലെ ഒന്നാം പ്രതി. ആയുർവേദ ചികിത്സകൻ ഇലന്തൂർ പുളിന്തിട്ട കടകംപിള്ളിൽ ഭഗവൽസിങ് (70) രണ്ടാംപ്രതിയും ഭാര്യ ലൈല (61) മൂന്നാംപ്രതിയുമാണ്. ഒക്ടോബർ പതിനൊന്നിനാണ് മൂന്ന് പ്രതികളുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്. നരബലി…
Read Moreകുട്ടനാട്ടിലെ സിപിഎമ്മിൽ വിഭാഗീയത രൂക്ഷം; കൂട്ടരാജി തുടരുന്നു; കൊഴിഞ്ഞു പോകുന്നവരിൽ മുൻ പഞ്ചായത്ത് പ്രസിഡന്റും
മങ്കൊമ്പ്: കുട്ടനാട്ടിലെ സിപിഎമ്മിൽനിന്നു വിഭാഗീയതയെത്തുടർന്നുള്ള കൊഴിഞ്ഞുപോക്കു തുടരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി പാർട്ടിയിൽ തുടർന്നുവന്നിരുന്ന കൂട്ടരാജിയാണ് ഇപ്പോഴും തുടരുന്നത്. കാവാലം ലോക്കൽ കമ്മിറ്റിയിൽനിന്നുമാണ് ഇന്നലെ ഏറ്റവുമധികം രാജിക്കത്തുകൾ നൽകിയത്. അറുപതോളം പ്രവർത്തകരാണ് ഇന്നലെ ജില്ലാ നേതൃത്വത്തിനു രാജി സമർപ്പിച്ചത്. ഇവ സംസ്ഥാന നേതൃത്വത്തിനു ഇമെയിൽ ചെയ്തതായി പ്രവർത്തകർ പറഞ്ഞു. മുൻ പഞ്ചായത്ത് പ്രസിഡന്റടക്കം എട്ടു വനിതകളും രാജിവയക്കുന്നവരിൽ ഉൾപ്പെടുന്നു. ഏരിയ നേതൃത്വത്തിന്റെ വിഭാഗീയതയിലും തെറ്റായ നയങ്ങളിലും പ്രതിഷേധിച്ചാണ് രാജിയെന്നാണ് നേതാക്കൾ പറയുന്നത്. ലോക്കൽ കമ്മിറ്റി നേതൃത്വത്തിനെതിരേ വനിതാ അംഗം നൽകിയ പരാതി പരിഗണിക്കുക പോലും ചെയ്യാതെ ഏരിയാ നേതൃത്വം തള്ളിക്കളഞ്ഞതായും നേരത്തെ പാർട്ടി പ്രവർത്തകർക്കിടയിൽ പരാതി ഉയർന്നിരുന്നു.
Read Moreപത്തൊമ്പതാം വയസിൽ കാപ്പ ചുമത്തപ്പെട്ടു; ജയിലിനു മുന്നിൽവെച്ച് പ്രതി ഓടിരക്ഷപ്പെട്ടു; നാലു മണിക്കൂർ പോലീസിനെ വട്ടം ചുറ്റിച്ചെങ്കിലും…
മാവേലിക്കര: ജയിലിനു മുന്നിൽനിന്നു രക്ഷപ്പെട്ട കാപ്പ ചുമത്തി കുറത്തികാട് പോലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ നാലു മണിക്കൂറിനുള്ളിൽ പിടികൂടി. കറ്റാനം ഭരണിക്കാവ് തെക്ക് മനീഷ് ഭവനം മനീഷ് (കാനി-19) ആണു മാവേലിക്കര സബ് ജയിലിനു മുന്നിൽനിന്നു സിവിൽ പോലീസ് ഓഫിസർമാരെ തള്ളിമാറ്റി ഓടിരക്ഷപ്പെട്ടത്. ഇന്നലെ രാത്രി ആറരയോടെയായിരുന്നു സംഭവം. ലഹരിമരുന്ന് വിൽപ്പന, വധശ്രമം എന്നീ വകുപ്പുകളിൽ മാന്നാർ കുറത്തികാട് സ്റ്റേഷനുകളിൽ കേസുകളുള്ള ഇയാളെ ആലപ്പുഴ ജില്ലയിൽ പ്രവേശിക്കുന്നതിൽനിന്നു വിലക്കി കഴിഞ്ഞ നവംബർ 19ന് എറണാകുളം ഡിഐജി നീരജ് കുമാർ ഗുപ്ത ഉത്തരവായിരുന്നു. ഇതിനുശേഷം കഴിഞ്ഞ ഡിസംബർ 12 ന് ഭരണിക്കാവിൽ കാണപ്പെട്ട പ്രതിയെ കുറത്തികാട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു റിമാൻഡിൽ കഴിയവേ ഡിസംബർ 28 ന് ജാമ്യം ലഭിച്ച മനീഷ് വിലക്ക് ലംഘിച്ചു ഇന്നലെ വീടിനു സമീപമെത്തി. ഇതറിഞ്ഞെത്തിയ കുറത്തികാട് പോലീസ് മനീഷിനെ വീണ്ടും അറസ്റ്റ് ചെയ്തു കോടതിയിൽ…
Read More