ഹ​നു​മ​ൽ സ്വാ​മി​ക്ക് ര​ണ്ടാ​യി​രം കി​ലോ ഭാ​രം വ​രു​ന്ന അ​ഞ്ച​ര അ​ടി നീ​ള​മു​ള്ള ഗ​ദ വഴിപാടായി സ​മ​ർ​പ്പി​ച്ച് ഭക്തൻ

 ക​ല​വൂ​ർ: കാ​ട്ടൂ​ർ പു​തി​യ വീ​ട്ടി​ൽ ഹ​നു​മ​ൽ ക്ഷേ​ത്ര​ത്തി​ൽ ര​ണ്ടാ​യി​രം കി​ലോ ഭാ​രം വ​രു​ന്ന, അ​ഞ്ച​ര അ​ടി നീ​ള​മു​ള്ള കൃ​ഷ്ണ​ശി​ല​യി​ൽ ഒ​റ്റ​ക്ക​ല്ലി​ൽ തീ​ർ​ത്ത ഹ​നു​മ​ൽ സ്വാ​മി​യു​ടെ ദി​വ്യാ​യു​ധ​മാ​യ ഗ​ദ ശ്രീ​വി​ലാ​സം ശ്രീ​ക​ണ്ഠ​കു​റു​പ്പി​ന്‍റെ സ്മ​ര​ണാ​ർ​ഥം അ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ൾ വ​ഴി​പാ​ടാ​യി സ​മ​ർ​പ്പി​ച്ചു. ക്ഷേ​ത്രം ത​ന്ത്രി മാ​ന്ത​റ​മ​ഠം മോ​ഹ​ന​ൻ​പോ​റ്റി, ക്ഷേ​ത്രം മേ​ൽ​ശാ​ന്തി അ​ഭി​കൃ​ഷ്ണ​ൻ ന​മ്പൂ​തി​രി, ക്ഷേ​ത്രം കീ​ഴ്ശാ​ന്തി​മാ​രാ​യ മ​നീ​ഷ് പോ​റ്റി, അ​ശോ​ക​ൻ പോ​റ്റി, ക്ഷേ​ത്രം സ്ഥ​പ​തി വി.​കെ. രാ​ഘ​വ​നാ​ചാ​രി, ശി​ല്പി ചെ​ങ്ങ​ന്നൂ​ർ സ​ദാ​ശി​വ​ൻ ആ​ചാ​രി, ക്ഷേ​ത്ര​യോ​ഗം പ്ര​സി​ഡ​ന്‍റ് എം.​വി. രാ​ജേ​ന്ദ്ര​ൻ, സെ​ക്ര​ട്ട​റി പി.​ഡി. ബ​ാഹു​ലേ​യ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Read More

പരാതികൾ ഒന്നും അവർ പരിഗണിച്ചില്ല;  റോ​ഡി​ലെ കു​ഴി​യി​ൽ വീ​ണ്  അ​മ്മ​യ്ക്കും മ​ക​നും പ​രി​ക്ക്; പതിമൂന്നുകാരന്‍റെ കാൽ ഓടിഞ്ഞു

ഹ​രി​പ്പാ​ട്: റോ​ഡി​ലെ കു​ഴി​യി​ൽ വീ​ണ് സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​രാ​യ അ​മ്മ​യ്ക്കും മ​ക​നും പ​രി​ക്കേ​റ്റു. പതിമൂന്നു വയസുള്ള മകന്‍റെ കാ​ലൊ​ടി​ഞ്ഞു. മ​ണ്ണാ​റ​ശാ​ല​ അ​ഞ്ജ​നേ​യ​മ​ഠ​ത്തി​ൽ പ്രി​യ എ​സ്. പൈ, മ​ക​ൻ സ്നേ​ഹേ​ഷ് എ​സ്. ഷേ​ണാ​യി എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.​ ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12 ന് സു​ബ്ര​ഹ്മ​ണ്യസ്വാ​മി ക്ഷേ​ത്ര​ത്തി​നു പു​റ​കു​വ​ശ​ത്തു​ള്ള റോ​ഡി​ലെ കു​ഴി​യി​ൽ വീ​ണാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. പ്രി​യ ഓ​ടി​ച്ച സ്കൂ​ട്ട​ർ റോ​ഡി​ലെ വ​ലി​യ കു​ഴി​യി​ലേ​ക്ക് വീ​ണ് നി​യ​ന്ത്ര​ണം തെ​റ്റി മ​റി​യു​ക​യാ​യി​രു​ന്നു. നാ​ട്ടു​കാ​ർ ഉ​ട​ൻ​ത​ന്നെ ഇ​രു​വ​രെ​യും ഹ​രി​പ്പാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വ​ർ​ഷ​ങ്ങ​ളാ​യി ത​ക​ർ​ന്നു​കി​ട​ക്കു​ന്ന തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള റോ​ഡ് ന​ന്നാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് നി​ര​വ​ധി പ​രാ​തി​ക​ൾ ദേ​വ​സ്വം ബോ​ർ​ഡി​നു ന​ൽ​കി​യെ​ങ്കി​ലും ഇ​തു​വ​രെ​യും ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ ത​യാറാ​യി​ട്ടി​ല്ലെ​ന്നും കൂ​ടു​ത​ൽ അ​പ​ക​ടം ഉ​ണ്ടാ​കു​ന്ന​തി​ന് മു​മ്പ് അ​ടി​യ​ന്ത​ര​മാ​യി റോ​ഡ് ന​ന്നാ​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Read More

പ​ത്ത​നം​തി​ട്ട​യി​ല്‍ സ്ത്രീ​യെ ത​ല​യ്ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി; ഒ​പ്പം താ​മ​സി​ച്ചി​രു​ന്ന യുവാവ് ഒ​ളി​വി​ല്‍

പ​ത്ത​നം​തി​ട്ട: പൂ​ഴി​ക്കാ​ട്ട് ഒ​പ്പം താ​മ​സി​ച്ചി​രു​ന്ന​യാ​ള്‍ സ്ത്രീ​യെ ത​ല​യ്ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി. മു​ള​ക്കു​ഴി സ്വ​ദേ​ശി സ​ജി​ത(42) ആ​ണ് മ​രി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച അ​ര്‍​ധ​രാ​ത്രി​യോ​ടെ​യാ​ണ് സം​ഭ​വം. ഒ​പ്പം താ​മ​സി​ച്ചി​രു​ന്ന ഷൈ​ജു സ്ത്രീ​യു​ടെ ത​ല​യി​ല്‍ പ​ട്ടി​ക കൊ​ണ്ട് അ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​വ​രെ നാ​ട്ടു​കാ​ര്‍ ഉ​ട​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. പ്ര​തി ഷൈ​ജു ഒ​ളി​വി​ലാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ഇരുവരും നേരത്തെ വേറെ വിവാഹം കഴിച്ചവരാണ്.

Read More

പ്ര​തി​യി​ൽ​നി​ന്നു പി​ടി​കൂ​ടി​യ പ​ണം ഹാ​ജ​രാ​ക്കി​യി​ല്ല; ഗ്രേ​ഡ് എ​സ്ഐ​ക്കു സ​സ്പെ​ൻ​ഷ​ൻ

ഹ​രി​പ്പാ​ട് :മോ​ഷ​ണ​ക്കേ​സി​ൽ അ​റ​സ്റ്റി​ലാ​യ പ്ര​തി​യി​ൽ​നി​ന്നു പി​ടി​കൂ​ടി​യ പ​ണം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യി​ല്ല എ​ന്ന സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഹ​രി​പ്പാ​ട് സ്റ്റേ​ഷ​നി​ലെ ഗ്രേ​ഡ് എ​സ് ഐ ​നി​സാ​റി​നെ സ​സ്പെ​ൻ​ഡ് ചെ​യ്തു. കി​ട​പ്പു​രോ​ഗി​യെ ചി​കി​ത്സി​ക്കാ​നെ​ത്തി​യ ഹോം ​ന​ഴ്സ് സ്വ​ർ​ണ​വും പ​ണ​വും മൊ​ബൈ​ലും ക​വ​ർ​ന്ന കേ​സി​ൽ പോ​ലീ​സ് പി​ടി​കൂ​ടി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യാ​യ മ​ണ്ണാ​റ​ശാ​ല തു​ലാം​പ​റ​മ്പ് വ​ട​ക്ക് ആ​യി​ശ്ശേ​രി​ൽ സാ​വി​ത്രി​യെ അ​റ​സ്റ്റ് ചെ​യ്ത സ​മ​യ​ത്ത് 38500 രൂ​പ പോ​ലീ​സ് ക​ണ്ടെ​ടു​ത്തി​രു​ന്നു. ഈ ​തു​ക വീ​ടി​ന്‍റെ ആ​ധാ​രം പ​ണ​യ​പ്പെ​ടു​ത്തി വാ​ങ്ങി​യ​താ​ണെ​ന്ന് പ്ര​തി മൊ​ഴി ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ളി​ൽ 2000 രൂ​പ മാ​ത്ര​മേ ചേ​ർ​ത്തി​രു​ന്നു​ള്ളു. സാ​വി​ത്രി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ​പ്പോ​ൾ ഇ​തേ​പ്പ​റ്റി പ​രാ​തി പ​റ​ഞ്ഞി​രു​ന്നു. ഈ ​സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഗ്രേ​ഡ് എ​സ് ഐ ​യെ സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.

Read More

പ​ന്ത​ളം സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ലെ സ്വ​ര്‍​ണം തി​രി​മ​റി; ആ​ക്ഷേ​പം ശ​രി​യ​ല്ലെ​ന്നു ഭ​ര​ണ​സ​മി​തി; സ​മ​ര​വു​മാ​യി കോ​ണ്‍​ഗ്ര​സും ബി​ജെ​പി​യും

പ​ന്ത​ളം: പ​ണ​യ​സ്വ​ര്‍​ണം തി​രി​മ​റി ന​ട​ത്തി​യെ​ന്ന വി​വാ​ദ​ത്തി​ല്‍ പ​ന്ത​ളം സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക്. ബാ​ങ്കി​ലെ ഒ​രു ജീ​വ​ന​ക്കാ​ര​നെ​തി​രേ​യാ​ണ് ആ​ക്ഷേ​പം ഉ​യ​ര്‍​ന്നി​രി​ക്കു​ന്ന​ത്. എ​ന്നാ​ല്‍ ഭ​ര​ണ​സ​മി​തി ഇ​തു നി​ഷേ​ധി​ച്ചു. സ​ഹ​ക​ര​ണ ബാ​ങ്കി​ലെ ജീ​വ​ന​ക്കാ​ര​ന്‍ 70 പ​വ​ന്‍ സ്വ​ര്‍​ണം അ​പ​ഹ​രി​ച്ച് മ​റ്റൊ​രു ബാ​ങ്കി​ല്‍ പ​ണ​യം​വ​ച്ച് ഉ​പ​യോ​ഗി​ച്ചു വ​രി​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് ആ​ക്ഷേ​പം ക​ഴി​ഞ്ഞ ദി​വ​സം പ​ണ​യ സ്വ​ര്‍​ണം എ​ടു​ക്കാ​ന്‍ ആ​ളു​ക​ള്‍ വ​ന്ന​പ്പോ​ള്‍ സ്വ​ര്‍​ണം ബാ​ങ്കി​ല്‍ കാ​ണാ​തെ വ​ന്ന​പ്പോ​ഴാ​ണ് ത​ട്ടി​പ്പ് മ​ന​സി​ലാ​യ​ത്. സി​സി​ടി​വി പ​രി​ശോ​ധ​ന​യി​ല്‍ ബാ​ങ്ക് ജീ​വ​ന​ക്കാ​ര​ന്‍ സ്വ​ര്‍​ണം പു​റ​ത്തേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​താ​യി ക​ണ്ടെ​ത്തി​യ​താ​യി പ​റ​യു​ന്നു. ഭ​ര​ണ​സ​മി​തി​യു​ടെ ഇ​ട​പെ​ട​ലി​ല്‍ ശ​നി​യാ​ഴ്ച രാ​ത്രി ത​ന്നെ 35 പ​വ​ന്‍ സ്വ​ര്‍​ണം തി​രി​കെ വ​യ്പി​ച്ച​താ​യി പ​റ​യു​ന്നു. തു​ട​ര്‍​ന്ന് വ​രും​ദി​വ​സ​ങ്ങ​ളി​ല്‍ സ്വ​ര്‍​ണം കൊ​ണ്ട് എ​ത്തി​ക്കു​ക എ​ന്ന​താ​യി​രു​ന്നു ഭ​ര​ണ​സ​മി​തി തീ​രു​മാ​നം. ജീ​വ​ന​ക്കാ​ര​നെ​തി​രേ പ​രാ​തി ന​ല്‍​കാ​ന്‍ ഭ​ര​ണ​സ​മി​തി ത​യാ​റാ​യി​ട്ടി​ല്ല. ശ​നി​യാ​ഴ്ച രാ​ത്രി സ്വ​ര്‍​ണം തി​രി​കെ​വ​ച്ച സം​ഭ​വ​മി​ല്ലെ​ന്നും പ​രി​ശോ​ധ​ന ന​ട​ന്നി​ല്ലെ​ന്നു​മാ​ണ് ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ഇ.​ഫ​സി​ല്‍ പ​റ​ഞ്ഞ​ത്. സി​സി​ടി​വി പ​രി​ശോ​ധ​ന​യ്ക്കു​വേ​ണ്ടി​യാ​ണ്…

Read More

നാ​ലാം ക്ലാ​സു​കാ​ര​ന്‍റെ സ​ത്യ​സ​ന്ധ​ത; ന​ഷ്ട​മാ​യ പത്ത് ഗ്രാമിന്‍റെ ആ​ഭ​ര​ണം ഉ​ട​മ​യ്ക്കു തി​രി​കെ കി​ട്ടി

മ​ങ്കൊ​മ്പ്: നാ​ലാം ക്ലാ​സു​കാ​ര​ന്‍റെ സ​ത്യ​സ​ന്ധ​ത​യെ​ത്തു​ട​ർ​ന്ന് ബ​സ് യാ​ത്ര​യ്ക്കി​ടെ ന​ഷ്ട​മാ​യ 10 ഗ്രാം ​തൂ​ക്കം വ​രു​ന്ന സ്വ​ർ​ണ​മാ​ല ഉ​ട​മ​യ്ക്കു തി​രി​കെ കി​ട്ടി. കാ​വാ​ലം ലി​റ്റി​ൽ ഫ്‌​ള​വ​ർ ഹൈ​സ്‌​കൂ​ളി​ലെ നാ​ലാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യും കാ​വാ​ലം അ​ട്ടി​യി​ൽ വീ​ട്ടി​ൽ മാ​ർ​ഷ​ലി​ന്‍റെ മ​ക​നു​മാ​യ ജോ​ഷി​ന്‍റെ സ​ത്യ​സ​ന്ധ​ത​യാ​ണ് നാ​ടി​നു മാ​തൃ​ക​യാ​യ​ത്. ക​ഴി​ഞ്ഞ 30 നു ​ച​ങ്ങ​നാ​ശേ​രി​യി​ൽ പോ​യി വീ​ട്ടി​ലേ​ക്കു മ​ട​ങ്ങു​ന്ന​തി​നി​ടെ കെ​എ​സ്ആ​ർ​ടി​സി ബ​സി​ന്‍റെ സീ​റ്റി​ന​ടി​യി​ൽനി​ന്നു​മാ​ണ് ജോ​ഷി​നു മാ​ല ക​ള​ഞ്ഞു​കി​ട്ടി​യ​ത്. തു​ട​ർ​ന്ന് ച​ങ്ങ​നാ​ശേ​രി കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ലും മാ​ല കൈ​ന​ടി പോ​ലീ​സി​ൽ ഏ​ൽ​പ്പി​ക്കു​ക​യും ചെ​യ്തു. ദീ​പി​ക​യി​ൽ വാ​ർ​ത്ത ന​ൽ​കി​യി​രു​ന്നു. ക​റു​ക​ച്ചാ​ൽ മൈ​ലാ​ടി സ്വ​ദേ​ശി ര​ഞ്ജി​ത്തി​ന്‍റെ മൂ​ന്ന​ര​വ​യ​സു​ള്ള കു​ട്ടി​യു​ടെ മാ​ല​യാ​ണ് ന​ഷ്ട​മാ​യ​ത്.തു​രു​ത്തി​യി​ലു​ള്ള ബ​ന്ധു ഒ​രു ക​ട​യി​ലെ​ത്തി​യ​പ്പോ​ൾ ദീ​പി​ക പ​ത്ര​ത്തി​ൽ വാ​ർ​ത്ത കാ​ണു​ക​യും ര​ഞ്ജി​ത്തി​നെ വി​വ​ര​മ​റി​യി​ക്കു​ക​യു​മാ​യി​രു​ന്നു. തു​ട​ർ​ന്ന് ഇ​വ​ർ ച​ങ്ങ​നാ​ശേ​രി സ്റ്റേ​ഷ​നി​ലെ​ത്തി പ​രാ​തി​യു​ടെ കോ​പ്പി​യു​മാ​യി കൈ​ന​ടി സ്റ്റേ​ഷ​നി​ൽ ഹാ​ജ​രാ​കു​ക​യാ​യി​രു​ന്നു. മാ​ല​യു​ടെ ഫോ​ട്ടോ​യും കാ​ട്ടി​യ​തോ​ടെ പോ​ലീ​സ് ജോ​ഷി​നെ​യും മോ​ളി​യെ​യും വി​ളി​ച്ചു വ​രു​ത്തി…

Read More

റോ​ഡി​ലി​റ​ങ്ങി​യാ​ല്‍ തെ​രു​വുനാ​യ,തോ​ട്ടി​ലി​റ​ങ്ങി​യാ​ല്‍ നീ​ര്‍​നാ​യ; അടിയന്തിര നടപടി വേണമെന്ന ആവശ്യവുമായി നാട്ടുകാർ

എ​ട​ത്വ: റോ​ഡി​ലി​റ​ങ്ങി​യാ​ല്‍ തെ​രു​വുനാ​യ ക​ടി​ക്കും, തോ​ട്ടി​ലി​റ​ങ്ങി​യാ​ല്‍ നീ​ര്‍​നാ​യ​യും. പൊ​റു​തി​മു​ട്ടി​യി​രി​ക്കു​ക​യാ​ണ് ത​ല​വ​ടി​യി​ലെ ജ​ന​ങ്ങ​ള്‍. ത​ല​വ​ടി, കു​ന്തി​രി​ക്ക​ല്‍ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് ജ​ന​ങ്ങ​ൾ​ക്കു ഭീ​ഷ​ണി​യാ​യി തെ​രു​വു നാ​യ്ക്ക​ളും തോ​ടു​ക​ളി​ല്‍ നീ​ർ​നാ​യ്ക്ക​ളും പെ​രു​കി​യി​രി​ക്കു​ന്ന​ത്. ത​ല​വ​ടി, കു​ന്തി​രി​ക്ക​ല്‍ ഭാ​ഗ​ങ്ങ​ളി​ലാ​ണ് തെ​രു​വു നാ​യ്ക​ളു​ടെ ശ​ല്യം രൂ​ക്ഷ​മാ​യി​രി​ക്കു​ന്ന​ത്. റോ​ഡു​ക​ളി​ലും പു​ര​യി​ട​ങ്ങ​ളി​ലും കൂ​ട്ടം​കൂ​ട്ട​മാ​യി ചു​റ്റി​യ​ടി​ക്കു​ന്ന തെ​രു​വു​നാ​യ്ക്ക​ളാ​ണ് പ്ര​ദേ​ശ​ത്തു ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്ന​ത്. ഇ​രു​പ​തി​ലേ​റെ നാ​യ്ക്ക​ളാ​ണ് പ്ര​ദേ​ശ​ത്തു ചു​റ്റി​ത്തി​രി​യു​ന്ന​ത്. കു​ട്ടി​ക​ൾ ത​നി​യെ സ​ഞ്ച​രി​ക്കാ​ൻ പോ​ലും ഭ​യ​ക്കു​ക​യാ​ണ്. കൂ​ട്ട​മാ​യി​യെ​ത്തു​ന്ന നാ​യ്ക്ക​ള്‍ ഇ​രു​ച​ക്ര വാ​ഹ​ന യാ​ത്രി​ക​ർ​ക്കും അ​പ​ക​ട​ഭീ​ഷ​ണി​യാ​ണ്. നാ​യകളുടെ താ​വ​ളംസി​എം​എ​സ് ഹൈ​സ്‌​കൂ​ള്‍, സി​എ​സ്ഐ പ​ള്ളി, പു​തു​പ്പ​റ​മ്പ് ദേ​വീ​ക്ഷേ​ത്രം, അ​ങ്ക​ണ​വാ​ടി​ക​ള്‍ എ​ന്നീ സ്ഥ​ല​ങ്ങ​ളി​ലേ​ക്കു പോ​കു​ന്ന പ്ര​ധാ​ന റോ​ഡി​ല്‍ നാ​യ്ക്ക​ള്‍ കൂ​ട്ടം​കൂ​ട്ട​മാ​യി നി​ര​ന്നു കി​ട​ക്കു​ക​യാ​ണ്. പു​ല​ര്‍​ച്ചെ ക്ഷേ​ത്ര​ങ്ങ​ളി​ലും പ​ള്ളി​യി​ലും പോ​കു​ന്ന വി​ശ്വാ​സി​ക​ള്‍, പ്ര​ഭാ​ത സ​വാ​രി​ക്കാ​ർ, പ​ത്ര​വി​ത​ര​ണ​ക്കാ​ര്‍, സ്‌​കൂ​ള്‍ കു​ട്ടി​ക​ള്‍ എ​ന്നി​വ​ര്‍​ക്കാ​ണ് ഏ​റ്റ​വും ഭീ​ഷ​ണി​യു​ള്ള​ത്. പൊ​തു​ജ​നം വ​ല​ഞ്ഞി​ട്ടും പ​ഞ്ചാ​യ​ത്ത് വേ​ണ്ട ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടി​ല്ല. കൊ​ട്ടി​ഘോ​ഷി​ച്ചു തു​ട​ങ്ങി​യ നാ​യ്ക്ക​ളു​ടെ വ​ന്ധ്യം​ക​ര​ണം ശ​സ്ത്ര​ക്രി​യ​യും…

Read More

വൈരാഗ്യം  മനസിൽ പകയായി സൂക്ഷിച്ചു; ഉത്സവത്തിനിടെ സഹോദരങ്ങളടക്കം മൂന്നുപേരെ കുത്തി വീഴ്ത്തി; രണ്ടുയുവാക്കളെ അകത്താക്കി പോലീസ്

 ഹരിപ്പാ​ട്:​ ഗാ​ന​മേ​ള​യ്ക്കി​ടെ സ​ഹോ​ദ​ര​ങ്ങ​ൾ അ​ട​ക്കം മൂ​ന്നു യു​വാ​ക്ക​ളെ കു​ത്തി പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​ൽ ര​ണ്ടു​ പേ​ർ പോ​ലീ​സ് പി​ടി​യി​ൽ. പ​ള്ളി​പ്പാ​ട് ക​രി​പ്പു​ഴ നാ​ലു​കെ​ട്ടും ക​വ​ല കോ​ള​നി​യി​ൽ ബി. പ്രേം​ജി​ത്ത് (​അ​നി-30), പ​ള്ളി​പ്പാ​ട് ചെ​മ്പ​ടി വ​ട​ക്ക​ത്തി​ൽ എസ്. സു​ധീ​ഷ് (28) എ​ന്നി​വ​രെ​യാ​ണ് ഹ​രി​പ്പാ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച രാ​ത്രി​യി​ൽ പ​ള്ളി​പ്പാ​ട് ത്രാ​ച്ചൂ​ട്ടി​ൽ ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന ഗാ​ന​മേ​ള​യ്ക്കി​ട​യി​ലാ​ണ് സം​ഭ​വം.​ പ​ള്ളി​പ്പാ​ട് കോ​നു​മാ​ടം കോ​ള​നി​യി​ലെ ദീ​പു (38), സ​ഹോ​ദ​ര​ൻ സ​ജീ​വ് (32), ശ്രീ​കു​മാ​ർ (42) എ​ന്നി​വ​ർ​ക്കാ​ണ് പ​രിക്കേ​റ്റ​ത്. ആ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല. ഇ​രുകൂ​ട്ട​രും ത​മ്മി​ലു​ള്ള മു​ൻ വൈ​രാ​ഗ്യ​മാ​ണ് കു​ത്തി​ൽ ക​ലാ​ശി​ച്ച​ത്. നേ​ര​ത്തെ മ​റ്റൊ​രു ആ​ക്ര​മ​ണ​ത്തി​ൽ പ്ര​തി​യാ​യ സു​ധീ​ഷി​നു കു​ത്തേ​റ്റി​രു​ന്നു. ഈ ​വൈ​രാ​ഗ്യ​മാ​ണ് ആ​ക്ര​മ​ണ​ത്തി​നു കാ​ര​ണ​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പ്ര​തി​ക​ൾ ര​ണ്ടു​പേ​രും നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​ണ്. ആ​ക്ര​മ​ണ​ത്തി​ൽ മ​റ്റു മൂ​ന്നു​പേ​ർ ക്കുകൂ​ടി പ​ങ്കു​ണ്ടെ​ന്നും ഇ​വ​ർ ഒ​ളി​വി​ലാ​ണെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.…

Read More

ദേ​ശീ​യ​പാ​ത​യി​ൽ  സം​ശ​യാ​സ്പ​ദ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ മുന്തിയ ജീപ്പ്;  പോലീസ് പരിശോധനയിൽ എംഡിഎയുമായി രണ്ട് പേർ പിടിയിൽ

ചേ​ർ​ത്ത​ല: ദേ​ശീ​യ​പാ​ത​യി​ൽ വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ 15 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി മ​ല​പ്പു​റം സ്വ​ദേ​ശി​ക​ളാ​യ ര​ണ്ട് യു​വാ​ക്ക​ളെ പി​ടി​കൂ​ടി. മ​ല​പ്പു​റം പൊ​ന്നാ​നി കു​ന്നു​മ്മ​ൽ വീ​ട്ടി​ൽ വൈ​ഷ്ണ​വ് (24), പൊ​ന്നാ​നി കാ​ഞ്ഞി​ര​മു​ക്ക് അ​രി​യെ​ല്ലി വീ​ട്ടി​ൽ നി​ഖി​ൽ (37) എ​ന്നി​വ​രെ​യാ​ണ് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ ല​ഹ​രി വി​രു​ദ്ധ സ്ക്വാ​ഡും ചേ​ർ​ത്ത​ല ഡി​വൈ​എ​സ്പി​യു​ടെ സ്പെ​ഷ​ൽ സ്ക്വാ​ഡും ചേ​ർ​ന്ന് പി​ടി​കൂ​ടി​യ​ത്. ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് അ​ഞ്ചി​ന് ദേ​ശീ​യ​പാ​ത​യി​ൽ എ​ക്സ്-​റേ ബൈ​പ്പാ​സി​ന് തെ​ക്കു​വ​ശം സം​ശ​യാ​സ്പ​ദ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ക​ണ്ട വാ​ഹ​നം പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് മ​യ​ക്കു​മ​രു​ന്നു​മാ​യി യു​വാ​ക്ക​ൾ പി​ടി​യി​ലാ​യ​ത്. എ​റ​ണാ​കു​ളം ഭാ​ഗ​ത്തു​നി​ന്നു മു​ന്തി​യ ത​രം ജീ​പ്പി​ല്‍ എ​ത്തി​യ ഇ​വ​ർ ആ​ല​പ്പു​ഴ​യി​ലും ചേ​ർ​ത്ത​ല​യി​ലു​മാ​യി വി​ത​ര​ണ​ത്തി​ന് കൊ​ണ്ടു​വ​ന്ന​താ​ണെ​ന്നാ​ണ് വി​വ​രം.  

Read More

വെ​ങ്ക​ല പാ​ത്ര​ങ്ങ​ളു​ടെ നാ​ട്ടി​ൽനി​ന്നു മ​റ്റൊ​ര​ദ്ഭു​തം കൂ​ടി;ഗു​രു​വാ​യൂ​രി​ൽ പാ​യ​സം നേ​ദി​ക്കാ​ൻ പ​രു​മ​ല​യി​ൽനി​ന്ന് ഭീമൻ വാ​ർ​പ്പ്

മാ​ന്നാ​ർ: വെ​ങ്ക​ല പാ​ത്ര​ങ്ങ​ളു​ടെ നാ​ട്ടി​ൽനി​ന്നു മ​റ്റൊ​ര​ദ്ഭു​തം കൂ​ടി പി​റ​വി​യെ​ടു​ത്തു. ഇ​വി​ട​ത്തെ വെ​ങ്ക​ല ശി​ല്പി​ക​ളു​ടെ ക​ര​വി​രു​തി​ൽ വി​രി​ഞ്ഞ ശി​ല്പ​ങ്ങ​ളും വാ​ർ​പ്പു​ക​ളും ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ സ്ഥാ​നം പി​ടി​ച്ചി​ട്ടു​ണ്ട്. ഇ​പ്പോ​ൾ പ​രു​മ​ല​യി​ൽ നി​ർ​മി​ച്ച കൂ​റ്റ​ൻ വാ​ർ​പ്പി​ൽ ഗു​രു​വാ​യൂ​രി​ൽ ഇ​ന്നു പാ​യ​സം നേ​ദി​ക്കും. ആ​ർ​ട്ടി​സാ​ൻ​സ് മെ​യി​ന്‍റ​ന​ൻ​സ് ആ​ൻ​ഡ് ട്ര​ഡീ​ഷ​ണ​ൽ ട്രേ​ഡിം​ഗി​ന്‍റെ ചു​മ​ത​ല​യി​ൽ നി​ർ​മി​ച്ച 1500 ലി​റ്റ​ർ പാ​ൽ​പാ​യ​സം ത​യാ​ർ ചെ​യ്യു​വാ​ൻ ക​ഴി​യു​ന്ന ര​ണ്ടേ​കാ​ൽ ട​ൺ ഭാ​രം വ​രു​ന്ന ഭീ​മ​ൻ വാ​ർ​പ്പാ​ണ് പ​രു​മ​ല​യി​ൽ നി​ർ​മി​ച്ച​ത്. ശ​ബ​രി​മ​ല, ഏ​റ്റു​മാ​നൂ​ർ, പാ​റ​മേ​ൽ​ക്കാ​വ്, മ​ല​യാ​ല​പ്പു​ഴ തു​ട​ങ്ങി കേ​ര​ള​ത്തി​ലെ പ്ര​സി​ദ്ധ​ങ്ങ​ളാ​യ നി​ര​വ​ധി ക്ഷേ​ത്ര​ങ്ങ​ളി​ലെ സ്വ​ർ​ണ​ക്കൊ​ടി​മ​ര​ങ്ങ​ളു​ടെ മു​ഖ്യ​ശി​ല്പി​യാ​കു​വാ​ൻ ഭാ​ഗ്യം സി​ദ്ധി​ച്ച മാ​ന്നാ​ർ പ​രു​മ​ല പ​ന്ത​പ്ലാ​തെ​ക്കേ​തി​ൽ കാ​ട്ടും​പു​റ​ത്ത് അ​ന​ന്ത​ൻ ആ​ചാ​രി​യു​ടെ​യും (67 ) മ​ക​ൻ അ​നു അ​ന​ന്ത​ന്‍റെ​യും മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് വാ​ർ​പ്പ് നി​ർ​മി​ച്ച​ത്. അ​ശ്രാ​ന്ത പ​രി​ശ്ര​മംജ​ഗ​ന്നാ​ഥ​ൻ, രാ​ജേ​ന്ദ്ര​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ നാ​ല്പ​തോ​ളം തൊ​ഴി​ലാ​ളി​ക​ൾ നാ​ലു​മാ​സ​ത്തോ​ളം അ​ശ്രാ​ന്ത പ​രി​ശ്ര​മം ന​ട​ത്തി​യാ​ണ് 88 ഇ​ഞ്ച് വ്യാ​സ​വും…

Read More