തൊ​ട്ടു മു​ന്നി​ല്‍ കാ​ട്ടാ​ന: ത​ല​നാ​രി​ഴ​യ്ക്ക് ര​ക്ഷ​പ്പെ​ട്ട് യു​വാ​ക്ക​ള്‍; നി​ര​വ​ധി പേ​രെ കൊ​ല​പ്പെ​ടു​ത്തി​യ മൊ​ട്ടവാ​ല​ന്‍  നാട്ടുകാരുടെ പേടിസ്വപ്നം


രാ​ജ​കു​മാ​രി : പൂ​പ്പാ​റ​ക്ക് സ​മീ​പം ആ​ന​യി​റ​ങ്ക​ലി​ല്‍ കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ നി​ന്നും ബൈ​ക്ക് യാ​ത്രി​ക​ര്‍ ത​ല​നാ​രി​ഴ​യ്ക്ക് ര​ക്ഷ​പെ​ട്ടു.

പാ​ഞ്ഞ​ടു​ത്ത കാ​ട്ടാ​ന​യ്ക്കു മു​ന്നി​ല്‍ നി​ന്നും യു​വാ​ക്ക​ള്‍ ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഇ​ന്നു രാ​വി​ലെ 6.30 നാ​യി​രു​ന്നു സം​ഭ​വം. കൊ​ച്ചി -ധ​നു​ഷ്‌​കോ​ടി ദേ​ശി​യ​പാ​ത​യി​ലെ വ​ള​വ് തി​രി​ഞ്ഞ് വ​ന്ന വാ​ഹ​നം കാ​ട്ടാ​ന​യു​ടെ മു​ന്നി​ല്‍ പെ​ടു​ക​യാ​യി​രു​ന്നു.

ഇ​തോ​ടെ ബൈ​ക്ക് മ​റി​ഞ്ഞ് ഇ​വ​ര്‍ വീ​ണു. ആ​ന ഇ​വ​ര്‍​ക്ക​ടു​ത്തേ​ക്ക് പാ​ഞ്ഞ​ടു​ത്തെ​ങ്കി​ലും ഇ​വ​ര്‍ പ്രാ​ണ​ര​ക്ഷാ​ര്‍​ഥം ഓ​ടി ര​ക്ഷ​പ്പെ​ട്ടു.

സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന ആ​ളു​ക​ള്‍ ബ​ഹ​ള​മു​ണ്ടാ​ക്കി​യ​തോ​ടെ ആ​ന കൂ​ടു​ത​ല്‍ ആ​ക്ര​മ​ണ​ത്തി​നു മു​തി​രാ​തെ പി​ന്തി​രി​യു​ക​യാ​യി​രു​ന്നു.

ആ​ന​യി​റ​ങ്ക​ല്‍ മേ​ഖ​ല​യി​ല്‍ നി​ര​വ​ധി പേ​രെ കൊ​ല​പ്പെ​ടു​ത്തി​യ മൊ​ട്ട വാ​ല​ന്‍ എ​ന്ന ആ​ന​യു​ടെ മു​ന്നി​ല്‍ നി​ന്നാ​ണ് ബൈ​ക്ക് യാ​ത്ര​ക്കാ​ര്‍ അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പെ​ട്ട​ത്.

പൂ​പ്പാ​റ-​ബോ​ഡി​മെ​ട്ട് റൂ​ട്ടി​ല്‍ ഇ​റ​ച്ചി​പ്പാ​റ​യ്ക്കു സ​മീ​പം ആ​റ് കാ​ട്ടാ​ന​ക​ള​ട​ങ്ങു​ന്ന കൂ​ട്ടം നി​ല​യു​റ​പ്പി​ച്ചി​രി​ക്കു​ന്ന​തും ഇ​വി​ടെ ആ​ശ​ങ്ക ഉ​യ​ര്‍​ത്തി​യി​ട്ടു​ണ്ട്.

കു​ട്ടി​യാ​ന​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള കൂ​ട്ട​മാ​ണ് ഇ​ന്നു രാ​വി​ലെ മു​ത​ല്‍ ഏ​ല​ത്തോ​ട്ട​ത്തി​ല്‍ നി​ല​യു​റ​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

Related posts

Leave a Comment