എം. ജോസ് ജോസഫ് ആലപ്പുഴ: കൊല്ലത്ത് മങ്കി പോക്സ് സ്ഥിരീകരിച്ചയാൾ സഞ്ചരിച്ച വിമാനത്തിൽ ഉണ്ടായിരുന്ന ആലപ്പുഴ സ്വദേശികൾ നിരീക്ഷണത്തിൽ. എന്നാൽ ജില്ലയിൽ ആശങ്കപ്പെടാനൊന്നുമില്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ദീപികയോട് പറഞ്ഞു. മഴക്കാലജന്യരോഗങ്ങളും ജീവിതശൈലീ രോഗങ്ങളും കുട്ടികൾക്കിടയിൽ ഉണ്ടാവുന്ന പകർച്ചപ്പനികളുമൊക്കെയാണ് ശ്രദ്ധിക്കേണ്ടത്. കൊതുക് പെരുകുന്നതും രോഗപ്രതിരോധശേഷി കുറയുന്നതും മഴക്കാലത്താണ്. പകര്‍ച്ചവ്യാധികള്‍ സൂക്ഷിക്കണം വെള്ളക്കെട്ടും മഴയും തണുത്ത അന്തരീക്ഷവും പകര്‍ച്ചവ്യാധികള്‍ വരുത്തുന്നു. ചുമയും കഫക്കെട്ടും പനിയിലേക്കു നയിക്കും. ഏതുതരം പനിയെന്ന് സ്വയം മനസിലാക്കാൻ ശ്രമിക്കരുത്. വെള്ളക്കെട്ടിൽ കൊതുക് പെരുകി മലേറിയ, ചിക്കുന്‍ഗുനിയ, ഡെങ്കിപ്പനി, എലിപ്പനി പോലുള്ള മാരക അസുഖങ്ങള്‍ പകരാതെ നോക്കണം. വെള്ളത്തിലൂടെ പകരുന്ന കോളറയും ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയും പകരുന്ന ടൈഫോയ്ഡും അപകടകാരികളാണ്. വൃത്തിയില്ലായ്മയും മലിനവെള്ളവും ഇവയ്ക്ക് കാരണമാകാം. മഞ്ഞപ്പിത്തവും വെള്ളത്തിലൂടെ പകരുന്നു. ഹെപ്പറ്റൈറ്റിസ് എ, ഇ രോഗാണു ശരീരത്തില്‍ പ്രവേശിച്ച് രണ്ടാഴ്ചകള്‍ക്കു ശേഷം പനി, ശരീരവേദന, ഛര്‍ദി, ശരീരത്തില്‍…
Read MoreCategory: Alappuzha
ആശുപത്രിയിലെ സീലിംഗ് അടര്‍ന്നുവീണു! സീലിംഗിനോടൊപ്പം ചത്തമരപ്പട്ടിയും; ഒഴിവായതു വന്‍ദുരന്തം
ഹരിപ്പാട്: ആശുപത്രിയിലെ സീലിംഗ് അടര്‍ന്നുവീണു. വന്‍ദുരന്തം ഒഴിവായി. കഴിഞ്ഞദിവസം രാത്രിയിലാണ് ആശുപത്രിയിലെ സീലിംഗ് നിലം പതിച്ചത്. വീയപുരം കുടുംബാരോഗ്യ കേന്ദ്രത്തിലെ സീലിംഗാണ് അടർന്നു വീണത്. രോഗികളുടെ കാത്തിരിപ്പു കേന്ദ്രത്തിലെ കസേരയിലേക്ക് വീണ സീലിംഗിനോടൊപ്പം ചത്തമരപ്പട്ടിയും, മരച്ചില്ലകളുമുണ്ടായിരുന്നു. രാത്രിയിലായതിനാല്‍ വന്‍ദുരന്തമാണ് ഒഴിവായത്. ദിവസങ്ങള്‍ക്ക് മുമ്പേ ആശുപത്രിയില്‍ ദുര്‍ഗന്ധം വമിക്കുന്നതായി ജീവനക്കാര്‍ പരാതിപ്പെട്ടിരുന്നു. സീലിംഗിനുള്ളില്‍ നിന്നുമാണ് ദുര്‍ഗന്ധം വമിക്കുന്നതെന്ന് മനസിലാക്കിയ പഞ്ചായത്ത് ഭരണ സമിതി സീലിംഗ് അഴിച്ചുമാറ്റാന്‍ തീരുമാനിച്ചിരിക്കെയാണ് സീലിംഗ് നിലംപതിച്ചത്. ചത്തമരപ്പെട്ടിയെ പഞ്ചായത്ത് അംഗം ജഗേഷ് എടുത്തുമാറ്റി. 60 ലക്ഷം രൂപക്ക് പണികഴിപ്പിച്ച കെട്ടിടത്തിന്റെ മേല്‍ക്കൂര കോണ്‍ക്രീറ്റ് ചെയ്യണമെന്ന് വ്യവസ്ഥയുണ്ടായിട്ടും കരാറുകാരന് കോണ്‍ക്രീറ്റ് ചെയ്യാതെ കെട്ടിടം പണി പൂര്ത്തീകരിക്കുകയായിരുന്നെന്നാണ് ആക്ഷേപം. പഞ്ചായത്ത് പ്രസിഡന്റ് ഷീജ സുരേന്ദ്രന്, വൈസ്പ്രസിഡന്റ് പി.എ. ഷാനവാസ്, ആരോഗ്യവിദ്യാഭ്യാസ്റ്റാന്ഡിംഗ് കമ്മിറ്റി ചെയര്മാന് രഞ്ജിനി ചന്ദ്രന്, മെഡിക്കല്‍ ഓഫീസര്‍ മുഹമ്മദ് ഇജാസ് ഖാന് എന്നിവരുടെ നേതൃത്വത്തില്‍ സീലിംഗ്…
Read Moreവീട്ടിൽ നിന്ന് ഇറക്കിക്കൊണ്ടുപോയി സഹകരണ ജീവനക്കാരന് ക്രൂരമർദനം; എസ്ഐക്കെതിരേ കേസെടുക്കാൻ കോടതി ഉത്തരവിൽ പറഞ്ഞതിങ്ങനെ
പത്തനംതിട്ട: സഹകരണ ജീവനക്കാരനെ കസ്റ്റഡിയിലെടുത്തു മർദിച്ച സംഭവത്തിൽ കോയിപ്രം പോലീസ് സബ് ഇൻസ്പെക്ടർ എസ്. അനൂപിനെതിരെ കേസെടുക്കാൻ പത്തനംതിട്ട ജുഡിഷൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു. 2021 ഡിസംബർ 20 ന് പുലർച്ചെ നാലിന് സബ് ഇൻസ്പെക്ടർ പുല്ലാട് ചെറിയകത്തു മുറിയിൽ ടി. അനിൽകുമാറിനെ വീട്ടിൽ നിന്നു ഇറക്കിക്കൊണ്ടുപോയി പോലീസ് സ്റ്റേഷനിൽ ക്രൂരമായി മർദിച്ചുവെന്നാണ് കേസ്. കോയിപ്രം സർവീസ് സഹകരണ ബാങ്കിന്റെ കുമ്പനാട്ടുള്ള നീതി മെഡിക്കൽ സ്റ്റോറിലെ ജീവനക്കാരനാണ് അനിൽ കുമാർ. മർദ്ദനത്തിൽ മുഖത്തും തലയ്ക്കും സാരമായി പരിക്കേറ്റിരുന്നു. വ്യാജ കേസിൽ ഉൾപ്പെടുത്തി അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നാണ് ആക്ഷേപം.അനിൽകുമാറിനെ പരിശോധനയ്ക്കായി ഡോക്ടറുടെ സമീപം ഹാജരാക്കിയപ്പോയും തുടർന്ന് മജിസ്ട്രേറ്റ് മുന്‍പാകെയും അനിൽകുമാർ മർദ്ദന മുറകൾ വിശദീകരിച്ച് മൊഴി നൽകിയിരുന്നു. പിന്നീട് ജാമ്യത്തിൽ ഇറങ്ങിയ ശേഷം ഇദ്ദേഹം പത്തനംതിട്ട ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ സ്വകാര്യ അന്യായം ഫയൽ ചെയ്തു. അനിൽകുമാറിന്റെയും…
Read Moreമദ്യത്തിനും മയക്കുമരുന്നിനും പണം കണ്ടെത്താനുള്ള തന്ത്രം; കമിതാക്കളെ ഭീഷണിപ്പെടുത്തി സ്വർണവും പണവും കവർന്ന സംഭവത്തിൽ ഇരുപത്തിയെട്ടുകാരൻ പിടിയിൽ
ആലപ്പുഴ: കടപ്പുറത്ത് കമിതാക്കളെ ഭീഷണപ്പെടുത്തി സ്വർണമാല തട്ടിയെടുത്ത സംഭവത്തിലെ മൂന്നംഗ സംഘത്തിലെ ഒരാൾ പിടിയിൾ. മറ്റ് രണ്ടുപേർ ഒളിവിൽ. ആലപ്പുഴ റെയിൽവേ സ്റ്റേഷന് പടിഞ്ഞാറ് തൈപ്പറന്പിൽ മൈക്കിൾ(28) ആണ് പിടിയിലായത്. ഇയാളോടൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടുപേരെക്കുറിച്ചുള്ള വിവരങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. ഇവർ ഒളിവിലാണ്. പിടിയിലായ മൈക്കിളിനെതിരെ മുന്‍പും പരാതികൾ ഉണ്ടായിട്ടുണ്ടെന്ന് സൗത്ത് പോലീസ് പറഞ്ഞു. സ്റ്റേഷൻ പരിധിയിൽ ക്രിമിനൽ സ്വഭാവമുള്ളവരുടെ ഫോട്ടൊ പരാതിക്കാർ തിരിച്ചറിഞ്ഞാണ് പ്രതികളെ തിരിച്ചറിഞ്ഞത്. കവർച്ച ചെയ്തുകിട്ടുന്ന പണം മദ്യത്തിനും മയക്കുമരുന്നിനുമാണ് പ്രതികൾ വിനിയോഗിച്ചിരുന്നത്.ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടോടെ ആലപ്പുഴ കടപ്പുറത്ത് അയ്യപ്പൻപൊഴി ഭാഗത്തായിരുന്നു സംഭവം. കമിതാക്കളുടെ ചിത്രവും വീഡിയോയുമെടുത്തശേഷമാണ് പ്രതി പണം ആവശ്യപ്പെട്ടത്. ഇതിൽ വഴങ്ങാതായതോടെ യുവാവിനെ മർദിച്ച് മാലയും ഫോണും പ്രതി കൈക്കലാക്കി. എന്നാൽ, പ്രതിയെ യുവാവ് പിന്തുടർന്നതോടെ ഫോണ്‍ മടക്കിനൽകി. യുവതിയെ വീട്ടിലാക്കിയ ശേഷമെത്തി യുവാവ് ടൂറിസം പോലീസിൽ പരാതി നൽകി. ഇതേസമയം…
Read Moreഅടൂർ പോലീസ് സ്റ്റേഷൻ പരിസരം തെരുവുനായകളുടെ കേളീരംഗം! സ്റ്റേഷനിലെത്തുന്നവരെ പട്ടി ഓടിക്കുന്നത് നിത്യസംഭവമാകുന്നു
അടൂർ: പോലീസ് സ്റ്റേഷൻ പരിസരം തെരുവുനായ്ക്കൾ കൈയടക്കി. സ്റ്റേഷന് മുന്നിൽ പത്തിലധികം നായ്ക്കൾ ഏതുസമയവും ഉണ്ട്. സ്റ്റേഷനിലേക്കുള്ള പാതയിൽ നായ്ക്കൾ തന്പടിച്ചിരിക്കുന്നതു കാരണം ഇവിടേക്ക് എത്താൻ ആളുകളും മടിക്കുകയാണ്. കെട്ടിടത്തിന്റെ വരാന്തയിലും വാതിൽക്കലും ഇവ കയറി കിടക്കാറുണ്ട്. ഇത് പോലീസുകാർക്കും ബുദ്ധിമുട്ട് സൃഷ്ടിച്ചിരിക്കുകയാണ്. പ്രായമായവർ ഉൾപ്പടെ സ്റ്റേഷനിൽ എത്തുന്നവർക്ക് നേരെ നായ്ക്കൾ കുരച്ചെത്തുമ്പോൾ ഭയന്നോടി അപകടത്തിൽപെടാനും സാധ്യത ഏറെയാണ്. തലനാരിഴയ്ക്കാണ് നായ്ക്കളുടെ കടിയിൽ നിന്ന് ആളുകൾ പലപ്പോഴും രക്ഷപെടുന്നത്. രാത്രിയായാൽ സ്റ്റേഷൻ പരിസരത്ത് അന്ധകാരമാണ്. സ്റ്റേഷൻ പടിക്കൽ കിടക്കുന്ന നായ്ക്കളെ ശ്രദ്ധിക്കാതെ വന്നാൽ ഇവ ആക്രമിക്കാനും സാധ്യതയുണ്ട്.
Read Moreലോയേഴ്സ് യൂണിയൻ നേതാവിന്റെ അവിഹിത ബന്ധം പുറത്തറിഞ്ഞതിനെ ചൊല്ലിയുള്ള തർക്കം; ആലപ്പുഴ ജില്ലാ കോടതി പരിസരത്തുനിന്ന് കാണാതായ അഭിഭാഷക കോട്ടയത്ത്
ആലപ്പുഴ: ജില്ലാ കോടതി പരിസരത്തു നിന്ന് കാണാതായ അഭിഭാഷക കോട്ടയത്തുണ്ടെന്ന് പോലീസ.് വ്യാഴാഴ്ചയാണ് അഭിഭാഷകയായ ആലപ്പുഴ സ്വദേശി ദേവി ആർ. രാജിനെ(48) കാണാതായത്. ദേവിയെ കാണാനില്ലെന്ന മാതാവിന്റെ പരാതിയെ തുടർന്ന് നോർത്ത് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു. ഇവരുടെ കാറും ബാഗും ജില്ലാ കോടതിവളപ്പിൽ കണ്ടെത്തിയിരുന്നു. സഹപ്രവർത്തകരായ അഭിഭാഷകർ തമ്മിലുണ്ടായ വ്യക്തിപരമായ പ്രശ്നങ്ങളാണ് സംഭവത്തിന് പിന്നിലെന്നാണ് സംശയം. അഭിഭാഷകരുടെ വാട്സാപ്പ് ഗ്രൂപ്പുകളിൽ തർക്കം സംബന്ധിച്ച് കുറിപ്പ് പ്രചരിച്ചിരുന്നു. കൂടാതെ ഫെയ്സ്ബുക്കിൽ ഒരു പോസ്റ്റും ഇവർ ഇട്ടിരുന്നു. സംഘടനയിലെ വ്യക്തിതാത്പര്യ അജണ്ടകൾക്കെതിരേ ശബ്ദമുയർത്തിയാൽ അപകടപെടുത്തുമെന്ന് ഭീഷണിയുണ്ടെന്നും തനിക്കോ സുഹൃത്തുക്കൾക്കോ എന്തെങ്കിലും സംഭവിച്ചാൽ അതിന് ഉത്തരവാദി ആലപ്പുഴ ബാറിലെ ഒരു അഭിഭാഷകയായിരിക്കുമെന്നും പോസ്റ്റിൽ പറഞ്ഞിരുന്നു. പിന്നാലെയാണ് ഇവരെ കാണാതായത്. പുറത്താക്കിയെന്ന്…സിപിഎം അനുകൂല സംഘടനയായ ഇന്ത്യൻ ലോയേഴ്സ് യൂണിയനിലെ അംഗമാണ് ദേവി. ഇവരുമായി വഴക്കുണ്ടായെന്ന് പറയുന്ന സഹപ്രവർത്തകരും ഇതേ…
Read Moreമെഡിക്കൽ കോളജിലേക്കുള്ള യാത്രാമധ്യേ യുവതിക്ക് ‘കനിവ് 108’ ആംബുലൻസിൽ പ്രസവം; യുവതിക്ക് സുഖ പ്രസവമൊരുക്കിയത് സംഗീതും രാജേഷും
പത്തനംതിട്ട: മെഡിക്കൽ കോളജിലേക്കുള്ള യാത്രാമധ്യേ യുവതിക്ക് കനിവ് 108 ആംബുലൻസിൽ പ്രസവം.റാന്നി ചെല്ലക്കാട് സ്വദേശിനിയായ 38കാരിയാണ് കനിവ് 108 ജീവനക്കാരുടെ പരിചരണത്തിൽ പെൺകുഞ്ഞിനു ജന്മം നൽകിയത്. വയറുവേദനയേത്തുടർന്ന് റാന്നി എം.സി. ചെറിയാൻ മെമ്മോറിയൽ താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയതായിരുന്നു യുവതി. ഉച്ചയ്ക്ക് ഒന്നോടെ ആരോഗ്യനില വഷളായതിനേത്തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി ഉടൻ തന്നെ യുവതിയെ കോട്ടയം മെഡിക്കൽ കോളജിലേക്ക് ഡോക്ടർ റഫർ ചെയ്യുകയും ഇതിനായി കനിവ് 108 ആംബുലൻസിന്റെ സേവനം തേടുകയുമായിരുന്നു. കൺട്രോൾ റൂമിൽ നിന്ന് അത്യാഹിത സന്ദേശം കനിവ് 108 ആംബുലൻസിനു കൈമാറി. ആംബുലൻസ് എമർജൻസി മെഡിക്കൽ ടെക്നീഷൻ സംഗീത് സൈമൺ, ആംബുലൻസ് പൈലറ്റ് രാജേഷ് ബാലൻ എന്നിവർ ഉടനെ യുവതിയുമായി കോട്ടയം മെഡിക്കൽ കോളജിലേക്ക് യാത്ര തിരിച്ചു. കോട്ടയം സംക്രാന്തി എത്തിയപ്പോഴേക്കും യുവതിയുടെ നില കൂടുതൽ വഷളായി. എമർജൻസി മെഡിക്കൽ ടെക്നീഷൻ സംഗീത് സൈമൺ നടത്തിയ…
Read Moreവെള്ളത്തിൽ ജീവിക്കുന്ന മനുഷ്യർ..! വെള്ളക്കെട്ടിൽ പൊറുതിമുട്ടി കുട്ടനാട്ടുകാർ; സർക്കാർ പറയുന്നത് ഉൾക്കൊണ്ടു മുന്നോട്ടു പോയാൽ; കുട്ടനാട് എംഎൽഎ പറയുന്നതിങ്ങനെ…
പാടശേഖരത്തിൽനിന്നു വെള്ളം കയറി മുങ്ങിയ വീട്. പി. മോഹനൻ. എം. ജോസ് ജോസഫ് കുട്ടനാട്: വെള്ളത്തിൽ ജീവിക്കുന്ന മനുഷ്യരാണ് കുട്ടനാട്ടിലുള്ളത്. എന്നാൽ, വെള്ളക്കെട്ടിൽ മുങ്ങി ജീവിതം ശ്വാസം മുട്ടുമ്പോൾ അവരെ സഹായിക്കാൻ ആരുണ്ട്? മാറിവരുന്ന മന്ത്രിമാരും പഠനസംഘങ്ങളും സർക്കാർ പദ്ധതികളും കണ്ടും കേട്ടും കഴിയുന്നതല്ലാതെ തങ്ങളുടെ സമാധാനപൂർവമായ ജീവിതത്തിന് അനുയോജ്യമായ വിധം കുട്ടനാടിന്റെ പ്രതിസന്ധികളെ നേരിടാൻ കഴിയുന്നില്ല. മറുവാദങ്ങൾ മാത്രംപാടശേഖരങ്ങളില് വെള്ളം കയറ്റുമ്പോള്‍ റോഡുകള്‍ മുഴുവന്‍ വെള്ളക്കെട്ടിലാകുന്നത് ഒഴിവാക്കാന്‍ നിയന്ത്രിതമായ അളവില്‍ ജലനിരപ്പു ക്രമീകരിക്കാൻ പാടശേഖരസമിതികള്‍ സമ്മതിക്കുമെങ്കിലും സമയമാകുമ്പോള്‍ അവർ കൈമലര്‍ത്തുകയാണു പതിവ്. നിയന്ത്രിത പമ്പിംഗ് കർശനമായി നിയമം മൂലം നടപ്പാക്കിയാലേ പാടശേഖര പുറംബണ്ടുകളുടെ സംരക്ഷണ വലയത്തിനുള്ളിലുള്ള കുറെ റോഡുകളും പ്രദേശവാസികളുമെങ്കിലും, നീണ്ടുനില്‍ക്കുന്ന വെള്ളക്കെട്ടു ദുരിതങ്ങളില്‍നിന്നു…
Read Moreകിറുങ്ങി നടക്കുന്നവരെ എന്തു ചെയ്യും? മലവെള്ളം പോലെ മയക്കുമരുന്ന്; കഴിഞ്ഞ മാസം 33 റെയ്ഡ്
എം. ജോസ് ജോസഫ് ആലപ്പുഴ: കഴിഞ്ഞ മാസം ജില്ലയിൽ എൻഡിപിഎസ് ആക്ട് പ്രകാരം മയക്കുമരുന്നു വേട്ടയിൽ നടന്നത് 33 റെയ്ഡുകൾ. ഔദ്യോഗിക കണക്കുകൾ പ്രകാരംതന്നെ ജില്ലയിൽ നടക്കുന്നതു കോടികളുടെ ലഹരിമരുന്നു വ്യാപാരം. അതേസമയം, മയക്കുമരുന്നു വേട്ടയിൽ പിടിക്കപ്പെടുന്നത് യഥാർഥത്തിൽ ഉള്ളതിന്റെ ചെറിയ ഭാഗം മാത്രം. ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ വിവിധ ഭാഗങ്ങളിൽ നടത്തിയ വിവിധ ഓപ്പറേഷനുകളിലൂടെയാണ് പല വേട്ടകളും വിജയിച്ചത്. മയക്കുമരുന്നു ലോബിയുടെ നൂതന വിപണന മാർഗങ്ങൾ ഡികോഡ് ചെയ്താണ് പോലീസ് അന്വേഷണങ്ങൾ. ഈ വർഷം പകുതി കഴിയുമ്പോൾ 188 പേരാണ് വിവിധ മയക്കുമരുന്നു കേസുകളിൽ മാത്രം ജില്ലയിൽ അറസ്റ്റിലായത്. ഉറവിടങ്ങൾ അറിഞ്ഞാലും ഇത്രയേറെ മയക്കുമരുന്നു കേസുകൾ പിടിക്കപ്പെടുന്നെങ്കിൽ അതിന്റെ പല മടങ്ങ് സംഭവങ്ങൾ നടക്കുന്നുണ്ടെന്നാണ് യാഥാർഥ്യം. ഉറവിടത്തിൽ തടയുക എന്നതാണ് ഫലപ്രദമായ മാർഗമെങ്കിലും ജില്ലാ പോലീസിന്റെ പരിധിക്കപ്പുറമായ കാര്യമാണത്. മയക്കുമരുന്ന് ജില്ലയിലേക്ക് ഒഴുകിയെത്തുന്നത് അന്യസംസ്ഥാനങ്ങളിൽനിന്നാണ്.…
Read Moreസജി ചെറിയാന്റെ പ്രസംഗത്തിന്റെ വീഡിയോ കൈവശമില്ലെന്ന് സിപിഎം; വീഡിയോ വീണ്ടെടുക്കാന്‍ കോടതിയില്‍ ഹര്‍ജി നല്‍കുമെന്ന് യൂത്ത് കോണ്‍ഗ്രസ്
തിരുവല്ല: മുന്‍ മന്ത്രി സജി ചെറിയാന് മല്ലപ്പള്ളിയില്‍ നടത്തിയ വിവാദ പ്രസംഗത്തിന്റെ മുഴുവന്‍ ഭാഗവും ഉള്‍ക്കൊള്ളുന്ന വീഡിയോ കൈവശമില്ലെന്ന് സിപിഎം. സിപിഎം മല്ലപ്പള്ളി ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച ചടങ്ങിലാണ് മുന്‍മന്ത്രി വിവാദ പ്രസംഗം നടത്തിയത്. ഭരണഘടനയെ അവഹേളിച്ചു മന്ത്രി നടത്തിയതായി പറയുന്ന പ്രസംഗത്തിന്റെ മുഴുവന്‍ ഭാഗങ്ങളും വേണമെന്നാവശ്യവുമായി കേസന്വേഷിക്കുന്ന പോലീസ് സംഘം സിപിഎം ഏരിയാ കമ്മിറ്റിയെ സമീപിച്ചിരുന്നു. എന്നാല്‍ തങ്ങള്‍ വീഡിയോ റെക്കോര്‍ഡ് ചെയ്തിട്ടില്ലെന്നും നേരത്തെ ഫേസ്ബുക്ക് പേജിലുണ്ടായിരുന്നത് ഡിലൈറ്റ് ആയെന്നുമാണ് കമ്മിറ്റിയുടെ വിശദീകരണം. പ്രസംഗം മുഴുവനായി ആരുടെ കൈവശമുണ്ടെങ്കിലും വാങ്ങുമെന്ന് പോലീസ് പറഞ്ഞു. മൊഴിയെടുത്തുഇതിനിടെ സിപിഎം മല്ലപ്പള്ളി ഏരിയ കമ്മിറ്റിയുടെ ഔദ്യോഗിക ഫെയ്സ് ബുക്ക് പേജില്‍ നിന്നു നീക്കം ചെയ്യപ്പെട്ട സജി ചെറിയാന് എംഎല്‍എയുടെ വിവാദ പ്രസംഗം വീണ്ടെടുക്കാന്‍ നടപടി ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു. യൂത്ത് കോണ്‍ഗ്രസ് തിരുവല്ല നിയോജക…
Read More