മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കു​ള്ള യാ​ത്രാ​മ​ധ്യേ യു​വ​തി​ക്ക് ‘ക​നി​വ് 108’ ആം​ബു​ല​ൻ​സി​ൽ പ്ര​സ​വം; യുവതിക്ക് സുഖ പ്രസവമൊരുക്കിയത് സം​ഗീതും രാ​ജേ​ഷും


പ​ത്ത​നം​തി​ട്ട: മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കു​ള്ള യാ​ത്രാ​മ​ധ്യേ യു​വ​തി​ക്ക് ക​നി​വ് 108 ആം​ബു​ല​ൻ​സി​ൽ പ്ര​സ​വം.റാ​ന്നി ചെ​ല്ല​ക്കാ​ട് സ്വ​ദേ​ശി​നി​യാ​യ 38കാ​രി​യാ​ണ് ക​നി​വ് 108 ജീ​വ​ന​ക്കാ​രു​ടെ പ​രി​ച​ര​ണ​ത്തി​ൽ പെ​ൺ​കു​ഞ്ഞി​നു ജ​ന്മം ന​ൽ​കി​യ​ത്.

വ​യ​റു​വേ​ദ​ന​യേത്തു​ട​ർ​ന്ന് റാ​ന്നി എം.​സി. ചെ​റി​യാ​ൻ മെ​മ്മോ​റി​യ​ൽ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യ്ക്ക് എ​ത്തി​യ​താ​യി​രു​ന്നു യു​വ​തി.

ഉ​ച്ച​യ്ക്ക് ഒ​ന്നോ​ടെ ആ​രോ​ഗ്യ​നി​ല വ​ഷ​ളാ​യ​തി​നേത്തു​ട​ർ​ന്ന് വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി ഉ​ട​ൻ ത​ന്നെ യു​വ​തി​യെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് ഡോ​ക്ട​ർ റ​ഫ​ർ ചെ​യ്യു​ക​യും ഇ​തി​നാ​യി ക​നി​വ് 108 ആം​ബു​ല​ൻ​സി​ന്‍റെ സേ​വ​നം തേ​ടു​ക​യു​മാ​യി​രു​ന്നു.

ക​ൺ​ട്രോ​ൾ റൂ​മി​ൽ നി​ന്ന് അ​ത്യാ​ഹി​ത സ​ന്ദേ​ശം ക​നി​വ് 108 ആം​ബു​ല​ൻ​സി​നു കൈ​മാ​റി. ആം​ബു​ല​ൻ​സ് എ​മ​ർ​ജ​ൻ​സി മെ​ഡി​ക്ക​ൽ ടെ​ക്‌​നീ​ഷ​ൻ സം​ഗീ​ത് സൈ​മ​ൺ, ആം​ബു​ല​ൻ​സ് പൈ​ല​റ്റ് രാ​ജേ​ഷ് ബാ​ല​ൻ എ​ന്നി​വ​ർ ഉ​ട​നെ യു​വ​തി​യു​മാ​യി കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് യാ​ത്ര തി​രി​ച്ചു.

കോ​ട്ട​യം സം​ക്രാ​ന്തി എ​ത്തി​യ​പ്പോ​ഴേ​ക്കും യു​വ​തി​യു​ടെ നി​ല കൂ​ടു​ത​ൽ വ​ഷ​ളാ​യി. എ​മ​ർ​ജ​ൻ​സി മെ​ഡി​ക്ക​ൽ ടെ​ക്‌​നീ​ഷ​ൻ സം​ഗീ​ത് സൈ​മ​ൺ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ യു​വ​തി​യു​ടെ ആ​രോ​ഗ്യ​നി​ല മോ​ശ​മാ​ണെ​നും പ്ര​സ​വം എ​ടു​ക്കാ​തെ മു​ന്നോ​ട്ട് പോ​കാ​ൻ ക​ഴി​യി​ല്ലെ​ന്നും മ​ന​സി​ലാ​ക്കി ആം​ബു​ല​ൻ​സി​ൽ ഇ​തി​നു​വേ​ണ്ട സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കി.

2.30ന് ​സം​ഗീ​തി​ന്‍റെ പ​രി​ച​ര​ണ​ത്തി​ൽ യു​വ​തി കു​ഞ്ഞി​നു ജ​ന്മം ന​ൽ​കി. ഉ​ട​ൻ അ​മ്മ​യ്ക്കും കു​ഞ്ഞി​നും വേ​ണ്ട പ്ര​ഥ​മ ശു​ശ്രൂ​ഷ​യും സം​ഗീ​ത് ന​ൽ​കി. ആം​ബു​ല​ൻ​സി​ൽ അ​മ്മ​യെ​യും കു​ഞ്ഞി​നെ​യും കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ സു​ര​ക്ഷി​ത​രാ​യി എ​ത്തി​ച്ച​പ്പോ​ഴാ​ണ് സം​ഗീ​തി​നും രാ​ജേ​ഷി​നും ആ​ശ്വാ​സ​മാ​യ​ത്.

Related posts

Leave a Comment