ചി​കി​ത്സയ്ക്കെ​ത്തി​യ വി​ദ്യാ​ർ​ഥിനി​ക​ളെ സു​ര​ക്ഷാ ജീ​വ​ന​ക്കാ​ർ..! വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് സൂ​പ്ര​ണ്ടി​നു താ​ക്കീ​ത്; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

അ​മ്പ​ല​പ്പു​ഴ: വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​ക​ൾ​ക്കു നേരേ സു​ര​ക്ഷാ ജീ​വ​ന​ക്കാ​രു​ടെ ഭാ​ഗ​ത്തുനി​ന്ന് ഉ​ണ്ടാ​യ മോ​ശം പ്ര​വൃ​ത്തി​യി​ൽ ആ​ശു​പ​ത്രി സൂ​പ്ര​ണ്ടി​ന് ജി​ല്ലാ ചൈ​ൽ​ഡ് പ്രൊ​ട്ട​ക‌്ഷ​ൻ ക​മ്മി​റ്റി​യുടെ താ​ക്കീ​ത്. ജീ​വ​ന​ക്കാ​രു​ടെ ഭാ​ഗ​ത്തുനി​ന്നു മെ​ച്ച​പ്പെ​ട്ട സേ​വ​ന​ങ്ങ​ൾ ആ​ശു​പ​ത്രി​യി​ൽ ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് ക​മ്മി​റ്റി നി​ർ​ദേശി​ച്ചു. കഴിഞ്ഞ ഫെ​ബ്രു​വ​രി​യി​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സയ്ക്കെ​ത്തി​യ വി​ദ്യാ​ർ​ഥിനി​ക​ളെ സു​ര​ക്ഷാ ജീ​വ​ന​ക്കാ​ർ മ​ർ​ദിച്ചെ​ന്നും വീ​ഡി​യോ റിക്കാ​ർ​ഡ് ചെ​യ്ത് പ്ര​ച​രി​പ്പി​ച്ചെന്നും ആ​രോ​പി​ച്ച് ര​ക്ഷ​ക​ർ​ത്താ​ക്ക​ൾ ചൈ​ൽ​ഡ് പ്രൊട്ടക്‌ഷൻ ക​മ്മി​റ്റി​യെ സ​മീ​പി​ച്ചി​രു​ന്നു. കൂ​ടാ​തെ വീ​ഡി​യോ പ്ര​ച​രി​ച്ച​തി​ന്‍റെ വി​ഷ​മ​ത്തി​ൽ ഒ​രു കു​ട്ടി അ​മി​ത​മാ​യി ഗു​ളി​ക ക​ഴി​ച്ച് ആ​ശു​പ​ത്രി​യി​ലാ​യ​ കാ​ര്യ​വും അ​പ​മാ​നം മൂ​ലം സ്കൂ​ളി​ൽ പോ​കാ​തി​രു​ന്ന​തും ര​ക്ഷ​ാക​ർ​ത്താ​ക്ക​ൾ ക​മ്മി​റ്റി​യെ അ​റി​യി​ച്ചു. സംഭവത്തിൽ ചൈ​ൽ​ഡ് ലൈ​ൻ പ്ര​ത്യേ​കം തെ​ളി​വെ​ടു​പ്പ് ന​ട​ത്തി അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് വ്യാ​ഴാ​ഴ്ച ആ​ല​പ്പു​ഴ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ന​ട​ന്ന ക​മ്മി​റ്റി​യി​ൽ അ​വ​ത​രി​പ്പി​ച്ചു. ഇ​തേത്തു​ട​ർ​ന്നാ​ണ് ക​മ്മി​റ്റി​യി​ൽ പ​ങ്കെ​ടു​ത്ത ആ​ശു​പ​ത്രി സൂ​പ്ര​ണ്ടി​ന് താ​ക്കീ​ത് ന​ൽ​കി​യ​ത്. നി​യ​മ​പ​ര​മാ​യ ന​ട​പ​ടി…

Read More

അനുജനെ വെട്ടിവീഴ്ത്തിയശേഷം ഓടിയ ജ്യേഷ്ഠൻ വീണു മരിച്ചു! തി​രു​വ​ല്ലയില്‍ നടന്ന ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ…

തി​രു​വ​ല്ല: വാ​ക്കു​ത​ർ​ക്ക​ത്തി​നി​ടെ അ​നു​ജ​നെ വെ​ട്ടി​വീ​ഴ്ത്തി​യ​ശേ​ഷം ഓ​ടു​ന്ന​തി​നി​ടെ കാ​ൽ​വ​ഴു​തി വീ​ണ് ജ്യേ​ഷ്ഠ​ൻ മ​രി​ച്ചു. പെ​രി​ങ്ങ​ര ചി​റ​യി​ല്‍ വീ​ട്ടി​ല്‍ സ​ന്തോ​ഷാ​ണ് (43) ​മ​രി​ച്ച​ത്. ഇ​ള​യ സ​ഹോ​ദ​ര​ന്‍ സ​ജീ​വ​നെ (39) വെ​ട്ടു​ക​ത്തി കൊണ്ട് വെ​ട്ടി​യശേ​ഷം പെ​രി​ങ്ങ​ര പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന്‍റെ അ​ഞ്ച​ര​യ​ടി​യോ​ളം പൊ​ക്ക​മു​ള്ള മ​തി​ല്‍ ചാ​ടി​ക്ക​ട​ന്നു ര​ക്ഷ​പ്പെടാ​ൻ ശ്ര​മി​ക്കു​ന്പോ​ഴാ​ണ് അ​പ​ക​ടം. ഇ​ന്ന​ലെ ഉ​ച്ചക​ഴി​ഞ്ഞു മൂ​ന്നോ​ടെ ആ​യി​രു​ന്നു സം​ഭ​വം. സ​ജീ​വ​ന്‍റെ ചെ​വി​യോ​ടു ചേ​ർ​ന്നു വെ​ട്ടി​യ ശേ​ഷം സം​ഭ​വസ്ഥ​ല​ത്തുനി​ന്നും വെ​ട്ടു​ക​ത്തി​യു​മാ​യി ഓ​ടി ര​ക്ഷ​പ്പെ​ട്ട സ​ന്തോ​ഷ് മ​തി​ൽ ചാ​ടി​ക്ക​ട​ക്കു​ന്ന​തി​നി​ടെ കാ​ല്‍വ​ഴു​തി മു​ഖ​മ​ടി​ച്ച് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് വളപ്പിലേക്ക് വീ​ഴു​ക​യാ​യി​രു​ന്നു. ഓ​ഫീ​സി​നു മു​ന്പി​ലെ വെ​ള്ള​ക്കെ​ട്ടി​ലേ​ക്കാ​ണ് ഇയാൾ വീ​ണ​ത്. വീ​ഴ്ച​യു​ടെ ആ​ഘാ​ത​മോ മു​ഖ​ത്തു​ണ്ടാ​യ പ​രി​ക്കോ മു​ങ്ങി​മ​ര​ണ​മോ ആ​കാ​മെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് കെ​ട്ടി​ട​ത്തി​ലെ എ​ർ​ത്ത് ലൈ​നി​ൽനി​ന്ന് ഷോ​ക്കേ​റ്റാ​ണോ സ​ന്തോ​ഷി​ന്‍റെ മ​ര​ണ​മെ​ന്നും പോ​ലീ​സ് സം​ശ​യി​ക്കു​ന്നു​ണ്ട്. മൃ​ത​ദേ​ഹം തി​രു​വ​ല്ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി മോ​ര്‍ച്ച​റി​യി​ലേ​ക്ക് മാ​റ്റി. വെ​ട്ടു​ കൊ​ണ്ട് ഇ​ട​തുചെ​വി​ക്ക് ആ​ഴ​ത്തി​ല്‍ മു​റി​വേ​റ്റ…

Read More

പി​ഞ്ചു​കു​ഞ്ഞ് കി​ണ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ! കു​ളി​പ്പി​ച്ച​പ്പോ​ൾ കു​ട്ടി കി​ണ​റ്റി​ൽ വീ​ണു​പോ​യ​താ​ണെന്ന് മാതാവ്‌ ; സംഭവം ഹ​രി​പ്പാ​ട്

ആ​ല​പ്പു​ഴ: ഹ​രി​പ്പാ​ട് മ​ണ്ണാ​റ​ശാ​ല​യി​ൽ 47 ദി​വ​സം പ്രാ​യ​മാ​യ പി​ഞ്ചു​കു​ഞ്ഞി​നെ കി​ണ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. തു​ലാം​പ​റ​മ്പ് വ​ട​ക്ക് മ​ണ്ണാ​ർ പ​ഴ​ഞ്ഞ​തി​ൽ ശ്യാം​കു​മാ​ർ-​ദീ​പ്തി ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ ദൃ​ശ്യ​യെ​യാ​ണ് മ​രി​ച്ച​ത്. കു​ളി​പ്പി​ച്ച​പ്പോ​ൾ കു​ട്ടി കി​ണ​റ്റി​ൽ വീ​ണു​പോ​യ​താ​ണെ​ന്നാ​ണ് മാ​താ​വി​ന്‍റെ ഭാ​ഷ്യം. എ​ന്നാ​ൽ ഇ​വ​ർ​ക്ക് മാ​ന​സി​ക പ്ര​ശ്ന​ങ്ങ​ളു​ണ്ടെ​ന്ന് ബ​ന്ധു​ക്ക​ളും പോ​ലീ​സും വ്യ​ക്ത​മാ​ക്കി. ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മാ​താ​വി​നെ​യും മ​റ്റ് ബ​ന്ധു​ക്ക​ളെ​യും ചോ​ദ്യം ചെ​യ്തു. കു​ഞ്ഞി​ന്‍റെ മൃ​ത​ദേ​ഹം താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.

Read More

മ​ദ്യം വാ​ങ്ങാ​ൻ പ​ണം ന​ൽ​കിയില്ല…! സു​ഹൃ​ത്തി​നെ കു​ത്തി​യ കേ​സി​ൽ യുവാവിനെ റി​മാ​ൻ​ഡ് ചെ​യ്തു; പ​രി​ക്കേ​റ്റ ജ​യ​ൻ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ ചി​കി​ത്സ​യില്‍

ഹ​രി​പ്പാ​ട് : മ​ദ്യം വാ​ങ്ങാ​ൻ പ​ണം ന​ൽ​കാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് യു​വാ​വ് സു​ഹൃ​ത്തി​നെ കു​ത്തി​യ കേ​സി​ൽ പ്ര​തി​യെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.​ മു​ട്ടം ദി​ലീ​പ് ഭ​വ​ന​ത്തി​ൽ ദി​ലീ​പ് (39)നെ​യാ​ണ് റി​മാ​ൻ​ഡ് ചെ​യ്ത​ത്. ഇ​യാ​ളു​ടെ അ​യ​ൽ​വാ​സി​യും സു​ഹൃ​ത്തു​മാ​യ മു​ട്ടംകൃ​ഷ്ണാ​ല​യം വീ​ട്ടി​ൽ ജ​യ​കൃ​ഷ്ണ​നാ​ണ് കു​ത്തേറ്റ​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി മു​ട്ടം ചൂ​ണ്ടു​പ​ല​ക ജം​ഗ്ഷ​നി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ജ​യ​ൻ ജം​ഗ്ഷ​നി​ൽ നി​ൽ​ക്കു​മ്പോ​ൾ മ​ദ്യ​പി​ക്കാ​ൻ ദി​ലീ​പ് പ​ണം ആ​വ​ശ്യ​പ്പെ​ട്ട് ജ​യ​ൻ പ​ണം ന​ൽ​കാ​ൻ തയാ​റാ​യി​ല്ല തു​ട​ർ​ന്ന് പ്ര​കോ​പി​ത​നാ​യ ദി​ലീ​പ് ക​യ്യി​ലി​രു​ന്ന ക​ത്തി​യെ​ടു​ത്ത് കു​ത്തു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ ജ​യ​ൻ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ ചി​കി​ത്സ​യി​ലാ​ണ്. സം​ഭ​വ​ശേ​ഷം ഒ​ളി​വി​ൽ പോ​യ പ്ര​തി​യെ ക​രീ​ല​ക്കു​ള​ങ്ങ​ര എ​സ് ഐ ​ഷെ​ഫീ​ഖി​ന്റ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് പി​ടി​കൂ​ടി​യ​ത്.

Read More

വെ​ള്ള​ത്തി​ൽ ചാ​ടാ​നോ ചൂ​ണ്ട ഇ​ടാ​നോ പോ​ക​ല്ലേ… ക​ന്നി​യു​ത്ത​ര​വ് കു​ട്ടി​ക​ൾ​ക്കാ​യി; കൈയടി നേ​ടി ആലപ്പുഴ ക​ള​ക്ട​റു​ടെ പോ​സ്റ്റ്

ആ​ല​പ്പു​ഴ: ചു​മ​ത​ല​യേ​റ്റ ശേ​ഷം ആ​ല​പ്പു​ഴ ജി​ല്ലാ ക​ള​ക്ട​ർ വി.​ആ​ർ. കൃ​ഷ്ണ​തേ​ജ​യു​ടെ ആ​ദ്യ ഉ​ത്ത​ര​വ് കു​ട്ടി​ക​ൾ​ക്കു​വേ​ണ്ടി! ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് അ​വ​ധി പ്ര​ഖ്യാ​പി​ച്ചു​ള്ള ഉ​ത്ത​ര​വാ​ണ് ജി​ല്ലാ ക​ള​ക്ട​ർ ആ​ദ്യം ഇ​റ​ക്കി​യ​ത്. ഇ​തി​നൊ​പ്പം ക​ള​ക്ട​ർ ഔ​ദ്യോ​ഗി​ക ഫേ​സ്ബു​ക്ക് പേ​ജി​ലി​ട്ട കു​റി​പ്പും ഇ​പ്പോ​ൾ ശ്ര​ദ്ധ​യാ​ക​ർ​ഷി​ച്ചു ക​ഴി​ഞ്ഞു. ക​ള​ക്ട​ർ സ്നേ​ഹ​ത്തോ​ടെ കു​ട്ടി​ക​ൾ​ക്കാ​യി എ​ഴു​തി​യ കു​റി​പ്പ് ലൈ​ക്കും ക​മ​ന്‍റും ഷെ​യ​റും ചെ​യ്ത് ആ​ഘോ​ഷ​മാ​ക്കി​യി​രി​ക്കു​ക​യാ​ണ് ആ​ല​പ്പു​ഴ​ക്കാ​ർ. എ​ഫ്ബി ​പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പ​മി​ങ്ങ​നെ: പ്രി​യ കു​ട്ടി​ക​ളെ, ഞാ​ൻ ആ​ല​പ്പു​ഴ ജി​ല്ല​യി​ൽ ക​ള​ക്ട​റാ​യി ചു​മ​ത​ല ഏ​റ്റെ​ടു​ത്ത​ത് നി​ങ്ങ​ൾ അ​റി​ഞ്ഞുകാ​ണു​മ​ല്ലോ. എ​ന്‍റെ ആ​ദ്യ ഉ​ത്ത​ര​വുത​ന്നെ നി​ങ്ങ​ൾ​ക്കു വേ​ണ്ടി​യാ​ണ്. നി​ങ്ങ​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ വേ​ണ്ടി​യാ​ണ്. നാ​ളെ നി​ങ്ങ​ൾ​ക്ക് ഞാ​ൻ അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. എ​ന്നു ക​രു​തി വെ​ള്ള​ത്തി​ൽ ചാ​ടാ​നോ ചൂ​ണ്ട ഇ​ടാ​നോ പോ​ക​ല്ലേ. ന​മ്മു​ടെ ജി​ല്ല​യി​ൽ ന​ല്ല മ​ഴ​യാ​ണ്. എ​ല്ലാ​വ​രും വീ​ട്ടി​ൽത​ന്നെ ഇ​രി​ക്ക​ണം. അ​ച്ഛന​മ്മ​മാ​ർ ജോ​ലി​ക്കു പോ​യി​ട്ടു​ണ്ടാ​കും. അ​വ​രി​ല്ലെ​ന്ന് ക​രു​തി പു​റ​ത്തേ​ക്ക് ഒ​ന്നും…

Read More

എം​ഡി​എം​എയുമായി ര​ണ്ടു യു​വാ​ക്ക​ൾ പി​ടി​യി​ൽ;  ഇരുപത്തിരണ്ടു വയസുള്ള പ്രതികൾ ലഹരി വിറ്റിരുന്നത് സ്കൂൾ വിദ്യാർഥികൾക്ക്

മാ​ന്നാ​ർ: എം​ഡി​എം​എ മ​യ​ക്കു​മ​രു​ന്നു​മാ​യി ര​ണ്ടു യു​വാ​ക്ക​ളെ മാ​ന്നാ​ർ പോ​ലീ​സ് പി​ടി​കൂ​ടി. നൂ​റ​നാ​ട് മു​തു​കാ​ട്ടു​ക​ര വി​ഷ്ണു വി​ലാ​സം വീ​ട്ടി​ൽ പ്ര​സ​ന്ന​ന്‍റെ മ​ക​ൻ വി​ഷ്ണു (22), നൂ​റ​നാ​ട് മു​തു​കാ​ട്ടു​ക​ര ത​റ​യി​ൽ വീ​ട്ടി​ൽ ജ​യ​കു​മാ​റി​ന്‍റെ മ​ക​ൻ അ​ക്ഷ​യ്ശ്രീ (22)എ​ന്നി​വ​രെ​യാ​ണ് മാ​ന്നാ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​വ​രി​ൽനി​ന്നും ഒ​ന്ന​ര ഗ്രാം ​എം​ഡി​എം​എ പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വി​ൽ​പ്പ​ന ന​ട​ത്തു​ന്ന​തി​നാ​യി മ​യ​ക്കു​മ​രു​ന്നു​മാ​യി ബൈ​ക്കി​ൽ വ​ന്ന യു​വാ​ക്ക​ളെ​യാ​ണ് മാ​ന്നാ​ർ കു​ര​ട്ടി​ക്കാ​ട് ഭാ​ഗ​ത്തു നി​ന്നും പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ഇ​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്കും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു. മാ​ന്നാ​റി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും വ​ൻ​തോ​തി​ൽ എം​ഡി​എം​എ ഉ​ൾ​പ്പെ​ടെ​യു​ള്ള മ​യ​ക്കു​മ​രു​ന്നു​ക​ളു​ടെ വി​ല്പ​ന ന​ട​ക്കു​ന്ന​താ​യി ആ​ല​പ്പു​ഴ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ജി. ​ജ​യ​ദേ​വി​ന് വി​വ​രം ല​ഭി​ച്ചി​രു​ന്നു. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്ക് ല​ഭി​ച്ച ര​ഹ​സ്യവി​വ​രം ചെ​ങ്ങ​ന്നൂ​ർ ഡി​വൈ​എ​സ്പി​ക്ക് കൈ​മാ​റി​യി​രു​ന്നു.ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ചെ​ങ്ങ​ന്നൂ​ർ ഡി​വൈ​എ​സ്പി ആ​ർ. ജോ​സ്, നാ​ർ​ക്കോ​ട്ടി​ക് സെ​ൽ ഡി​വൈ​എ​സ്പി ബി​നു​കു​മാ​ർ എ​ന്നി​വ​രു​ടെ…

Read More

വീട്ടിൽ നിന്ന് ഇറങ്ങുന്നത് മോഡലിംഗെന്ന് പറഞ്ഞ്; ജോലി യുവാക്കൾക്കൊപ്പം ലഹരി കച്ചവടവും; പന്തളത്ത് എം​ഡി​എം​എയുമായി പിടിയിലായവരുടെ പിന്നാമ്പുറക്കഥയിങ്ങനെ

പ​ത്ത​നം​തി​ട്ട:​പ​ന്ത​ള​ത്തെ ലോ​ഡ്ജി​ല്‍ നി​ന്ന് 154 ഗ്രാം ​എം​ഡി​എം​എ യു​മാ​യി യു​വ​തി അ​ട​ക്കം അ​ഞ്ചം​ഗ​സം​ഘ​ത്തെ പി​ടി​കൂ​ടി​യ കേ​സി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​ന് പ്ര​ത്യേ​ക സം​ഘ​ത്തെ നി​യ​മി​ച്ച​താ​യി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി സ്വ​പ്നി​ല്‍ മ​ധു​ക​ര്‍ മ​ഹാ​ജ​ന്‍ അ​റി​യി​ച്ചു. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ന്ത​ളം പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ ന​ട​ത്തി​യ സ​ന്ദ​ര്‍​ശ​ന​തി​നി​ടെ​യാ​ണ് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. പ്ര​തി​ക​ളെ ഇ​ന്ന​ലെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു.​മാ​സ​ങ്ങ​ള്‍ നീ​ണ്ട നി​രീ​ക്ഷ​ണ​ത്തി​നൊ​ടു​വി​ല്‍ ഡാ​ന്‍​സാ​ഫ് സം​ഘ​വും പ​ന്ത​ളം പോ​ലീ​സും ചേ​ര്‍​ന്ന് ന​ട​ത്തി​യ ഓ​പ്പ​റേ​ഷ​ന്‍ തെ​ക്ക​ന്‍ കേ​ര​ള​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ല​ഹ​രി​മ​രു​ന്ന് വേ​ട്ട​യാ​ണ്. പ്ര​തി​ക​ള്‍ ത​ങ്ങി​യ ലോ​ഡ്ജ് മു​റി​യി​ല്‍ നി​ന്ന് 25000 രൂ​പ​യും ര​ണ്ട് മി​നി വെ​യി​ങ് മെ​ഷീ​നു​ക​ളു​മ​ട​ക്കം ക​ണ്ടെ​ടു​ത്തി​രു​ന്നു. കൂ​ടാ​തെ ഇ​വ​ര്‍ ഉ​പ​യോ​ഗി​ച്ചു​വ​ന്ന ര​ണ്ട് കാ​റു​ക​ളും ഒ​രു ബൈ​ക്കും ഒ​മ്പ​ത് മൊ​ബൈ​ല്‍ ഫോ​ണു​ക​ളും പെ​ന്‍ ഡ്രൈ​വു​ക​ളും ഇ​ന്ന​ലെ പോ​ലീ​സ് സം​ഘം പി​ടി​ച്ചെ​ടു​ത്തി​രു​ന്നു. ലോ​ഡ്ജി​ല്‍ ത​ങ്ങി​യ​തി​നു പി​ന്നി​ല്‍ ഗൂ​ഢ​ല​ക്ഷ്യംപ​ന്ത​ളം മ​ണി​ക​ണ്ഠ​ന്‍ ആ​ല്‍​ത്ത​റ​യ്ക്ക്…

Read More

ഓ​വ​ര്‍​ടേ​ക്ക് ചെ​യ്യു​ന്ന​തി​നി​ടെ കാ​ർ തോ​ട്ടി​ലേ​ക്ക് മ​റി​ഞ്ഞ് മൂ​ന്ന് പേ​ർക്ക് ദാരുണാന്ത്യം

പ​ത്ത​നം​തി​ട്ട: വെ​ള്ളി​കു​ളം ക​ല്ലു​പാ​ല​ത്ത് കാ​ര്‍ തോ​ട്ടി​ലേ​ക്ക് മ​റി​ഞ്ഞ് മ​രി​ച്ച​ത് അ​ച്ഛ​നും മ​ക്ക​ളും. ഇടുക്കി ച​ക്കു​പ​ള്ളം സ്വ​ദേ​ശി ചാ​ണ്ടി മാ​ത്യു, മ​ക്ക​ളാ​യ ബ്ലെ​സി ചാ​ണ്ടി, ഫെ​ബ വി. ​ചാ​ണ്ടി എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. മ​രി​ച്ച ചാ​ണ്ടി മാ​ത്യു പാ​സ്റ്റ​ര്‍ ആ​ണ്. പ​രു​മ​ല ഗ്രി​ഗോ​റി​യോ​സ് കോ​ള​ജി​ല്‍ എം​സി​എ വി​ദ്യാ​ര്‍​ഥി​നി​യാ​ണ് ബ്ലെ​സി ചാ​ണ്ടി, ക​ഴി​ഞ്ഞ പ​ത്ത് വ​ര്‍​ഷ​മാ​യി പ​ത്ത​നം​തി​ട്ട കു​മ്പ​നാ​ട് ആ​ണ് ഇ​വ​ര്‍ താ​മ​സി​ക്കു​ന്ന​ത്. ഇ​വ​രെ ആ​ദ്യം തി​രി​ച്ച​റി​ഞ്ഞി​രു​ന്നി​ല്ല. പി​ന്നീ​ട് കാ​റി​ലു​ണ്ടാ​യി​രു​ന്ന വി​ദ്യാ​ര്‍​ഥി​നി​യു​ടെ കോ​ള​ജ് ഐ​ഡി കാ​ര്‍​ഡി​ലെ വി​വ​ര​ങ്ങ​ളി​ല്‍ നി​ന്നാ​ണ് മ​രി​ച്ച​വ​രെ തി​രി​ച്ച​റി​ഞ്ഞ​ത്. വെ​ണ്ണി​ക്കു​ളം ക​ല്ലു​പാ​ല​ത്ത് ഇ​ന്ന് രാ​വി​ലെ ഏ​ഴോ​ടെ​യാ​ണ് സം​ഭ​വം. കെ​എ​ല്‍ ഒ​ന്ന് എ​ജെ 2102 എ​ന്ന ന​മ്പ​രി​ലു​ള്ള മാ​രു​തി കാ​ര്‍ ആ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. മു​ന്നി​ല്‍​പ്പോ​യ വാ​ഹ​ന​ത്തെ ഓ​വ​ര്‍​ടേ​ക്ക് ചെ​യ്യു​ന്ന​തി​നി​ടെ നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യ കാ​ർ തോ​ട്ടി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. കാ​ര്‍ തോ​ട്ടി​ല്‍ 15 മി​നു​ട്ടോ​ളം മു​ങ്ങി​ക്കി​ട​ന്നു. ക​ഴി​ഞ്ഞ​ദി​വ​സ​ത്തെ ക​ന​ത്ത​മ​ഴ​യെ​ത്തു​ട​ര്‍​ന്ന് തോ​ട്ടി​ല്‍ ശ​ക്ത​മാ​യ ഒ​ഴു​ക്കു​ണ്ടാ​യി​രു​ന്നു.…

Read More

കോവിഡ് വന്നതിനെ തുടർന്ന്  മാ​ന​സി​ക പ്ര​ശ്‌​ന​ങ്ങ​ള്‍; അ​ങ്ക​ണ​വാ​ടി അ​ധ്യാ​പി​ക വീ​ടി​നു​ള്ളി​ല്‍ ക​ഴു​ത്ത​റ​ത്തു മ​രി​ച്ച നി​ല​യി​ല്‍

  തി​രു​വ​ല്ല: കു​റ്റ​പ്പു​ഴ​യി​ല്‍ അ​ങ്ക​ണ​വാ​ടി അ​ധ്യാ​പി​ക​യെ വീ​ടി​ന്‍റെ അ​ടു​ക്ക​ള​യി​ല്‍ ക​ഴു​ത്ത​റ​ത്ത് മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. കു​റ്റ​പ്പു​ഴ മാ​ട​മു​ക്ക് അ​ങ്ക​ണ​വാ​ടി​യി​ലെ അ​ധ്യാ​പി​ക കു​റ്റ​പ്പു​ഴ പു​തു​പ്പ​റ​മ്പി​ല്‍ മ​ഹി​ളാ​മ​ണി (60) യെ​യാ​ണ് ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴോ​ടെ വി​ടി​ന്‍റെ പി​ന്‍​വ​ശ​ത്തെ അ​ടു​ക്ക​ള​യി​ല്‍ ക​ഴു​ത്ത​റ​ത്ത നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. രാ​വി​ലെ ആ​റോ​ടെ ഭ​ര്‍​ത്താ​വ് ശ​ശി​ക്ക് കാ​പ്പി ഉ​ണ്ടാ​ക്കി ന​ല്‍​കാ​നാ​യി അ​ടു​ക്ക​ള​യി​ലേ​ക്ക് പോ​യ മ​ഹി​ളാ​മ​ണി​യെ ഏ​റെ നേ​ര​മാ​യും കാ​ണാ​താ​യ​തി​നേ തു​ട​ര്‍​ന്ന് തി​ര​ക്കി​യെ​ത്തി​യ ശ​ശി​യാ​ണ് ര​ക്ത​ത്തി​ല്‍ കു​ളി​ച്ചു കി​ട​ക്കു​ന്ന നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. സ​മീ​പ​ത്തെ ബ​ന്ധു​വീ​ട്ടി​ലെ​ത്തി വി​വ​രം പ​റ​ഞ്ഞ​ശേ​ഷം ബ​ന്ധു​ക്ക​ള്‍​ക്കൊ​പ്പം മ​ഹി​ളാ​മ​ണി​യെ തി​രു​വ​ല്ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു. മ​ഹി​ളാ​മ​ണി​ക്ക് മൂ​ന്നാ​ഴ്ച മു​മ്പ് കോ​വി​ഡ് ബാ​ധി​ച്ചി​രു​ന്നു. ഇ​തേ തു​ട​ര്‍​ന്ന് ചി​ല മാ​ന​സി​ക പ്ര​ശ്‌​ന​ങ്ങ​ള്‍ പ്ര​ക​ടി​പ്പി​ച്ചി​രു​ന്ന​താ​യി ബ​ന്ധു​ക്ക​ള്‍ പ​റ​ഞ്ഞു. ആ​ത്മ​ഹ​ത്യ​യാ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​ന​മെ​ന്ന് തി​രു​വ​ല്ല പോ​ലീ​സ് പ​റ​ഞ്ഞു.

Read More

എല്ലാം പാതിവഴിയിൽ..! ആ​റ​ന്മു​ള​യി​ല്‍ കി​ഫ്ബി​യി​ല്‍ എ​ല്ലാം ഇ​ഴ​ഞ്ഞ്, ഇ​ഴ​ഞ്ഞ്; മ​ന്ത്രി വീ​ണാ ജോ​ര്‍​ജി​ന് അ​തൃ​പ്തി

പ​ത്ത​നം​തി​ട്ട: കി​ഫ്ബി മു​ഖേ​ന ആ​റ​ന്മു​ള നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ല്‍ ന​ട​ന്നു​വ​രു​ന്ന പ​ദ്ധ​തി​ക​ളു​ടെ മെ​ല്ല​പ്പോ​ക്കി​ല്‍ മ​ന്ത്രി വീ​ണാ ജോ​ര്‍​ജി​നും അ​തൃ​പ്തി. പ​ദ്ധ​തി​ക​ളു​ടെ പു​രോ​ഗ​തി അ​വ​ലോ​ക​നം ചെ​യ്യാ​ന്‍ ഇ​ന്ന​ലെ കൂ​ടി​യ യോ​ഗ​ത്തി​ല്‍ എ​ല്ലാം പാ​തി​വ​ഴി​യി​ലെ​ന്ന മ​റു​പ​ടി​യാ​ണ് ഉ​ദ്യോ​ഗ​സ്ഥ​രി​ല്‍ നി​ന്നു​ണ്ടാ​യ​ത്. ക​ഴി​ഞ്ഞ സ​ര്‍​ക്കാ​രി​ന്റെ കാ​ല​ത്തു നി​ര്‍​മാ​ണം തു​ട​ങ്ങി​യ മ​ഞ്ഞ​നി​ക്ക​ര – ഇ​ല​വും​തി​ട്ട – മു​ള​ക്കു​ഴ റോ​ഡ് നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കാ​ത്ത​തി​ലും മ​ന്ത്രി അ​തൃ​പ്തി അ​റി​യി​ച്ചു. ക​ഴി​ഞ്ഞ സ​ര്‍​ക്കാ​രി​ന്‍റെ കാ​ല​ത്ത് കി​ഫ്ബി​യി​ല്‍ ഉ​ള്‍്‌​പ്പെ​ടു​ത്തി അ​നു​മ​തി ന​ല്‍​കി​യ പ​ദ്ധ​തി​ക​ള​ട​ക്ക​മാ​ണ് സ്തം​ഭ​ന​ത്തി​ലാ​യി​രി​ക്കു​ന്ന​ത്. ഇ​വ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ര്‍​ത്തീ​ക​രി​ക്കാ​ന്‍ ന​ട​പ​ടി വേ​ണ​മെ​ന്ന് മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് ആ​വ​ശ്യ​പ്പെ​ട്ടു. കോ​ഴ​ഞ്ചേ​രി പാ​ലം സ്ഥ​ല​മേ​റ്റെ​ടു​ക്ക​ല്‍ ആ​യി​ട്ടി​ല്ലകോ​ഴ​ഞ്ചേ​രി ജി​ല്ലാ ആ​ശു​പ​ത്രി​യു​ടെ വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഓ​ഗ​സ്റ്റി​ല്‍ ടെ​ന്‍​ഡ​ര്‍ ചെ​യ്യു​മെ​ന്ന് നി​ര്‍​മാ​ണ​ച്ചു​മ​ത​ല​യു​ള്ള എ​ച്ച്എ​ല്‍​എ​ല്‍ ഇ​ന്‍​ഫ്രാ​ടെ​ക് സ​ര്‍​വീ​സ​സ് ലി​മി​റ്റ​ഡ് (എ​ച്ച്‌​ഐ​ടി​ഇ​എ​സ്) യോ​ഗ​ത്തി​ല്‍ അ​റി​യി​ച്ചു. കോ​ഴ​ഞ്ചേ​രി​യി​ല്‍ പു​തി​യ പാ​ല​ത്തി​ന്‍റെ നി​ര്‍​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്ഥ​ലം ഏ​റ്റെ​ടു​ക്ക​ല്‍ ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​യാ​ല്‍ മാ​ത്ര​മേ പാ​ല​ത്തി​ന്റെ നി​ര്‍​മാ​ണം…

Read More