ആലപ്പുഴ: വീടിന്റെ ഉടമസ്ഥാവകാശം മാറ്റുന്നതിന് കൈക്കൂലിവാങ്ങിയ ആലപ്പുഴ നഗരസഭയിലെ റവന്യു ഇൻസ്പെക്ടർ വിജിലൻസ് പിടിയിൽ. തിരുവല്ല ചുമാത്ര കമലാ നിവാസിൽ കെ.കെ. ജയരാജാണ് പിടിയിലായത്. ഇന്നലെ വൈകിട്ട് നാലിനായിരുന്നു സംഭവം. മുഹമ്മ സ്വദേശിയായ വിനോദിന്റെ ഭാര്യയുടെ പേരിലുള്ള വീടിന്റെ ഉടമസ്ഥാവകാശം മാറ്റുന്നതിനാണ് യുവാവ് നഗരസഭയിൽ അപേക്ഷ നൽകിയിരുന്നത്. വീട് അളക്കണമെന്നാവശ്യപ്പെട്ട ജയരാജ്, വീടിന് നാൽപ്പത് സ്ക്വയർ ഫീറ്റ് കൂടുതലാണെന്നും പുതിയ പ്ലാൻ തയാറാക്കുന്നതിന് വലിയ ചെലവ് വരുമെന്നും പറഞ്ഞാണ് ആലപ്പുഴ സ്വദേശിയായ യുവാവിൽ നിന്ന് കൈക്കൂലി ആവശ്യപ്പെട്ടത്. വീട്ടിൽ ചെന്നദിവസം ഓട്ടോറിക്ഷാ കൂലിയായി 200 രൂപയും കൈക്കൂലിയായി 500 രൂപയും വാങ്ങിയിരുന്നു. തുടർന്നും 10,000 രൂപ ആവശ്യപ്പെട്ടെങ്കിലും 2000 രൂപയ്ക്ക് ധാരണയായി. ഇതിനുശേഷം യുവാവ് വിവരം ആലപ്പുഴ വിജിലൻസ് ഡിവൈഎസ്പി വി. ശ്യാംകുമാറിനെ അറിയിച്ചു. ഇന്നലെ വൈകുന്നേരം നാലിന് നഗരസഭാ ഓഫീസിലെത്തിയ പരാതിക്കാരൻ കൈക്കൂലി തുക നൽകാമെന്ന്…
Read MoreCategory: Alappuzha
കാലാവധി കഴിഞ്ഞ ഭക്ഷ്യ വസ്തുക്കളുടെ വിൽപ്പന വ്യാപകം! നടപടി എടുക്കാൻ ഭക്ഷ്യ സുരക്ഷാ വകുപ്പു മടി
അമ്പലപ്പുഴ. : കാലാവധി കഴിഞ്ഞ ഭക്ഷ്യ വസ്തുക്കളുടെ വിൽപ്പന വ്യാപകം. നടപടി എടുക്കാൻ ഭക്ഷ്യ സുരക്ഷാ വകുപ്പു മടിക്കുന്നതായി ആക്ഷേപം. കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധന നിലച്ചതോടെയാണ് കാലാവധി കഴിഞ്ഞ ഭക്ഷ്യ വസ്തുക്കളും മറ്റുൽപ്പന്നങ്ങളും മൊത്തവ്യാപാര കടകളിൽ അടക്കം വിൽപ്പന നടത്തുന്നത്. കോവിഡ് വ്യാപനത്തിന് മുമ്പ് കടകളിൽ എടുത്തുവച്ചവയാണ് ഇവയിൽ പലതും. കോവിഡിന്റെ ആദ്യ ഘട്ടത്തിൽ ലോക് ഡൗൺ വന്നതോടെ വൻകിട കമ്പനികളുടെ അടക്കം സെയിൽ വാഹനങ്ങൾ പലയിടത്തും എത്താറില്ല. ചെറുകിട ഉൽപ്പാദന കേന്ദ്രങ്ങൾ പലതും പൂട്ടി. ഇതു മൂലം കാലാവധി കഴിഞ്ഞ ഉൽപ്പന്നങ്ങൾ വ്യാപാര സ്ഥാപനങ്ങൾക്കു പകരം മാറി കിട്ടാറില്ല. എന്നാൽ ഇത് നശിപ്പിക്കുന്നതിന് പകരം പ്രിന്റ് വിലയ്ക്കു വിൽപ്പന നടത്തുന്നതായാണ് പറയപ്പെടുന്നത്. ഉൽപ്പാദിപ്പിച്ച തീയതി നോക്കാതെ വാങ്ങുന്നവരാണ് കൂടുതലും കബളിപ്പിക്കപ്പെടുന്നത്. ചില ഭക്ഷ്യ വസ്തുക്കൾ കാലാവധി കഴിഞ്ഞാൽ വിഷമായും മാറാറുണ്ട്.…
Read Moreടിപ്പര്‍ കത്തിയപ്പോള്‍ ലഭിച്ചചില പേപ്പറുകളിൽ ദുരൂഹത; പഴയ കാര്‍ കൂടി കത്തിയതോടെ..! അടൂരിൽ ഒരേ സ്ഥലത്തു മൂന്നു വാഹനങ്ങള്‍ കത്തിയ സംഭവത്തില്‍ പോലീസിന്റെ സംശയം ശരിയോ ?
അടൂര്‍: അടൂരില്‍ ഒരേസ്ഥലത്ത് പാര്‍ക്ക് ചെയ്തിരുന്ന മൂന്ന് വാഹനങ്ങള്‍ വ്യത്യസ്ത സമയങ്ങളിലായി തീ പിടിച്ചതുമായി ബന്ധപ്പെട്ട സംഭവത്തിലെ ദുരൂഹതതേടി പോലീസ് അന്വേഷണം ഊര്‍ജിതമായി. അടൂര്‍ റവന്യൂടവറിനു മുന്നിലെ നഗരസഭ വക സ്ഥലത്ത് ജനുവരി 28ന് മണിക്കൂറുകളുടെ വ്യത്യാസത്തില്‍ രണ്ട് കാറുകള്‍ അഗ്്നിക്കിരയായി. അതേ സ്ഥലത്തു വെള്ളിയാഴ്ച ഒരു ടിപ്പര്‍ലോറിക്കു കൂടി തീപിടിച്ചതോടെയാണ് സംഭവത്തെക്കുറിച്ച് അന്വേഷണം ഊര്‍ജിതമാക്കാന്‍ പോലീസ് തീരുമാനിച്ചത്. തീ പിടിത്തങ്ങളെല്ലാം വൈകുന്നേരം അഞ്ചിനും രാത്രി ഏഴിനുമിടെയാണ് തീപിടിത്തം നടന്നിരിക്കുന്നത്.അടൂര്‍ മുനിസിപ്പല്‍ എന്‍ജിനീയറുടെ ഉടമസ്ഥതയിലുള്ള കാറാണ് ആദ്യദിനം കത്തിയത്. പഴയ കാര്‍ കൂടി കത്തിയതോടെ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്ന നിഗമനമായിരുന്നു ആദ്യം. എന്നാല്‍ മാസങ്ങളായി മഴയും വെയിലുമേറ്റു കിടന്ന ആരോഗ്യവകുപ്പിന്റെ പഴയ കാര്‍ കൂടി അന്നേദിവസം കത്തിയതോടെ ദുരൂഹത വര്‍ധിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം തുടങ്ങിയിരുന്നു. പോലീസിനൊപ്പം വിരലടയാള വിദഗ്ധരും ഫോറന്‍സിക് വിഭാഗവും പരിശോധന നടത്തിയെങ്കിലും…
Read Moreഒത്തില്ല, പണിപാളി..! വന്ധ്യംകരണത്തിന് കൊണ്ടുപോയ ശേഷം തിരികെവിട്ട നായ പ്രസവിച്ചു; ഇവിടെ അരങ്ങേറിയിട്ടുള്ളത് നിരവധി സംഭവങ്ങള്‍…
ഹരിപ്പാട്: വന്ധ്യംകരണത്തിന് കൊണ്ടുപോയ ശേഷം തിരികെവിട്ട നായ പ്രസവിച്ചത് ജനങ്ങളില്‍ ഭീതിപരത്തുന്നു. ഹരിപ്പാട് പട്ടണത്തിലും സമീപപ്രദേശങ്ങളിലും അലഞ്ഞുനടക്കുന്ന നായ്ക്കൂട്ടത്തില്‍ നായ്കുട്ടികളും ഉണ്ടെന്നു നാട്ടുകാര്‍ പരാതിപ്പെടുന്നു. തെരുവുനായ ശല്യം രൂക്ഷമാകുന്നതോടെ നായ്ക്കളെ പിടികൂടി കൊണ്ടുപോകുകയുംവന്ധ്യംകരണത്തിനുശേഷം തിരികെ പിടിച്ചസ്ഥലത്തുതന്നെ കൊണ്ടുവിടുകയുമാണ് പതിവ്. ഫലപ്രദമായ രീതിയില്‍ വന്ധ്യംകരണം നടത്താന്‍ കഴിഞ്ഞില്ലെന്നതാണ് വന്ധ്യംകരണത്തിനു ശേഷം നായ്പ്രസവിച്ച സംഭവം വിരൽ ചൂണ്ടുന്നത്. നായ്കടിച്ചുകീറി ഒരുവൃദ്ധയെ കൊന്നതും നായ് കുറുകെ ചാടി സ്കൂട്ടര്‍ യാത്രികന് മരിച്ചതും നിരവധി ആളുകള്‍ക്കും വളര്‍ത്തുമൃഗങ്ങള്‍ക്കും കടിയേറ്റ സംഭവങ്ങളും ഇവിടെ അരങ്ങേറിയിട്ടുണ്ട്. വീടുകളില്‍നിന്നു പടിയിറങ്ങുന്ന നായ്ക്കള്‍ ഭക്ഷണത്തിനായി നന്നേ ബുദ്ധിമുട്ടുന്നതായി മൃഗസംരക്ഷണ വകുപ്പു തന്നെ സാക്ഷ്യപ്പെടുത്തുമ്പോഴും ഭക്ഷണംനല്‍കി ഇവറ്റകളെ സംരക്ഷിക്കാന്‍ വകുപ്പോ തദ്ദേശസ്ഥാപനങ്ങളോ തയാറാകുന്നില്ലെന്നതാണ് വസ്തുത. തെരുവിൽ അലക്ഷ്യമായി വലിച്ചെറിയുന്ന ഭക്ഷണാവശിഷ്ടങ്ങൾ കഴിച്ച് പെറ്റു പെരുകി നാൾക്കുനാൾ ഇവയുടെ എണ്ണം കൂടി വരുന്നു. രാവും പകലുമില്ലാതെ പലയിടങ്ങളിലും നായ്ക്കൾ വിഹരിക്കുന്നു. പല…
Read Moreഎന്നാലും എന്റെ മഹേഷേ..! മൂന്നു വാഹനങ്ങളില്‍ ഒരെണ്ണം അകണ്ടെത്തി, മറ്റു രണ്ടു വാഹനങ്ങള്‍ എവിടെ ? മഹേഷിന്റെ തന്ത്രം കേട്ട് ഞെട്ടി പരിചയക്കാര്
മാന്നാർ: കല്യാണം, ആശുപത്രി തുടങ്ങിയ ആവശ്യങ്ങൾ പറഞ്ഞു പരിചയക്കാരുടെ വാഹനങ്ങളെടുത്ത ശേഷം അവ മറിച്ചു വിൽക്കുന്നയാൾ അറസ്റ്റിൽ. എണ്ണക്കാട് പെരിങ്ങലിപ്പുറം തെക്കും മുറിയിൽ ചിറമേൽ മോഹനൻ പിള്ളയുടെ മകൻ മഹേഷിനെയാണ് (35)മാന്നാർ പോലീസ് അറസ്റ്റു ചെയ്തത്. എണ്ണക്കാട് സ്വദേശികളായ ആൻസി കമലേഷ്, സൗമ്യ കൃഷ്ണൻ, തഴക്കര സ്വദേശിയായ മനു മാത്യു എന്നിവരുടെ രണ്ട് സ്വിഫ്റ്റ് കാറുകൾ, ഒരു എർട്ടിഗ കാർ എന്നിവ 2021 ഓഗസ്റ്റ്, നവംബർ മാസങ്ങളിലായാണ് മഹേഷ് കൊണ്ടുപോയത്. എന്നാൽ പല തവണ അന്വേഷിച്ചിച്ചിട്ടും വാഹനം ഉടൻ തിരിച്ചു നൽകാമെന്ന മറുപടിയാണു ലഭിച്ചത്. തുടർന്ന് ഉടമകൾ മാന്നാർ പോലീസിൽ പരാതി നൽകുകയായിരുന്നു. സ്റ്റേഷനിലെത്തിയ ഇയാൾ ജനുവരി 31ന് വാഹനങ്ങൾ തിരിച്ചു കൊടുക്കാമെന്നു കരാർ വച്ചു മടങ്ങി. ജനുവരി 31നും വാഹനങ്ങൾ കിട്ടാതെ വന്നതോടെ ഉടമകൾ വീണ്ടും പോലീസിനെ സമീപിച്ചു. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് വാഹനങ്ങൾ തമിഴ്നാട്…
Read Moreഓർമയിൽ നിന്നു മാറാതെ പ്രളയകാലം! മറുകര താണ്ടാന്‍ സുരക്ഷിത വഞ്ചിയുമായി മാധവന്; പഴക്കം വര്‍ഷങ്ങളോളം…
എടത്വ: വെള്ളപ്പൊക്ക സീസണില്‍ മറുകര താണ്ടാന്‍ താത്കാലിക വഞ്ചി സുരക്ഷിതമായി കരുതിവച്ചിരിക്കുകയാണ് കര്‍ഷക തൊഴിലാളിയായ മാധവന്. തകഴി പഞ്ചായത്ത് 7-ാം വാര്‍ഡില്‍ കേളമംഗലം വലിയകളത്തില്‍ മാധവന് വെള്ളപ്പൊക്കമെത്തിയാല് മറുകര താണ്ടാന്‍ ഏക ആശ്രയമാണീ വഞ്ചി. പാടശേഖര തുരുത്തുകളില്‍ താമസിക്കുന്ന കര്‍ഷക തൊഴിലാളികള്‍ വെള്ളപ്പൊക്ക സീസണില്‍ കരുതി വയ്ക്കുന്ന ഇത്തരത്തിലുള്ള താത്കാലിക വഞ്ചികള്‍ കുട്ടനാട്ടില്‍ സുലഭമാണ്. ദുരിതം പേറിയ പ്രളയ ദിനങ്ങള്‍ കുട്ടനാട്ടുകാര്‍ മറക്കില്ല. പ്രളയശേഷം പ്ലാസ്റ്റിക് കുപ്പികള്‍ മുതല്‍ എന്ജിന് ഘടിപ്പിച്ച ഫൈബര്‍ വള്ളങ്ങള്‍ വരെ ഇറക്കിയിട്ടുണ്ട്. മാധവന് കരുതിവച്ച താത്കാലിക വഞ്ചിക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. മുള കീറിയെടുത്ത് വഞ്ചിയുടെ രൂപത്തില്‍ നിര്‍മിച്ച് പ്ലാസ്റ്റിക് ചാക്കും ഷീറ്റും ഉപയോഗിച്ച് പൊതിഞ്ഞുകെട്ടിയാണ് താത്കാലിക വഞ്ചി നിര്‍മിച്ചിരിക്കുന്നത്. കഴിഞ്ഞ അഞ്ചുവര്‍ഷമായി ഈ വഞ്ചിയിലാണ് മാധവന് യാത്ര ചെയ്യുന്നത്. കൃഷി തുടങ്ങുന്നതോടെ പാടത്തിനു സമീപത്ത് മുളകൊണ്ടു തട്ടുകെട്ടി വഞ്ചി സുരക്ഷിതമായി ഉയര്‍ത്തി…
Read Moreവിവാഹ വസ്ത്രം വാങ്ങാൻ പണമില്ലാത്തതിന്റെ പേരിൽ ഇനി ആരും വിഷമിക്കരുത്! പരസ്നേഹനൂൽ തുന്നിയ വിവാഹവസ്ത്രവുമായി ഇസാറ ബോട്ടിക്ക്
പൂച്ചാക്കൽ: വിവാഹ വസ്ത്രം വാങ്ങാൻ പണമില്ലാത്തതിന്റെ പേരിൽ ഇനി ആരും വിഷമിക്കരുത്. ഇസ്മത്തിന്റെ ഇസാറ ബോട്ടിക്കിലെത്തിയാൽ വിവാഹ വസ്ത്രങ്ങൾ സൗജന്യം. ലക്ഷങ്ങൾ വിലവരുന്ന സാരിയും ലാച്ചയുമൊക്കെ ധരിച്ച്, ആഭരണങ്ങൾ അണിഞ്ഞെത്തുന്ന കല്യാണപ്പെണ്ണിനെ കാണാൻ നല്ല ഭംഗിയാണ്. പക്ഷേ അവരിലേറെപ്പേരും വിവാഹവസ്ത്രം പിന്നീടൊരിക്കൽ പോലും ധരിക്കാറില്ല. വിവാഹ വസ്ത്രങ്ങൾ വെറുതേ അലമാരയ്ക്കുള്ളിൽ സൂക്ഷിക്കും. ഏതാനും മണിക്കൂർ നേരത്തേക്കു മാത്രമേ ആ വസ്ത്രങ്ങൾ ധരിക്കൂവെന്നറിയാമെങ്കിലും മിക്കവരും വിവാഹവസ്ത്രത്തിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയാറല്ല. എന്നാൽ കല്യാണദിവസം മാത്രം ഉടുത്ത സാരിയോ സൽവാറോ നിങ്ങളുടെ വീട്ടിൽ വെറുതേയിരിക്കുന്നുണ്ടെങ്കിൽ ഇസ്മത്തിനെ വിളിക്കാം. കല്യാണവസ്ത്രം വാങ്ങാൻ കഷ്ടപ്പെടുന്ന ഒരുപാട് പെൺകുട്ടികളുണ്ട് നമ്മുടെ നാട്ടിൽ. അവര്‍ക്കുവേണ്ടിയാണ് ഇസ്മത്ത് വസ്ത്രങ്ങൾ ശേഖരിക്കുന്നത്. ആവശ്യക്കാർക്ക് ഇസാറയിലെത്തിയാൽ ഇഷ്ടമുള്ള വസ്ത്രങ്ങൾ തെരഞ്ഞെടുത്ത് സന്തോഷത്തോടെ മടങ്ങാം. ചേർത്തല അരൂക്കുറ്റി റോഡിൽ കോട്ടൂർ പള്ളിക്കവലയിൽ ഭർത്താവ് റിൻഷാദിനോടൊപ്പം കട നടത്തുന്ന ഇസ്മത്ത് ഇപ്പോൾ…
Read Moreആദ്യമൊന്നു പതറിയെങ്കിലും മനോധൈര്യം കൈവിട്ടില്ല! അതിജീവനത്തിന്റെ 23 വര്‍ഷം പിന്നിട്ട് ശ്രീധരന്
എടത്വ: ഒരു ലോക കാന്‍സര്‍ ദിനം കൂടി കടന്നു പോകുമ്പോള്‍ അതിജീവനത്തിന്റെ 23 വര്‍ഷം പിന്നിട്ട് ശ്രീധരന്. തലവടി പഞ്ചായത്ത് ഒന്‍പതാം വാര്‍ഡില്‍ പാക്കള്ളിപ്പറമ്പില് ശ്രീധരനാണ് (67) മുറിച്ചുമാറ്റിയ വന്‍കുടലുമായി അതിജീവനത്തിന്റെ 23 വര്‍ഷം പിന്നിട്ടത്. തൊഴിലുറപ്പ് തൊഴിലാളിയായിരുന്ന ശ്രീധരന് 44-ാം വയസില്‍ മലത്തിലൂടെ രക്തം പോകുന്നതു കണ്ട് ചികിത്സ തേടിയപ്പോഴാണ് വന്‍കുടലില്‍ കാന്‍സര്‍ ബാധിച്ചതായി അറിയുന്നത്. കൂലിപ്പണിക്കാരനായ ശ്രീധരനും കുടുംബവും ഞെട്ടലോടുകൂടിയാണ് രോഗവിവരം അറിഞ്ഞത്. ആദ്യമൊന്നു പതറിയെങ്കിലും മനോധൈര്യം കൈവിടാതെ തിരുവനന്തപുരം ആര്‍സിസിയില്‍ ചികിത്സതേടി. വന്‍കുടലിനെ കാന്‍സര്‍ പൂര്‍ണമായി ബാധിച്ചതിനാല്‍ ശസ്ത്രക്രിയയിലൂടെ കുടല് മാറ്റണമെന്ന് ഡോക്ടര്‍മാര്‍ വിധിച്ചു. കുടല് മാറ്റല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായെങ്കിലും മലവിസര്‍ജനത്തിനായി വയര്‍ തുളച്ച് ട്യൂബ് ഇടേണ്ടിവന്നു. രണ്ടു പതിറ്റാണ്ടിലേറെയായി ട്യൂബിലൂടാണ് ശ്രീധരന് മലവിസര്‍ജനം നടത്തുന്നത്. രണ്ടു പെണ്‍കുട്ടികളുടെ പിതാവായ ശ്രീധരന് കാന്‍സറിനെ അതിജീവിച്ച് തൊഴിലുറപ്പ് തൊഴിലിന് ഇറങ്ങിത്തുടങ്ങി. ശീധരനും ഭാര്യയും…
Read Moreസ്ത്രീധനത്തിന്റെ പേരില്‍ പെണ്‍കുട്ടിയെ അവര്‍..! അമ്മുവിന്റെ മരണത്തിന് പിന്നില്‍ ഭര്‍ത്താവും ഭര്ത്യമാതാപിതാക്കളും; സംഭവം അടൂരില്‍
അടൂര്‍: സ്ത്രീധന പീഡനത്തെത്തുടര്‍ന്ന് യുവതി മരിച്ച കേസില്‍ ഭര്‍ത്താവ് ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റിലായി. ഭര്‍ത്താവ് വയല എംജി ഭവനം വീട്ടില്‍ ജിജി ജോയ് (31), ഇയാളുടെ പിതാവ് ജോയ് (63), മാതാവ് സാറാമ്മ (58) എന്നിവരെയാണ് അടൂര്‍ ഡിവൈഎസ്പി ആര്. ബിനുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ജിജിയുടെ ഭാര്യ അമ്മു (23) വീടിനുള്ളില്‍ കഴിഞ്ഞ ജനുവരി 31 ന് തൂങ്ങിമരിച്ചനിലയില്‍ കാണപ്പെട്ട സംഭവത്തിലാണ് അറസ്റ്റ്. മരണത്തില്‍ സംശയമുയര്‍ന്നതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. 2017 ലാണ് ഇരുവരുടെയും വിവാഹം നടന്നത്. സ്ത്രീധനത്തിന്റെ പേരില്‍ പെണ്‍കുട്ടിയെ ഭര്‍ത്തൃഗൃഹത്തില്‍ ഭര്‍ത്താവും മാതാപിതാക്കളും പീഡനങ്ങള്‍ക്ക് വിധേയമാക്കിയിരുന്നതായി കണ്ടെത്തിയതിനെത്തുടര്‍ന്നാണ് അറസ്റ്റ്. അന്വേഷണ സംഘത്തില്‍ പോലീസ് ഇന്‍സ്പെക്ടര്‍ സുജിത്, എസ്ഐ സുരേഷ് ബാബു, സിപിഒമാരായ പുഷ്പദാസ്, കിരണ്‍കുമാര്‍, ശ്യാം എന്നിവരുമുണ്ടായിരുന്നു.
Read Moreസ്ഥിരതയില്ല! പരിശോധനാഫലം മാറിമറിയുന്നു; അങ്കലാപ്പിൽ ലാബിലെത്തുന്നവർ
അമ്പലപ്പുഴ: ലാബുകളിൽ കോവിഡ് പരിശോധനാഫലം മാറിമറിയുന്നു. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിക്കു സമീപമുള്ള ലാബുകളിൽനിന്നുള്ള പരിശോധനാ ഫലങ്ങൾക്കാണ് സ്ഥിരതയില്ലാത്തത്. കഴിഞ്ഞദിവസം കാക്കാഴം താഴ്ചയിൽ അലിയാ മൻസിൽ അലി ഹസൻ നിസാർ വിദേശത്തു പോകുന്നതിനായി കോവിഡ് പരിശോധനയ്ക്കായി ആശുപത്രിക്കു സമീപമുള്ള ലാബിൽ സാമ്പിൾ നൽകി. പരിശോധനാ ഫലം പോസിറ്റീവായതോടെ വിമാന ടിക്കറ്റ് റദ്ദാക്കിയതിനെത്തുടർന്ന് ഇദ്ദേഹത്തിന് 6500 രൂപയുടെ നഷ്ടമുണ്ടായി. ഈ പരിശോധനാ ഫലത്തിൽ സംശയമുണ്ടായതിനെതുടർന്ന് സമീപത്തെ മറ്റൊരു ലാബിൽ നടത്തിയ പരിശോധനയിൽ ഫലം നെഗറ്റീവായി. ഇതേ അനുഭവം നിരവധി പേർക്കുണ്ടായി. ഒരു ലാബിൽത്തന്നെ നടത്തിയ കോവിഡ് പരിശോധനയിൽ രണ്ടു വ്യത്യസ്ത ഫലങ്ങളും ലഭിച്ചിരുന്നു. മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് ഈ പരിശോധനാ ഫലം മാറിമറിയുന്നത്. പരിചയ സമ്പന്നരല്ലാത്ത ജീവനക്കാർ ഇത് കൈകാര്യം ചെയ്യുന്നതാണ് പരിശോധനയ്ക്കെത്തുന്നവരെ കുഴപ്പിക്കുന്നത്. ഇതു പരിശോധിക്കാൻ ആരോഗ്യവകുപ്പോ ബന്ധപ്പെട്ട മറ്റ് അധികൃതരോ തയാറാകാത്തത് പൊതുജനത്തെ വലച്ചിരിക്കുകയാണ്.
Read More