ഒത്തില്ല, പണിപാളി..! വ​ന്ധ്യം​ക​ര​ണ​ത്തി​ന് കൊ​ണ്ടു​പോ​യ ശേ​ഷം തി​രി​കെ​വി​ട്ട നാ​യ പ്ര​സ​വി​ച്ചു; ഇ​വി​ടെ അ​ര​ങ്ങേ​റി​യി​ട്ടുള്ളത് നിരവധി സംഭവങ്ങള്‍…

ഹ​രി​പ്പാ​ട്: വ​ന്ധ്യം​ക​ര​ണ​ത്തി​ന് കൊ​ണ്ടു​പോ​യ ശേ​ഷം തി​രി​കെ​വി​ട്ട നാ​യ പ്ര​സ​വി​ച്ച​ത് ജ​ന​ങ്ങ​ളി​ല്‍ ഭീ​തി​പ​ര​ത്തു​ന്നു.

ഹ​രി​പ്പാ​ട് പ​ട്ട​ണ​ത്തി​ലും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലും അ​ല​ഞ്ഞു​ന​ട​ക്കു​ന്ന നാ​യ്ക്കൂ​ട്ട​ത്തി​ല്‍ നാ​യ്കു​ട്ടി​ക​ളും ഉ​ണ്ടെ​ന്നു നാ​ട്ടു​കാ​ര്‍ പ​രാ​തി​പ്പെ​ടു​ന്നു.

തെ​രു​വു​നാ​യ ശ​ല്യം രൂ​ക്ഷ​മാ​കു​ന്ന​തോ​ടെ നാ​യ്ക്ക​ളെ പി​ടി​കൂ​ടി കൊ​ണ്ടു​പോ​കു​ക​യും​വ​ന്ധ്യം​ക​ര​ണ​ത്തി​നു​ശേ​ഷം തി​രി​കെ പി​ടി​ച്ച​സ്ഥ​ല​ത്തു​ത​ന്നെ കൊ​ണ്ടു​വി​ടു​ക​യു​മാ​ണ് പ​തി​വ്.

ഫ​ല​പ്ര​ദ​മാ​യ രീ​തി​യി​ല്‍ വ​ന്ധ്യം​ക​ര​ണം ന​ട​ത്താ​ന്‍ ക​ഴി​ഞ്ഞി​ല്ലെ​ന്ന​താ​ണ് വ​ന്ധ്യം​ക​ര​ണ​ത്തി​നു ശേ​ഷം നാ​യ്പ്ര​സ​വി​ച്ച സം​ഭ​വം വി​ര​ൽ ചൂ​ണ്ടു​ന്ന​ത്.

നാ​യ്ക​ടി​ച്ചു​കീ​റി ഒ​രു​വൃ​ദ്ധ​യെ കൊ​ന്ന​തും നാ​യ് കു​റു​കെ ചാ​ടി സ്കൂ​ട്ട​ര്‍ യാ​ത്രി​ക​ന്‍ മ​രി​ച്ച​തും നി​ര​വ​ധി ആ​ളു​ക​ള്‍​ക്കും വ​ള​ര്‍​ത്തു​മൃ​ഗ​ങ്ങ​ള്‍​ക്കും ക​ടി​യേ​റ്റ സം​ഭ​വ​ങ്ങ​ളും ഇ​വി​ടെ അ​ര​ങ്ങേ​റി​യി​ട്ടു​ണ്ട്.

വീ​ടു​ക​ളി​ല്‍​നി​ന്നു പ​ടി​യി​റ​ങ്ങു​ന്ന നാ​യ്ക്ക​ള്‍ ഭ​ക്ഷ​ണ​ത്തി​നാ​യി ന​ന്നേ ബു​ദ്ധി​മു​ട്ടു​ന്ന​താ​യി മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പു ത​ന്നെ സാ​ക്ഷ്യ​പ്പെ​ടു​ത്തു​മ്പോ​ഴും ഭ​ക്ഷ​ണം​ന​ല്‍​കി ഇ​വ​റ്റ​ക​ളെ സം​ര​ക്ഷി​ക്കാ​ന്‍ വ​കു​പ്പോ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളോ ത​യാ​റാ​കു​ന്നി​ല്ലെ​ന്ന​താ​ണ് വ​സ്തു​ത.

തെ​രു​വി​ൽ അ​ല​ക്ഷ്യ​മാ​യി വ​ലി​ച്ചെ​റി​യു​ന്ന ഭ​ക്ഷ​ണാ​വ​ശി​ഷ്ട​ങ്ങ​ൾ ക​ഴി​ച്ച് പെ​റ്റു പെ​രു​കി നാ​ൾ​ക്കു​നാ​ൾ ഇ​വ​യു​ടെ എ​ണ്ണം കൂ​ടി വ​രു​ന്നു. രാ​വും പ​ക​ലു​മി​ല്ലാ​തെ പ​ല​യി​ട​ങ്ങ​ളി​ലും നാ​യ്ക്ക​ൾ വി​ഹ​രി​ക്കു​ന്നു.

പ​ല തെ​രു​വു​ക​ളും രാ​ത്രി പൂ​ർ​ണ​മാ​യും നാ​യ്ക്ക​ൾ കീ​ഴ​ട​ക്കു​ക​യാ​ണ്.

ക​ടി​യേ​റ്റ​വ​ർ​ക്ക് സൗ​ജ​ന്യ പേ​വി​ഷ പ്ര​തി​രോ​ധ കു​ത്തി​വ​യ്പു​ക​ൾ ന​ൽ​കു​ന്ന​തി​നു മാ​ത്ര​മാ​യി പ്ര​തി​വ​ർ​ഷം ഇ​രു​പ​ത് കോ​ടി​യോ​ളം രൂ​പ​യാ​ണ് സം​സ്ഥാ​നം ചെ​ല​വ​ഴി​ക്കു​ന്നെ​ന്നാ​ണ് ക​ണ​ക്കു​ക​ള്‍ സൂ​ചി​പ്പി​ക്കു​ന്ന​ത്.

എ​ബി​സി​ പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ന്‍ ജി​ല്ലാ​പ​ഞ്ചാ​യ​ത്തു​ക​ള്‍ ത​യാ​റെ​ടു​പ്പു​ക​ള്‍​ന​ട​ത്ത​ണ​മെ​ന്നും കു​ടും​ബ​ശ്രീ​ക​ള്‍​ക്ക് വേ​ണ്ട​ത്ര പ​രി​ശീ​ല​നം ന​ല്‍​കി തെ​രു​വു നാ​യ്ക്ക​ളെ സം​ര​ക്ഷി​ക്കാ​ന്‍ ന​ട​പ​ടി​സ്വീ​ക​രി​ക്ക​ണ​മെ​ന്നു​മു​ള്ള ആ​വ​ശ്യം ശ​ക്ത​മാ​കു​ക​യാ​ണ്.

Related posts

Leave a Comment