അമ്പലപ്പുഴ: നോൺ പ്രാക്ടീസിംഗ് അലവൻസും വാങ്ങി ചില ഡോക്ടർമാർ വീടുകളിൽ സ്വകാര്യ പ്രാക്ടീസ് നടത്തുന്ന തായി ആരോപണം. സർക്കാർ ഖജനാവിനു പ്രതിമാസം കോടികൾ നഷ്ടം. കണ്ടില്ലെന്ന് നടിച്ച് സർക്കാർ. വി.എസ് സർക്കാരിന്റെ കാലത്താണ് കേരളത്തിലെ സർക്കാർ മെഡിക്കൽ കോളേജാശുപത്രി ഡോക്ടർമാർക്ക് നോൺ പ്രാക്ടീസിംഗ് അലവൻസ് നൽകിത്തുടങ്ങിയത്. സാധാരണ രോഗികൾക്ക് കൂടുതൽ സമയം മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കുന്നതിനായാണ് ഈ പ്രത്യേക അലവൻസ് നൽകിത്തുടങ്ങിയത്. സർക്കാർ മെഡിക്കൽ കോളേജാശുപത്രികളിലെ ചില ഡോക്ടർമാർ വീടുകളിൽ പ്രാക്ടീസ് നടത്തുന്നതു മൂലം ആശുപത്രികളിൽ വേണ്ടത്ര ശ്രദ്ധ നൽകുന്നില്ലെന്ന പരാതി ഉയർന്നിരുന്നു. ഇതിന് പരിഹാരമായാണ് വീടുകളിൽ പ്രാക്ടീസ് ഒഴിവാക്കാൻ സർക്കാർ നിർദേശം നൽകിയത്. പ്രാക്ടീസ് ഒഴിവാക്കിയ ഡോക്ടർമാർക്ക് ബേസിക് പേയുടെ 20 ശതമാനമാണ് ഇത്തരത്തിൽ നോൺ പ്രാക്ടീസിംഗ് അലവൻസായി നൽകുന്നതെന്ന് സാമൂഹിക പ്രവർത്തകനായ കാക്കാഴം താഴ്ചയിൽ നസീറിന് വിവരാവകാശ നിയമ പ്രകാരം നൽകിയ മറുപടിയിൽ ആരോഗ്യ…
Read MoreCategory: Alappuzha
ഉടമസ്ഥാവകാശം സ്വന്തം പേരിൽ നല്കാൻ കൈക്കലിയായി ആവശ്യപ്പെട്ടത് 40000 രൂപ; കൈക്കൂലിക്കേസില്‍ അറസ്റ്റിലായ പ്രദീപ് മുമ്പും പ്രശ്നക്കാരൻ
തിരുവല്ല: കൈക്കൂലികേസില്‍ ഇന്നലെ വിജിലന്‍സ് അറസ്റ്റു ചെയ്ത കടപ്ര പഞ്ചായത്തിലെ സീനിയര്‍ ക്ലര്‍ക്ക് പ്രദീപ് കുമാറിനെതിരേ മുമ്പും പരാതികള്‍. കഴിഞ്ഞ മൂന്നുവര്‍ഷമായി കടപ്ര പഞ്ചായത്ത് ഓഫീസില്‍ ജോലി നോക്കുന്ന ഇയാള്‍ക്കെതിരെ കൈക്കൂലിയുമായി ബന്ധപ്പെട്ട പരാതികളാണ് നേരത്തെയും ഉയര്ന്നിരുന്നിരുന്നത്. കെട്ടിട നികുതി വിഭാഗത്തിലായിരുന്ന സീനിയര്‍ ക്ലര്‍ക്കായി പ്രദീപ് പ്രവര്‍ത്തിച്ചിരുന്നത്. തകഴി സ്വദേശിയാണ്,ഇന്നലെ രാവിലെ 10ഓടെ പത്തനംതിട്ട വിജിലന്‍സ് ഡിവൈഎസ പി ഹരി വിദ്യാധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. വളഞ്ഞവട്ടം സ്വദേശിനി നല്കിയ പരാതിയിലാണ് നടപടി. ഒരു മാസം മുമ്പ് മറ്റൊരാളില്‍ നിന്നും വാങ്ങിയ ഭൂമിയില്‍ നില നിലനിന്നിരുന്ന കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം സ്വന്തം പേരിലേക്ക് മാറ്റുന്നതിനായാണ് പരാതിക്കാരി പ്രദീപ് കുമാറിനെ സമീപിച്ചത്. ഉടമസ്ഥാവകാശം മാറ്റി നല്‍കുന്നതിനായി 40000 രൂപയാണ് ഉദ്യോഗസ്ഥന് ആവശ്യപ്പെട്ടത്. അവസാനം 25000 രൂപ നല്‍കാമെന്ന് ധാരണയായി. ഇതിന് പ്രകാരം കഴിഞ്ഞ എട്ടിന് പൊടിയാടി ജംഗ്ഷന് സമീപം…
Read Moreആലപ്പുഴ മെഡിക്കൽ കോളജിൽ പെൺകുട്ടിക്കു മർദനമെന്നു പരാതി; വനിതാ സെക്യൂരിറ്റി ജീവനക്കാർക്കെതിരെ കേസെടുത്തു
അമ്പലപ്പുഴ:പതിമൂന്നുകാരിക്ക് മർദനമേറ്റ സംഭവത്തിൽ രണ്ട് വനിതാ സെക്യൂരിറ്റി ജീവനക്കാർക്കെതിരെ കേസെടുത്തു. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പതിമൂന്നുകാരിയെ വനിതാ സെക്യൂരിറ്റി ജീവനക്കാരി മർദിച്ച സംഭവത്തിൽ രണ്ട് ജീവനക്കാർക്കെതിരെ അമ്പലപ്പുഴ പോലീസ് കേസെടുത്തു. ഹരിപ്പാട് സ്വദേശിനിയായ പെൺകുട്ടി നൽകിയ പരാതിയിലാണ് കേസെടുത്തത്. സഹോദരിയുടെ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ടാണ് പതിമൂന്നുകാരിയും നടക്കാൻ ബുദ്ധിമുട്ടുള്ള അമ്മയും ആശുപത്രിയിൽ എത്തുന്നത്. ഇവർക്ക് ഭക്ഷണവും മറ്റും വാങ്ങികൊടുത്തിരുന്നത് പിതാവായ ജയൻ ആയിരുന്നു. എന്നാൽ കൂലിപ്പണിക്കാരനായ ജയൻ ശനിയാഴ്ച വീട്ടിൽ പോയപ്പോൾ ആശുപത്രിയിൽ കയറാനുള്ള പാസ് അബദ്ധത്തിൽ പോക്കറ്റിലിട്ട് കൊണ്ടുപോയി. ഉച്ചക്ക് കഞ്ഞിയുംവാങ്ങി പാസില്ലാതെ വാർഡിലേക്ക് കയറിയ പെൺകുട്ടിയോട് വനിതാ സെക്യൂരിറ്റി ജീവനക്കാരി മോശമായി സംസാരിക്കുകയും ഇത് ചോദ്യം ചെയ്ത പെൺകുട്ടിയുടെ കൈ പിടിച്ചുതിരിക്കുകയും തല കട്ടിലിൽ ഇടിക്കുകയും ആയിരുന്നെന്ന് പറയുന്നു. തുടർന്ന് സെക്യൂരിറ്റി ജീവനക്കാരിയും പെൺകുട്ടിയുമായി വാക്കേറ്റവും പിടിവലിയും നടന്നു. ഇത് ചില ജീവനക്കാർ മൊബൈലിൽ…
Read Moreഅപ്പര്‍കുട്ടനാട്ടില്‍ ചോളവും വിളയും! കര്‍ഷകനായി മാറിയത് ആറാംക്ലാസുകാരന്
നിരണം: അപ്പര്‍കുട്ടനാടന്‍ മേഖലയായ നിരണം പഞ്ചായത്തില്‍ ചോളം വിളയിച്ച് ശ്രദ്ധേയനാകുകയാണ് ആറാംക്ലാസ് വിദ്യാര്‍ഥി ഇവാന്. ഒരു പരീക്ഷണമായി ഇവാന് ടോം ജിജു തുടങ്ങിയ ഉദ്യമം ഇന്ന് അഞ്ചു സെന്റില്‍ വിളവെടുപ്പ് പാകത്തിനെത്തി. നെല്ലും തെങ്ങും മാത്രം കൃഷി ചെയ്യുന്ന അപ്പര്‍കുട്ടനാട്ടിലാണ് ഇവാന്റെ ചോളക്കൃഷി. നിരണം മാര്‍ത്തോമ്മന്‍ വിദ്യാപീഠത്തിലെ ആറാം ക്ലാസ് വിദ്യാര്‍ഥിയാണ്. ചെറുപ്പം മുതല്‍ കൃഷിയില്‍ താത്പര്യം പ്രകടിപ്പിച്ചിരുന്നു. വീട് നില്ക്കുന്ന 14 സെന്റില്‍ വീടും മുറ്റവും കഴിഞ്ഞ് ബാക്കിയുള്ള അഞ്ചു സെന്റ് സ്ഥലത്താണ് ചോളം കൃഷി ചെയ്തിരിക്കുന്നത്. മാതാപിതാക്കളുടെ പൂര്‍ണ പിന്തുണയിലാണ് കൃഷി. നൂറ് മൂടോളം ചോളം കൃഷി ചെയ്തിട്ടുണ്ട്. ഇതില്‍ നിറയെ ചോളം വിളയുകയും ചെയ്യുന്നു. ചാണകം മാത്രം വളമായിട്ടാണ് ഇവാന് തന്റെ ചോള കൃഷിയെ പരിപോഷിപ്പിക്കുന്നത്. രാവിലെയും വൈകുന്നേരവും വെള്ളം കൃത്യമായി ഒഴിക്കും. കീടങ്ങളുടെ ശല്യം ചോളത്തിനുണ്ടാകാത്തതിനു കാരണം യാതൊരു വിധമായ വളര്‍ച്ച…
Read More28 മുട്ടകളടക്കം മലമ്പാമ്പ് വീട്ടുവളപ്പിൽ! ഞെട്ടിവിറച്ച് വീട്ടുകാര്‍; മലമ്പാമ്പുകളുടെ സാന്നിധ്യം വർധിച്ചിട്ടുണ്ടെന്ന് പ്രദേശവാസികൾ
അരൂർ: അരൂരിൽ വീട്ടുവളപ്പിൽനിന്ന് 28 മുട്ടകൾ സഹിതം മലന്പാന്പിനെ പിടികൂടി. അരൂർ നാലാം വാർഡിലെ വിനയകുമാർ പൈയുടെ വീട്ടുവളപ്പിലാണ് മുട്ടയിട്ട് അടയിരിക്കുകയായിരുന്ന മലമ്പാമ്പിനെ കണ്ടത്. ആലപ്പുഴ ഫോറസ്റ്റ് ഓഫീസിനു കീഴിലെ അംഗീകൃത പാമ്പുപിടിത്തക്കാരനായ കെ.പി. രാധാകൃഷ്ണനെത്തി പാമ്പിനെ പിടികൂടുകയും മുട്ടകൾ ശേഖരിക്കുകയും ചെയ്തു. റാന്നി വനമേഖലയിൽ പാന്പിനെ മുട്ടകളടക്കം എത്തിക്കും. കായലോര പ്രദേശമായ അരൂരിൽ അടുത്തിടെയായി മലന്പാന്പുകളുടെ സാന്നിധ്യം വർധിച്ചിട്ടുണ്ടെന്ന് പ്രദേശവാസികൾ പറഞ്ഞു.
Read Moreപോലീസാകണമെന്ന ജീവിതാഭിലാഷം ചോർന്നുപോകാതെ സൂക്ഷിച്ചു! വീട്ടമ്മയിൽനിന്ന് എസ്ഐയിലേക്ക്; പള്ളിപ്പുറം പഞ്ചായത്തിലെ ആദ്യ വനിതാ എസ്ഐയായി ലിജിമോൾ
പൂച്ചാക്കൽ: പോലീസ് എന്ന സ്വപ്നം മനസിൽ കൊണ്ടുനടന്ന ലിജിമോൾ ഒടുവിൽ എസ്ഐ ആയി നിയമിതയായി. പള്ളിപ്പുറം പഞ്ചായത്തിന്റെ ചരിത്രത്തിൽ ആദ്യ വനിതാ എസ്ഐ എന്ന ബഹുമതി ലിജിമോൾക്ക് സ്വന്തം. ചേർത്തല പള്ളിപ്പുറം പഞ്ചായത്ത് മൂന്നാം വാർഡിൽ പടനിലത്ത് തിലകൻ-ലൈല ദമ്പതികളുടെ മൂന്നു മക്കളിൽ മൂത്തമകളായ പി.റ്റി. ലിജിമോൾ തന്റെ സ്വപ്ന സാക്ഷാത്കാരം മാതാപിതാക്കൾക്ക് സമർപ്പിക്കുകയാണ്. കഴിഞ്ഞദിവസം തൃശൂരിലെ പോലീസ് അക്കാദമിയിലെ പാസിംഗ് ഔട്ട് പരേഡ് പൂർത്തിയാക്കിയാണ് കാക്കിയണിഞ്ഞ് പോലീസ് സേനയുടെ ഭാഗമായത്. എഴുതിയ പിഎസ്സി പരീക്ഷകളിൽ പലതിലും ലിജിമോൾ വിജയിച്ചിരുന്നു. റവന്യു ഡിപ്പാർട്ട്മെന്റിൽ ലാസ്റ്റ് ട്രേഡ് ജോലി രാജിവച്ചാണ് പോലീസ് സേനയിൽ അംഗമായത്. സർക്കാർ ജോലി ചെയ്യുമ്പോഴും പോലീസാകണമെന്ന ജീവിതാഭിലാഷം ചോർന്നുപോകാതെ സൂക്ഷിക്കാൻ പഠനകാര്യത്തിലും മറ്റും പൂർണ പിന്തുണയുമായി ഭർത്താവ് പ്രശാന്ത് ഒപ്പമുണ്ടായിരുന്നുവെന്ന് ലിജിമോൾ പറയുന്നു. പള്ളിപ്പുറം പട്ടാര്യസമാജം ഹൈസ്കൂളിലും പാണാവള്ളി എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂളിലും…
Read Moreഡ്യൂട്ടി ഡോക്ടർ ചെവിയിൽ ടോർച്ച് അടിച്ച് നോക്കി, കുഴപ്പമില്ല..! വീട്ടിൽ എത്തിയിട്ടും വേദന സഹിക്കാൻ പറ്റാതെ കുട്ടിയുടെ കരച്ചില്; ഒടുവില്‍…
ആലപ്പുഴ: രാത്രിയിൽ ചെവിയിൽ പാറ്റ കയറിയതിനെത്തുടർന്ന് ആലപ്പുഴ ജനറൽ ആശുപത്രിയിലെത്തിച്ച മകനു വേണ്ട ചികിത്സ ലഭിച്ചില്ലെന്ന് അധ്യാപികയായ മാതാവ്. വേദന ശക്തമായതിനെതുടർന്ന് സ്വകാര്യ ആശുപത്രിയിലെത്തിച്ച് ചെവിൽനിന്നു പാറ്റയെ നീക്കം ചെയ്തു. നോർത്ത് ആര്യാട് കുരിശിങ്കൽ വീട്ടിൽ നിഷാ ക്ലീറ്റസിന്റെ പതിമൂന്നു വയസായ മകനെയാണ് പത്തിന് ജനറൽ ആശുപത്രിയിലെത്തിച്ചത്. കുട്ടി വേദനകൊണ്ട് കരഞ്ഞതിനെതുടർന്ന് ആശുപത്രിയിൽ വിളിച്ച് ഇഎൻടി ഡോക്ടർ ഉണ്ടെന്ന് ഉറപ്പുവരുത്തിയാണ് നിഷ മകനെ ആശുപത്രിയിലെത്തിച്ചത്. ഡ്യൂട്ടി ഡോക്ടർ കാതിൽ ടോർച്ച് അടിച്ച് നോക്കി കുഴപ്പമില്ലെന്ന് പറഞ്ഞ് വേദനസംഹാരി ഗുളിക മാത്രം നല്കി. വീട്ടിൽ എത്തിയിട്ടും വേദന സഹിക്കാൻ പറ്റാതെ കുട്ടി കരഞ്ഞതിനെതുടർന്ന് ഇന്നലെ രാവിലെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ച് ചെവിൽനിന്നു പാറ്റയെ നീക്കം ചെയ്തു. നിരുത്തരവാദപരമായി പെരുമാറിയ ജനറൽ ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടർ, ഡ്യൂട്ടിയിലുണ്ടായിരുന്നിട്ടും കുട്ടിക്ക് ആവശ്യമായ ചികിൽസ നൽകാതിരുന്ന ഇഎൻടി ഡോക്ടർ എന്നിവർക്കെതിരേ ഉചിതമായ നിയമ…
Read Moreഭര്‍തൃമാതാവിനെ യാത്രയാക്കാന്‍ എത്തി, ഒടുവില്‍…! ട്രെയിനടിയില്‍പ്പെട്ട് യുവതി മരിച്ചു; സംഭവം തിരുവല്ലയില്‍…
തിരുവല്ല: ഭര്‍തൃമാതാവിനെ യാത്രയാക്കാനെത്തിയ യുവതി തിരുവല്ല റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനില്‍ നിന്നും വീണു മരിച്ചു. കുന്നന്താനം ചെങ്ങരൂര്‍ചിറ സ്വദേശി അനു ഓമനക്കുട്ടനാണ് (32) മരിച്ചത്. ഇന്നലെ രാവിലെ 11ഓടെയായിരുന്നു സംഭവം. ശബരി എക്സ്പ്രസില്‍ ഹൈദരാബാദിലേക്ക് പോകുകയായിരുന്ന ഭര്‍തൃമാതാവിനെ യാത്രയാക്കാന്‍ എത്തിയതായിരുന്നു അനു. ലഗേജ് കംപാര്ട്ടുമെന്റിനുള്ളില് എത്തിച്ച് പുറത്തേക്കിറങ്ങവേ ട്രെയിന്‍ നീങ്ങിത്തുടങ്ങിയിരുന്നു. തിടുക്കത്തില്‍ ട്രെയിനില്‍ നിന്നും ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ കാല് വഴുതി ട്രെയിനിനടിയിലേക്ക് വീഴുകയായിരുന്നു. ഇരുകാലുകളും അറ്റ നിലയിലായിരുന്ന അനുവിനെ ഉടന്‍തന്നെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.
Read Moreവാഹനം വാടകയ്ക്കെടുത്ത് മറിച്ചുവില്പന: 27 വയസിനിടെ ലക്ഷങ്ങളുടെ തട്ടിപ്പ്; യുവാവിനെതിരെ പരാതി പ്രവാഹം
ചെങ്ങന്നൂർ: വ്യാജ ലോജിസ്റ്റിക് കമ്പനിയുടെ പേരിൽ വാഹനങ്ങൾ കരാറിലെടുത്തു മറിച്ചു വിൽക്കുന്ന യുവാവ് പിടിയിൽ. പാലക്കാട് ചിറ്റൂർ പെരുവമ്പ് വെള്ളീശരം ചെറുവട്ടത്ത് വീട്ടിൽനിന്ന് എറണാകുളം കാക്കനാട് തേവയ്ക്കൽ പുത്തൻപുരയ്ക്കൽ ലൈൻ 48 -ൽ താമസിക്കുന്ന കാർത്തിക് (27) ആണ് ചെങ്ങന്നൂർ പോലീസിന്റെ പിടിയിലായത്. ചെങ്ങന്നൂർ അങ്ങാടിക്കൽ തുണ്ടത്തുമലയിൽ ഉഷാ അനിൽ കുമാർ ചെങ്ങന്നൂർ പോലീസിൽ നൽകിയ പരാതിയെതുടർന്നാണ് അറസ്റ്റ്. ഉഷയുടെ മകൻ അഭിജിത് അനിൽകുമാറിന്റെ ഉടമസ്ഥതയിലുള്ള കെ.എൽ. 30-ജെ 2075 എന്ന മഹീന്ദ്ര ബൊലേറോ പിക്കപ്പ് വാൻ 26,000 രൂപ മാസ വാടകയ്ക്കു നവംബറിൽ കാർത്തിക് എടുത്തിരുന്നു. എറണാകുളത്തുള്ള ഒരു ലോജിസ്റ്റിക് സർവീസ് മാനേജിംഗ് കമ്പനിയുടെ ആവശ്യത്തിനെന്നു പറഞ്ഞായിരുന്നു വാഹനം ഇടപാടു നടത്തിയത്. അഡ്വാൻസ് തുകയായി 30, 000 രൂപ ഉടൻ കൈമാറുമെന്നും പ്രതിമാസയിനത്തിൽ വരുന്ന വാടക തുക ഉടമയുടെ ബാങ്ക് അക്കൗണ്ട് വഴി നൽകുമെന്നുമായിരുന്നു കരാറിലെ…
Read Moreകരുവാറ്റ അപകടം: ഡ്രൈവറുടെ അശ്രദ്ധയെന്ന് പ്രാഥമിക നിഗമനം
caഅടൂര്‍: ബൈപാസിലൂടെ എത്തിയ കാര്‍ നിയന്ത്രണംവിട്ട് എതിര്‍ദിശയില്‍ കയറി കനാലിലേക്കു മറഞ്ഞത് ഡ്രൈവറുടെ പിഴവോ അശ്രദ്ധയോ മൂലമെന്നു പ്രാഥമിക നിഗമനം. പോലീസും മോട്ടോര്‍ വാഹനവകുപ്പും നടത്തിയ പരിശോധനയിലാണ് അലക്ഷ്യമായ ഡ്രൈവിംഗിനിടെയാണ് അപകടമെന്ന നിഗമനമാണുള്ളത്. ഇക്കാര്യത്തില്‍ അപകടത്തില്‍പെട്ട വാഹനത്തിന്റെ വിശദ പരിശോധന അടക്കം ഇന്നു നടക്കും. ഇന്നലെ ഉച്ചയ്ക്ക് അടൂര്‍ കരുവാറ്റ കെഐപി കനാലിലേക്കു കാര്‍ മറിഞ്ഞ് മൂന്ന് സ്ത്രീകള്‍ മരിച്ചത്. വാഹനത്തിലുണ്ടായിരുന്ന നാലുപേര്‍ പരിക്കുകളോടെ രക്ഷപെട്ടു. കൊല്ലം ആയുര്‍ സ്വദേശികളാണ് കാറിലുണ്ടായിരുന്നത്. വിവാഹവുമായി ബന്ധപ്പെട്ട് പുടവ കൊടുക്കാന്‍ വരന്റെ വീട്ടില്‍ നിന്നു വധു ഗൃഹത്തിലേക്കു പുറപ്പെട്ട സംഘത്തിലെ ഒരു വാഹനമാണ് ് അപകടത്തില്‍ പെട്ടത്. വരന് അമല്‍ ഷാജിയുടെ സഹോദരന് അഖില്‍ ഷാജിയുടെ പേരിലുള്ള കാറാണ് മറിഞ്ഞത്. ഈ കാര്‍ ഓടിച്ചിരുന്നത് ഈ കുടുംബത്തിലെ സ്ഥിരം ഡ്രൈവര്‍ ശരത് ആയിരുന്നു. അടൂര്‍ ബൈപാസില്‍ സംഘത്തിലെ മറ്റു കാറുകള്‍…
Read More