ചേർത്തല: തെറ്റാലികൊണ്ട് മീൻ പിടിക്കുന്ന യുവാവ് നവ മാധ്യമങ്ങളിൽ സൂപ്പർ സ്റ്റാറായി. ചേർത്തല നഗരസഭ 28-ാം വാർഡിൽ പള്ളിക്കശേരി വിഷ്ണു മാമച്ചൻ (29) ആണ് സ്വന്തമായി രൂപകല്പന ചെയ്ത ചൂണ്ടകൊണ്ട് മുന്തിയയിനം മത്സ്യങ്ങളെ നിമിഷനേരം കൊണ്ട് പിടിക്കുന്നത്. 30 മുതൽ 50 മീറ്റർ വരെ ദൂരെയുള്ള മീനുകളെ ലക്ഷ്യം നോക്കി ഒറ്റയടിക്കു പിടികൂടും. നൂല് വലിച്ചെടുക്കുമ്പോൾ കിലോയോളം തൂക്കമുള്ള കരിമീനാണ് കിട്ടുക. ചേർത്തല ടിബി കനാലിൽ ചൂണ്ടയിട്ട് മീൻ പിടിച്ച് സമൂഹമാധ്യമങ്ങളിൽ വൈറലായ വിഷ്ണുവിന് ഇതൊക്കെ നിസാരമാണ്. പതിവ് ചൂണ്ടയിടൽ ആരോ മൊബൈൽ ഫോണിൽ പകർത്തിയതോടെ താരമായിരിക്കുകയാണ്. തെറ്റാലിയുടെ നടുക്കുള്ള റബർ ഭാഗം മാറ്റി ടങ്കീസ് കെട്ടിയൊരുക്കും. വേറെ 30 മീറ്റർ നീളത്തിലെ ടങ്കീസ് മുളയിൽ ഘടിപ്പിക്കും. ടങ്കീസിന്റെ അവസാനം കുടക്കമ്പി മുളയിൽ ചുറ്റി അഗ്രം കൂർപ്പിച്ച ഉടക്കുകമ്പി ഘടിപ്പിക്കും. ഇത്രയുമാണ് ഉപകരണം. കനാലിൽ മീനിനെ സൂക്ഷ്മമായി…
Read MoreCategory: Alappuzha
സഹോദരിക്ക് മോശം സന്ദേശം അയച്ചതിനെ ചൊല്ലി തർക്കം; മാരകായുധങ്ങളുമായെത്തിയ സംഘം യുവാവിനെ അടിച്ചു കൊന്നു
പൂച്ചാക്കൽ: അഞ്ചംഗ സംഘത്തിന്റെ ആക്രമണത്തിൽ യുവാവ് മരിച്ച സംഭവം യുവതിക്ക് മോശം സന്ദേശം അയച്ചതിനെച്ചെല്ലിയുള്ള തർക്കത്തെ തുടർന്ന്. തൈക്കാട്ടുശേരി പഞ്ചായത്തിൽ അഞ്ചാം വാർഡിൽ രോഹിണിയിൽ വിപിൻ ലാൽ (37) ആണ് അഞ്ചംഗസംഘത്തിന്റെ ആക്രമണത്തിൽ മരിച്ചത്. പ്രതികളിൽ ഒരാളായ തൈക്കാട്ടുശേരി പഞ്ചായത്തിൽ ഒമ്പതാം വാർഡിൽ സുജിത്(27) നെ പൂച്ചാക്കൽ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പോലീസ് പറയുന്നത്സംഭവത്തെപ്പറ്റി പോലീസ് പറയുന്നത് ഇങ്ങനെ.കഴിഞ്ഞ ദിവസം പ്രതികളിൽ ഒരാളുടെ അച്ഛന്റെ ഫോണിൽ നിന്നു വിപിന്റെ സുഹൃത്തുക്കളായ വിവേക്, അനീഷ് എന്നിവരിൽ ഒരാളുടെ സഹോദരിയുടെ ഫോണിലേക്ക് മോശം സന്ദേശം അയച്ചിരുന്നു. ഇതിനെ വിപിൻ ലാലും സുഹൃത്തുക്കളും കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. സംഭവദിവസം രാത്രി പതിനൊന്നോടെ മാരക ആയുധങ്ങളുമായി വന്ന പ്രതികൾ വിപിനെയും സുഹൃത്തുക്കളെയും ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ തലയ്ക്ക് അടിയേറ്റ് നിലത്തു വീണ വിപിനെ സുഹൃത്തുക്കൾ തുറവൂർ ഗവൺമെൻ്റ് ആശുപത്രിയിലും അവിടന്ന് വണ്ടാനം…
Read Moreവ്യാജ സീലും താലൂക്ക് ഓഫീസറുടെ വ്യാജ ഒപ്പും ശരിയായപ്പോൾ പോക്കറ്റിൽ വീണത് 54 ലക്ഷം; കാര്‍ഷിക വികസന ബാങ്കിനു വേണ്ടി ഭൂമിയിടപാട്;തട്ടിപ്പ് പൊളിച്ചതിങ്ങനെ…
പത്തനംതിട്ട: സംസ്ഥാന കാര്‍ഷിക ഗ്രാമവികസന ബാങ്കിന്റെ ഭൂമിയിടപാടില്‍ വ്യാജരേഖ ചമച്ച് 54 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയെന്ന കേസില്‍ രണ്ടുപേരെക്കൂടി പോലീസ് അറസ്റ്റു ചെയ്തു ജാമ്യത്തില്‍ വിട്ടു. കേസിലെ രണ്ടാം പ്രതി ജെ. ഫാറൂഖ്, മൂന്നാം പ്രതി മൈലപ്ര സ്വദേശി ബിനു സൈമണ്‍ എന്നിവരെയാണ് വഞ്ചിയൂര്‍ ഇന്‍സ്പെക്ടര്‍ ദിപിന്, എസ്്ഐ അനില്‍കുമാര്‍ എന്നിവര്‍ ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരായി അറസ്റ്റ് വരിക്കുകയായിരുന്നു. ഒരു ലക്ഷം രൂപ ബോണ്ടായി കെട്ടിവയ്ക്കുകയും ചെയ്തു. ഇവരെ ജാമ്യത്തില്‍ വിട്ടയച്ചു. ഫാറൂഖും ബിനുവും വസ്തു ഇടപാടില്‍ ഇടനിലക്കാരായിരുന്നുവെന്നു പറയുന്നു. വ്യാജസീൽവിവരാവകാശ പ്രവര്‍ത്തകനായ റഷീദ് ആനപ്പാറയാണ് വിവരാവകാശ നിയമ പ്രകാരം തട്ടിപ്പ് പുറത്തു കൊണ്ടു വന്നത്. ഒന്നാം പ്രതിയായ വസ്തു ഉടമ ചിറ്റൂര്‍ ഇളങ്ങള്ളൂര്‍ എ.എം. രാജുവിനെ നേരത്തേ തന്നെ അറസ്റ്റ് ചെയ്തിരുന്നു. തട്ടിപ്പ് നടത്തുന്നതിനായി കോഴഞ്ചേരി താലൂക്ക് ഓഫീസിന്റെ…
Read Moreസച്ചുവിന്റെ കരവിരുതിൽ ചിതൽമണ്ണിൽ പിറവിയെടുക്കുന്നത് ജീവൻ തുടിക്കുന്ന ശില്പങ്ങൾ! ഇവയുടെ നിർമാണത്തിനായി ഉപയോഗിക്കുന്നത് ഈർക്കിൽ മാത്രം
കോന്നി: മണ്ണിൽ ജീവൻ തുടിക്കുന്ന ശില്പങ്ങൾ ഒരുക്കുകയാണ് സച്ചു. അതും ചിതൽപ്പുറ്റിൽ നിന്നും ലഭിക്കുന്ന മണ്ണ് ഉപയോഗിച്ച്. കോന്നി ഐരവൺ സ്വദേശിയായ സച്ചു എസ്. കൈമൾ എന്ന പ്ലസ് വൺ വിദ്യാർഥി, ശില്പകലയിൽ യാതൊരു വിധ പരിശീലനം ലഭിക്കാതെയാണ് നൂറുകണക്കിനു ശില്പങ്ങൾ ഒരുക്കിയിരിക്കുന്നു. ചിത്രങ്ങൾ നോക്കിയും ഇന്റർനെറ്റിൽ പരതിയുമാണ് ഓരോ ശില്പങ്ങളും വാർത്തെടുത്തിരിക്കുന്നത്. നാലാം ക്ലാസിൽ പഠിക്കുമ്പോൾ തന്നെ ഇംഗ്ലീഷ് അധ്യാപകന് ഗണപതിയുടെ ഒരു ചെറു രൂപം നിർമിച്ചു നല്‍കിയാണ് സച്ചു ശില്പകലയിൽ സാന്നിധ്യം പുറംലോകത്തെ അറിയിക്കുന്നത്. ഈ ചെറുപ്രായത്തിൽ തന്നേ ചിതൽപ്പുറ്റിൽ ആയിരത്തിലധികം ശില്പങ്ങൾ നിർമിച്ച കലാകാരൻ നിരവധി ചിത്രങ്ങൾ വരച്ചിട്ടുമുണ്ട്. മഹാത്മാഗാന്ധി, ഇന്ദിരാ ഗാന്ധി, പിണറായി വിജയൻ, ഗൗരിയമ്മ, വയലാർ രാമവർമ, സുഗതകുമാരി, ശ്രീനാരായണ ഗുരു, കുമാരനാശാൻ, കുഞ്ഞുണ്ണി മാഷ്, ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത അങ്ങനെ നൂറു കണക്കിന് പ്രമുഖ വ്യക്തിത്വങ്ങളുടെ ജീവൻ തുടിക്കുന്ന…
Read Moreരോഗി മരിച്ചതായി ബന്ധുക്കള്‍ക്കു വിവരം നൽകി; ആംബുലൻസുമായി ബന്ധുക്കൾ എത്തിയപ്പോൾ…! മെഡി. കോളജിന്റെ അനാസ്ഥ തുടർക്കഥ
അന്പലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കോവിഡ് തീവ്രപരിചരണ വിഭാഗത്തിലെ ജീവനക്കാരുടെ ഭാഗത്ത് വീണ്ടും ഗുരുതരവീഴ്ച. മരിച്ച രോഗിയുടെ മൃതദേഹം മാറി നല്കിയ വിവാദം കെട്ടടങ്ങുന്നതിനു മുന്‍പ് ജീവിച്ചിരിക്കുന്ന രോഗി മരിച്ചതായി ബന്ധുക്കള്‍ക്കു വിവരം നൽകി. ആംബുലൻസുമായി ബന്ധുക്കൾ എത്തിയപ്പോൾ രോഗി മരിച്ചിട്ടില്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. കായംകുളം ഭരണിക്കാവ് കോയിക്കൽ മീനത്തേതില്‍ രമണൻ(47) മരണമടഞ്ഞുവെന്നാണ് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്നും ബന്ധുക്കളെ വിവരമറിയിച്ചത്. കോവിഡ് ബാധിതനായ രമണനെ കഴിഞ്ഞ 29 നാണ് വണ്ടാനം ആശുപത്രിയിലെത്തിച്ചത്. നില വഷളായതിനെത്തുടർന്ന് വെന്റിലേറ്ററിലേക്കു മാറ്റി. ഇതിനിടെ വെള്ളിയാഴ്ച വൈകുന്നേരം ഇദ്ദേഹം മരിച്ചുവെന്ന് ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് മൃതദേഹം കൊണ്ടുപോകാനായി ശനിയാഴ്ച രാവിലെ 10ന് ആംബുലൻസുമായെത്തിയപ്പോഴാണ് ഇദ്ദേഹം മരിച്ചിട്ടില്ലെന്ന് അറിയുന്നത്. രമണൻ മരിച്ചുവെന്ന് ആശുപത്രി അധികൃതർ നൽകിയ വിവരമനുസരിച്ച് വീട്ടിൽ സംസ്കാരത്തിനായി എല്ലാം ഒരുക്കങ്ങളും നടത്തിയിരുന്നുവെന്ന് ബന്ധുവായ സുജിത് പറഞ്ഞു. കഴിഞ്ഞദിവസം…
Read Moreകാൻസർ ബാധിച്ച് അവശനിലയിലായിരുന്നപ്പോൾ അപേക്ഷിച്ച റേഷൻ കാർഡ് രണ്ടാം ചരമവാർഷികത്തിലും എത്തിയിട്ടില്ല!
ചെങ്ങന്നൂർ: കാൻസർ രോഗത്താൽ അവശ നിലയിൽ കഴിയുന്പോൾ റേഷൻ കാർഡിന്റെ വിഭാഗം മാറ്റലിനായി അപേക്ഷിച്ച കാർഡ് ഭർത്താവിന്റെ രണ്ടാം ചരമവാർഷികത്തിലും ലഭിക്കാതെ ചെറിയനാട് സ്വദേശിനി ബിന്ദുവും മക്കളും. ചെറിയനാട്ടെ വാടക വീട്ടിലാണ് വിജയകുമാറും ഭാര്യ ബിന്ദുവും മക്കളും കഴിഞ്ഞിരുന്നത്. സ്വന്തമായി വീടില്ലെങ്കിലും കൈയിലുണ്ടായിരുന്നത് സാമ്പത്തികമായി മുൻപന്തിയിൽ നിൽക്കുന്ന പൊതുവിഭാഗത്തിനുള്ള വെള്ള റേഷൻ കാർഡായിരുന്നു. ഇതിനിടയിൽ വിജയകുമാർ കാൻസർ രോഗത്തിന് കീഴ്പ്പെട്ടു. ചികിത്സ ആവശ്യങ്ങൾക്കായി കാരുണ്യ പദ്ധതിയിൽ ഉൾപ്പെടണമെങ്കിൽ സാമ്പത്തികമായി പിന്നാക്കം നിൽകുന്നവർക്കുള്ള റേഷൻ കാർഡ് വേണം. രണ്ടു വർഷം പിന്നിടുന്പൊഴുംഇതിനായി അപേക്ഷകളുമായി പല തവണ ചെങ്ങന്നൂർ താലൂക്ക് സപ്ലൈ ഓഫീസിൽ കയറിയിറങ്ങി. കളക്ടർക്കും അപേക്ഷ നൽകി. ഒടുവിൽ 2019 മേയ് മാസത്തിൽ ചികിത്സ ആവശ്യം പരിഗണിച്ചു നിലവിലെ കാർഡ് സ്റ്റേറ്റ് പ്രയോറിറ്റിയിലേക്ക് മാറ്റാൻ കളക്ടർ ഉത്തരവിട്ടു. എന്നാൽ അതിലും തുടർ നടപടിയുണ്ടായില്ലെന്നു ബിന്ദു പറയുന്നു. സെപ്റ്റംബർ മാസം…
Read Moreസ്ത്രീകള്‍ കയറാന്‍ പാടില്ലായിരുന്നു;പള്ളിയോടത്തിലെ ഫോട്ടോഷൂട്ട്; സീരിയൽ താരത്തെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു
ആറന്മുള: പള്ളിയോടത്തിൽ കയറി ഫോട്ടോഷൂട്ട് നടത്തിയ സീരിയൽ താരം നിമിഷ ബിജോയിയെ പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. പള്ളിയോടസംഘം നൽകിയ പരാതിയിലാണ് അറസ്റ്റ് നടപടിയുണ്ടായത്. ഓതറ പുതുക്കുളങ്ങര പള്ളിയോടത്തില്‍ കയറിയാണ് അനുമതി ഇല്ലാതെ താരം ഫോട്ടോഷൂട്ട് നടത്തിയത്. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതിന് പിന്നാലെ നിമിഷയ്ക്ക് എതിരെ രൂക്ഷമായ സൈബര്‍ ആക്രമണം നടന്നിരുന്നു. പള്ളിയോടത്തില്‍ സ്ത്രീകള്‍ കയറാന്‍ പാടില്ലെന്നാണ് ആചാരം. മാത്രമല്ല പാദരക്ഷ ഉപയോഗിച്ച് പളളിയോടത്തില്‍ ആരും കയറാറില്ല. ഷൂസിട്ടായിരുന്നു പള്ളിയോടത്തില്‍ കയറിയുളള നിമിഷയുടെ ഫോട്ടോഷൂട്ട്.
Read Moreകണ്ണനെ സ്വീകരിച്ച് കോന്നി ആനത്താവളം; കുട്ടിക്കൊമ്പന് കൂട്ടുകാരായി അഞ്ചുപേർ
കോന്നി: ആനത്താവളത്തില്‍ പുതിയ അതിഥിയായി കണ്ണന് എത്തി. കൊച്ചുകോയിക്കല്‍ ഫോറസ്റ്റ് സ്റ്റേഷനില്‍ നിന്നുമാണ് കണ്ണനെ കോന്നി ആനത്താവളത്തിലെത്തിച്ചത്. കഴിഞ്ഞ ഓഗസ്റ്റ് 19ന് ഉച്ചയ്ക്കാണ് ഒന്നരവയസ് വരുന്ന കുട്ടിക്കൊന്പനെ ആങ്ങമൂഴി കിളിയെറിഞ്ഞാന്‍കൊല്ല് ചെക്ക്പോസ്റ്റിനു സമീപത്തു നിന്ന് ലഭിച്ചത്. പിന്നീട് കുട്ടിയാനയെ വനത്തിലേക്ക് തിരികെ അയയ്ക്കാന്‍ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടതോടെ കൊച്ചുകോയിക്കല്‍ ഫോറസ്റ്റ് സ്റ്റേഷനിലെത്തിച്ച് പാര്‍പ്പിച്ചിരിക്കുകയായിരുന്നു. കോന്നിയിലെത്തിച്ച കുട്ടിയാനയെ റേഞ്ച് ഓഫീസറുടെ പഴയ ക്വാര്‍ട്ടേഴ്സ് മുറ്റത്ത് മുള കൊണ്ട് പ്രത്യേകം തയാറാക്കിയ കൂട്ടിലാണ് പാര്‍പ്പിച്ചിട്ടുള്ളത്. കോവിഡ് നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ സന്ദര്‍ശകര്‍ക്കു പ്രവേശനം ഉണ്ടായിരുന്നില്ല. മൂന്ന് പാപ്പാന്മാരടക്കം വെറ്ററിനറി ഡോക്ടര്‍ ശ്യാം ചന്ദ്രന്റെ നേതൃത്വത്തിലുള്ള സംരക്ഷണയിലാണ് ഇനി കുട്ടിക്കൊന്പന്‍. ഇണങ്ങിയ ശേഷം കണ്ണനെ ആനക്കൂട്ടിലേക്ക് മാറ്റുമെന്നും ആരോഗ്യസ്ഥിതി തൃപ്തികരമാണന്നും റേഞ്ച് ഓഫീസര്‍ പറഞ്ഞു. ആനക്കൂട്ടിലേക്കു മാറ്റുന്നതിനു മുന്നോടിയായി പൂര്‍ത്തിയാക്കേണ്ട പരിശോധനകള്‍ നടത്തിയ ശേഷമാണ് എത്തിച്ചത്. ഇതോടെ ആനത്താവളത്തിലെ ആനകളുടെ എണ്ണം ആറായി.…
Read Moreഈ വിവാഹത്തിന് പത്തരമാറ്റ്..! കാലുകള്‍ തളര്‍ന്ന് വീല്‍ചെയറില്‍ ജീവിതം തള്ളിനീക്കുന്ന വിനീതയുടെ വിവാഹ സ്വപ്നങ്ങള്‍ക്ക് സാക്ഷാത്കാരം
മാവേലിക്കര: കാലുകള്‍ തളര്‍ന്ന് വീല്‍ചെയറില്‍ ജീവിതം തള്ളിനീക്കുന്ന വിനീതയുടെ വിവാഹ സ്വപ്നങ്ങള്‍ക്ക് സാക്ഷാത്കാരം. മനുഷ്യ സ്നേഹത്തിന്റെ മഹാശക്തിയായി സുബ്രഹ്മണ്യനും സിപിഎം ചെട്ടികുളങ്ങര ലോക്കല്‍ കമ്മറ്റിയും മുന്നില്‍ നിന്നതോടെ വിനീതയുടെ സ്വപ്നവും പൂവണിഞ്ഞു. മറ്റം മഹാദേവര്‍ ക്ഷേത്രത്തില്‍, ഒരു നാടിനെ സാക്ഷിയാക്കി പാലക്കാട് തൃത്താല മച്ചിങ്ങല്‍ വീട്ടില്‍ പരേതനായ അപ്പുക്കുട്ടന്റെയും ശാരദയുടെയും മകന് സുബ്രഹ്മണ്യന് വിനീതയുടെ കഴുത്തില്‍ താലി ചാര്‍ത്തി. ചെട്ടികുളങ്ങര ഈരേഴ വടക്ക് വിനീഷ് ഭവനത്തില്‍ വേണുഗോപാലിന്റെയും ഓമനയുടെയും മകള്‍ വിനീതയുടെ ജീവിതമറിഞ്ഞ സുബ്രഹ്മണ്യന് വിവാഹം കഴിക്കാന്‍ തയ്യാറാവുകയായിരുന്നു. വിവാഹത്തിനു പണം കണ്ടെത്താനാവാതെ കുഴഞ്ഞ വിനീതയുടെ കുടുംബത്തെ സഹായിക്കാന്‍ സിപിഎം ചെട്ടികുളങ്ങര വടക്ക് ലോക്കല്‍ കമ്മറ്റി മുന്നിട്ടിറങ്ങി. വിനീതയുടെ (34) വിവാഹം നടത്താന്‍ സിപിഎം ചെട്ടികുളങ്ങര വടക്ക് ലോക്കല്‍ കമ്മറ്റി തീരുമാനിച്ചത് ഒരുമാസം മുമ്പാണ്. ലോക്കല്‍ സെക്രട്ടറി കെ. ശ്രീപ്രകാശ് കണ്‍വീനറായി സംഘാടക സമിതി രൂപീകരിച്ച് ആരംഭിച്ച…
Read Moreകുട്ടനാട്ടിൽ സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം; വഴിയരികിൽ നിർത്തിയിട്ടിരുന്ന കാറുൾപ്പെടെ ആറു വാഹനങ്ങൾ കത്തിച്ചു
ആലപ്പുഴ: കുട്ടനാട്ടിൽ സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം. വഴിയരികിൽ പാർക്ക് ചെയ്തിരുന്ന നിരവധി വാഹനങ്ങൾ കത്തിച്ചു. കൈനകരി പഞ്ചായത്തിൽ വ്യാഴാഴ്ച പുലർച്ചെയോടെയാണ് സംഭവം. കാറുകളും ബൈക്കുകളുമാണ് അജ്ഞാതർ കത്തിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി. പുലർച്ചയോടെ ബൈക്കിൽ എത്തിയ ഒരു സംഘമാണ് വണ്ടികൾ കത്തിച്ചെന്നാണ് നാട്ടുകാർ പറയുന്നത്. വാഹനങ്ങൾ നിർത്തിയിട്ട സ്ഥലങ്ങളിലെ വഴി വിളക്ക് നശിപ്പിച്ച ശേഷമാണ് ആക്രമണം നടത്തിയത്.
Read More