ഹരിപ്പാട് : കോവിഡ് ബാധിച്ചു അമ്മയും മകനും മണിക്കൂറുകളുടെ ഇടവേളയിൽ മരിച്ചു. ഹരിപ്പാട് വെട്ടുവേനി നെടുവേലിൽ ഇല്ലത്ത് ദാമോദരൻ നമ്പൂതിരിയുടെ ഭാര്യ ശ്രീദേവി അന്തർജനം (ഗീത- 59) മകൻ സൂര്യൻ ഡി. നമ്പൂതിരി (31) എന്നിവരാണ് മരിച്ചത്. ഇരുവരും വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സൂര്യൻ ഇന്നലെ രാത്രി 11നും മാതാവ് ശ്രീദേവി അന്തർജനം ഇന്നു രാവിലെ 7.30-നുമാണ് മരിച്ചത്. ഓഗസ്റ്റ് 31ന് കോവിഡ് സ്ഥിരീകരിക്കുകയും തുടർന്നു വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയുമായിരുന്നു. എന്നാൽ, ഇവർക്കു മൂന്നു ദിവസം കഴിഞ്ഞു ശ്വാസതടസം അനുഭവപ്പെട്ടതിനെത്തുടർന്നു വണ്ടാനം മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയ്ക്കിടയിൽ സ്ഥിതി വഷളാവുകയും ആദ്യം മകനും മണിക്കൂറുകൾക്കുള്ളിൽ അമ്മയും മരിക്കുകയായിരുന്നു. സൂര്യനാരായണന്റെ ഭാര്യ: അതിഥി സൂര്യ. മകൻ: കൽക്കി സൂര്യ (മൂന്നുമാസം).
Read MoreCategory: Alappuzha
ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവതിയെ പ്രണയത്തിൽ വീഴ്ത്തി; പിന്നെ പീഡനം; അമ്പലപ്പുഴയിലെ സംഭവകഥയിങ്ങനെ…
അമ്പലപ്പുഴ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ.പുറക്കാട് പഞ്ചായത്ത് പഴയങ്ങാടി കടപറ വീട്ടിൽ മനോജി (മനു -21) നെയാണ് അമ്പലപ്പുഴ സി.ഐ: എസ്. ദ്വിജേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റ് ചെയ്തത്. ഇൻസ്റ്റ ഗ്രാമിലൂടെ പരിചയപ്പെടുകയും പ്രേമം നടിച്ച് ബൈക്കിൽ കൊണ്ടു പോയി അമ്പലപ്പുഴ റെയിൽവെ സ്റ്റേഷൻ പരിസരത്തു വെച്ച് ലൈംഗികമായി പീഡിപ്പിച്ചുവെന്നുമാണ് കേസ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ പിന്നീട് റിമാന്റ് ചെയ്തു.എസ്.ഐ: ടോൾസൻ.പി.ജോസഫ്, സിവിൽ പോലീസ് ഓഫീസർമാരായ പ്രദീപ്, മനീഷ്, സുനിൽ, ജോജി, റിനു വർഗീസ്, അനീഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
Read Moreജോലിക്കിടെ നെഞ്ചിൽ തറച്ചുകയറിയ ഇരുമ്പുചീള് കൊണ്ടു നിന്നത് ശ്വാസകോശത്തിൽ; മൂന്ന് മണിക്കൂർ നീണ്ട ആലപ്പുഴ മെഡിക്കൽ കോളജിലെ ശസ്ത്രക്രിയയിലൂടെ മനോഹരന് പുതുജീവൻ
അമ്പലപ്പുഴ: ജോലിക്കിടെ നെഞ്ചിൽ തറച്ച ഇരുമ്പുചീള് മണിക്കൂറുകൾ നീണ്ട ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു . വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലെ കാർഡിയോതൊറാസിക് സർജറി വിഭാഗത്തിലെ ഡോക്ടർമാർ ഉൾപ്പടെയുള്ളവരുടെ സംഘമാണ് അത്യാസന്ന നിലയിലെത്തിച്ച ഗൃഹനാഥനെ മൂന്ന് മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്നത്. മണ്ണഞ്ചേരി സ്വദേശി മനോഹരനാ(64) നാണ് ഹൈഡ്രോളിക് മെഷീൻ ഉപയോഗിച്ച് ഡ്രിൽ ചെയ്യുന്നതിനിടെ 4 സെൻറീമീറ്റർ നീളം വരുന്ന ആണി രൂപത്തിലുള്ള ഇരുമ്പു ചീള് നെഞ്ചിൽ ആഴത്തിൽ തറച്ചത്. സ്ഥാപനത്തിൽ ഒപ്പമുണ്ടായിരുന്നവർ ചേർന്ന് മനോഹരനെ ഉടൻ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു.ശ്വാസമെടുക്കാൻ ഏറെ ബുദ്ധിമുട്ടിയിരുന്ന മനോഹരനെ കാർഡിയോ തൊറാസിക് സർജനും ഈ വിഭാഗത്തിന്റെ മേധാവിയുമായ ഡോ.രതീഷിന്റെ നേതൃത്വത്തിലുള്ള സംഘം പരി ശോധിച്ചു. ഇരുമ്പു ചീള് ശ്വാസകോശത്തിൽ തറച്ചതായി കണ്ടെത്തിയ ഉടനെ തന്നെ അടിയന്തര ശസ്ത്രക്രിയക്കു വിധേയനാക്കി ആണി പുറഞ്ഞെടുത്തു. തുടർന്ന് ആറ് ദിവസം നീണ്ട പരിചരണവും…
Read Moreകാശുകൊടുത്ത് വാങ്ങിയ മദ്യം മാർത്താണ്ഡൻ ബിജു പിടിച്ചു വാങ്ങി കുടിച്ചു; കത്തിക്ക് കുത്തി വീഴ്ത്തി കലിപ്പ് തീർത്ത് നാൽവർസംഘം
അമ്പലപ്പുഴ; മദ്യം പിടിച്ചു വാങ്ങിയതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ യുവാവിനെ കുത്തിയ നാലുപേരെ അമ്പലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തു. ചെങ്ങന്നൂര്‍ പാണ്ടനാട് ശ്രുതീഷ്(29),തകഴി പടഹാരം പ്രേംജിത്ത്(35),പച്ച വിജീഷ്(24),സഞ്ജു(22) എന്നിവരെയാണ് അമ്പലപ്പുഴ ഡിവൈ എസ് പി സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത് കഴിഞ്ഞ ദിവസം തകഴി കന്നാമുക്കിലായിരുന്നു സംഭവം. ബിവറേജസില്‍ നിന്നും മദ്യം വാങ്ങി സുഹൃത്തിനൊപ്പം വരുകയായിരുന്ന പച്ച സ്വദേശി സഞ്ജുവിന്റെ കൈയ്യില്‍ നിന്നും തകഴി ബിജുഭവനത്തില്‍ ബിജുകുമാര്‍ (മാര്‍ത്താണ്ഡന്‍ ബിജു 46) മദ്യക്കുപ്പി പിടിച്ച് വാങ്ങിയെടുത്ത് കുടിച്ചു. ഇതേച്ചൊല്ലി സഞ്ജുവും മറ്റ് മൂന്ന് പേരും ചേര്‍ന്ന് ചോദ്യം ചെയ്യുകയും തുടര്‍ന്നുണ്ടായ വാക്കേറ്റത്തില്‍ ബിജുവിന് കുത്തേല്‍ക്കുകയുമായിരുന്നു. പിന്നീട് ഒളിവിലായിരുന്ന പ്രതികളെ ചെങ്ങന്നൂര്‍,കോഴഞ്ചേരി പ്രദേശങ്ങളില്‍ നിന്നും പിടികൂടി. കുത്തേറ്റ ബിജു നിരവധി കേസുകളില്‍ ശക്ഷിക്കപ്പെട്ടിട്ടുണ്ട്. പ്രതികള്‍ക്ക് ചെങ്ങന്നൂര്‍,കോഴഞ്ചേരി,എടത്വ,വീയപുരം,അമ്പലപ്പുഴ സ്റ്റേഷനുകളില്‍ കേസുള്ളതാണെന്നും അമ്പലപ്പുഴ പോലീസ് പറഞ്ഞു. അമ്പലപ്പുഴ പോലീസ് സ്റ്റേഷന്…
Read Moreരക്ഷാപ്രവർത്തനം വൈകിയിട്ടില്ല! വിവരം ലഭിക്കുന്നത് രാവിലെ 10.25 ന്; ആരോപണം നിഷേധിച്ച് തീരദേശ പോലീസ്
കായംകുളം: അഴീക്കലിൽ മത്സ്യബന്ധന വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ രക്ഷാപ്രവർത്തനം വൈകിയിട്ടില്ലെന്ന വിശദീകരണവുമായി തീരദേശ പോലീസ്. അപകടസ്ഥലത്തെത്താന്‍ പോലീസ് വൈകിയെന്ന ആരോപണം തെറ്റാണ്. രാവിലെ 10.25നാണ് വിവരം ലഭിക്കുന്നത്. ഉടന്‍ രക്ഷാപ്രവര്‍ത്തനത്തിന് പുറപ്പെട്ടുവെന്നും തീരദേശ പോലീസ് വ്യക്തമാക്കുന്നു. കൊല്ലം ഇരവിപുരത്ത് നിരീക്ഷണം നടത്തുകയായിരുന്നു ബോട്ട്. അവിടെ നിന്ന് അഴീക്കല്‍ എത്താനെടുക്കുന്ന സമയം ഒന്നര മണിക്കൂറാണ്. ബോട്ടിന് യാത്ര ചെയ്യാന്‍ കഴിയുന്നത് 2000 ആര്.പി.എം പവറിലാണ്. ഒന്നര മണിക്കൂര്‍ സമയം കൊണ്ട് അഴീക്കൽ എത്തിയെന്നും കോസ്റ്റല്‍ പോലീസ് വിശദീകരിക്കുന്നു. രക്ഷാപ്രവര്‍ത്തനത്തിന് കോസ്റ്റല്‍ പോലീസിന്റെ സഹായം ലഭിച്ചില്ലെന്ന് മത്സ്യത്തൊഴിലാളികള്‍ പരാതിയുമായി രംഗത്തെത്തിയിരുന്നു. അപകടവിവരം അറിയിച്ചിട്ടും അഴീക്കല്‍ കോസ്റ്റല്‍ പോലീസിന്റെ പ്രതികരണം ലഭിച്ചില്ലെന്നും മത്സ്യത്തൊഴിലാളികളും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയെന്നുമായിരുന്നു ആരോപണം.
Read Moreഇ-സഞ്ജീവനി പോർട്ടലിൽ കയറി നഗ്നതാ പ്രദർശനം! വനിതാ ഡോക്ടർമാർക്കു സ്ഥിരം ശല്യക്കാരന്; ഒടുവില്‍ കിട്ടി, യുവാവിന് മുട്ടന്‍പണി
ആലപ്പുഴ: കോവിഡ്-19ന്റെ വ്യാപനത്തെ തുടർന്നു ജനങ്ങൾക്ക് ആശുപത്രികളുടെ സേവനം ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെ കേരള സർക്കാർ എർപ്പെടുത്തിയ ടെലിമെഡിസിൻ പദ്ധതിയായ ഇ-സഞ്ജീവനി പോർട്ടലിൽ കയറി നഗ്നതാപ്രദർശനം നടത്തുകയും അശ്ലീലഭാഷണങ്ങൾ നടത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തയാൾ അറസ്റ്റിൽ. പ്രതി തൃശൂർ മണലൂർ പഞ്ചായത്ത് വാർഡ് എട്ടിൽ കെഎസ്ഇബി സബ്സ്റ്റേഷനു സമീപം കരിപ്പയിൽ വീട്ടിൽ കെ.ആർ. സഞ്ജയിനെ(25)യാണ് അറസ്റ്റുചെയ്തത്. രോഗിയെന്ന വ്യാജേന പോർട്ടലിൽ രജിസ്റ്റർ ചെയ്ത ശേഷം ഓൺലൈനിലൂടെ അഭിമുഖത്തിനെത്തുന്ന ഡോക്ടറെ തന്റെ നഗ്നത പ്രദർശിപ്പിച്ചു അശ്ലീല സംഭാഷണം നടത്തിവന്ന ഇയാൾ വനിതാ ഡോക്ടർമാർക്കു സ്ഥിരം ശല്യമായിരുന്നു. വിവിധ ജില്ലകളിൽ പരാതികളുമുണ്ടായി. ആലപ്പുഴ ജില്ലയിലെ വനിതാ ഡോക്ടറിൽ നിന്നും ജില്ലാ പോലീസ് മേധാവി ജി. ജയദേവിനു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചിരുന്നു. ആലപ്പുഴ അഡീഷണൽ എസ്പി എ. നസീമിന്റെ നേതൃത്വത്തിൽ ആലപ്പുഴ സൈബർ ക്രൈം പോലീസ്…
Read Moreവെള്ളത്തില്‍ വീണ മൂന്നുസ്ത്രീകളെ മറ്റൊരു സ്ത്രീ തൊഴിലാളി രക്ഷപ്പെടുത്തി! സംഭവം എടത്വയില്‍
എടത്വ: തലവടി നെല്ലൂപ്പറമ്പ് പാലത്തിന്റെ കരിങ്കല്‍കെട്ട് ഇടിഞ്ഞുവീണു. പാലത്തില്‍ നിന്നും തോട്ടിലേക്കു വീണുപോയ മൂന്നു തൊഴിലുറപ്പ് തൊഴിലാളി സ്ത്രീകളെ മറ്റൊരു സ്ത്രീ തൊഴിലാളി രക്ഷപ്പെടുത്തി. തലവടി പഞ്ചായത്ത് 10, 12 വാര്‍ഡുകള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന നെല്ലൂപ്പറമ്പ് പാലത്തിന്റെ കരിങ്കല്‍കെട്ടാണ് കാലപ്പഴക്കത്താല്‍ ഇടിഞ്ഞുവീണത്. ഇടിഞ്ഞു വീഴുമ്പോള്‍ പാലത്തിലുണ്ടായിരുന്ന തൊഴിലുറപ്പു തൊഴിലാളികളായ ശോഭ സുരേഷ്, സുനിതമ്മ പൊന്നപ്പന്, ചെല്ലമ്മ തങ്കന് എന്നിവരാണ് തോട്ടില്‍ വീണത്. തോട്ടിലെ ഒഴുക്കില്‍പെട്ട തൊഴിലാളി സ്ത്രീകളെ മറ്റൊരു തൊഴിലാളി സ്ത്രീയായ അശ്വതി പ്രകാശാണ് കരയ്ക്കെത്തിച്ചത്. പതിറ്റാണ്ടുകള്‍ക്കു മുന്‍പ് കരിങ്കല്‍കെട്ടില്‍ പടികെട്ടുകള്‍ നിർമിച്ചു രണ്ടുതടികള്‍ കുറുകെ ഇട്ടാണ് പ്രദേശവാസികള്‍ പാലത്തിലൂടെ യാത്ര ചെയ്തിരുന്നത്. തിട്ടയിടിഞ്ഞു കരിങ്കല്‍കെട്ട് അടര്‍ന്നു തുടങ്ങിയിരുന്നു. പമ്പാനദിയുടെ കൈവഴിയായ നാലാങ്കല്പടി-ചൂട്ടുമാലില്‍ തോടിന്റെ ഇരുകരയിലുമുള്ള നിരവധി യാത്രക്കാരാണ് പാലത്തിന്റെ ഇരുകരയും ആശ്രയിക്കുന്നത്. കരിക്കല്കെട്ടു തകര്‍ന്നതോടെ പാലം പുതുക്കി നിർമിക്കാനുള്ള നടപടി ത്രിതലപഞ്ചായത്ത് അധികൃതര്‍ ഉടന്‍ പൂര്‍ത്തിയാക്കണമെന്ന്…
Read Moreയുവതിക്ക് നേരെ കൈയേറ്റ ശ്രമവും ജാതിപ്പേര് പറഞ്ഞ് ആക്ഷേപവും; പ്രതിയെ രക്ഷിക്കാൻ സിപിഎം ഇടപെടൽ; ഗ്രാമ പഞ്ചായത്തംഗത്തെ അറസ്റ്റ് ചെയ്യാൻ പോലീസിന് ഭയമെന്ന് ആക്ഷേപം
അമ്പലപ്പുഴ: ദളിത് യുവതിയെ ജാതിപ്പേര് പറഞ്ഞ് ആക്ഷേപിച്ച കേസിൽ ഗ്രാമ പഞ്ചായത്തംഗം നൽകിയ ജാമ്യാപേക്ഷ കോടതി തള്ളിയിട്ട് ദിവസങ്ങൾ കഴിഞ്ഞിട്ടും അറസ്റ്റ് ചെയ്യാതെ പോലീസ്. അമ്പലപ്പുഴ തെക്ക് ഗ്രാമ പഞ്ചായത്ത് എട്ടാം വാർഡംഗം അജീഷിന്റെ ജാമ്യാപേക്ഷയാണ് ജില്ലാ സെഷൻസ് കോടതി തള്ളിയത്. കഴിഞ്ഞ 29നാണ് ആമയിട സ്വദേശിനിയായ പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവതി പഞ്ചായത്തംഗത്തിനെതിരെ അമ്പലപ്പുഴ പോലീസിൽ പരാതി നൽകിയത്. വാടകക്ക് താമസിക്കുന്ന തന്നെ ജാതിപ്പേര് പറഞ്ഞ് ആക്ഷേപിക്കുകയും കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തുവെന്ന് കാട്ടിയാണ് പരാതി നൽകിയത്. എന്നാൽ പരാതി സ്വീകരിച്ച പോലീസ് തുടക്കം മുതൽ തന്നെ കേസെടുക്കാതെ ഒത്തുതീർപ്പ് ശ്രമം നടത്തുകയായിരുന്നു. പഞ്ചായത്തംഗത്തെ സംരക്ഷിക്കാൻ സി.പി.എം നേതാക്കൾ ഇടപെട്ടതോടെയാണ് പോലീസ് കേസെടുക്കാതിരുന്നത്. ഇതിനിടയിൽ പാർട്ടി ഓഫീസിൽ വെച്ച് സി.പി.എം നേതാക്കളും ജനപ്രതിനിധികളും ഇടപെട്ട് യുവതിയെ വിളിച്ചു വരുത്തി ഒത്തു തീർപ്പ് ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു.…
Read Moreകരീലകുളങ്ങര പോലീസിന്റെ വലയില്‍ കുടുങ്ങയത് ചെറുമീനുകളല്ല! പിടിലായത് അന്തര്‍ജില്ലാ കവര്‍ച്ചാ മാഫിയ
ഹരിപ്പാട്: കരീലകുളങ്ങര പോലീസിന്റെ വലയില്‍ കുടുങ്ങിയ കായംകുളം പാടീറ്റേടത്തു പടീറ്റതില്‍ ഷമീര്‍ (വടക്കന്‍-34),കായംകുളം ഐ.കെ ജംഗ്ഷനില്‍ വരിക്കപള്ളി തറയിൽ സെമീര്‍( വാറുണ്ണി -35)എന്നിവര്‍ കൊല്ലം ആലപ്പുഴ ജില്ലകള്‍ കേന്ദ്രീകരിച്ച് മോഷണ പരമ്പരകള്‍ തന്നെ നടത്തിവന്ന കവര്‍ച്ചാ മാഫിയയുടെ കണ്ണികള്‍. ആൾത്താമസമില്ലാത്ത വീടുകൾ കേന്ദ്രീകരിച്ച് രണ്ടരവര്‍ഷക്കാലമായി നടക്കുന്ന മോഷണ പരമ്പരകള്‍ പോലീസിന് തലവേദനയായി മാറിയിരുന്നു. ഒരു തെളിവുപോലും അവശേഷിപ്പിക്കാതെ കൃത്യമായ ആസൂത്രണത്തിലൂടെയുള്ളതായിരുന്നു സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍. അതുകൊണ്ടു തന്നെ മോഷണം നടന്ന സ്ഥലങ്ങളില്‍ പല ശാസ്ത്രീയ പരിശോധനകള്‍ നടത്തിയിരുന്നെങ്കിലും ഇവരിലേക്ക് എത്തുന്ന തുമ്പുകളൊന്നും തന്നെ പലപ്പോഴും ലഭിച്ചിരുന്നില്ല. അങ്ങിനെ അവര്‍ കരീലക്കുളങ്ങളര സ്റ്റേഷന് പരിധിയില്‍ ചേപ്പാട്ടെ വീടുകളില്‍ മോഷണം നടത്തി. ആദ്യഘട്ടത്തില്‍ തെളിവുകളൊന്നും ലഭിച്ചില്ലെങ്കിലും വീടുകളിലേക്കുള്ള ഇടുങ്ങിയ വഴികള്‍ അന്വഷണ ഉദ്യോഗസ്ഥര്‍ക്ക് കച്ചിതുരുമ്പായി മാറുകയായിരുന്നു. വീട്ടുസാമഗ്രികള്‍ കൊണ്ടുപോകുന്നതിന് വാഹനമില്ലാതെ സാധിക്കില്ല എന്ന നിഗമനത്തില്‍ എത്തിയതോടെ ചെറു പെട്ടിവണ്ടികളിലാണ് മോഷണ മുതലുകള്‍…
Read Moreകോവിഡ് ദുരന്തനിവാരണ കമ്മീഷന് അടിയന്തരമായി രൂപീകരിക്കണമെന്ന് വിവി.ഡി. സതീശന്
പത്തനംതിട്ട: കോവിഡ് സൃഷ്ടിച്ച സാമ്പത്തിക, സാമൂഹിക ആഘാതം പഠിച്ച് പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദേശിക്കുന്നതിലേക്ക് ദുരന്ത നിവാരണ കമ്മീഷന് അടിയന്തരമായി രൂപീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. പണം കടം എടുത്തതിന്റെ പേരില്‍ പാവങ്ങളെ പല തരത്തില്‍ ബാങ്കുകളും സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളും ബുദ്ധിമുട്ടിക്കുകയാണ്. കോവിഡ് ദുരന്തനിവാരണ കമ്മീഷന് രൂപീകരിക്കണ ആവശ്യം പ്രതിപക്ഷം ഉന്നയിച്ചിട്ട് നാളുകളേറെയായി. ഇപ്പോഴും നടപടി ഉണ്ടായിട്ടില്ല. കോവിഡിനെ നിയന്ത്രിക്കുന്നതിനൊപ്പം ജീവിത മാര്‍ഗങ്ങളും കണ്ടെത്തേണ്ടതുണ്ട്. ഗുരുതരമായ സാഹചര്യമാണ് കേരളത്തില്‍ നിലനില്‍ക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. ഉദ്യോഗസ്ഥര്‍ എഴുതി നല്കുന്നതിനു താഴെ ഒപ്പുവയ്ക്കുകയും വായിക്കുകയും ചെയ്യുകയാണ് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ചെയ്യുന്നത്. കേരളത്തിലെ കോവിഡ് പരിശോധനാ സംവിധാനത്തിന്റെ പാളിച്ചയാണ് രോഗവ്യാപനത്തിനു പ്രധാന കാരണം. ഒരാള്‍ പോസ്റ്റീവ് ആയാല്‍ സമ്പര്‍ക്കബാധിതരെ കണ്ടെത്തുന്നതിലും കേരളം പരാജയമാണ്.വാക്സിന് ചലഞ്ച് ഫണ്ടായി 817 കോടി സ്വരൂപിച്ചിട്ട് 29 കോടി മാത്രമാണ് ചെലവഴിച്ചത്. ഈ പണം ഉപയോഗിച്ച്…
Read More