അ​ഞ്ചാ​ലും​കാ​വി​ൽ ചെ​മ്മീ​ൻ ചാ​ക​ര! നാ​ര​ൻ ചെ​മ്മീ​ൻ ലേ​ലം പോ​യ വില കേട്ട് ഞെട്ടരുത്…

അ​മ്പ​ല​പ്പു​ഴ: അ​ഞ്ചാ​ലും​കാ​വി​ൽ ചെ​മ്മീ​ൻ ചാ​ക​ര. അ​മ്പ​ല​പ്പു​ഴ അ​ഞ്ചാ​ലും​കാ​വ് തീ​ര​ത്ത് ചാ​ക​ര പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​ട്ട് ഒ​രു മാ​സ​മാ​യെ​ങ്കി​ലും പ്ര​ധാ​ന ഇ​ന​മാ​യ ചെ​മ്മീ​ൻ ല​ഭി​ച്ച​ത് ഇ​ന്ന​ലെ​യാ​ണ്. ചി​ല വ​ള്ള​ങ്ങ​ൾ​ക്കു 10 കു​ട്ട വ​രെ ല​ഭി​ച്ചു. നാ​ര​ൻ ചെ​മ്മീ​ൻ ഒ​രു കി​ലോ​യ്ക്കു 200 രൂ​പ വ​ച്ചാ​ണ് ലേ​ലം പോ​യ​ത്. കൊ​ഴു​വ, ചൂ​ട​ൻ തു​ട​ങ്ങി​യ ചെ​റു മ​ത്സ്യ​ങ്ങ​ളും ഇ​ന്ന​ലെ ല​ഭി​ച്ചു. പു​ല​ർ​ച്ചെ ആ​റു മു​ത​ലാ​ണ് അ​ഞ്ചാ​ലും​കാ​വി​ൽ വ​ള്ള​ങ്ങ​ൾ ക​ര​യ​ണ​യു​ന്ന​ത്. ആ​ഴ​ക്ക​ട​ലി​ൽ വ​ലി​യ മ​ത്സ്യം തേ​ടി​പ്പോ​കു​ന്ന എ​ച്ച്എം വ​ല​ക്കാ​ർ, 10 ഓ​ളം തൊ​ഴി​ലാ​ളി​ക​ൾ ക​യ​റു​ന്ന നീ​ട്ടു​വ​ള്ള​ങ്ങ​ൾ, കൂ​റ്റ​ൻ ലെ​യ്‌​ലാ​ൻ​ഡി​ന്‍റെ കാ​രി​യ​റു​ക​ൾ എ​ന്നി​വ​യാ​ണ് മ​ത്സ്യ​വു​മാ​യെ​ത്തു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം അ​യ​ല​യും സു​ല​ഭ​മാ​യി ല​ഭി​ച്ചി​രു​ന്നു. നൂ​റു​കു​ട്ട​വ​രെ ല​ഭി​ച്ച ലെ​യ്‌​ലാ​ൻ​ഡു​ക​ളു​ണ്ട്. എ​ന്നാ​ൽ ക​ട​ലോ​ര​ത്തെ സ്ഥ​ല പ​രി​മി​തി​യും റോ​ഡി​ന്‍റെ ശോ​ച്യാ​വ​സ്ഥ​യും വ​ള്ള​ങ്ങ​ൾ അ​ടു​പ്പി​ക്കു​ന്ന​തി​നും മ​ത്സ്യം വി​ൽ​ക്കു​ന്ന​തി​നും ത​ട​സ​മാ​കു​ന്ന​താ​യി തൊ​ഴി​ലാ​ളി​ക​ൾ പ​റ​യു​ന്നു.

Read More

കൃ​തൃ​മാ​യ പ്ര​വ​ര്‍​ത്ത​ന മാ​ര്‍​ഗ്ഗ​രേ​ഖ​യും വി​ല​യി​രു​ത്ത​ലു​ക​ളും..! കെ​പി​സി​സി തീ​രു​മാ​ന​ത്തി​ന്‍റെ ചു​വ​ടു​പി​ടി​ച്ച്  സെ​മി കേ​ഡ​റാ​വാ​ന്‍ യൂ​ത്ത് കോ​ണ്‍​ഗ്ര​സും

ആ​ല​പ്പു​ഴ : കെ​പി​സി​സി തീ​രു​മാ​ന​ത്തി​ന്‍റെ ചു​വ​ടു​പി​ടി​ച്ച് സെ​മി കേ​ഡ​ര്‍ രീ​തി​യി​ലേ​ക്ക് സം​ഘ​ട​നാ സം​വി​ധാ​ന​ത്തെ മാ​റ്റാ​ന്‍ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് തീ​രു​മാ​നം. എ​ല്ലാ ത​ല​ത്തി​ലു​മു​ള്ള ക​മ്മ​റ്റി​ക​ള്‍​ക്കും ഇ​നി​മു​ത​ല്‍ കൃ​തൃ​മാ​യ പ്ര​വ​ര്‍​ത്ത​ന മാ​ര്‍​ഗ്ഗ​രേ​ഖ​യും വി​ല​യി​രു​ത്ത​ലു​ക​ളും ഉ​ണ്ടാ​വു​മെ​ന്ന് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഷാ​ഫി പ​റ​മ്പി​ല്‍ എം​എ​ല്‍​എ ജി​ല്ല​യി​ല്‍ നി​ന്നു​ള്ള സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ള്‍ മു​ത​ല്‍ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ്മാ​ര്‍ വ​രെ​യു​ള്ള​വ​രു​ടെ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. രാ​ഷ്ട്രീ​യ എ​തി​രാ​ളി​ക​ളു​ടെ അ​ക്ര​മ​ത്തി​ല്‍ നി​ന്ന് പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് പ​രി​പൂ​ര്‍​ണ സം​ര​ക്ഷ​ണം ന​ല്‍​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഒ​ക്ടോ​ബ​ർ ര​ണ്ടു മു​ത​ൽ ന​വം​ബ​ർ 14 വ​രെ യൂ​ണി​റ്റ് ക​മ്മ​റ്റി​ക​ളു​ടെ രൂ​പി​ക​ര​ണം ന​ട​ത്തും . സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റി​ന്‍റെ നേ​തൃ​ത്ത്വ​ത്തി​ല്‍ ന​ട​ത്തി​യ വി​ല​യി​രു​ത്ത​ലി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പ്ര​വ​ര്‍​ത്ത​ന​ത്തി​ല്‍ വീ​ഴ്ച വ​രു​ത്തി​യ ഇ​രു​പ​ത് മ​ണ്ഡ​ലം ക​മ്മ​റ്റി​ക​ളുംആ​ല​പ്പു​ഴ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മ​റ്റി​യും പു​ന​സം​ഘ​ടി​പ്പി​ക്കും. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് റ്റി​ജി​ന്‍ ജോ​സ​ഫ് അ​ദ്ധൃ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന വെെ​സ് പ്ര​സി​ഡ​ന്‍റ് മാ​രാ​യ കെ.​എ​സ്. ശ​ബ​രി​നാ​ഥ​ൻ, റി​ജി​ൽ…

Read More

വിജയപ്പനു കെട്ടുറപ്പുള്ള വീടു വേണം; അപേക്ഷ പരിഗണിക്കില്ലേ‍? വി​ജ​യ​പ്പ​ന്‍ ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ രോ​ഗ​ത്തെ തു​ട​ര്‍​ന്ന് ചി​കി​ത്സ​യി​ലാ​ണ്, ഭാ​ര്യ പ്ര​സ​ന്ന സ​ന്ധി​വാ​ത​ത്തെ തു​ട​ര്‍​ന്ന് കി​ട​പ്പി​ലും

അ​മ്പ​ല​പ്പു​ഴ; വീ​ടി​ന്‍റെ ഭി​ത്തി ഇ​ടി​ഞ്ഞ് വീ​ണു. ആ​ര്‍​ക്കും പ​രി​ക്കി​ല്ല. അ​മ്പ​ല​പ്പു​ഴ വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് ഏ​ഴാം വാ​ര്‍​ഡ് ആ​ല​വേ​ലി​ല്‍ വി​ജ​യ​പ്പ​ന്‍റെ വീ​ടി​ന്‍റെ അ​ടു​ക്ക​ള​ഭാ​ഗ​മാ​ണ് ത​ക​ര്‍​ന്ന​ത്. ഇന്നലെ പ​ക​ല്‍ നാ​ലോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. വി​ജ​യ​പ്പ​നും ഭാ​ര്യ പ്ര​സ​ന്ന​യും മ​ക​ന്‍ ക​ണ്ണ​നു​മൊ​ത്ത് മു​റി​ക്കു​ള്ളി​ല്‍ ഇ​രി​ക്കു​മ്പോ​ഴാ​ണ് അ​ടു​ക്ക​ള​ഭാ​ഗ​ത്തെ ഭി​ത്തി ത​ക​ര്‍​ന്ന് വീ​ണ​ത്. ര​ണ്ട് വ​ര്‍​ഷം മു​മ്പ് വീ​ടി​ന്‍റെ മു​ന്‍​ഭാ​ഗ​ത്തെ ഭി​ത്തി​യും ഇ​ടി​ഞ്ഞ് വീ​ണി​രു​ന്നു. ഹോ​ളോ​ബ്രി​ക്സ് ഉ​പ​യോ​ഗി​ച്ച് നി​ര്‍​മ്മി​ച്ച വീ​ടി​ന്‍റെ കാ​ല​പ്പ​ഴ​ക്ക​മാ​ണ് ഭി​ത്തി ത​ക​ര്‍​ന്ന​ത്. ഹോ​ട്ട​ല്‍ ജോ​ലി​ക്കാ​ര​നാ​യി​രു​ന്ന വി​ജ​യ​പ്പ​ന്‍ ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ രോ​ഗ​ത്തെ തു​ട​ര്‍​ന്ന് ചി​കി​ത്സ​യി​ലാ​ണ്. ഭാ​ര്യ പ്ര​സ​ന്ന സ​ന്ധി​വാ​ത​ത്തെ തു​ട​ര്‍​ന്ന് കി​ട​പ്പി​ലാ​ണ്.​ മ​ക​ന്‍ ക​ണ്ണ​ന്‍ ഇ​ല​ക്ട്രി​ക് ക​ട​യി​ലെ സെ​യി​ത്സ​മാ​നാ​ണ്. ഇ​യാ​ളു​ടെ വ​രു​മാ​ന​മാ​ണ് വീ​ടി​ന്‍റെ ഏ​ക ആ​ശ്ര​യം. കെ​ട്ടു​റ​പ്പു​ള്ള വീ​ടി​നാ​യി പ​ല ഭ​വ​ന പ​ദ്ധ​തി​യി​ലും അ​പേ​ക്ഷ ന​ല്‍​കി​യി​ട്ടു​ണ്ട്.

Read More

വി​ഐ​പി വി​ട്ടി​ലെ അ​സ്ഥി​കൂ​ടം; ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന നാ​ളെ; പ്രാ​ഥ​മി​ക നി​ഗ​മ​ന​ത്തി​ലെ​ത്തി പോ​ലീ​സ്

ആ​ല​പ്പു​ഴ: വീ​ടി​ന് സ​മീ​പ​ത്തെ വി​റ​ക് പു​ര പൊ​ളി​ച്ചു​നീ​ക്കു​ന്ന​തി​നി​ടെ പ്ലാ​സ്റ്റി​ക് ക​വ​റി​ൽ പൊ​തി​ഞ്ഞ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ മ​നു​ഷ്യ​ന്റെ അ​സ്ഥി​കൂ​ടം കാ​ല​പ​ഴ​ക്കം ഉ​ൾ​പ്പെ​ടെ​യു​ള്ള വി​വ​ര​ങ്ങ​ൾ ക​ണ്ടെ​ത്താ​ൻ കൂ​ടു​ത​ൽ ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന ബു​ധ​നാ​ഴ്ച ന​ട​ത്തു​മെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന വി​ഭാ​ഗ​ത്തി​ന്റെ മേ​ധാ​വി എ​ത്തി​യ ശേ​ഷ​മാ​യി​രി​ക്കും വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന ന​ട​ക്കു​ക. എ​ന്നാ​ൽ ദ്ര​വി​ച്ച അ​വ​സ്ഥ​യി​ൽ ക​ണ്ടെ​ത്തി​യ അ​സ്ഥി​ക​ളി​ൽ അ​ട​യാ​ള​പ്പെ​ടു​ത്ത​ലു​ക​ൾ ഉ​ള്ള​തി​നാ​ൽ വൈ​ദ്യ​പ​ഠ​ന​ത്തി​ന് ഉ​പ​യോ​ഗി​ച്ച​താ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക പ​രി​ശോ​ധ​നാ നി​ഗ​മ​നം. ഞാ​യ​റാ​ഴ്ച രാ​വി​ലെ 10.30 ഓ​ടെ ആ​ല​പ്പു​ഴ ക​ല്ലു​പാ​ല​ത്തി​ന് തെ​ക്ക് വ്യാ​പാ​രി​യാ​യ ക​ണ്ണ​ൻ എ​ന്ന​യാ​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കെ​ട്ടി​ട​ത്തി​ൽ നി​ന്നാ​ണ് അ​സ്ഥി​കൂ​ട​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്. ര​ണ്ട് ത​ല​യോ​ടു​ക​ളു​ടെ​യും കൈ​ക​ളു​ടെ​യും വാ​രി​യെ​ല്ലി​ന്റെ​യും ഭാ​ഗ​ങ്ങ​ളാ​ണ് ക​ണ്ടെ​ത്തി​ത്. അ​സ്ഥി​ക​ൾ ദ്ര​വി​ച്ചു​തു​ട​ങ്ങി​യ അ​വ​സ്ഥ​യി​ലാ​ണ്. ദു​രു​ഹ​ത​യി​ല്ലെ​ങ്കി​ലും പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Read More

ലോ​ട്ട​റി എ​ടു​ക്കാ​തെ കോ​ടീ​ശ്വ​ര​നാ​യ  ഷി​ജാ​റി​ന് ഇ​നി വീ​ടി​ന് പു​റ​ത്തി​റ​ങ്ങാം; ചാ​ത്ത​ന്നൂ​രിൽ കുടുംബം അനുഭവിച്ചത് കടുത്ത മനോവിഷമം

കാ​യം​കു​ളം:​ഓ​ണം ബ​മ്പ​ർ നെ​റു​ക്കെ​ടു​പ്പി​ൽ അ​ഭ്യൂ​ഹ​ങ്ങ​ൾ​ക്കി​ട​യി​ൽ യ​ഥാ​ർ​ത്ഥ ഭാ​ഗ്യ​ശാ​ലി​യെ ക​ണ്ടെ​ത്തി​യ​പ്പോ​ൾ ഏ​റ്റ​വും കൂ​ടു​ത​ൽ ആ​ശ്വാ​സ​മാ​യ​ത് കാ​യം​കു​ളം പു​ല്ലു​കു​ള​ങ്ങ​ര സ്വ​ദേ​ശി ഷി​ജാ​റി​നാ​ണ്. ന​റു​ക്കെ​ടു​പ്പ് ക​ഴി​ഞ്ഞ് ഭാ​ഗ്യ​ശാ​ലി​യെ അ​ന്വേ​ഷി​ക്കു​ന്ന​തി​നി​ട​യി​ൽ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പു​ല്ലു​കു​ള​ങ്ങ​ര ക​ണ്ട​ല്ലൂ​ർ തെ​ക്ക് ക​ളീ​ക്ക​ൽ പു​ത്ത​ൻ​വീ​ട്ടി​ൽ​ഷി​ജാ​റി​നാ​ണ് ലോ​ട്ട​റി അ​ടി​ച്ച​തെ​ന്ന് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ഷി​ജാ​റി​നാ​ണ് ലോ​ട്ട​റി അ​ടി​ച്ച​തെ​ന്ന് ചി​ത്രം സ​ഹി​തം പ്ര​ച​രി​ക്കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ നാ​ട്ടു​കാ​ര​ൻ കോ​ടീ​ശ്വ​ര​ൻ ആ​യ​തി​ൻ​റ്റെ സ​ന്തോ​ഷ​ത്തി​ൽ ഷി​ജാ​റി​ൻ​റ്റെ ഫോ​ണി​ലേ​ക്ക് നി​ര​വ​ധി​പേ​ർ ബ​ന്ധ​പ്പെ​ടാ​ൻ തു​ട​ങ്ങി .ഇ​തി​നി​ട​യി​ൽ ചി​ല​ർ ലോ​ട്ട​റി തു​ക കി​ട്ടി​യാ​ൽ വാ​യ്പ ത​ര​ണ​മെ​ന്ന് വ​രെ ആ​വ​ശ്യ​പ്പെ​ട്ടു. കൂ​ട്ടു​കാ​ര​ൻ ത​മാ​ശ​ക്ക് സോ​ഷ്യ​ൽമീ​ഡി​യ​യി​ൽ പ​ങ്ക് വെ​ച്ച ഫോ​ട്ടോ​യും വാ​ർ​ത്ത​യു​മാ​ണ് ഷി​ജാ​റി​നെ വെ​ട്ടി​ലാ​ക്കി​യ​ത് . കൂ​ട്ടു​കാ​ര​നെ കൊ​ണ്ടു​വി​ടാ​ൻ നെ​ടു​മ്പാ​ശേ​രി എ​യ​ർ​പോ​ർ​ട്ടി​ൽ പോ​കും വ​ഴി​യാ​ണ് ടി​ക്ക​റ്റ് എ​ടു​ത്ത​തെ​ന്ന് വ​രെ പ്ര​ചാ​ര​ണം ഉ​ണ്ടാ​യി.​ചി​ല മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രും ഷി​ജാ​റി​നെ ബ​ന്ധ​പ്പെ​ട്ടു.​ലോ​ട്ട​റി ടി​ക്ക​റ്റ് എ​ടു​ക്കാ​ത്ത ഷി​ജാ​റി​ന് ഓ​ണം ബ​മ്പ​ർ അ​ടി​ച്ചെ​ന്ന വാ​ർ​ത്ത പ​ര​ന്ന​ത്. നാ​ട്ടി​ൽ ഏ​റെ ച​ർ​ച്ചാ​വി​ഷ​യം…

Read More

സ​മീ​പ വീ​ട്ടി​ലെ മാ​താ​വി​ന്‍റെ രൂ​പം വ​ണ​ങ്ങു​വാ​ൻ സാ​ധാ​ര​ണ എ​ത്താ​റു​ള്ള അ​ജി​ത​ അന്ന് വന്നില്ല! ​വീ​ട്ടു​കാ​ർ അ​ന്വേ​ഷി​ച്ച് ചെ​ന്ന് ജനലിലൂടെ നോക്കിയപ്പോള്‍ കണ്ടത്…

ആ​ല​പ്പു​ഴ: സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യെ തു​ട​ർ​ന്ന് ദ​മ്പ​തി​ക​ൾ കി​ട​പ്പു​മു​റി​യി​ൽ ഫാ​നി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. മാ​രാ​രി​ക്കു​ളം തെ​ക്ക് പ​ഞ്ചാ​യ​ത്ത് 14-ാം വാ​ർ​ഡി​ൽ പാ​തി​ര​പ്പ​ള്ളി പാ​ട്ടു​കു​ളം വ​ട​ക്ക​ത്തു വീ​ട്ടി​ൽ പ​പ്പ​ന്‍റെ മ​ക​ൻ ര​ജി​കു​മാ​ർ(47), ഇ​യാ​ളു​ടെ ഭാ​ര്യ അ​ജി​ത​കു​മാ​രി(44) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം മൂ​ന്നോ​ടെ​യാ​ണ് സം​ഭ​വം പു​റം​ലോ​കം അ​റി​ഞ്ഞ​ത്. പാ​തി​ര​പ്പ​ള്ളി​യി​ലെ വ​ർ​ക്‌​ഷോ​പ്പി​ലെ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു ര​ജി​കു​മാ​ർ. കോ​വി​ഡി​നെ തു​ട​ർ​ന്ന് തൊ​ഴി​ൽ ന​ഷ്ട​മാ​യ​തോ​ടെ ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലാ​യി. പ​ല​രി​ൽ നി​ന്ന് പ​ണം ക​ടം വാ​ങ്ങി​യി​രു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. ഇ​ന്ന​ലെ രാ​വി​ലെ പ​ത്തി​നു ര​ജി​കു​മാ​ർ സൈ​ക്കി​ളി​ൽ പോ​യ​താ​യി അ​യ​ൽ​വാ​സി​ക​ൾ ക​ണ്ടി​രു​ന്നു. എ​ന്നാ​ൽ വൈ​കു​ന്നേ​രം സ​മീ​പ വീ​ട്ടി​ലെ മാ​താ​വി​ന്‍റെ രൂ​പം വ​ണ​ങ്ങു​വാ​ൻ സാ​ധാ​ര​ണ എ​ത്താ​റു​ള്ള അ​ജി​ത​യെ കാ​ണാ​ത്ത​തി​നാ​ൽ അ​യ​ൽ​വീ​ട്ടു​കാ​ർ അ​ന്വേ​ഷി​ച്ച് ചെ​ന്നെ​ങ്കി​ലും വാ​തി​ൽ അ​ട​ഞ്ഞ നി​ല​യി​ലാ​യി​രു​ന്നു. ജ​ന​ലി​ലൂ​ടെ നോ​ക്കി​യ​പ്പോ​ൾ ര​ജി​കു​മാ​ർ മു​റി​യി​ൽ ഫാ​നി​ൽ തൂ​ങ്ങി​യ നി​ല​യി​ൽ കാ​ണു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് വാ​തി​ൽ പൊ​ളി​ച്ച് അ​ക​ത്തു ക​ട​ന്നെ​ങ്കി​ലും അ​ടു​ത്ത…

Read More

ട്രെ​യി​നി​ലെ പ​രി​ച​യം  വി​വാ​ഹ വാ​ഗ്ദാ​നം വ​രെ​യെ​ത്തി; ബാം​ഗ്ലൂ​രി​വി​ലെ​ത്തി​ച്ച് സു​ഹൃ​ത്തു​മാ​യി ചേ​ർ​ന്ന് പീ​ഡി​പ്പി​ച്ചു;  പത്തനംതിട്ടക്കാരിയുടെ പരാതി ഇങ്ങനെ

പ​ത്ത​നം​തി​ട്ട: വി​വാ​ഹ​വാ​ഗ്ദാ​നം ന​ല്‍​കി യു​വ​തി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ ര​ണ്ടു പേ​രെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. മെ​ഴു​വേ​ലി സ്വ​ദേ​ശി​നി​യു​ടെ പ​രാ​തി​യി​ല്‍ തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​ക​ളാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. തി​രു​വ​ന​ന്ത​പു​രം പൗ​ഡി​ക്കോ​ണം കേ​ര​ളാ​ദി​ത്യ​പു​രം ബ​ഥേ​ല്‍ ഹൗ​സി​ല്‍ വി.​എ​സ്. അ​മ​ല്‍ (25), നാ​ലാ​ഞ്ചി​റ വ​യ​മ്പ​കോ​ണം അ​വി​ട്ടം വീ​ട്ടി​ല്‍ ജെ.​എ​സ്. അ​തു​ല്‍ (24) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ട്രെ​യി​ന്‍ യാ​ത്ര​യ്ക്കി​ടെ അ​മ​ല്‍ പ​രി​ച​യ​പ്പെ​ട്ട യു​വ​തി​യെ വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി ബം​ഗ​ളൂ​രു​വി​ലെ​ത്തി​ച്ച് യു​വ​തി​യെ അ​തു​ലു​മാ​യി ചേ​ര്‍​ന്ന് പീ​ഡി​പ്പി​ച്ചു​വെ​ന്നാ​ണ് പ​രാ​തി. പി​ന്നീ​ടു മു​ങ്ങി​യ പ്ര​തി​ക​ള്‍ പ​ല സ്ഥ​ല​ങ്ങ​ളി​ലാ​യി ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞു. ഇ​വ​ര്‍ മൊ​ബൈ​ല്‍ ന​മ്പ​ര്‍ മാ​റി ഉ​പ​യോ​ഗി​ച്ച​തി​നാ​ല്‍ ക​ണ്ടെ​ത്താ​ന്‍ ബു​ദ്ധി​മു​ട്ടാ​യെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം പോ​ലീ​സ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം രൂ​പീ​ക​രി​ച്ചി​രു​ന്നു.അ​മ​ലി​നെ തു​മ്പ​യി​ല്‍ നി​ന്നും അ​തു​ലി​നെ നാ​ലാ​ഞ്ചി​റ​യി​ല്‍ നി​ന്നു​മാ​ണ് പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ ഇ​രു​വ​രെ​യും റി​മാ​ന്‍​ഡ് ചെ​യ്തു.

Read More

തീക്കളി രാഷ്ട്രീയം..! പ​ന്ത​ളം മാ​ര്‍​ക്ക​റ്റി​ലെ തീ​പി​ടിത്തത്തിൽ ദു​രൂ​ഹ​ത ആ​രോ​പി​ച്ച് രാ​ഷ്ട്രീയ ​ക​ഷി​ക​ള്‍

പ​ന്ത​ളം: മാ​ര്‍​ക്ക​റ്റി​ലെ ര​ണ്ട് ക​ട​മു​റി​ക​ള്‍ ക​ത്തി​ന​ശി​ച്ചു. ഇ​ന്ന​ലെ രാ​ത്രി 9.30 ഓ​ടെ​യു​ണ്ടാ​യ തീ ​പി​ടു​ത്ത​ത്തി​ലാ​ണ് ക​ട​മു​റി​ക​ള്‍ ന​ശി​ച്ച​ത്. പ​ന്ത​ളം ന​ഗ​ര​സ​ഭ​യി​ലെ ഹ​രി​ത​ക​ര്‍​മ​സേ​നാം​ഗ​ങ്ങ​ള്‍ പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ള്‍ സൂ​ക്ഷി​ച്ചി​രു​ന്ന മു​റി​ക​ളി​ലാ​ണ് തീ​പി​ടു​ത്തം ഉ​ണ്ടാ​യ​ത്. ഇ​തി​നു പി​ന്നി​ല്‍ ദു​രൂ​ഹ​ത ആ​രോ​പി​ച്ച് വി​വി​ധ രാ​ഷ്ട്രീ​യ​ക​ക്ഷി​ക​ള്‍ രം​ഗ​ത്തെ​ത്തി.അ​ടൂ​രി​ല്‍ നി​ന്നെ​ത്തി​യ ര​ണ്ട് യൂ​ണി​റ്റ് അ​ഗ്്‌​ന​ശ​മ​ന​സേ​നാം​ഗ​ങ്ങ​ള്‍ ഏ​റെ​നേ​രം പ​ണി​പെ​ട്ടാ​ണ് തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി​യ​ത്. പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ള്‍ കൂ​ടി ആ​യി​രു​ന്ന​തി​നാ​ല്‍ പു​ക പ​ട​ല​ങ്ങ​ള്‍ കി​ലോ​മീ​റ​റു​ക​ളോ​ളം പ​ര​ന്നു. തീ ​പി​ടു​ത്ത​ത്തി​ന്റെ കാ​ര​ണം അ​റി​വാ​യി​ട്ടി​ല്ലെ​ന്ന് ഫ​യ​ര്‍​ഫോ​ഴ്‌​സും പോ​ലീ​സും പ​റ​ഞ്ഞു. രാ​ത്രി​യി​ല്‍ ത​ന്നെ പ്രാ​ഥ​മി​കാ​ന്വേ​ഷ​ണം ന​ട​ത്തി.പ​ന്ത​ളം മാ​ര്‍​ക്ക​റ്റി​ല്‍ മാ​ലി​ന്യ​ങ്ങ​ള്‍ ത​രം​തി​രി​ച്ച് സൂ​ക്ഷി​ക്കു​ന്ന​തി​നെ​തി​രെ ക​ഴി​ഞ്ഞ​ദി​വ​സം ബി​ജെ​പി​യു​ടെ ര​ണ്ട് കൗ​ണ്‍​സി​ല​ര്‍​മാ​ര്‍ രം​ഗ​ത്തെ​ത്തു​ക​യും ഹ​രി​ത​ക​ര്‍​മ​സേ​നാം​ഗ​ങ്ങ​ളു​മാ​യി വാ​ക്കു​ത​ര്‍​ക്ക​മു​ണ്ടാ​കു​ക​യും ചെ​യ്തി​രു​ന്നു. ഇ​തി​ല്‍ പോ​ലീ​സ് കേ​സു​മു​ണ്ട്. ഇ​തി​നി​ടെ പ​ന്ത​ള​ത്തു സാ​നി​റ്റേ​ഷ​ന്‍ സൊ​സൈ​റ്റി രൂ​പീ​ക​രി​ച്ച​ത് നി​യ​മ​പ​ര​മ​ല്ലെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി സെ​ക്ര​ട്ട​റി ന​ല്‍​കി​യ റി​പ്പോ​ര്‍​ട്ടും വി​വാ​ദ​ത്തി​ലാ​യി​ട്ടു​ണ്ട്. ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല്‍ ച​ട്ട​ലം​ഘ​നം ന​ട​ത്തു​ന്നു​വെ​ന്നും പി​രി​ച്ചു​വി​ട​ണ​മെ​ന്നും നി​ര്‍​ദേ​ശി​ച്ച് സെ​ക്ര​ട്ട​റി…

Read More

മ​ന്ത്രി എ​ന്തേ ഫോ​ണെ​ടു​ക്കാ​ത്ത​ത്..!  പാ​ർ​ട്ടി അം​ഗ​ങ്ങ​ൾ കാ​ത്തി​രു​ന്ന​ത് പ്ര​തി​ഭ തു​ട​ങ്ങി വ​ച്ചു; ഏ​റ്റു​പി​ടി​ച്ച് സി​പി​എം യോ​ഗ​ങ്ങ​ള്‍

പ​ത്ത​നം​തി​ട്ട: സം​സ്ഥാ​ന​ത്തെ ഒ​രു മ​ന്ത്രി​യെ വി​ളി​ച്ചാ​ല്‍ ഫോ​ണെ​ടു​ക്കി​ല്ലെ​ന്ന പ​രാ​തി പ​ര​സ്യ​മാ​യി ഉ​ന്ന​യി​ച്ച യു. ​പ്ര​തി​ഭ എം​എ​ല്‍​എ​യു​ടെ വാ​ക്കു​ക​ളെ പി​ന്തു​ട​ര്‍​ന്ന് പ​ത്ത​നം​തി​ട്ട​യി​ലെ പാ​ര്‍​ട്ടി​യോ​ഗ​ങ്ങ​ളി​ല്‍ സ​ജീ​വ ച​ര്‍​ച്ച. സി​പി​എം സ​മ്മേ​ള​ന കാ​ല​യ​ള​വാ​യ​തി​നാ​ല്‍ ചൂ​ടു​ള്ള വി​ഷ​യം ല​ഭി​ക്കാ​ന്‍ കാ​ത്തി​രി​ക്കു​മ്പോ​ഴാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം കാ​യം​കു​ളം എം​എ​ല്‍​എ വെ​ടി​പൊ​ട്ടി​ച്ച​ത്. പ​രാ​തി പ​റ​ഞ്ഞു മ​ടു​ത്ത പാ​ര്‍​ട്ടി അം​ഗ​ങ്ങ​ള്‍ പ​ര​സ്യ​ച​ര്‍​ച്ച​യ്ക്ക് ആ​രെ​ങ്കി​ലും തു​ട​ക്ക​മി​ട​ട്ടെ​യെ​ന്ന് ആ​ലോ​ചി​ച്ചി​രി​ക്കു​മ്പോ​ഴാ​ണ് മ​ന്ത്രി​യു​ടെ പേ​രു പ​റ​യാ​തെ യു. ​പ്ര​തി​ഭ ആ​ഞ്ഞ​ടി​ച്ച​ത്. പി​ന്നാ​ലെ അ​തു ന​മ്മു​ടെ സ്വ​ന്തം മ​ന്ത്രി ത​ന്നെ​യെ​ന്നു പ​റ​ഞ്ഞ് പ​ത്ത​നം​തി​ട്ട​യി​ലെ എ​ല്‍​ഡി​എ​ഫ് പാ​ര്‍​ല​മെ​ന്റ​റി പാ​ര്‍​ട്ടി യോ​ഗ​ത്തി​ല്‍ ആ​ദ്യം വെ​ടി​പൊ​ട്ടി. എം​എ​ല്‍​എ ആ​യി​രി​ക്കു​മ്പോ​ള്‍ ത​ന്നെ വി​ളി​ച്ചാ​ല്‍ ഫോ​ണെ​ടു​ക്കാ​ത്ത ആ​രോ​ഗ്യ​മ​ന്ത്രി ഇ​പ്പോ​ള്‍ ഒ​ട്ടു​മേ ഫോ​ണെ​ടു​ക്കി​ല്ലെ​ന്നു പ​റ​ഞ്ഞ് എ​ല്‍​ഡി​എ​ഫ് കൗ​ണ്‍​സി​ല​ര്‍​മാ​ര്‍ പ​രാ​തി​യു​ടെ കെ​ട്ട​ഴി​ച്ചു. അത്യാവശ്യത്തിനു വിളിച്ചാൽ പോലും!അ​ത്യാ​വ​ശ്യ കാ​ര്യ​ങ്ങ​ള്‍​ക്കു വി​ളി​ച്ചാ​ല്‍​പോ​ലും സ്ഥ​ലം എം​എ​ല്‍​എ കൂ​ടി​യാ​യ മ​ന്ത്രി​യെ ല​ഭി​ക്കാ​ത്ത​തി​ന്റെ ബു​ദ്ധി​മു​ട്ട് കൗ​ണ്‍​സി​ല​ര്‍​മാ​ര്‍ നി​ര​ത്തി. ര​ണ്ടു​ദി​വ​സ​ങ്ങ​ള്‍​ക്കി​ടെ ചേ​ര്‍​ന്ന സി​പി​എം പ​ത്ത​നം​തി​ട്ട നോ​ര്‍​ത്ത്,…

Read More

വാ​ര്‍​ഡി​ല്‍ നി​ന്നു ല​ഭി​ച്ച ഒ​രു പ​രാ​തി ന​ഗ​ര​സ​ഭ​യ്ക്കു കൈ​മാ​റി​യ കൗ​ണ്‍​സി​ല​ര്‍​ക്ക് 9100 രൂ​പ പി​ഴ​! ന​ട​പ​ടി​ക്കെ​തി​രെ കൗ​ണ്‍​സി​ല​ര്‍

പ​ന്ത​ളം: വാ​ര്‍​ഡി​ല്‍ നി​ന്നു ല​ഭി​ച്ച ഒ​രു പ​രാ​തി ന​ഗ​ര​സ​ഭ​യ്ക്കു കൈ​മാ​റി​യ കൗ​ണ്‍​സി​ല​ര്‍​ക്ക് 9100 രൂ​പ പി​ഴ​യി​ട്ട സെ​ക്ര​ട്ട​റി​യു​ടെ ന​ട​പ​ടി​യെ ചോ​ദ്യം ചെ​യ്തു കൗ​ണ്‍​സി​ല​ര്‍. വി​വാ​ദ​ങ്ങ​ള്‍ പു​ക​ഞ്ഞു​നി​ല്‍​ക്കു​ന്ന പ​ന്ത​ളം ന​ഗ​ര​സ​ഭ​യി​ലാ​ണ് സെ​ക്ര​ട്ട​റി – കൗ​ണ്‍​സി​ല്‍ പോ​രി​നി​ടെ പി​ഴ​യി​ടീ​ല്‍ വി​വാ​ദ​വും ആ​ളി​പ്പ​ട​രു​ന്ന​ത്. പ​ന്ത​ളം ന​ഗ​ര​സ​ഭ​യി​ലെ ഒ​ന്നാം​വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ സൗ​മ്യാ സ​ന്തോ​ഷി​നാ​ണ് ന​ഗ​ര​സ​ഭാ​സെ​ക്ര​ട്ട​റി എ​സ്. ജ​യ​കു​മാ​ര്‍ പി​ഴ വി​ധി​ച്ച​ത്. ഒ​ന്നാം വാ​ര്‍​ഡി​ലെ ഐ​രാ​ണി​ക്കു​ഴി പാ​ല​ത്തി​നു സ​മീ​പ​മു​ള്ള ജോ​ണ്‍ എ​ന്ന വ്യ​ക്തി അ​ദ്ദേ​ഹ​ത്തി​ന്‍റെ വീ​ടി​ന് സ​മീ​പ​മു​ള്ള വൃ​ക്ഷം കാ​റ്റ​ടി​ച്ചാ​ല്‍ ക​ട​പു​ഴ​കി വീ​ടി​നു മു​ക​ളി​ലേ​ക്ക് വീ​ഴു​മെ​ന്ന് ആ​ശ​ങ്ക​പ്പെ​ട്ട് കൗ​ണ്‍​സി​ല​റാ​യ സൗ​മ്യ​യ​ക്ക് പ​രാ​തി ന​ല്‍​കി​യി​രു​ന്നു.. കൗ​ണ്‍​സി​ല​ര്‍ ആ ​പ​രാ​തി ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി​ക്ക് കൈ​മാ​റി. സെ​ക്ര​ട്ട​റി ഉ​ദ്യോ​ഗ​സ്ഥ​രെ​കൊ​ണ്ട് അ​ന്വേ​ഷി​പ്പി​ച്ച​പ്പോ​ള്‍ നി​ല​വി​ല്‍ അ​പ​ക​ട​സ്ഥി​തി ഇ​ല്ലെ​ന്ന് ബോ​ധ്യ​പ്പെ​ട്ട് മ​രം മു​റി​ക്കാ​നു​ള്ള അ​പേ​ക്ഷ നി​ര​സി​ച്ച​ത്രേ. ജനശബ്ദമെന്ന്… ഇ​തേ​തു​ട​ര്‍​ന്ന് കേ​ര​ളാ മു​നി​സി​പ്പ​ല്‍ ആ​ക്ട് 558-ാം വ​കു​പ്പു​പ്ര​കാ​ര​മെ​ന്ന് പ​റ​ഞ്ഞ് ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി കൗ​ണ്‍​സി​ല​ര്‍ സൗ​മ്യാ…

Read More