പത്തനംതിട്ട: പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പുകേസില്‍ സിബിഐ അന്വേഷണം ആരംഭിച്ചു. പോപ്പുലര്‍ ഫിനാന്‍സ് എംഡി തോമസ് ഡാനിയേല്‍, മകളും സ്ഥാപനത്തിന്റെ സിഇഒയുമായ റീനു മറിയം എന്നിവരെ ഇന്നലെ വകയാറിലെ പോപ്പുലര്‍ ആസ്ഥാനത്ത് എത്തിച്ചു തെളിവെടുത്തു. 10 പേരടങ്ങുന്ന സിബിഐ സംഘമാണ് അന്വേഷണത്തിനെത്തിയത്. ആദ്യം കേസന്വേഷിച്ച പോലീസില്‍ നിന്ന് ലഭിച്ച തെളിവുകള്‍ പരിശോധിച്ചു. തുടര്‍ന്ന് സ്ഥാപനങ്ങളിലെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് പ്രതികളില്‍ നിന്ന് വിശദ വിവരങ്ങള്‍ തേടി. സ്ഥാപനത്തിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചിരുന്നതിനാല്‍ ഇലക്ട്രോണിക് ഡേറ്റകള്‍ പരിശോധിക്കാന്‍ സിബിഐയ്ക്ക് കഴിഞ്ഞില്ല.പോപ്പുലര്‍ ഫിനാന്‍സിലെ വിവിധ ബ്രാഞ്ചുകളിലെ മാനേജര്‍മാരെയും ചില ജീവനക്കാരെയും വിളിച്ചു വരുത്തി വിശദ മൊഴിയെടുത്തു. പ്രതികളുടെ ഉടമസ്ഥതയിലുള്ള ഏതെല്ലാം സ്ഥാപനങ്ങളിലേക്കാണ് പണം വകമാറ്റി വിനിയോഗിച്ചതെന്നായിരുന്ന പ്രധാന അന്വേഷണം. തെളിവെടുപ്പ് വിവരമറിഞ്ഞ് നിരവധി നിക്ഷേപകരും സ്ഥലത്ത് എത്തിയിരുന്നു. കൊച്ചി സിബിഐ യൂണിറ്റിനാണ് കേസന്വേഷണ ചുമതല. ഡിവൈഎസപി സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം…
Read MoreCategory: Alappuzha
ഇര കൂറുമാറി പ്രതിക്ക് അനുകൂലമായി മൊഴി നല്‍കിയെങ്കിലും ഡോക്ടറുടെ മൊഴി നിർണായകമായി; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചയാള്‍ക്ക് കഠിനതടവും പിഴയും
പത്തനംതിട്ട: പതിനാലുവയസുള്ള സ്കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതിക്ക് 15 വര്‍ഷം കഠിനതടവും പിഴയും. തമിഴ്നാട് കന്യാകുമാരി ജില്ലാക്കാരനായ രാജനെ (39)യാണ് തടവും 35000 രൂപ പിഴയും ശിക്ഷിച്ച് പത്തനംതിട്ട അഡീഷണല്‍ ഒന്നാം നമ്പര്‍ സെഷന്‍സ് ജഡ്ജി സാനു എസ്. പണിക്കരാണ് ഉത്തരവായത്. 2009ലാണ ്കേസിനാസ്പദമായ സംഭവം നടന്നത്. വിദ്യാര്‍ഥിനിയും മാതാപിതാക്കളും താമസിച്ചിരുന്ന വീടിനു സമീപത്തെ ദേവാലയത്തിന്റെ നിര്‍മാണ ജോലികള്ക്കെത്തിയതായിരുന്നു പ്രതി. കേസിലെ വിചാരണവേളയില്‍ ഇര കൂറുമാറി പ്രതിക്ക് അനുകൂലമായി മൊഴി നല്‍കിയെങ്കിലും ഇരയെ പരിശോധിച്ച ഡോക്ടറോടു പറഞ്ഞ മൊഴിയും ഗര്‍ഭച്ഛിദ്രത്തിനായി മജിസ്ട്രേറ്റ് കോടതിയില്‍ നല്കിയ അപേക്ഷയും ഡിഎന്‍എ ഉള്‍പ്പെടെയുള്ള ശാസ്ത്രീയ തെളിവുകളും നിരത്തി കുറ്റം തെളിയിക്കുന്നതിനു പ്രോസിക്യൂഷനു കഴിഞ്ഞു. കോടതിയില്‍ കളവായി മൊഴി പറഞ്ഞ ഇരയ്ക്കെതിരെ ക്രിമിനല്‍ നടപടി ക്രമപ്രകാരം ശിക്ഷാ നടപടികള്‍ സ്വീകരിക്കണമെന്ന് പ്രോസിക്യൂഷന് കോടതിയില്‍ വാദിക്കുകയും ചെയ്തു. ഇര ക്രോസ് വിസ്താര…
Read Moreഎല്‍ഡിഎഫിന്റെ നെറികെട്ട ഭരണത്തില്‍ നിന്നുള്ള മോചനം കേരള ജനത ആഗ്രഹിക്കുന്നുണ്ടെന്ന് രമേശ് ചെന്നിത്തല
പത്തനംതിട്ട: രമേശ് ചെന്നിത്തല ഏതു സ്ഥാനത്തെത്തിയെന്നതല്ല അടുത്ത നിയമസഭ തെരഞ്ഞെടുപ്പിലെ വിഷയമെന്നും യുഡിഎഫിനെ അധികാരത്തില്‍ തിരികെ കൊണ്ടുവരികയെന്നതിനാണ് പ്രാധാന്യമെന്നും പ്രതിപക്ഷ നേതാവ്. പത്തനംതിട്ടയില്‍ ഐശ്വര്യ കേരളയാത്രയുടെ ജില്ലാതല സമാപനയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു രമേശ് ചെന്നിത്തല.45 എംഎല്‍എമാരുമായി ശക്തമായ പ്രതിപക്ഷമായി നിയമസഭയില്‍ നിലനില്ക്കാന് യുഡിഎഫിനു കഴിഞ്ഞുവെന്നതിനാലാണ് പിണറായി സര്‍ക്കാരിന്റെ തീവെട്ടിക്കൊള്ള ഒരുപരിധിവരെ തടഞ്ഞു നിര്‍ത്താനായതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. എല്‍ഡിഎഫിന്റെ നെറികെട്ട ഭരണത്തില്‍ നിന്നുള്ള മോചനം കേരള ജനത ആഗ്രഹിക്കുന്നുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യുഡിഎഫുകാരില്‍ പലര്‍ക്കും പലതരം ബുദ്ധിമുട്ടുകളും പ്രശ്നങ്ങളും ഉണ്ടായിട്ടുണ്ടാകാം. എന്നാല്‍ അതെല്ലാം മറന്ന് യുഡിഎഫിന്റെ വിജയത്തിനായി പണിയെടുക്കേണ്ട സമയമാണിതെന്നും രമേശ് പറഞ്ഞു.കേരളത്തിലെ വിവിധ സമുദായങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ യുഡിഎഫ് ചര്‍ച്ച ചെയ്തു വരികയാണ്. ഇവരുടെ ബുദ്ധിമുട്ടുകള്‍ക്കു പ്രകടനപത്രികയില്‍ വ്യക്തമായ നിര്‍ദേശങ്ങള്‍ ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.യുഡിഎഫ് നിയോജകമണ്ഡലം ചെയര്മാന് ടി.എം. ഹമീദ് അധ്യക്ഷത വഹിച്ചു. സമ്മേളനം പി.ജെ.…
Read Moreകുട്ടികളുമായി ബന്ധപ്പെട്ട അശ്ലീല വീഡിയോകൾ പ്രചരിപ്പിച്ചു; ബംഗാളി യുവാവ് പിടിയിൽ
അടൂർ: കുട്ടികളുമായി ബന്ധപ്പെട്ട അശ്ലീല വീഡിയോകൾ പ്രചരിപ്പിച്ചെന്ന കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഹസിറുദ്ദീൻ സർക്കാർ സെക് എന്ന ബംഗാളി യുവാവിനെ പന്തളം പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട ജില്ലാ പോലീസ് മേധാവിക്ക് 2019 ഇൽ എൻസിആർബിയിൽ നിന്നും ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ പന്തളം പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. പ്രതി ഒളിവിലായിരുന്നുവെന്നായിരുന്നു പോലീസ് റിപ്പോർട്ട്. അടൂർ ഡിവൈഎസ്പി ബി. വിനോദിന്റെ നിർദേശാനുസരണം ഇയാളുടെ മൊബൈൽ വിവരങ്ങൾ പരിശോധിച്ചു മനസിലാക്കി ഇന്നലെ പന്തളം ഇൻസ്പെക്ടർ ശ്രീകുമാറിന്റെ നേതൃത്വത്തിൽ പന്തളം ടൗണിൽ നിന്ന് അറസ്റ്റു ചെയ്യുകയായിരുന്നു.
Read Moreസ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; വിചാരണവേളയിൽ ഇര കൂറുമാറി; ഇരയെ പരിശോധിച്ച ഡോക്ടര്‍ കൊടുത്തത് മുട്ടന്‍പണി
പത്തനംതിട്ട: പതിനാലുവയസുള്ള സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പ്രതിക്ക് 15 വർഷം കഠിനതടവും പിഴയും. തമിഴ്നാട് കന്യാകുമാരി ജില്ലാക്കാരനായ രാജനെ (39)യാണ് തടവും 35000 രൂപ പിഴയും ശിക്ഷിച്ച് പത്തനംതിട്ട അഡീഷണൽ ഒന്നാം നന്പർ സെഷൻസ് ജഡ്ജി സാനു എസ്. പണിക്കരാണ് ഉത്തരവായത്. 2009ലാണ ്കേസിനാസ്പദമായ സംഭവം നടന്നത്. വിദ്യാർഥിനിയും മാതാപിതാക്കളും താമസിച്ചിരുന്ന വീടിനു സമീപത്തെ ദേവാലയത്തിന്റെ നിർമാണ ജോലികൾക്കെത്തിയതായിരുന്നു പ്രതി. കേസിലെ വിചാരണവേളയിൽ ഇര കൂറുമാറി പ്രതിക്ക് അനുകൂലമായി മൊഴി നൽകിയെങ്കിലും ഇരയെ പരിശോധിച്ച ഡോക്ടറോടു പറഞ്ഞ മൊഴിയും ഗർഭച്ഛിദ്രത്തിനായി മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ അപേക്ഷയും ഡിഎൻഎ ഉൾപ്പെടെയുള്ള ശാസ്ത്രീയ തെളിവുകളും നിരത്തി കുറ്റം തെളിയിക്കുന്നതിനു പ്രോസിക്യൂഷനു കഴിഞ്ഞു. കോടതിയിൽ കളവായി മൊഴി പറഞ്ഞ ഇരയ്ക്കെതിരെ ക്രിമിനൽ നടപടി ക്രമപ്രകാരം ശിക്ഷാ നടപടികൾ സ്വീകരിക്കണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിക്കുകയും ചെയ്തു. ഇര ക്രോസ് വിസ്താര…
Read Moreഹൈക്കോടതി തീരുമാനം സര്‍ക്കാരിനേറ്റ പ്രഹരം; എല്ലാ അനധികൃത നിയമനങ്ങളും സ്റ്റേ ചെയ്യപ്പെടേണ്ടതാണെന്ന് ചെന്നിത്തല
ആലപ്പുഴ: കേരള ബാങ്കിലെ 1850 താത്കാലികക്കാരെ സ്ഥിരപ്പെടുത്താനുള്ള തീരുമാനം ഹൈക്കോടതി തടഞ്ഞത് സര്‍ക്കാരിനേറ്റ പ്രഹരമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. എല്ലാ അനധികൃത നിയമനങ്ങളും സ്റ്റേ ചെയ്യപ്പെടേണ്ടതാണ്. സംവരണ തത്വങ്ങള്‍ പോലും കാറ്റില്‍ പറത്തിയാണ് പിന്‍വാതില്‍ നിയമനങ്ങള്‍ സര്‍ക്കാര്‍ നടത്തുന്നതെന്നും അദ്ദേഹം ആലപ്പുഴയില്‍ പത്രസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. സഹകരണ പ്രസ്ഥാനത്തിന്റെ തകര്‍ച്ചയ്ക്ക് കേരള ബാങ്ക് വഴിവയ്ക്കും. അതിനാല്‍ യുഡിഎഫ് വന്നാല്‍ ഇത് പിരിച്ചുവിടും.പിഎസ്്സി റാങ്ക്ലിസ്റ്റ് സമരം ഒത്തുതീര്‍പ്പാക്കാന്‍ മുഖ്യമന്ത്രി തയാറാകുന്നില്ല. ക്രൂരമാണിത്. മുട്ടുകാലില്‍ നിന്നു യാചിച്ചിട്ടു പോലും മുഖ്യന്റെ മനസലിയുന്നില്ലെങ്കില് അതു വലിയ ധാര്‍ഷ്ട്യം തന്നെയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. റാങ്ക്ലിസ്റ്റിലുള്ളവര്ക്ക് മുഴുവന്‍ ജോലി കൊടുക്കാനാകില്ല. പക്ഷേ, കൊടുക്കാന്‍ കഴിയുന്നവര്‍ക്കു പോലും കൊടുക്കുന്നില്ലെന്നതാണ് അവസ്ഥ. സമരക്കാരുമായി ചര്‍ച്ച ചെയ്യില്ലെന്ന നിഷേധാത്മക സമീപനം പുനഃപരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബംഗാളില്‍ പിന്‍വാതില്‍ നിയമനത്തിനെതിരെ ബന്ത് അടക്കം സമരം ചെയ്യുന്ന സിപിഎം ഇവിടെ അത് നടപ്പിലാക്കുകയാണെന്നും…
Read Moreസ്ത്രീകൾ തനിച്ചു താമസിക്കുന്ന വീടുകളിലും കുളിമുറികളിലും ഒളിഞ്ഞു നോക്കുന്ന ശീലം; മല്ലപ്പള്ളിക്കാരൻ രഞ്ജിതിനെ പൊക്കി പോലീസ്
മല്ലപ്പള്ളി: സ്ത്രീകള്‍ തനിച്ചു താമസിക്കുന്ന വീട്ടില്‍ അതിക്രമിച്ചു കടന്ന യുവാവ് പിടിയില്‍. ആനിക്കാട് നൂറോമ്മാവ് നെല്ലുമുറിക്കുന്നേല് രഞ്ജിതാണ് (27) അറസ്റ്റിലായത്. അമ്മയും മകളും തനിച്ചു താമസിക്കുന്ന വീട്ടില്‍ കഴിഞ്ഞ 13നു പുലര്‍ച്ചെ രണ്ടരയോടെ ഇയാള്‍ അതിക്രമിച്ചുകടന്നതയാണ് പരാതി. വീടിനു പിന്നിലെ തുറന്നു കിടന്ന ജനാലയിലൂടെ അടുക്കള വാതിലിന്റെ കൊളുത്ത് കമ്പ് ഉപയോഗിച്ച് എടുത്തശേഷം ഉള്ളില്‍ കടക്കുകയായിരുന്നുവെന്ന് പറയുന്നു. വീട്ടമ്മയും മകളും കിടക്കുന്ന മുറിയിലെത്തിയപ്പോള്‍ ലൈറ്റ് തെളിഞ്ഞു കിടക്കുകയായിരുന്നു. ലൈറ്റ് ഓഫ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ വീട്ടമ്മ ഉണര്‍ന്നു ബഹളം വയ്ക്കുകയായിരുന്നു. ഇതോടെ ഇയാള്‍ ഓടിരക്ഷപെട്ടു. ചെരിപ്പില്‍ നിന്നും ചെളി തറയില്‍ പതിഞ്ഞിരുന്നു. ഇതു കണ്ട് നടത്തിയ അന്വേഷണത്തിലാണ് രഞ്ജിത് പിടിയിലായതെന്ന് പോലീസ് പറഞ്ഞു. നേരത്തെയും സ്ത്രീകള്‍ തനിയെ താമസിക്കുന്ന വീടുകളിലും കുളിമുറികളിലും ഒളിഞ്ഞു നോക്കുന്ന ശീലം ഇയാള്ക്കുണ്ടായിരുന്നതായിരുന്നതായി പോലീസ് പറഞ്ഞു. പലതവണ പിടികൂടി താക്കീതു നല്കി വിട്ടയച്ചിരുന്നതാണ്. ഭവനഭേദനം,…
Read Moreകൊറോണയേക്കാൾ ഭയക്കേണ്ടവർ..!മാസ്ക് ധരിക്കാത്തത് ചോദ്യം ചെയ്തു; ബസിൽ യാത്രക്കാരന് കുത്തേറ്റു
പത്തനംതിട്ട: മാസ്ക് ധരിക്കാത്തതിനെ ചൊല്ലി ബസിലുണ്ടായുണ്ടായ വാക്ക് തര്‍ക്കം കത്തിക്കുത്തില്‍ അവസാനിച്ചു. മൂവാറ്റുപുഴയില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോയ കെഎസ്ആര്‍ടിസി ബസില്‍ ഞായറാഴ്ച രാത്രിയോടെയാണ് സംഭവം. കൊല്ലം പകല്കുറി സ്വദേശി ജോസിനാണ് കുത്തേറ്റത്. സംഭവത്തില്‍ കന്യാകുമാരി സ്വദേശി റസല്‍ രാജു അറസ്റ്റിലായി. ബസ് അടൂര്‍ ജനറല്‍ ആശുപത്രി ജംഗ്ഷനില്‍ എത്തിയപ്പോഴാണ് സംഭവം നടന്നത്. റസല്‍ രാജു മാസ്ക് ധരിക്കാത്തത് ജോസ് ചോദ്യം ചെയ്തു. തുടര്‍ന്ന് ജോസിന്റെ ബാഗിലുണ്ടായിരുന്ന ടാപ്പിംഗ് കത്തിയെടുത്ത് റസല്‍ രാജു ജോസിനെ കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ജോസിനെ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Read Moreതൊണ്ണൂറ് ദിവസം കൊണ്ട് മണിരത്നം സ്വർണക്കതിരാകും… വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ കരുവടിയ്ക്കകം പാടശേഖരത്തെ വിത്തെറിഞ്ഞു
എടത്വാ: വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ കരുവടിയ്ക്കകം പാടശേഖരത്തെ തരിശുനിലത്തില്‍ വിത്തെറിഞ്ഞു. എടത്വാ ഗ്രാമപഞ്ചായത്ത് ആറ്, നാല് വാര്‍ഡുകളില്‍ ഉള്‍പ്പെട്ട മാങ്കുഴി തെക്ക് കരുവടിയ്ക്കകം പാടശേഖരത്താണ് വീണ്ടും കൃഷിയിറക്കിയത്. 70 ഏക്കര്‍ വിസ്തൃതിയുള്ള പാടശേഖരം ഏഴ് വര്‍ഷത്തിലധികമായി തരിശുനിലമായി കിടക്കുകയായിരുന്നു. പുല്ലും മാലിന്യങ്ങളും നിറഞ്ഞ പാടം സംസ്ഥാന സര്‍ക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയില്‍ ഉള്‍പെടുത്തിയാണ് കൃഷി യോഗ്യമാക്കിയത്. തൊണ്ണൂറ് ദിവസം കൊണ്ട് വിളവെടുക്കുന്ന മണിരത്നം വിത്താണ് വിതച്ചത്. ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിന്‍സി ജോളി ഉദ്ഘാടനം നിര്‍വഹിച്ചു. പാടശേഖര പ്രസിഡന്റ് ജോസഫ് മാത്യു ഈരേത്ര അധ്യക്ഷത വഹിച്ചു. എടത്വാ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ജോര്‍ജ്ജ്, വൈസ്. പ്രസിഡന്റ് ജയിന് മാത്യു, ബ്ലോക്ക് പഞ്ചായത്ത് അംഗം ആനി ഈപ്പന്, പഞ്ചായത്ത് അംഗങ്ങളായ ബെറ്റി ജോസഫ്, രേഷ്മ ജോണ്സണ്, പാടശേഖര കണ്‍വീനര്‍ ജോര്‍ജ്ജ് തോമസ് കളപ്പുര, തോമസ് മാത്യു, ജയിംസ്, തോമസ്,…
Read Moreആലപ്പുഴ ബൈപ്പാസ് മേൽപ്പാലത്തിൽ വാഹനം നിർത്തി സെൽഫി; 12 പേരിൽ നിന്ന് പന്തീരായിരം രൂപ പിഴ ഈടാക്കി മോട്ടോർ വാഹന വകുപ്പ്
ആലപ്പുഴ: ബൈപ്പാസിലെ മേൽപ്പാലത്തിൽ (എലിവേറ്റഡ് ഹൈവേ) വാഹനം നിറുത്തി സെൽഫി എടുക്കാൻ ശ്രമിച്ചവരും നോപാർക്കിംഗ് നിയമം ലംഘിച്ചതിന് ഇന്നലെ 12 വാഹനങ്ങൾക്കെതിരെ മോട്ടോർ വാഹന വകുപ്പിന്റെ ടൗൺ സ്പെഷ്യൽ സ്ക്വാഡ് കേസ്. ഇവരിൽ നിന്ന്12,000 രൂപ പിഴ ഇടാക്കി “ഇ” ചെല്ലാൻ വാഹന ഉടമകൾക്ക് നൽകി. ബൈപ്പാസിൽ നിയമലംഘനം നടത്തി ഇനി പിടിക്കപ്പെട്ടാൽ ഇ ചെല്ലാൻ പരിശോധിച്ച് ഇവരുടെ ലൈസൻസ് റദ്ദാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് മോട്ടോർ വാഹന വകുപ്പിന്റെ ടൗൺ സ്പെഷ്യൽ സ്ക്വാഡ് എം.വി.ജിംസൺ സേവ്യർ പോൾ അറിയിച്ചു.മോട്ടോർ വാഹന വകുപ്പിന്റെ ടൗൺ സ്പെഷ്യൽ സ്ക്വാഡാണ് പരിശോധന നടത്തിയത്.
Read More