റാന്നി: തങ്ങളുടെ കൈവശം സമ്പുഷ്ട യുറേനിയം ഉണ്ടെന്നു വെളിപ്പെടുത്തിയ യുവാക്കളും യാഥാര്‍ഥ്യം അറിയാതെ പോലീസും വെട്ടിലായി. റാന്നി വലിയകുളം സ്വദേശികളായ രണ്ട് യുവാക്കളാണ് ഞായറാഴ്ച രാത്രി പോലീസ് കണ്‍ട്രോള്‍റൂമില്‍ വിളിച്ച് വെളിപ്പെടുത്തല്‍ നടത്തിയത്. രാത്രിയില്‍ തന്നെ പോലീസ് ഒരാളുടെ വീട്ടിലെത്തി. കുപ്പിക്കുള്ളില്‍ സൂക്ഷിച്ചിരിക്കുന്ന ഉമിക്കരിക്ക് സമാനമായ പൊടി യുറേനിയമാണെന്ന് യുവാവ് വെളിപ്പെടുത്തി. തന്റെ സുഹൃത്തായ മറ്റൊരാളുടെ വീട്ടില്‍ നിന്നും യുവാവ് പറഞ്ഞതനുസരിച്ച് കുഴിച്ചിട്ട നിലയില്‍ ചെറിയ കുപ്പിയും കണ്ടെടുത്തു. യുറേനിയമാണോ പിടികൂടിയത് എന്നത് ഉറപ്പില്ലാത്തതിനാല്‍ പോലീസ് പിടികൂടിയ വസ്തുക്കള്‍ സുരക്ഷിതസ്ഥാനത്തേക്കു മാറ്റിയിരിക്കുകയാണ്. പരിശോധനയ്ക്ക് ഫോറന്‍സിക് വിദഗ്ധരെ സമീപിച്ചെങ്കിലും അവര്‍ കൈമലര്‍ത്തി. അണുവികിരണം ഉണ്ടാക്കുന്ന വസ്തുവാണ് യുറേനിയം എന്നതിനാല്‍ ഏറെ സൂക്ഷ്മത വേണം. യുവാക്കളെ ചോദ്യം ചെയ്തപ്പോള്‍ മല്ലപ്പള്ളി സ്വദേശി വിജയകുമാറിന്റെ സഹായത്തില്‍ കൂടംകുളത്തിനു സമീപത്തുനിന്നാണ് ഇതു വാങ്ങിയതെന്നു പറഞ്ഞു. റൈസ് പുള്ളര്‍ പോലെയുള്ള വസ്തുവെന്നു പറഞ്ഞാണ്…
Read MoreCategory: Alappuzha
പ്രത്യേകതകളുമായി വലിയഴീക്കൽ ആർച്ച് പാലം;രണ്ടുമാസംകൂടി കഴിഞ്ഞാൽ വലിയഴീക്കലിൽ നിന്ന് അഴിക്കലിലേക്ക് എത്തുന്നതിന് ലാഭിക്കുന്നത് 28 കിലോമീറ്റർ
കായംകുളം : ജില്ലയിലെ ആറാട്ടുപുഴ പഞ്ചായത്തിനെയും കൊല്ലം ജില്ലയിലെ ആലപ്പാടിനെയും തമ്മിൽ ബന്ധിപ്പിച്ച് കായംകുളം കായലിനു കുറുകെ നിർമ്മിക്കുന്ന സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ ആർച്ച് പാലമായ വലിയഴീക്കൽ പാലത്തിന്റെ നിർമ്മാണ പ്രവൃത്തികൾ പുരോഗമിക്കുന്നു. കോവിഡിനെ തുടർന്ന് മന്ദഗതിയിലായ പാലത്തിന്റെ നിർമ്മാണ പ്രവർത്തികൾ വീണ്ടും പഴയ ഊർജ്ജത്തോടെ ഇപ്പോൾ പുരോഗമിക്കുകയാണ് . ഒരു നാടിന്റെ തന്നെ കാത്തിരുപ്പിന്റെ പ്രതീകമായ പാലത്തിന്റെ നിർമ്മാണ പ്രവർത്തികൾ പൂർത്തിയാകുന്നതോടെ വലിയഴീക്കലിൽ നിന്ന് അഴീക്കൽ എത്തുന്നതിന് 28 കിലോമീറ്ററോളം ദൂരം ലാഭിക്കുവാൻ സാധിക്കും. വലിയ മത്സ്യബന്ധന യാനങ്ങൾക്കും പാലത്തിനടിയിലൂടെ സുഖമമായി കടന്നു പോകാവുന്ന രീതിയിലാണ് പാലത്തിന്റെ നിർമ്മാണം. സെൻട്രൽ സ്പാനിന്റെയും അറ്റാച്ച്മെന്റ് റോഡിന്റെയും പ്രവർത്തികളാണ് ഇനി പൂർത്തിയാകാനുള്ളത്. ഇതിൽ തന്നെ അറ്റാച്ച്മെന്റ് റോഡിനായുള്ള സ്ഥലമെറ്റെടുപ്പ് പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ ഇടപെട്ട് വേഗത്തിൽ പൂർത്തീകരിക്കുകയായിരുന്നു .2016 ഫെബ്രുവരിയിൽ ഭരണാനുമതി ലഭിച്ച പാലത്തിന്റെ നിർമാണ…
Read Moreചെന്നിത്തല ബന്ധം സിപിഎം ഉപേക്ഷിക്കുന്നു;യുഡിഎഫ് നേടിയ വൈസ് പ്രസിഡന്റ് സ്ഥാനവും രാജി വയ്ക്കണമെന്ന് ബിജെപി
മാന്നാർ:പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ പഞ്ചാത്തിൽ യുഡിഎഫ് പിന്തുണയോടെ ലഭഇച്ച പ്രഡൻന്റ് സ്ഥാനം എൽഡിഎഫഅ ഉപേക്ഷിക്കുന്നു. യുഡിഎഫ് പിന്തുണയിൽ എൽഡിഎഫ് പ്രതിപക്ഷ നേതാവിൻഫെ പഞ്ചായത്തിൽ ഭരിക്കുന്നത് സംബന്ധിച്ച് സംസ്ഥാന തലത്തിൽ തന്നെ ചർച്ചയായിരുന്നു. തൊട്ടടുത്ത തിരുവൻവണ്ടൂർ പഞ്ചായത്തിൽ യുഡിഎഫ് പിന്തുണയിൽ ലഭിച്ച പ്രസിഡന്റ് വൈസ് പ്രസിഡന്റ് സ്ഥാനങ്ങൾ എൽഡിഎഫ് അന്ന് തന്നെ രാജി വയ്ക്കുകയും ചെയ്തിരുന്നു. കോണ്‍ഗ്രസ്-സിപിഎം കൂട്ട് കെട്ടിനെതിരെ രമേശ് ചെന്നിത്തലയുടെ ചെന്നിത്തലയിലെ വസതിക്ക് മുന്പിൽ ബിജെപി ഉപവാസ സമരവും സംഘടിപ്പിച്ചിരുന്നു. ഇവിടുത്തെ കൂട്ട് കെട്ട് മൂന്ന് പാർട്ടികളിലെയും സംസ്ഥാന കമ്മറ്റികൾ ഏറ്റെടുത്തതോടെ വൻ വിവാദങ്ങൾക്ക് തന്നെ വഴിതെളിഞ്ഞു.ഇതേ തുടർന്നാണ് കഴിഞ്ഞ ദിവസം ചേർന്ന സിപിഎം ജില്ലാ കമ്മറ്റിയിൽ ചെന്നിത്തലയിലെ പ്രസിഡന്റ് സ്ഥാനം രാജി വയ്ക്കുവാൻ തീരുമാനിച്ചത്. ജില്ലാ കമ്മറ്റിയുടെ നിർദേശം ഇന്ന് കൂടുന്ന സിപിഎം മാന്നാർ ഏരിയാ കമ്മറ്റയിൽ അവതരിപ്പിച്ച ശേഷം പ്രസിഡന്റ് ഇന്ന് തന്നെ…
Read Moreപന്തളം പെൺപട നയിക്കും; പന്തളത്ത് നഗരസഭാ ചെയർപേഴ്സൺ മുതൽ ക്രമസമാധാനപാലക വരെ വനിത
ജഗീഷ് ബാബുപത്തനംതിട്ട : ഒരു നഗരത്തിന്റെ ഭരണ നിയന്ത്രണത്തിൽ നിന്നും തുടങ്ങി ക്രമസമധാനപാലനം വരെ വനിതകളുടെ കൈകളിൽ. അതും അയ്യപ്പ സ്വാമിയുടെ ജന്മദേശമെന്ന് കീർത്തികേട്ട പഴയ നാട്ടുരാജ്യമായ പന്തളം ഇനി കുറച്ചുക്കാലം വനിതകളുടെ നിയന്ത്രണത്തിലാവും. അയ്യപ്പനെയും വാവരെയുമെല്ലാം ഒരേപോലെ സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്ന ഒരു ജനത അധിവസിക്കുന്ന നാടിന്റെ ഭരണം വനിത ഏറ്റെടുത്തിനു പിന്നാലെയാണ് ക്രമസമാധാന ചുമതലയും മറ്റൊരു വനിതയുടെ പക്കൽ എത്തുന്നത്. തദ്ദേശതെരഞ്ഞെടുപ്പിനെ തുടർന്നുണ്ടായ മാറ്റങ്ങളിലൂടെയാണ് പ്രധാന ഭരണ പദവികൾ വനിതകളുടെ കൈകളിൽ എത്തിയതെങ്കിൽ നഗരം കാക്കുന്ന പോലീസിന്റെ പ്രധാന ചുമതല ഇവിടെ ഒരു യുവ വനിത പോലീസ് ഓഫിസറുടെ നിയന്ത്രണത്തിെലെത്തിയതും ഈ അടുത്ത ദിവസങ്ങളിലാണ്. പന്തളം പോലീസ് സ്റ്റേഷനിൽ പ്രിൻസിപ്പൽ എസ്.ഐ പദവിലെത്തിയ മഞ്ജു വി. നായരാണ് ഇൻസ്പെപെക്ടർ ശ്രീകുമാറിനു മുന്നിലെത്തി ചുമതല ഏറ്റത്. തിരുവല്ലയിലും കൊച്ചി സിറ്റിയിലും സബ് ഇൻസ്പെക്ടറായി മികവ് തെളിയിച്ച…
Read Moreസംഘടനാപരമായ വീഴ്ച;പന്തളത്തെ പരാജയത്തിൽ സിപിഎമ്മില്‍ നടപടി;ഏരിയാ സെക്രട്ടറിയെ മാറ്റി
പത്തനംതിട്ട: തദ്ദേശ തെരഞ്ഞെടുപ്പില്‍ പന്തളം നഗരസഭയിലുണ്ടായ തോല്‍വിയെ തുടര്‍ന്ന് സിപിഎം പന്തളം ഏരിയ സെക്രട്ടറി ഇ. ഫസലിനെ സ്ഥാനത്തുനിന്ന് നീക്കി. പകരം സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗം പി.ബി. ഹര്ഷകുമാറിനു പന്തളത്തിന്റെ ചുമതല നല്കി. ജില്ലാ സെക്രട്ടേറിയറ്റംഗം ടി.ഡി. ബൈജുവിനെയും പന്തളം ഏരിയയുടെ പാര്‍ട്ടി ചുമതലയില്‍ നിന്നു മാറ്റിയിട്ടുണ്ട്. സംസ്ഥാന സമിതി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ജില്ലാ കമ്മറ്റിയുടെ തീരുമാനം. സിപിഎം ഭരണത്തിലായിരുന്ന പന്തളം നഗരസഭ ഇത്തവണ ബിജെപി പിടിച്ചെടുത്തിരുന്നു. വ്യക്തമായ ഭൂരിപക്ഷത്തോടെ ബിജെപി അധികാരത്തിലെത്തിയത് എല്‍ഡിഎഫിനേറ്റ കനത്ത തിരിച്ചടിയുമായി. സംഘടനാപരമായ വീഴ്ചഭരണത്തുടര്ച്ച പ്രതീക്ഷിച്ച പന്തളത്ത് സംഘടനാപരമായ വീഴ്ചകളാണ് തിരിച്ചടിക്കും ബിജെപിയുടെ അപ്രതീക്ഷിത മുന്നേറ്റത്തിനും കാരണമായതെന്ന് സിപിഎം വിലയിരുത്തിയിരുന്നു. പ്രചാരണത്തില്‍ വലിയ വീഴ്ചയുണ്ടായി. സാമുദായിക ധ്രുവീകരണമാണ് പന്തളത്തെ തോല്‍വിയിലേക്കു നയിച്ച മറ്റൊരു ഘടകം. ഇതു മനസിലാക്കി പ്രവര്‍ത്തിക്കുന്നതില്‍ നേതൃത്വത്തിനു വീഴ്ചയുണ്ടായെന്നാണ് വിലയിരുത്തല്‍. 2015ല്‍ 15 സീറ്റുകളോടെ ഭരണം നേടിയ എല്‍ഡിഎഫിന്…
Read Moreപക്ഷിപ്പനി: താറാവുകളെ കൊന്നൊടുക്കുന്ന നടപടി തുടരുന്നു; വെച്ചൂരിലും താറാവുകൾ ചാകുന്നു; കേന്ദ്ര സംഘം നാളെ കേരളത്തിൽ
കോട്ടയം: പക്ഷിപ്പനി സ്ഥിരീകരിച്ച നീണ്ടൂരിൽ രോഗപ്രതിരോധത്തിന്റെ ഭാഗമായി താറാവുകളെ കൊന്നൊടുക്കുന്ന നടപടികൾ തുടരുന്നു. കേന്ദ്ര സംഘം നാളെ കേരളത്തിലേക്ക്; രോഗം പടരുന്ന ജില്ലകളിൽ പരിശോധന നടത്തുംജില്ലാ കളക്ടർ നിയോഗിച്ച ദ്രുതകർമ്മ സേന ഇന്നലെ 3500 താറാവിൻ കുഞ്ഞുങ്ങളെ കൊന്നു. ഇതിൽ 3300 താറാവുകളും രോഗബാധ കണ്ടെത്തിയ ഫാമിലേതാണ്. 200 എണ്ണം സമീപ മേഖലകളിൽ വളർത്തിയിരുന്നവയാണ്. ഇന്നു ബാക്കി താറാവുകളെ കൊല്ലന്ന പ്രക്രീയ തുടരും. കൊന്ന താറാവുകളെ രാത്രിയിൽ സമീപത്തെ ഒഴിഞ്ഞ തുരുത്തിൽ കത്തിച്ചു നശിപ്പിച്ചു. രാവിലെ 10.30നാണ് താറാവുകളെ കൊന്നൊടുക്കാൻ തുടങ്ങിയത്. അഞ്ചു പേർ വീതം അടങ്ങുന്ന എട്ടു ദ്രുതകർമ്മ സേനകളെയാണ് മേഖലയിൽ വിന്യസിച്ചിരുന്നത്. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ വൈദ്യപരിശോധന നടത്തി പ്രതിരോധ മരുന്ന് നൽകിയശേഷം ആറു സംഘങ്ങളെ രോഗം സ്ഥിരീകരിച്ച ഫാമിലും രണ്ടു സംഘങ്ങളെ പുറത്തുമാണ് നിയോഗിച്ചത്. എല്ലാവരും പിപിഇ കിറ്റ് ധരിച്ചാണ് ജോലിക്കിറങ്ങിയത്. ഇടയ്ക്ക് മഴപെയ്തെങ്കിലും…
Read Moreനെട്രോസിൻ ഗുളികയും കഞ്ചാവുമായി യുവാവ് പിടിയിൽ; ഗുളികകൾ വാങ്ങിക്കൂട്ടിയത് പഴയമെ ഡിക്കൽ ചീട്ട് ഉപയോഗിച്ച്; കമ്പിവളപ്പ് സുധീഷിനെക്കുറിച്ച് പോലീസ് പറയുന്നത്…
അമ്പലപ്പുഴ: മാരകമായ നെട്രോസിൻ ഗുളികകളുമായി അമ്പലപ്പുഴ വടക്ക് കാക്കാഴം വെളിമ്പറമ്പ് (കമ്പിവളപ്പ്) സുധീഷ് ബാബു എന്ന യുവാവ് പിടിയിൽ. ആലപ്പുഴ നർക്കോട്ടിക് സെൽ ഡിവൈ എസ്പി ബിനുകുമാറിനു കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ അമ്പലപ്പുഴ ഇൻസ്പെക്ടർ ടി. മനോജ് കുമാർ, അമ്പലപ്പുഴ എസ് ഐ, സി.പി ഓ മാരായ ജയകുമാർ, ബാബു, ആലപ്പുഴ ജില്ല ലഹരി വിരുദ്ധ സ്ക്വാഡിലെ എഎസ്ഐ ജാക്സൻ, സി പി ഒ മാരായ ഉല്ലാസ്, എബി എന്നിവർ ചേർന്നാണ് ഇയാളെ പിടികൂടിയത്. ഇയാളിൽനിന്നും നൈട്രോസെപാം അടങ്ങിയിട്ടുള്ള നൈട്രോസൻ 10ന്റെ 14 ഗ്രാം തൂക്കം വരുന്ന 25 ഗുളികകളും നൈട്രോൻ5 ന്റെ 44 ഗ്രാം തൂക്കം വരുന്ന 80 ഗുളികകളും 15.6 ഗ്രാം കഞ്ചാവും കണ്ടെടുത്തു. ഇയാൾക്ക് മുൻപ് സമാനമായ പല കേസുകളും നിലവിലുണ്ട് . പഴയ മെഡിക്കൽ ചീട്ട് ഉപയോഗിച്ച് ജില്ലയിൽ ഉടനിളമുള്ള…
Read Moreയാത്ര ചൊല്ലാൻ മഴയും..! ഇനി ഓർമകളിൽ വേദനയുടെ കവിതയായ് പനച്ചൂരാൻ.. അച്ഛനെ ഒരുനോക്കു കാണാനാകാതെ മക്കൾ
കായംകുളം : ഓരോ മഴ പെയ്തു തോരുമ്പോഴുംഎന്റെ ഓര്‍മയില്‍ വേദനയാകുമാ ഗദ്ഗദം..ഒരു മഴ പെയ്തെങ്കില്‍.. ഒരു മഴ പെയ്തെങ്കില്‍ എന്ന കവിതയിലൂടെ എഴുതിവെച്ച വരികൾ പോലെ പ്രകൃതിയുടെ കണ്ണീർ മഴയിൽ പ്രശ്സത കവിയും ഗാനരചയിതാവുമായ അനിൽ പനച്ചൂരാൻ ദീപ്തമായ ഓർമയായി കോവിഡ് പ്രോട്ടോക്കോൾതിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്നു പോസ്റ്റ് മോർട്ടം നടപടികൾക്കുശേഷം ഇന്നലെ രാത്രി എട്ടോടെ ജന്മനാടായ കായംകുളം പുതുപ്പള്ളിയിലെ വാരണപ്പള്ളി പനച്ചൂർ തറവാട്ടിൽ എത്തിച്ച ഭൗതിക ശരീരം കോവിഡ് പ്രോട്ടോക്കോൾ പ്രകാരം ചിതയൊരുക്കി സംസ്കരിച്ചു. പിതൃ സഹോദരന്റെ മകൻ മോജിയാണ് ചിതയിൽ അഗ്നി പകർന്നത്. അടുത്ത ബന്ധുക്കൾ മാത്രമാണ് സംസ്ക്കാര ചടങ്ങിൽ പങ്കെടുത്തത്. വീടിന് അമ്പത് മീറ്റർ അകലെ ഛായാചിത്രം സ്ഥാപിച്ച് നാട്ടുകാരും വിവിധ ഇടങ്ങളിൽ നിന്നെത്തിയ സാമൂഹിക സാംസ്കാരിക ചലച്ചിത്ര പ്രവർത്തകരും എഴുത്തുകാരും അന്ത്യോപചാരം അർപ്പിച്ചു. യാത്ര ചൊല്ലാൻ മഴയും..!അച്ഛനെ ഒരു നോക്ക് കാണാൻ…
Read Moreനെഞ്ചിൽ കത്തി കുത്തിയിറക്കി, കൈപ്പത്തി വെട്ടിമാറ്റാൻ ശ്രമം; ആലപ്പുഴയില്‍ പോലീസുകാര്‍ക്ക് നേരെ ആക്രമണം
ആലപ്പുഴ/തുറവൂർ: ആലപ്പുഴയിലും കുത്തിയതോട്ടിലുമായി രണ്ടു വ്യത്യസ്ത സംഭവങ്ങളില്‍ പോലീസുകാര്‍ക്ക് വെട്ടും കുത്തുമേറ്റ സംഭവത്തില്‍ മൂന്നുപേരെ പിടികൂടി. ഒരാള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി. ആലപ്പുഴ സൗത്ത് പോലീസ് സ്റ്റേഷനിലെ സിപിഒ സജീഷ് സദാനന്ദനാണ് വെട്ടേറ്റത്. കുത്തിയതോട് പോലീസ് സ്റ്റേഷനിലെ സിപിഒ വിജേഷിനാണ് കുത്തേറ്റത്. ആലപ്പുഴയിലെ സംഭവത്തിനിടെ ഹൗസിംഗ് കോളനി കൃഷ്ണനിവാസില്‍ ജീവന്‍കുമാര്‍, മകന് രവിശങ്കര്‍ എന്നിവര്‍ക്കും വെട്ടേറ്റിട്ടുണ്ട്. വധശ്രമമറിഞ്ഞ് പ്രതികളെ പിടികൂടാന്‍ എത്തിയപ്പോഴാണ് ആലപ്പുസൗത്ത് സ്റ്റേഷന് സിപിഒ സജേഷിനാണ് പരിക്കേറ്റത്. സംഭവത്തില്‍ പ്രതികളിലൊരാളായ ഹൗസിംഗ് കോളനി സ്വദേശി ലിനോയിയെ പോലീസ് പിടികൂടി. സംഭവത്തിൽ കപില്‍ ഷാജി എന്നയാളെ പോലീസ് തെരയുന്നുണ്ട്. ഇന്നലെ രാത്രി 11 ഓടെ വലിയചുടുകാടിനു തെക്കുഭാഗത്തായിരുന്നു സംഭവം. രാത്രി എട്ടോടെ കൃഷ്ണനിവാസില്‍ ജീവന്‍കുമാറിന്റെ വീട്ടില്‍ ലിനോയ്, കപില്‍ ഷാജി എന്നിവര്‍ മാരകായുധങ്ങളുമായി അതിക്രമിച്ച് കയറിയതാണ് സംഭവങ്ങളുടെ തുടക്കം. ജീവന്‍കുമാറിന്റെ ഇളയമകനെ അന്വേഷിച്ചാണ് ഇവര്‍ എത്തിയത്. മകനെ കിട്ടാതെ…
Read Moreഗ്രാമം കൊതിക്കുകയാണ്, തിരികെ വരുമെന്ന വാർത്ത കേൾക്കാൻ..! സ്വന്തം ഗ്രാമത്തിലേക്കുള്ള കവിയുടെ ആ വരവ് ഓർമ്മമാത്രമാണെന്ന് അറിയുമ്പോൾ ഗ്രാമം തേങ്ങുന്നു…
നൗഷാദ് മാങ്കാംകുഴി കായംകുളം : എഴുതിയ കവിതകളും സിനിമ ഗാനങ്ങളുമെല്ലാം സൂപ്പർഹിറ്റ് … ഇനി ഒരു സിനിമ സംവിധാനം ചെയ്യണം. അതിനായി തിരക്കഥ പൂർത്തിയാക്കി. പക്ഷേ, ആഗ്രഹം പൂവണിയും മുമ്പേ ജനകീയ കവി അനിൽപനച്ചൂരാൻ(55 ) വിടപറഞ്ഞു. കാട് എന്ന പേരിൽ പേരിട്ടിരുന്ന സിനിമയുടെ തിരക്കഥ പൂർത്താക്കി അത് സംവിധാനം ചെയ്യാനുള്ള വലിയ പരിശ്രമത്തിലായിരുന്നു പനച്ചൂരാൻ.ഈ സിനിമയിൽ കവി മുരുകൻ കാട്ടക്കടയെക്കൊണ്ട് പാട്ടുകൾ എഴുതിക്കാൻ കഴിഞ്ഞ ദിവസം അദ്ദേഹവുമായി ബന്ധപ്പെട്ടിരുന്നു. പക്ഷേ, ആ ആഗ്രഹങ്ങളെല്ലാം ബാക്കിയാക്കി അനിൽപനച്ചൂരാൻറ്റെ വേർപാട് ആരാധക മനസുകളെ കണ്ണീരിലാഴ്ത്തി. ഇന്നലെ രാവിലെ മാവേലിക്കര മറ്റം ക്ഷേത്രത്തിൽ തൊഴാൻ എത്തിയപ്പോൾ കുഴഞ്ഞു വീണ അദ്ദേഹത്തെ മാവേലിക്കര തട്ടാരമ്പലം, കരുനാഗപ്പള്ളി എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളിലും പിന്നീട് തിരുവനന്തപുരം കിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരണപ്പെട്ടു. കോവിഡ് ബാധയും ഹൃദയാഘതവുമാണ് മരണകാരണം. അറബിക്കഥഓണാട്ടുകരയുടെ സാഹിത്യ സാംസ്ക്കാരിക മണ്ണായ…
Read More