മാവേലിക്കര: ഓപ്പറേഷൻ സ്ക്രീനിൽ മാവേലിക്കരയിൽ 32 വാഹനങ്ങൾക്ക് പിടിവീണു. കഴിഞ്ഞ രണ്ട് ദിവസമായി താലൂക്കിൽ മോട്ടോർ വാഹന വകുപ്പ് നടത്തിയ പരിശോധനയിലാണ് സൺഫിലിം ഒട്ടിച്ച വാഹനങ്ങൾക്ക് നോട്ടീസ് നൽകിയത്. താലൂക്കിൽ സർവ്വീസ് നടത്തുന്ന 42 ആബുലൻസുകൾക്കും ഇതുമായി ബന്ധപ്പെട്ട പരിശോധനയ്ക്ക് ഹാജരാക്കണം എന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിട്ടുണ്ട്. പരിശോധനക്ക് എ.എം.വി.ഐ മാരായ കുര്യൻ ജോൺ, ജയറാം, ഗുരുദാസ്, ശ്യംകുമാർ എന്നിവർ നേതൃത്വം നൽകി. വരുന്ന ദിവസങ്ങളിൽ പരിശോധന കൂടുതൽ ശക്തമാക്കുമെന്ന് ജോ.ആർ.റ്റി.ഓ എം.ജി.മനോജ് അറിയിച്ചു. ആംബുലൻസുകളെ ഒഴിവാക്കണമെന്ന്ഹരിപ്പാട് : വാഹനങ്ങളിലെ കൂളിങ് ഫിലിമുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതിൽ നിന്ന് ആംബുലൻസുകളെ ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ആലപ്പുഴ ജില്ലാ ആംബുലൻസ് ഓണർസ് ആൻഡ് ഡ്രൈവേഴ്സ് അസോസിയേഷൻ.രോഗികളുടെ സ്വകാര്യത ആശുപത്രികളിലെ പോലെ ആംബുലൻസുകളിലും സംരക്ഷിക്കപ്പെടണം എന്നാണ് എ ഓഡിഎയുടെ നിലപാട്. ആശുപത്രികളിലേക്കുള്ള യാത്രാമധ്യേ ആംബുലൻസിൽ പ്രസവിക്കുന്ന ഗർഭിണികൾ, വസ്ത്രങ്ങൾ വലിച്ചെറിയുന്ന മാനസിക…
Read MoreCategory: Alappuzha
തീ മുകളിലേയ്ക്ക് ആളിപ്പടര്‍ന്നപ്പോള്‍ വെല്‍ഡിഗ് തൊഴിലാളികള്‍ ഓടിയില്ലായിരുന്നെങ്കില്‍..! ഫാക്ടറിയിലെ തീപിടിത്തം; ഒഴിവായത് വൻ ദുരന്തം
ആലപ്പുഴ: ജില്ലാ കോടതിയ്ക്ക് എതിർ വശത്ത് എസ്ഡിവി സെൻട്രൽ സ്കൂളിന് സമീപം സ്ഥിതിചെയ്യുന്ന കേരള സ്റ്റേറ്റ് കയർ മെഷിനറി മാനുഫാക്ച്വറിംഗ് കമ്പനിയിൽ തീപിടിത്തം. ഇന്നലെ വൈകുന്നേരം അഞ്ചിനായിരുന്നു സംഭവം. സ്റ്റോർ റൂമിൽ നിന്നും തീ മുകളിലേയ്ക്ക് ആളിപ്പടർന്നപ്പോൾ തന്നെ വെൽഡിഗ് തൊഴിലാളികൾ ഓടിരക്ഷപ്പെട്ടതിനാൽ ആളപായമൊഴിവായി. കയർ വ്യവസായത്തിന് ആവശ്യമായ മെഷീനറികൾ നിർമ്മിച്ച് സൽകുന്ന സർക്കാർ പൊതുമേഖലാ സ്ഥാപനമാണിത്. ഫാക്ടറിയിലെ മെഷീനറി ഉത്പ്പാദിപ്പിക്കുന്ന പ്രധാന ഗ്യാരേജിന് അകത്തുള്ള സ്റ്റോർ റൂമിൽ നിന്നാണ് തീ ആളിപ്പടർന്നത്. ഈ സ്റ്റോർ റൂമിന് മുകളിലായി സ്റ്റോറേജ് സൗകര്യം വർദ്ധിപ്പിക്കുവാൻ ഇരുമ്പ് പൈപ്പുകൾ കൊണ്ട് മേൽത്തട്ട് നിർമ്മാണം നടക്കുന്നതിനിടയിലാണ് തീ പിടുത്തം ഉണ്ടായത്. മുകൾത്തട്ടിൽ വെൽഡ് ചെയ്യുന്നതിനിടയിൽ സ്റ്റോർ റൂമിലേയ്ക്ക് തീപ്പൊരി തെറിച്ചതാകാം തീപിടുത്ത കാരണം എന്നാണ് അനുമാനം. ഫാക്ടറിയുടെ മറ്റ് ഭാഗങ്ങളിലേയ്ക്ക് തീ പടർന്ന് പിടിക്കും മുൻപ് വളരെ വേഗത്തിൽ ആലപ്പുഴ അഗ്നിരക്ഷാസേനയെത്തി…
Read Moreഐഎഎസ് ഉദ്യോഗസ്ഥനെന്നു തെറ്റിദ്ധരിപ്പിച്ച് തട്ടിപ്പ്! കേന്ദ്രീയവിദ്യാലയത്തിൽ ജോലി വാഗ്ദാനം ചെയ്ത് കവർന്നത് ഏഴര ലക്ഷം; പരാതിയുമായി കുട്ടനാട് സ്വദേശിയും രംഗത്ത്
മങ്കൊമ്പ് : ഐഎഎസ് ഉദ്യോഗസ്ഥനെന്നു തെറ്റിദ്ധരിപ്പിച്ച്, ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയെടുത്ത കേസിൽ തൃശൂരിൽ അറസ്റ്റിലായ കണ്ണൂർ സ്വദേശിക്കെതിരെ കുട്ടനാടു സ്വദേശിയും പരാതിയുമായി രംഗത്ത്. കേന്ദ്ര തൊഴിൽ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥനെന്നു പറഞ്ഞു തട്ടിപ്പു നടത്തിയ ജഗ്ഗീഷ് എന്നയാൾക്കെതിരെയാണ് മുട്ടാർ മാമ്പുഴക്കരി സ്വദേശിയാണ് രാമങ്കരി പോലീസിൽ പരാതി നൽകിയത്. 9രണ്ടു തവണകളിലായി ഏഴര ലക്ഷം രൂപയുടെ തട്ടിപ്പാണ് നടന്നത്. സംഭവത്തെപ്പറ്റി പോലീസും, പരാതിക്കാരനും പറയുന്നതിങ്ങനെ. നാട്ടുകാരനും സൃഹൃത്തുമായ ആൾ വഴിയാണ് തട്ടിപ്പുകാരനുമായി പരാതിക്കാർ പരിചയപ്പെടുന്നത്. നാട്ടിൽ സ്വകാര്യ സ്്കൂളുകളിൽ ദിവസ വേതനാടിസ്ഥാനത്തിൽ ജോലി ചെയ്തിരുന്ന പരാതിക്കാരന് കേന്ദ്രീയ വിദ്യാലയത്തിൽ ജോലി വാഗ്ദാനം ചെയ്താണ് പണം തട്ടിയെടുത്തത്. ആദ്യ തവണ അഞ്ചു ലക്ഷം രൂപയും, രണ്ടര ലക്ഷം രൂപ പി്ന്നീട് പ്രതിയുടെ ബാങ്ക് അക്കൗണ്ടു വഴിയുമാണ് കൈപ്പറ്റിയത്. ആഡംബരക്കാറിൽ കിടങ്ങറ-നീരേറ്റുപുറം റോഡിൽ നേരിട്ടെത്തിയാണ് പ്രതി പരാതിക്കാരനുമായി കൂടിക്കാഴ്ച നടത്തിയത്.…
Read Moreപേടിയോടെ തോമസ് ചാക്കോയുടെ വീട്ടുകാർ; അപകടക്കെണിയായി പട്ടരുമഠംവളവ് ; ഏതു നിമഷവും വാഹനങ്ങൾ വീട്ടിലേക്ക് മറഞ്ഞു വീഴുമോയെന്ന ഭയം
മല്ലപ്പള്ളി: തിരുവല്ല – മല്ലപ്പള്ളി റോഡിലെ നടയ്ക്കല്‍ പട്ടരുമഠം വളവ് അപകടക്കെണിയാകുന്നു. സ്ഥിരം അപകടമേഖലയായ വളവില്‍ ഇന്നലെ ഉച്ചകഴിഞ്ഞ് നിയന്ത്രണം വിട്ട ഓട്ടോറിക്ഷ പരേതനായ തോമസ് ചാക്കോയുടെ വീട്ടിലേക്ക് ഇടിച്ച് കയറി. വീട്ടുകാര്‍ മുറ്റത്ത് ആരുമില്ലാതിരുന്നതിനാല്‍ അപകടം ഒഴിവായി. ഡ്രൈവര്‍ മാത്രമാണ് ഓട്ടോറിക്ഷയില്‍ ഉണ്ടായിരുന്നത്. പത്തനാട് മുണ്ടത്താനം സ്വദേശി സിജുവിന് അപകടത്തില്‍ സാരമായി പരിക്കേറ്റു. പത്തനാട്ട് നിന്ന് തിരുവല്ലയിലെ ആശുപത്രിയില്‍ രോഗിയെ എത്തിച്ച ശേഷം തിരികെ വരുമ്പോഴാണ് അപകടം ഉണ്ടായത്. വാഹനങ്ങളുടെ അമിതവേഗവും വളവുമാണ് അപകടം ഉണ്ടാകാന്‍ പ്രധാന കാരണം. മുമ്പും നിരവധി വാഹനങ്ങള്‍ ഈ വീടുകളുടെ മുറ്റത്തേക്ക് വീണ് അപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഈ ഭാഗത്തെ വേഗം നിയന്ത്രിക്കുവാന്‍ നടപടി സ്വീകരിക്കുകയോ, റോഡ് സൈഡില്‍ അപകടസൂചന നല്കുന്ന ബോര്‍ഡ് സ്ഥാപിക്കുകയോ ചെയ്യണമെന്ന് നാട്ടുകാർ.
Read Moreനിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം രാഹുല്‍ഗാന്ധി നയിക്കും: യുഡിഫ് വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വരുമെന്ന് ഐവാന്‍ ഡിസൂസ
തിരുവല്ല: വരുന്ന നിയമസഭാ തെരെഞ്ഞെടുപ്പില്‍ കേരളത്തില്‍ വീണ്ടും യുഡിഫ് വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വരുമെന്ന് എഐസിസി നിരീക്ഷകന് ഐവാന്‍ ഡിസൂസ. തിരുവല്ലയില്‍ ബ്ലോക്ക് കോണ്‍ഗ്രസ് നേതൃയോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് രാഹുല്‍ഗാന്ധി നേതൃത്വം നല്‍കും. കേരളത്തിലെ അവസാന കമ്യുണിസ്റ്റ് മുഖ്യമന്ത്രി പിണറായി വിജയന് ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം പ്രഫ. പി. ജെ. കുര്യന് മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ആര്. ജയകുമാര്‍, കെപിസിസി സെക്രട്ടറിമരായ സതീഷ് കൊച്ചുപറമ്പില്‍, ആര്. വി. രാജേഷ്, എന്‍. ഷൈലാജ്, മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ബിന്ദു ജയകുമാര്‍, ഡിസിസി ഭാരവാഹികളായ സതീഷ് ചാത്തങ്കേരി അഡ്വക്കേറ്റ് രാജേഷ് ചാത്തങ്കേരി, ജേക്കബ് ചെറിയാന് ,റോബിന് പരുമല തുടങ്ങിയവര്‍ പ്രസംഗിച്ചു.
Read Moreനിയമസഭ തെരഞ്ഞെടുപ്പ് പടിവാതില്‍; തദ്ദേശരാഷ്ട്രീയത്തിൽ മുന്നണിക്കപ്പുറത്തെ ബന്ധങ്ങൾ ബാധ്യതയാകുന്നു
പത്തനംതിട്ട: തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിനേ തുടര്‍ന്ന് പ്രാദേശികതലത്തില്‍ മുന്നണി ബന്ധങ്ങള്‍ക്കപ്പുറത്ത് രൂപമെടുത്ത ധാരണകള്‍ പലയിടത്തും ബാധ്യതകളായി. നിയമസഭ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കേ ഇത്തരം ബന്ധങ്ങള്‍ ഇരുമുന്നണികള്‍ക്കും ബിജെപിക്കും ബാധ്യതയായി മാറുമെന്ന തോന്നലുണ്ടായിട്ടുണ്ട്. തുടര്‍ന്ന് ചര്‍ച്ചകളും സജീവമായി. തലവേദന തുടങ്ങുന്നുസ്വന്തമായി അധികാരത്തിലെത്താന്‍ ഭൂരിപക്ഷമില്ലാതിരുന്ന തദ്ദേശസ്ഥാപനങ്ങളിലാണ് പ്രാദേശികമായ താത്പര്യങ്ങള്‍ മുന്‍നിര്‍ത്തി ധാരണകള്‍ രൂപപ്പെട്ടത്. മുന്നണി ബന്ധങ്ങള്‍ക്കപ്പുറത്ത് ബിജെപി, എസ്ഡിപിഐ കക്ഷികള്‍ കൂടി പലയിടത്തും ധാരണയുടെ ഭാഗമായതോടെയാണ് നേതൃത്വത്തിന് തലവേദനയായി മാറിയത്. ബാധ്യതയായി മാറിയ ബന്ധങ്ങളെല്ലാം ഉപേക്ഷിക്കണമെന്ന നിലപാടിലേക്ക് മുന്നണി നേതൃത്വങ്ങള്‍ മാറുമെന്നാണ് സൂചന. ബിജെപി, എസ്ഡിപിഐ കക്ഷികളുമായുള്ള ഒരു ബന്ധവും പാടില്ലെന്ന കര്‍ശന നിര്‍ദേശം സിപിഎം, കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വങ്ങള്‍ പ്രാദേശികതലങ്ങളിലേക്കു നല്‍കിയിട്ടുണ്ട്. എന്നാല്‍ പലയിടങ്ങളിലും ഘടകകക്ഷികളെ മുന്‍നിര്‍ത്തി നടത്തിയിട്ടുള്ള നീക്കങ്ങളാണ് ബാധ്യതയായി മാറുന്നത്. ബിജെപിക്കെതിരെ എല്‍ഡിഎഫ് – യുഡിഎഫ് സ്ഖ്യം രൂപപ്പെട്ടതും ചര്‍ച്ചകളിലേക്കു കടന്നിരിക്കുകയാണ്. ഒളിയന്പുകൾജില്ലയില് ഇരുമുന്നണികള്‍ക്കും ഭൂരിപക്ഷമില്ലാതിരുന്ന…
Read Moreവന്യമൃഗങ്ങളുടെ ആക്രമത്തിൽ സീതത്തോട് ഗുരുനാഥന്മണ്ണില് പശുചത്തു; പുലിയാണെന്ന സംശയവുമായി നാട്ടുകാർ രംഗത്ത്
ചിറ്റാര്‍: സീതത്തോട് ഗുരുനാഥന്മണ്ണില് വന്യമൃഗങ്ങൾ വളര്‍ത്തു പശുവിനെ കൊന്നു. ബുധനാഴ്ച രാത്രിയില്‍ ഗുരുനാഥന്മണ്ണ് മേപ്പുറത്ത് കുഞ്ഞുമോന്റെ പശുവിനെയാണ് കൊന്നത്. വീടിനു സമീപം തൊഴുത്തില്‍ കെട്ടിയിരുന്ന പശുവിനെ ആക്രമിച്ചു കൊലപ്പെടുത്തി ഒരുഭാഗം ഭക്ഷിച്ചിട്ടുണ്ട്. പുലിയാണ് ആക്രമണത്തിനു പിന്നിലെന്നു കരുതുന്നു. വനമേഖലയോടു ചേര്‍ന്ന പ്രദേശത്ത് വന്യമൃഗ ആക്രമണം അതിരൂക്ഷമാണ്. കര്‍ഷക കുടുംബങ്ങളില്‍ നിത്യവൃത്തിക്കായി വളര്‍ത്തി വരുന്ന മൃഗങ്ങളെ ആക്രമിച്ചു കൊല്ലുന്നതു പതിവായിട്ടുണ്ട്. കാര്‍ഷിക മേഖലയില്‍ കാട്ടുപന്നിയും കാട്ടാനയും പക്ഷികളുമെല്ലാം വന്‍തോതില്‍ നാശംവരുത്തുകയും ചെയ്യുന്നു.
Read Moreസിബിഐ വന്നു, നിർണായക തെളിവും വന്നു..! എല്ലായിടത്തും അരുണുണ്ടായിരുന്നു; ചിറ്റാറിലെ മത്തായിയുടെ മരണത്തിൽ അരുണില്‍നിന്ന് നിര്‍ണായക മൊഴികള്‍: അറസ്റ്റ് ഉണ്ടായേക്കും
പത്തനംതിട്ട: ചിറ്റാര്‍ കുടപ്പനയില്‍ കര്‍ഷകനായ പി.പി. മത്തായി (പൊന്നു – 41) വനപാലകരുടെ കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ സിബിഐ അന്വേഷണസംഘത്തിനു നിര്‍ണായക മൊഴി ലഭിച്ചതായി സൂചന. മത്തായിയുടെ സുഹൃത്തെന്ന പേരില്‍ വനപാലകരുമായി ഇടപെടല്‍ നടത്തിയ അരുണിനെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തതോടെയാണിത്. മത്തായിയുടെ മണിയാറിലെ വീട് വനംവകുപ്പു സംഘത്തിനു കാണിച്ചു കൊടുത്തത് അരുണാണ്. മത്തായിയെ വനപാലകര്‍ ചോദ്യം ചെയ്യുന്നതിനായി വനത്തിനുള്ളില്‍ കൊണ്ടുപോയപ്പോഴും തുടര്‍ന്ന് പുറത്തുവിട്ട ചിത്രങ്ങളിലുമെല്ലാം അരുണ്‍ ഉണ്ടായിരുന്നു. സംഭവങ്ങളുടെ ദൃക്സാക്ഷിയെന്ന നിലയിലാണ് അരുണിനെ ചോദ്യം ചെയ്യുന്നത്. മത്തായിയെ കസ്റ്റഡിയിലെടുത്ത വിവരവും മോചനത്തിനായി പണം ആവശ്യപ്പെട്ട് ഭാര്യ ഷീബാമോളെ വിളിച്ചതും അരുണിന്റെ മൊബൈല്‍ ഫോണിലൂടെയായിരുന്നു. സിബിഐ അന്വേഷണം ഏറ്റെടുത്തതിനു പിന്നാലെ ഒളിവിലായിരുന്ന അരുണിനെ കഴിഞ്ഞദിവസമാണ് കസ്റ്റഡിയിലെടുത്തത്. അരുണിനൊപ്പം ഒളിവില്‍പോയ മറ്റൊരു സുഹൃത്തിനെക്കൂടി കണ്ടെത്താനുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി അരുണിനെ മത്തായിയുടെ വീട്ടിലും മൃതദേഹം കിടന്ന കിണറിനരികിലും എത്തിച്ചു തെളിവെടുത്തിരുന്നു.കുടപ്പന വനാതിര്‍ത്തിയിലെ…
Read Moreതന്റെ വിശ്വസ്തനെ ഡ്രൈവറാക്കാൻ കൗൺസിൽയോഗം വിസമ്മതിച്ചു; ഔദ്യോഗിക വാഹനം ഉപേക്ഷിച്ച് ചെയർമാൻ എത്തിയത് സൈക്കിളിൽ
മാവേലിക്കര: നഗരസഭാ ചെയര്‍മാന്റെ ഔദ്യോഗിക വാഹനത്തിന് താല്‍ക്കാലിക ഡ്രൈവറെ നിയമിച്ച നടപടിയോട് കൗണ്‍സില്‍ യോഗത്തില്‍ വിയോജിപ്പ്. തനിക്ക് വിശ്വസ്തനായ ആളിനെ നിയോഗിക്കാന്‍ കൗണ്‍സില്‍ അനുമതി നല്‍കിയില്ലെങ്കില്‍ നഗരസഭയുടെ വാഹനം വേണ്ടെന്ന നിലപാട് അറിയിച്ച് ചെയർമാൻ കെ.വി.ശ്രീകുമാര്‍ തൻ്റെ സൈക്കിളിൽ നഗരസഭ ഓഫീസിലെത്തി. കഴിഞ്ഞ ദിവസം ഓഫീസിലെത്താൻ മറ്റ് മാർഗങ്ങൾ സ്വീകരിക്കുമെന്ന് ചെയർമാൻ ഇന്നലെ ചേർന്ന കൗണ്‍സിലില്‍ അറിയിച്ചിരുന്നു. യോഗത്തിന് ശേഷം ഔദ്യോഗിക വാഹനത്തിന്റെ താക്കോല്‍ നഗരസഭാ സെക്രട്ടറിക്ക് തിരികെ നല്കിയ ചെയര്മാന് സുഹൃത്തിന്റെ സ്കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ചൊവ്വാഴ്ച നടന്ന കൗണ്‍സില്‍ യോഗത്തിലായിരുന്നു പ്രശ്നങ്ങളുടെ തുടക്കം. പിഎസ്സി വഴിയുളള ഡ്രൈവറുടെ അഭാവത്തില്‍ നഗരസഭാ ചെയര്മാന് നിയോഗിച്ച ഡ്രൈവറെ അംഗീകരിക്കാന്‍ എഡിഎഫ്, ബിജെപി കൗണ്‍സിലര്‍മാര്‍ തയ്യാറായില്ല. ഭൂരിപക്ഷത്തിന്റെ വിയോജിപ്പിനെ തുടര്‍ന്ന് ഡ്രൈവര്‍ നിയമനം എന്ന അജന്‍ഡ പാസാക്കുവാന്‍ കഴിഞ്ഞില്ല. നഗരസഭയില്‍ പിഎസ്സി നിയമനമായി രണ്ടും താല്‍ക്കാലിക്കാരായി നാലും ഡ്രൈവര്‍മാര്‍…
Read Moreപന്തളത്തെ പരാജയവും ബിജെപിക്കു ഭരണവും: സിപിഎമ്മില്‍ കൂടുതല്‍ പേര്‍ക്കെതിരെ നടപടി
പന്തളം: പന്തളം നഗരസഭയില്‍ എല്‍ഡിഎഫിനുണ്ടായ പരാജയം മാത്രമല്ല, ബിജെപിയെ ഭരണത്തിലേറാന്‍ സഹായിച്ച സാഹചര്യവും വിലയിരുത്തി സിപിഎം റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പു പരാജയത്തിന്റെ വിശദമായ റിപ്പോര്‍ട്ടിംഗ് ഇന്നലെ പന്തളം ഏരിയാ കമ്മിറ്റിയില്‍ നടന്നു. ബ്രാഞ്ച് സെക്രട്ടറിമാരെ അടക്കം മാറ്റി അടിമുടി ശുദ്ധികലശത്തിനൊരുങ്ങുകയാണ് പന്തളത്തെ സിപിഎം. കഴിഞ്ഞയാഴ്ച പ്രാഥമിക വിലയിരുത്തല്‍ നടത്തിയ ശേഷമാണ് ഏരിയാ സെക്രട്ടറി ഫസലിനെ തല്‍സ്ഥാനത്തുനിന്നു നീക്കിയത്. ഏരിയാ കമ്മിറ്റിയുടെ ചുമതയലുണ്ടായിരുന്ന ജില്ലാ സെക്രട്ടേറിയറ്റംഗം ടി.ഡി. ബൈജുവിനെയും മാറ്റി. ജില്ലാ സെക്രട്ടേറിയറ്റംഗം പി.ബി. ഹര്‍ഷകുമാറിനാണ് നിലവില്‍ പന്തളം ഏരിയാ കമ്മിറ്റിയുടെ ചുമതല. പാലക്കാടിനൊപ്പം ബിജെപിക്കു ഭരണം ലഭിച്ച നഗരസഭയാണ് പന്തളം. അതുകൊണ്ടുതന്നെ പന്തളത്തെ പരാജയം സിപിഎം സംസ്ഥാന കമ്മിറ്റിയും ഗൗരവത്തിലെടുത്താണ് റിപ്പോര്‍ട്ടിംഗ് നടത്തിയിട്ടുള്ളത്. പന്തളം ഏരിയായില്‍പെട്ട കുരമ്പാല, കുളനട, മുടിയൂര്‍ക്കോണം, പന്തളം ലോക്കല്‍ സെക്രട്ടറിമാര്‍ക്കെതിരെയും നടപടിക്ക് ശിപാര്ശയുള്ളതായി പറയുന്നു. ഏരിയാ കമ്മിറ്റി യോഗത്തിലെ ശിപാര്‍ശകള്‍ ജില്ലാ, സംസ്ഥാന കമ്മിറ്റികളുടെ…
Read More