കി​ട​പ്പാ​ടം ക​ത്തി​ന​ശി​ച്ച​തി​നു പി​ന്നാ​ലെ ഗൃ​ഹ​നാ​ഥ​ന്‍റെ മ​ര​ണം; ദു​രൂ​ഹ​ത​യു​ണ്ടെ​ന്ന് ബ​ന്ധു​ക്ക​ള്‍

കോ​ന്നി: കി​ട​പ്പാ​ടം ക​ത്തി​ന​ശി​ച്ച​തി​നു പി​ന്നാ​ലെ ഗൃ​ഹ​നാ​ഥ​ന്‍ മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ ദു​രൂ​ഹ​ത​യു​ണ്ടെ​ന്ന് ബ​ന്ധു​ക്ക​ള്‍. കൂ​ട​ല്‍ പോ​ത്തു​പാ​റ അ​മ്മൂ​മ്മ​പ്പാ​റ പൊ​ന്ന​ച്ച​നാ​ണ് (50) മ​രി​ച്ച​ത്. 28ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​നാ​ണ് വീ​ട് ക​ത്തി​ന​ശി​ച്ച​ത്. ഇ​തേ​സ​മ​യം മ​റ്റൊ​രു ആ​വ​ശ്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പൊ​ന്ന​ച്ച​ന്‍ കൂ​ട​ല്‍ പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ​ത്തി​യി​രു​ന്നു. തി​രി​കെ എ​ത്തി​യ​പ്പോ​ഴാ​ണ് വീ​ട് ക​ത്തി​ന​ശി​ച്ച​താ​യി കാ​ണു​ന്ന​ത്. പി​റ്റേ​ന്ന് സ്റ്റേ​ഷ​നി​ലെ​ത്തി പ​രാ​തി എ​ഴു​തി ന​ല്‍​കി​യെ​ങ്കി​ലും പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നി​ല്ലെ​ന്നാ​ണ് ആ​രോ​പ​ണം. ഒ​ന്നി​ന് ബ​ന്ധു തേ​വ​രു​പ​റ​മ്പി​ല്‍ സ​ന്തോ​ഷ് പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ​ത്തി മൊ​ഴി ന​ല്കി​യ​തോ​ടെ​യാ​ണ് കേ​സെ​ടു​ക്കു​ന്ന​ത്. വീ​ട് ന​ശി​ച്ച​തി​ന്‍റെ മ​നോ​വി​ഷ​മം മൂ​ലം ഭ​ക്ഷ​ണം ക​ഴി​ക്കാ​തെ അ​വ​ശ​നാ​യ പൊ​ന്ന​ച്ച​നു​മാ​യി പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ എ​ത്തി​യ​പ്പോ​ഴാ​ണ് മൊ​ഴി​യെ​ടു​ക്കാ​ന്‍ പോ​ലീ​സ് സ​മ്മ​തി​ച്ച​തെ​ന്ന് ബ​ന്ധു​ക്ക​ള്‍ പ​റ​ഞ്ഞു. ശ്വാ​സം മു​ട്ട​ലു​ള്ള​തി​നാ​ല്‍ മൊ​ഴി​യെ​ടു​ക്കാ​നു​മാ​യി​ല്ല. തു​ട​ര്‍​ന്ന് ഇ​യാ​ളെ കൂ​ട​ല്‍ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലും അ​വി​ടെ​നി​ന്ന് കോ​ന്നി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലും കൊ​ണ്ടു​പോ​യെ​ങ്കി​ലും ഒ​ന്നി​നു രാ​ത്രി മ​രി​ച്ചു. ഇ​ന്ന​ലെ മൃ​ത​ദേ​ഹ​വു​മാ​യി എ​ത്തി​യ ബ​ന്ധു​ക്ക​ളും…

Read More

മ​ഹേ​ശ​ന്‍റെ മ​ര​ണം: തു​ഷാറിന്‍റെ ആരോപണം ശരിയല്ല; വെള്ളാപ്പള്ളി നടേശൻ ഒപ്പവെച്ച ഓ​ഡി​റ്റ് റി​പ്പോ​ര്‍​ട്ടി​ല്‍ മ​ഹേ​ശ​നു ക്ലീ​ന്‍ ചി​റ്റ്

ചേ​ര്‍​ത്ത​ല: എ​സ്എ​ൻ​ഡി​പി യോ​ഗം ക​ണി​ച്ചു​കു​ള​ങ്ങ​ര യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി കെ.​കെ. മ​ഹേ​ശ​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു തു​ഷാ​ര്‍ വെ​ള്ളാ​പ്പ​ള്ളി മ​ഹേ​ശ​ന്‍റെ മേ​ൽ ആ​രോ​പി​ച്ച 15 കോ​ടി​യു​ടെ അ​ഴി​മ​തി ആ​രോ​പ​ണം പൊ​ളി​യു​ന്നു. എ​സ്എ​ന്‍​ഡി​പി ക​ണി​ച്ചു​കു​ള​ങ്ങ​ര, ചേ​ർ​ത്ത​ല യൂ​ണി​യ​നു​ക​ളി​ൽ സാ​മ്പ​ത്തി​ക ക്ര​മ​ക്കേ​ടു​ക​ൾ ന​ട​ന്നി​ട്ടു​ണ്ടെ​ന്നും തു​ഷാ​ര്‍ ആ​രോ​പി​ച്ചി​രു​ന്നു. കെ.​കെ. മ​ഹേ​ശ​ൻ ന​ട​ത്തി​യ 15 കോ​ടി​യു​ടെ ത​ട്ടി​പ്പ് പി​ടി​ക്ക​പ്പെ​ടു​മെ​ന്നു ബോ​ധ്യ​മാ​യ​പ്പോ​ഴാ​ണ് ആ​ത്മ​ഹ​ത്യ​യെ​ന്നും ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​നെ കു​ടു​ക്കാ​നാ​ണ് മ​ഹേ​ശ​ന്‍ ശ്ര​മി​ച്ച​തെ​ന്നും തു​ഷാ​ർ ആ​രോ​പി​ച്ചി​രു​ന്നു. എ​ന്നാ​ല്‍, എ​സ്എ​ന്‍​ഡി​പി ചേ​ര്‍​ത്ത​ല യൂ​ണി​യ​നി​ല്‍ ഒ​രു ത​ട്ടി​പ്പും ന​ട​ന്നി​ട്ടി​ല്ലെ​ന്നാ​ണ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന്‍ സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്ന​ത്. 2019 ജൂ​ണ്‍ ര​ണ്ടി​ന് വെ​ള്ളാ​പ്പ​ള്ളി​യു​ടെ കയ്യൊ​പ്പോ​ടു​കൂ​ടി​യ ഓ​ഡി​റ്റ് റി​പ്പോ​ര്‍​ട്ടി​ലാ​ണ് ചേ​ര്‍​ത്ത​ല യൂ​ണി​യ​നി​ല്‍ ക്ര​മ​ക്കേ​ട് ന​ട​ന്നി​ട്ടി​ല്ലെ​ന്നും എ​ല്ലാ ക​ണ​ക്കു​ക​ളും താ​ന്‍ വ്യ​ക്ത​മാ​യി പ​രി​ശോ​ധി​ച്ച​താ​ണെ​ന്നും വെ​ള്ളാ​പ്പ​ള്ളി സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്ന​ത്. റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്ന​ത് ഇ​പ്ര​കാ​രം- എ​സ്എ​ന്‍​ഡി​പി ചേ​ര്‍​ത്ത​ല യൂ​ണി​യ​ന്‍റെ ഓ​ഡി​റ്റ് റി​പ്പോ​ര്‍​ട്ടി​ല്‍ 2010 ജ​നു​വ​രി ഒ​ന്നു​മു​ത​ൽ 2019 മാ​ര്‍​ച്ച്…

Read More

പ​രോ​ളി​ൽ ഇ​റ​ങ്ങി​ ക്വ​ട്ടേ​ഷ​ൻ ഗു​ണ്ടാ​യി​സം… അ​ഭി​ഭാ​ഷ​ക​ന്‍റെ വ​ക ക്വ​ട്ടേ​ഷ​നുമായി ചേർത്തലയിൽ എത്തിയ സുഗ്രീവൻ എന്ന കുഞ്ചൻ രാഗേഷിനേയും സംഘത്തേയും കുടുക്കി പോലീസ്

ചേ​ർ​ത്ത​ല: വ​സ്തുത​ർ​ക്ക​ത്തി​ന്‍റെ പേ​രി​ൽ അ​ഭി​ഭാ​ഷ​ക​ന്‍റെ വ​ക ക്വ​ട്ടേ​ഷ​ൻ. കൃ​ത്യ​ത്തി​നി​ടെ ക്വ​ട്ടേ​ഷ​ൻ സം​ഘ​ത്തെ പോ​ലീ​സ് പി​ടി​കൂ​ടി. അ​ഭി​ഭാ​ഷ​ക​ൻ ഒ​ളി​വി​ൽ. കു​പ്ര​സി​ദ്ധ ഗു​ണ്ടാ​നേ​താ​വ് കു​ഞ്ച​ൻ രാ​ഗേ​ഷി​നെ​യും കൂ​ട്ടാ​ളി​ക​ളാ​യ മൂ​ന്നം​ഗ സം​ഘ​ത്തേ​യു​മാ​ണ് ചേ​ർ​ത്ത​ല പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. വ​സ്തു ത​ർ​ക്ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചേ​ർ​ത്ത​ല​യി​ലെ ഒ​രാ​ളെ വ​ക​വ​രു​ത്തു​ന്ന​തി​ന്‍റെ ക്വ​ട്ടേ​ഷ​ൻ എ​ടു​ത്താ​ണ് ഇ​വ​ർ സ്ഥ​ല​ത്തെ​ത്തി​യ​ത്. മൂ​ന്ന് കൊ​ല​പാ​ത​ക​കേ​സു​ക​ൾ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി കേ​സു​ക​ളി​ലെ പ്ര​തി​യാ​യ തൃ​ശൂ​ർ നെ​ല്ലാ​യി പ​ഞ്ചാ​യ​ത്ത് വ​യ​ലൂ​ർ​കൈ​പ്പ​ള്ളി ഭ​വ​നി​ൽ കു​ഞ്ച​ൻ എ​ന്നു​വി​ളി​ക്കു​ന്ന രാ​ഗേ​ഷ് (43), എ​റ​ണാ​കു​ളം ഞാ​റ​ക്ക​ൽ പ​ണി​ക്ക​ശേ​രി വീ​ട്ടി​ൽ ലെ​നീ​ഷ് (33), ഞാ​റ​ക്ക​ൽ കൊ​ച്ചു​വേ​ലി​ക്ക​ക​ത്ത് ജോ​സ​ഫ് ലി​ബ​ൻ (25), വൈ​പ്പി​ൻ ബ്ലാ​വേ​ലി വീ​ട്ടി​ൽ ശ്യാം (34) ​എ​ന്നി​വ​രാ​ണ് ചേ​ർ​ത്ത​ല പോ​ലീ​സ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ പി.​ശ്രീ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ചേ​ർ​ത്ത​ല അ​രീ​പ്പ​റ​ന്പ് സ്വ​ദേ​ശി​യാ​യ സു​പ്രീം കോ​ട​തി വ​ക്കീ​ൽ ന​ല്കി​യ ക്വ​ട്ടേ​ഷ​ൻ അ​നു​സ​രി​ച്ച് ചേ​ർ​ത്ത​ല​യി​ലെ​ത്തി​യ​താ​ണെ​ന്ന് പ്ര​തി​ക​ൾ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു. വ​സ്തുത​ർ​ക്ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചേ​ർ​ത്ത​ല ന​ഗ​ര​സ​ഭ…

Read More

കോവിഡ് 19; ഒ​രു​ത​വ​ണ നെ​ഗ​റ്റീ​വാ​യാ​ല്‍ മതി, ആ​ശു​പ​ത്രി വി​ടാം;പുതിയ ഉത്തരവിൽ ചൂണ്ടിക്കാട്ടുന്ന കാര്യം ഇങ്ങനെ

പ​ത്ത​നം​തി​ട്ട: കോ​വി​ഡ് ചി​കി​ത്സാ രീ​തി​യി​ല്‍ വ​ന്ന​ മാ​റ്റ​ത്തി​ലൂ​ടെ സം​സ്ഥാ​ന​ത്തു രോ​ഗ​മു​ക്ത​രാ​കു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ല്‍ വ​ന്‍ വ​ര്‍​ധ​ന​യു​ണ്ടാ​കും. ഒ​രു ത​വ​ണ നെ​ഗ​റ്റീ​വാ​കു​ന്ന​വ​രെ​യും ആ​ശു​പ​ത്രി വി​ടാ​ന്‍ അ​നു​വ​ദി​ക്കാ​മെ​ന്ന പു​തി​യ ഉ​ത്ത​ര​വാ​ണ് ഇ​റ​ങ്ങി​യി​രി​ക്കു​ന്ന​ത്. ഇ​ത​നു​സ​രി​ച്ച് ഇ​ന്ന​ലെ രാ​ത്രി ത​ന്നെ പ​ത്ത​നം​തി​ട്ട​യി​ല്‍ ഒ​മ്പ​തു​പേ​രെ കൂ​ടി ഡി​സ്ചാ​ര്‍​ജ് ചെ​യ്തു.കോ​വി​ഡ് ചി​കി​ത്സ​യി​ല്‍ തു​ട​ര്‍​ച്ച​യാ​യ ര​ണ്ടു ഫ​ല​ങ്ങ​ള്‍ നെ​ഗ​റ്റീ​വാ​കു​ന്ന​വ​രെ മാ​ത്ര​മാ​ണ് ഇ​ന്ന​ലെ​വ​രെ ഡി​സ്ചാ​ര്‍​ജ് ചെ​യ്തു​വ​ന്നി​രു​ന്ന​ത്. പു​തി​യ നി​ര്‍​ദേ​ശ പ്ര​കാ​രം രോ​ഗി​ക​ളെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് പ​ത്തു​ദി​വ​സം ക​ഴി​യു​ന്ന​തോ​ടെ സ്ര​വ പ​രി​ശോ​ധ​ന ആ​രം​ഭി​ക്കും. രോ​ഗ​ല​ക്ഷ​ണ​മി​ല്ലാ​ത്ത​വ​രെ പ​ത്തു​ദി​വ​സം ക​ഴി​യു​മ്പോ​ഴും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ പ്ര​ക​ടി​പ്പി​ക്കു​ന്ന​വ​രെ 14 ദി​വ​സം ക​ഴി​ഞ്ഞും പ​രി​ശോ​ധി​ക്കും. പ​രി​ശോ​ധ​നാ ഫലം പോ​സി​റ്റീ​വ് ആയി തു​ട​രു​ക​യാ​ണെ​ങ്കി​ല്‍ ഓ​രോ ര​ണ്ടു​ദി​വ​സം ഇ​ട​വേ​ള​ക​ളി​ലും പ​രി​ശോ​ധ​ന തു​ട​രും. നെ​ഗ​റ്റീ​വാ​യാ​ല്‍ ഇ​വ​രെ ആ​ശു​പ​ത്രി​യി​ല്‍ നി​ന്നു ഡി​സ്ചാ​ര്‍​ജ് ചെ​യ്യും. പി​ന്നീ​ടു​ള്ള ഏ​ഴ് ദി​വ​സം വീ​ടു​ക​ളി​ല്‍ ക്വാ​റ​ന്‍റൈനി​ല്‍ ക​ഴി​യ​ണം. രോ​ഗ​ല​ക്ഷ​ണം പ്ര​ക​ടി​പ്പി​ക്കാ​ത്ത​വ​രി​ല്‍ ചി​ല​രു​ടെ ആ​ദ്യ​ഫ​ലം നെ​ഗ​റ്റീ​വാ​ണെ​ങ്കി​ലും പി​ന്നീ​ട് പോ​സി​റ്റീ​വാ​യി മാ​റു​ന്ന​ത് ക​ണ്ടി​രു​ന്നു. എ​ന്നാ​ല്‍ ഇ​ത്ത​ര​ക്കാ​രി​ല്‍…

Read More

ഒ​ന്ന​ര​മ​ണി​ക്കൂ​ര്‍ ‘ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം’! ചാ​ത്ത​ങ്കേ​രി വ​ള​വ​നാ​രി​യി​ലെ ‘അ​പ്ര​തീ​ക്ഷി​ത വെ​ള്ള​പ്പൊ​ക്കം’, മോ​ക്ക് ഡ്രി​ല്ലെ​ന്ന് അ​റി​ഞ്ഞ​പ്പോ​ൾ ആ​ശ്വാ​സം ‌

തി​രു​വ​ല്ല: പെ​രി​ങ്ങ​ര പ​ഞ്ചാ​യ​ത്തി​ലെ ചാ​ത്ത​ങ്ക​രി വ​ള​വ​നാ​രി പ്ര​ദേ​ശ​ത്ത് പെ​യ്ത ശ​ക്ത​മാ​യ മ​ഴ​യി​ല്‍ അ​പ്ര​തീ​ക്ഷി​ത ‘വെ​ള്ള​പ്പൊ​ക്കം’. വ​ള​വ​നാ​രി​പ്ര​ദേ​ശ​ത്ത് വെ​ള്ള​ത്തി​ന​ടി​യി​ലാ​യ കു​ടും​ബ​ങ്ങ​ളി​ലെ 20 പേ​രെ തി​രു​വ​ല്ല സ​ബ് ക​ള​ക്ട​ര്‍ ഡോ. ​വി​ന​യ് ഗോ​യ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ നാ​ലു ‘പു​ന​ര​ധി​വാ​സ ക്യാ​മ്പു​ക​ളി’​ലേ​ക്ക് മാ​റ്റി. ഇ​വ​രി​ല്‍ ര​ണ്ടു​പേ​രെ കോ​വി​ഡ് ല​ക്ഷ​ണ​ങ്ങ​ളെ തു​ട​ര്‍​ന്ന് പ്ര​ത്യേ​ക ക്യാ​മ്പി​ലേ​ക്കു മാ​റ്റി. ഇ​ന്ന​ലെ രാ​വി​ലെ​യാ​യി​രു​ന്നു വെ​ള്ളം പൊ​ങ്ങി​യ​തും അ​ടി​യ​ന്ത​ര​മാ​യി ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി​യ​തും. ‌ പോ​ലീ​സും ഫ​യ​ര്‍​ഫോ​ഴ്‌​സും ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രും റ​വ​ന്യു ഉ​ദ്യോ​ഗ​സ്ഥ​രും ചേ​ര്‍​ന്നു​ന​ട​ത്തി​യ ‘ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം’ ഒ​ന്ന​ര​മ​ണി​ക്കൂ​ര്‍ നീ​ണ്ടു​നി​ന്നു. സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ നി​ന്ന് എ​ത്തി​യ​വ​രും ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ല്‍ പ​ങ്കാ​ളി​ക​ളാ​യി. വെ​ള്ള​പ്പൊ​ക്ക ദു​ര​ന്ത​നി​വാ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ന്‍​സി​ഡ​ന്‍റ് റെ​സ്പോ​സ് സി​സ്റ്റ​ത്തി​ന്‍റെ (ഐ​ആ​ര്‍​എ​സ്) ഭാ​ഗ​മാ​യി തി​രു​വ​ല്ല താ​ലൂ​ക്കി​നു കീ​ഴി​ല്‍ പെ​രി​ങ്ങ​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ കോ​ണ്‍​കോ​ട് ക​ട​വി​ല്‍ ന​ട​ത്തി​യ മോ​ക്ക് ഡ്രി​ല്ലി​ന്‍റെ ഭാ​ഗ​മാ​യാ​ണ് വെ​ള്ള​പ്പൊ​ക്ക സാ​ഹ​ച​ര്യ​ത്തി​ലെ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം സം​ഘ​ടി​പ്പി​ച്ച​ത്. ‌ വെ​ള്ള​പ്പൊ​ക്ക​ത്തി​ല്‍ മു​ങ്ങി​ത്താ​ഴ്ന്ന യു​വാ​വി​നെ ര​ക്ഷ​പ്പെ​ടു​ത്താ​ന്‍ സി​വി​ല്‍ ഡി​ഫ​ന്‍​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ കോ​ണ്‍​കോ​ട് ക​ട​വി​ല്‍…

Read More

മ​ഹേ​ശ​ന്‍റെ മ​ര​ണം; വെ​ള്ളാ​പ്പ​ള്ളി​യു​ടെ വ​സ​തി​യി​ലേ​ക്ക് പ്ര​തി​ഷേ​ധ മാ​ർ​ച്ചുമായി ശ്രീ​നാ​രാ​യ​ണ സ​ഹോ​ദ​ര ധ​ർ​മ​വേ​ദി

ചേ​ർ​ത്ത​ല: എ​സ്എ​ൻ​ഡി​പി യോ​ഗം ക​ണി​ച്ചു​കു​ള​ങ്ങ​ര യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി കെ.​കെ. മ​ഹേ​ശ​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ശ്രീ​നാ​രാ​യ​ണ സ​ഹോ​ദ​ര ധ​ർ​മ​വേ​ദി ക​ണി​ച്ചു​കു​ള​ങ്ങ​ര, ചേ​ർ​ത്ത​ല യൂ​ണി​യ​നു​ക​ളു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ന്ന് വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന്‍റെ വ​സ​തി​യി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തും. മ​ഹേ​ശ​ന്‍റെ ദു​രൂ​ഹ​മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ സാ​ഹ​ച​ര്യ​വും മ​ര​ണ​ക്കു​റി​പ്പി​ൽ പ​റ​ഞ്ഞി​രി​ക്കു​ന്ന വെ​ള്ളാ​പ്പ​ള്ളി​യു​ടെ അ​ഴി​മ​തി​യും സ്വ​ത​ന്ത്ര ഏ​ജ​ൻ​സി​യെ​ക്കൊ​ണ്ട് അ​ന്വേ​ഷി​പ്പി​ച്ച് സ​ത്യാ​വ​സ്ഥ പു​റ​ത്തു​കൊ​ണ്ടു​വ​ര​ണ​മെ​ന്നും വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​നും കു​ടും​ബ​വും എ​സ്എ​ൻ​ഡി​പി​യു​ടെ എ​ല്ലാ സ്ഥാ​ന​മാ​ന​ങ്ങ​ളും രാ​ജി​വച്ചൊ​ഴി​യ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​ണ് മാ​ർ​ച്ച്. ഇ​ന്നു വൈ​കു​ന്നേ​രം നാ​ലി​ന് ക​ണി​ച്ചു​കു​ള​ങ്ങ​ര അ​റു​കു​ല ക്ഷേ​ത്ര​ത്തി​നു സ​മീ​പ​ത്തു​നി​ന്ന് ആ​രം​ഭി​ക്കു​ന്ന മാ​ർ​ച്ച് ശ്രീ​നാ​രാ​യ​ണ സ​ഹോ​ദ​ര ധ​ർ​മ​വേ​ദി വ​ർ​ക്കിം​ഗ് ചെ​യ​ർ​മാ​ൻ സി.​കെ. വി​ദ്യാ​സാ​ഗ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. അ​തേ​സ​മ​യം, മ​ഹേ​ശ​ന്‍റെ ആ​ത്മ​ഹ​ത്യ​യ്ക്ക് കാ​ര​ണ​മാ​യ ഗൂ​ഢാലോ​ച​ന​യി​ൽ പോ​ലീ​സി​ന്‍റെ ഉ​ന്ന​ത​ത​ല ഇ​ട​പെ​ട​ലു​ക​ളു​ണ്ടാ​യി​ട്ടു​ണ്ടെ​ന്ന് ബ​ന്ധു​ക്ക​ൾ ആ​രോ​പി​ച്ചു. നീ​തി​പൂ​ർ​വ​മാ​യ അ​ന്വേ​ഷ​ണം ഉ​ണ്ടാ​കു​മെ​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ക്കു​ക​ളി​ൽ പ്ര​തീ​ക്ഷ​യു​ണ്ടെ​ന്നും ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു. എ​ന്നാ​ൽ, കേ​സ് അ​ന്വേ​ഷ​ണം ശ​രി​യാ​യ ദി​ശ​യി​ലാ​ണെ​ന്ന് മാ​രാ​രി​ക്കു​ളം സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ എ​സ്. രാ​ജേ​ഷ്…

Read More

കു​റ​ത്തി​കാ​ട് ജം​ഗ്ഷ​നിലെ മ​ത്സ്യ​ക്ക​ച്ച​വ​ട​ക്കാ​ര​നു കോ​വി​ഡ്; പ്ര​തി​രോ​ധം ശ​ക്ത​മാ​ക്കി; ഡോക്ടറുൾപ്പെടെ നിരവധി പേർ നിരീക്ഷണത്തിൽ

മാ​വേ​ലി​ക്ക​ര: കു​റ​ത്തി​കാ​ട് ജം​ഗ്ഷ​നി​ൽ മ​ത്സ്യ​ക്കച്ച​വ​ടം ന​ട​ത്തി​യി​രു​ന്ന തെ​ക്കേ​ക്ക​ര സ്വ​ദേ​ശി​ക്കു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ ജാ​ഗ്ര​ത ക​ർ​ശ​ന​മാ​ക്കി. മാ​വേ​ലി​ക്ക​ര ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ രോ​ഗി​യെ പ​രി​ശോ​ധി​ച്ച ഡോ​ക്ട​ർ ഉ​ൾ​പ്പെ​ടെ 25 പേ​രോ​ളം ക്വാ​റന്‍റൈനിൽ പോ​യി. കാ​യം​കു​ളം മാ​ർ​ക്ക​റ്റി​ൽ നി​ന്നു മ​ത്സ്യം ശേ​ഖ​രി​ച്ച് പെ​ട്ടി ഓ​ട്ടോ​റി​ക്ഷ​യി​ൽ കു​റ​ത്തി​കാ​ട് ജം​ഗ്്ഷ​നു സ​മീ​പ​മെ​ത്തി വി​ൽ​പ്പന ന​ട​ത്തി​യി​രു​ന്ന ആ​ളി​നാ​ണു രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. വ​യ​റു​വേ​ദ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു കാ​യം​കു​ള​ത്തെ എ​ബ​നേ​സ​ർ ആ​ശു​പ​ത്രി​യി​ലെ​ത്തി​യ രോ​ഗി​യു​ടെ സ്ര​വം ശ​സ്ത്ര​കി​യയ്​ക്കു മു​ന്നോ​ടി​യാ​യി പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​രു​ന്നു. തി​ങ്ക​ളാ​ഴ്ച രാ​ത്രി വ​യ​റു വേ​ദ​ന അ​സ​ഹ്യ​മാ​യ​പ്പോ​ൾ രോ​ഗി ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ സ​ർ​ജ​നെ ക​ണ്ട ശേ​ഷം ആ​ശു​പ​ത്രി​യി​ൽ എ​ത്തു​ക​യാ​യി​രു​ന്നു. ആ​ശു​പ​ത്രി​യി​ൽ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ രോ​ഗി​യെ പ​രി​ശോ​ധി​ച്ച ഡോ​ക്ട​ർ, ന​ഴ്സ്, ടെ​ക്നീഷൻ, അ​റ്റ​ൻ​ഡ​ർ, വാ​ർ​ഡി​ൽ സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന മ​റ്റു രോ​ഗി​ക​ൾ, അ​വ​രു​ടെ കൂ​ട്ടി​രി​പ്പു​കാ​ർ എ​ന്നി​വ​രു​ൾ​പ്പെ​ടെ 25 പേ​രോ​ടു ക്വാ​റന്‍റൈനിൽ പോ​കാ​ൻ നി​ർ​ദേ​ശി​ച്ച​താ​യി ജി​ല്ലാ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ.​ജി​തേ​ഷ് പ​റ​ഞ്ഞു. മ​ത്സ്യവി​ൽ​പ്പന ന​ട​ത്തി​യി​രു​ന്ന ആ​ളു​മാ​യി…

Read More

കൊ​ല്ലം എ​സ്എ​ൻ കോ​ള​ജ് ഫ​ണ്ട് ത​ട്ടി​പ്പ് കേ​സി​ൽ വെ​ള്ളാ​പ്പ​ള്ളി​യെ പ്ര​തി ചേ​ർ​ത്തേ​ക്കും

ചേ​ർ​ത്ത​ല: കൊ​ല്ലം എ​സ്എ​ൻ കോ​ള​ജ് ജൂ​ബി​ലി ഫ​ണ്ട് ത​ട്ടി​പ്പ് കേ​സി​ൽ എ​സ്എ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​നെ പ്ര​തി ചേ​ർ​ത്തേ​ക്കു​മെ​ന്നു സൂ​ച​ന. കേ​സി​ന്‍റെ അ​ന്വേ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ന്ന​ലെ വെ​ള്ളാ​പ്പ​ള്ളി​യെ ക്രൈം​ബ്രാ​ഞ്ച് സം​ഘം ചോ​ദ്യം ചെ​യ്തു. ക്രൈം​ബ്രാ​ഞ്ച് എ​സ്പി ഷാ​ജി സു​ഗു​ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ഇ​ന്ന​ലെ വെ​ള്ളാ​പ്പ​ള്ളി​യു​ടെ ക​ണി​ച്ചു​കു​ള​ങ്ങ​ര​യി​ലെ വ​സ​തി​യി​ലെ​ത്തി ചോ​ദ്യം ചെ​യ്ത​ത്. 1997-98 ൽ ​കൊ​ല്ലം എ​സ്എ​ൻ കോ​ള​ജി​ന്‍റെ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഓ​ഡി​റ്റോ​റി​യ​വും ലൈ​ബ്ര​റി കോം​പ്ല​ക്സും നി​ർ​മി​ക്കു​ന്ന​തി​നാ​യി എ​ക്സി​ബി​ഷ​നും പി​രി​വും ന​ട​ത്തി​യി​രു​ന്നു. കൊ​ല്ല​ത്തെ ബാ​ങ്കി​ൽ നി​ക്ഷേ​പി​ച്ചി​രു​ന്ന ഫ​ണ്ടി​ൽ നി​ന്ന് വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ വ​ക​മാ​റ്റി​യെ​ന്നാ​ണ് പ​രാ​തി. എ​സ്എ​ൻ ട്ര​സ്റ്റ് അം​ഗ​ത്തി​ൻ​റെ പ​രാ​തി​യി​ലാ​ണ് കേ​സെ​ടു​ത്ത​ത്. 2004 മു​ത​ലു​ള്ള കേ​സി​ന്‍റെ ന​ട​പ​ടി​ക​ൾ വൈ​കു​ന്ന​ത് ചൂ​ണ്ടി​ക്കാ​ട്ടി ന​ല്കി​യ പ​രാ​തി​യിന്മേ​ൽ ജൂ​ലൈ ആ​റി​നു​മു​ന്പാ​യി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന ഹൈ​ക്കോ​ട​തി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് അ​ന്വേ​ഷ​ണ​സം​ഘം വെ​ള്ളാ​പ്പ​ള്ളി​യെ ചോ​ദ്യം ചെ​യ്ത്.

Read More

ആ​റാ​ട്ടു​മ​ണ്ഡ​പ​ത്തി​ന് നേ​രെ​യു​ള്ള അ​തി​ക്ര​മം ഗൂ​ഢ​ല​ക്ഷ്യ​ത്തി​ന്‍റെ ഭാ​ഗമെന്ന് ഹി​ന്ദു ഐ​ക്യ​വേ​ദി

മാ​വേ​ലി​ക്ക​ര: നൂ​റ്റാ​ണ്ടു​ക​ൾ പ​ഴ​ക്ക​മു​ള്ള ആ​റാ​ട്ട് മ​ണ്ഡ​പ​ത്തി​ന് നേ​രേ​യു​ണ്ടാ​കു​ന്ന ആ​ക്ര​മ​ണം മാ​വേ​ലി​ക്ക​ര​യു​ടെ പൈ​തൃ​ക​വും ച​രി​ത്ര​വും മാ​റ്റി​യെ​ഴു​തു​ക എ​ന്ന ഗൂ​ഢ​ല​ക്ഷ്യ​ത്തി​ന്‍റെ ഭാ​ഗ​മാ​ണെ​ന്ന് ഹി​ന്ദു ഐ​ക്യ​വേ​ദി സം​സ്ഥാ​ന സ​മി​തി അം​ഗം വി​നോ​ദ് ഉ​ന്പ​ർ​നാ​ട് ആ​രോ​പി​ച്ചു. മ​ണ്ഡ​പ​ത്തി​നു നേ​രേ ന​ട​ക്കു​ന്ന അ​തി​ക്ര​മ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഹി​ന്ദു ഐ​ക്യ​വേ​ദി മാ​വേ​ലി​ക്ക​ര ന​ഗ​ര​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ണ്ഡ​പ​ത്തി​നു സ​മീ​പം ന​ട​ന്ന പ്ര​തി​ഷേ​ധ ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. നൂ​റ്റാ​ണ്ടു​ക​ൾ പ​ഴ​ക്ക​മു​ള്ള രാ​ജ മു​ദ്ര​യോ​ടു കൂ​ടി​യ ക​ൽ​മ​ണ്ഡ​പ​വും ക​ളി​ത്ത​ട്ടും സം​ര​ക്ഷി​ക്കേ​ണ്ട​ത് മാ​വേ​ലി​ക്ക​ര​യു​ടെ പൈ​തൃ​ക സം​ര​ക്ഷ​ണ​ത്തി​ന് അ​നി​വാ​ര്യ​മാ​ണ്. അ​ന​വ​ധി ത​വ​ണ​യാ​ണ് ഇ​തി​നു നേ​രെ അ​തി​ക്ര​മം ന​ട​ന്നി​രി​ക്കു​ന്ന​ത്. മാ​വേ​ലി​ക്ക​ര ആ​റാ​ട്ടു​ക​ട​വി​ലെ ക​ൽ​മ​ണ്ഡ​പ​വും ക​ളി​ത്ത​ട്ടും ട്രാ​വ​ൻ​കു​ർ റീ​ലീ​ജി​യ​ൻ​സ് ആ​ക്ട് 1950 അ​നു​സ​രി​ച്ച് മാ​വേ​ലി​ക്ക​ര ശ്രീ​കൃ​ഷ്ണ​സ്വാ​മി​യു​ടെ സ്വ​ത്താ​ണ്. കാ​ല​ങ്ങ​ളാ​യി ഇ​തി​നെ ത​ക​ർ​ക്കു​വാ​നു​ള്ള ആ​സൂ​ത്രി​ത​മാ​യ ശ്ര​മ​ങ്ങ​ൾ ന​ടു​ന്നു വ​രി​ക​യാ​ണ്. മ​ണ്ഡ​പ​ത്തി​നു നേ​രെ അ​തി​ക്ര​മം ന​ട​ത്തു​ന്ന സാ​മൂ​ഹ്യ വി​രു​ദ്ധ​രെ അ​റ​സ്റ്റു ചെ​യ്ത് നി​യ​മ​ത്തി​നു മു​ന്നി​ൽ കൊ​ണ്ട് വ​ര​ണ​മെ​ന്നും…

Read More

മ​ഹേ​ശ​ന്‍റെ മ​ര​ണം; വെ​ള്ളാ​പ്പ​ള്ളി​ക്കെ​തി​രേ കേ​സെ​ടു​ത്ത് അ​റ​സ്റ്റ് ചെ​യ്യ​ണമെന്ന് എ​സ്എ​ൻ​ഡി​പി സം​ര​ക്ഷ​ണ സ​മി​തി

ചേ​ർ​ത്ത​ല: എ​സ്എ​ൻ​ഡി​പി യോ​ഗം ക​ണി​ച്ചു​കു​ള​ങ്ങ​ര യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി കെ.​കെ. മ​ഹേ​ശ​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​നെ​യും കെ.​എ​ൽ. അ​ശോ​ക​നെ​യും ഐ​പി​സി 306 പ്ര​കാ​രം കേ​സെ​ടു​ത്ത് അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്ന് എ​സ്എ​ൻ​ഡി​പി സം​ര​ക്ഷ​ണ സ​മി​തി സ​മി​തി ചെ​യ​ർ​മാ​ൻ പി.​എ​സ്. രാ​ജീ​വ്, ക​ണ്‍​വീ​ന​ർ​മാ​രാ​യ എം.​വി. പ​ര​മേ​ശ്വ​ര​ൻ, ജി.​ഹ​രി​ദാ​സ്, പി.​വി. സു​രേ​ഷ്ബാ​ബു എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പെ​ട്ടു. മ​ഹേ​ശ​ന്‍റെ മരണത്തിനു കാ​ര​ണ​ക്കാ​ർ വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​നും കെ.​എ​ൽ. അ​ശോ​ക​നു​മാ​ണെ​ന്ന് ആ​ത്മ​ഹ​ത്യാ​ക്കുറി​പ്പി​ൽ എ​ഴു​തി​യി​ട്ടു​ണ്ട്. മ​ഹേ​ശ​ൻ മ​രി​ക്കു​ന്ന​തി​നു​മു​ന്പ് എ​ഴു​തി​യ ക​ത്തി​ൽ എ​സ്എ​ൻ​ഡി​പി​യി​ലെ നി​ര​വ​ധി ഗു​രു​ത​ര​മാ​യ ക്രി​മി​ന​ൽ കു​റ്റ​കൃ​ത്യ​ങ്ങ​ളാ​ണ് വെ​ള്ളാ​പ്പ​ള്ളി​യെ​ക്കു​റി​ച്ച് തെ​ളി​വു​സ​ഹി​തം എ​ഴു​തി​യി​ട്ടു​ള്ള​ത്. ഇ​ന്ത്യ​ൻ തെ​ളി​വു​നി​യ​മ​പ്ര​കാ​രം അ​ങ്ങേ​യ​റ്റം വി​ശ്വാ​സ്യ​ത​യും നി​യ​മ സാ​ധ്യ​ത​യു​മു​ള്ള ആ​രോ​പ​ണ​ങ്ങ​ൾ മു​ഴു​വ​ൻ ഒ​രു എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത് പോ​ലീ​സി​ന്‍റെ സ്പെ​ഷൽ ടീ​മി​നെ നി​യോ​ഗി​ച്ച് എ​ത്ര​യും പെ​ട്ടെ​ന്ന് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നും എ​സ്എ​ൻ​ഡി​പി സം​ര​ക്ഷ​ണ സ​മി​തി ഭാ​ര​വാ​ഹി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. വെ​ള്ളാ​പ്പ​ള്ളി​യു​ടെ പീ​ഡ​ന​ത്തി​ൽ മ​ഹേ​ശ​ൻ ര​ക്ത​സാ​ക്ഷി​യാ​കു​ക​യാ​യി​രു​ന്നു. മ​ഹേ​ശ​ന്‍റെ ആ​ത്മാ​വി​നു നി​ത്യ​ശാ​ന്തി നേ​ർ​ന്ന്…

Read More