വി​വാ​ഹ​വാ​ഗ്ദാ​നം ന​ല്കി പീ​ഡി​പ്പി​ച്ചു; പി​ന്നീ​ട് വി​വാ​ഹ​വാ​ഗ്ദാ​ന​ത്തി​ൽ നി​ന്നും പി​ൻ​മാ​റിയശേഷം തന്‍റെ നഗ്നചിത്രങ്ങൾ കാട്ടി പണം തട്ടിയെടുത്തു; കേ​സ് അ​ട്ടി​മ​റി​ക്കാ​ൻ സി​പി​എം നേ​താ​ക്കൾ ശ്രമിക്കുന്നെന്ന ആരോപണവുമായി യുവതി

പ​ത്ത​നം​തി​ട്ട: ഫേ​സ്ബു​ക്കി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട യു​വാ​വ് വി​വാ​ഹ​വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ച സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സ് അ​ട്ടി​മ​റി​ക്കാ​ൻ സി​പി​എം നേ​താ​ക്ക​ളു​ടെ സ​മ്മ​ർ​ദ​ത്തേ​തു​ട​ർ​ന്ന് പോ​ലീ​സ് ശ്ര​മി​ക്കു​ന്നു​വെ​ന്ന ആ​രോ​പ​ണ​വു​മാ​യി യു​വ​തി. 2019 ന​വം​ബ​റി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. വി​ദേ​ശ​ത്തു ജോ​ലി​യി​ലാ​യി​രു​ന്ന മ​ല​യാ​ല​പ്പു​ഴ സ്വ​ദേ​ശി​യാ​ണ് ഫേ​സ് ബു​ക്കി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട യു​വ​തി​യു​മാ​യി പ്ര​ണ​യ​ത്തി​ലാ​യ​ത്. തു​ട​ർ​ന്ന് നാ​ട്ടി​ലെ​ത്തി​യ ഇ​യാ​ൾ വി​വാ​ഹ​വാ​ഗ്ദാ​നം ന​ൽ​കി കു​മ​ര​ക​ത്ത് എ​ത്തി​ച്ച് പീ​ഡി​പ്പി​ക്കു​ക​യും താ​ന​റി​യാ​തെ വീ​ഡി​യോ എ​ടു​ക്കു​ക​യും ചെ​യ്ത​താ​യി യു​വ​തി പ​റ​യു​ന്നു. ന​ഗ്ന ദൃ​ശ്യ​ങ്ങ​ൾ അ​ട​ങ്ങി​യ വീ​ഡി​യോ ഉ​പ​യോ​ഗി​ച്ച് ഭീ​ഷ​ണി തു​ട​രു​ക​യും പ​ണം അ​പ​ഹ​രി​ക്കു​ക​യും ചെ​യ്തു. പി​ന്നീ​ട് വി​വാ​ഹ​വാ​ഗ്ദാ​ന​ത്തി​ൽ നി​ന്നും പി​ൻ​മാ​റി​യ​തോ​ടെ​യാ​ണ് പ​രാ​തി ന​ൽ​കി​യ​ത്. ത​ന്നെ ജാ​തി​പ്പേ​ര് വി​ളി​ച്ച് ആ​ക്ഷേ​പി​ക്ക​കു​യം അ​പ​വാ​ദ​പ്ര​ചാ​ര​ണം ന​ട​ത്തു​ക​യും ചെ​യ്തു. സി​പി​എ​മ്മി​ലെ ചി​ല പ്രാ​ദേ​ശി​ക, ജി​ല്ലാ നേ​താ​ക്ക​ൾ ഒ​ത്തു​തീ​ർ​പ്പി​നെ​ന്ന പേ​രി​ൽ കേ​സി​ൽ ഇ​ട​പെ​ട്ടു. ത​നി​ക്ക് പ​ണം വാ​ഗ്ദാ​നം ചെ​യ്ത് കേ​സ് ഒ​തു​ക്കാ​നാ​യി​രു​ന്നു ആ​ദ്യ​ശ്ര​മം. ഇ​തു വി​ജ​യി​ക്കാ​തെ വ​ന്ന​പ്പോ​ൾ അ​പ​വാ​ദ​പ്ര​ചാ​ര​ണ​മാ​യി. പോ​ലീ​സും ഇ​തി​ന്…

Read More

കലിയിളകി കടൽ; ആ​റാ​ട്ടു​പു​ഴ​യി​ലും തൃ​ക്കു​ന്ന​പ്പു​ഴ​യി​ലും ക​ട​ലാ​ക്ര​മ​ണം രൂ​ക്ഷം; അധികാരികൾ തിരിഞ്ഞുനോക്കുന്നില്ലെന്ന് തീരവാസികൾ

ഹ​രി​പ്പാ​ട് : ആ​റാ​ട്ടു​പു​ഴ​യി​ലും, തൃ​ക്കു​ന്ന​പ്പു​ഴ​യി​ലും ക​ട​ലാ​ക്ര​മ​ണം രൂ​ക്ഷ​മാ​യ​തോ​ടെ തീ​ര​വാ​സി​ക​ൾ കൂ​ടു​ത​ൽ ദു​രി​ത​ത്തി​ൽ. ഇ​ന്ന​ലെ​യും രൂ​ക്ഷ​മാ​യാ​ണ് ക​ട​ൽ ക​ലി​തു​ള്ളി​യ​ത്. ഓ​രോ തി​ര​മാ​ല​യും തീ​ര​ദേ​ശ റോ​ഡും ക​ട​ന്ന് അ​ടു​ത്തു​ള്ള വീ​ടു​ക​ളി​ലും മ​തി​ലു​ക​ളി​ലു​മാ​ണ് ശ​ക്തി​യാ​യി അ​ടി​ക്കു​ക​യാ​ണ്. ക​ട​ൽവെ​ള്ളം കി​ഴ​ക്കോ​ട്ടു കു​ത്തി​യോ​ഴു​കി​യ​തി​നാ​ൽ ജ​ന​വാ​സ മേ​ഖ​ല​യി​ൽ ക​ട​ൽവെ​ള്ളം ക​യ​റു​ക​യും കെ​ട്ടിക്കി​ട​ന്ന് പു​റ​ത്തേ​ക്ക് ഇ​റ​ങ്ങാ​ൻ സാ​ധി​ക്കാ​ത്ത അ​വ​സ്ഥ​യു​മാ​ണ്. തി​ര​മാ​ല​യു​ടെ കു​ത്തൊ​ഴു​ക്കു കാ​ര​ണം തീ​ര​ദേ​ശ റോ​ഡ് ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു. ഇ​ന്ന​ലെ​യും അ​വ​ശ്യസാ​ധ​ന​ങ്ങ​ളു​മാ​യി സ​ഞ്ച​രി​ച്ച പ​ല​രെ​യും തി​ര​മാ​ല അ​ടി​ച്ചുവീ​ഴ്ത്തി. ആ​റാ​ട്ടു​പു​ഴ പ​ഞ്ചാ​യ​ത്തി​ലെ ന​ല്ലാ​ണി​ക്ക​ൽ, വ​ട്ട​ച്ചാ​ൽ, ക​ള്ളി​ക്കാ​ട്, എ​കെ​ജി ന​ഗ​ർ, ആ​റാ​ട്ടു​പു​ഴ ബ​സ് സ്റ്റാ​ൻ​ഡ്, എ.​സി പ​ള്ളി, എം​ഇ​എ​സ് ജം​ഗ്ഷ​ൻ, കാ​ർ​ത്തി​ക ജം​ഗ്ഷ​ൻ തൃ​ക്കു​ന്ന​പ്പു​ഴ പ​ഞ്ചാ​യ​ത്തി​ലെ പ​തി​യാ​ങ്ക​ര, പ്ര​ണ​വം ജം​ഗ്ഷ​ൻ, മൂ​ത്തേ​രി ജം​ഗ്ഷ​ൻ, മ​തു​ക്ക​ൽ, തൃ​ക്കു​ന്ന​പു​ഴ, പ​ള്ളി​പ്പാ​ട്ട് മു​റി, പാ​നൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ക​ട​ലാ​ക്ര​മ​ണം രൂ​ക്ഷ​മാ​യ​ത്. ഇ​വി​ട​ങ്ങ​ളി​ലു​ള്ള പ​ല വീ​ടു​ക​ളും ക​ട​ക​ളും ക​ട​ലാ​ക്ര​മ​ണ ഭീ​ഷ​ണി​യി​ലാ​ണ്. തീ​ര​വാ​സി​ക​ൾ​ക്ക് ആ​ശ്വാ​സ​മാ​യി ഒ​രു പ്ര​വ​ർ​ത്ത​ന​വും അ​ധി​കാ​രി​ക​ളു​ടെ…

Read More

ലോ​ക്ക്ഡൗ​ണി​ന് അ​യ​വു​വ​ന്നു​, ഒ​ളി​ച്ചോ​ട്ടം കൂ​ടി​..! തൃ​ക്കൊ​ടി​ത്താ​ന​ത്തു​നി​ന്നു കാ​ണാ​താ​യ വീ​ട്ട​മ്മ കോ​ട്ട​യ​ത്ത് കാ​മു​ക​ന്‍റെ വീ​ട്ടി​ൽ..!

ച​ങ്ങ​നാ​ശേ​രി: തൃ​ക്കൊ​ടി​ത്താ​നം പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ യു​വ​തി​ക​ളാ​യ വീ​ട്ട​മ്മ​മാ​രു​ടെ തി​രോ​ധാ​നം. പോ​ലീ​സ് അ​ന്വേ​ഷ​ണ ഉൗ​ർ​ജി​ത​മാ​ക്കു​ന്നു. ഇ​ന്ന​ലെ രാ​വി​ലെ കാ​ണാ​താ​യ വ​ക്കീ​ൽ ഗു​മ​സ്ഥ​യും ര​ണ്ടു കു​ട്ടി​ക​ളു​ടെ മാ​താ​വു​മാ​യ യു​വ​തി​യെ കോ​ട്ട​യ​ത്തു​ള്ള കാ​മു​ക​ന്‍റെ വീ​ട്ടി​ൽ നി​ന്നും ക​ണ്ടെ​ത്തി. ഇ​വ​രെ പോ​ലീ​സ് ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. വ​ക്കീ​ൽ ഓ​ഫീ​സി​ൽ വ​ച്ചു​ള്ള സൗ​ഹൃ​ദ​മാ​ണ് പ്ര​ണ​യ​ത്തി​ലും ഒ​ളി​ച്ചോ​ട്ട​ത്തി​ലും ക​ലാ​ശി​ച്ച​തെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യ്ക്കി​ട​യി​ൽ മ​റ്റ് മൂ​ന്നു യു​വ​തി​ക​ളാ​യ വീ​ട്ട​മ്മ​മാ​രെ​കൂ​ടി തൃ​ക്കൊ​ടി​ത്താ​നം പോ​ലീ​സ് പ​രി​ധി​യി​ൽ നി​ന്നു കാ​ണാ​താ​യി​രു​ന്നു. പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​വ​രെ മൂ​ന്നു​പേ​രെ​യും കാ​മു​കന്മാ​രോ​ടൊ​പ്പം ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഈ ​മൂ​ന്നു യു​വ​തി​ക​ൾ​ക്കും ഈര​ണ്ടു മ​ക്ക​ൾ വീ​ത​മു​ള്ള​വ​രാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം തൃ​ക്കൊ​ടി​ത്താ​ന​ത്തു​നി​ന്നു യു​വ​തി​യെ കാ​ണാ​താ​യി​രു​ന്നു. യു​വ​തി​യെ കാ​ണാ​നി​ല്ലെ​ന്ന പ​രാ​തി​യു​മാ​യി ര​ക്ഷി​താ​ക്ക​ൾ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി. അ​പ്പോ​ഴേ​ക്കും കാ​മു​ക​ന്‍റെ ഫോ​ണ്‍ സ​ന്ദേ​ശം ര​ക്ഷി​താ​വി​നെ​ത്തി – മ​ക​ളെ അ​ന്വേ​ഷി​ച്ച് ബു​ദ്ധി​മു​ട്ടേ​ണ്ട. ഞ​ങ്ങ​ൾ സു​ര​ക്ഷി​ത​രാ​യി ആ​ല​പ്പു​ഴ ബീ​ച്ചി​ലു​ണ്ട്. ലോ​ക്ക്ഡൗ​ണി​ന് അ​യ​വു​വ​ന്ന​പ്പോ​ൾ ഒ​ളി​ച്ചോ​ട്ടം…

Read More

ശരീരത്തിൽ മോശമായ രീതിയിൽ സ്പർശിച്ചു; ക്വാ​റ​ന്‍റൈനില്‍ ക​ഴി​ഞ്ഞ യു​വ​തി​യെ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ന്‍ ച​മ​ഞ്ഞ് പരിശോധന; പത്തൊമ്പതുകാരൻ പോലീസ് പിടിയിൽ

പ​ത്ത​നം​തി​ട്ട: ക്വാ​റ​ന്‍റൈനില്‍ ക​ഴി​ഞ്ഞ യു​വ​തി​യെ ദേ​ഹ​പ​രി​ശോ​ധ​ന​യ്ക്കു ശ്ര​മി​ച്ച യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. അ​റ​സ്റ്റി​ലാ​യ യു​വാ​വി​നെ ക്വാ​റ​ന്‍റൈൻ ചെ​യ്‌​തേ​ക്കും. പ​ത്ത​നം​തി​ട്ട കു​ല​ശേ​ഖ​ര​പ​തി വ​ട​ക്കേ​ച്ച​രു​വി​ല്‍ ആ​ദി​ലാ​ണ് (19) പി​ടി​യി​ലാ​യ​ത്. പ​ത്ത​നം​തി​ട്ട ന​ഗ​ര​ത്തി​ലെ ലോ​ഡ്ജി​ല്‍ ക്വാ​റ​ന്‍റൈനി​ല്‍ ക​ഴി​യു​ന്ന യു​വ​തി​യു​ടെ മു​റി​യി​ല്‍ ഇ​ന്ന​ലെ രാ​ത്രി ഏ​ഴി​നാ​ണ് യു​വാ​വ് എ​ത്തി​യ​ത്. മ​ഹാ​രാ​ഷ്ട്ര​യി​ല്‍ നി​ന്നെ​ത്തി​യ മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​യാ​യ യു​വ​തി പെ​യ്ഡ് ക്വാ​റ​ന്‍റൈനിലാ​യി​രു​ന്നു. ലോ​ഡ്ജി​ല്‍ ജോ​ലി ചെ​യ്യു​ന്ന ബ​ന്ധു​വി​നെ കാ​ണാ​നെ​ത്തി​യ ആ​ദി​ല്‍ മു​റി​യി​ല്‍ യു​വ​തി ഇ​രി​ക്കു​ന്ന​തു ക​ണ്ടു. മ​ട​ങ്ങി​യെ​ത്തി​യ ആ​ദി​ല്‍ വാ​തി​ലി​ല്‍ മു​ട്ടി​വി​ളി​ച്ചു, ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​നാ​ണെ​ന്നു പ​റ​ഞ്ഞു ക്ഷേ​മം അ​ന്വേ​ഷി​ച്ചു. ശാ​രീ​രി​ക പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്താ​നു​ണ്ടെ​ന്നു പ​റ​ഞ്ഞ​പ്പോ​ള്‍ യു​വ​തി ക​ട്ടിലി​ല്‍ കി​ട​ന്ന​താ​യും അയാൾ ക​ണ്ണു​ക​ള്‍ പ​രി​ശോ​ധി​ച്ച​താ​യും പ​റ​യു​ന്നു. തു​ട​ര്‍​ന്ന് ഇ​യാ​ള്‍ ശരീരത്തിൽ മോശമായ രീതിയിൽ സ്പർശിച്ചപ്പോൾ യു​വ​തി ബ​ഹ​ളം വ​യ്ക്കു​ക​യാ​യി​രു​ന്നു. ഇ​റ​ങ്ങി​യോ​ടി​യ ഇ​യാ​ളെ പി​ന്നീ​ട് പോ​ലീ​സ് പി​ടി​കൂ​ടി. വ​നി​താ പോ​ലീ​സ് യു​വ​തി​യി​ല്‍ നി​ന്നു മൊ​ഴി ശേ​ഖ​രി​ച്ചു. സ​മാ​ന​മാ​യ കേ​സു​ക​ളി​ല്‍…

Read More

എ​ല്ലാ​വ​രെ​യും ക​ബ​ളി​പ്പി​ക്കു​ന്ന വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന്‍റെ വ​ല​യി​ൽ രാ​ഷ്ട്രീ​യ​ക്കാ​ർ കു​ടു​ങ്ങ​രു​തെന്ന് വി.​എം. സു​ധീ​ര​ൻ

ചേ​ർ​ത്ത​ല: എ​സ്എ​ൻ​ഡി​പി യോ​ഗം ക​ണി​ച്ചു​കു​ള​ങ്ങ​ര യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി കെ.​കെ. മ​ഹേ​ശ​ന്‍റെ ജീ​വ​ത്യാ​ഗം സം​ബ​ന്ധി​ച്ച് രാ​ഷ്ട്രീ​യ​, സാ​സ്കാ​രി​ക കേ​ര​ളം പ്ര​തി​ക​രി​ക്ക​ണ​മെ​ന്ന് കെ​പി​സി​സി മു​ൻ പ്ര​സി​ഡ​ന്‍റ് വി.​എം. സു​ധീ​ര​ൻ. ഇ​ന്ന​ലെ ക​ണി​ച്ചു​കു​ള​ങ്ങ​ര​യി​ലെ കെ.​കെ. മ​ഹേ​ശ​ന്‍റെ വീ​ട് സ​ന്ദ​ർ​ശി​ച്ച ശേ​ഷം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ടു സം​സാ​രി​ക്കു​കയാ​യി​രു​ന്നു അ​ദ്ദേ​ഹം. രാ​ഷ്ട്രീ​യ​പാ​ർ​ട്ടി​ക​ൾ നീ​തി​ക്കു​വേ​ണ്ടി​യും ജ​ന​നന്മ​യ് ക്കു​വേ​ണ്ടി​യും നി​ല​കൊ​ള്ളു​ന്ന​വ​രാ​ണ്. മ​ഹേ​ശ​ന്‍റെ മ​ര​ണ​ത്തെ​ക്കു​റി​ച്ച് നീ​തി​പൂ​ർ​വ​മാ​യ അ​ന്വേ​ഷ​ണ​ത്തി​നു രാ​ഷ്‌ട്രീയ​, സാം​സ് കാ​രി​ക കേ​ര​ളം ഇ​ട​പെ​ട​ണം. മ​ഹേ​ശ​ന്‍റെ ജീ​വ​ത്യാ​ഗ​ത്തി​നു പ്ര​ധാ​ന ഉ​ത്ത​ര​വാ​ദി​ക​ളാ​യി​ട്ടു​ള്ള വെ​ള്ളാ​പ്പ​ള്ളി​ക്കെ​തി​രേയും ന​ട​പ​ടി സ്വീ​ക​രി​ച്ച് നി​യ​മ​ത്തി​ന്‍റെ മു​ന്നി​ൽ എ​ല്ലാ​വ​രും തു​ല്യ​രാ​ണെ​ന്നു തെ​ളി​യി​ക്കാ​നു​ള്ള ബാ​ധ്യ​ത സ​ർ​ക്കാ​രി​നു​ണ്ട്. ത​ന്‍റെ പ​ദ​വി ദു​രു​പ​യോ​ഗ​പ്പെ​ടു​ത്തി എ​ല്ലാ​വ​രെ​യും ക​ബ​ളി​പ്പി​ക്കു​ന്ന വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന്‍റെ വ​ല​യി​ൽ രാ​ഷ്ട്രീ​യ​ക്കാ​ർ കു​ടു​ങ്ങ​രു​ത്. മ​ഹേ​ശ​ന്‍റെ മ​ര​ണം വ​ഴി​തി​രി​ച്ചു​വി​ടാ​ൻ സം​ഘ​ടി​ത നീ​ക്ക​ങ്ങ​ൾ ന​ട​ക്കു​ന്നു​ണ്ട്. മ​ര​ണം സം​ബ​ന്ധി​ച്ച് പോ​ലീ​സി​ലെ മി​ക​ച്ച ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ്ര​ത്യേ​ക സം​ഘം അ​ന്വേ​ഷി​ക്ക​ണം. ഇ​പ്പോ​ൾ മ​ഹേ​ശ​നെ മോ​ശ​ക്കാ​ര​നാ​ക്കാ​നും കു​റ്റാ​രോ​പി​ത​നാ​ക്കാ​നും ശ്ര​മം ന​ട​ക്കു​ന്നെ​ന്ന മ​ഹേ​ശ​ന്‍റെ കു​ടും​ബ​ത്തി​ന്‍റെ പ​രാ​തി​യും…

Read More

മ​ഹേ​ശ​ന്‍റെ മ​ര​ണം; എ​സ്എ​ൻ​ഡി​പി യോ​ഗം അധ്യക്ഷന്‍റെ മൊ​ഴി എ​ടു​ത്തേ​ക്കും; ഇപ്പോഴത്തെ അന്വേഷണത്തിൽ തൃപ്തിയില്ലെന്ന് കുടുംബം

ചേ​ർ​ത്ത​ല: എ​സ്എ​ൻ​ഡി​പി യോ​ഗം ക​ണി​ച്ചു​കു​ള​ങ്ങ​ര യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി കെ.​കെ. മ​ഹേ​ശ​ന്‍റെ മരണവുമായി ബ​ന്ധ​പ്പെ​ട്ട് എ​സ്എ​ൻ​ഡി​പി യോ​ഗം പ്ര​സി​ഡ​ന്‍റ് ഡോ. ​കെ. സോ​മ​ന്‍റെ മൊ​ഴി​യും പോ​ലീ​സ് എ​ടു​ത്തേ​ക്കും. മ​ഹേ​ശ​ൻ മ​രി​ക്കു​ന്ന​തി​നു​മു​ന്പ് എ​ഴു​തി​യ 32 പേ​ജു​ള്ള ആ​ത്മ​ഹ​ത്യാകു​റി​പ്പി​ൽ വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന്‍റെയും കു​ടും​ബ​ത്തി​ന്‍റെയും നി​യ​മ​വി​രു​ദ്ധ​മാ​യ പ​ല കാ​ര്യ​ങ്ങ​ളും വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. അ​തോ​ടൊ​പ്പം എ​സ്എ​ൻ​ഡി​പി​യി​ലെ ക്ര​മ​ക്കേ​ടു​ക​ളും വി​ശ​ദ​മാ​ക്കി​യി​രു​ന്നു. ഇ​തു​സം​ബ​ന്ധി​ച്ച് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി, വെ​ള്ളാ​പ്പ​ള്ളി​യു​ടെ മാ​നേ​ജ​ർ കെ.​എ​ൽ. അ​ശോ​ക​ൻ തു​ട​ങ്ങി​യ​വ​രിൽ നിന്നു പോ​ലീ​സ് മൊ​ഴി​യെ​ടു​ത്തി​രു​ന്നു. ഇ​തി​ന്‍റെ തു​ട​ർ​ച്ച​യാ​യി ചി​ല വി​ശ​ദാ​ംശ​ങ്ങ​ൾ കൂ​ടി ചോ​ദി​ച്ച​റി​യാ​നാ​ണ് ഡോ. ​കെ. സോ​മ​ന്‍റെ മൊ​ഴിയെടു​ക്കു​ന്ന​ത്. വി​വി​ധ മൊ​ഴി​ക​ൾ ത​മ്മി​ലു​ള്ള പൊ​രു​ത്തം ഉ​ൾ​പ്പെ​ടെ സൂ​ഷ്മ പ​രി​ശോ​ധ​ന​യാ​ണ് ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​ത്. എ​ന്തെ​ങ്കി​ലും സം​ശ​യം വ​ന്നാ​ൽ മൊ​ഴി​യെ​ടു​ത്ത​വ​രെ വീ​ണ്ടും പോ​ലീ​സ് കാ​ണും. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 60തോ​ളം പേ​രു​ടെ മൊ​ഴി പോ​ലീ​സ് എ​ടു​ത്തി​ട്ടു​ണ്ട്.…

Read More

അവിഹിത ബന്ധവും കുഞ്ഞ് ഉണ്ടായതും ആരുമറിഞ്ഞില്ല; പക്ഷേ ഒരു ദിവസം പ്രായമായ കുഞ്ഞിനെ ഉപേക്ഷിച്ചപ്പോൾ ആ കണ്ണുകൾ എല്ലാം ഒപ്പി ! അടൂരിൽ നടന്ന സംഭവം ഇങ്ങനെ…

അ​ടൂ​ര്‍: ചോ​ര​ക്കു​ഞ്ഞി​നെ ഉ​പേ​ക്ഷി​ക്കു​ന്ന​തി​നാ​യി മാ​താ​വും കാ​മു​ക​നും ന​ട​ത്തി​യ നീ​ക്ക​ങ്ങ​ള്‍ പോ​ലീ​സ് തി​രി​ച്ച​റി​ഞ്ഞ​ത് കാ​മ​റ ദൃ​ശ്യ​ങ്ങ​ളി​ലൂ​ടെ. 45 കാ​മ​റ​ക​ളാ​ണ് പോ​ലീ​സ് സം​ഘം പ​രി​ശോ​ധി​ച്ച​ത്. ക​ഴി​ഞ്ഞ ജൂ​ണ്‍ 30ന് ​രാ​വി​ലെ​യാ​ണ് മ​രു​തി​മൂ​ട് പ​ള്ളി​ക്കു മു​ന്നി​ല്‍ ഒ​രു ദി​വ​സം പ്രാ​യ​മു​ള്ള പെ​ണ്‍​കു​ഞ്ഞി​നെ ഉ​പേ​ക്ഷി​ച്ച സം​ഭ​വ​ത്തി​ല്‍ മാ​താ​വും ഓ​ട്ടോറി​ക്ഷ ഡ്രൈ​വ​റാ​യ യു​വാ​വും പി​ടി​യി​ലാ​യ​ത്. മാ​താ​വ് ഏ​നാ​ദി​മം​ഗ​ലം ഒ​ഴു​കു​പാ​റ കി​ഴ​ക്കേ​തി​ല്‍ ലി​ജ (33), കാ​മു​ക​നും ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​റു​മാ​യ മാ​രൂ​ര്‍ കൊ​ടി​യി​ല്‍ മം​ഗ​ല​ത്ത് പു​ത്ത​ന്‍​വീ​ട്ടി​ല്‍ അ​ജ​യ് (ടി​റ്റോ-32) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ലി​ജ ഭ​ര്‍​ത്താ​വ് ഉ​പേ​ക്ഷി​ച്ചു നി​ല്‍​ക്കു​ക​യാ​ണ്. അ​ജ​യ് ഭാ​ര്യ​യു​മാ​യി പി​ണ​ങ്ങി താ​മ​സി​ക്കു​ക​യാ​ണ്. ഇ​രു​വ​രും ത​മ്മി​ല്‍ ഏ​റെ​ നാ​ളു​ക​ളാ​യി അ​ടു​പ്പ​മു​ണ്ടാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ചൊ​വ്വാ​ഴ്ച പു​ല​ര്‍​ച്ചെ​യാ​ണ് പ​ള്ളി​ക്കു മു​ന്നി​ല്‍ ഉ​പേ​ക്ഷി​ച്ച നി​ല​യി​ല്‍ ചോരക്കുഞ്ഞിനെ ക​ണ്ടെ​ത്തി​യ​ത്. വി​വ​ര​മ​റി​ഞ്ഞ് സ്ഥ​ല​ത്തു വ​ന്ന പോ​ലീ​സ് കു​ഞ്ഞി​നെയെ​ടു​ത്ത് ജി​ല്ലാ ശി​ശു​ക്ഷേ​മ സ​മി​തി​ക്ക് കൈ​മാ​റി​. ഡി​വൈ​എ​സ്പി​യു​ടെ സ്‌​ക്വാ​ഡി​ലെ ശ​ര​ത്, ബി​ജു എന്നീ പോ​ലീ​സു​കാ​ര്‍ ചേ​ര്‍​ന്നു…

Read More

കെ.​കെ. മ​ഹേ​ശ​ന്‍റെ മ​ര​ണം; ആ​രോ​പ​ണ​ങ്ങ​ൾ നി​ഷേ​ധി​ച്ച് വെ​ള്ളാ​പ്പ​ള്ളി ; കേ​സെടു​ക്കാ​ൻ തെ​ളി​വു​ക​ൾ പോ​രെ​ന്ന് പോ​ലീ​സ്

ചേ​ർ​ത്ത​ല: എ​സ്എ​ൻ​ഡി​പി ക​ണി​ച്ചു​കു​ള​ങ്ങ​ര യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി കെ.​കെ. മ​ഹേ​ശ​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​നെ പോ​ലീ​സ് ചോ​ദ്യം ചെ​യ്തു. വെ​ള്ളി​യാ​ഴ്ച ക​ണി​ച്ചു​കു​ള​ങ്ങ​ര​യി​ലെ വെ​ള്ളാ​പ്പ​ള്ളി​യു​ടെ വ​സ​തി​യി​ൽ മാ​രാ​രി​ക്കു​ളം സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ എ​സ്.​രാ​ജേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് ചോ​ദ്യം ചെ​യ്ത​ത്. വൈ​കു​ന്നേ​രം നാ​ലോ​ടെ ആ​രം​ഭി​ച്ച ചോ​ദ്യം ചെ​യ്യ​ൽ രാ​ത്രി എ​ട്ട​ര​യോ​ടെ​യാ​ണ് അ​വ​സാ​നി​ച്ച​ത്. കെ.​കെ. മ​ഹേ​ശ​ന്‍റെ ആ​ത്മ​ഹ​ത്യക്കു​റി​പ്പി​ൽ വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന്‍റെ​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ മാ​നേ​ജ​ർ കെ.​എ​ൽ. അ​ശോ​ക​ന്‍റെ​യും പേ​രു​ക​ൾ പ​രാ​മ​ർ​ശി​ച്ചി​രു​ന്നു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കെ.​എ​ൽ. അ​ശോ​ക​നെ പോ​ലീ​സ് ചോ​ദ്യം ചെ​യ്തി​രു​ന്നു. ഇ​തി​ന്‍റെ തു​ട​ർ​ച്ച​യാ​യാ​ണ് ഇ​ന്ന​ലെ വെ​ള്ളാ​പ്പ​ള്ളി​യെ പോ​ലീ​സ് ചോ​ദ്യം ചെ​യ്ത​ത്. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് നൂ​റോ​ളം കാ​ര്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി​യ പ്ര​ത്യേ​ക ചോ​ദ്യാ​വ​ലി​യു​മാ​യാ​ണ് പോ​ലീ​സ് വെ​ള്ളാ​പ്പ​ള്ളി​യു​ടെ വ​സ​തി​യി​ലെ​ത്തി​യ​ത്. മ​ഹേ​ശ​ന്‍റെ ക​ത്തു​ക​ളി​ലും ഡ​യ​റി​ക്കു​റി​പ്പു​ക​ളി​ലും പ​റ​യു​ന്ന സാ​ന്പ​ത്തി​ക തി​രി​മ​റി, മാ​ന​സി​ക പീ​ഡ​നം എ​ന്നി​വ​യെക്കുറി​ച്ച് പോ​ലീ​സ് വെ​ള്ളാ​പ്പ​ള്ളി​യോ​ട് ചോ​ദി​ച്ച​റി​ഞ്ഞു. എ​ന്നാ​ൽ കു​ടും​ബം ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ങ്ങ​ളു​ൾ​പ്പെ​ടെ എ​ല്ലാം…

Read More

തോ​ട്ട​പ്പ​ള്ളി സമരം; കോ​വി​ഡ് വ്യാ​പ​ന ഭീ​തി പ​ര​ത്തി, നി​യ​ന്ത്ര​ണ​ങ്ങ​ൾ മ​റി​ക​ട​ന്ന സ​മ​രത്തെക്കുറിച്ച് അ​ന്വേ​ഷി​ക്കു​മെ​ന്ന് പോ​ലീ​സ്

അ​ന്പ​ല​പ്പു​ഴ: കോ​വി​ഡ് വ്യാ​പ​ന ഭീ​തി പ​ര​ത്തി ജ​ന​കീ​യ ബാ​രി​ക്കേ​ഡ് സ​മ​രം. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കു​മെ​ന്ന് പോ​ലീ​സ്. തോ​ട്ട​പ്പ​ള്ളി പൊ​ഴി മു​ഖ​ത്തെ മ​ണ​ൽ നീ​ക്ക​ത്തി​നെ​തിരേ കോ​ണ്‍​ഗ്ര​സും ബി​ജെ​പിയും ​ധീ​വ​ര​സ​ഭ​യി​ലെ ഒ​രു വി​ഭാ​ഗ​വും ചേ​ർ​ന്ന് വെ​ള്ളി​യാ​ഴ്ച തോ​ട്ട​പ്പ​ള്ളി​യി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ കാ​റ്റി​ൽ പ​റ​ത്തി ന​ട​ത്തി​യ സ​മ​രത്തി​ലാ​ണ് വ്യാ​പ​ന ഭീ​തി ഉ​യ​രു​ന്ന​ത്. തൊ​ഴി​ലു​റ​പ്പു തൊ​ഴി​ലാ​ളി​ക​ളും മ​ത്സ്യത്തൊഴി​ലാ​ളി​കളും അ​ട​ക്കം 250ന് അടുത്ത് ആളുകളാണ് സ​മ​ര​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. ഇ​തി​ൽ ആ​റാ​ട്ടു​പു​ഴ പ​ഞ്ചാ​യ​ത്തി​ന്‍റെ തെ​ക്കേ​യ​റ്റ​മാ​യ വ​ലി​യ​ഴീ​ക്ക​ലി​ൽ നി​ന്നു സ​മ​ര​ക്കാ​ർ എ​ത്തി. വ​ലി​യ​ഴീ​ക്ക​ലി​ൽ ഗ​ർ​ഭി​ണി​യാ​യ യു​വ​തി​ക്ക് ബു​ധ​നാ​ഴ്ച കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കു​യും ഇ​വ​രെ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റു​ക​യും ചെ​യ്തി​രു​ന്നു. സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​തെ​യും മാ​സ്ക് ധ​രി​ക്കാ​തെ​യും ന​ട​ന്ന സമ രത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കു​മെ​ന്ന് അ​ന്പ​ല​പ്പു​ഴ സി​ഐ ടി. ​മ​നോ​ജ് പ​റ​ഞ്ഞു.

Read More

ഇത് വലിയ പ്രശ്നമാണ്; സാ​മൂ​ഹിക അ​ക​ല​വും മാ​ന​ദ​ണ്ഡ​ങ്ങ​ളും പാ​ലി​ക്കാ​തെ കോഴഞ്ചേരി ടി​കെ റോ​ഡി​ൽ വ​ഴി​യോ​ര വ്യാ​പാ​രം

കോ​ഴ​ഞ്ചേ​രി: കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലും നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്ക് പു​ല്ലു​വി​ല ന​ൽ​കി ടി​കെ റോ​ഡി​ൽ വ​ഴി​യോ​ര വ്യാ​പാ​രം ത​കൃ​തി​യി​ൽ. ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ളു​ടെ വി​ല്പ​ന​ശാ​ല​ക​ളി​ലാ​ണ ്സാ​മൂ​ഹിക അ​ക​ലം പോ​ലും ലം​ഘി​ച്ച് ആ​ൾ​ക്കൂ​ട്ടം. ബി​രി​യാ​ണി മു​ത​ൽ ഉ​ഴു​ന്നു​വ​ട വ​രെ ക​ച്ച​വ​ട​ങ്ങ​ളു​ടെ പൊ​ടി​പൂ​ര​മാ​ണ് ന​ട​ക്കു​ന്ന​ത്. ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നി​ർ​ദേശ​ങ്ങ​ൾ​ക്ക് വി​പ​രീ​ത​മാ​യി​ട്ടാ​ണ് ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ​ക്കൊ​ണ്ട് ചെ​റു​കി​ട കാ​റ്റ​റിം​ഗ് ഉ​ട​മ​സ്ഥ​ർ സാ​ധ​ന​ങ്ങ​ൾ ഉ​ത്പാ​ദി​പ്പി​ച്ച് വി​ല്ക്കു​ന്ന​ത്. ഇ​തി​നോ​ടൊ​പ്പം മ​ത്സ്യം മു​ത​ൽ പ​ച്ച​ക്ക​റി, പ​ഴ​ങ്ങ​ൾ എ​ന്നി​വ​യു​ടെ വി​ല്പ​ന​യും ന​ട​ക്കു​ന്നു​ണ്ട്. വ്യാ​പാ​ര​ശാ​ല​ക​ളി​ൽ സാ​മൂ​ഹിക അ​ക​ലം പാ​ലി​ക്കാ​ൻ നി​യ​ന്ത്ര​ണ​ങ്ങ​ൾ പ്ര​ഖ്യാ​പി​ക്ക​പ്പെ​ടു​ന്പോ​ഴാ​ണ് വ​ഴി​യോ​ര​ങ്ങ​ളി​ലെ ആ​ൾ​ക്കൂ​ട്ട​വും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​രു​ടെ വ്യാ​പാ​ര​വും പൊ​ടി​പൊ​ടി​ക്കു​ന്ന​ത്. ഭ​ക്ഷ​ണ​ശാ​ല​ക​ളി​ൽ ന​ൽ​കി​യി​ട്ടു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ ലം​ഘി​ച്ചു പ​ല​യി​ട​ത്തും ആ​ളു​ക​ൾ തി​ങ്ങി​ക്കൂ​ടു​ന്ന​തും ഭ​ക്ഷ​ണം വി​ള​ന്പു​ന്ന​തും ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടും ന​ട​പ​ടി​ക​ളു​ണ്ടാ​കു​ന്നി​ല്ല. കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ പോ​ലീ​സു​ൾ​പ്പെ​ടെ പ​ല​പ്പോ​ഴും നി​യ​മ​ലം​ഘ​ന​ങ്ങ​ളി​ൽ ക​ണ്ണ​ട​യ്ക്കു​ന്ന​ത് ഗു​രു​ത​ര​മാ​യ ഭ​വി​ഷ്യ​ത്തു​ക​ൾ ഉ​ണ്ടാ​ക്കു​മെ​ന്നാ​ണ് ആ​ശ​ങ്ക. കോ​ഴ​ഞ്ചേ​രി ടൗ​ണി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും ഭ​ക്ഷ​ണ​ശാ​ല​ക​ളി​ലെ തി​ര​ക്ക് എ​ല്ലാ​ദി​വ​സ​വും കൂ​ടി​ വ​രു​ന്പോ​ൾ നി​യ​ന്ത്ര​ണ​ങ്ങ​ളും ലം​ഘി​ക്ക​പ്പെ​ടു​ന്നു.

Read More