അമ്പലപ്പുഴ: ഓൺലൈൻ പഠനം നടത്താൻ അധികൃതരുടെ കനിവിനായി കാത്തിരിക്കുകയാണ് ഒരു കുടുംബം. പുന്നപ്ര തെക്ക് പഞ്ചായത്ത് അഞ്ചാം വാർഡിൽ കരിമ്പാവളവ് കൂനായുടെ ചിറയിൽ മോനിച്ചൻ-റെജിമോൾ ദമ്പതികളുടെ മകൾ അതുല്യ മോനിച്ചനാണ് ഓൺലൈൻ പഠനം നടത്താൻ കനിവ് തേടുന്നത്. പുന്നപ്ര അറവുകാട് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയാണ് അതുല്യ. വീട്ടിൽ ടിവിയോ ഇന്റർനെറ്റ് സംവിധാനമുള്ള മൊബൈൽ ഫോണോ ഇല്ല. ഓൺലൈൻ പഠനം ആരംഭിച്ചതറിഞ്ഞ് പല വീടുകളിൽ പോയെങ്കിലും ക്ലാസുകൾ നടക്കുന്ന ചാനൽ ലഭ്യമല്ലാത്തതിനാൽ നിരാശയോടെ മടങ്ങേണ്ടിവന്നു. കർഷകത്തൊഴിലാളികളായ മാതാപിതാക്കൾക്ക് ടി വിയോ മൊബൈൽ ഫോണോ വാങ്ങാനുള്ള സാഹചര്യമില്ല. കഴിഞ്ഞ പ്രളയത്തിലാണ് ടിവി നഷ്ടപ്പെട്ടത്. വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതിയിൽ ഉൾപ്പെടുത്തി വീടുവയ്ക്കാൻ നാലു ലക്ഷം രൂപ ലഭിച്ചെങ്കിലും നിർമാണം പൂർത്തിയാക്കാനായില്ല. അടച്ചുറപ്പില്ലാത്ത നിലവിലെ വീട്ടിൽ നല്ലൊരു ശുചിമുറി പോലുമില്ല. ഈ അവസ്ഥയിൽ മകളുടെ തുടർ പഠനത്തിലുള്ള ആശങ്കയിലാണ് കുടുംബം. അതുല്യയുടെ…
Read MoreCategory: Alappuzha
ജവാൻ സ്മൃതി മണ്ഡപം തകർത്ത സംഭവം; പ്രതി പിടിയിൽ; പോലീസ് വിശദീകരണം ഇങ്ങനെ…
ഹരിപ്പാട്: ജവാൻ സ്മൃതി മണ്ഡപം തകർത്ത സംഭവത്തിൽ പ്രതി പിടിയിൽ. കാർത്തികപ്പള്ളി പുതുക്കുണ്ടം വലിയത്ത് കിഴക്കതിൽ ജോബിൻ (26) ആണ് തൃക്കുന്നപ്പുഴ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. പുൽഗാവ് മൈൻ സ്ഫോടനത്തിൽ രക്തസാക്ഷിത്വം വഹിച്ച മേജർ മനോജ് കുമാറിന്റെ കാർത്തികപ്പള്ളി ആറാം വാർഡിൽ പുതുക്കുണ്ടം സൈനികാങ്കണം വീടിന്റെ മതിലിനോട് ചേർന്നുള്ള സ്മൃതിമണ്ഡപം ആണ് തകർത്തത്. മദ്യലഹരിയിൽ ബൈക്കോടിച്ച് ജോബിൻ ഈ ഭാഗത്തെത്തിയപ്പോൾ നായ കുറുകെ ചാടിയെന്നും തുടർന്ന് പെട്ടെന്ന് വെട്ടിച്ചപ്പോൾ ബൈക്കിന്റെ ഹാൻഡിലും ജോബിന്റെ കൈയും മണ്ഡപത്തിന് ഗ്ലാസിൽ ഇടിക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. കഴിഞ്ഞദിവസം രാവിലെ അഞ്ചോടെ മനോജ് കുമാറിന്റെ പിതാവ് കൃഷ്ണൻ ഇതു സംബന്ധിച്ച് പോലീസിൽ പരാതി നൽകിയിരുന്നു.
Read Moreകോവിഡ് 19: പത്തനംതിട്ടയില്‍ ചികിത്സയിലുള്ളത് 30 പേര്, നിരീക്ഷണത്തില്‍ 4,103 പേരും; കോവിഡ് കേന്ദ്രങ്ങള്‍ നിറയുന്നു
പത്തനംതിട്ട: ജില്ലയില്‍ ഇന്നലെ നാലുപേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. രണ്ടുപേര്‍ക്ക് രോഗവിമുക്തി. ഇന്നലെ വരെ 30 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. പത്തനംതിട്ടയില്‍ ഇതുവരെ 52 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയില്‍ ഇന്നലെ രണ്ടു പേര് രോഗവിമുക്തരായി. ഇതോടെ ജില്ലയില്‍ രോഗവിമുക്തരായവരുടെ എണ്ണം 21 ആയി. മൂന്നാംഘട്ടത്തില്‍ മേയ് 12 മുതല്‍ ഇതുവരെ 35 പേരിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ ഒരാള്‍ മരിച്ചു. നാലുപേര്‍ രോഗവിമുക്തരായത്. നിലവില്‍ 30 പേര് വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. 25 പേര് പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും രണ്ടുപേര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലും ഒരാള്‍ കോട്ടയം മെഡിക്കല്‍ കോളജിലും മറ്റൊരാള്‍ റാന്നി മേനാംതോട്ടം ആശുപത്രിയിലെ കോവിഡ് ഒന്നാംനിര കോവിഡ് കെയര്‍ സെന്ററിലുമാണ് ചികിത്സയിലുള്ളത്. കോവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായി ജില്ലയില്‍ നിരീക്ഷണത്തിലാകുന്നവരുടെ എണ്ണത്തില്‍ പ്രതിദിന വര്‍ധന. വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും കൂടുതല്‍…
Read Moreബ്രേക്ക് ദ ചെയിൽ; കൈ കഴുകൾ കേന്ദ്രങ്ങൾ അപ്രത്യക്ഷമാകുന്നു ; . ഉള്ളവ പ്രവർത്തനയോഗ്യമല്ലാത്ത അവസ്ഥയിലെന്ന് നാട്ടുകാർ
പൂച്ചാക്കൽ: കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി ബ്രേക്ക് ദ ചെയിൽ കാമ്പയിൻ ജില്ലയിലെ സർക്കാർ ഓഫീസുകളിലെല്ലാം ശക്തമായി തുടരുമ്പോൾ അണു നശീകരണത്തിന്റെ ഭാഗമായി ജില്ലയുടെ പല ഭാഗങ്ങളിൽ സ്ഥാപിച്ച കൈ കഴുകൽ കേന്ദ്രങ്ങൾ അപ്രത്യക്ഷമാകുന്നു. ഉള്ളവ പ്രവർത്തനയോഗ്യമല്ലാത്ത അവസ്ഥയിലുമാണ്. ലോക്ക് ഡൗണിന്റെ ആദ്യഘട്ടത്തിൽ രാഷ്ട്രീയ സംഘടനകളും മറ്റ് സംഘടനകളും കൈ കഴുകൽ കേന്ദ്രങ്ങൾ സ്ഥാപിക്കാൻ മത്സരിച്ചിരുന്നു. പിന്നീട് ഇവ സംരക്ഷിക്കാതായതോടെ കൈകഴുകൽ കേന്ദ്രങ്ങൾ പ്രവർത്തനരഹിതമായി. തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള അഞ്ച് പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിലായി നൂറിലധികം കേന്ദ്രങ്ങളാണ് സ്ഥാപിച്ചിരുന്നത്. ഇതിൽ ഭൂരിഭാഗവും ഇപ്പോൾ പ്രവർത്തിക്കുന്നില്ല. ഓരോ ദിവസം കഴിയുംതോറും ആദ്യഘട്ടത്തിനേക്കാൾ പതിൻമടങ്ങ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ വ്യാപനം തടയുന്നതിനായി അണുനശീകരണം കൂടിയേ തീരൂ. ജനസമ്പർക്കം കൂടുതലുള്ള ബാങ്കുകളിലും എടിഎം കൗണ്ടറുകളിലും ഇതിന് സംവിധാനം ഇല്ല. എന്നാൽ സെക്യൂരിറ്റി ജീവനക്കാർ ഉളള ബാങ്കുകളിലും എടിഎം…
Read Moreകോവിഡ് 19;സുരക്ഷാ സംവിധാനങ്ങൾ ഇല്ല, റവന്യൂ ജീവനക്കാർ ആശങ്കയിൽ
ഹരിപ്പാട്: കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമായ റവന്യൂ ജീവനക്കാർക്ക് ആവശ്യമായ സുരക്ഷാ ഉപകരണങ്ങൾ ലഭിക്കുന്നില്ലെന്ന് ആക്ഷേപം. അതിഥി തൊഴിലാളികളുടെ കണക്കെടുപ്പു മുതൽ അവരെ ട്രെയിനിൽ കയറ്റി യാത്രയാക്കുന്നതു വരെയുള്ള പ്രവർത്തനങ്ങളും വിദേശത്തുനിന്ന് മടങ്ങിയെത്തുന്നവരെ ക്വാറന്റൈൻ ചെയ്യുന്നതും ഉൾപ്പടെയുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന റവന്യൂ ജീവനക്കാർക്ക് സർക്കാർ രോഗപ്രതിരോധത്തിന് ആവശ്യമായ യാതൊരു സുരക്ഷാ ക്രമീകരണളും ഏർപ്പെടുത്തിയിട്ടില്ല. അന്യ സംസ്ഥാനത്തുനിന്നും വിദേശത്തുനിന്നും എത്തുന്നവരെ സ്വീകരിച്ച് ക്വാറന്റൈൻ ചെയ്യാനായി ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പിപിഇ കിറ്റ് ധരിച്ച് ജോലി ചെയ്യുമ്പോൾ സൗജന്യമായി ലഭിച്ച മാസ്ക് മാത്രം ധരിച്ച് ജോലി ചെയ്യാൻ നിർബന്ധിതരാവുകയാണ് റവന്യൂ ജീവനക്കാർ. കഴിഞ്ഞ ദിവസങ്ങളിൽ കാർത്തികപ്പള്ളി തഹസീൽദാർ ഡി.സി. ദിലീപ് കുമാറിന്റെെ നേതൃത്വത്തിൽ ക്വാറന്റൈൻ ചെയ്ത നാലു പേർക്ക് കോവിഡ് 19 പോസിറ്റീവായ സാഹചര്യത്തിൽ ആശങ്കയിലാണ് താലൂക്ക് ഒാഫീസിലെ ജീവനക്കാർ. ഒരു തവണ മാത്രം ഉപയോഗിക്കാവുന്ന പിപിഇ…
Read More‘സ്മാർട്ട്’ കള്ളനെ തിരിച്ചറിഞ്ഞു! ആലപ്പുഴ എഴുപുന്നക്കാരനായ ജെയ്മോൻ; പ്രതി ഒളിവില്‍
വൈപ്പിൻ: ഞാറക്കൽ അതുല്യ ജ്വല്ലറിയിൽ പട്ടാപ്പകൽ എത്തി സെയിൽസ് ഗേൾ നോക്കിനിൽക്കേ രണ്ടു പവന്റെ സ്വർണമാല കഴുത്തിലണിഞ്ഞു കടന്നുകളഞ്ഞ മോഷ്ടാവിനെ പോലീസ് തിരിച്ചറിഞ്ഞു. ആലപ്പുഴ എഴുപുന്നക്കാരനായ ജെയ്മോൻ എന്ന യുവാവാണ് മോഷ്ടാവെന്നു പോലീസ് പറഞ്ഞു. പ്രതി ഒളിവിലാണ്. ഇയാൾ മോഷണം കഴിഞ്ഞു രക്ഷപ്പെട്ട നീല സ്കൂട്ടർ എറണാകുളത്തുനിന്നു മോഷ്ടിച്ചെടുത്തതാണെന്നും പോലീസിനു സൂചന ലഭിച്ചിട്ടുണ്ട്. സ്ഥിരമായി വീട്ടിൽ തങ്ങാതെ ചെറുമോഷണങ്ങളുമായി നാട് ചുറ്റിക്കറങ്ങുന്ന ഇയാൾ ഞാറക്കൽ ഒരു ബന്ധുവിന്റെ വീട്ടിൽ വന്ന ദിവസമാണത്രേ മോഷണം നടത്തിയത്. ബുധനാഴ്ച ഉച്ചയോടെയായിരുന്നു മോഷണം. ജ്വല്ലറിയിൽ എത്തിയ പ്രതി രണ്ടു പവന്റെ സ്വർണമാല ആവശ്യപ്പെട്ടു. സെയിൽസ് ഗേൾ മാല എടുത്തു കാണിച്ചശേഷം തൂക്കം നോക്കി വില കണക്കുകൂട്ടുന്നതിനിടെ മോഷ്ടാവ് മാല വാങ്ങി കഴുത്തിലണിഞ്ഞു യാതൊരു കൂസലുമില്ലാതെ കടയുടെ വാതിൽ തുറന്നു പുറത്തേക്കിറങ്ങി കടന്നുകളയുകയായിരുന്നു. കടയിൽ ഈ സമയം സെയിൽസ് ഗേൾ മാത്രമേ ഉണ്ടായിരുന്നുള്ളു.…
Read Moreസ്രവ പരിശോധനയ്ക്കായി ആശുപത്രിയിലെത്തിച്ചയാൾ മുങ്ങി; യാത്ര ചെയ്ത കെഎസ് ആർടിസി ബസിലെ കണ്ടക്ടർ നിരീക്ഷണത്തിൽ
ചേർത്തല: സ്രവ പരിശോധനക്കായി ആശുപത്രിയിലെത്തിച്ചയാൾ ആരോഗ്യവകുപ്പ് അധികൃതരെ വെട്ടിച്ച് മുങ്ങി. ഇതേത്തുടർന്ന് ഇയാൾ സഞ്ചരിച്ച കെഎസ്ആർടിസി ബസിലെ കണ്ടക്ടറെ നിരീക്ഷണത്തിലാക്കി. ഗുജറാത്തിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന വയലാർ കൊല്ലപ്പള്ളി സ്വദേശി നാലുദിവസം മുൻപാണ് നാട്ടിലെത്തിയത്. വീട്ടിൽ നിരീക്ഷണത്തിലായിരുന്ന ഇയാളെ ഇന്നലെ രാവിലെ ആരോഗ്യവകുപ്പ് അധികൃതരാണ് ആംബുലൻസിൽ ചേർത്തല ഗവ. താലൂക്ക് ആശുപത്രിയിൽ പരിശോധനയ്ക്കായി എത്തിച്ചത്. സ്രവം എടുത്തശേഷം ഇയാൾ കെഎസ്ആർടിസി സ്റ്റാൻഡിലെത്തി ബസിൽ പുതിയകാവിൽ ഇറങ്ങി ഓട്ടോറിക്ഷയിൽ വീട്ടിലെത്തുകയായിരുന്നു. ഒപ്പമെത്തിയയാൾ ഏറെനേരം ആശുപത്രിയിൽ കാത്തിരുന്നെങ്കിലും കൊല്ലപ്പള്ളി സ്വദേശിയെ കാണാതായതോടെ ആരോഗ്യവകുപ്പ് അധികൃതരെ അറിയിക്കുകയായിരുന്നു. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്താണ് ഇയാൾ സഞ്ചരിച്ച ബസിലെ കണ്ടക്ടറെ നിരീക്ഷണത്തിലാക്കാൻ ആരോഗ്യവകുപ്പ് കെഎസ്ആർടിസി അധികൃതർക്ക് നിർദേശം നൽകിയത്. ഓട്ടോറിക്ഷ ഡ്രൈവറേയും ബസിൽ ഒപ്പം യാത്ര ചെയ്തവരേയും കണ്ടെത്താൻ ശ്രമം തുടങ്ങിയതായി അധികൃതർ പറഞ്ഞു. ഇയാൾക്കെതിരെ ക്വാറന്റൈൻ ലംഘനത്തിനു ചേർത്തല പോലീസ് കേസെടുത്തു.
Read Moreഭർതൃബന്ധം വേർപ്പെടുത്തിയ വീട്ടമ്മയെ ഫോണിൽ ശല്യപ്പെടുത്തിയെന്ന്, തോട്ടപ്പള്ളി സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരേ പരാതി
അമ്പലപ്പുഴ: വീട്ടമ്മയെ ഫോണിൽ നിരന്തരം ശല്യപ്പെടുത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരേ പരാതി. തോട്ടപ്പള്ളി ബ്രാഞ്ച് സെക്രട്ടറിക്കെതിരേയാണ് വീട്ടമ്മ പരാതി നൽകിയത്. ഭർതൃബന്ധം വേർപ്പെടുത്തിയ വീട്ടമ്മയോട് അയൽവാസിയായ ഇദ്ദേഹം ഫോണിൽ ശല്യപ്പെടുത്തിയത്രേ. ശല്യം സഹിക്കവയ്യാതെയാണ് വീട്ടമ്മ അമ്പലപ്പുഴ പോലീസിൽ പരാതി നൽകിയത്.
Read Moreവള്ളികുന്നത്ത് എന്തും സംഭവിക്കാം! ആർഎസ്എസ്-ഡിവൈഎഫ്ഐ സംഘർഷം; പ്രതികൾ ഒളിവിൽ; പോലീസ് പട്രോളിംഗ് ശക്തമാക്കി
കായംകുളം: വള്ളികുന്നം മേഖല ഒരിടവേളയ്ക്കു ശേഷം വീണ്ടും സംഘർഷ ഭൂമിയായി. കഴിഞ്ഞ ദിവസം ആർഎസ്എസ്-ഡിവൈഎഫ്ഐ സംഘർഷത്തിൽ മൂന്നു പേർക്ക് പരിക്കേറ്റിരുന്നു. രണ്ട് വീടുകൾക്കു നേരേ ആക്രമണം നടക്കുകയും ചെയ്തു. എസ്എഫ് ഐ ചാരുംമൂട് ഏരിയ കമ്മിറ്റിയംഗം വള്ളികുന്നം കടുവിനാൽ രാഹുൽ നിവാസിൽ രാകേഷ് കൃഷ്ണൻ (22), ഇലിപ്പക്കുളം കണ്ടളശേരിൽ ബൈജു (23), കടുവിനാൽ കളത്തിൽവീട്ടിൽ വിഷ്ണു (23) എന്നിവർക്കാണ് പരിക്കേറ്റത്. ഗുരതരമായി വെട്ടേറ്റ രാകേഷിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും ബൈജുവിനെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവത്തിനു പിന്നാലെ ആർഎസ്എസ് പ്രവർത്തകൻ വള്ളികുന്നം ആകാശ് ഭവനത്തിൽ ആകാശ് (സുമിത്ത് ), ഹിന്ദു ഐക്യവേദി പ്രവർത്തകൻ വള്ളികുന്നം എംആർ മുക്ക് കുഴിവേലിൽ പറമ്പിൽ ഷാജി എന്നിവരുടെ വീടുകൾക്കു നേരേ ആക്രമണമുണ്ടായി. കഴിഞ്ഞ ദിവസം രാത്രി 11.30നാണ് സംഭവം. സുമിത്തിന്റെ വീട്ടിൽ ആക്രമണ സമയം ആരും ഉണ്ടായിരുന്നില്ല.…
Read Moreസൗദിയിൽ ഭർത്താവിന് കോവിഡെന്ന് കരുതി അധ്യാപിക ജീവനൊടുക്കി; സംഭവം ഹരിപ്പാട്
ഹരിപ്പാട് : സൗദിയിൽ ജോലി ചെയ്യുന്ന ഭർത്താവിന് കോവിഡ് ആണെന്ന് കരുതി അധ്യാപികയായ ഭാര്യ ജീവനൊടുക്കി. നങ്ങ്യാർകുളങ്ങര കളത്തിൽ വീട്ടിൽ ബിജുവിന്റെ ഭാര്യ പ്രേമ ഗോവിന്ദ് (40 ) ആണ് ജീവനൊടുക്കിയത്. വീടിന്റെ അടുക്കളയുടെ പിന്നിൽ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി മരിച്ച നിലയിലാണ് കണ്ടെ ത്തിയത്. നങ്ങ്യാർകുളങ്ങരയിലെ സ്വകാര്യ സ്കൂളിലെ അധ്യാപികയായിരുന്നു. ഹരിപ്പാട് പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. ഇന്നു രാവിലെ ഭർതൃ മാതാവ് സൗദാമണിയമ്മ വീടിന് പുറത്തിറങ്ങിയപ്പോഴാണ് സംഭവം കണ്ടത്. ഉടനെ നാട്ടുകാരുടെ സഹായത്തോടെ ഇവർ പോലീസിനെ വിവരമറിയിക്കുകയിരുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കു മുന്‍പ് സൗദിയിൽ ഭർത്താവിനോടൊപ്പം ജോലിചെയ്തിരുന്ന സുഹൃത്തിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. രണ്ട ു ദിവസം മുന്‍പ് ഭർത്താവ് ഫോണിൽ വിളിച്ചപ്പോൾ പനിയുണ്ടെന്ന് പറഞ്ഞിരുന്നു. ഇതേ തുടർന്ന് ഇവർ മനോവിഷമത്തിലായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു. മക്കൾ: ഗൗരി ശങ്കർ, വൈഷ്ണവ് കൃഷ്ണ.
Read More