ഉത്രയുടെ മരണം; ഭർത്താവ് സൂരജിന്‍റെ പ​റ​ക്കോ​ട്ടെ​ വീട്ടിൽ തെ​ളി​വെ​ടു​പ്പ് ആരംഭിച്ചു

അ​ടൂ​ര്‍: അ​ഞ്ച​ലി​ല്‍ പാ​മ്പു​ക​ടി​യേ​റ്റ് ഉ​ത്ര മ​രി​ക്കാ​നി​ട​യാ​യ സം​ഭ​വ​ത്തി​ല്‍ അ​റ​സ്റ്റി​ലാ​യ ഭ​ര്‍​ത്താ​വ് സൂ​ര​ജി​ന്‍റെ പ​റ​ക്കോ​ട്ടെ വീ​ട്ടി​ൽ തെ​ളി​വെ​ടു​പ്പ് ആ​രം​ഭി​ച്ചു. രാവിലെ 11.30ഓടെ സൂ​ര​ജി​നെ വീ​ട്ടി​ലെ​ത്തി​ച്ചു. സൂ​ര​ജി​ന്‍റെ മാ​താ​പി​താ​ക്ക​ളാ​യ സു​രേ​ന്ദ്ര​നും രേ​ണു​ക​യും സ​ഹോ​ദ​രി​യു​മാ​ണ് പ​റ​ക്കോ​ട്ടെ വീ​ട്ടി​ലു​ള്ള​ത്.

ഉ​ത്ര​യു​ടെ മ​ര​ണ​ത്തേത്തുട​ര്‍​ന്ന് സൂ​ര​ജി​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ള്‍​ക്കെ​തി​രെ ഗാ​ര്‍​ഹി​ക പീ​ഡ​ന​ത്തി​ന് പോ​ലീ​സ് കേ​സെ​ടു​ത്ത​ിരുന്നു. ഇ​തു സം​ബ​ന്ധി​ച്ച് വ​നി​താ ക​മ്മീ​ഷ​നും നി​ര്‍​ദേ​ശം ന​ല്‍​കി​യി​രു​ന്നു. സൂ​ര​ജി​ന്‍റെ അ​ടൂ​ര്‍ പ​റ​ക്കോ​ട്ടെ ശ്രീ​ശ​ര​ണ്യ​യി​ല്‍ താ​മ​സി​ച്ചു​വ​ര​വേ മാ​ര്‍​ച്ച് ര​ണ്ടി​നു രാ​ത്രി​യി​ലാ​ണ് ഉ​ത്ര​യ്ക്ക് ആ​ദ്യം പാ​മ്പു​ക​ടി​യേ​റ്റ​ത്.

ഒ​ന്ന​ര​മാ​സ​ത്തി​ലേ​റെ നീ​ണ്ടു​നി​ന്ന ചി​കി​ത്സ​യ്‌​ക്കൊ​ടു​വി​ല്‍ ഏ​പ്രി​ല്‍ 22നാ​ണ് ആ​ശു​പ​ത്രി വി​ട്ട​ത്. പി​ന്നീ​ട് അ​ഞ്ച​ലി​ലെ വീ​ട്ടി​ലാ​യി​രു​ന്നു താ​മ​സം. ആ​ശു​പ​ത്രി​യി​ല്‍ നി​ന്നു വ​രു​ന്ന​വ​ഴി പ​റ​ക്കോ​ട്ടെ വീ​ട്ടി​ല്‍ ഉ​ത്ര എ​ത്തി​യി​രു​ന്നു. അ​വി​ടെ​യാ​യി​രു​ന്ന കു​ഞ്ഞി​നെ ക​ണ്ട​ശേ​ഷം അ​ഞ്ച​ലി​ലേ​ക്ക് പോ​യി. പി​ന്നീ​ട് ആ​ശു​പ​ത്രി​യി​ല്‍ മു​റി​വ് ഡ്ര​സ് ചെ​യ്യാ​ന്‍ പോ​യ​പ്പോ​ഴും വീ​ട്ടി​ല്‍ എ​ത്തി​യി​രു​ന്നു.

പ​റ​ക്കോ​ട്ടെ വീ​ട്ടി​ലാ​യി​രു​ന്ന ഉ​ത്ര​യു​ടെ ഒ​ന്ന​ര വ​യ​സു​ള്ള കു​ഞ്ഞി​നെ ഇ​ന്ന​ലെ അ​ഞ്ച​ലി​ലെ വീ​ട്ടി​ലെ​ത്തി​ച്ചി​രു​ന്നു. കൊ​ല്ലം​ജി​ല്ലാ ചെ​ല്‍​ഡ് വെ​ല്‍​ഫെ​യ​ര്‍ ക​മ്മി​റ്റി​യു​ടെ നി​ര്‍​ദേ​ശ പ്ര​കാ​രം കു​ഞ്ഞി​നെ ഉ​ത്ര​യു​ടെ വീ​ട്ടു​കാ​ര്‍​ക്ക് കൈ​മാ​റി​.

ഉ​ത്ര​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സൂ​ര​ജി​നെ ഞാ​യ​റാ​ഴ്ച​യാ​ണ് ക്രൈം​ബ്രാ​ഞ്ച് പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്. ക​ഴി​ഞ്ഞ മേ​യ് ഏ​ഴി​നാ​ണ് ഉ​ത്ര മ​രി​ച്ച​ത്.

ഇ​തി​നു​ശേ​ഷം ഉ​ത്ര​യു​ടെ അ​ഞ്ച​ലി​ലെ വീ​ട്ടി​ലാ​യി​രു​ന്ന കു​ഞ്ഞി​നെ ഒ​രാ​ഴ്ച മു​മ്പ് കൊ​ല്ലം സി​ഡ​ബ്ല്യു​സി​യു​ടെ ഉ​ത്ത​ര​വു​ണ്ടെ​ന്നു പ​റ​ഞ്ഞാ​ണ് സൂ​ര​ജ് ഏ​റ്റെ​ടു​ത്ത് സ്വ​ന്തം വീ​ട്ടി​ലേ​ക്കു കൊ​ണ്ടു​പോ​യ​ത്. സൂ​ര​ജി​ന്‍റെ അ​റ​സ്റ്റോ​ടെ കു​ഞ്ഞി​നെ വി​ട്ടു​കി​ട്ട​ണ​മെ​ന്നാ​വ​ശ്യം ഉ​ത്ര​യു​ടെ ബ​ന്ധു​ക്ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ട് രം​ഗ​ത്തെ​ത്തു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment