ഹരിപ്പാട് : വീയപുരം പഞ്ചായത്തില്‍ കുടിവെള്ളക്ഷാമം രൂക്ഷമാകുന്നു. നിലവിലെ കുടിവെള്ള പദ്ധതികള്‍പലതും പ്രവര്‍ത്തനരഹിതമായതാണ് കുടിവെള്ളക്ഷാമം രൂക്ഷമാകാന്‍ കാരണം. പഞ്ചായത്തിലെ 13 വാര്‍ഡുകളിലേക്കും വെള്ളമെത്തിക്കേണ്ട ജലസംഭരണി, കുട്ടനാട് പാക്കേജില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച ആഞ്ച് ആര്‍ഒ പ്ലാന്റുകൾ, ജില്ലാപഞ്ചായത്തുവക രണ്ടു മിനി ടാങ്കുകൾ, സന്നദ്ധ സംഘടനകള്‍ നല്കിയ രണ്ട് ആർഒ പ്ലാന്റുകള്‍, 13കിയോസ്കുകള്‍ എന്നിവയാണ് ഇവിടുത്തെ കുടിവെള്ള പദ്ധതികള്‍. ഇവയിൽ പലതും പ്രവര്‍ത്തന രഹിതമായതോടെയും വേനല്‍ കനക്കുന്നതോടെയും കുടിവെള്ള ക്ഷാമവും ദിനം പ്രതി രൂക്ഷമാകുകയാണ്. മുന്‍ കാലങ്ങളില്‍ ജലജന്യ – സാംക്രമിക രോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള പ്രദേശമാണിത്. കോവിഡ് ബാധയെ തുടര്‍ന്ന് നിരോധനാജ്ഞ നിലനില്‍ക്കുന്നതിനാല്‍ പൊതുജനങ്ങള്‍ക്കു പുറത്തിറങ്ങാന്‍ കഴിയാത്തതിനാല്‍ മറ്റു മാര്‍ഗങ്ങളിലൂടെ കുടിവെള്ളം സംഭരിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. ഉയർന്ന ശേഷിയുള്ള ജലസംഭരണിയും വിതരണ ശൃംഖലകളുമുണ്ടെങ്കിലും ശുദ്ധജലം അന്യമാകുന്നു. രണ്ടരലക്ഷം ലിറ്റർ ശേഷിയുള്ള വാട്ടർ ടാങ്കിന്റെ അറ്റകുറ്റപ്പണികൾ നടത്തിയിട്ട് വർഷങ്ങളായി. ഇതിനു…
Read MoreCategory: Alappuzha
വാതിൽ പിടികളിൽ ഇനി ധൈര്യമായി പിടിച്ചോളു; വാതിലുകളിൽ ഘടിപ്പിക്കുന്ന ഓട്ടോമാറ്റിക് സാനിറ്റൈസർ സംവിധാനവുമായി ബൈജു
ചേര്‍ത്തല: നിരവധി കണ്ടുപിടിത്തങ്ങളിലൂടെ ശ്രദ്ധേയനായ കെഎസ്ഇബിയുടെ യുവ എന്‍ജിനിയര്‍ ബൈജു കൊറോണ വൈറസിന്റെ വ്യാപനം തടയാന്‍ പുതിയ ഉപകരണവുമായി രംഗത്ത്. നിരവധി തവണ പലരും സ്പര്‍ശിക്കാന്‍ സാധ്യതയുള്ള സ്ഥാപനങ്ങളിലെ വാതിലുകളുടെ കൈപ്പിടികളില്‍ സ്ഥാപിക്കാന്‍ കഴിയുന്ന ഓട്ടോമാറ്റിക് സാനിറ്റൈസര്‍ ആണ് ഈ ഉപകരണം. ബാങ്കുകൾ, ആശുപത്രികള്‍, ഓഫീസുകള്‍ തുടങ്ങി നിരവധിയിടങ്ങളില്‍ ഒട്ടേറെപ്പേര്‍ ദൈനംദിനം സ്പര്‍ശിക്കുന്ന വാതില്‍ കൈപ്പിടികളിലൂടെയും കൊറോണ വൈറസ് വ്യാപിക്കുന്നതു തടയാന്‍ ഇതിനു കഴിയും. ഇത് സ്ഥാപിച്ചിട്ടുള്ള വാതിലിന്റെ കൈപ്പിടിയില്‍ ഒരാള്‍ സ്പര്‍ശിക്കുന്നതിനു തൊട്ടുമുമ്പായി കൈപ്പിടിയില്‍ പൊതിഞ്ഞിരിക്കുന്ന പ്രത്യേക കവചത്തിലേയ്ക്ക് കൃത്യമായ അളവില്‍ ആല്‍ക്കഹോളിക് സാനിറ്റൈസര്‍ ലായനി ഓട്ടോമാറ്റിക്ക് ആയി എത്തുകയും അങ്ങനെ അത് വൈറസ് വിമുക്തമാകുകയും ചെയ്യുന്നു. ഈ സംവിധാനം തന്നെ ചെറിയ മാറ്റങ്ങള്‍ വരുത്തി ഭിത്തിയിലോ മറ്റ് സ്ഥലങ്ങളിലോ സ്ഥാപിച്ചാല്‍ സാനിറ്റൈസറില്‍ കൈകൊണ്ടു നേരിട്ടു സ്പര്‍ശിക്കാതെ കൈ സാനിറ്റൈസറിന്റെ മുന്‍ഭാഗത്ത് കൊണ്ട് ചെല്ലുമ്പോള്‍ത്തന്നെ കൈയിലേയ്ക്ക്…
Read Moreമാവേലിക്കരയിലെ പച്ചക്കറിക്കടയിൽ വിലകൂട്ടി വിൽപ്പന; മഫ്തിയിൽ എത്തിയ എസ്ഐയോടും മോശമായ പെരുമാറ്റം; കടയുടമയ്ക്കെതിരേ കേസെടുത്ത് പോലീസ്
മാവേലിക്കര: പച്ചക്കറിക്കടയിലെ ജനദ്രോഹ വിലക്കൂട്ടലിനും നിയമ ലംഘനത്തിനും മാവേലിക്കര സിഐയുടെ പോലീസ് പൂട്ട്. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിലെ ലോക്ക് ഡൗണിന്റെ മറവിൽ പച്ചക്കറികൾക്ക് അമിത വില ഈടാക്കുകയും നിരോധിത പ്ലാസ്റ്റിക് കവർ അന്യായ വിലയ്ക്കു വിൽക്കുകയും ചെയ്തതിന് മാവേലിക്കര കെഎസ്ആർടിസി ജംഗ്ഷനിൽ പച്ചക്കറി കട നടത്തുന്ന ഭരണിക്കാവ് പള്ളിക്കൽ നടുവിലേമുറി ശ്രുതിലയത്തിൽ സതീശന് (55) എതിരെയാണ് മാവേലിക്കര പോലീസ് കേസെടുത്തത്. ഈ കടയിലെ ജനദ്രോഹ വിൽപനയ്ക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. മാവേലിക്കര സിഐയ്ക്കു നിരവധി പരാതികൾ ലഭിച്ചിരുന്നു. തുടർന്ന് ഇത്തരം നടപടികൾ ആവർത്തിക്കരുതെന്ന് കടയുടമയ്ക്ക് പോലീസ് താക്കീത് നൽകിയിരുന്നു. ഇതു വകവെയ്ക്കാതെ പ്രവൃത്തി തുടർന്നപ്പോൾ സിഐ നേരിട്ട് പരിശോധനയ്ക്കിക്കിറങ്ങുകയായിരുന്നു. പച്ചക്കറി വാങ്ങാൻ ശനിയാഴ്ച രാവിലെ 8.30 ന് മഫ്തിയിൽ കടയിലെത്തിയ സിഐ പച്ചക്കറി വാങ്ങിയ ശേഷം കവർ ചോദിച്ചു. പ്ലാസ്റ്റിക് കവർ കൊടുത്ത ശേഷം വില…
Read Moreക്വാറന്റീനിൽ കഴിയുന്നവരെ ഒറ്റപ്പെടുത്തി റോഡ് അടച്ചു; പോലീസ് എത്തി തടസം നീക്കി
ചെങ്ങന്നൂർ: കരുവേലിപ്പടി താഴാംതറ കോളനിയിൽ മുംബൈയിൽ നിന്ന് എത്തിയ ഒരു കുടുംബം ക്വാറന്റീനിൽ കഴിയുന്നതറിഞ്ഞ് ചില നാട്ടുകാർ കോളനിയിലേക്കള്ള റോഡുകൾ കെട്ടിയടച്ചത് പോലീസ് എത്തി നീക്കം ചെയ്തു. നാട്ടുകാരിൽ ചിലർ വഴി അടച്ചതിനെത്തുടർന്ന് നിത്യോപയോഗ സാധനങ്ങൾ വാങ്ങാൻ പുറത്തേക്ക് പോകാൻ കഴിയാത്ത അവസ്ഥയിൽ കുടുംബം ഒറ്റപ്പെടുകയായിരുന്നു. ഇവർ തൊട്ടടുത്തുള്ള അയൽവാസികളെയും കൂട്ടി ചെങ്ങന്നൂർ പോലീസിനെ ബന്ധപ്പെട്ടതിനെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് തടസങ്ങൾ നീക്കംചെയതു. അതേ സമയം അന്യവാഹനങ്ങൾ പ്രവേശിക്കാതിരിക്കാനും ബോംബെയിൽ നിന്നും എത്തിയവർ പുറത്ത് പോകാതിരിക്കാനും തങ്ങളുടെയും കുട്ടികളുടെയും സുരക്ഷയ്ക്കുവേണ്ടിയാണ് റോഡ് അടച്ചതെന്നു നാട്ടുകാരിൽ ചിലർ പോലീസിനോട് പറഞ്ഞു. സിഐ എം. സുധിലാൽ, എസ്ഐ എസ്.വി. ബിജു എന്നിവർ വീട്ടുകാരും നാട്ടുകാരുമായി നടത്തിയ ചർച്ചയിൽ വീട്ടുകാർക്ക് ആവശ്യമുള്ള സാധനങ്ങൾ എത്തിക്കാനുള്ള ഏർപ്പാട് ചെയ്യുമെന്നും പുറത്തു നിന്നുള്ള വാഹനങ്ങൾ കോളനികളിൽ കയറിയാൽ പോലീസിൽ വിവരം അറിയിച്ചാൽ കർശന നടപടി…
Read Moreമടങ്ങാനൊരുങ്ങി അതിഥി തൊഴിലാളികള്‍; പോലീസിന് പ്രത്യേക ജാഗ്രതാ നിര്‍ദേശം; പത്തനംതിട്ടയിലുള്ളത് 23,000 അതിഥി തൊഴിലാളികൾ
പത്തനംതിട്ട: ഇന്നലെ പായിപ്പാട്ട് അതിഥി തൊഴിലാളികള്‍ സംഘടിച്ച് പ്രതിഷേധസ്വരം മുഴക്കിയതിനു പിന്നാലെ പത്തനംതിട്ട ജില്ലയിലും ഇവരുടെ ക്യാമ്പുകള്‍ കേന്ദ്രീകരിച്ച് പ്രത്യേക നിരീക്ഷണം ആരംഭിച്ചു. അതിഥി തൊഴിലാളികളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പ്രത്യേക ജാഗ്രതാ നിര്‍ദേശവും നല്കി. ഇവര്‍ കൂടുതലായി താമസിക്കുന്ന കേന്ദ്രങ്ങളില്‍ പോലീസിന്റെ പ്രത്യേക നിരീക്ഷണവും പിക്കറ്റിംഗും ആരംഭിച്ചിട്ടുണ്ട്. അതിഥി തൊഴിലാളി ക്യാമ്പുകളില്‍ ഭക്ഷണം, മരുന്ന് എന്നിവ ഉറപ്പാക്കാനാണ് നിര്‍ദേശം. ഇന്നലെ പായിപ്പാട്ട് സംഭവിച്ചതുപോലെ നാട്ടിലേക്ക് മടങ്ങണമെന്നാവശ്യം ജില്ലയിലെ അതിഥി തൊഴിലാളികളും ഉയര്‍ത്തുന്നുണ്ട്. ഭക്ഷണവുമായി ബന്ധപ്പെട്ട് ചോറു പൊതിയോട് ഇവര്‍ താത്പര്യം പ്രകടിപ്പിച്ചിട്ടില്ല. ഇവര്‍ക്കാവശ്യമായ ഭക്ഷണ സാധനങ്ങള്‍ എത്തിക്കണമെന്നാണ് നിര്‍ദേശമുണ്ടെങ്കിലും തദ്ദേശസ്ഥാപനങ്ങള്‍ ഇതിനു തയാറായിട്ടില്ല. സാമ്പത്തിക പ്രതിസന്ധിയാണ് പ്രധാന കാരണം. സമൂഹ അടുക്കളയില്‍ പാകം ചെയ്ത ഭക്ഷണം എത്തിക്കാമെന്നതാണ് തദ്ദേശസ്ഥാപനങ്ങള്‍ അറിയിച്ചിരിക്കുന്നത്. തൊഴില്‍ വകുപ്പിന്റെ കണക്കനുസരിച്ച് ജില്ലയില്‍ 23000 അതിഥി തൊഴിലാളികളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 10,000 പേരെങ്കിലും രജിസ്ട്രേഷന്…
Read Moreഡോക്ടറെ കാണാൻ നേരിൽ പോകേണ്ട… ഡോക്ടർ ഓണ്‍ലൈനിലുണ്ട്! വിവരങ്ങളെല്ലാം കേട്ട ശേഷം മരുന്ന് നിർദ്ദേശിക്കും; രോഗികൾ ചെയ്യേണ്ടത് ഇങ്ങനെ…
ആലപ്പുഴ: ഡോക്ടർ ഇൻ, ഡോക്ടർ ഒൗട്ട് തുടങ്ങിയ ബോർഡുകൾ കണ്ട് പരിചയിച്ച ആലപ്പുഴയിലെ രോഗികളെത്തേടി പുതുതായി എത്തുകയാണ് ’ഡോക്ടർ ഓണ്‍ലൈൻ’. ജില്ലാ മെഡിക്കൽ ഓഫീസും ആലപ്പുഴ മെഡിക്കൽ കോളജും ജില്ല ഭരണകൂടവും ചേർന്ന് ഓണ്‍ ലൈനിൽ കണ്സൾട്ടേഷൻ സൗകര്യമൊരുക്കുകയാണ് ’ ഡോക്ടർ ഓണ്‍ലൈൻ’ പദ്ധതി വഴി. ഡോക്ടറെ നേരിൽ കാണാൻ പോകാൻ കഴിയാത്ത സാഹചര്യമുള്ള ജില്ലയിലെ ഏത് തരത്തിലുള്ള രോഗ ബാധിതർക്കും ഓണ്‍ ലൈൻ വഴിയുള്ള കണ്സൾട്ടേഷന് സൗകര്യമുണ്ട്. രോഗികൾ ആദ്യം ചെയ്യേണ്ടത് 04772961576 എന്ന നന്പറിൽ വിളിച്ച് രജിസ്റ്റർ ചെയ്യുകയാണ്. ഈ നന്പറിൽ വിളിക്കുന്പോൾ നിലവിലുള്ള രോഗം സംബന്ധിച്ച് ചെറിയ വിവരണം നൽകണം. ഇത് കഴിഞ്ഞാൽ അസുഖവുമായ ബന്ധപ്പെട്ട് ഡോക്ടർ നിങ്ങളെ തിരിച്ചു വിളിക്കും. വാട്ട്സ് ആപ്പ് കോൾ വഴിയാണ് ഡോക്ടർ ബന്ധപ്പെടുക. ഡോക്ടർ വിവരങ്ങളെല്ലാം കേട്ട ശേഷം മരുന്ന് നൽകാവുന്ന കേസാണെന്ന് ബോധ്യപ്പെട്ടാൽ അപ്പോൾത്തന്നെ…
Read Moreവിദേശരാജ്യങ്ങളിൽ നിന്നെത്തി നിരീക്ഷണത്തില്‍ കഴിയുന്നവരുടെ പട്ടിക പുറത്തായ സംഭവം; ഉന്നത ഉദ്യോഗസ്ഥന് പ്രതിക്കൂട്ടിൽ
പത്തനംതിട്ട: വിദേശരാജ്യങ്ങളില്‍ നിന്നു ജില്ലയിലെത്തിയവരുടെ വിശദവിവരങ്ങളടങ്ങിയ രഹസ്യസ്വഭാവമുള്ള ഔദ്യോഗിക രേഖ ‘ട്രാവലേഴ്സ് ഡീറ്റയില്‍സ്’ എന്ന പേരില്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ച സംഭവത്തില്‍ പോലീസിന്റെ പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പൊതുജനങ്ങളുള്‍പ്പെടുന്ന സമൂഹ മാധ്യമ ഗ്രൂപ്പുകളിലൂടെ പുറത്തായത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശാനുസരണം ജില്ലാ പോലീസ് സൈബര്‍സെല്‍ അന്വേഷണം നടത്തിയിരുന്നു. രേഖ ജില്ലാ കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന കൊറോണ കണ്ട്രോള് റൂമില്‍ നിന്നു ജില്ലയിലെ വെറ്ററിനറി ഡോക്ടര്‍മാരുടേയും ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍മാരുടേയും വാട്സ്ആപ് ഗ്രൂപ്പുകളിലേക്ക് ഔദ്യോഗികമായി അയച്ചുകൊടുത്തിരുന്നു. വിദേശത്തുനിന്ന് നാട്ടിലെത്തിയവരെ സംബന്ധിച്ച രഹസ്യസ്വഭാവമുള്ള ഈ രേഖ ഉത്തരവാദിത്തപ്പെട്ട ഒരു ഓഫീസറുടെ ഫോണില്‍ നിന്നുമാണ് പൊതുജനങ്ങളുടെ വാട്സ്ആപ് അക്കൗണ്ടില്‍ എത്തിയത്. അവിടെ നിന്നും വിവിധ സോഷ്യല്‍മീഡിയ ഗ്രൂപ്പുകളില്‍ പ്രചരിക്കുകയും ചെയ്തതായി പ്രാഥമിക അന്വേഷണത്തില്‍ സൈബര്‍സെല്‍ കണ്ടെത്തിയതായി ജില്ലാ പോലീസ് മേധാവി അറിയിച്ചു. ഔദ്യോഗികസ്വഭാവമുള്ളതിനാല്‍ പ്രസ്തുത രേഖ ആരും ഫോര്‍വേഡ് ചെയ്യരുതെന്നും സമൂഹമാധ്യമങ്ങളില്‍…
Read Moreസാമൂഹിക അടുക്കളയില്‍ ഭക്ഷണത്തിന് 20 രൂപ;ഭക്ഷണം വേണ്ടവര്‍ മുന്‍കൂട്ടി അറിയിക്കണം; പഞ്ചായത്ത് പട്ടികയിലുള്ളവര്‍ക്ക് സൗജന്യം
പത്തനംതിട്ട: ജില്ലയിലെ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും സാമൂഹിക അടുക്കളകള്‍ ഇന്നോടെ പൂര്‍ണസജ്ജമാകും. ഇന്നലെ 35 ഗ്രാമപഞ്ചായത്തുകളിലും നാല് നഗരസഭകളിലുമാണ് സാമൂഹിക അടുക്കള സജ്ജമാക്കിയത്. എംഎല്‍എമാരുള്‍പ്പെടെ ഇന്നലെ അടുക്കളകള്‍ സന്ദര്‍ശിച്ച് വേണ്ട നിര്‍ദേശങ്ങള്‍ നല്കി. പഞ്ചായത്തിലെ നിര്‍ധനര്‍, അഗതി കുടുംബങ്ങള്‍, കിടപ്പു രോഗികള്‍, ഭിക്ഷാടകര്‍ തുടങ്ങിയവര്‍ക്കു മാത്രമാണ് സമൂഹ അടുക്കളയില്‍ നിന്നു ഭക്ഷണം സൗജന്യമായി ലഭിക്കുക. സൗജന്യഭക്ഷണത്തിന് അര്‍ഹരായവരുടെ പട്ടിക ബന്ധപ്പെട്ട തദ്ദേശഭരണ സ്ഥാപനമാണ് തയാറാക്കിയിട്ടുള്ളത്. മറ്റുള്ളവര്‍ക്ക് 20 രൂപ നിരക്കിലായിരിക്കും ഉച്ചയൂണ് നല്‍കുക. വീടുകളില്‍ ഭക്ഷണം എത്തിക്കുന്നതിന് തദ്ദേശഭരണ സ്ഥാപനത്തിന്റെ വോളണ്ടിയര്‍ ടീം രൂപീകരിക്കും. വോളണ്ടിയര്‍ ടീം വീടുകളില്‍ ഭക്ഷണം എത്തിക്കുന്നതിന് അഞ്ചു രൂപ ചാര്‍ജ് നല്‍കണം. ഇത്തരത്തില്‍ ഭക്ഷണം വേണ്ടവര്‍ മുന്‍കൂട്ടി അറിയിക്കുകയും വേണം. സാമൂഹിക അടുക്കളയില്‍ നിന്ന് എല്ലാവര്ക്കും ഭക്ഷണം സൗജന്യമായി ലഭിക്കുമെന്ന തെറ്റിധാരണയില്‍ നിരവധിപേര്‍ സമീപിക്കുന്നുണ്ടെന്ന് തദ്ദേശഭരണസ്ഥാപന അധ്യക്ഷന്മാര് പറഞ്ഞു. ഇക്കാര്യത്തില്‍ ബോധവത്കരണം നല്‍കണമെന്ന്…
Read Moreഅച്ഛൻ മരിച്ച് ദിവസങ്ങൾ കഴിയും മുമ്പ് ഒരു ഗ്രാമത്തെ കണ്ണീരിലാഴ്ത്തി അച്ഛനു പിന്നാലെ ഇരട്ട സഹോദരങ്ങളും
കായംകുളം : അച്ഛൻ മരിച്ച് ദിവസങ്ങൾ കഴിയും മുന്‍പ് ഇരട്ടകളായ മക്കളും അകാലത്തിൽ പൊലിഞ്ഞതിന്റെ വേർപാടിൽ മുതുകുളം ഗ്രാമം വിതുന്പുന്നു. ഇന്നലെ ഉച്ചകഴിഞ്ഞ് മുതുകുളത്ത് വീടിന് സമീപത്തെ വെള്ളക്കെട്ടിൽ വീണ് മുങ്ങിമരിച്ച മുതുകുളം തെക്ക് പുത്തൻവീട്ടിൽ(വേലിയിൽ ) പരേതനായ ഉദയനന്റെയും രമണി യുടേയും മക്കളായ അഖിൽ(28 ), അരുണ്‍ (28 ) എന്നീ ഇരട്ട സഹോദരങ്ങളുടെ വേർപാടാണ് ഗ്രാമത്തിന് നൊന്പരമായത്. ഇന്നലെ ഉച്ച കഴിഞ്ഞ് രണ്ടോടെ സഹോദരീഭർത്താവ് റെജിയോടൊപ്പം വീടിന് സമീപത്തുള്ള വെള്ളക്കെട്ടിൽ കിടന്ന മരച്ചില്ലകൾ വാരി കരയിലേക്ക് നീക്കുന്നതിനിടെ അഖിൽ മണ്ണെടുത്ത കുഴിയിൽ താഴ്ന്നു പോയി. ഇത് കണ്ട് രക്ഷിക്കാൻ ചാടിയ അരുണും അപകടത്തിൽ പെടുകയായിരുന്നു. ചാലിന് മറുകര നിന്ന റെജി വടവുമായി ഓടിയെത്തിയപ്പോഴേക്കും ഇരുവരും കയത്തിൽ താഴ്ന്നു പോയിരുന്നു. ഓടിക്കൂടിയ സമീപവാസികൾ ഇരുവരേയും മുങ്ങിയെടുത്ത് ഉടൻ തന്നെ മുതുകുളം സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും…
Read Moreകൊറോണയേക്കാൾ വേഗത്തിൽ; സംസ്ഥാനത്തെ സമ്പൂർണ്ണ മദ്യനിരോധനത്തിൽ നാലു ജില്ലകളിലായി ഓരോമരണം
കൊല്ലം: സംസ്ഥാനത്ത് മദ്യാസക്തിയുള്ള രണ്ട് പേർക്കൂടി ജീവനൊടുക്കി. കൊല്ലം, ആലപ്പുഴ ജില്ലകളിലാണ് മരണം. ഇന്നലെ തിരുവനന്തപുരത്തും തൃശൂരും രണ്ടുപേർ ജീവനൊടുക്കിയിരുന്നു. കൊല്ലം കുണ്ടറ എസ്.കെ. ഭവനിൽ സുരേഷാണ് തൂങ്ങി മരിച്ചത്. സ്ഥിരം മദ്യപാനിയായ ഇയാൾ രണ്ടു ദിവസമായി മാനസിക സമ്മർദത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. ആലപ്പുഴയിൽ കിടങ്ങംപറമ്പ് ശ്രീഭുവനേശ്വരി ക്ഷേത്രത്തിനു സമീപം കടത്തിണ്ണയിൽ കിടന്ന വൃദ്ധനെ മരിച്ച നിലയിൽ കണ്ടെത്തി. കാർത്തികപ്പള്ളി സ്വദേശി ഹരിദാസാണ് മരിച്ചത്. മദ്യം ലഭിക്കാഞ്ഞതിനേത്തുടർന്ന് ഇയാൾ കഴിഞ്ഞ ദിവസങ്ങളിൽ അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്നുവെന്നാണ് വിവരം.
Read More