അരൂർ: കുട്ടികളെ ഭയപ്പെടുത്തുന്നതിനായി കിടപ്പുമുറിയിൽ കയറി കെട്ടിത്തൂങ്ങിയ ഗൃഹനാഥൻ മരിച്ചു. അരൂർ ചേംഞ്ചേരിൽ (പ്രിയ ഭവനം) ദേവദാസൻ പിള്ള (57) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവം. തൂങ്ങുന്ന സമയത്ത് അബദ്ധത്തിൽ കാൽ തെറ്റിയതാണ് അപായപ്പെടാൻ കാരണമെന്നു പറയുന്നു. അനക്കം കേട്ട് വീട്ടുകാർ മുറിയിൽ കയറിയപ്പേഴാണ് തൂങ്ങിയ നിലയിൽ കണ്ടത്. ഉടൻ തന്നെ നെട്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്നലെ പുലർച്ചെ മരണം സംഭവിച്ചു. പോലീസ് നടപടികൾക്കു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. വക്കീൽ ഗുമസ്തനായി ജോലി ചെയ്തു വരികയായിരുന്നു ദേവദാസൻ പിള്ള. ഭാര്യ: ഗീത. മക്കൾ: പ്രിയ, പാർവതി.
Read MoreCategory: Alappuzha
നടപടി ശക്തമാക്കി പോലീസ്; നിരീക്ഷണം വിട്ടിറങ്ങിയ ഏഴു പേർക്കെതിരേ കേസ്
പത്തനംതിട്ട: വീടുകളില്‍ നിരീക്ഷണത്തിലിരിക്കെ പുറത്തിറങ്ങിയെന്നു കണ്ടെത്തിയ ഏഴുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ആരോഗ്യവകുപ്പ് അധികൃതരുടെ റിപ്പോര്‍ട്ടിന്റെ കൂടി അടിസ്ഥാനത്തിലാണ് കേസ്. ഇന്നലെ അഞ്ചുപേര്‍ക്കെതിരെ കേസെടുത്തിരുന്നു. വെച്ചൂച്ചിറ പോലീസ് പരിധിയില്‍ ഗള്‍ഫില്‍ നിന്നെത്തിയ വീട്ടമ്മ ഇടുക്കി ചെറുതോണിയിലെ ഭര്‍ത്തൃഗൃഹത്തില്‍ പോയതടക്കമുള്ള കേസ് ഇന്നലെ ചാർജ് ചെയ്തു. ലോക്ഡൗണ്‍, നിരോധനാജ്ഞ ലംഘനവുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്നു രാവിലെ വരെ 377 കേസുകളെടുത്തിട്ടുണ്ട്. ഇന്നലെ 382 പേരെ അറസ്റ്റ് ചെയ്യുകയും 250 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. പോലീസ് പരിശോധന ഇന്നും തുടരുകയാണ്.
Read Moreഹെൽമറ്റില്ലാതെ യാത്രചെയ്ത കായംകുളം നഗരസഭ ചെയർമാൻ പോലീസ് പിടിയിൽ
കായംകുളം: കോവിഡ് 19 വ്യാപനം തടയാൻ ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ഹെൽമറ്റ് ധരിക്കാതെ മോട്ടോർ സൈക്കിളിൽ യാത്ര ചെയ്ത നഗരസഭാ ചെയർമാനെ പോലീസ് പിടികൂടി. കായംകുളം നഗരസഭാ ചെയർമാൻ എൻ. ശിവദാസനെയാണ് കായംകുളം പോലീസ് പിടികൂടിയത്. പിന്നീട് ഇയാളിൽനിന്നും 500 രൂപ പിഴ ഈടാക്കി പോലീസ് വിട്ടയച്ചു. കെപി റോഡിൽ കായംകുളം പോലീസ് സ്റ്റേഷന് സമീപം വാഹന പരിശോധന നടത്തുകയായിരുന്നു പോലീസ്.
Read Moreപത്തനംതിട്ടയിൽ രണ്ടുപേര്‍ക്കു കൂടി കോവിഡ് 19; രോഗ ലക്ഷണങ്ങളില്ലാതിരുന്ന വ്യക്തിയുടെ പരിശോധനാഫലവും പോസിറ്റീവ്
പത്തനംതിട്ട: ദുബായിയില്‍ നിന്നെത്തി നാട്ടില്‍ കറങ്ങിനടന്ന അടൂര്‍ സ്വദേശിയായ 45 കാരന്റെ കോവിഡ് 19 സ്ഥിരീകരണം ആരോഗ്യവകുപ്പിനെയും ഞെട്ടിച്ചു. ദുബായിയില്‍ നിന്ന് ബംഗളൂരു വഴി കഴിഞ്ഞ 22നാണ് ഇദ്ദേഹം തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. ഭാര്യാ പിതാവിനൊപ്പം വിമാനത്താവളത്തില്‍ നിന്ന് കാറില്‍ അടൂര്‍ കണ്ണങ്കോട്ടെ വീട്ടിലെത്തിയ ഇയാളോടു നിരീക്ഷണത്തിലാകണമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇദ്ദേഹം വീടിനു പുറത്തിറങ്ങിയതറിഞ്ഞ് സമീപവാസികള്‍ ആരോഗ്യവകുപ്പില്‍ പരാതിപ്പെട്ടു. തുടര്‍ന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ വീട്ടിലെത്തി നിര്‍ബന്ധപൂര്‍വം ക്വാറന്റൈനിൽ ആക്കുകയായിരുന്നു. രോഗലക്ഷണങ്ങളില്ലാതിരുന്നിട്ടും 23ന് സ്രവം പരിശോധനയ്ക്ക് എടുത്തു. ഇതിന്റെ ഫലം പോസിറ്റീവ് എന്നറിഞ്ഞതോടെ അധികൃതരും ഞെട്ടി. ഇന്നലെയാണ് ഫലം വന്നത്. ഇതോടെ ഇയാളുടെ സഞ്ചാരപഥം കണ്ടെത്താനും സമ്പര്‍ക്കം പുലര്‍ത്തിയവരെ തിരിച്ചറിയാനുമുള്ള ശ്രമം തുടങ്ങി. ഇന്ന് ഇതു പൂര്‍ത്തിയാകും. ഇയാളുടെ സമ്പര്‍ക്കപ്പട്ടികയിലുള്ള ബന്ധുക്കളെ ഇന്നലെ രാത്രിതന്നെ നിര്‍ബന്ധപൂര്‍വം വീട്ടില്‍ നിരീക്ഷണത്തിലാക്കി. അടൂര്‍ സ്വദേശിയുടെ പരിശോധനാഫലം ഗൗരവമുള്ളതാണെന്നും രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചില്ലെങ്കിലും…
Read Moreലോക്ക് ഡൗണും, വേനൽ മഴയും; വിളവെടുത്ത നെല്ല് പാടത്തുതന്നെ; നെഞ്ചിൽ തീയുമായി കുട്ടനാട്
മങ്കൊന്പ് (ആലപ്പുഴ): ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനെത്തുടർന്നു നെല്ലു സംഭരണം നിലച്ചതോടെ കുട്ടനാടിന്റെ നെഞ്ചിൽ തീയാളുന്നു. കൊയ്തുകൂട്ടിയ നെല്ല് പലേടത്തും പാടത്തു കിടക്കുകയാണ്.വിളവെടുത്ത നെല്ലു സംഭരിക്കുന്നതിനു നിലവിലെ സാഹചര്യത്തിൽ ലോറികളാവശ്യമില്ലെന്നാണ് കുട്ടനാട്ടിലെ കർഷകർ പറയുന്നത്. സംഭരിക്കുന്ന നെല്ല് സൂക്ഷിക്കാൻ കുട്ടനാട്ടിൽത്തന്നെ താത്കാലിക ഗോഡൗണുകളൊരുക്കുകയാണ് നല്ലത്. ആദ്യകാലങ്ങളിൽ ഈ രീതി സപ്ലൈകോ സ്വീകരിച്ചിരുന്നു. നിലിവൽ കായൽ നിലങ്ങൾ റോഡു സൗകര്യമില്ലാത്തവയാണ്. ചില പാടശേഖരങ്ങളുടെയും അവസ്ഥ ഇതുതന്നെയാണ്. എന്നാൽ, എല്ലായിടത്തും വള്ളമെത്തും. റോഡു സൗകര്യമുള്ള സ്ഥലത്തു വള്ളത്തിൽ എത്തിച്ചു ലോറിയിൽ കയറ്റി മില്ലുകളിലേക്കു കൊണ്ടുപോകുകയാണ് പതിവ്. വള്ളങ്ങളിൽ കയറ്റിക്കൊണ്ടുപോകുന്ന നെല്ല് കുട്ടനാട്ടിൽ താല്കാലിക ഗോഡൗണുകൾ കണ്ടെത്തി അവിടെ സൂക്ഷിക്കാം. പിന്നീട് മില്ലുടമകളുടെ സൗകര്യപ്രകാരം ഇവിടെനിന്ന് എടുത്തുകൊണ്ടു പോകാവുന്നതാണ്. കായൽ രാജാവായ മുരിക്കന്റേതടക്കം നിരവധി പഴയ ഗോഡൗണുകൾ കുട്ടനാട്ടിലുണ്ട്. ഇങ്ങനെ വന്നാൽ വിളവെടുക്കുന്ന മുറയ്ക്ക് നെല്ലു സംഭരണം നടത്താനാകും. കുട്ടനാട്ടിലെ കർഷകരുടെ ആശങ്ക…
Read Moreകളിച്ചുകൊണ്ടിരിക്കുന്നതിടയിൽ കുട്ടിയുടെ തലയിൽ കലം കുടുങ്ങി; മുറിച്ചുമാറ്റി അഗ്നിശമന സേന
കായംകുളം: കളിച്ചുകൊണ്ടിരിക്കുന്നതിടയിൽ ഒന്നര വയസുകാരന്റെ തലയിൽ കലം കുടുങ്ങി. പിന്നെ കരച്ചിലായി, ബഹളമായി, ഒടുവിൽ തലയിൽ കുടുങ്ങിയ അലൂമിനിയം കലം മുറിച്ചുമാറ്റി അഗ്നിശമന സേന രക്ഷകരായി. കായംകുളം ആറാട്ടുപുഴ വലിയഴീക്കൽ സ്വദേശി മണ്ണുന്പുറത്തു വീട്ടിൽ പവിത്തിന്റെ ഒന്നര വയസുള്ള മകൻ പാർഥിവിന്റെ തലയിലാണു കലം കുടുങ്ങിയത്. വീട്ടുമുറ്റത്ത് കളിക്കുന്നതിനിടയിൽ കലം എടുത്തു തലയിലിട്ട കുട്ടി പിന്നീട് ഇത് ഉൗരിയെടുക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. പരിഭ്രാന്തരായ വീട്ടുകാർ ഏറെനേരം പരിശ്രമിച്ചെങ്കിലും കലം ഉൗരിപ്പോന്നില്ല. ഒടുവിൽ കുട്ടിയുടെ പിതാവും സുഹൃത്തുക്കളും ചേർന്ന് കുട്ടിയെ കായംകുളം അഗ്നിരക്ഷാ നിലയത്തിലെത്തിച്ചു. കുട്ടി പരിഭ്രാന്തനായിരുന്നതിനാൽ തലയിൽ മുറിവേൽക്കാതെ കലംമുറിച്ചു മാറ്റുകയെന്നത് ശ്രമകരമായിരുന്നു. ഏറെ നേരത്തെ പരിശ്രമത്തിനുശേഷമാണ് കട്ടർ ഉപയോഗിച്ച് കലം മുറിച്ചുമാറ്റാനായത്.
Read Moreആലപ്പുഴ ജില്ലയിൽ ഒരാൾക്ക് കോവിഡ് 19; ജില്ലയിൽ അതീവ ജാഗ്രത; 5509പേർ നിരീക്ഷണത്തിൽ
ആലപ്പുഴ : ജില്ലയിൽ ഒരാൾക്ക് കൊറോണ സ്ഥിരീകരിച്ചതോടെ അതീവ ജാഗ്രതയിലേക്ക്. ആശുപത്രികളിൽ സംവിധാനങ്ങൾ വിപുലമാക്കി. മെഡിക്കൽ കോളേജിൽ ഐസൊലേഷൻ മുറികൾ ഉണ്ടായിരുന്നത് 46ആക്കി ഉയർത്തി. കൊറോണ സംശയിക്കുന്നവർക്കായി പ്രാഥമിക പരിശോധന വിഭാഗം 24മണിക്കൂറും പ്രവർത്തിക്കും. ഖത്തറിൽ നിന്നും ജനറൽ ആശുപത്രിയിൽ ഐസൊലേഷനിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നയാൾക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്നലെ വരെ ജില്ലയിൽ 5509പേരാണ് നിരീക്ഷണത്തിൽ ഉള്ളത്. ഇന്നലെ മാത്രം എട്ടു പേർ നിരീക്ഷണത്തിൽ പ്രവേശിക്കപ്പെട്ടു. രണ്ടുപേർ ഒഴിവാക്കപ്പെട്ടു. മൂന്നു ആശുപത്രികളിലായി 19പേരാണ് നിരീക്ഷണത്തിൽ ഉള്ളത്. 17സാമ്പിളുകളാണ് ഇന്നലെ പരിശോധയ്ക്ക് അയച്ചിട്ടുള്ളത്. കൊറോണ പടരുന്ന സാഹചര്യത്തിൽ ആശുപത്രികളിലെ ജീവിതശൈലി രോഗ ക്ലിനിക്കുകളെ ആശ്രയിച്ചിരുന്ന ബി പി എൽ വിഭാഗത്തിലുള്ളവർക്ക് മരുന്നുകൾ വീടുകളിൽ എത്തിച്ചു നൽകും. ഒരു മാസത്തേക്ക് മരുന്ന് എത്തിച്ചു നൽകാനാണ് പരിപാടി. പിന്നീട് എ പി എൽ വിഭാഗങ്ങളെയും പരിഗണിച്ചേക്കും
Read Moreപ്രവാസികള്‍ നിരീക്ഷണത്തില്‍ കഴിഞ്ഞില്ലെങ്കില്‍ എമിഗ്രേഷനില്‍ തടസങ്ങളുണ്ടാകും
പത്തനംതിട്ട: കോവിഡ് 19 നിയന്ത്രണത്തിന്റെ ഭാഗമായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശമുള്ള വിദേശത്തുനിന്നെത്തിയവര്‍ അതു ലംഘിച്ചാല്‍ കര്‍ശനമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്നു ജില്ലാ കളക്ടര്‍ പി.ബി. നൂഹ് പറഞ്ഞു. നിയമനടപടികള്‍ സ്വീകരിച്ചാല്‍ വിദേശത്തേക്കു തിരിച്ചുപോകാന്‍ എമിഗ്രേഷന്‍ തടസങ്ങള്‍ ഉള്‍പ്പെടെ നേരിടുമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. നിരീക്ഷണത്തിലിരിക്കെ പൊതുഇടങ്ങളിലേക്ക് ഇറങ്ങിയതിന് ഇന്നലെ മാത്രം 24 കേസുകള്‍ എടുക്കാന്‍ ആര്‍ഡിഒ, ഡിഡിപി എന്നിവരുടെ റിപോര്‍ട്ട് പ്രകാരം ജില്ലാ കളക്ടര്‍ പോലീസിനു നിര്‍ദേശം നല്കി. റാന്നിയില്‍ രണ്ടുപേര്‍ക്കെതിരെയും അടൂരില്‍ നാലുപേര്‍ക്കെതിരെയും കോന്നിയില്‍ 18 പേര്‍ക്കെതിരെയുമാണ് കേസ് എടുക്കുന്നത്.
Read Moreഫോണ്‍ ചെയ്തു പറഞ്ഞാൽ ഭക്ഷ്യധാന്യങ്ങൾ വീടുകളിൽ എത്തിച്ചു കൊടുക്കണമെന്ന് മുഖ്യമന്ത്രി
ആലപ്പുഴ: ഭക്ഷ്യധാന്യങ്ങൾ ഉൾപ്പെടെയുള്ള വസ്തുക്കൾ ഫോണ്‍ ചെയ്തു പറഞ്ഞാൽ വീടുകളിൽ എത്തിച്ചു കൊടുക്കണമെന്ന് മുഖ്യമന്ത്രി വ്യാപാരികളോട് അഭ്യർഥിച്ചു. കോവിഡ് 19 പ്രതിരോധ പ്രവർത്തനം കാര്യക്ഷമമാക്കുവാനും രോഗവ്യാപനം തടയുവാനും വ്യാപാരി സമൂഹത്തിന്റെ പിന്തുണ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ആലപ്പുഴ ജില്ലാ കളക്ടറേറ്റിൽ വീഡിയോ കോൺഫറൻസിൽ പങ്കെടുത്ത വ്യാപാരി സംഘടനാ നേതാക്കളോടാണ് മുഖ്യമന്ത്രിയുടെ ആവശ്യം. ജില്ലാ കളക്ടർ എം. അഞ്ജന വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്സര, ജില്ലാ സെക്രട്ടറി സബിൽ രാജ്, വ്യാപാരി സമിതി ജില്ലാ പ്രസിഡന്റ് ഒ.അഷറഫ്, ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് നസീർ പുന്നക്കൽ തുടങ്ങിയ നേതാക്കൾ പങ്കെടുത്തു.
Read Moreകിടങ്ങറ കെസി പാലം പുനർനിർമാണത്തിന് അനുമതി നൽകിയതായി കേന്ദ്ര മന്ത്രി; നിർമാണത്തിന് 36.70കോടി രൂപയുടെ എസ്റ്റിമേറ്റ്
ചങ്ങനാശേരി: ആലപ്പുഴ-ചങ്ങനാശേരി ദേശീയ ജലപാതയിലുള്ള കിടങ്ങറ കെസി പാലം പൊളിച്ച് ഉയരംകൂട്ടി നിർമിക്കുവാൻ കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയം സംസ്ഥാന സർക്കാരിന് അനുമതി നൽകിയതായി കേന്ദ്ര ഷിപ്പിംഗ് വകുപ്പിന്റെ സ്വതന്ത്ര ചുമതലയുള്ള കേന്ദ്ര സഹമന്ത്രി മൻസുഖ് മണ്ടാവ്യ അറിയിച്ചതായി കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു. ലോക്സഭയുടെ ശീതകാല സമ്മേളനത്തിൽ ഈ പാലം പൊളിച്ചു പണിയാൻ കേന്ദ്ര സർക്കാരിന്റെ അനുമതി ആവശ്യപ്പെട്ടുകൊണ്ട് ലോക്സഭയിൽ കൊടിക്കുന്നിൽ സുരേഷ് എംപി സബ്മിഷൻ ഉന്നയിച്ചിരുന്നു. അതിനുള്ള മറുപടിയിലാണ് പുനർനിർമാണത്തിന് അനുമതി നൽകിയ വിവരം കേന്ദ്രമന്ത്രി വ്യക്തമാക്കിയത്. കെ സി പാലം നിർമിക്കാൻ 36.70കോടി രൂപയുടെ എസ്റ്റിമേറ്റ് ചങ്ങനാശേരി: പാലം പൊളിച്ചു പണിയുന്നതിന് 36.70കോടി രൂപയുടെ എസ്റ്റിമേറ്റ് കേരള പിഡബ്യുഡി ബ്രിഡ്ജസ് ചീഫ് എൻജിനിയർ തയാറാക്കി ഇൻലാൻഡ് വാട്ടർവെയ്സ് അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് നൽകിയിട്ടുണ്ട്. എന്നാൽ ഇൻലാൻഡ് വാട്ടർവെയ്സ് അതോറിറ്റി ഓഫ് ഇന്ത്യക്ക് പാലം നിർമ്മാണത്തിനുള്ള…
Read More