ചെങ്ങന്നൂർ: കോവിഡ് 19 രോഗ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വാട്സ് ആപ്പ് കൂട്ടായ്മ അംഗങ്ങളിൽ നിന്ന് സമാഹരിച്ച ഒന്നേകാൽ ലക്ഷം രൂപയുടെ ഭക്ഷണ സാധനങ്ങൾ വിവിധ സാമൂഹിക അടുക്കളകളിലേക്ക് എത്തിച്ചു നൽകി. എന്റെ കല്ലിശ്ശേരി വാട്സ് ആപ്പ് കൂട്ടായ്മയാണ് ഭക്ഷണം പാകം ചെയ്യാനുള്ള അരി, പലചരക്ക്, പച്ചക്കറി സാധനങ്ങൾ വിതരണം ചെയ്തത്. നഗരസഭയുടെ ഐഎച്ച്ആർഡി എൻജിനിയറിംഗ് കോളജിലെ സാമൂഹിക അടുക്കളയിലേയ്ക്കുള്ള സാധനങ്ങൾ നഗരസഭാ ചെയർമാൻ കെ.ഷിബു രാജൻ കൂട്ടായ്മ പ്രസിഡൻറ് സജി വർഗീസിൽ നിന്ന് ഏറ്റുവാങ്ങി. കൂട്ടായ്മ സെക്രട്ടറി പി.എസ്. ബിനു മോൻ, കണ്‍വീനർ സിബു ബാലൻ, ട്രഷറർ സോബിൻ തോമസ്, വി.എസ്. ദേവദാസ്, നഗരസഭാ സെക്രട്ടറി ജി.ഷെറി, ഹെൽത്ത് ഇൻസ്പെക്ടർ റ്റി.രാജൻ, സിഡിഎസ് ചെയർപഴ്സണ്‍ വി.കെ. സരോജിനി, കമ്യൂണിറ്റി ഓർഗനൈസർ വി.എസ്. സബിത എന്നിവർ പങ്കെടുത്തു. നഗരസഭ, തിരുവൻവണ്ടൂർ പഞ്ചായത്ത്, കൊടിക്കുന്നിൽ സുരേഷ് എംപിയുടെ ഓഫീസ്,…
Read MoreCategory: Alappuzha
നെല്ലുസംഭരണം പെരുവഴിയിൽ; നെഞ്ചിടിപ്പോടെ കർഷകർ; കനത്ത വെയിലിലും നെല്ലിന് ഈർപ്പമുണ്ടെന്ന മുടന്തൻ ന്യായവുമായി മുല്ലുടമകൾ
മങ്കൊന്പ്: ലോക്ഡൗണ്‍ കാലത്ത് കർഷകർക്ക് വേദനയായി നെല്ല് കെട്ടിക്കിടക്കുന്നു. നെടുമുടി കൃഷിഭവൻ പരിധിയിലെ മഠത്തിൽ മുല്ലാക്കൽ പാടശേഖരത്തിലെ നെല്ലാണ് പത്തു ദിവസത്തോളമായി സംഭരിക്കാനാകാതെ കെട്ടിക്കിടക്കുന്നത്. 90 ഏക്കറിനടുത്തു വരുന്ന പാടശേഖരത്തിൽ 21നാണ് വിളവെടുപ്പാരംഭിച്ചത്. 24 നു പൂർത്തിയായി. ഇതുവരെ നെല്ലു സംഭരിക്കാനാകാത്തത് കർഷകരെ അങ്കലാപ്പിലാക്കുന്നു. നേരത്തെ മില്ലുടമകൾ സ്ഥലത്തെത്തി നെല്ലു പരിശോധിച്ചിരുന്നു. കത്തുന്ന വേനൽചൂടിലും നെല്ലിന് ഈർപ്പമുണ്ടെന്നു പറഞ്ഞാണ് മില്ലുടമകളും ഇടനിലക്കാരും നെല്ലെടുക്കാൻ വൈകുന്നത്. എന്നാൽ, തങ്ങളിൽ നിന്നു കിഴിവ് ഈടാക്കാനുള്ള തന്ത്രമാണിതെന്നാണ് കർഷകർ പറയുന്നത്. കർഷകരുടെ പരാതിയെത്തുടർന്ന് ഇന്നലെ നെടുമുടി കൃഷി ഓഫീസർ സ്ഥലത്തെത്തി. വളരെ ചെറിയ പാടശേഖരത്തിൽ ഒന്നും, രണ്ടും ഏക്കർ കൃഷിയുള്ള സാധാരണ കർഷകരാണേറെയും. ഏതുനിമിഷവും എത്താവുന്ന വേനൽമഴ കർഷകരിൽ ആശങ്കയുണ്ടാക്കുന്നു. അടുത്ത കാലത്തുണ്ടായ നെല്ലുമോഷണങ്ങളും കർഷകരെ വീട്ടിലിരുത്താൻ അനുവദിക്കുന്നില്ല. കൊറോണ ഭീഷണിയെയും അതിജീവിച്ച് രാത്രിയും പകലുമില്ലാതെ പാടത്തു കൂട്ടിയിട്ടിരിക്കുന്ന നെല്ലിനു കാവലിരിക്കുകയാണു…
Read Moreലോക്ക്ഡൗൺ ലംഘനം തടയാൻ ആലപ്പുഴ ജില്ലയിൽ ഡ്രോൺ നിരീക്ഷണം; 108 കേസുകൾ രജിസ്റ്റർ ചെയ്തു
ആലപ്പുഴ: ലോക്ക് ഡൗണ്‍ മാനദണ്ഡങ്ങൾ ലംഘിച്ച് പൊതുനിരത്തുകളിലേക്ക് ജനങ്ങൾ കൂടുതലായി ഇറങ്ങുന്നത് തടയാൻ ജില്ലയിൽ പോലീസ് ഡ്രോണ്‍ നിരീക്ഷണം ആരംഭിച്ചു. നിയന്ത്രണം ലംഘിക്കുന്നവരെ ഇതിലൂടെ കണ്ടെത്തി നടപടി എടുക്കും. ഇന്നലെ വൈകുന്നേരം നാലു വരെ ജില്ലയിൽ 108 കേസുകൾ രജിസ്റ്റർ ചെയ്യുകയും 61വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. അനാവശ്യമായി റോഡരികിൽ നിന്ന് 14 യുവാക്കൾക്കെതിരേയും റോഡിൽ കൂട്ടം കൂടി നിന്നതിന് മൂന്ന് കേസിലായി 18 പേർക്കെതിരേയും വ്യാജ സത്യവാങ്മൂലം ഉപയോഗിച്ച് യാത്ര ചെയ്തതിന് 17 പേർക്കെതിരേയും സത്യവാങ്മൂലം ഇല്ലാതെ യാത്ര ചെയ്തതിന് 14 പേർക്കെതിരേയും ഉൾപ്പെടെ 108 കേസുകളിലായി 127 പേരെ അറസ്റ്റു ചെയ്തു. ചെങ്ങന്നൂരിൽ ഡിവൈഎസ്പി അനീഷ്.വി.കോരയുടെ നേതൃത്വത്തിൽ നിരീക്ഷണ ക്യാമറാ സംവിധാനം ആരംഭിച്ചു.
Read Moreമെഡിസിൻ ബോർഡ് പതിച്ച് മറ്റു സാധനങ്ങൾ കടത്താൻ ശ്രമം; ലോറിയും ജീവനക്കാരും പോലീസ് കസ്റ്റഡിയിൽ
അന്പലപ്പുഴ: ലോക്ക് ഡൗണ്‍ മറികടന്ന് മെഡിസിൻ എന്ന ബോർഡ് വെച്ച് മറ്റ് ഉത്പന്നങ്ങൾ കടത്താൻ ശ്രമിച്ച ലോറിയും ജീവനക്കാരും പുന്നപ്ര പോലീസ് കസ്റ്റഡിയിൽ. ഇന്നലെ രാത്രി ഏഴോടെയായിരുന്നു സംഭവം. ദേശീയപാതയിൽ പുന്നപ്രയിൽ പോലീസ് വാഹന പരിശോധന നടത്തുന്നതിനിടെ ആലപ്പുഴ പാഴ്സൽ സർവീസിന്റെ മെഡിസിൻ ബോർഡുമായി വന്ന ലോറി പോലീസ് വിശദമായി പരിശോധിച്ചപ്പോഴാണ് മറ്റ് ഉത്പന്നങ്ങൾ ശ്രദ്ധയിൽപ്പെട്ടത്. കാജാ ബീഡി, ദിനേശ് ബീഡി, ചെരുപ്പുകൾ, ബുക്കുകൾ തുടങ്ങിയവയായിരുന്നു ലോറിയിൽ ഉണ്ടായിരുന്നത്. ലോക്ഡൗണിന് മുൻപ് മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തിച്ച് ഗോഡൗണിൽ സൂക്ഷിച്ചിരുന്ന സാധനങ്ങളാണ് ഇവർ അവിടെനിന്നു കടത്താൻ ശ്രമിച്ചത്. ലോറി ഡ്രൈവർ ആലപ്പുഴ ആര്യാട് വടക്കെ അറ്റത്ത് വീട്ടിൽ ദിലീപിന്റെ മകൻ ദീപു (26), ക്ലീനർ പുന്നപ്ര കല്ലുംപറന്പ് വീട്ടിൽ കുഞ്ഞുമോന്റെ മകൻ സജീവ് (39 ) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. എസ്ഐ രാജൻ ബാബുവിന്റെ നേതൃത്വത്തിലുള്ള പോലീസ്…
Read Moreകൊറോണയെ ഭയക്കേണ്ട, ജാഗ്രത മതി; ജനങ്ങളെ ബോധവത്ക്കരിക്കാൻ പാട്ടുപാടി പാട്ടിലാക്കാൻ പോലീസ്
പത്തനംതിട്ട: കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ജില്ലയിലെ ഫ്ളാറ്റുകളിലും മറ്റും താമസിക്കുന്നവരെ ബോധവതകരിക്കുന്നതിനും ആത്മവിശ്വാസം പകരുന്നതിനുമായി പത്തനംതിട്ട പോലീസ് സബ് ഡിവിഷന്റെ നേതൃത്വത്തില്‍ നടത്തിയ ഗാനമേള ശ്രദ്ധേയമായി. പത്തനംതിട്ട കലാസ്റ്റാര്‍ മ്യൂസിക്കിലെ ഗായകരേയും പോലീസിലെ കലാകാരന്മാരെയും ഉള്‍പ്പെടുത്തിയാണ് ഗാനമേള അവതരിപ്പിച്ചത്. ഇതോടനുബന്ധിച്ച് പത്തനംതിട്ട ഡിവൈഎസ്പി കെ.സജീവ് കോവിഡ് 19 പ്രതിരോധപ്രവര്‍ത്തനത്തെ സംബന്ധിച്ച് ജനങ്ങള്‍ക്ക് സന്ദേശം നല്കി. ട്രാഫിക് എസ്ഐ സുരേഷ് കുമാര്‍, എസ്ഐ സദാശിവന്, എസ്ഐ ഹരീന്ദ്രന്‍, സിവില്‍ പോലീസ് ഓഫീസര്‍ ശ്രീരാജ് എന്നിവര്‍ പങ്കെടുത്തു.
Read Moreപുളിങ്കുന്നിലെ പടക്കശാല സ്ഫോടനം: മരിച്ചവരുടെ കുടുംബങ്ങൾക്കു സഹായം നല്കി
മങ്കൊമ്പ് : പുളിങ്കുന്നിലെ പടക്കനിർമാണശാലയിലുണ്ടായ സ്ഫോടനത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് വൈദികൻ നൽകുന്ന ധനസഹായം വിതരണം ചെയ്തു. ചങ്ങനാശേരി അതിരൂപതാംഗവും എറണാകുളം ഇളംകുളത്ത് വിശ്രമജീവിതം നയിക്കുന്നതുമായ പുളിങ്കുന്ന് സ്വദേശിയായ ഫാ. ജോർജ് വലിയവീട്ടിലാണ് മരിച്ചവരുടെ നിർധനകുടുംബങ്ങൾക്കു ധനസഹായം നൽകിയത്. അപകടത്തിൽ മരിച്ച ആറുപേരുടെയും കുടുംബങ്ങളുടെയും അവസ്ഥ പുളിങ്കുന്ന് പഞ്ചായത്ത് നാലാം വാർഡംഗം അമ്പിളി ടി. ജോസ് വൈദികന്റെ ശ്രദ്ധയിൽ പെടുത്തിയതിനെത്തുടർന്നായിരുന്നു ഇത്രയും കുടുംബങ്ങളെ സഹായിക്കാൻ അദ്ദേഹം താൽപര്യം പ്രകടിപ്പിച്ചത്. കഴിഞ്ഞ ദിവസം പഞ്ചായത്തംഗം തന്നെ ഓരോ കുടുംബങ്ങളിലുമെത്തി ഒരുലക്ഷം രൂപയുടെ ചെക്കു നൽകുകയായിരുന്നു.
Read Moreകോടയും കാടും തേടി പോകേണ്ട; ചാരായം വാറ്റിന് ആധുനിക സാങ്കേതിക വിദ്യ; ലാഭം മുന്നിരട്ടി
ആലപ്പുഴ: ആധുനിക സാങ്കേതിക വിദ്യകളുമായി വാറ്റുസംഘങ്ങൾ സജീവമാകുന്നുവെന്ന് സൂചന. മൂന്നിരട്ടിയിലേറെ ലാഭം കൊയ്യാമെന്നതാണ് വാറ്റുകാരുടെ ആവേശം കൂട്ടുന്നത്. പോലീസും എക്സൈസും കൊറോണയ്ക്കു പിന്നാലെ കൂടിയിരിക്കുന്നതിനാൽ വലിയ ശല്യമുണ്ടാവില്ലെന്നതും അനുകൂല ഘടകമാണ്. വാറ്റുചാരായ ഉത്പാദകർക്ക് പ്രാദേശിക രാഷ്ട്രീക്കാരുടെ പിൻബലം കിട്ടുന്നുണ്ടെന്നാണ് എക്സൈസ്, പോലീസ് ഉദ്യോഗസ്ഥരുടെ പരാതി. ചെറുതോടുകളും കുറ്റിക്കാടുകളും നിറഞ്ഞ പ്രദേശങ്ങൾ ഇത്തരക്കാർ ഉപയോഗിക്കുമോ എന്ന ആശങ്കയും അധികൃതർക്കുണ്ട്. മുൻകാലങ്ങളിൽ ശർക്കരയും മറ്റ് അസംസ്കൃത വസ്തുക്കളും കലർത്തിയ കോട ഉപയോഗിച്ചാണ് ചാരായം ഉണ്ടാക്കിയിരുന്നത്. ഇപ്പോൾ വർധിത വീര്യമുള്ള രാസപദാർഥങ്ങളാണ് ചേർക്കുന്നത്. ചെലവിന്റെ മൂന്നിരട്ടിയാണ് ഈ സമയത്തെ ലാഭം എന്നതിനാൽ കൂടുതൽ കേന്ദ്രങ്ങൾ രൂപപ്പെടുമോ എന്ന ആശങ്കയിലാണ് അധികൃതർ.
Read Moreസമ്പൂർണ മദ്യനിരോധനത്തിൽ വാറ്റാൻ സജീവമായി സ്ത്രീകളും; ആലപ്പുഴ ജില്ലയിലെ എക്സൈസിന്റെ മിന്നൽ പരിശോധന കോടയും ചാരായവും പിടികൂടി
ചാരുംമൂട്: നൂറനാട് എക്സൈസ് റേഞ്ച് സംഘം താമരക്കുളം കണ്ണനാകുഴി ഭാഗത്തെ വ്യാജവാറ്റ് കേന്ദ്രത്തിൽ നടത്തിയ മിന്നൽ പരിശോധനയിൽ മാവേലിക്കര താമരക്കുളം കണ്ണനാകുഴിയിൽ വീട്ടിൽ നിന്നും 250 ലിറ്റർ കോടയും പത്തുലിറ്റർ ചാരായവും ഉപകരണങ്ങളും കണ്ടെടുത്തു. രാജീവ് ഭവനത്തിൽ അച്ചാമ്മ എന്ന് വിളിക്കുന്ന രാജമ്മ (75) താമസിക്കുന്ന വീട്ടിൽ നിന്നാണ് ഇവ കണ്ടെടുത്തത്. നൂറനാട് എക്സൈസ് റേഞ്ച്ഇൻസ്പെക്ടർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രിവന്റീവ് ഓഫിസർ അബ്ദുൽ ഷുക്കൂറിന്റെ നേതൃത്വത്തിൽ ഇന്നലെ രാവിലെയോടെയായിരുന്നു പരിശോധന. ഒരു ലിറ്റർ ചാരായം ആയിരം രൂപ നിരക്കിലാണ് ഇവർ നൽകിയിരുന്നത്. മുൻകൂട്ടി ഓർഡർ ചെയ്യുന്നവർക്ക് ഒരു ചെറിയ കുപ്പി ചാരായം സൗജന്യമായി നൽകിയിരുന്നു. പിടിക്കപ്പെടാൻ സാധ്യത ഉള്ളതിനാൽ ഇവർ വീട്ടിലിരുന്ന് ചാരായം കഴിക്കാൻ ആരെയും അനുവദിച്ചിരുന്നില്ല. എക്സൈസിന്റെ രാത്രികാല പരിശോധന ശക്തമായതോടെ പകൽ സമയത്താണ് ഇവർ വാറ്റിയിരുന്നത്. വാറ്റ് സമയത്ത് മണം പുറത്തറിയാതിരിക്കാൻ…
Read Moreപത്ത് പൈസയുടെ കച്ചവടമില്ല; കോവിഡ് 19 പശ്ചാത്തലത്തിൽ മൂന്നു മാസത്തേക്ക് കടവാടക ഒഴിവാക്കണമെന്ന് വ്യാപാരികൾ
ആലപ്പുഴ: കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ വാടകയ്ക്ക് മുറിയെടുത്തു കച്ചവടം ചെയ്യുന്ന വ്യാപാരികളുടെ കടവാടക മൂന്ന് മാസത്തേക്ക് ഒഴിവാക്കി നൽകുന്നതിന് കെട്ടിട ഉടമകളോട് ആവശ്യപ്പെടുന്നതിന് ജില്ല ഭരണകൂടം തയാറാകണമെന്ന് വ്യാപാരി വ്യവസായി ഫെഡറേഷൻ ജില്ല സെക്രട്ടറി ബി .നസീർ ആവശ്യപ്പെട്ടു. സാന്പത്തികമായി വളരെ പിന്നാക്കം നിൽക്കുന്ന ചെറുകിട കച്ചവടക്കാരാണ് ഭൂരിപക്ഷവും വാടകമുറികളിൽ കച്ചവടം നടത്തുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള കടമുറികളുടെ വാടക നിശ്ചിത കാലയളവിൽ വേണ്ടെന്ന് തീരുമാനിച്ചതു പോലെ സ്വകാര്യ കെട്ടിട ഉടമകളോട് വാടക വാങ്ങരുതെന്ന് ആവശ്യപ്പെടണമെന്നും ബി നസീർ അഭ്യർത്ഥിച്ചു.
Read Moreലോക്ക് ഡൗണിൽ തെരുവുനായകൾ പട്ടിണിയിൽ; അക്രമാസക്തരാകുമോയെന്ന ആശങ്കയോടെ നാട്ടുകാർ
ഹരിപ്പാട് :കോവിഡ് പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ ലോക്ക് ഡൗണിന്റെ ഭാഗമായി കടകൾ അടച്ചുപൂട്ടിയതോടെ തെരുവുനായ്ക്കൾ മുഴുപ്പട്ടിണിയിലായത് ആശങ്കയുയർത്തുന്നു. ഹോട്ടലുകൾ, അറവുശാലകൾ എന്നിവ അടച്ചുപൂട്ടിയതോടെയാണ് ഇവയ്ക്കുതീറ്റയില്ലാതായത്. ഇവിടെ നിന്നു തെരുവോരങ്ങളിലേക്ക്തള്ളുന്ന മാലിന്യങ്ങൾ നായകളുടെ ഇഷ്ടഭോജ്യമായിരുന്നു. തെരുവുനായകൾക്ക് ഭക്ഷണം കിട്ടാതാകുന്നതോടെ അക്രമാസ്കരാകുമോ എന്ന ആശങ്കയിലാണ് നാട്ടുകാർ. തെരുവുനായകൾക്ക് ഭക്ഷണം നൽകുന്നതിന് തദ്ദേശസ്ഥാപനങ്ങൾ പദ്ധതികൾ തയാറാക്കി ഇവയെ സംരക്ഷിക്കാൻ നടപടികൾ സ്വീകരിക്കണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിർദ്ദേശം. എന്നാൽ പലയിടങ്ങളിലും ഈ നിർദ്ദേശം പ്രാവർത്തികമായിട്ടില്ലെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. ഭക്ഷണം കിട്ടാതെ വരുന്നതോടെ അക്രമാസക്തമാകുകയാണിവ.ഇതോടെ കാൽനടയാത്രക്കാരും, ഇരുചക്രവാഹനയാത്രികരും ഭീതിയിലാണ്. രാത്രികാലങ്ങളിലാണ് ഇവയുടെ ആക്രമണംകുടുതലായി ഉണ്ടാകുന്നത്. അടഞ്ഞുകിടക്കുന്ന ഹോട്ടലുകൾ, മറ്റ് ഭക്ഷണശാലകൾ, കല്യാണമണ്ഡപങ്ങൾ, കോടതിവരാന്തകൾ, സ്കൂളുകൾ, ആശുപത്രിപരിസരം, കടകളുടെ വരാന്തകൾ, സർക്കാർ ഓഫീസുകളുടെ പ്രധാന കവാടങ്ങൾ എന്നിവിടങ്ങളിലാണ് ഇവ തന്പടിക്കുന്നത്. മുന്‍പ് തെരുവുനായകളുടെ കടിയേറ്റു മരണങ്ങൾവരെ സംഭവിച്ചിട്ടുണ്ടിവിടെ. അതുപോലെ കടിയേറ്റ് ചികിത്സയിൽ ഉള്ളവരും നിരവധിയായിരുന്നു. ഗ്രാമ പഞ്ചായത്തുകൾ തോറും സമൂഹ…
Read More