കി​ട​ങ്ങ​റ കെ​സി പാ​ലം പു​ന​ർ​നി​ർ​മാ​ണത്തിന് അ​നു​മ​തി ന​ൽ​കി​യ​താ​യി കേ​ന്ദ്ര​ മ​ന്ത്രി; നിർമാണത്തിന് 36.70കോ​ടി രൂ​പ​യു​ടെ എ​സ്റ്റി​മേ​റ്റ്

ച​ങ്ങ​നാ​ശേ​രി: ആ​ല​പ്പു​ഴ-​ച​ങ്ങ​നാ​ശേ​രി ദേ​ശീ​യ ജ​ല​പാ​ത​യി​ലു​ള്ള കി​ട​ങ്ങ​റ കെ​സി പാ​ലം പൊ​ളി​ച്ച് ഉ​യ​രം​കൂ​ട്ടി നി​ർ​മി​ക്കു​വാ​ൻ കേ​ന്ദ്ര ഷി​പ്പിം​ഗ് മ​ന്ത്രാ​ല​യം സം​സ്ഥാ​ന സ​ർ​ക്കാ​രി​ന് അ​നു​മ​തി ന​ൽ​കി​യ​താ​യി കേ​ന്ദ്ര ഷി​പ്പിം​ഗ് വ​കു​പ്പി​ന്‍റെ സ്വ​ത​ന്ത്ര ചു​മ​ത​ല​യു​ള്ള കേ​ന്ദ്ര സ​ഹ​മ​ന്ത്രി മ​ൻ​സു​ഖ് മ​ണ്ടാ​വ്യ അ​റി​യി​ച്ച​താ​യി കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി പ​റ​ഞ്ഞു.

ലോ​ക​്സ​ഭ​യു​ടെ ശീ​ത​കാ​ല സ​മ്മേ​ള​ന​ത്തി​ൽ ഈ ​പാ​ലം പൊ​ളി​ച്ചു പ​ണി​യാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ അ​നു​മ​തി ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് ലോ​ക്സ​ഭ​യി​ൽ കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി സ​ബ്മി​ഷ​ൻ ഉ​ന്ന​യി​ച്ചി​രു​ന്നു. അ​തി​നു​ള്ള മ​റു​പ​ടി​യി​ലാ​ണ് പു​ന​ർ​നി​ർ​മാ​ണ​ത്തി​ന് അ​നു​മ​തി ന​ൽ​കി​യ വി​വ​രം കേ​ന്ദ്ര​മ​ന്ത്രി വ്യ​ക്ത​മാ​ക്കി​യ​ത്.

കെ ​സി പാ​ലം നി​ർ​മി​ക്കാ​ൻ 36.70കോ​ടി രൂ​പ​യു​ടെ എ​സ്റ്റി​മേ​റ്റ്
ച​ങ്ങ​നാ​ശേ​രി: പാ​ലം പൊ​ളി​ച്ചു പ​ണി​യു​ന്ന​തി​ന് 36.70കോ​ടി രൂ​പ​യു​ടെ എ​സ്റ്റി​മേ​റ്റ് കേ​ര​ള പി​ഡ​ബ്യു​ഡി ബ്രി​ഡ്ജ​സ് ചീ​ഫ് എ​ൻ​ജി​നിയ​ർ ത​യാ​റാ​ക്കി ഇ​ൻ​ലാ​ൻ​ഡ് വാ​ട്ട​ർ​വെ​യ്സ് അ​തോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ​യ്ക്ക് ന​ൽ​കി​യി​ട്ടു​ണ്ട്.

എ​ന്നാ​ൽ ഇ​ൻ​ലാ​ൻ​ഡ് വാ​ട്ട​ർ​വെ​യ്സ് അ​തോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ​ക്ക് പാ​ലം നി​ർ​മ്മാ​ണ​ത്തി​നു​ള്ള ഫ​ണ്ട് അ​നു​വ​ദി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും സം​സ്ഥാ​ന സ​ർ​ക്കാ​ർ പ്ര​ത്യേ​ക ഫോ​റ​ത്തി​ൽ അ​പേ​ക്ഷി​ച്ചാ​ൽ പാ​ലം നി​ർ​മാ​ണ​ത്തി​ൽ നാ​വി​ഗേ​ഷ​ൻ ക്ലി​യ​റ​ൻ​സി​ന്‍റെ എ​ൻ​ഒ​സി ന​ൽ​കാ​മെ​ന്നും സം​സ്ഥാ​ന സ​ർ​ക്കാ​രി​നെ അ​റി​യി​ച്ചി​ട്ടു​ണ്ട്.

പാ​ലം പൊ​ളി​ച്ചു പ​ണി​യു​ന്പോ​ൾ ദേ​ശീ​യ ജ​ല​പാ​ത​യി​ൽ ഇ​ൻ​ലാ​ൻ​ഡ് വാ​ട്ട​ർ​വെ​യ്സ് അ​തോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ​യു​ടെ വ്യ​വ​സ്ഥ​ക​ൾ​ക്ക് വി​ധേ​യ​മാ​യി​രി​ക്ക​ണ​മെ​ന്നു നി​ർ​ദേ​ശ​മു​ണ്ട്.

ഇ​പ്ര​കാ​രം നി​ബ​ന്ധ​ന​ക​ൾ പാ​ലി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള പ​ദ്ധ​തി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചാ​ൽ കെ​സി പാ​ലം പ​ണി​യാ​നു​ള്ള എ​ൻ​ഒ​സി ഇ​ൻ​ലാ​ൻ​ഡ് വാ​ട്ട​ർ​വെ​യ്സ് അ​തോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ ന​ൽ​കു​ന്ന​ത് പ​രി​ഗ​ണി​ക്കു​മെ​ന്നും കേ​ന്ദ്ര ഷി​പ്പിം​ഗ് മ​ന്ത്രി കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി​യെ അ​റി​യി​ച്ചു.

Related posts

Leave a Comment