ക​ളി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​തി​ട​യി​ൽ കു​ട്ടി​യു​ടെ ത​ല​യി​ൽ ക​ലം കു​ടു​ങ്ങി; മു​റി​ച്ചു​മാ​റ്റി അ​ഗ്നി​ശ​മ​ന സേ​ന

കാ​യം​കു​ളം: ക​ളി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​തി​ട​യി​ൽ ഒ​ന്ന​ര വ​യ​സു​കാ​ര​ന്‍റെ ത​ല​യി​ൽ ക​ലം കു​ടു​ങ്ങി. പി​ന്നെ ക​ര​ച്ചി​ലാ​യി, ബ​ഹ​ള​മാ​യി, ഒ​ടു​വി​ൽ ത​ല​യി​ൽ കു​ടു​ങ്ങി​യ അ​ലൂ​മി​നി​യം ക​ലം മു​റി​ച്ചു​മാ​റ്റി അ​ഗ്നി​ശ​മ​ന സേ​ന ര​ക്ഷ​ക​രാ​യി.

കാ​യം​കു​ളം ആ​റാ​ട്ടു​പു​ഴ വ​ലി​യ​ഴീ​ക്ക​ൽ സ്വ​ദേ​ശി മ​ണ്ണു​ന്പു​റ​ത്തു വീ​ട്ടി​ൽ പ​വി​ത്തി​ന്‍റെ ഒ​ന്ന​ര വ​യ​സു​ള്ള മ​ക​ൻ പാ​ർ​ഥി​വി​ന്‍റെ ത​ല​യി​ലാ​ണു ക​ലം കു​ടു​ങ്ങി​യ​ത്. വീ​ട്ടു​മു​റ്റ​ത്ത് ക​ളി​ക്കു​ന്ന​തി​നി​ട​യി​ൽ ക​ലം എ​ടു​ത്തു ത​ല​യി​ലി​ട്ട കു​ട്ടി പി​ന്നീ​ട് ഇ​ത് ഉൗ​രി​യെ​ടു​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ന​ട​ന്നി​ല്ല.

പ​രി​ഭ്രാ​ന്ത​രാ​യ വീ​ട്ടു​കാ​ർ ഏ​റെ​നേ​രം പ​രി​ശ്ര​മി​ച്ചെ​ങ്കി​ലും ക​ലം ഉൗ​രി​പ്പോ​ന്നി​ല്ല. ഒ​ടു​വി​ൽ കു​ട്ടി​യു​ടെ പി​താ​വും സു​ഹൃ​ത്തു​ക്ക​ളും ചേ​ർ​ന്ന് കു​ട്ടി​യെ കാ​യം​കു​ളം അ​ഗ്നി​ര​ക്ഷാ നി​ല​യ​ത്തി​ലെ​ത്തി​ച്ചു.

കു​ട്ടി പ​രി​ഭ്രാ​ന്ത​നാ​യി​രു​ന്ന​തി​നാ​ൽ ത​ല​യി​ൽ മു​റി​വേ​ൽ​ക്കാ​തെ ക​ലം​മു​റി​ച്ചു മാ​റ്റു​ക​യെ​ന്ന​ത് ശ്ര​മ​ക​ര​മാ​യി​രു​ന്നു. ഏ​റെ നേ​ര​ത്തെ പ​രി​ശ്ര​മ​ത്തി​നു​ശേ​ഷ​മാ​ണ് ക​ട്ട​ർ ഉ​പ​യോ​ഗി​ച്ച് ക​ലം മു​റി​ച്ചു​മാ​റ്റാ​നാ​യ​ത്.

Related posts

Leave a Comment