പത്തനംതിട്ട: കുടിവെള്ളക്ഷാമം രൂക്ഷമായ പ്രദേശങ്ങളിൽ ആവശ്യത്തിന് അനുസൃതമായി കുടിവെള്ള വിതരണം നടത്തുന്നതിനായി തനത് പ്ലാൻഫണ്ടിൽ നിന്നു തുക വിനിയോഗിക്കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് അനുമതി നൽകി സംസ്ഥാന സർക്കാർ ഉത്തരവായി. മാർച്ച് 31 വരെ ഗ്രാമപഞ്ചായത്തുകൾക്ക് 5.50 ലക്ഷം രൂപയും നഗരസഭകൾക്ക് 11 ലക്ഷം രൂപയും കോർപറേഷന് 16.50 ലക്ഷം രൂപയും കുടിവെള്ള വിതരണത്തിനായി ചെലവഴിക്കാം. ഏപ്രിൽ ഒന്നു മുതൽ മേയ് 31 വരെ ഗ്രാമപഞ്ചായത്തുകൾക്ക് 11 ലക്ഷം രൂപയും നഗരസഭകൾക്ക് 16.50 ലക്ഷം രൂപയും കോർപറേഷന് 22 ലക്ഷം രൂപയും ചെലവഴിക്കാം. നിശ്ചയിച്ചിട്ടുള്ള പരമാവധി തുക അധികരിക്കുന്ന രീതിയിലുള്ള കുടിവെള്ള വിതരണ പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ പാടില്ലെന്നും ഉത്തരവിൽ പറയുന്നു. കുടിവെള്ളക്ഷാമം രൂക്ഷമായ പ്രദേശങ്ങളിൽ ജിപിഎസ് ഘടിപ്പിച്ച ടാങ്കറുകളിൽ കുടിവെള്ള ഗുണനിലവാരം ഉറപ്പുവരുത്തി ജനങ്ങൾക്ക് സൗകര്യപ്രദമായ സമയം ആവശ്യത്തിന് അനുസൃതമായി കുടിവെള്ള വിതരണം നടത്തണം. ചെലവഴിക്കുന്ന തുകയുടെ പൂർണമൂല്യം…
Read MoreCategory: Alappuzha
ബൈക്കിൽ തട്ടിയിട്ടും നിർത്താതെ പോയി! മദ്യലഹരിയിൽ കെഎസ്ആർടിസി ബസ് ഓടിച്ച ഡ്രൈവർ പിടിയിൽ
അമ്പലപ്പുഴ: മദ്യലഹരിയിൽ കെഎസ്ആർടിസി ബസ് ഓടിച്ച ഡ്രൈവർ പിടിയിൽ. തിരുവല്ല ഡിപ്പോയിലെ ഡ്രൈവർ കറുകച്ചാൽ കങ്ങഴ പാറയ്ക്കൽ രവീന്ദ്രൻനെ (54) യാണ് പുന്നപ്ര പോലീസ് കസ്റ്റഡിയിലെടുത്തത്. ഇന്നലെ വൈകുന്നേരം 5.30 ഓടെ പറവൂരിൽ വച്ചാണ് സംഭവം. തിരുവല്ലയിൽ നിന്ന് ആലപ്പുഴയിൽ വന്നതിനുശേഷം തെങ്കാശിയിലേക്കു ദീർഘദൂര സർവീസ് നടത്തുകയായിരുന്നു. ബൈക്കിൽ തട്ടിയിട്ടും നിർത്താതെ പോയതിനെ തുടർന്നു നാട്ടുകാരാണു പോലീസിനെ അറിയിച്ചത്. പുന്നപ്ര സ്റ്റേഷനു മുന്നിൽ ബസ് തടഞ്ഞു നിർത്തുകയായിരുന്നു. യാത്രക്കാരെ മറ്റു ബസിൽ കയറ്റി വിട്ടതിനു ശേഷം ഡ്രൈവറെ വൈദ്യ പരിശോധനയ്ക്കു വിധേയമാക്കി. ഇതിനുമുമ്പ് ഇയാൾ ഓടിച്ചിരുന്ന ബസ് ബൈക്കിലിടിച്ചു മാതാപിതാക്കളോടൊപ്പം സഞ്ചരിച്ചിരുന്ന കുട്ടി മരിച്ചതായി പോലീസ് പറഞ്ഞു.
Read Moreകാനത്തെ മാറ്റു, സിപിഐ യെ രക്ഷിക്കൂ… കാനത്തിനെതിരായി പോസ്റ്റർപതിച്ച മൂന്ന് പേരെ പുറത്താക്കി സിപിഐ
ആലപ്പുഴ: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പോസ്റ്റർ പതിച്ച വിഷയത്തിൽ മൂന്ന് പേരെ പാർട്ടിയിൽ നിന്ന് പുറത്താക്കി. സിപിഐ അമ്പലപ്പുഴ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം ലാൽജി, എഐവൈഎഫ് അമ്പലപ്പുഴ മണ്ഡലം പ്രസിഡണ്ട് ജോമോൻ, സെക്രട്ടറി സുബീഷ് എന്നിവരെയാണ് പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയത്. വിഷയം അന്വേഷിക്കാൻ പാർട്ടി നിയോഗിച്ച കമ്മീഷൻ റിപ്പോർട്ട് നൽകിയതിന്റെ പശ്ചാത്തലത്തിലാണ് നടപടി. 2019 ജൂലൈ 26 നായിരുന്നു സംഭവം. എറണാകുളത്തെ സിപിഐ മാർച്ചിൽ എൽദോ എബ്രഹാം എംഎൽഎ അടക്കമുള്ള സിപിഐ നേതാക്കളെ പോലീസ് മർദ്ദിച്ചതിനെ കാനം രാജേന്ദ്രൻ ന്യായീകരിച്ചെന്ന് വാർത്തകൾ വന്നതിനു പിന്നാലെ ആയിരുന്നു പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. പാർട്ടി ജില്ലാ കൗൺസിൽ ഓഫീസിന്റെ മതിലിലും നഗരത്തിലുമാണ് പോസ്റ്ററുകൾ പതിച്ചത്. വിഷയവുമായി ബന്ധപ്പെട്ട് കിസാൻ സഭാ നേതാവ് ഉൾപ്പെടെ മൂന്നു പേരെ നേരത്തേ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു.
Read Moreമൃതദേഹം അടക്കം ചെയ്യാതെ ജീവനക്കാരൻ മുങ്ങി, രണ്ടു മണിക്കൂറോളം മൃതദേഹവും കാത്ത് പോലീസുകാരൻ
അന്പലപ്പുഴ: മൃതദേഹം അടക്കം ചെയ്യാതെ പഞ്ചായത്ത് ജീവനക്കാരൻ മുങ്ങി. മോർച്ചറിക്ക് മുന്നിൽ രണ്ടു മണിക്കൂറോളം മൃതദേഹവും കാത്ത് പോലീസുകാരൻ. ഇന്നലെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലാണ് സംഭവം. മണിക്കൂറോളം കാവൽ നിന്നശേഷം പോലീസുകാരൻ ആർഎംഒ യുടെ അനുമതി വാങ്ങി മൃതദേഹം വീണ്ടും ഫ്രീസറിലേക്ക് മാറ്റി. ബുധനൂർ പഞ്ചായത്തിലെ ജീവനക്കാരാണ് അജ്ഞാത മൃതദേഹത്തോട് ഈ അവഗണന കാണിച്ചത്. കഴിഞ്ഞ 13 ന് ബുധനൂർ കൊറ്റമേൽ പാലത്തിനുസമീപം അച്ചൻകോവിൽ ആറ്റിൽനിന്നാണ് മൃതദേഹം കിട്ടിയത്. മൂന്ന് ദിവസം പഴക്കമുള്ള 65 വയസു പ്രായം തോന്നിക്കുന്ന ആളുടെ മൃതദേഹമായിരുന്നു. പോലീസ് ഇത് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ എത്തിച്ചു. ബുധനാഴ്ച പോസ്റ്റ്മോർട്ടം നടത്തിയതിനുശേഷം മൃതദേഹം ഫ്രീസറിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. വ്യാഴാഴ്ച രാവിലെ മൃതദേഹം ഏറ്റെടുത്ത് കൈമാറാൻ പഞ്ചായത്തിലെ എൽഡി ക്ലാർക്കുമായി ബുധനൂർ പോലീസ് സിപിഒ അരുണ്‍ എത്തി. മൃതദേഹം പൊതുശ്മശാനത്തിൽ അടക്കം ചെയ്യാൻ…
Read Moreചെട്ടികുളങ്ങര കുംഭഭരണി മഹോത്സവം നാളെ; കെട്ടുകാഴ്ച ദൂരദര്‍ശനില്‍ തത്സമയം; കെഎസ്ആർടിസിയുടെ അധികബസ് സര്‍വ്വീസ്
ചെട്ടികുളങ്ങര: ഓണാട്ടുകരയില്‍ കുംഭമാസത്തിലെ ശിവരാത്രി നാളില്‍ ആരംഭിച്ച കുഭഭരണി മഹോത്സവ ആഘോഷങ്ങള്‍ പുരോഗമിക്കുന്നു. ശിരവാത്രി മുതല്‍ ആരംഭിച്ച വഴിപാട് വീടുകളിലെ കുത്തിയോട്ടങ്ങള്‍ ഇന്നലെ നടന്ന പൊലിവോടെ സമാപിച്ചു. ഇന്ന് വിശ്രമദിവസമാണ്. കുംഭഭരണി ദിവസമായ നാളെ കുത്തിയോട്ട വഴിപാട് വീടുകളില്‍ നിന്നും കുത്തിയോട്ടബാലന്മാരെ ക്ഷേത്രസന്നിധിയിലെത്തിച്ചു നാലുപാദം വെയ്ക്കുന്നതോടെ കുത്തിയോട്ട വഴിപാടിന് പൂര്‍ണ്ണതയാകും . ഈരേഴതെക്ക്,ഈരേഴവടക്ക്,കൈതതെക്ക്,കൈതവടക്ക്,പേള,നടക്കാവ് എന്നീകരക്കാര് കുതിരകളേയും കണ്ണമംഗലം തെക്ക്,കണ്ണമംഗലം വടക്ക്,കടവൂര്‍,ആഞ്ഞലിപ്ര,മേനാമ്പള്ളി എന്നീകരക്കാര് തേരുകളേയും മറ്റംതെക്ക് കരക്കാര് ഹനുമാനേയും പാഞ്ചാലിയേയും മറ്റം വടക്കു കരക്കാര് ഭീമനേയും അണിയിച്ചൊരുക്കുന്നു. കരകളില്‍ ഒരുക്കങ്ങളുടെ തിരക്കാണ് 50 അടിയിലേറെ ഉയരം വരുന്ന കുതിരകളേയും തട്ടുകള്‍ കൊണ്ട് ആകര്‍ഷിണീയമായ തേരുകളുടേയും ഹനുമാന്റെയും ഭീമന്റെയും ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുകയാണ്. കുഭഭരണി ദിനമായ നാളെ ഉച്ചയോടെ ഒരുക്കങ്ങള്‍ പൂര്‍ണ്ണമാകുമെന്നാണ് കരക്കാര് പറയുന്നത്. കുത്തിയോട്ട ഭവനങ്ങളില്‍ നിന്നുള്ള കുത്തിയോട്ട ഘോഷയാത്രകള്‍ നാളെ രാവിലെ ആറ് മണിമുതല്‍ ക്ഷേത്രത്തില്‍ എത്തി…
Read Moreകണിച്ചുകുളങ്ങര-തിരുവിഴ മേഖലയിൽ തെരുവുനായ ആക്രമണം; 12 പേർക്ക് പരുക്ക്; രണ്ടുദിവസമായി പുറത്തിറങ്ങാനാവാതെ നാട്ടുകാർ
ആലപ്പുഴ : കണിച്ചുകുളങ്ങര-തിരുവിഴ മേഖലയിൽ തെരുവുനായയുടെ ആക്രമണത്തിൽ 12 പേർക്ക് പരുക്ക്. നായയുടെ ആക്രമണം മൂലം രണ്ടുദിവസമായി പ്രദേശത്തെ ജനങ്ങൾ ഭീതിയിലാണ്. കണിച്ചുകുളങ്ങര, പൊക്ലാശേരി, കിള്ളികാട്ട്, ന്യൂഗ്ലോബ് പ്രദേശത്തുള്ള സ്ത്രീകൾ അടക്കമുള്ളവർക്കാണ് കടിയേറ്റത്. ഇവരെ ചേർത്തല താലൂക്കാശുപത്രിയിലും വണ്ടാനം മെഡിക്കൽ കോളേജാശുപത്രിയിലും പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.അടിയന്തര നടപടി വേണമെന്ന ആവശ്യവുമായി നാട്ടുകാർ രംഗത്തെത്തിയിട്ടുണ്ട്. നായയെ പിടിക്കുന്നതിന് പ്രത്യേക പരിശീലനം നേടിയ സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ഇവരോടൊപ്പം നാട്ടുകാരും നായയ്ക്കായുള്ള തെരച്ചിൽ നടത്തുന്നുണ്ട്. നായക്ക് പേയ് ഉണ്ടോ എന്ന് പിടികൂടാതെ സ്ഥിരീകരിക്കാൻ ആവില്ല എന്നാണ് പഞ്ചായത്ത് അധികൃതർ പറയുന്നത്.പഞ്ചായത്ത് പ്രസിഡന്റ് ഡി.പ്രിയേഷ് കുമാറും സംഘത്തോടൊപ്പം ക്യാമ്പ് ചെയ്യുന്നുണ്ട്.
Read Moreകാരുണ്യമില്ലാതെ മെഡിക്കൽ കോളജിലെ കാരുണ്യ മെഡിക്കൽ സ്റ്റോർ; മരുന്നുകൾ കിട്ടാനില്ല; സ്വകാര്യ മെഡിക്കൽ സ്റ്റോറുകളെ സഹായിക്കാനെന്ന് ആക്ഷേപം
അമ്പലപ്പുഴ: മെഡിക്കൽ കോളേജാശുപത്രിയിലെ കാരുണ്യ മെഡിക്കൽ സ്റ്റോറിൽ വിലക്കുറവുള്ള മരുന്നുകൾ പോലും കിട്ടാനില്ല. സ്വകാര്യ മെഡിക്കൽ സ്റ്റോറുകളെ സഹായിക്കാൻ എന്ന് ആക്ഷേപം. സ്വകാര്യ മെഡിക്കൽ സ്റ്റോറുകളിലെ കഴുത്തറപ്പൻ വിലയിൽ നിന്ന് ആശ്വാസമേകാനായാണ് വണ്ടാനത്ത്ആശുപത്രി വളപ്പിൽ കാരുണ്യ മെഡിക്കൽ സ്റ്റോർ ആരംഭിച്ചത്.എന്നാൽ നിസാര വിലയുള്ള മരുന്നുകൾ പോലും ഇവിടെ നിന്ന് ലഭിക്കാറില്ല. ജീവിത ശൈലീ രോഗങ്ങളുടെ ചികിത്സക്കായുള്ള മരുന്നുകൾക്കും ഇവിടെ ക്ഷാമമാണ്. ഇവിടെ നിന്നു ലഭിക്കുന്ന മരുന്നുകൾക്ക് സ്വകാര്യ മെഡിക്കൽ സ്റ്റോറുകൾ നാലിരട്ടിയോളം വിലയാണ് ഈടാക്കുന്നത്. കാരുണ്യയിൽ മരുന്ന് കിട്ടാതായതോടെ വലിയ വില കൊടുത്ത് സ്വകാര്യ മെഡിക്കൽ സ്റ്റോറുകളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് പാവപ്പെട്ടരോഗികൾ. ചില വൻകിട സ്വകാര്യ മെഡിക്കൽ സ്റ്റോർ ഉടമകളുമായുള്ള ധാരണയുടെ പേരിലാണ് കാരുണ്യയിൽ മരുന്നുകൾക്ക് ക്ഷാമം നേരിടുന്നതെന്നും ആക്ഷേപമുയർന്നിട്ടുണ്ട്. പല ജീവൻ രക്ഷാ മരുന്നുകളുടെയും സ്റ്റോക്കില്ലെന്ന പതിവ് മറുപടിയാണ് ജീവനക്കാരിൽ നിന്നുണ്ടാകുന്നത്. നിർധനരായ രോഗികളാണ് കാരുണ്യയുടെ…
Read Moreടിഞ്ചു മൈക്കിളിന്റെ ദുരൂഹമരണം; അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുക്കും; മരണത്തിൽ ബന്ധുക്കളുടെ ആരോപണങ്ങൾ ഇങ്ങനെ…
ചുങ്കപ്പാറ: മാപ്പൂര് ടിഞ്ചു മൈക്കിളി (26)ന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുക്കും. 2019 ഡിസംബർ 15ന് കോട്ടാങ്ങൽ കണയിങ്കൽ ടിജിൻ ജോസഫിന്റെ താമസസ്ഥലത്താണ് ടിഞ്ചു മൈക്കിളിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കാമുകനെന്നു പറയുന്നയാളിനൊപ്പം കഴിഞ്ഞിരുന്ന ടിഞ്ചുവിന്റെ മരണത്തേ തുടർന്ന് അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കളും പ്രദേശവാസികളും നൽകിയ പരാതികളിൽ പോലീസ് കൃത്യമായ നടപടികൾ നടത്തിയിട്ടില്ലെന്ന് ആക്ഷൻ കൗണ്‍സിൽ ഭാരവാഹികളുടെയും ബന്ധുക്കളുടെയും പരാതിയേ തുടർന്നാണ് കേസന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറാൻ തീരുമാനിച്ചത്. ക്രൈംബ്രാഞ്ച് സംഘം ഉടൻ അന്വേഷണം ഏറ്റെടുക്കും. ലോക്കൽ പോലീസ് അന്വേഷണത്തിൽ പുരോഗതിയില്ലെന്നിരിക്കേ കഴിഞ്ഞദിവസം ടിജിൻ നടത്തിയിട്ടുള്ള ചില പ്രസ്താവനകൾ കേസ് വഴിതിരിച്ചുവിടാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. ഇക്കാര്യം കഴിഞ്ഞദിവസം രാഷ്ട്രദീപിക റിപ്പോർട്ട് ചെയ്തിരുന്നു. ക്രിസ്ത്യൻ സമുദായ ആചാരപ്രകാരം തന്നെയാണ് മകളെ വായ്പൂര് സ്വദേശി ലിജുവിനു വിവാഹം ചെയ്തയച്ചതെന്നും മാതാപിതാക്കൾ പറഞ്ഞു. ഭർത്തൃമതിയായ യുവതിയെ ടിജിൻ…
Read Moreതൊപ്പി പോയപ്പോൾ സമുദായസ്നേഹം നടിക്കുന്നവരെ തിരിച്ചറിയണമെന്ന് വെള്ളാപ്പള്ളി നടേശൻ
പത്തനംതിട്ട: സമുദായത്തിനു വേണ്ടി ഒരു ചുക്കും ചെയ്യാതെ സ്നേഹം നടിച്ചു വരുന്ന തട്ടിപ്പുകാരെയും തരികിടക്കാരെയും തിരിച്ചറിയണമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെളളാപ്പളളി നടേശൻ. കോന്നി എസ്എൻഡിപി യോഗം ആർട്സ് ആൻഡ് സയൻസ് കോളജിലെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ചിലരെല്ലാം ഇപ്പോൾ സമുദായത്തിലേക്ക് പുത്തനായി വരികയാണ്. തൊപ്പി പോയപ്പോൾ സമുദായത്തിൽ നവോത്ഥാനത്തിന് ഇറങ്ങിയിട്ടുണ്ട്. തൊപ്പി തലയിലുണ്ടായിരുന്നപ്പോൾ ഇവർ എവിടെയായിരുന്നു. രാജ്യം നന്നാക്കാനോ സമുദായം നന്നാക്കാനോ ഇവരാരെയും കണ്ടില്ല. ചിലർ സമുദായത്തിൽ അംഗം പോലുമല്ലെന്ന് ഇപ്പോഴാണറിയുന്നത്. വ്യാജ അംഗത്വ നമ്പരിട്ട് യൂണിയൻ പ്രസിഡന്റ് വരെയായവരുണ്ടെന്ന് വെള്ളാപ്പള്ളി പറഞ്ഞു. സമുദായ അംഗങ്ങൾക്ക് അറിവ് പോര. തിരിച്ചറിവുളളവരായി മാറണം. ആരാണ് അമ്മ, പെങ്ങൾ, മകൾ എന്നിങ്ങനെ തിരിച്ചറിവിന്റെ പാതയിൽ കൂടി സഞ്ചരിച്ചാൽ മാത്രമേ നാം നന്നാവൂവെന്ന് വെളളാപ്പളളി നടേശൻ പറഞ്ഞു. പത്തനംതിട്ട യൂണിയൻ സെക്രട്ടറി ഡി. അനിൽകുമാർ…
Read Moreടിപ്പർ ലോറി പരിശോധന കർശനമാക്കി; പോലീസ് ഉദ്യോഗസ്ഥനെ ലോറി ഇടിപ്പിച്ചു കൊല്ലാന്‍ ശ്രമം; രണ്ടുപേര്‍ അറസ്റ്റില്‍
പത്തനംതിട്ട: അനധികൃതമായി പച്ചമണ്ണ് കടത്തിയ ടിപ്പര്‍ ലോറി കൈകാണിച്ചു നിര്‍ത്താന്‍ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥനെ ലോറി ഇടിപ്പിച്ചു കൊല്ലാന്‍ ശ്രമിച്ച രണ്ടുപേര്‍ അറസ്റ്റില്‍. ചൊവ്വാഴ്ച വൈകുന്നേരം 6.30 ന് തിരുവല്ല കിഴക്കന്‍ ഓതറയിലാണ് സംഭവം. സ്ഥിരമായി പച്ചമണ്ണ് കടത്തുന്നെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷിക്കാനെത്തിയ തിരുവല്ല പോലീസ് സ്റ്റേഷനിലെ സിപിഒ നവീനാണ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. പുന്നവേലി ഭാഗത്ത് നിന്നും ഓതറയിലേക്ക് അനധികൃത പച്ചമണ്ണ് കയറ്റിവന്ന കെഎല്‍ 14 എച്ച്-9994 നമ്പര്‍ ടിപ്പര്‍ ലോറി പോലീസ് പിടിച്ചെടുത്തു. ഡ്രൈവര്‍ ഓതറ തൈമറ്റുകര ചേലാമോടിയില് കീക്കാട്ടില്‍ വീട്ടില്‍ സിബിന് കെ. മാത്യു, സഹായി ഇരവിപേരൂര്‍ കോഴിമലയില് അരുണ്‍കുമാര്‍ എന്നിവരെ അറസ്റ്റുചെയ്തു. തിരുവല്ല പോലീസ് സ്റ്റേഷനിലെ സിപിഒ രഞ്ജിത്തിനൊപ്പം പോലീസ് ബൈക്കില്‍ കിഴക്കന്‍ ഓതറ ഭാഗത്തെത്തിയ സമയം പച്ചമണ്ണ് കയറ്റിവന്ന ടിപ്പര്‍ ലോറി കാണുകയും കൈകാണിച്ചു നിര്‍ത്തിക്കാന്‍ ശ്രമിച്ചെങ്കിലും പോലീസ് ഉദ്യോഗസ്ഥരെ തട്ടിത്തെറിപ്പിക്കാന്‍…
Read More