മാന്നാർ: സംസ്ഥാനത്ത് പച്ചക്കറികൾക്ക് വില കുതിക്കുന്പോൾ ഏത്തയ്ക്കാ സാധാരണക്കാരുടെ താരമാകുന്നു. എത്തയ്ക്കായുടെ വിലക്കുറവാണ് ശ്രദ്ധേയമാക്കുന്നത്. 100 രൂപയ്ക്ക് നാല് കിലോ നൽകി പെട്ടി ഓട്ടോയിലാണ് വിൽപ്പന പൊടിപൊടിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയായി ഏത് നിരത്തിലും ഏത്തയ്ക്ക കച്ചവടമാണ്. ബീൻസ്, പയർ, കാരറ്റ്, വെണ്ടയ്ക്ക എന്നിവയാണ് സാധാരണയായി തോരനും മറ്റുമായി എല്ലാവരും വാങ്ങിയിരുന്നത്. എന്നാൽ ഇതിന്റെ വില ക്രമാതീതമായി ഉയർന്നതിനാൽ ഇത്തരം പച്ചക്കറികൾക്ക് തൽക്കാലം അവധി നൽകി ഏത്തനാണ് എല്ലാവരും വാങ്ങുന്നത്. തോരൻ വയ്ക്കുവാനും മെഴുക്കുപുരട്ടുവാനും മറ്റും നല്ലതായതിനാലും വില കുറവായതിനാലും എല്ലാവരും ഏത്തയ്ക്കയാണ് വാങ്ങുന്നത്. കർണാടകയിൽ നിന്നാണ് ഇപ്പോൾ ഏത്തൻ ധാരളമായി എത്തിക്കൊണ്ടിരിക്കുന്നത്. നാടൻ എത്തയ്ക്കായ്ക്ക് 50 മുതൽ 70 വരെ വിലയുള്ളപ്പോൾ അന്യസംസ്ഥാന എത്തയ്ക്ക 25 രൂപായ്ക്ക് ലഭിക്കുന്നതിനാൽ വൻ തോതിലാണ് ഇത് വിറ്റഴിക്കപ്പെടുന്നത്. പ്രകൃതി അനുകൂലമായിതിനാൽ വൻ വിളവെടുപ്പ് ഏത്തന് കർണാടകയിൽ ഉണ്ടായതാണ് മലയാളിക്ക് ഗുണമായത്.…
Read MoreCategory: Alappuzha
പോലീസിനും എട്ടിന്റെ പണി; മാലമോഷ്ടിച്ചയാൾ സത്യം തുറന്നു പറഞ്ഞെത്തി; നിരപരാധിയെ 47 ദിവസം അറസ്റ്റ് ചെയ്തു ജയിലിലടച്ച കേസിൽ അന്വേഷണത്തിനു മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്
ആലപ്പുഴ: സ്വർണമാല മോഷ്ടിച്ചെന്ന മൊഴിയുടെ അടിസ്ഥാനത്തിൽ നിരപരാധിയെ അറസ്റ്റുചെയ്തു ജയിലിലടച്ച പോലീസ് ഉദ്യോഗസ്ഥർക്കെതിരേ അന്വേഷണത്തിന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്. ഡിവൈഎസ്പി റാങ്കിൽ കുറയാത്ത പോലീസ് ഉദ്യോഗസ്ഥനെ നിയോഗിച്ച് അന്വേഷണം നടത്തി ആലപ്പുഴ ജില്ലാ പോലീസ് മേധാവി 30 ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം പി. മോഹനദാസ് ആവശ്യപ്പെട്ടു. കായംകുളത്തെ സ്വകാര്യ സ്കൂളിൽ ഡ്രൈവറായ മാവേലിക്കര സ്വദേശി രമേഷ് കുമാറിനെയാണ് മുതിർന്ന വനിതയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അറസ്റ്റുചെയ്ത് 47 ദിവസം ജയിലിൽ അടച്ചത്. യഥാർത്ഥ പ്രതി താനാണ് മാല മോഷ്ടിച്ചതെന്ന് വെളിപ്പെടുത്തിയതോടെയാണ് രമേഷ് കുമാറിന്റെ നിരപരാധിത്വം വാർത്തയായത്. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. നിരപരാധിയെ അറസ്റ്റുചെയ്ത് ജയിലടിച്ചിട്ടുണ്ടെങ്കിൽ അതുചെയ്ത പോലീസ് ഉദ്യോഗസ്ഥർ ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണു നടത്തിയതെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.
Read Moreകേരളത്തിലെ രണ്ടാം കൊറോണ കേസ് ആലപ്പുഴ മെഡിക്കൽ കോളജിൽ;വുഹാനിൽ നിന്നെത്തിയ കുട്ടിയുടെ ആരോഗ്യ നിലയിൽ പ്രശ്നങ്ങളില്ല
കൊല്ലം: കേരളത്തിൽ കൊറോണ ബാധിച്ച രണ്ടാമത്തെ വിദ്യാർഥി ചികിത്സയിലുള്ളത് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ. ആരോഗ്യമന്ത്രി കെ.കെ. ശൈലജയാണ് ഇക്കാര്യം അറിയിച്ചത്. ചൈനയിലെ വുഹാനിൽനിന്നാണ് വിദ്യാർഥി എത്തിയതെന്നും വിദ്യാർഥിക്കു നിലവിൽ മറ്റ് ആരോഗ്യപ്രശ്നങ്ങളില്ലെന്നും മന്ത്രി അറിയിച്ചു. കൊറോണ സംശയിക്കുന്ന രണ്ടാമത്തെ വിദ്യാർഥിയുടെ നാഷണൽ ഇൻസ്റ്റിട്ട്യൂട്ട് ഓഫ് വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നുള്ള പരിശോധനാഫലം ലഭിച്ചിട്ടില്ല. ഇതു സംസ്ഥാനത്തിനു ലഭിച്ചശേഷം മാത്രമേ ഇവിടെ വൈറസ് ബാധ സ്ഥിരീകരിക്കാൻ സാധിക്കൂ. നേരത്തെ, ഒരു സാന്പിൾ പരിശോധിച്ചതിൽ ആദ്യം വൈറസ് സാധ്യത കണ്ടെത്തിയെങ്കിലും പിന്നീട് നെഗറ്റീവായെന്നു കണ്ടെത്തിയിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. 59 സാന്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതിൽ 24 എണ്ണത്തിന്റെ റിസൾട്ട് കിട്ടി. ഇതിൽതന്നെ ഒരെണ്ണം മാത്രമാണ് ഇതുവരെ പോസിറ്റീവായി കണ്ടെത്തിയത്. 1793 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. 1723 പേർ വീട്ടിലും 70 പേർ ആശുപത്രിയിലുമാണ് കഴിയുന്നത്. രണ്ടാമത്തെ വൈറസ് ബാധയുടെ സാധ്യത മനസിലാക്കി…
Read Moreകൊറോണ; വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഐസൊലേഷൻ വാർഡിൽ രണ്ടു പേർ നിരീക്ഷണത്തിൽ
അന്പലപ്പുഴ: കൊറോണ വൈറസ് ബാധയുടെ സാഹചര്യം കണക്കിലെടുത്ത് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഐസൊലേഷൻ വാർഡ് സജ്ജമാക്കിയെന്ന് ആശുപത്രി സൂപ്രണ്ട് ഡോ.ആർ.വി. രാംലാൽ. നാല് കിടക്ക സൗകര്യത്തോടെയുള്ള വാർഡാണ് സജ്ജമാക്കിയത്. ഇതിനു പുറമെ 10 പേർക്കു കൂടി കിടക്ക സൗകര്യം ഒരുക്കിയിട്ടുണ്ട്. രോഗലക്ഷണവുമായി കൂടുതൽ പേർ എത്തിയാലുള്ള സാഹചര്യം നേരിടുന്നതിന്റെ ഭാഗമായാണ് ഈ മുൻകരുതൽ നടപടി കൈക്കൊണ്ടത്. നിലവിൽ രണ്ടു പേർ ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിലുണ്ട്. വ്യാഴാഴ്ചയാണ് ഇവരെ പ്രവേശിപ്പിച്ചത്. ഇവരുടെ സാന്പിളുകൾ പരിശോധനക്കയച്ചു. പരിശോധനാ ഫലം പോസിറ്റീവ് ആയി കണ്ടെത്തിയ തൃശൂർ സ്വദേശിക്കൊപ്പം ചൈനയിൽ നിന്നെത്തിയവരാണ് ഇപ്പോൾ വണ്ടാനത്ത് നിരീക്ഷണത്തിലുള്ളത്. രോഗബാധിതനെന്ന് സംശയിക്കുന്നയാൾക്കൊപ്പം വിമാന മാർഗം എത്തിയതിനാലാണ് ഇരുവരേയും ഐസൊലേഷനിൽ പ്രവേശിപ്പിച്ചത്. ഇവർക്കൊപ്പം പരിചാരകരെ അനുവദിച്ചിട്ടില്ല. പ്രത്യേക പരിശീലനം നേടിയ ആശുപത്രി ജീവനക്കാർ തന്നെയാണ് പരിചാരകരായി ഉള്ളത്. ആശുപത്രിയിലെ ഓരോ യൂണിറ്റിലേയും ഡോക്ടർമാർ, നോഡൽ ഓഫീസർ,…
Read Moreറാന്നി മണ്ഡലത്തിലെ വെച്ചൂച്ചിറ, അങ്ങാടി കുടിവെള്ള പദ്ധതിയിലെ പൊട്ടിയ പൈപ്പുകൾ മാറ്റാൻ കിഫ്ബി വഴി 11 കോടി
റാന്നി: റാന്നി നിയോജക മണ്ഡലത്തിലെ വെച്ചൂച്ചിറ, അങ്ങാടി കുടിവെള്ള പദ്ധതികളുടെ കേടായ പൈപ്പുകൾ മാറ്റി പുതിയവ സ്ഥാപിക്കുന്നതിന് കിഫ്ബി പദ്ധതിയിലുൾപ്പെടുത്തി 11.48 കോടി രൂപ അനുവദിച്ചതായി രാജു ഏബ്രഹാം എംഎൽഎ അറിയിച്ചു. ഉന്നത നിലവാരത്തിൽ പുനരുദ്ധരിക്കുന്ന മഠത്തുംചാൽ – മുക്കൂട്ടുതറ റോഡിലെ തകർന്ന പൈപ്പുകൾ മാറ്റി പുതിയവ സ്ഥാപിക്കുന്നതിനാണ് പണം അനുവദിച്ചത്. വെച്ചൂച്ചിറ കുടിവെള്ള പദ്ധതിയിലെ കൂത്താട്ടുകുളം കുംഭിത്തോട് പൈപ്പ് മാറ്റൽ ( 92.118 ലക്ഷം ) ഇതേ പദ്ധതിയിലെ തന്നെ ചേത്തയ്ക്കൽ – കൂത്താട്ടുകുളം റോഡ് (4.71 കോടി രൂപ) അങ്ങാടി കുടിവെള്ള പദ്ധതിയിലെ അങ്ങാടി മഠത്തുംചാൽപൈപ്പ് മാറ്റൽ (5.7 കോടി രൂപ) എന്നിങ്ങനെയാണ് ഫണ്ട് അനുവദിച്ചിരിക്കുന്നത്. കിഫ്ബി പദ്ധതിയിലുൾപ്പെടുത്തി ഇവിടങ്ങളിലെ പൈപ്പ് മാറ്റുന്നതിന് നേരത്തെ നാലു കോടി രൂപ അനുവദിച്ചിരുന്നെങ്കിലും എസ്റ്റിമേറ്റ് എടുത്തപ്പോൾ കൂടുതൽ തുക ആവശ്യമെന്ന് ബോധ്യപ്പെട്ടതിനാലാണ് കിഫ്ബി മുഖേന പദ്ധതി പുതുക്കി…
Read Moreജീവിതം ദുരിതക്കയത്തിൽ! കനകാശേരിയിൽ മടകുത്തൽ നീളുന്നു; കരകാണാൻ കൊതിച്ചു കരക്കാർ
മങ്കൊന്പ്: തുടർച്ചയായ മൂന്നാം തവണയും മടവീഴ്ചയുണ്ടായ കൈനകരി പാടശേഖരത്തെ മടകുത്തൽ ജോലികൾ അനന്തമായി നീളുന്നതുമൂലം നാട്ടുകാരുടെ ജീവിതം ദുരിതക്കയത്തിൽ. മടവീഴ്ചയുണ്ടായി രണ്ടുമാസത്തോടടുക്കുന്പോഴും മടകുത്തൽ ജോലികൾ വൈകുന്നതു പാടശേഖരങ്ങൾക്കു സമീപത്തെ താമസക്കാരുടെ ജീവിതം കൂടുതൽ ദുരിതപൂർണമാക്കിയിരിക്കുന്നു. കനകാശേരി പാടശേഖരം മടവീണതിനെത്തുടർന്ന് ഇതുമായി ബന്ധപ്പെട്ടു കിടക്കുന്ന വലിയകരി, മീനപ്പള്ളി എന്നീ പാടശേഖരങ്ങളും വെള്ളത്തിനടിയിലായിരുന്നു. മൂന്നു പാടശേഖരങ്ങളുടെയും പരിസരത്തായി നാനൂറിലേറെ കുടുംബങ്ങളാണുള്ളത്. പാടശഖരങ്ങളുടെ നടുവിലുള്ള തുരുത്തുകളിൽ മാത്രം 67 ഓളം കുടുംബങ്ങളുണ്ട്. പുരയിടത്തിലും വീട്ടിലും മാസങ്ങളായി വെള്ളം കെട്ടിക്കിടക്കുന്നതുമൂലം പുറത്തിറങ്ങാൻ പോലുമാകാത്ത അവസ്ഥയാണ്. കൃഷിയില്ലാത്തതുമൂലം മാസങ്ങളായി ജോലിയും വരുമാനവുമില്ല. കുടിവെള്ളം കിട്ടാതായിട്ട് കാലങ്ങളേറെയായി. കുട്ടികൾക്കു സ്കൂളിൽ പോകാനാകില്ല. മരിച്ചാൽ മൃതദേഹം മറവുചെയ്യാനും പ്രാഥമികാവശ്യങ്ങൾ നിറവേറ്റാനും പോലുമാകാത്ത അവസ്ഥ പ്രദേശത്തെ ജീവിതം നരകതുല്യമാക്കി. മറ്റുള്ളവരെപ്പോലെ സർക്കാരിനു നികുതി നൽകുന്ന നൂറുകണക്കിനു കുടുംബങ്ങൾ ദുരിതത്തിൽ കഴിഞ്ഞിട്ടും സർക്കാരും ജനപ്രതിനിധികളും കണ്ണുതുറക്കാത്തതിൽ പ്രദേശവാസികൾ കടുത്ത അതൃപ്തിയിലാണ്.…
Read Moreഇരയായത് പതിനെട്ടോളം സ്ത്രീകള്‍, കണ്ടെടുത്തത് 25 പവനോളം! സ്ത്രീകളെ ആക്രമിച്ച് ആഭരണങ്ങൾ അപഹരിച്ചിരുന്ന മോഷ്ടാവ് പിടിയിൽ; തന്ത്രം ഇങ്ങനെ…
ആലപ്പുഴ : അസമയങ്ങളിൽ സ്ത്രീകളെ ആക്രമിച്ച് ആഭരണങ്ങൾ അപഹരിച്ചിരുന്ന മോഷ്ടാവ് പിടിയിൽ. പത്തിയൂർ വാഴപ്പള്ളി പടിഞ്ഞാറേത്തറയിൽ അജി എന്ന് വിളിക്കുന്ന നിതിനാ (33) ണ് പിടിയിലായത്. മാവേലിക്കര, കരീലക്കുളങ്ങര, കായംകുളം എന്നീ പ്രദേശങ്ങളിലാണ് കവർച്ച നടത്തിയിട്ടുള്ളത്. 18 ഓളം സ്ത്രീകളെ ആക്രമിച്ച് സ്വർണാഭരണങ്ങൾ അപഹരിച്ചിട്ടുണ്ട്. രാത്രി എട്ടുമുതൽ 11 വരെയും പുലർച്ചെനാലു മുതൽ 5.30 വരെയുമുള്ള സമയത്താണ് കവർച്ച. ഈ സമയങ്ങളിൽ വീടിനു പുറത്തിറങ്ങുന്ന സ്ത്രീകളെ നിരീക്ഷിച്ച ശേഷമാണ് മോഷണം നടത്തുന്നത്. പുലർച്ചെ ക്ഷേത്രങ്ങളിലും മറ്റും പോകുന്ന സ്ത്രീകളും വീടിനു വെളിയിലും ടെറസ്സിലും എത്തുന്ന സ്ത്രീകളുമാണ് ആക്രമണത്തിനിരയായത്. 25 പവനോളം കണ്ടെടുത്തിട്ടുണ്ട്. ജില്ല പോലീസ് മേധാവി കെ.എം. ടോമിയുടെ നിർദേശാനുസരണം മാവേലിക്കര എസ്എച്ച്ഓ ബി. വിനോദ് കുമാറിന്റെ നേതൃത്വത്തിൽ രൂപീകരിച്ച അന്വേഷണ സംഘമാണ് പ്രതിയെ വലയിലാക്കിയത്.
Read Moreനന്ദി പറയാൻ നല്ലൊരു മനസുണ്ടായിരുന്നെങ്കിൽ..! ചെക്ക് ഒപ്പിടാൻ കളക്ടറില്ല; ശബരിമലയിൽ തമിഴ്നാട്ടിൽ നിന്നെത്തിയ ശുചീകരണ തൊഴിലാളികള്‍ വെറും കൈയോടെ മടങ്ങി; വേതനം കിട്ടാതെ മടങ്ങേണ്ടി വരുന്നത് ചരിത്രത്തിലാധ്യം
പത്തനംതിട്ട: ശബരിമല മണ്ഡല-മകര വിളക്കു കാലത്തിന്റെ ചരിത്രത്തില്‍ ആദ്യമായി ശുചീകരണ തൊഴിലാളികള്‍ വെറും കൈയോടെ നാട്ടിലേക്ക് മടങ്ങി. ശബരിമല സാനിറ്റേഷന്‍ സൊസൈറ്റിയുടെ കീഴില്‍ മൂന്നു മാസമായി നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെ ശുചിയായി സൂക്ഷിച്ച തമിഴ്നാട്ടുകാരായ 150 തൊഴിലാളികളാണ് ചെയ്ത ജോലിക്ക് കൂലി കിട്ടാതെ കഴിഞ്ഞ 22 ന് നാട്ടിലേക്ക് മടങ്ങിയത്. സാനിറ്റേഷന്‍ സൊസൈറ്റി സെക്രട്ടറിയായ അടൂര്‍ ആര്‍ഡിഒ പി.ടി. ഏബ്രഹാം തൊഴിലാളികളുടെ ശമ്പളത്തിനുള്ള 1.70 കോടിയുടെ ചെക്ക് തയാറാക്കി ഒപ്പിട്ട് കളക്ടര്‍ക്ക് തീര്‍ഥാടന കാലം അവസാനിക്കുന്നതിന് മുന്‍പു തന്നെ കൈമാറിയിരുന്നു. അരലക്ഷത്തിന് മുകളിലുള്ള ചെക്കില്‍ ചെയര്മാന് കൂടിയായ കളക്ടര്‍ കൂടി ഒപ്പിടണമെന്നുണ്ട്. ജില്ലാ പട്ടയമേള നടന്നതിനു പിന്നാലെ കളക്ടർ രണ്ടാഴ്ചത്തെ അവധിയിലുമായി. ഇതിനിടെ ചെക്കിൽ ഒപ്പിടുന്ന കാര്യം മറന്നതായി പറയുന്നു. 20 നാണ് ശബരിമല നട അടച്ചത്. രണ്ടു ദിവസം കൂടി നിന്ന് ശുചീകരണ ജോലികള്‍…
Read Moreസ്കൂൾ ജീവനക്കാരൻ നാലുവയസുകാരിയെ വിശ്രമ റൂമിൽ കൂട്ടിക്കൊണ്ടുപോയി അരുതാത്തത് ചെയ്തു; വീട്ടിലെത്തിയ കുട്ടി അമ്മയോട് എല്ലാം പറഞ്ഞു; പ്രതിയെ കൈയോടെ പൊക്കി പോലീസ്
ഹരിപ്പാട്. നാലു വയസുകാരിയെ പീഡിപ്പിച്ച കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ.ഇടുക്കി വാഗമൺ സ്വദേശി ജോൺസണെ (54)ആണ് കരീലകുളങ്ങര പോലീസ് അറസ്റ്റ് ചെയ്തത്. കുട്ടി പഠിക്കുന്ന സ്കൂളിലെ സഹായിയും, ക്ളീനറായും ജോലി ചെയ്തു വരികയായിരുന്നു ഇയാൾ. സ്കൂളിനു സമീപം ഇയാൾ താമസിക്കുന്നമുറിക്കുള്ളിൽ വെച്ചാണ് പീഡനം നടന്നത്. വീട്ടിലെത്തിയ കുട്ടിയിൽ നിന്നും വിവരങ്ങൾ അറിഞ്ഞ അമ്മയാണ് പോലീസിൽ പരാതി നൽകിയത്.ഇതിനു മുൻപും ഒരുദിവസം ഇയാൾ കുട്ടിയെ ഉപദ്രവിച്ചിരുന്നു. ഹരിപ്പാട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Read Moreആശങ്ക വേണ്ട, ജാഗ്രത മതി; കൊറോണയ്ക്കെതിരേ തണ്ണീര്‍മുക്കത്ത് തൂവാല വിപ്ലവം
ചേര്‍ത്തല: സംസ്ഥാനത്ത് സ്ഥിരീകരിച്ച അപകടകാരിയായ കൊറോണയ്ക്കെതിരേ തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്തില്‍ തൂവാല വിപ്ലവം സംഘടിപ്പിച്ചു. തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്തും, സാമൂഹിക ആരോഗ്യ കേന്ദ്രവും സംയുക്തമായാണ് തൂവാല വിപ്ലവം ഒരുക്കിയത്. ആശങ്ക വേണ്ട ജാഗ്രത മതി എന്ന സന്ദേശം ഉയര്‍ത്തികൊണ്ടാണ് കൊറോണ വൈറസിനും മറ്റ് പകര്‍ച്ചവ്യാധി കള്‍ക്കുമെതിരെ പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചത്. മരുത്തോര്‍വട്ടം ഗവ.എല്‍ പി സ്കൂളില്‍ ആരംഭിച്ച ആരോഗ്യ പ്രതിരോധ ക്യാമ്പയിന് അഡ്വ.എ.എം.ആരിഫ് എംപി ഉദ്ഘാടനം ചെയ്തു. കുട്ടികളില്‍ തൂവാല ഉപയോഗത്തിന്റെ ശീലം വളര്‍ത്തുക എന്നതാണ് ലക്ഷ്യം. തൂവാല ഉപയോഗത്തോടൊപ്പം സോപ്പും, വെളളവും ഉപയോഗിച്ച് കൈകള്‍ ഇടയ്ക്കിടെ കഴുകുക, ഇരുപത് സെക്കന്റോളം കൈകള്‍ കഴുകുക തുടങ്ങിയ സന്ദേശമാണ് കുട്ടികൾക്ക് നൽകുന്നത്. മതിലകംസേക്രട്ട് ഹേര്‍ട്ട് ഹോസ്പിറ്റ്ല്‍ സോപ്പുകള്‍ കൂടി നല്കിയപ്പോള് തൂവാലവിപ്ലവം നാടിന് പുതിയ അനുഭവമായി. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിച്ച് മൂക്കും വായും അടച്ച് പിടിക്കുന്നത് ശീലമാക്കുക, കഴുകാത്ത കൈകള്‍…
Read More