ചുങ്കപ്പാറ: കോട്ടാങ്ങൽ ഗ്രാമപഞ്ചായത്തിലെ മലയോര മേഖലകളിൽ പൈപ്പുകളിലൂടെയുള്ള ജലവിതരണം മുടങ്ങി. മാരംകുളം, നിർമലപുരം നാഗപ്പാറ, കരിപ്പാൽ, ചുങ്കപ്പാറ, തോട്ടത്തുംങ്കുഴി. പുളിക്കൻപാറ പ്രദേശങ്ങളിലാണ് ജലക്ഷാമം. മലന്പാറ മേജർ കുടിവെള്ള പദ്ധതിയുടെ കുന്നനോലിൽ സ്ഥാപിച്ചിരിക്കുന്ന സംഭരണിയിൽ നിന്നും ജലവിതരണം നടത്തിയിരുന്ന പ്രദേശങ്ങളിലാണ് കഴിഞ്ഞ കുറെ മാസങ്ങളായി വെള്ളം മുടങ്ങിയിരിക്കുന്നത്. ചാലാപ്പള്ളി – കോട്ടാങ്ങൽ റോഡ് നവികരണം നടത്തിയപ്പോൾ കുടിവെള്ള വിതരണക്കുഴലിന് കേടുപാടു സംഭവിച്ചതോടെയാണ് ജലവിതരണം തടസപ്പെട്ടതെന്ന് ജലഅഥോറിറ്റി അധികൃതർ പറയുന്നു. സ്വാമി കുന്നുമുതൽ ചുങ്കപ്പാറ വരെ സ്ഥാപിച്ചിരിക്കുന്ന കാലപ്പഴക്കം ചെന്ന ആസ്ബറ്റോസ് വിതരണക്കുഴൽ പ്രഷറിൽ വെള്ളം തുറന്നു വിടുന്പോൾ പൊട്ടി നശിക്കുന്നതുമൂലമാണ് മലയോര മേഖലയിലെ നൂറുകണക്കിന് കുടുബങ്ങളിൽ കുടിവെള്ളം ലഭിക്കാത്തതിനു കാരണം. സ്വന്തമായി കിണർ ഇല്ലാത്തവരും ടാങ്കർ വാഹനങ്ങൾ എത്താത്തതുമായ ഈ പ്രദേശവാസികൾ കുടിവെള്ളത്തിനായി നെട്ടോട്ടം ഓടുന്ന സ്ഥിതി. ജലഅഥോറിറ്റി, പൊതുമരാമത്ത് വകുപ്പുകൾ പ്രശ്നത്തിൽ ഇടപെട്ട് പരിഹാരം ഉണ്ടാക്കണമെന്ന് ഗ്രാമസഭാ…
Read MoreCategory: Alappuzha
ഉപകരണമില്ലാതെ വിരൽത്തുമ്പിൽ വാദ്യമേള വിസ്മയമൊരുക്കി ശ്യാം; കൈ താളത്തിന് കിട്ടിയതാകട്ടെ അറേബ്യൻ ബുക്ക് ഓഫ് വേൾഡ് റെക്കോർഡും
പത്തനംതിട്ട: വള്ളിക്കോട്ടുകാരൻ ശ്യാമിന്റെ വിരലുകൾ കൂട്ടിമുട്ടിയാൽ ഉയരുന്നത് വാദ്യമേളങ്ങളുടെ വിസ്മയ സംഗീതം. ഗാനങ്ങൾക്ക് വിരലുകൾകൊണ്ട് മാത്രം താളവാദ്യമൊരുക്കുന്ന ഇരുപത്തിരണ്ടുകാരൻ ശ്യാം എം. വള്ളിക്കോട് സംഗീതലോകത്തിന് ഇന്ന് അത്ഭുതം. ലോകത്ത് ആദ്യമായി ഈ വിദ്യ സ്വായത്തമാക്കിയ ശ്യാമിനെ തേടിയെത്തിയത് അറേബ്യൻ ബുക്ക് ഓഫ് വേൾഡ് റെക്കോർഡും. അങ്ങാടിക്കൽ ദേവസ്വംബോർഡ് സ്കൂളിൽ ആറാം ക്ലാസിൽ പഠിക്കുന്പോഴാണ് ശ്യാം സ്വന്തമായി വിരലുകളെ വാദ്യോപകരണമാക്കാൻ ശ്രമിക്കുന്നത്. ആദ്യഘട്ടത്തിൽ പ്രയാസമേറിയ ശ്രമമായിരുന്നെങ്കിലും പിന്നീട് വിരലുകൾ പതിയെ വഴങ്ങി. കലാരൂപത്തിന് ശ്യാം സ്വന്തമായി പേരുമിട്ടു, ഫിങ്കർ ഡ്രം. ബിരുദ പഠനത്തിന് കോളജിലെത്തിയതോടെയാണ് ഈ അപൂർവ കഴിവ് പുറംലോകം അറിയാൻ തുടങ്ങിയത്. കൂട്ടുകാരായിരുന്നു പിന്നിൽ. ഫേസ് ബുക്കിലും മറ്റ് സാമൂഹ്യമാധ്യമങ്ങളിലും ശ്യാമിന്റെ പ്രകടനം വൈറലായി. ഇതോടെ ഒന്നുരണ്ടു ചാനലുകളിലും അവസരം ലഭിച്ചു. തിരുവനന്തപുരം സ്റ്റാച്യൂവിൽ നടത്തിയ പ്രകടനമാണ് വേൾഡ് റെക്കോർഡിലേക്ക് പരിഗണിക്കപ്പെട്ടത്. മിക്കവാറും എല്ലാ പാട്ടുകൾക്കും വിരലുകൾകൊണ്ട്…
Read Moreഇതു ഞങ്ങളുടെ അക്കൗണ്ടിലുള്ളത്; കുട്ടനാട് ഉപതെരഞ്ഞെടുപ്പിനായി സ്ഥാനാർഥി നിർണയ ചർച്ചകൾക്കു തുടക്കമിട്ടത് കേരളാ കോണ്ഗ്രസ് എമ്മിലെ ജോസ് കെ. മാണി വിഭാഗം
മങ്കൊന്പ്: ഉപതെരഞ്ഞെടുപ്പു വരാനിരിക്കെ കുട്ടനാട് സീറ്റിൽ സ്ഥാനാർഥി നിർണയ ചർച്ചകൾക്കു തുടക്കമായി. യുഡിഎഫ് സീറ്റിൽ കഴിഞ്ഞ തവണ മൽസരിച്ച കേരളാ കോണ്ഗ്രസ് എമ്മിലെ ജോസ് കെ.മാണി വിഭാഗമാണ് ചർച്ചകൾക്കു തുടക്കമിട്ടത്.പാർട്ടി നേതൃത്വം സംബന്ധിച്ച തർക്കങ്ങൾ കോടതിയുടെയും തെരഞ്ഞെടുപ്പു കമ്മീഷന്റെയും പരിഗണനയിലിരിക്കുന്പോഴും സ്ഥാനാർഥി നിർണയക്കാര്യത്തിൽ പാർട്ടി മറ്റുള്ളവരെക്കാൾ ഒരു ചുവടു മുന്നിലെത്തി. ചന്പക്കുളത്ത് ഇന്നലെ നടന്ന നേതൃയോഗത്തിലാണ് വിഷയം ചർച്ച ചെയ്തത്. കുട്ടനാട് സീറ്റ് കേരളാ കോണ്ഗ്രസ് എമ്മിന്റെ അക്കൗണ്ടിലുള്ളതാണെന്ന്് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു.2011ൽ പുനലൂർ സീറ്റിൽ സ്ഥാനാർഥി നിർണയവും, പ്രചരണ പ്രവർത്തനങ്ങളും ആരംഭിച്ചശേഷമാണ് യുഡിഎഫ് നേതൃത്വത്തിന്റെ ആവശ്യപ്രകാരം കുട്ടനാട് സീറ്റ് ഏറ്റെടുത്തത്. ഇതിനുശേഷം പാർട്ടിയിലേക്കു വന്നുചേർന്ന ജോസഫിന് മൽസരിക്കാൻ കൊടുക്കുക മാത്രമാണ് ചെയ്തത്. കുട്ടനാട് ഉപതെരഞ്ഞെടുപ്പിന് മുന്പായി യഥാർത്ഥ കേരളാ കോണ്ഗ്രസ് ഏതാണെന്നും, രണ്ടില ചിഹ്നം ആർക്കാണെന്നും തെരഞ്ഞെടുപ്പു കമ്മീഷൻ പ്രഖ്യാപിക്കും. ഇക്കാര്യത്തിൽ തങ്ങൾക്കു…
Read More“പ്ലാസ്റ്റിക് ഫ്രീ ചെന്നീർക്കര’ ; തുണി സഞ്ചി നിർമിച്ച് മാതൃകയായി ചെന്നീർക്കരയിലെ വിദ്യാർഥികൾ
പത്തനംതിട്ട: പ്ലാസ്റ്റിക്കിനോടു വിട പറഞ്ഞ് പിണങ്ങി തുണിസഞ്ചിയുമായി ചങ്ങാത്തം കൂടുകയാണ് ചെന്നീർക്കര എസ്എൻഡിപി എച്ച്എസ്എസ് വിദ്യാർഥികൾ. ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ തുണിസഞ്ചികൾ നിർമിച്ച് നൽകിയാണ് പ്രവർത്തനം. സ്കൂളിനുള്ളിൽ ഒതുങ്ങി കൂടാതെ “പ്ലാസ്റ്റിക് ഫ്രീ ചെന്നീർക്കര’ എന്ന കാന്പെയ്നുമായി കുട്ടികൾ മുന്നേറുകയാണ്. പ്ലാസ്റ്റിക് ഉപയോഗത്തിന്റെ ദോഷവശങ്ങൾ വിവരിച്ച് ബോധവത്കരണ ക്ലാസുകൾ എടുത്തതിനുശേഷമാണ് തുണിസഞ്ചി വിതരണം ചെയ്യുന്നത്. ക്രിസ്മസ് അവധിക്കാലത്ത് നിർമിച്ച തുണിസഞ്ചികൾ പുതുവത്സര ദിനത്തിൽ സ്കൂൾ ഹെഡ്മിസ്ട്രസ് എസ്. ഷീബയ്ക്ക് ലിറ്റിൽ കൈറ്റ്സ് പ്രതിനിധികൾ നൽകി. പരിസരത്തുള്ള കടകളിലും സമീപപ്രദേശത്തുള്ള സ്കൂളുകളിലും നാട്ടുകാർക്കും സൗജന്യമായി തുണിസഞ്ചികൾ എത്തിക്കുന്നു. “പ്ലാസ്റ്റിക്കിനോട് പിണങ്ങാം’ എന്ന പരസ്യചിത്രവും യൂണിറ്റിന്റെ നേതൃത്വത്തിൽ ഒരുങ്ങിക്കഴിഞ്ഞു. പ്രവർത്തനങ്ങൾക്ക് കൈറ്റ് മിസ്ട്രസ് അഞ്ജു പ്രസാദ് നേതൃത്വം നൽകി.
Read Moreവാഹനാപകടം തടയാൻ ചുമർചിത്രത്തിലൂടെ എടത്വ പോലീസിന്റെ ബോധവത്കരണം ശ്രദ്ധേയമാകുന്നു
എടത്വ: അന്പലപ്പുഴ-തിരുവല്ല സംസ്ഥാനപാതയിലെ വാഹന അപകടം വർധിച്ചുവരുന്നത് തടയാനുള്ള ബോധവൽക്കരണത്തിന്റെ ഭാഗമായി പോലീസ് സ്റ്റേഷന്റെ മതിലിൽ അപകട മുന്നറിയിപ്പായി ചിത്രങ്ങൾ വരച്ച് എടത്വ പോലീസ്. എടത്വ പ്രിൻസിപ്പൽ എസ്ഐ സെസിൽ ക്രിസ്റ്റിൻ രാജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ചുവർ ചിത്രം വരച്ച് ശ്രദ്ധ നേടിയത്. ഹെൽമെറ്റ് ധരിക്കാതെയും, സീറ്റ് ബെൽറ്റ് ഇടാതയുമുള്ള യാത്രയിലെ അപകട ദുരിതങ്ങൾ ചുവർ ചിത്രത്തിലൂടെ വരച്ചു ചേർത്തിരിക്കുന്നു. അഞ്ച് അടി വീതിയിലും അഞ്ച് അടി ഉയരത്തിലുമുള്ള ഇരുപതോളം ചിത്രങ്ങളാണ് വരച്ചത്. ചിത്രകാരൻകൂടിയായ പ്രിൻസിപ്പൾ എസ്ഐയ്ക്ക് പുറമേ എസ്ഐ ശൈലേഷ് കുമാർ, സീനിയർ സിപിഒ ഗോപകുമാർ, സിപിഒ വിഷ്ണു എന്നിവർ ചേർന്നാണ് ചുവർചിത്രം പൂർത്തിയാക്കിയത്. സംസ്ഥാനപാതയിൽ ദിവസേന നിരവധി വാഹന അപകടങ്ങളാണ് സംഭവിക്കുന്നത്. 90 ശതമാനം അപകടങ്ങളും അലക്ഷ്യമായ ഡ്രൈവിംഗ് മൂലമാണ് സംഭവിക്കുന്നത്. ജനങ്ങളെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കിയിട്ട് കാര്യമില്ല എന്നുവന്നതോടെ പ്രിൻസിപ്പൽ എസ്ഐയുടെ…
Read Moreമുഖ്യമന്ത്രിക്കസേരയിൽ നിന്ന് ഈഴവരെ തുരത്താനുള്ള ശ്രമം സവർണ വിഭാഗം നടത്തുന്നുവെന്ന് വെള്ളാപ്പള്ളി
ചേർത്തല: മുഖ്യമന്ത്രിക്കസേരയിൽ നിന്ന് ഈഴവരെ തുരത്താനുള്ള ശ്രമങ്ങളാണ് സംസ്ഥാനത്ത് സവർണ വിഭാഗം നടത്തുന്നതെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ശ്രീനാരായണ എംപ്ലോയീസ് ഫോറം കേന്ദ്രസമിതി സംഘടിപ്പിച്ച കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജാതി പറഞ്ഞ് ആക്ഷേപിച്ച് ഈഴവരെ മുഖ്യമന്ത്രിക്കസേരയിൽ നിന്ന് തുരത്താനുള്ള ശ്രമങ്ങളാണ് സവർണ വിഭാഗം തുടരുന്നത്. സി.കേശവൻ, ആർ.ശങ്കർ, കെ.ആർ. ഗൗരിഅമ്മ, വി.എസ്. അച്യുതാനന്ദൻ എന്നിവർക്കുശേഷം പിണറായി വിജയനേയും ഇക്കൂട്ടർ വിടാതെ പിന്തുടരുകയാണ്. ഇനിയൊരു ഈഴവൻ മുഖ്യമന്ത്രിയാകാതിരിക്കാൻ യുഡിഎഫും എൽഡിഎഫും കൗശലപൂർവമാണ് കരുനീക്കം നടത്തുന്നത്. ഉദ്യോഗസ്ഥതലത്തിലെ ഉന്നത സ്ഥാനങ്ങളിൽ നിന്നും ഈഴവരെ അകറ്റി നിർത്തുന്നത് മൂലം അർഹതപ്പെട്ടത് പലതും നഷ്ടമാകുകയാണ്. മുന്നാക്കക്കാരിലെ മാത്രമല്ല, പിന്നാക്കക്കാരിലെ സാന്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കു കൂടി സംവരണം ഏർപെടുത്താൻ നടപടി സ്വീകരിക്കണം. സംഘടിത മതവിഭാഗങ്ങൾ അധികാരങ്ങൾ കൈപിടിയിലൊതുക്കുന്പോൾ അസംഘടിതരായ പിന്നാക്കക്കാരൻ എന്നും പടിക്കു പുറത്താണ്. ശരിദൂരവും സമദൂരവും…
Read Moreപുളിങ്കുന്നിൽ ബൈക്കിലെത്തിയ സംഘം സിപിഎം നേതാവിനെ വെട്ടിപ്പരിക്കേൽപ്പിച്ചു; സാരമായി പരിക്കേറ്റ തോമസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
മങ്കൊമ്പ് : പുളിങ്കുന്നിൽ ബൈക്കിലെത്തിയ സംഘം സിപിഎം നേതാവിനെ വെട്ടി പരിക്കേൽപിച്ചു. സിപിഎം കുട്ടനാട് ഏരിയാ കമ്മറ്റിയംഗവും, കർഷകത്തൊഴിലാളി യൂണിയൻ ആലപ്പുഴ ജില്ലാ കമ്മറ്റിയംഗവുമായ പുളിങ്കുന്ന് കണ്ണാടി തേക്കേക്കളത്തിൽ ജോസ് തോമ (ജോപ്പൻ) സിനാണ് വെട്ടേറ്റത്. ഇന്നു പുലർച്ചെ 5.30 ഓടെ കണ്ണാടി തൊണ്ണൂറിൻചിറ ജംഗ്ഷനു സമീപത്തായിരുന്നു സംഭവം. ചെങ്ങന്നൂരിൽ നെൽകൃഷി ചെയ്യുന്ന ജോപ്പൻ കൃഷിയാരംഭിച്ചതിനുശേഷം പതിവായി പുലർച്ചെ ചെങ്ങന്നൂരിനു പോകുമായിരുന്നു. പതിവുപോലെ ബസ് കയറുന്നതിനായി തൊണ്ണൂറിൻ ചിറ ജംഗ്ഷനിലേക്ക് പോകാൻ അഞ്ചുമണിയോടെ വീട്ടിൽ നിന്നിറങ്ങി. ജംഗ്ഷനു സമീപം മണ്ണങ്കരത്തറ കടയ്്ക്കു സമീപമെത്തിയപ്പോൾ ബൈക്കിൽ എതിരെ വന്ന രണ്ടുപേർ ജോപ്പനെ ആക്രമിക്കുകയായിരുന്നു. കാലിനും കൈക്കും വെട്ടേറ്റതിനെത്തുടർന്ന് കാൽമുട്ടിന്റെ എല്ലു തകർന്നു. ഇടതു കൈക്കുഴയ്ക്കും, വിരലിനും പരിക്കേറ്റു. ബഹളം കേട്ട് സമീപവാസികളെത്തിയപ്പോഴേക്കും അക്രമികൾ കടന്നുകളഞ്ഞു. തുടർന്ന് നാട്ടുകാർ ഇദ്ദേഹത്തെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാൽമുട്ടിനു ശസ്ത്രക്രിയക്കു വിധേയമായ…
Read Moreജയിക്കാനായ് വീണ്ടും; കുട്ടനാട് ഉപതെരഞ്ഞെടുപ്പിൽ ബിഡിജെഎസ് തന്നെ മത്സരിക്കുമെന്നു തുഷാർ
ആലപ്പുഴ: കുട്ടനാട് ഉപതെരഞ്ഞെടുപ്പിൽ ബിഡിജെഎസ് തന്നെ മത്സരിക്കുമെന്ന് പാർട്ടി അധ്യക്ഷൻ തുഷാൻ വെള്ളാപ്പള്ളി. സ്ഥാനാർഥി ആരാകണമെന്ന് തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.സുഭാഷ് വാസുവിനോട് വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് അയക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ എന്തിനാണ് വിശദീകരണമെന്ന് പറയുന്നില്ലെന്നും തുഷാർ കൂട്ടിച്ചേർത്തു. അതേസമയം സ്പൈസസ് ബോര്ഡ് ചെയര്മാന് സ്ഥാനം ഇന്നു സുഭാഷ് വാസു രാജിവച്ചിരുന്നു. ബിഡിജെഎസ് സംസ്ഥാന ജനറല് സെക്രട്ടറി കൂടിയാണ് സുഭാഷ് വാസു. പാർട്ടിയിലെ ഭിന്നതയാണ് രാജിയിലേക്ക് നയിച്ചതെന്നാണ് സൂചന. 2018ലാണ് കേന്ദ്ര സർക്കാർ സുഭാഷ് വാസുവിനെ സ്പൈസസ് ബോര്ഡ് ചെയര്മാന് സ്ഥാനത്ത് നിയമിച്ചത്.
Read Moreഭൂപരിഷ്കരണ നിയമത്തിലൂടെ ജന്മിത്വ വ്യവസ്ഥയുടെ വേരറുക്കാൻ കഴിഞ്ഞെന്ന് പി.കെ.മേദിനി
ആലപ്പുഴ: ഭൂപരിഷ്കരണ നിയമത്തിലൂടെ കേരളത്തിലെ ജന്മിത്വ വ്യവസ്ഥയുടെ വേരറുക്കാൻ കഴിഞ്ഞെന്ന് വിപ്ലവ ഗായിക പി.കെ. മേദിനി. കേരള ഭൂപരിഷ്കരണ നിയമത്തിന്റെ 50-ാം വാർഷികത്തോടനുബന്ധിച്ച് സിപിഐ ജില്ലാ ആസ്ഥാനമായ ടി.വി സ്മാരകത്തിൽ പതാക ഉയർത്തിയതിന് ശേഷം സംസാരിക്കുകയായിരുന്നു അവർ. മറ്റു സംസ്ഥാനങ്ങളിൽ നിന്നും വ്യത്യസ്തമായി കേരളത്തിലുണ്ടായ വിദ്യാഭ്യാസ – സാമൂഹ്യ – സാംസ്കാരിക രംഗങ്ങളിലെ പുരോഗതിക്കു കാരണം ഭൂപരിഷ്കരണ നിയമമാണെന്ന് അവർ ചൂണ്ടിക്കാണിച്ചു. ജില്ലാ സെക്രട്ടറി ടി.ജെ. ആഞ്ചലോസ് അധ്യക്ഷനായിരുന്നു.
Read Moreപുതുവർഷ ആഘോഷത്തിനു പോയ യുവാക്കൾക്ക് നേരെ നായ കുരച്ചു; ഗൃഹനാഥന് യുവാക്കളുടെ വക ക്രൂരമർദനം; വീടും വാഹനവും അടിച്ചു തകർത്തു
വള്ളിക്കോട്: പുതുവർഷം ആഘോഷിക്കാൻ പോയ യുവാക്കൾക്കുനേരെ നായ കുരച്ചതിന്റെ പേരിൽ സമീപത്തെ വീട് അടിച്ചു തകർത്തു. ഗൃഹനാഥനെ മർദിച്ചു. വീട്ടു മുറ്റത്ത് പാർക്ക് ചെയ്തിരുന്ന അയൽവാസിയുടെ കാറും അടിച്ചു തകർത്തു. അയ്യംകുളത്ത് ഉണ്ണികൃഷ്ണൻ നായരുടെ വീടിന് നേരെ ചൊവ്വാഴ്ച രാത്രി 11 ഓടെയാണ് ആക്രമണം നടന്നത്. ഇദ്ദേഹത്തിന്റെ വീട്ടു മുറ്റത്ത് പാർക്ക് ചെയ്തിരുന്ന അയൽവാസി സൗമ്യ ഭവനിൽ മുരളീധരന്റെ കാറും സംഘം അടിച്ചു തകർത്തു. വീട്ടുകാരെല്ലാം തൊട്ടടുത്ത് നടക്കുന്ന ഗാനമേള കേൾക്കാൻ ഉണ്ണിക്കൃഷ്ണൻ നായർ വീട്ടിൽ ഒറ്റയ്ക്കായിരുന്നു. ഇദ്ദേഹം സിറ്റൗട്ടിൽ കിടക്കുന്പോഴാണ് നാലംഗ സംഘം സ്കൂട്ടറിൽ ആ വഴി പുതുവർഷം ആഘോഷിക്കാൻ എത്തിയത്. ഇവർക്കു നേരെ നായ കുരച്ചപ്പോൾ പട്ടിയെ പിടിച്ചു കെട്ടണമെന്ന് പറഞ്ഞ് അസഭ്യം പറഞ്ഞു. തന്റെ നായ അല്ല എന്ന് ഉണ്ണി പറയുകയും ഇരുകൂട്ടരും തമ്മിൽ വാക്കേറ്റം ഉണ്ടാവുകയും ചെയ്തു. അരമണിക്കൂറിന് ശേഷം യുവാക്കൾ…
Read More