ആലപ്പുഴ: കനാൽ നവീകരണത്തിനെത്തിയ ലോറികൾ തകർത്ത രണ്ടു പേരെ ആലപ്പുഴ നോർത്ത് പോലീസ് അറസ്റ്റു ചെയ്തു. ആര്യാട് പുതുവൽ കോളനിയിൽരതീഷി(ശങ്കു-32), പുതുവൽ കോളനിയിൽ സൗമ്യരാജ്(അജിത്ത്-32) എന്നിവരെയാണ് അറസ്ററു ചെയ്തത്. ഇന്നലെ വൈകുന്നേരം അഞ്ചു മണിയോടെ പൂങ്കാവ് പ്രൊവിഡൻസ് ആശുപത്രിക്കു പിറകുവശമാണ് സംഭവം. എഎസ് കനാൽ ശുചീകരണത്തിനെത്തിയ രണ്ടു ടിപ്പർ ലോറികളും ഒരു ജെസിബിയും തടഞ്ഞു നിർത്തിയ പ്രതികൾ വാഹനം ഓടിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. ഇത് അനുവദിക്കാതിരുന്നതിനെത്തുടർന്ന് മൂന്നു വാഹനങ്ങളും തല്ലി തകർക്കുകയായിരുന്നു. പ്രതികൾ ലഹരിക്കടിമകളാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.
Read MoreCategory: Alappuzha
പ്രകൃതി ദുരന്തത്തിലുണ്ടായ നാശനഷ്ടം;നിവൃത്തിയില്ലാത്ത കർഷകർക്കു സർക്കാർ താങ്ങായി മാറണമെന്ന് കർഷക ഫെഡറേഷൻ
ആലപ്പുഴ: കാർഷിക കടത്തിേന്മേലുള്ള മൊറിട്ടോറിയത്തിന്റെ വായ്പാകാലാവധി 2020 ഡിസംബർ 31 വരെ നീട്ടി പ്രഖ്യാപിക്കുവാൻ സർക്കാർ തയാറാകണമെന്ന് കേരള സംസ്ഥാന നെൽ-നാളികേര കർഷക ഫെഡറേഷൻ സംസ്ഥാന നേതൃസമ്മേളനം ആവശ്യപ്പെട്ടു. വായ്പാ കാലഘട്ടത്തിലെ പലിശ പൂർണമായും സർക്കാർ ഏറ്റെടുക്കണമെന്നും യോഗം ആവശ്യം ഉന്നയിച്ചു. ഈ ആവശ്യമുന്നയിച്ച് നിരവധി നിവേദനങ്ങൾ ജില്ലാതലം മുതൽ കൃഷിവകുപ്പിനും മുഖ്യമന്ത്രിക്കും നൽകിയിട്ടും യാതൊരു അനുകൂല നീക്കവും ഉണ്ടാകാത്തതിൽ യോഗം ഉത്കണ്ഠ രേഖപ്പെടുത്തി. പ്രകൃതി ദുരന്തത്തിലുണ്ടായ നാശനഷ്ടംമൂലം വായ്പാതുക തിരിച്ചടയ്ക്കാൻ നിവൃത്തിയില്ലാത്ത കർഷകർക്കു സർക്കാർ താങ്ങായി മാറണമെന്ന് യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസ്ഥാന പ്രസിഡന്റ് ബേബി പാറക്കാടൻ പറഞ്ഞു. ആലപ്പുഴ നരസിംഹപുരം ഓഡിറ്റോറിയത്തിൽ ചേർന്ന നേതൃസമ്മേളനത്തിൽ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ആന്റണി കരിപ്പാശേരി അധ്യക്ഷത വഹിച്ചു. പ്രദീപ് കൂട്ടാല, സിബി കല്ലുപാത്ര, ജോർജ് തോമസ് ഞാറക്കാട്ട്, പി.റ്റി. രാമചന്ദ്രൻ നായർ, അബ്ദുൾ മജീദ്, രാജൻ മേപ്രാൽ,…
Read Moreയുവതിക്കെതിരേ മാനഭംഗശ്രമവും കവർച്ചയും: പ്രതിക്കു പത്തുവർഷം കഠിന തടവും പിഴയും
ആലപ്പുഴ: മാനഭംഗശ്രമത്തിനിടെ യുവതിയെ ക്രൂരമായി ആക്രമിച്ച് ആഭരണങ്ങൾ കവർന്ന കേസിൽ പ്രതിക്കു പത്തു വർഷം കഠിന തടവും 1.20 ലക്ഷം രൂപ പിഴയും വിധിച്ചു. പുന്നപ്ര തെക്ക് പഞ്ചായത്ത് വെളിത്തറ പണിക്കർവേലി വീട്ടിൽ നജ്മലിനെ(34)യാണ് ആലപ്പുഴ അഡീഷണൽ ഡിസ്ട്രിക്ട് സെഷൻസ് കോർട്ട് ജഡ്ജി പി.എൻ. സീത ശിക്ഷിച്ചത്. 2011ന് ജനുവരി നാലിനാണു കേസിനാസ്പദമായ സംഭവം. ഭവനഭേദനം, സ്ത്രീത്വത്തെ അപമാനിക്കൽ, ബലാത്സംഗശ്രമം, സ്വർണാഭരണ മോഷണം, പ്രതിയുടെ ശരീരത്തെ മുറിവുകൾ, ആയുധം കൊണ്ടുള്ള ഉപദ്രവിക്കൽ, പിടിച്ചുപറി എന്നിവ വിചാരണ വേളയിൽ കോടതി പരിഗണിച്ചിരുന്നു. ആശുപത്രിയിൽ എത്തിച്ച് ഒന്നര മണിക്കൂറിനു ശേഷമായിരുന്നു യുവതിക്കു ബോധം വീണതു പോലും. വെള്ളപാന്റ്സും കറുത്ത ഷർട്ടും ധരിച്ച ഒരാളാണു തന്നെ ആക്രമിച്ചതെന്നു യുവതി പറഞ്ഞിരുന്നു. ഇതേവേഷം ധരിച്ച ഒരാൾ പുന്നപ്ര ചന്തയിലെ സ്റ്റോപ്പിൽനിന്ന് ആലപ്പുഴ ബസിൽ കയറിയതായി ചിലർ കണ്ടിരുന്നു. പുന്നപ്ര പോലീസ് നടത്തിയ അന്വേഷണത്തിൽ…
Read Moreഒരു വർഷത്തിനിടെ 25 അപകടങ്ങളും മൂന്ന് മരണവും; അപകടം പതിവായിട്ടും മരിയാപുരം ജംഗ്ഷനിൽ വെളിച്ചമില്ല
എടത്വ: അപകടങ്ങൾ പതിവാകുന്ന മരിയാപുരം ജംഗ്ഷനിലും പരിസര പ്രദേശങ്ങളിലും വഴിവിളക്ക് കത്തുന്നില്ലെന്ന് പരാതി. എടത്വ-തകഴി സംസ്ഥാനപാതയിൽ മരിയാപുരം ജംഗ്ഷൻ മുതൽ കൈതമുക്ക് ജംഗ്ഷൻ വരെയും, മരിയാപുരം-ഒറ്റാറക്കൽപടി, മരിയാപുരം-കന്പനിപീടിക എന്നീ പ്രദേശങ്ങളിലാണ് കഴിഞ്ഞ ഒരുമാസമായി വൈദ്യുതി വിളക്ക് പ്രകാശിക്കാത്തത്. പഞ്ചായത്തംഗം ടി.ടി. തോമസ് പലതവണ എടത്വ കെഎസ്ഇബി ഓഫീസിൽ പരാതിപ്പെട്ടെങ്കിലും അധികൃതർ നടപടി സ്വീകരിച്ചില്ല. പഞ്ചായത്തിൽനിന്ന് ഫണ്ട് അനുവദിച്ചാണ് വൈദ്യുതി വിളക്ക് സ്ഥാപിച്ചത്. നാലു റോഡുകൾ ഒന്നിച്ചുകൂടുന്ന മരിയാപുരം ജംഗ്ഷനിൽ വൈദ്യുതി വിളക്കിന്റെ അഭാവം മൂലം നിരവധി വാഹനാപകടങ്ങളാണ് ദിവസേന നടക്കുന്നത്. കഴിഞ്ഞ ദിവസം ഗൃഹനാഥൻ മരിച്ചതുൾപ്പെടെ ഒരുവർഷത്തിനുള്ളിൽ 25 ഓളം ചെറുതും വലുതുമായ വാഹനാപകടങ്ങൾ ഇവിടെ നടന്നതായും മൂന്നോളം യാത്രക്കാരുടെ ജീവൻ ഇല്ലാതായതായും വാർഡ് അംഗം പറഞ്ഞു. സ്ഥലത്ത് വൈദ്യുതി വിളക്ക് പുനഃസ്ഥാപിക്കാനുള്ള നടപടി കെഎസ്ഇബി അധികൃതർ അടിയന്തരമായി ചെയ്യണമെന്ന് വാർഡ് മെന്പർ ആവശ്യപ്പെട്ടു.
Read Moreക്രിസ്മസ് ദിനത്തിൽ അച്ഛനെയും മകനെയും കുത്തിയ കേസ്; സംഭവവുമായി ബന്ധപ്പെട്ട് ഒരാൾ കൂടി പിടിയിൽ
തുറവൂർ: അച്ഛനെയും മകനെയും കുത്തിപ്പരിക്കേൽപിച്ച കേസിൽ ഒരാൾ കൂടി റിമാൻഡിൽ. എഴുപുന്ന പുന്നയ്ക്കൽ ജോയി(35)യെയാണ് കുത്തിയതോട് പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസ് പട്രോളിംഗിനിടെയാണ് ജോയിയെ പണി സ്ഥലത്തുനിന്നു അറസ്റ്റ് ചെയ്തത്. സംഭവുമായി ബന്ധപ്പെട്ട് ഒരാൾ കൂടി പിടിയിലാകാനുണ്ടെന്ന് പൊലീസ് പറഞ്ഞു. കോടംതുരുത്ത് സ്വദേശി പ്രിൻസി(29) കഴിഞ്ഞ ദിവസം റിമാൻഡിലായിരുന്നു. ക്രിസ്മസ് ദിനത്തിൽ പുലർച്ചെയായിരുന്നു സംഭവം. കോടംതുരുത്ത് പുത്തൻതറ കോളനി റോഡ് വലിയ വീട്ടിൽ ജോസഫ് (57), മകൻ സാജൻ ( 27) എന്നിവർക്കാണ് കത്തിയും കത്രികയും കൊണ്ടുള്ള കുത്തേറ്റ് പരിക്കേറ്റത്.
Read Moreമുല്ലയ്ക്കൽ ചിറപ്പും പുതു വർഷവും ഒന്നിച്ചെത്തി; അടിച്ചു പൊളിക്കാനൊരുങ്ങി ആലപ്പുഴ നഗരം
ആലപ്പുഴ: മുല്ലയ്ക്കൽ ചിറപ്പോടെ ആരംഭിച്ച ആലപ്പുഴയുടെ ആഘോഷങ്ങൾക്ക് കൂടുതൽ വർണപ്പൊലിമ നൽകി പുതുവർഷാഘോഷമെത്തി. പുതു വർഷത്തെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ് ആലപ്പുഴ നഗരം. വിവിധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും റസിഡന്റ്സ് അസോസിയേഷനുകളുടെയും ആഭിമുഖ്യത്തിൽ നടക്കുന്ന പുതുവത്സരാഘോഷ പരിപാടികൾ കൂടാതെ സർക്കാരിന്റെ ആഭിമുഖ്യത്തിൽ ആലപ്പുഴ കടപ്പുറത്ത് ബീച്ച് ഫെസ്റ്റിവലും സംഘടിപ്പിച്ചിട്ടുണ്ട്. ആകർഷകമായ കലാപരിപാടികളാണ് ബീച്ച് ഫെസ്റ്റിവലിന്റെ ഭാഗമായി ഒരുക്കിയിട്ടുള്ളത്. മണ്ഡലമഹോത്സവത്തോടനുബന്ധിച്ചു എത്തുന്ന മുല്ലയ്ക്കൽ ചിറപ്പോടെയാണ് ആലപ്പുഴ നഗരത്തിന്റെ ആഘോഷങ്ങൾക്ക് ആരംഭമാകുന്നത്. തുടർന്ന് ക്രിസ്മസും കൂടി എത്തുന്നതോടെ ചിറപ്പിന് തിരക്കേറും. വിധ ക്ഷേത്രങ്ങളിലെ ഉത്സവങ്ങളും പള്ളികളിലെ തിരുനാളുകളും ഇനിയുള്ള ദിനങ്ങളിൽ എത്തുന്നു. അർത്തുങ്കൽ പള്ളി പെരുന്നാളും കണിച്ചുകുളങ്ങര ക്ഷേത്ര ഉത്സവവും ഇതിൽ പ്രധാനപ്പെട്ടതാണ്. ചിറപ്പിന്റെ തിരക്കിൽ നിന്നും നഗരം മുക്തമാകും മുന്പേ പുതുവർഷത്തിന്റെ ആഘോഷം നഗരത്തിലേക്കെത്തിയതോടെ നഗരത്തിൽ ഗതാഗതക്കുരുക്കും മുറുകി. അക്രമങ്ങൾ ഒഴിവാക്കാൻ ഭരണകൂടവും സുസജ്ജം. പരിപാടികൾ കാണാനും സാധനങ്ങൾ വാങ്ങാനുമായി എത്തുന്ന…
Read Moreശമ്പളം മുടങ്ങിയിട്ട് മൂന്നുമാസം; സ്വകാര്യ ആശുപത്രി ജീവനക്കാർ പ്രക്ഷോഭത്തിലേക്ക്
ചെങ്ങന്നൂർ : ശന്പളം മുടങ്ങിയതു മൂലം മുളക്കുഴയിലെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാർ പ്രക്ഷോഭവുമായി രംഗത്ത്. കഴിഞ്ഞ മൂന്നു മാസമായി ജീവനക്കാർക്ക് ശന്പളം ലഭിക്കുന്നില്ലെന്നാണ് പരാതി. നേരത്തെ ഉണ്ടായിരുന്ന മാനേജ്മെന്റ് മാറി പുതിയ മാനേജ്മെന്റ് ആറു മാസം മുന്പ് ചുമതലയേറ്റു. ഇതേ തുടർന്നാണ് ആശുപത്രിയുടെ പ്രവർത്തനം മന്ദഗതിയിലായത്. തുടർന്ന് പ്രധാന ഡോക്ടർ അടക്കം മൂന്നുപേർ ചേർന്ന് ആശുപത്രി ഏറ്റെടുക്കുകയായിരുന്നു. 100 ദിവസത്തെ പ്രവർത്തനവുമായി ആശുപത്രിയെ കരകയറ്റാം എന്നും, ഞങ്ങളോടൊപ്പം നിങ്ങളും ഉണ്ടാവണം എന്നുള്ള വാഗ്ദാനവും നൽകിയാണ് പുതിയ മാനേജ്മെന്റ് ആശുപത്രി ചുമതല ഏറ്റത്. ശന്പളം ഗഡുക്കളായി നൽകാം എന്ന വാക്ക് തുടക്കത്തിൽ പാലിച്ചെങ്കിലും പിന്നീട് ലംഘിക്കപ്പെട്ടു. ജീവനക്കാരുടെ സഹകരണത്തോടെ ആശുപത്രിയിൽ രോഗികളുടെ എണ്ണം ദൈനം ദിനം വർധിച്ചു വന്നു. എന്നാൽ ജീവനക്കാർ ശന്പളം ചോദിച്ചതോടെ മുഴുവൻ കിടപ്പു രോഗികളെയും പന്തളത്തിനടുത്ത് ഇടപ്പോണുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവരുടെ പ്രശ്നം…
Read Moreകൊറ്റുകുളങ്ങരയിൽ മിനി ബസും കാറും കൂട്ടിയിടിച്ച് നാലു പേർക്ക് പരിക്ക്
കായംകുളം: ദേശീയ പാതയിൽ കൊറ്റുകുളങ്ങരയിൽ മിനി ബസും കാറും കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്ക്. കാറിലുണ്ടായിരുന്ന മൂന്ന് പേർക്കും ബസിന്റെ ഡ്രൈവർക്കുമാണ് പരിക്കേറ്റത്. കാറിലുണ്ടായിരുന്ന പുല്ലുകുളങ്ങര സ്വദേശിയായ വിഷ്ണു, ഹരിപ്പാട് കവല സ്വദേശികളായ മനു, കാർത്തിക് എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്. ബസ് ഡ്രൈവർ രാജേഷിന് നിസാര പരിക്കേറ്റു. അപകടത്തിൽപെട്ട് പൂർണമായി തകർന്ന കാറിൽ നിന്നും മൂവരെയും ഏറെ പ്രയാസപ്പെട്ടാണ് നാട്ടുകാർ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചത്. ഇന്നലെ രാത്രി 11.30 ഓടെയാണ് അപകടം. അപകടത്തിൽപെട്ടവരെ കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ശുശ്രൂഷകൾ നൽകിയ ശേഷം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ക്ഷേത്രത്തിലെ ചെണ്ടമേളം കഴിഞ്ഞ് ആഹാരം കഴിക്കാൻ കാറിൽ എത്തിയതാണ് മൂവരും. ശിവഗിരി തീർഥാടനം കഴിഞ്ഞ് കൊടുങ്ങല്ലൂരിലേക്ക് മടങ്ങി പോവുകയായിരുന്ന മിനി ബസുമായാണ് കാർ കൂട്ടി ഇടിച്ചത്. അപകടത്തെ തുടർന്ന് ദേശീയ പാതയിൽ മണിക്കൂറുകളോളം ഗതാഗതം…
Read Moreമാവേലിക്കര താലൂക്ക് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ തൂത്തുവാരി കോണ്ഗ്രസ്
മാവേലിക്കര: സാന്പത്തിക ക്രമക്കേടിനെ തുടർന്ന് ഭരണസമിതിയെ പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റീവ് ഭരണത്തിലായിരുന്ന മാവേലിക്കര താലൂക്ക് സഹകരണബാങ്ക് തെരഞ്ഞെടുപ്പ് കോണ്ഗ്രസ് തൂത്തുവാരി. കോണ്ഗ്രസ് പാനലിലെ പൊതുവിഭാഗത്തിൽ ഗോപൻ കണ്ടിയൂർ (1087 വോട്ട്), മുരളി വൃന്ദാവനം (1026), മുരളീധരകൈമൾ (996), എം.കെ.ബിജുമോൻ (977), സജീവ് പ്രായിക്കര (968), ഷാനവാസ് ഖാൻ (890), വനിത വിഭാഗത്തിൽ ആനി സണ്ണി (1060), ശാന്തകുമാരി കണ്ടിശേരി (991), അമിലി കുട്ടപ്പൻ (975), പട്ടികജാതി, വർഗ വിഭാഗത്തിൽ എം.കെ.സുധീർ (1054), നിക്ഷേപക സംവരണത്തിൽ എം.ശ്രീകുമാർ (976) എന്നിവരാണു വിജയിച്ചത്. 6 ജനറൽ, 3 വനിത ഒന്നു വീതം പട്ടികജാതി, നിക്ഷേപക സംവരണ സീറ്റുകളിലേക്കു നടന്ന തെരഞ്ഞെടുപ്പിലാണ് കോണ്ഗ്രസ് സ്ഥാനാർഥികളായി മത്സരിച്ചവർ മികച്ച ഭൂരിപക്ഷത്തിൽ വിജയിച്ചത്. സിപിഎം പരസ്യമായി പിന്തുണച്ചു നിക്ഷേപക കൂട്ടായ്മ എന്ന പാനലിൽ മത്സരിച്ചവരാണു രണ്ടാം സ്ഥാനത്ത് എത്തിയത്. ബിജെപി പാനൽ മൂന്നാമതെത്തി. മൊത്തം 2101പേർ…
Read Moreഇന്ന് നിർഭയ ദിനം! ആലപ്പുഴയിലെ നൈറ്റ് വാക്ക് ആറു നഗരസഭകളിൽ; സ്ത്രീകളെ ശല്യപ്പെടുത്തിയാല്…
ആലപ്പുഴ: സ്ത്രീ ശാക്തീകരണ പരിപാടിയുടെ ഭാഗമായി ഇന്ന് നിർഭയ ദിനത്തിൽ രാത്രി 11 മുതൽ പുലർച്ചെ ഒന്നുവരെ നൈറ്റ്വാക്ക് അഥവാ രാത്രി നടത്തം സംഘടിപ്പിക്കുന്നു. പൊതുയിടം എന്റേതും എന്ന സന്ദേശം എല്ലാവരിലും എത്തിക്കുക എന്നതാണ് ഇതുവഴി ഉദ്ദേശിക്കുന്നത്. ജില്ല വനിതാ ശിശു വികസന ഓഫീസിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി. രാത്രികാലങ്ങളിൽ പുറത്തു ഇറങ്ങി നടക്കുന്നതിൽ സ്ത്രീകൾക്കു മാനസികമായ പ്രയാസങ്ങളും അകാരണമായ പേടിയുമുള്ള അവസ്ഥയാണ് നിലനിൽക്കുന്നത്. അതിൽ നിന്നും അവരെ മാറ്റിയെടുക്കുക എന്നതും രാത്രികാലങ്ങളിൽ അവരെ ശല്യപ്പെടുത്താനായി മുന്നോട്ടുവരുന്ന സാമൂഹ്യ വിരുദ്ധരുടെ സാഹചര്യം ഒഴിവാക്കുക എന്നതും നൈറ്റ്വാക്ക് ലക്ഷ്യമിടുന്നു. അപകട സാഹചര്യങ്ങളിൽ വിവരങ്ങൾ അപ്പോൾ തന്നെ പോലീസിന് കൊടുക്കകയും അവർക്കതിരേ കേസെടുത്തു കർശന നടപടി സ്വീകരിക്കുകയും ചെയ്യുന്നതിന് സമൂഹത്തെ ബോധവത്കരിക്കുക എന്നതും ലക്ഷ്യമിടുന്നു. ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട ആറു മുനിസിപ്പൽ നഗരങ്ങളിൽ ചേർത്തല, ആലപ്പുഴ, ഹരിപ്പാട്, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ എന്നിവിടങ്ങളിലാണ്…
Read More