ഭൂ​പ​രി​ഷ്ക​ര​ണ നി​യ​മ​ത്തി​ലൂ​ടെ ജ​ന്മി​ത്വ വ്യ​വ​സ്ഥ​യു​ടെ വേ​ര​റു​ക്കാ​ൻ ക​ഴി​ഞ്ഞെ​ന്ന് പി.കെ.മേദിനി

ആ​ല​പ്പു​ഴ: ഭൂ​പ​രി​ഷ്ക​ര​ണ നി​യ​മ​ത്തി​ലൂ​ടെ കേ​ര​ള​ത്തി​ലെ ജ​ന്മി​ത്വ വ്യ​വ​സ്ഥ​യു​ടെ വേ​ര​റു​ക്കാ​ൻ ക​ഴി​ഞ്ഞെ​ന്ന് വി​പ്ല​വ ഗാ​യി​ക പി.​കെ. മേ​ദി​നി. കേ​ര​ള ഭൂ​പ​രി​ഷ്ക​ര​ണ നി​യ​മ​ത്തി​ന്‍റെ 50-ാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് സി​പി​ഐ ജി​ല്ലാ ആ​സ്ഥാ​ന​മാ​യ ടി.​വി സ്മാ​ര​ക​ത്തി​ൽ പ​താ​ക ഉ​യ​ർ​ത്തി​യ​തി​ന് ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ.

മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും വ്യ​ത്യ​സ്ത​മാ​യി കേ​ര​ള​ത്തി​ലു​ണ്ടാ​യ വി​ദ്യാ​ഭ്യാ​സ – സാ​മൂ​ഹ്യ – സാം​സ്കാ​രി​ക രം​ഗ​ങ്ങ​ളി​ലെ പു​രോ​ഗ​തി​ക്കു കാ​ര​ണം ഭൂ​പ​രി​ഷ്ക​ര​ണ നി​യ​മ​മാ​ണെ​ന്ന് അ​വ​ർ ചൂ​ണ്ടിക്കാണി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി ടി.​ജെ. ആ​ഞ്ച​ലോ​സ് അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.

Related posts