പുതുവർഷ ആഘോഷത്തിനു പോയ യുവാക്കൾക്ക് നേരെ നായ കുരച്ചു;  ഗൃഹനാഥന് യുവാക്കളുടെ വക ക്രൂരമർദനം;  വീടും വാഹനവും  അടിച്ചു തകർത്തു


വ​ള്ളി​ക്കോ​ട്: പു​തു​വ​ർ​ഷം ആ​ഘോ​ഷി​ക്കാ​ൻ പോ​യ യു​വാ​ക്ക​ൾ​ക്കു​നേ​രെ നാ​യ കു​ര​ച്ച​തി​ന്‍റെ പേ​രി​ൽ സ​മീ​പ​ത്തെ വീ​ട് അ​ടി​ച്ചു ത​ക​ർ​ത്തു. ഗൃ​ഹ​നാ​ഥ​നെ മ​ർ​ദി​ച്ചു. വീ​ട്ടു മു​റ്റ​ത്ത് പാ​ർ​ക്ക് ചെ​യ്തി​രു​ന്ന അ​യ​ൽ​വാ​സി​യു​ടെ കാ​റും അ​ടി​ച്ചു ത​ക​ർ​ത്തു. അ​യ്യം​കു​ള​ത്ത് ഉ​ണ്ണി​കൃ​ഷ്ണ​ൻ നാ​യ​രു​ടെ വീ​ടി​ന് നേ​രെ ചൊ​വ്വാ​ഴ്ച രാ​ത്രി 11 ഓ​ടെ​യാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​ത്. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ വീ​ട്ടു മു​റ്റ​ത്ത് പാ​ർ​ക്ക് ചെ​യ്തി​രു​ന്ന അ​യ​ൽ​വാ​സി സൗ​മ്യ ഭ​വ​നി​ൽ മു​ര​ളീ​ധ​ര​ന്‍റെ കാ​റും സം​ഘം അ​ടി​ച്ചു ത​ക​ർ​ത്തു.

വീ​ട്ടു​കാ​രെ​ല്ലാം തൊ​ട്ട​ടു​ത്ത് ന​ട​ക്കു​ന്ന ഗാ​ന​മേ​ള കേ​ൾ​ക്കാ​ൻ ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ നാ​യ​ർ വീ​ട്ടി​ൽ ഒ​റ്റ​യ്ക്കാ​യി​രു​ന്നു. ഇ​ദ്ദേ​ഹം സി​റ്റൗ​ട്ടി​ൽ കി​ട​ക്കു​ന്പോ​ഴാ​ണ് നാ​ലം​ഗ സം​ഘം സ്കൂ​ട്ട​റി​ൽ ആ ​വ​ഴി പു​തു​വ​ർ​ഷം ആ​ഘോ​ഷി​ക്കാ​ൻ എ​ത്തി​യ​ത്. ഇ​വ​ർ​ക്കു നേ​രെ നാ​യ കു​ര​ച്ച​പ്പോ​ൾ പ​ട്ടി​യെ പി​ടി​ച്ചു കെ​ട്ട​ണ​മെ​ന്ന് പ​റ​ഞ്ഞ് അ​സ​ഭ്യം പ​റ​ഞ്ഞു.

ത​ന്‍റെ നാ​യ അ​ല്ല എ​ന്ന് ഉ​ണ്ണി പ​റ​യു​ക​യും ഇ​രു​കൂ​ട്ട​രും ത​മ്മി​ൽ വാ​ക്കേ​റ്റം ഉ​ണ്ടാ​വു​ക​യും ചെ​യ്തു. അ​ര​മ​ണി​ക്കൂ​റി​ന് ശേ​ഷം യു​വാ​ക്ക​ൾ സം​ഘ​ടി​ത​രാ​യി മ​ട​ങ്ങി എ​ത്തി. 10 പേ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​വ​ർ ത​ന്നെ മ​ർ​ദി​ക്കു​മെ​ന്ന് മ​ന​സി​ലാ​ക്കി​യ ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ വീ​ടി​നു​ള്ളി​ൽ ക​ട​ന്ന് വാ​തി​ൽ അ​ട​യ്ക്കാ​ൻ ശ്ര​മി​ച്ചു.

അ​ക്ര​മി സം​ഘം വാ​തി​ൽ ച​വി​ട്ടി​ത്തു​റ​ന്ന ശേ​ഷം മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പ​റ​യു​ന്നു. കൂ​ട്ട​ത്തി​ലു​ണ്ടാ​യി​രു​ന്ന​വ​ർ ഇ​തി​നി​ടെ വീ​ട്ടു​മു​റ്റ​ത്ത് കി​ട​ന്ന കാ​ർ അ​ടി​ച്ചു ത​ക​ർ​ത്തു. അ​യ​ൽ​വാ​സി​യാ​യ മു​ര​ളീ​ധ​ര​ൻ വീ​ട്ടി​ൽ ക​ല്യാ​ണ​പ​ന്ത​ൽ ഇ​ട്ട​തി​നാ​ൽ ഉ​ണ്ണി​യു​ടെ വീ​ട്ടി​ലേ​ക്ക് മാ​റ്റി​യി​ട്ട​താ​യി​രു​ന്നു കാ​ർ.

അ​ര​മ​ണി​ക്കൂ​റോ​ളം അ​ക്ര​മി സം​ഘം അ​ഴി​ഞ്ഞാ​ടി. ഭീ​ഷ​ണി മു​ഴ​ക്കി​യാ​ണ് ഇ​വ​ർ സ്ഥ​ലം വി​ട്ട​ത്. വി​വ​ര​മ​റി​ഞ്ഞ് ര​ണ്ടു ത​വ​ണ പോ​ലീ​സ് സ്ഥ​ല​ത്തു വ​ന്നു. വ​ള്ളി​ക്കോ​ട്, ഞ​ക്കു​നി​ലം സ്വ​ദേ​ശി​ക​ളു​ടെ പേ​രി​ൽ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

Related posts