റാന്നി: പണികൾ പൂർത്തിയാക്കാതെ ജലഅഥോറിറ്റി, ചെത്തോങ്കര-അത്തിക്കയം റോഡുവികസനം തടസപ്പെടുന്നു. പെരുനാട്-അത്തിക്കയം കുടിവെള്ള പദ്ധതിക്കായി പൊതുമരാമത്ത് റോഡരികിൽ പൈപ്പുലൈൻ സ്ഥാപിക്കുന്ന ജോലികൾക്കായി 2017ൽ ജലഅഥോറിറ്റിക്ക് നൽകിയ അനുമതി പൂർണമായി നടപ്പിലാക്കാതെ പോയതുകൊണ്ടാണ് മൂന്നു വർഷങ്ങൾക്കു ശേഷവും ചെത്തോങ്കര – അത്തിക്കയം റോഡിലെ കക്കുടിമണ്‍ മുതൽ അത്തിക്കയം വരെയുള്ള ഭാഗത്തെ റോഡുവികസനത്തിന് തടസമുണ്ടാകുന്നതെന്ന് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ. ചെത്തോങ്കര – അത്തിക്കയം റോഡുവികസനത്തിന്റെ ഭാഗമായി ചെത്തോങ്കര മുതൽ കക്കുടിമണ്ണിന് സമീപം പ്ലാന്‍േറഷൻ ഭാഗം വരെ മെറ്റലിംഗ് നടത്തി ടാറിംഗ് ജോലികൾ പുർത്തിയാക്കിയെങ്കിലും ബാക്കി ജോലികൾ ജലഅഥോറിറ്റിയുടെ സമ്മർദ്ദത്തെ തുടർന്ന് നിർത്തിവച്ചിട്ട് ആഴ്ചകളായി. നിർദ്ദിഷ്ട പെരുനാട് അത്തിക്കയം ജലവിതരണ പദ്ധതിക്കായുള്ള പൈപ്പുലൈൻ സ്ഥാപിക്കുന്ന ജോലികൾ യഥാസമയം നിർവഹിക്കാൻ ജലഅഥോറിറ്റിക്ക് കഴിയാതെ പോയതാണ് ഇപ്പോൾ പൊതുമരാമത്ത് റോഡുപണി വീണ്ടും നീട്ടിവയ്ക്കാൻ കാരണമായത്. ഉടനടി പൂർത്തിയാക്കാമെന്ന കരാറിൽ 2017 ലാണ് പൊതുമരാമത്ത് റോഡരികിൽ പൈപ്പുലൈൻ…
Read MoreCategory: Alappuzha
പന്നികളെക്കൊണ്ട് ഒരു രക്ഷയുമില്ല; കാർഷിക മേഖലകളിലെ വന്യജീവി ആക്രമണത്തിനെതിരേ കേരള കോണ്‍ഗ്രസ് -എം സമരത്തിന്
പത്തനംതിട്ട: കാർഷിക മേഖലയിലെ കാട്ടുപന്നികളുടെ ഉപദ്രവത്തിന് പരിഹാരം കാണാൻ അവയെ നശിപ്പിക്കാൻ കർഷകർക്ക് ഉപാധികളില്ലാതെ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് -എം ജില്ലാ പ്രസിഡന്റ് എൻ. എം. രാജു പുതുവർഷപ്പുലരിയിൽ പത്തനംതിട്ട കളക്ടറേറ്റിനു മുന്പിൽ ഉപവാസം അനുഷ്ഠിക്കുമെന്ന് പത്രസമ്മേളനത്തിൽ അറിയിച്ചു. കാട്ടുമൃഗശല്യം കാരണം ജനങ്ങൾക്ക് നാട്ടിൽ ജീവിക്കാൻ കഴിയാത്ത സാഹചര്യമാണുള്ളതെന്ന് കേരള കോണ്‍ഗ്രസ് -എം നേതാക്കൾ ചൂണ്ടിക്കാട്ടി. ജില്ലയിലാകെ കർഷകർ കൃഷി ഉപേക്ഷിച്ചിരിക്കുകയാണ്. മുന്പ്് വനാതിർത്തിയിലുള്ള പ്രദേശങ്ങളിലായിരുന്നു ഇവയുടെ ശല്യം കൂടുതലായുണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ ഇവ പട്ടണപ്രദേശങ്ങളിലേക്കും വ്യാപിച്ചിരിക്കുന്നു. കാട്ടുപന്നി, ആന, മയിൽ, പെരുന്പാന്പ്, കുരങ്ങ് തുടങ്ങിയവ ജനവാസകേന്ദ്രങ്ങൾ കീഴടക്കിയിരിക്കുകയാണ്. കാട്ടുപന്നികൾ എല്ലാത്തരം കാർഷിക വിളകളും നശിപ്പിക്കുന്നു. റബ്ബർ തൊലി കടിച്ച് നശിപ്പിക്കുന്നു. തെങ്ങിൻ തൈകൾ നടാൻ കഴിയാത്ത സാഹചര്യമാണുള്ളത്. ഇരുചക്രവാഹന യാത്രക്കാരും കാൽനടയാത്രക്കാരും പന്നികളുടെ ആക്രമണം മൂലം മരണപ്പെട്ട നിരവധി സംഭവങ്ങളുണ്ട്. മാസങ്ങളായി ഗുരുതരാവസ്ഥയിൽ കഴിയുന്നവരുണ്ട്.…
Read Moreപൊതുയിടം എന്റേതുമാക്കാൻ സ്ത്രീകൾ നാളെ രാത്രി 11 മുതൽ പുലർച്ചെ ഒന്നുവരെ നടക്കുന്നു; വിളിപ്പാടകലെ പോലീസും
ആലപ്പുഴ: സ്ത്രീ ശാക്തീകരണ പരിപാടിയുടെ ഭാഗമായി നാളെ നിർഭയ ദിനത്തിൽ രാത്രി 11 മുതൽ പുലർച്ചെ ഒന്നുവരെ നൈറ്റ്വാക്ക് അഥവാ രാത്രി നടത്തം സംഘടിപ്പിക്കുന്നു. പൊതുയിടം എന്റേതും എന്ന സന്ദേശം എല്ലാവരിലും എത്തിക്കുക എന്നതാണ് ഇതുവഴി ഉദ്ദേശിക്കുന്നത്. ജില്ല വനിതാ ശിശു വികസന ഓഫീസിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി. രാത്രികാലങ്ങളിൽ പുറത്തിറങ്ങി നടക്കുന്നതിൽ സ്ത്രീകൾക്കു മാനസികമായ പ്രയാസങ്ങളും അകാരണമായ പേടിയുമുള്ള അവസ്ഥയാണ് നിലവിലുള്ളത്. അതിൽ നിന്നും അവരെ മാറ്റിയെടുക്കുക എന്നതും രാത്രികാലങ്ങളിൽ അവരെ ശല്യപ്പെടുത്താനായി മുന്നോട്ടുവരുന്ന സാമൂഹ്യ വിരുദ്ധരുടെ സാഹചര്യം ഒഴിവാക്കുക എന്നതും നൈറ്റ്വാക്ക് ലക്ഷ്യമിടുന്നു. അപകട സാഹചര്യങ്ങളിൽ വിവരങ്ങൾ അപ്പോൾ തന്നെ പോലീസിന് കൊടുക്കുകയും അവർക്കെതിരെ കേസെടുത്തു കർശന നടപടി സ്വീകരിക്കുകയും ചെയ്യുന്നതിന് സമൂഹത്തെ ബോധവത്കരിക്കുക എന്നതും ലക്ഷ്യമിടുന്നു. ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട ആറു മുനിസിപ്പൽ നഗരങ്ങളായ ചേർത്തല, ആലപ്പുഴ, ഹരിപ്പാട്, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ എന്നിവിടങ്ങളിലാണ് നൈറ്റ്വാക്ക്.…
Read Moreവീട്ടിലാരുമില്ലാതിരുന്ന സമയം നോക്കി യുവതിയെ പീഡിപ്പിക്കാൻ ശ്രമം; ബീഹാർ സ്വദേശി അറസ്റ്റിൽ
ചെങ്ങന്നൂർ: യുവതിയെ പീഡിപ്പിക്കുവാൻ ശ്രമിച്ച ബീഹാർ സ്വദേശി ചെങ്ങന്നൂരിൽ അറസ്റ്റിൽ. വീട്ടിലാരുമില്ലാതിരുന്ന സമയം നോക്കി യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച ബീഹാർ ഭഗൽപ്പൂർ ജില്ലയിൽ നാരായൺപുർ വില്ലേജിൽ നിരഞ്ജൻ മണ്ഡലിന്റെ മകൻ രാജൻസി (28) നെയാണ് ചെങ്ങന്നൂർ പോലീസ് അറസ്റ്റ് ചെയ്തത്. ആലാ പഞ്ചായത്തിലെ യുവതിയെ കഴിഞ്ഞദിവസം വൈകുന്നേരം 6.30 നോടെയാണ് വീട്ടിലെത്തി ശാരീരികമായി അതിക്രമിക്കാൻ മുതിർന്നത്. യുവതിയുടെ ബഹളം കേട്ട് അയൽവാസികൾ ഓടിയെത്തിയതോടെ ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു. യുവതിയുടെ വീടിനു സമീപം വാടകയ്ക്ക് താമസിച്ചു നിർമാണ പ്രവർത്തനങ്ങൾക്കും മറ്റു ജോലികൾക്കും പോകുകയായിരുന്നു രാജൻസ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡു ചെയ്തു.
Read Moreകാവാലം തട്ടാശേരി പാലം നിർമാണം: സാമൂഹിക പ്രത്യാഘാത പഠന റിപ്പോർട്ട് 30-നകം കൈമാറുമെന്ന്
മങ്കൊന്പ്: കാവാലം തട്ടാശേരി പാലം നിർമാണത്തിന് മുന്നോടിയായുള്ള സാമൂഹിക പ്രത്യാഘാത പഠനത്തിന്റെ ഭാഗമായി ഭൂ ഉടമകളുടെ ഹിയറിംഗ് നടന്നു. കാവാലം ഗവ. എൽപി സ്കൂൽ നടന്ന യോഗത്തിൽ പാലത്തിനായി ഭൂമി വിട്ടു നൽകുന്നവരുടെ അഭിപ്രായങ്ങൾ രേഖാമൂലം എഴുതിവാങ്ങി. പഠനത്തിന് നിയോഗിക്കപ്പെട്ട സ്പ്രിംഗ് സൊലൂഷൻസ് സിഇഒ അബ്ദുള്ള ആസാദിന്റെ നേതൃത്വത്തിലാണ് അഭിപ്രായങ്ങളും ആക്ഷേപങ്ങളുമുള്ള ഭൂ ഉടമകളിൽനിന്ന് അവ സമാഹരിച്ചത്. 2013 ലെ ഭൂമി ഏറ്റെടുക്കാൻ പുനരധിവാസ നഷ്ടപരിഹാരം നിയമത്തിലൂടെ 185 സെന്റ് സ്ഥലം ഏറ്റെടുക്കാനുള്ള നടപടികളിലേക്കാണ് റവന്യൂ വിഭാഗം ഇനി കടക്കേണ്ടത്. വേഗത്തിൽ ഭൂമി ഏറ്റെടുത്ത് പരമാവധി നഷ്ടപരിഹാര തുക ലഭ്യമാക്കണമെന്ന് സമ്മതപത്രം നേരത്തെ നൽകിയിട്ടുള്ള ഭൂരിഭാഗം ഉടമകളും അഭിപ്രായപ്പെട്ടു. നേരത്തെ പാലത്തിന്റെ സ്ഥലമെടുപ്പിന് മാത്രമായി നാലുകോടി രൂപ കിഫ്ബിയിൽനിന്നും അനുവദിച്ചിരുന്നു. കുന്നുമ്മ വില്ലേജിൽ 75 സെന്റും കാവാലം വില്ലേജിൽ 110 സെന്റും ഭൂമിവീതം ഏറ്റെടുക്കാൻ നേരത്തെ ഭരണാനുമതിയാകുകയും…
Read Moreതോമസ് ചാണ്ടിയെ ഒരുനോക്ക് കാണാൻ കുട്ടനാട്ടിലെ വെട്ടിക്കാടു വീട്ടിലേക്കു ദുഃഖാർത്തരായി ജനങ്ങൾ; അന്ത്യോപചാരം അർപ്പിക്കാൻ രാഷ്ട്രീയ, സാമൂഹ്യ രംഗത്തെ പ്രമുഖരും
മങ്കൊന്പ്: അന്തരിച്ച മുൻ മന്ത്രിയും കുട്ടനാട് എംഎൽഎയുമായ തോമസ് ചാണ്ടിക്ക് അന്ത്യോപചാരം അർപ്പിക്കാൻ അദ്ദേഹത്തിന്റെ കുടുംബവീടായ കുട്ടനാട്ടിലെ വെട്ടിക്കാടു വീട്ടിൽ രാഷ്ട്രീയ, സാമൂഹ്യ രംഗത്തെ പ്രമുഖരെത്തി. തോമസ് ചാണ്ടിയുടെ ഭൗതികശരീരം ഒരുനോക്കു കാണുവാനും, അന്ത്യോപചാരമർപിക്കുന്നതിനുമായി ഇന്നലെ വൈകുന്നേരം മുതൽ ചേന്നങ്കരിയിലെ വീട്ടിലേക്കു പ്രമുഖർ എത്തിത്തുടങ്ങിയിരുന്നു. വൈകുന്നേരം 6.55 ഓടെ ഭൗതികശരീരവും വഹിച്ചുകൊണ്ടുള്ള കെയുആർടിസിയുടെ ലോഫ്ളോർ ബസ് എത്തിയപ്പോൾ നൂറുകണക്കിനാളുകളാണ് കാത്തുനിന്നിരുന്നത്. മൊബൈൽ മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന ഭൗതികശരീരം വെട്ടിക്കാട്ടു വീടിനുള്ളിലേക്കാണ് ആദ്യം കൊണ്ടുപോയത്.അവിടെ കാത്തുനിന്ന വൈദികരുടെ നേതൃത്വത്തിൽ അഞ്ചുമിനിറ്റ് പ്രാർത്ഥനയ്ക്കുശേഷം പ്രമുഖരടക്കമുള്ളവർ അന്ത്യാഞ്ജലി അർപ്പിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മന്ത്രി എ.കെ. ശശീന്ദ്രൻ, മുൻ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടി, കൊടിക്കുന്നിൽ സുരേഷ് എംപി, എംഎൽഎ മാരായ കോവൂർ കുഞ്ഞുമോൻ, കെ.സി. ജോസഫ്, ഇ.എം. ബിജിമോൾ, മാണി.സി.കാപ്പൻ, ചിറ്റയം ഗോപകുമാർ, അനൂപ് ജേക്കബ്, മുൻ എംപി…
Read Moreകുട്ടനാടിന്റെ സ്വന്തം മീനാക്ഷി മുത്തശിക്ക് സ്നേഹ സമ്മാനവുമായി കുട്ടനാട് ഫിലിം ക്ലബ്
ആലപ്പുഴ: കുട്ടനാട്ടിലെ മുത്തശി മീനാക്ഷിയമ്മയ്ക്ക് ക്രിസ്മസ് സ്നേഹ സമ്മാനവുമായി കുട്ടനാട് ഫിലിം ക്ലബ്. കൈനകരി റ്റില്ലിത്തറച്ചിറ വീട്ടിൽ 105 വയസുകാരി മീനാക്ഷിയമ്മയ്ക്കാണ് കുട്ടനാട് ഫിലിം ക്ലബ് ക്രിസ്മസ് സ്നേഹ സമ്മാനമായി കേക്ക് സമ്മാനിച്ചത്. കേക്ക് സ്വീകരിച്ച ശേഷം ക്ലബ് അംഗങ്ങളെ കുട്ടനാടിന്റെ മീനാക്ഷിയമ്മ അനുഗ്രഹിക്കുകയും ചെയ്തു. ക്ലബ് പ്രസിഡന്റ് അയ്മനം സാജന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ കൈനകരി ചാവറഭവൻ ഡയറക്ടർ ഫാ.തോമസ് കല്ലുകളം, ക്ലബ് ട്രഷറർ ജയിംസ് കിടങ്ങറ, ക്ലബ് അംഗങ്ങളായ സംഗീത സംവിധായകൻ ഗംഗൻ കരിവെള്ളൂർ, നടന്മാരായ പ്രകാശ് ചെങ്ങന്നൂർ, റെനീഷ്, പ്രകാശ് ആലപ്പുഴ, ജിതിൻ കൈനകരി തുടങ്ങിയവരും പങ്കെടുത്തു. കുട്ടനാട്ടിലെ ഏറ്റവും പ്രായം കൂടിയ മുത്തശിയാണ് മീനാക്ഷിയമ്മ. 105 വയസായെങ്കിലും, ആരോഗ്യവതിയാണ് ഇവർ. പഴയകാല കുട്ടനാടിന്റെ ചിത്രം ഇപ്പോഴും ഇവരുടെ മനസിൽ തിളങ്ങി വരും. കുട്ടനാട്ടിലെ നല്ല കൊയ്ത്തുകാരി എന്നുപേരുള്ള മീനാക്ഷിയമ്മയ്ക്ക് കർഷക പെൻഷൻ…
Read Moreതോമസ് ചാണ്ടിയുടെ സംസ്കാരം നാളെ; അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ നിരവധി പ്രമുഖര്‍
കൊച്ചി: എന്‍സിപി സംസ്ഥാന പ്രസിഡന്റും മുന്‍മന്ത്രിയുമായിരുന്ന അന്തരിച്ച തോമസ് ചാണ്ടി എംഎല്‍എയുടെ മൃതദേഹം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് വിലാപയാത്രയായി ആലപ്പുഴയിലേക്ക് കൊണ്ടുപോകും. നിലവില്‍ ആസ്റ്റര്‍ മെഡിസിറ്റിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ വൈകുന്നേരം അഞ്ചു വരെ ആലപ്പുഴ ഇഎംഎസ് സ്റ്റേഡിയത്തില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് വൈകുന്നേരം കുട്ടനാട്ടിലെ കുടുംബ വീട്ടിലേക്ക് കൊണ്ടുപോകും. നാളെ ഉച്ചയ്ക്ക് 12ന് സംസ്കാ ശുശ്രൂഷാ പ്രാര്‍ഥനകള്‍ ആരംഭിക്കും. തുടര്‍ന്ന് രണ്ടിന് ആലപ്പുഴ ചേന്നംകരി സെന്റ് പോള്‍സ് മാര്‍ത്തോമ്മ പള്ളിയില്‍ സംസ്കാരം നടക്കും. അഭിവന്ദ്യ ജോസഫ് മാര്‍ത്തോമ്മ മെത്രാപ്പോലീത്ത മുഖ്യകാര്‍മികത്വം വഹിക്കും. തോമസ് ചാണ്ടിക്ക് അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ ഇന്ത്യക്ക് അകത്തും പുറത്തുനിന്നുമായി പ്രമുഖര്‍ എത്തിച്ചേരും. കുവൈറ്റ് ഭരണാധികാരിയായ ഷേഖ് അല്‍ അഹമ്മദ് അല്‍സബയുടെ പുത്രനും പ്രതിരോധ മന്ത്രിയും തോമസ് ചാണ്ടിയുടെ സുഹൃത്തുമായ ഷേഖ് നാസര്‍ അല്‍സബ, മുന്‍ പാര്‍ലമെന്റ് അംഗവും ബിസിനസ് പങ്കാളിയുമായ ജാസിം…
Read Moreബിഡിജഐസ് സംസ്ഥാന ജനറൽ സെക്രട്ടറി സുഭാഷ് വാസു അഭിനവ ഹിറ്റ്ലറെന്ന് പി.ടി. മന്മഥൻ
മാവേലിക്കര: ബിഡിജഐസ് സംസ്ഥാന ജനറൽ സെക്രട്ടറിയും കേന്ദ്ര സ്പൈസസ് ബോർഡ് ചെയർമാനും എസ്എൻഡിപി മാവേലിക്കര യൂണിയൻ പ്രസിഡന്റുമായ സുഭാഷ് വാസു അഭിനവ ഹിറ്റ്ലറാണെന്ന് എസ്എൻഡിപി യോഗം അസി. സെക്രട്ടറി പി.ടി. മൻമഥൻ. യൂണിയൻ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നടന്ന സമര പ്രഖ്യാപന കണ്വൻഷൻ മാവേലിക്കര ശ്രീകൃഷ്ണസഭാ മന്ദിരത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ടി.കെ. മാധവന്റെ പാരന്പര്യമുള്ള മാവേലിക്കരയുടെ മണ്ണിൽ വെള്ളാപ്പള്ളി നടേശന്റെ പേരു നൽകി നടത്തി വന്ന കട്ടച്ചിറ എൻജിനിയറിംഗ് കോളജിൽ 80 കോടിയോളം രൂപയുടെ തട്ടിപ്പാണ് നടത്തിയത്. 22 കോടി രൂപ കടത്തിലായ കോളജ് ജപ്തി ഭീഷണിയിലാണ്. സാധാരണക്കാരായ സമുദായംഗങ്ങളുടെ പണം സ്വന്തം താത്പര്യങ്ങൾക്കായി ഉപയോഗിച്ചു. കോന്നിയിൽ 28 ഏക്കർ ഭൂമി വാങ്ങി. മാവേലിക്കരയിൽ തന്നെ പലയിടത്തും ഭൂമി വാങ്ങിക്കൂട്ടി. സമുദായത്തെ മുന്നിൽ നിർത്തി കോടികൾ സന്പാദിച്ചു. സുഭാഷ് വാസു നന്ദികേടിന്റെ പര്യായമാണ്. യോഗം…
Read Moreമാലിന്യം തള്ളുന്നവർ സൂക്ഷിക്കുക, നിങ്ങൾ കാമറ നിരീക്ഷണത്തിലാണ്; മാലിന്യരഹിത പഞ്ചായത്താകാൻ തൈക്കാട്ടുശേരി
പൂച്ചാക്കൽ: പൊതുസ്ഥലത്ത് ആരും കാണുന്നില്ലെന്ന് കരുതി മാലിന്യം വലിച്ചെറിയുന്നവർ സൂക്ഷിക്കുക. കാമറകൾ ഇനിമുതൽ നിങ്ങളെ നിരീക്ഷിക്കുന്നുണ്ടാകും. തൈക്കാട്ടുശേരി ഗ്രാമപഞ്ചായത്ത് മാലിന്യരഹിത പഞ്ചായത്ത് എന്ന പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിന്റെ വിവിധ സ്ഥലങ്ങളിൽ കാമറകൾ സ്ഥാപിച്ചു തുടങ്ങിയത്. ഇതുവഴി രാത്രിയുടെ മറവിൽ റോഡരികിലും മറ്റു സ്ഥലങ്ങളിലുമായി മാലിന്യം വലിച്ചെറിയുന്നവരെ പിടികൂടാൻ സാധിക്കും. പൂച്ചാക്കൽ രണ്ട് പാലങ്ങളിൽ, മാക്കേക്കവല, മാക്കേക്കവല ജപ്പാൻ ശുദ്ധജല വിതരണ കേന്ദ്രം, ശാന്തിക്കവല, പി.എസ് കവല, വല്ലാറ തുടങ്ങിയ എട്ടു സ്ഥലങ്ങളിലായിട്ടാണ് കാമറകൾ സ്ഥാപിച്ചിരിക്കുന്നത്. ജനജീവിതത്തിന് യാതൊരു വിലയും കല്പിക്കാതെ മാലിന്യം തള്ളുന്നത് പതിവായിരുന്നു. പരാതികൾ പതിവായിട്ടും മാലിന്യം തള്ളൽ നിയന്ത്രണമില്ലാതെ തുടരുന്നത് പതിവാണ്. മാലിന്യ സംസ്കരണത്തിനും പൊതു സ്ഥലങ്ങളിൽ മാലിന്യം തള്ളുന്നതിനെതിരെയും കർശന നടപടി സ്വീകരിക്കുമെന്നും പ്രദേശത്തെ പ്രധാന സ്ഥലങ്ങളിൽ കാമറകൾ സ്ഥാപിക്കുമെന്നും പ്രഖ്യാപനങ്ങൾ നടത്തിയിട്ടും നാളിതുവരെയായി യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല എന്ന ജനരോഷത്തിന്…
Read More