വീ​ട്ടി​ലാ​രു​മി​ല്ലാ​തി​രു​ന്ന സ​മ​യം നോ​ക്കി യു​വ​തി​യെ പീ​ഡി​പ്പി​ക്കാ​ൻ ​ശ്ര​മം; ബീ​ഹാ​ർ സ്വ​ദേ​ശി അ​റ​സ്റ്റി​ൽ

ചെ​ങ്ങ​ന്നൂ​ർ: യു​വ​തി​യെ പീ​ഡി​പ്പി​ക്കു​വാ​ൻ ശ്ര​മി​ച്ച ബീ​ഹാ​ർ സ്വ​ദേ​ശി ചെ​ങ്ങ​ന്നൂ​രി​ൽ അ​റ​സ്റ്റി​ൽ. വീ​ട്ടി​ലാ​രു​മി​ല്ലാ​തി​രു​ന്ന സ​മ​യം നോ​ക്കി യു​വ​തി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച ബീ​ഹാ​ർ ഭ​ഗ​ൽ​പ്പൂ​ർ ജി​ല്ല​യി​ൽ നാ​രാ​യ​ൺ​പുർ വി​ല്ലേ​ജി​ൽ നി​ര​ഞ്ജ​ൻ മ​ണ്ഡ​ലി​ന്‍റെ മ​ക​ൻ രാ​ജ​ൻ​സി (28) നെ​യാ​ണ് ചെ​ങ്ങ​ന്നൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ആ​ലാ പ​ഞ്ചാ​യ​ത്തി​ലെ യു​വ​തി​യെ ക​ഴി​ഞ്ഞ​ദി​വ​സം വൈ​കു​ന്നേ​രം 6.30 നോ​ടെ​യാ​ണ് വീ​ട്ടി​ലെ​ത്തി ശാ​രീ​രി​ക​മാ​യി അ​തി​ക്ര​മി​ക്കാ​ൻ മു​തി​ർ​ന്ന​ത്.

യു​വ​തി​യു​ടെ ബ​ഹ​ളം കേ​ട്ട് അ​യ​ൽ​വാ​സി​ക​ൾ ഓ​ടി​യെ​ത്തി​യ​തോ​ടെ ഇ​യാ​ൾ ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. യു​വ​തി​യു​ടെ വീ​ടി​നു സ​മീ​പം വാ​ട​ക​യ്ക്ക് താ​മ​സി​ച്ചു നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും മ​റ്റു ജോ​ലി​ക​ൾ​ക്കും പോ​കു​ക​യാ​യി​രു​ന്നു രാ​ജ​ൻ​സ്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡു ചെ​യ്തു.

Related posts