തോമസ് ചാണ്ടിയെ ഒരുനോക്ക് കാണാൻ കു​ട്ട​നാ​ട്ടി​ലെ വെ​ട്ടി​ക്കാ​ടു വീ​ട്ടി​ലേക്കു ദുഃഖാർത്തരായി ജനങ്ങൾ; അ​ന്ത്യോ​പ​ചാ​രം അ​ർ​പ്പിക്കാ​ൻ രാ​ഷ്ട്രീ​യ, സാ​മൂ​ഹ്യ രം​ഗ​ത്തെ പ്ര​മു​ഖ​രും

മ​ങ്കൊ​ന്പ്: അ​ന്ത​രി​ച്ച മു​ൻ മ​ന്ത്രി​യും കു​ട്ട​നാ​ട് എം​എ​ൽ​എ​യു​മാ​യ തോ​മ​സ് ചാ​ണ്ടി​ക്ക് അ​ന്ത്യോ​പ​ചാ​രം അ​ർപ്പിക്കാ​ൻ അ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടും​ബ​വീ​ടാ​യ കു​ട്ട​നാ​ട്ടി​ലെ വെ​ട്ടി​ക്കാ​ടു വീ​ട്ടി​ൽ രാ​ഷ്ട്രീ​യ, സാ​മൂ​ഹ്യ രം​ഗ​ത്തെ പ്ര​മു​ഖ​രെ​ത്തി. തോ​മ​സ് ചാ​ണ്ടി​യു​ടെ ഭൗ​തി​ക​ശ​രീ​രം ഒ​രു​നോ​ക്കു കാ​ണു​വാ​നും, അ​ന്ത്യോ​പ​ചാ​ര​മ​ർ​പി​ക്കു​ന്ന​തി​നു​മാ​യി ഇ​ന്ന​ലെ വൈ​കു​ന്നേ​രം മു​ത​ൽ ചേ​ന്ന​ങ്ക​രി​യി​ലെ വീ​ട്ടി​ലേ​ക്കു പ്ര​മു​ഖ​ർ എ​ത്തി​ത്തു​ട​ങ്ങി​യി​രു​ന്നു.

വൈ​കു​ന്നേ​രം 6.55 ഓ​ടെ ഭൗ​തി​ക​ശ​രീ​ര​വും വ​ഹി​ച്ചു​കൊ​ണ്ടു​ള്ള കെ​യു​ആ​ർ​ടി​സി​യു​ടെ ലോ​ഫ്ളോ​ർ ബ​സ് എ​ത്തി​യ​പ്പോ​ൾ നൂ​റു​ക​ണ​ക്കി​നാ​ളു​ക​ളാ​ണ് കാ​ത്തു​നി​ന്നി​രു​ന്ന​ത്. മൊ​ബൈ​ൽ മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ഭൗ​തി​ക​ശ​രീ​രം വെ​ട്ടി​ക്കാ​ട്ടു വീ​ടി​നു​ള്ളി​ലേ​ക്കാ​ണ് ആ​ദ്യം കൊ​ണ്ടു​പോ​യ​ത്.അ​വി​ടെ കാ​ത്തു​നി​ന്ന വൈ​ദി​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ഞ്ചു​മി​നി​റ്റ് പ്രാ​ർ​ത്ഥ​ന​യ്ക്കു​ശേ​ഷം പ്ര​മു​ഖ​ര​ട​ക്ക​മു​ള്ള​വ​ർ അ​ന്ത്യാ​ഞ്ജ​ലി അ​ർ​പ്പിച്ചു.

പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല, മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ, മു​ൻ മു​ഖ്യ​മ​ന്ത്രി​യും കോ​ണ്‍​ഗ്ര​സ് നേ​താ​വു​മാ​യ ഉ​മ്മ​ൻ ചാ​ണ്ടി, കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി, എം​എ​ൽ​എ മാ​രാ​യ കോ​വൂ​ർ കു​ഞ്ഞു​മോ​ൻ, കെ.​സി. ജോ​സ​ഫ്, ഇ.​എം. ബി​ജി​മോ​ൾ, മാ​ണി.​സി.​കാ​പ്പ​ൻ, ചി​റ്റ​യം ഗോ​പ​കു​മാ​ർ, അ​നൂ​പ് ജേ​ക്ക​ബ്, മു​ൻ എം​പി മാ​രാ​യ പ​ന്ന്യ​ൻ ര​വീ​ന്ദ്ര​ൻ, ഫ്രാ​ൻ​സീ​സ് ജോ​ർ​ജ്, മു​ൻ എം​എ​ൽ​എ​മാ​രാ​യ ഡോ. ​കെ.​സി. ജോ​സ​ഫ്, സി.​കെ. സ​ദാ​ശി​വ​ൻ, എം. ​മു​ര​ളി കേ​ര​ളാ കോ​ണ്‍​ഗ്ര​സ് നേ​താ​വ് ജേ​ക്ക​ബ് എ​ബ്ര​ഹാം വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ പ്രാ​ദേ​ശി​ക നേ​താ​ക്ക​ൾ തു​ട​ങ്ങി​യ​വ​ർ അ​ന്ത്യോ​പ​ചാ​ര​മ​ർ​പ്പിച്ചു.

Related posts