അരൂർ: ശബരിമലയ്ക്കു വേണ്ടി നിയമസഭ നിയമനിർമാണം നടത്തിയാൽ ബിജെപി അതിനെ പിന്തുണക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീധരൻ പിള്ള പറഞ്ഞു. എൻഡിഎ സ്ഥാനാർഥി കെ.പി. പ്രകാശ് ബാബുവിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി എത്തിയതായിരുന്നു ശ്രീധരൻ പിള്ള. കേരളത്തിന്റെ റൂൾ നന്പർ മൂന്ന് ആണ് കോടതി എടുത്തുകളഞ്ഞത്. അതു കൊണ്ടു തന്നെ സംസ്ഥാന സർക്കാർ തന്നെ നിയമ നടപടി സ്വീകരിക്കണം. ബിജെപി എന്നും വിശ്വാസികൾക്ക് ഒപ്പമാണ്. അവസാന ശ്വാസം നിൽക്കുന്നിടത്തോളം ശബരിമല വിശ്വാസികളുടെ വിശ്വാസം സംരക്ഷിക്കാൻ വേണ്ടി പ്രവർത്തിക്കും. സുപ്രീം കോടതിയുടെ പരിഗണനയിലായതിനാൽ അവസാന വിധി വരുന്നതുവരെ കാത്തിരിക്കും. വിധി അനുകൂലമായിരിക്കുമെന്നാണ് കരുതുന്നത്. നിയമസഭയിൽ ബിജെപി പല പ്രാവശ്യം ആവശ്യപ്പെട്ടിട്ടും എൽഡിഎഫും യുഡിഎഫും മൗനം പാലിക്കുകയാണ്. ഭരണകൂടം വിശ്വാസികളെ അടിച്ചമർത്തുകയും അവരോട് ക്രൂരമായി പെരുമാറുകയും ചെയ്തു. കോണ്ഗ്രസിന്റെ ട്വിറ്ററിൽ ശബരിമലയിൽ സ്ത്രീകൾ കയറണമെന്നാണ് പറഞ്ഞിരിക്കുന്നത്. അവർ നടത്തിയ സമരം…
Read MoreCategory: Alappuzha
ചിറ്റൂർ കടവിൽ പാലം നിർമാണം മുടങ്ങിയിട്ട് മൂന്നു വർഷം; പ്രദേശവാസികൾ സംഘടിച്ച് ഒരു തീരുമാനമെടുത്തു; പാലം നിർമാണം ഉപതെരഞ്ഞെടുപ്പിൽ ചർച്ചാവിഷയകമാകുന്നു
കോന്നി: അച്ചൻകോവിലാറിന്റെ ചിറ്റൂർ കടവിൽ നിർമാണം തുടങ്ങിയ പാലത്തിന്റെ പണികൾ മുടങ്ങിയിട്ട് മൂന്നു വർഷം പിന്നിടുന്നു. 2016 ഫെബ്രുവരി 26നാണ് പാലത്തിന്റെ ശിലാസ്ഥാപനം നടത്തിയത്. റവന്യു വകുപ്പിന്റെ റിവർ മാനേജ്മെന്റ് ഫണ്ടിൽ നിന്നുമുള്ള 2.5 കോടി രൂപ മുടക്കിയാണ് പാലം നിർമിക്കാൻ തീരുമാനമായത്. നിർമിതികേന്ദ്രത്തിന്റെ ചുമതലയിൽ തുടങ്ങിയ പണികളിൽ ഇതു വരെ പൂർത്തിയായത് മൂന്നു തൂണുകൾ മാത്രം. കരാറുക്കാരനു യഥാസമയം ബില്ലുകൾ മാറി ലഭിക്കാതിരുന്നതാണ് പണികൾ മുടങ്ങാൻ കാരണമായത്. മുൻ സർക്കാരിന്റെ കാലത്താണ് കോന്നി പഞ്ചായത്തിലെ 18 ാം വാർഡിൽ പ്രധാന രണ്ടു പാതകളെ ബന്ധിച്ച് പാലത്തിനു അനുമതി നൽകിയത്. ഇത്തരത്തിൽ പുനലൂർ മൂവാറ്റുപുഴ പാതയിൽ നിന്നും അട്ടച്ചാക്കൽ കോന്നി കുമ്പഴ റോഡുമായി ബന്ധിക്കുന്ന തരത്തിലായിരുന്നു പാലവും അനുബന്ധ റോഡുകളും വിഭാവനം ചെയ്തിരുന്നത്. പഞ്ചായത്തിലെ പതിനെട്ടാം വാർഡിൽ നിന്നും തുടങ്ങി ഒന്നാം വാർഡിലാണ് പാലം അവസാനിക്കുന്നതെങ്കിലും കുന്പഴ,…
Read Moreകോന്നി ഉപതെരഞ്ഞെടുപ്പ്; പ്രമാടം കോന്നിയുടെ ദിശാസൂചിക; വാശിയേറിയ പോരാട്ടത്തിൽ മൂന്ന് മുന്നണികളും
പത്തനംതിട്ട: പ്രമാടം ഗ്രാമപഞ്ചായത്ത് കോന്നി നിയോജകമണ്ഡലത്തിന്റെ ദിശാസൂചികയാണ്. യുഡിഎഫിന്റെ കരുത്തുറ്റ മണ്ണാണ് പ്രമാടം. പത്തനംതിട്ട ജില്ലാ ആസ്ഥാനത്തുനിന്ന് കോന്നിയിലേക്കുള്ള പാതയിലാണ് ഈ പഞ്ചായത്ത് പ്രദേശം. വിസ്തൃതമായ പഞ്ചായത്താണെങ്കിലും രാഷ്ട്രീയമായ ചേരിതിരിവ് തെരഞ്ഞെടുപ്പുകളിൽ മാത്രമേ ഉണ്ടാകാറുള്ളൂ. കുറഞ്ഞകാലം കൊണ്ട് വികസന രംഗത്തും സാമൂഹിക മേഖലയിലും ശ്രദ്ധേയമായ പുരോഗതി കൈവരിച്ച പഞ്ചായത്ത് പ്രദേശവുമാണ് പ്രമാടം. ഇത്തവണ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ ശ്രദ്ധിക്കപ്പെട്ട പ്രദേശം കൂടിയായിരുന്നു പ്രമാടം. കോന്നിയിൽ യുഡിഎഫ് സ്ഥാനാർഥിയായി പരിഗണിക്കപ്പെട്ടവരിൽ ഒരാൾ പ്രമാടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റായ റോബിൻ പീറ്ററെയാണ്. എന്നാൽ അയൽക്കാരനായ പി. മോഹൻരാജിനാണ് സ്ഥാനാർഥിത്വം ലഭിച്ചത്. പ്രമാടത്ത് റോബിൻ പീറ്റർ തന്നെ യുഡിഎഫിന്റെ പ്രചാരണ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്നു. 19 വാർഡുകളാണ് പഞ്ചായത്തിനുള്ളത്. ഇതിൽ 11 വാർഡിലും യുഡിഎഫ് മെംബർമാരാണ്. എൽഡിഎഫിന് എട്ട് മെംബർമാരാണുള്ളത്. രാഷ്ട്രീയത്തിനതീതമായ ഐക്യവും പിന്തുണയും പ്രകടമാകുന്ന ഭരണസമിതികളിലൊന്നാണ് പ്രമാടം. ഉപതെരഞ്ഞെടുപ്പിൽ വാശിയേറിയ പോരാട്ടത്തിലാണ് യുഡിഎഫും…
Read Moreഎൽഡിഎഫിന്റെ ഭരണ നേട്ടം വട്ടപൂജ്യം; കോന്നിയിലെ ജനങ്ങൾ വികസന തുടർച്ചയ്ക്ക് വോട്ടു നൽകുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ
കലഞ്ഞൂർ: കഴിഞ്ഞ 23 വർഷകാലം അടൂർ പ്രകാശിന്റെ നേതൃത്വത്തിൽ കോന്നിയിൽ നടന്ന സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങളുടെ തുടർച്ചയ്ക്ക് ജനങ്ങൾ വോട്ടു നൽകുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. കലഞ്ഞൂരിൽ യുഡിഎഫ് യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.കോന്നി ഉപതെരഞ്ഞെടുപ്പിൽ ്അടൂർ പ്രകാശാണ് യുഡിഎഫിനെ നയിക്കുന്നതെന്നും അദ്ദേഹമാണ് വോട്ടു തേടുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു. സംസ്ഥാന സർക്കാർ ജനവിരുദ്ധ നയങ്ങളാണ് സ്വീകരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മൂന്നര വർഷത്തെ എൽഡിഎഫ് സർക്കാരാന്റെ ഭരണ നേട്ടങ്ങൾ വട്ടപൂജ്യമാണ്.ശബരിമലയെ കലാപഭൂമിയാക്കി രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് ബിജെപിയും സിപിഎമ്മും ശ്രമിച്ചതെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ കുറ്റപ്പെടുത്തി. പ്രഫ. പി.ജെ. കുര്യൻ, അടൂർ പ്രകാശ് എംപി, ആന്േറാ ആന്റണി എംപ , ഡോ. ശൂരനാട് രാജശേഖരൻ , സ്ഥാനാർഥി പി. മോഹൻരാജ് , പ്രതാപവർമ തന്പാൻ, ബാബു ജോർജ്, ബിന്ദു കൃഷ്ണ, അഡ്വ.പഴകുളം മധു, മാത്യു കുളത്തുങ്കൽ, രതീഷ് വലിയ കോണ് എന്നിവർ…
Read Moreകൂട്ടലും കിഴക്കലും നടത്തി പറയുകയാ; അരൂരിലും എറണാകുളത്തും എൻഡിഎ തോൽക്കുമെന്ന് തുഷാർ
ആലപ്പുഴ: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് മണ്ഡലങ്ങളിൽ അരൂരിലും എറണാകുളത്തും എൻഡിഎ സ്ഥാനാർഥികൾക്ക് വിജയ പ്രതീക്ഷയില്ലെന്ന് ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെളളാപ്പള്ളി. എന്നാൽ കോന്നി, മഞ്ചേശ്വരം, വട്ടിയൂർക്കാവ് മണ്ഡലങ്ങളിൽ സാധ്യതയുണ്ട്. അരൂരിലും എറണാകുളത്തും ജയസാധ്യതയില്ലെന്ന് പറയുന്നത് കണക്കുകളുടെ അടിസ്ഥാനത്തിലാണെന്നും തുഷാർ വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു. ബിജെപി-ബിഡിജെഎസ് ഭിന്നത തുടരുന്നുവെന്ന വാർത്തകൾക്കിടെയാണ് തുഷാറിന്റെ പ്രതികരണമെന്നത് ശ്രദ്ധേയമാണ്. തെരഞ്ഞെടുപ്പിന് മുൻപേ രണ്ടു മണ്ഡലങ്ങളിൽ മുന്നണി സ്ഥാനാർഥികൾ തോൽക്കുമെന്ന് ബിഡിജെഎസ് അധ്യക്ഷൻ തന്നെ പറഞ്ഞതിനെതിരേ ബിജെപി രംഗത്തുവരാനും സാധ്യതയുണ്ട്. ഇതോടെ എൻഡിഎയിൽ തർക്കം വീണ്ടും രൂക്ഷമാകാനാണ് സാധ്യത.
Read Moreജോലിക്കായി ഡൽഹിയിലെത്തി കാണാതായ യുവാവിനെ ഒമ്പത് വർഷത്തിനു ശേഷം കണ്ടെത്തി പന്തളം പോലീസ്
പന്തളം: ജോലിക്കായി ഡൽഹിക്കു പോയ യുവാവിനെ ഒന്പത് വർഷത്തിനു ശേഷം കണ്ടെത്തി. പന്തളം മുടിയൂർക്കോണം ഷൈൻ ഭവനിൽ പരേതനായ കുഞ്ഞുമോന്റെയും ഭാർഗവിയുടെയും മകൻ ഷൈജു(വിഷ്ണു 29)വിനെയാണ് ഡൽഹിക്കു സമീപം ഗാസിയാബാദ് നോയിഡ ഇൻഡസ്ട്രിയൽ ഏരിയയിൽ നിന്നും കണ്ടെത്തിയത്. 2010 നവംബറിലാണ് അയൽവാസിക്കൊപ്പം ജോലിക്കായി ഇയാൾ പോയത്. കുറെ നാൾ ഇയാൾ കമ്പനികൾ മാറി മാറി ജോലി ചെയ്തിരുന്നു. വർഷത്തിൽ ഒന്നോ രണ്ടോ തവണ മാത്രം വീട്ടിലേക്കു ഫോൺ ചെയ്യുമായിരുന്നു. എന്നാൽ രണ്ടു വർഷമായി ഒരു വിവരവും ഇല്ലാതായതോടെ വീട്ടുകാർ പന്തളം പോലീസിൽ പരാതി നൽകുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ കണ്ടെത്തിയത്. ഇയാളോടൊപ്പം പണി ചെയ്തിരുന്ന യുപി സ്വദേശികളിൽ നിന്നു ലഭിച്ച സൂചനകളനുസരിച്ചാണ് ഇയാളെ കണ്ടെത്തിയത്. പന്തളം എസ്എച്ച്ഒ ബിജു, എസ്ഐ ശ്രീജിത്, സിവിൽ പോലീസ് ഓഫീസർ മനോജ് കുമാർ സി എന്നിവരുടെ സംഘമാണ് അന്വേഷണം നടത്തിയത്.
Read Moreഎടുത്തത് നീർക്കാക്കയെ, താറാവിനെ കൊണ്ടുപോയി എന്ന തർക്കത്തിൽ വീടുകയറി മര്ദിച്ചു; സംഭവം എടത്വായില്
എടത്വ: യുവാവിനേയും സഹോദര ഭാര്യയേയും കുട്ടികളേയും സമീപവാസി വീടുകയറി മർദിച്ചെന്ന് പരാതി. തകഴി പഞ്ചായത്ത് ഒന്പതാം വാർഡിൽ കിഴക്കേ ചെക്കിടിക്കാട് കിഴക്കേപറന്പിൽ ബേബി ജോസഫ്, സഹോദരൻ ജോർജ് ജോസഫിന്റെ ഭാര്യ സൂസമ്മ, പ്ലസ് ടൂവിനും എട്ടാം ക്ലാസിലും പഠിക്കുന്ന ബേബിയുടെ മക്കൾ എന്നിവർക്കാണ് മർദനമേറ്റത്. കഴിഞ്ഞദിവസം വൈകുന്നേരം ഏഴോടെയായിരുന്നു സംഭവം. ബേബിയുടെ സഹോദരൻ മീൻ പിടിക്കാനായി പാടത്തിട്ട വലയിൽ കുടുങ്ങിയ നീർക്കാക്കയെ എടുത്തുകൊണ്ട് പോയിരുന്നു. ഇതേ പാടത്ത് സമീപവാസിയുടെ താറാവും ഉണ്ടായിരുന്നു. താറാവിനെ കൊണ്ടുപോയി എന്ന തർക്കത്തിൽ വീടുകയറി ആക്രമിക്കുകയും ബേബിയുടെ തല തല്ലിപൊട്ടിക്കുകയും സൂസമ്മയുടെ വലത് കൈ തല്ലി ഒടിക്കുകയും ചെയ്തെന്നാണ് മർദനത്തിൽ പരിക്കേറ്റ ബേബി ജില്ല പോലീസ് സൂപ്രണ്ടിനു നല്കിയ പരാതിയിൽ പറയുന്നത്. ബേബിയും സൂസമ്മയും വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. എടത്വ പോലീസ് കേസ് എടുത്ത് അന്വഷണം ആരംഭിച്ചു.
Read Moreപൂതന പ്രയോഗം; മന്ത്രി സുധാകരനെതിരെയുള്ള അന്വേഷണം അട്ടിമറിക്കുന്നുവെന്ന് യുഡിഎഫ്
തുറവൂർ: യുഡിഎഫ് അരൂർ നിയോജകമണ്ഡലം സ്ഥാനാർഥി ഷാനിമോൾ ഉസ്മാനെതിരെ പൂതനയെന്ന് പരാമർശം നടത്തി ആക്ഷേപിച്ച മന്ത്രി ജി. സുധാകരനെതിരെ ഷാനിമോളും യുഡിഎഫ് ഇലക്ഷൻ കമ്മിറ്റിയും ഇലക്ഷൻ കമ്മീഷനും ജില്ലാ കളക്ടർക്കും നൽകിയ കേസ് അട്ടിമറിക്കാൻ സർക്കാർ ബാഹ്യസമ്മർദം നടത്തുന്നതായി ഡിസിസി പ്രസിഡന്റ് എം.ലിജു പത്രസമ്മേളനത്തിൽ പറഞ്ഞു. മന്ത്രി ജി.സുധാകരനെതിനെതിരെ നടപടി സ്വീകരിക്കുന്നതുവരെ മഹിള കോണ്ഗ്രസ് സംസ്ഥാനതലത്തിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് സ്ഥാനാർഥി വൻ ഭൂരിപക്ഷത്തിൽ ജയിക്കുമെന്ന് ഉറപ്പായപ്പോൾ സിപിഎം നേതാക്കൾ ആർഎസ്എസ് നേതാക്കളുടെ വീടുകൾ സന്ദർശിച്ച് സഹായം തേടുകയാണ്. കഴിഞ്ഞ ദിവസം മന്ത്രി തോമസ് ഐസക്കും പി.ജയരാജനും തുറവൂർ ഗ്രാമപഞ്ചായത്തിലെ ഉന്നതരായ ചില ആർഎസ്എസ് നേതാക്കളുടെ വസതിയിലെത്തി അവിശുദ്ധ കൂട്ടുകെട്ടിനുള്ള ധാരണയുണ്ടാക്കിയതായി ലിജു ആരോപിച്ചു. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ രമ്യഹരിദാസിനെതിരെ അപകീർത്തികരമായ പരാമർശം എൽഡിഎഫ് കണ്വീനർ വിജയരാഘവൻ നടത്തിയിരുന്നു. ഇതിനെതിരെ ഇലക്ഷൻ കമ്മീഷനും…
Read Moreഅരൂർ ഉപതെരഞ്ഞെടുപ്പ്; സിപിഎം ആർഎസ്എസ് പിന്തുണ ഉറപ്പാക്കാൻ ശ്രമിക്കുന്നുവെന്ന് മുസ്ലിംലീഗ്
അരൂർ: തെരഞ്ഞെടുപ്പ് പരാജയഭീതി മൂലം ആർഎസ്എസ് ഉൾപ്പെടെയുള്ള സംഘടനകളുടെ പിന്തുണ ഉറപ്പാക്കാൻ സിപിഎം നേതൃത്വം നടത്തുന്ന നീക്കം ആശങ്കാജനകമാണെന്ന് അരൂരിൽ ചേർന്ന മുസ്ലീം ലീഗ് ജില്ല ഭാരവാഹികളുടെ യോഗം വിലയിരുത്തി. യുഡിഎഫ് അരൂരിൽ കാഴ്ചവെക്കുന്നത് രാഷ്ട്രീയ മത്സരമാണ്. മികവുറ്റ സ്ഥാനാർഥിയാണ് യുഡിഎഫ് അവതരിപ്പിച്ചിട്ടുള്ളത്. ഷാനിമോൾക്ക് മണ്ഡലത്തിൽ ലഭിക്കുന്ന വർധിച്ച സ്വീകാര്യതയാണ് സിപിഎമ്മിനെ സംഘപരിവാറിന് പിന്നാലെപോകാൻ പ്രേരിപ്പിക്കുന്നത്. ജനങ്ങളുടെ സമാധാന ജീവിതം തകർത്തെറിഞ്ഞ കേന്ദ്രസംസ്ഥാന സർക്കാരുകൾക്കെതിരായ ജനവിധിയാകും അരൂർ തെരഞ്ഞെടുപ്പിൽ ഉണ്ടാവുക. വ്യക്തി ഹത്യയും കള്ളക്കേസുകളും അവസാനിപ്പിച്ച് ജനകീയ വിധിക്കായി കാത്തിരിക്കാൻ സിപിഎം തയ്യാറാകണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ല പ്രസിഡന്റ് എ.എം. നസീർ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിമാരായ പി.എം.എ. സലാം, ടി.എം. സലിം, മുൻ മന്ത്രി മഞ്ഞളാംകുഴി അലി എംഎൽഎ, മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി എച്ച്. ബഷീർകുട്ടി, വൈസ് പ്രസിഡന്റുമാരായ പി. ഷാഹുൽ ഹമീദ് റാവുത്തർ,…
Read Moreഉറിയടിച്ചും, ആദ്യാക്ഷരം കുറിപ്പിച്ചും പ്രവർത്തകരുടെ താൽപര്യങ്ങൾക്കൊപ്പം വോട്ടുപിടുത്തവുമായി സുരേന്ദ്രൻ ; പ്രചാരണ ശൈലിയിലെ പുത്തൻ തന്ത്രം ഇങ്ങനെ…
കോന്നി: കെ. സുരേന്ദ്രന്റെ സ്ഥാനാർഥിത്വത്തോടെ പ്രചാരണത്തിനു പുതിയൊരു മാനം നല്കിയിരിക്കുകയാണ് എൻഡിഎ. സ്ഥാനാർഥിയെ കേന്ദ്രീകരിച്ചുള്ള പ്രചാരണശൈലിയാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.വിവിധ സ്ഥലങ്ങളിൽ എത്തുന്പോൾ അവിടെയുള്ള പ്രവർത്തകരുടെ താത്പര്യം കൂടി കണക്കിലെടുത്താണ് വോട്ടുതേടൽ. ചിറ്റാറിലെ വിവിധ കോളനികളിൽ വോട്ടുതേടിയപ്പോൾ കോളനി നിവാസികളോടൊപ്പം വിവിധ പരിപാടികളിൽ കൂടി പങ്കെടുത്താണ് സുരേന്ദ്രൻ മടങ്ങിയത്. ഉറിയടി മത്സരത്തിൽവരെ അങ്ങനെ ഭാഗഭാക്കായി. സ്ഥാനാർഥിയുടേതായ തിരക്കുകൾ മാറ്റിവച്ച് പരമാവധി വോട്ടർമാർക്കൊപ്പം ഇഴകിച്ചേരുകയാണ് സ്ഥാനാർഥി. വിജയദശമി ദിനത്തിൽ ക്ഷേത്ര ദർശനങ്ങൾ നടത്തി. അരുവാപ്പുലം ഭുവനേശ്വരീ ക്ഷേത്രത്തിൽ കാണിക്കയിട്ട് ദേവിയെ വണങ്ങിയതിനു ശേഷം കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിച്ചു കൊണ്ടായിരുന്നു പ്രചാരണം. കുളങ്ങരേത്ത് സായ് കൃഷ്ണയുടെയും ജ്യോതി ലക്ഷ്മിയുടെയും മകൾ വൈഗ കൃഷ്ണ, രാജേന്ദ്രൻ സജിത ദമ്പതികളുടെ മകൻ അനശ്വർ രാജ് തുടങ്ങിയവരാണ് ആദ്യാക്ഷരം കുറിക്കാൻ കെ. സുരേന്ദ്രന്റെ കൈകൾ പിടിച്ചത്. സ്ഥാനാർഥിയുടെ മണ്ഡലപര്യടനം ഇതേരീതിയിൽ പുരോഗമിക്കുന്പോൾ നേതാക്കൾ കുടുംബസംഗമങ്ങൾ ഉൾപ്പെടെയുള്ള…
Read More