ജോലിക്കായി ഡൽഹിയിലെത്തി കാണാതായ യു​വാ​വി​നെ ഒ​മ്പത് വ​ർ​ഷ​ത്തി​നു ശേ​ഷം ക​ണ്ടെ​ത്തി പന്തളം പോലീസ്

പ​ന്ത​ളം: ജോ​ലി​ക്കാ​യി ഡ​ൽ​ഹി​ക്കു പോ​യ യു​വാ​വി​നെ ഒ​ന്പ​ത് വ​ർ​ഷ​ത്തി​നു ശേ​ഷം ക​ണ്ടെ​ത്തി. പ​ന്ത​ളം മു​ടി​യൂ​ർ​ക്കോ​ണം ഷൈ​ൻ ഭ​വ​നി​ൽ പ​രേ​ത​നാ​യ കു​ഞ്ഞു​മോ​ന്‍റെ​യും ഭാ​ർ​ഗ​വി​യു​ടെ​യും മ​ക​ൻ ഷൈ​ജു(​വി​ഷ്ണു 29)വി​നെ​യാ​ണ് ഡ​ൽ​ഹി​ക്കു സ​മീ​പം ഗാ​സി​യാ​ബാ​ദ് നോ​യി​ഡ ഇ​ൻ​ഡ​സ്ട്രി​യ​ൽ ഏ​രി​യ​യി​ൽ നി​ന്നും ക​ണ്ടെ​ത്തി​യ​ത്.

2010 ന​വം​ബ​റി​ലാ​ണ് അ​യ​ൽ​വാ​സി​ക്കൊ​പ്പം ജോ​ലി​ക്കാ​യി ഇ​യാ​ൾ പോ​യ​ത്. കു​റെ നാ​ൾ ഇ​യാ​ൾ ക​മ്പ​നി​ക​ൾ മാ​റി മാ​റി ജോ​ലി ചെ​യ്തി​രു​ന്നു. വ​ർ​ഷ​ത്തി​ൽ ഒ​ന്നോ ര​ണ്ടോ ത​വ​ണ മാ​ത്രം വീ​ട്ടി​ലേ​ക്കു ഫോ​ൺ ചെ​യ്യു​മാ​യി​രു​ന്നു. എ​ന്നാ​ൽ ര​ണ്ടു വ​ർ​ഷ​മാ​യി ഒ​രു വി​വ​ര​വും ഇ​ല്ലാ​താ​യ​തോ​ടെ വീ​ട്ടു​കാ​ർ പ​ന്ത​ളം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.
പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​യാ​ളെ ക​ണ്ടെ​ത്തി​യ​ത്.

ഇ​യാ​ളോ​ടൊ​പ്പം പ​ണി ചെ​യ്തി​രു​ന്ന യു​പി സ്വ​ദേ​ശി​ക​ളി​ൽ നി​ന്നു ല​ഭി​ച്ച സൂ​ച​ന​ക​ള​നു​സ​രി​ച്ചാ​ണ് ഇ​യാ​ളെ ക​ണ്ടെ​ത്തി​യ​ത്. പ​ന്ത​ളം എ​സ്എ​ച്ച്ഒ ബി​ജു, എ​സ്ഐ ശ്രീ​ജി​ത്, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ മ​നോ​ജ് കു​മാ​ർ സി ​എ​ന്നി​വ​രു​ടെ സം​ഘ​മാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്.

Related posts