ആലപ്പുഴ : നിയമപ്രകാരം ഈടാക്കുന്ന ട്യൂഷൻ ഫീസിനുപുറമേ മറ്റൊരു തരത്തിലുള്ള പണപ്പിരിവും സ്കൂൾ അധികൃതർ നടത്തുന്നില്ലെന്ന് സർക്കാർ ഉറപ്പാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. സിബിഎസ്ഇ, ഐസിഎസ്ഇ, സംസ്ഥാന സിലബസ് സ്കൂളുകൾക്ക് ഉത്തരവ് ബാധകമായിരിക്കുമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം പി. മോഹനദാസ് ഉത്തരവിൽ പറഞ്ഞു. വിദ്യാഭ്യാസ ഡയറക്ടടർ, ഹയർസെക്കൻഡറി ഡയറക്ടർ എന്നിവർക്കാണ് കമ്മീഷൻ നിർദേശം നൽകിയത്. പ്ലസ് വണിൽ ചേർന്ന വിദ്യാർഥികളിൽ നിന്ന് സ്കൂൾ വികസനനിധി എന്ന പേരിൽ പണം പിരിച്ച ആലപ്പുഴയിലെ ഒരു സ്കൂളിനെതിരേ രജിസ്റ്റർ ചെയ്ത കേസിലായിരുന്നു ഉത്തരവ്. കമ്മീഷന്റെ നിർദേശാനുസരണം സംസ്ഥാനത്തെ എല്ലാ ഹയർസെക്കൻഡറി സ്കൂളുകളിലും വിജിലൻസ് സ്ക്വാഡ് പരിശോധന നടത്തിയെന്ന് ഹയർസെക്കൻഡറി ഡയറക്ടർ കമ്മീഷനെ അറിയിച്ചു. 38 കുട്ടികളിൽ നിന്നും ആലപ്പുഴയിലെ സ്കൂൾ 2,500 രൂപ വീതം പിരിച്ചു. ഇത് വിദ്യാർഥികൾക്ക് തിരികെ വാങ്ങി നൽകിയതായി റിപ്പോർട്ടിൽ പറയുന്നു. വിദ്യാർഥികളിൽ നിന്നും പണം…
Read MoreCategory: Alappuzha
ടിക്കറ്റുകൾ വീണ്ടും റാക്കുകളിലേക്ക്….? റാക്കുകൾ തേടിയെത്തുന്ന കണ്ടക്ടർമാർ നിരവധി; കാരണം…
ആലപ്പുഴ: ടിക്കറ്റ്…ടിക്കറ്റ്…. യാത്രക്കിടെ കണ്ടക്ടറുടെ ഈ ചോദ്യം നാം കേൾക്കാൻ തുടങ്ങിയിട്ട് കാലമൊരുപാടായി. യാത്ര അവസാനിക്കും വരെ ഭദ്രമായി സൂക്ഷിച്ചു വയ്ക്കുന്ന ടിക്കറ്റെന്ന തുണ്ടുപേപ്പറിന് കാലം മാറ്റം വരുത്തി. ടിക്കറ്റ് റാക്കിൽ നിന്നും ടിക്കറ്റ് ഫെയർ നോക്കി പേന കൊണ്ട് കുറിച്ചു ടിക്കറ്റ് നൽകിയിരുന്ന സ്ഥിതി മാറി ഇലക്ട്രോണിക് മെഷീനുകൾ വന്നതോടെ സെക്കന്റുകൾക്കുള്ളിൽ പ്രിന്റുചെയ്തു വരുന്ന ടിക്കറ്റുകൾ കണ്ടക്ടർമാർക്ക് ജോലി എളുപ്പമാക്കി. അതോടെ ടിക്കറ്റ് റാക്കുകളെ മറന്നു. എന്നാൽ ഇലക്ട്രോണിക് ടിക്കറ്റ് മെഷീനുകൾ പണി മുടക്കാൻ തുടങ്ങിയതോടെ ടിക്കറ്റ് റാക്കുകൾ തേടി കണ്ടക്ടർമാർ പരക്കം പായാൻ തുടങ്ങി. കെഎസ്ആർടിസിക്ക് ഇലക്ട്രോണിക് ടിക്കറ്റ് മെഷീനുകൾ നൽകിയ കന്പനിക്ക് തുക കുടിശികയായതിനെത്തുടർന്ന് ടിക്കറ്റ് യന്ത്രങ്ങൾ നിർത്തലാക്കാനുള് ആലോചനയിലാണ് കെഎസ്ആർടിസി. 6000 ത്തോളം ടിക്കറ്റ് മെഷീനുകളാണ് കെഎസ്ആര്ടിസി ഉപയോഗിക്കുന്നത്. എന്നാൽ പല ഡിപ്പോയിലും മെഷീനുകൾ തകരാറിലാകുന്നത് പതിവായതോടെയാണ് ടിക്കറ്റിനെ റാക്കിലേക്ക് തിരിച്ചു കൊണ്ടുവരാൻ…
Read Moreസദാചാര പോലീസ് ചമഞ്ഞ് ദമ്പതികൾക്ക് ക്രൂരമർദനം; മാവേലിക്കരയിൽ നടന്ന സംഭവത്തെക്കുറിച്ച് ശിവദാസ് പറയുന്നതിങ്ങനെ…
മാവേലിക്കര: സദാചാര പോലീസ് ചമഞ്ഞ യുവാക്കളുടെ സംഘം ദന്പതികളെ കൈയേറ്റം ചെയ്തു. പരുക്കേറ്റ ദന്പതികൾ ആശുപത്രിയിൽ. കായംകുളം മുതുകുളം തെക്ക് ശിവഭവൻ ശിവപ്രസാദ് (31), ഭാര്യ സംഗീത (25) എന്നിവരാണു കണ്ടിയൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഇന്നലെ വൈകുന്നേരം ആറോടെ അച്ചൻകോവിലാറിന്റെ തീരത്തു കണ്ടിയൂർ കടവിലാണു സംഭവം. വിദേശത്തു ജോലിയുള്ള ശിവപ്രസാദ് ഭാര്യക്കും ഭാര്യാ സഹോദരൻ അഭിജിത്തിനുമൊപ്പം ടിക്കറ്റ് സംബന്ധിച്ച കാര്യത്തിനായി മാവേലിക്കരയിലെത്തി. ടിക്കറ്റ് ലഭിക്കാൻ വൈകുമെന്നറിഞ്ഞ മൂവരും കണ്ടിയൂർ കടവിലെത്തി. കടവിൽ ഉണ്ടായിരുന്ന ഒരാൾ സദാചാര പോലീസ് ചമഞ്ഞു ശിവപ്രസാദുമായി വാക്കുതർക്കം ഉണ്ടായി. ഇയാൾ അറിയിച്ചതിനുസരിച്ചു സ്ഥലത്തെത്തിയ യുവാക്കൾ ശിവപ്രസാദിനെയും ഭാര്യയേയും മർദിച്ചു. സംഭവുമായി ബന്ധപ്പെട്ടു നാലുപേരെ പോലീസ് കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്.
Read Moreമകൻ ഉപേക്ഷിച്ച അമ്മയെ ഒന്നരവർഷത്തിനു ശേഷം അനാഥമന്ദിരത്തിൽ കണ്ടെത്തി; മരുമകളുടെ ദ്രോഹങ്ങളെക്കുറിച്ച് ഭാർഗവിയമ്മ പറഞ്ഞതിങ്ങനെ; നടപടിക്കൊരുങ്ങി ആർടിഒ
മാവേലിക്കര: മകൻ ഉപേക്ഷിച്ച അമ്മയെ ഒന്നര വർഷത്തിനു ശേഷം അനാഥ മന്ദിരത്തിൽ കണ്ടെത്തി. മാവേലിക്കര തഴക്കര ഇറവങ്കരയിലാണ് സംഭവം. ഇറവങ്കര പണയിൽ വീട്ടിൽ പരേതനായ രാഘവന്റെ ഭാര്യ ഭാർഗവിയമ്മ (93) ക്കാണ് തന്റെ മകന്റെ ഭാഗത്തു നിന്നും ദുര്യോഗമുണ്ടായത്. ഇവരുടെ മൂത്ത മകനാണ് ഇവരെ ഓച്ചിറ വവ്വാക്കാവിലുള്ള ശാന്തിഭവനിൽ ഉപേക്ഷിച്ചത്. വിദേശത്ത് ജോലി ചെയ്യുന്ന ഇയാൾ വീട്ടിൽ താമസിച്ചിരുന്ന ഭാർഗവിയമ്മയെ ഉപേക്ഷിച്ചത്് മറ്റു മക്കളുടെ അറിവോടെയായിരുന്നില്ല. കുടുംബ വീടിനടുത്ത് താമസിക്കുന്ന ഇളയ മകൻ ഇറവങ്കര ചൈത്രം വീട്ടിൽ വിനയ് ബാബുവാണ് മറ്റൊരാൾ വഴി അമ്മയെ ഉപേക്ഷിച്ച വിവരം അറിയുന്നത്. പലസ്ഥലങ്ങളിലും വിനയൻ മാസങ്ങളോളം അമ്മയെ തേടിയലഞ്ഞെങ്കിലും നിരാശനായി. ഒന്നരമാസം മുന്പ് ശാന്തിഭവൻ സന്ദർശിച്ച സുഹൃത്ത് വഴിയാണ് ഭാർഗവിയമ്മ ഇവിടെയുണ്ടെന്ന് വിനയൻ അറിയുന്നത്. മാവേലിക്കര തഹസീൽദാർ എസ് സന്തോഷ്കുമാറിന് വിനയൻ നൽകി പരാതി, തഹസീൽദാർ ആർഡിഒക്ക് കൈമാറി. ഒന്നര…
Read Moreമലയാളിയെ ഊഞ്ഞാലാട്ടാൻ ഇതരസംസ്ഥാനക്കാർ എത്തി; 150 മുതൽ 250 വരെ വിലയുള്ള ഊഞ്ഞാലുകളാണ് വിൽപനയ്ക്കുള്ളത്
മാന്നാർ: മലയാളിയെ ഓണത്തിന് ഊഞ്ഞാലാട്ടാൻ ഇതരസംസ്ഥാനങ്ങളിൽ നിന്നുള്ള കച്ചവടക്കാർ നിരത്തുകളിൽ നിരന്നു. പ്ലാസ്റ്റിക്കിലും ചണത്തിലും നിർമ്മിച്ച ഊഞ്ഞാലുകളാണ് വില്പനയ്ക്കായി വഴിയോരങ്ങളിൽ നിരത്തിയിരിക്കുന്നത്. ചണത്തിൽ നിർമിച്ച ഊഞ്ഞാലിന് 250 രൂപയും പ്ലാസ്റ്റിക്കിന് 150 രൂപയുമാണ് വില. ഊഞ്ഞാൽ കെട്ടാൻ സ്ഥലമില്ലാതെ വിഷമിക്കുന്ന മലയാളിക്ക് വീടിന്റെ സിറ്റൗട്ടിലോ കാർപോർച്ചിലോ ഈ ഊഞ്ഞാൽ കെട്ടി ഓണത്തിൽ പങ്കുചേരാം. മലയാളിക്ക് ഓണാഘോഷത്തിൽ ഒഴിച്ച് കൂടാനാവാത്തതാണ് ഊഞ്ഞാൽ ആട്ടം.ഓണപ്പുടവയും,പൂക്കളവും, ഓണ സദ്യയയും പോലെ തന്നെ പ്രധാന്യമാണ് ഊഞ്ഞാലും. വീടിന്റെ പരിസരത്ത് വലിയ മരങ്ങളിൽ കയറും മറ്റും ഉപയോഗിച്ച് ഊഞ്ഞാൽ കെട്ടിയിരുന്നത് ഇന്ന് ഗൃഹാതരത്വം ഉണർത്തുന്ന ഓർമ്മകളായി മാറി. വീടിന്റെ പിരിസരങ്ങളിലെ വലിയ മരങ്ങൾ എല്ലാം മുറിച്ചുമാറ്റി അവിടെ വലിയ കോണ്ക്രീറ്റ് കെട്ടിടങ്ങളും മറ്റും ഉയർന്നതോടെ ഊഞ്ഞാൽ തന്നെ ഇല്ലാതായി. എന്നാൽ മലയാളിയുടെ അഭിരുചി അറിഞ്ഞാണ് പ്രധാന സീസണണുകളിൽ സാധനങ്ങൾ വിൽക്കുവാനായി ഇവിടെ എത്തുന്ന ഇതര…
Read Moreമാവേലിക്കര സബ് ജയിലിൽ പുതിയ സിസിടിവി സ്ഥാപിച്ചു; മൂന്നു മാസത്തിനുള്ളിൽ ജയിലുകളിൽ മെറ്റൽ ഡിറ്റക്ടർ സ്ഥാപിക്കുമെന്ന് ഋഷിരാജ് സിംഗ്
മാവേലിക്കര: സ്പെഷൽ സബ് ജയിലിൽ പുതുതായി സ്ഥാപിച്ച സിസിടിവി സുരക്ഷാ സംവിധാനത്തിന്റെ ഉദ്ഘാടനം ജയിൽ ഡിജിപി ഋഷിരാജ് സിംഗ് നിർവഹിച്ചു. സംസ്ഥാനത്തെ ജയിലുകളിൽ മൂന്നു മാസത്തിനുള്ളിൽ മെറ്റൽ ഡിറ്റക്ടർ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ സ്ഥാപിക്കുമെന്നു ഋഷിരാജ് സിംഗ് പറഞ്ഞു. റിമാൻഡ് പ്രതികൾ മാത്രമുള്ള ജയിലുകളിലും ഭക്ഷ്യവസ്തുക്കൾ, സോപ്പ്, ലോഷൻ, കുട തുടങ്ങിയ ഉത്പാദന യൂണിറ്റുകൾ ആരംഭിക്കും. ഓരോ മാസവും സംസ്ഥാനത്തെ മികച്ച ജയിലറെ കണ്ടെത്താനുള്ള പദ്ധതി അനുസരിച്ചു ഓഗസ്റ്റ് മാസത്തിൽ സംസ്ഥാനത്തെ മികച്ച ജയിലറായി തെരഞ്ഞെടുക്കപ്പെട്ടതു മാവേലിക്കര സ്പെഷൽ സബ് ജയിൽ സൂപ്രണ്ട് പി.അനിൽകുമാർ ആണെന്നും ഋഷിരാജ് സിംഗ് പറഞ്ഞു. ബാർ അസോസിയേഷൻ പ്രസിഡന്റ് എൻ. മ·ഥൻ അധ്യക്ഷത വഹിച്ചു. സ്പെഷൽ സബ് ജയിൽ സൂപ്രണ്ട് പി.അനിൽകുമാർ, പൊതുമരാമത്ത് ഇലക്ട്രോണിക്സ് വിഭാഗം അസി.എൻജിനീയർ പി.കൃഷ്ണകുമാർ, സ്പെഷൽ സബ് ജയിൽ അസി.സൂപ്രണ്ട് ടി.അശോകൻ എന്നിവർ പ്രസംഗിച്ചു.
Read Moreറേഷൻ സാധനങ്ങൾ കൃത്യമായ അളവിൽ ലഭിക്കുന്നില്ലെന്ന പരാതിയുമായി വ്യാപാരികൾ
പത്തനംതിട്ട: റേഷൻ സാധനങ്ങൾ കൃത്യമായ തൂക്കത്തിലും അളവിലും റേഷൻ കടകൾക്ക് ലഭിക്കുന്നില്ലെന്ന് ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ. ഇന്നലെ പത്തനംതിട്ട കളക്ടറേറ്റിൽ കൂടിയ ജില്ലാ ഭക്ഷ്യ വിജിലൻസ് കമ്മിറ്റിയിൽ സംസ്ഥാന ജനറൽ സെക്രട്ടറി ജോൺസൺ വിളവിനാലാണ് ഈ വിഷയം ഉന്നയിച്ചത്. ഭക്ഷ്യ സുരക്ഷ നിയമപ്രകാരവും, ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലും റേഷൻ സാധനങ്ങൾ കടയിൽവച്ച് തൂക്കി, വ്യാപാരിയെ തൂക്കം ബോധ്യപ്പെടുത്തി ഇറക്കണമെന്നാണ് നിർദേശം. എന്നാൽ ഫലപ്രദമായി ജില്ലയിൽ ഇതു നടപ്പിലാക്കുന്നില്ലെന്നും, ഉദ്യോഗസ്ഥരും, കോൺട്രാക്ടറും തമ്മിൽ ഒത്തുകളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പല കോൺട്രാക്ടർമാരും തൂക്കുന്ന ത്രാസ്പോലും ഇല്ലാതെയാണ് സാധനങ്ങളുമായി കടയിൽ വരുന്നത്. റേഷൻ മണ്ണെണ്ണ ലിറ്ററിന് ഒരു രൂപവരെ ബില്ലുവിലയിൽ കൂടുതലായി ഹോൾസെയിൽ വ്യാപാരികൾ ഈടാക്കുന്നുണ്ടെന്നും ഇവർക്കെതിരെ പ്രോസിക്യൂഷൻ നടപടി ഉൾപ്പെടെ സ്വീകരിക്കണമെന്നും ജോൺസൺ വിളവിനാൽ ആവശ്യപ്പെട്ടു. നിലവിൽ ലഭിച്ച ആട്ടയുടെ സ്റ്റോക്കുകൊണ്ട് എല്ലാ കാർഡ് ഉടമകൾക്കും…
Read Moreകോഴഞ്ചേകി ജില്ലാ ആശുപത്രിയിലെ ഡോക്ടർമാരെ പിൻവലിച്ചു; ആശുപത്രിയുടെ പ്രവർത്തനങ്ങൾ താളം തെറ്റുന്നു; രോഗികൾ ദുരിതത്തിൽ
കോഴഞ്ചേരി: ഡോക്ടർമാരുടെ അഭാവത്തിൽ ജില്ലാ ആശുപത്രിയുടെ പ്രവർത്തനങ്ങൾ താളം തെറ്റുന്നു. പ്രതിദിനം 1500 ലധികം രോഗികളാണ് ആശുപത്രിയിലെ വിവിധ ഒപികളിലായി ചികിത്സ തേടി എത്തുന്നത്. ആശുപത്രിയിൽ സേവനം അനുഷ്ഠിക്കേണ്ട നാല് ഡോക്ടർമാർ ഭരണസ്വാധീനം ഉപയോഗിച്ച് ന്ധവർക്കിംഗ് അറേഞ്ച്മെന്റ്ന്ധ എന്ന പേരിൽ തലസ്ഥാനത്തും പത്തനംതിട്ട ജനറൽ ആശുപത്രി ഉൾപ്പെടെയുള്ള സ്ഥലങ്ങളിലാണ് ജോലി ചെയ്യുന്നത്. ഒരു ഗൈനക്കോളജിസ്റ്റിന്റെ സേവനം മാത്രമാണ് 24 മണിക്കൂറും ലഭിക്കുന്നത്. മൂന്നുപേരുടെ തസ്തിക ഉണ്ടെങ്കിലും ഒരാൾ വർക്കിംഗ് അറേഞ്ച്മെന്റ് എന്നപേരിൽ തിരുവനന്തപുരം പേരൂർക്കട ആശൂപത്രിയിലാണ് ജോലി ചെയ്യുന്നത്. മറ്റൊരാൾ തലസ്ഥാനത്തുനിന്നും വന്നുപോകുകയുമാണ്. ഡോക്ടർമാരുടെ അഭാവം ഏറെ ബാധിച്ചിരിക്കുന്നത് സ്ത്രീരോഗവിഭാഗത്തിലാണ്. മെഡിക്കൽ വിഭാഗത്തിൽ മൂന്ന് തസ്തികയാണ് ഉള്ളത്. ഇതിൽ കണ്സൾട്ടന്റ് തസ്തികയിൽ ഒരു ഒഴിവ് നിലനിൽക്കുന്നു. മറ്റ് തസ്തികയിൽ നിയമിച്ച ഡോക്ടറാകട്ടെ വർക്കിംഗ് അറേഞ്ച്മെന്റ് എന്ന പേരിൽ പത്തനംതിട്ട ജനറൽ ആശുപത്രിയിലാണ് ഉള്ളത്. ആരോഗ്യവകുപ്പിന്റെ കീഴിൽ ഏറ്റവും…
Read Moreമുണ്ടൻകാവ് ഡിവൈഡറിൽ വീണ്ടും അപകടം: കെഎസ്ആർടിസി ബസ് ഇടിച്ചുകയറി; പ്രതിഷേധം ശക്തം
ചെങ്ങന്നൂർ: മുണ്ടൻകാവ് ഡിവൈഡറിൽ കെഎസ്ആർടിസി ബസ് ഇടിച്ചുകയറി 20 യാത്രക്കാർക്ക് പരിക്ക്. ആരുടേയും പരിക്ക് ഗുരുതരമല്ല. ബുധനാഴ്ച രാത്രി 11 ഓടെയാണ് അപകടം. കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ നടക്കുന്ന പത്താമത്തെ അപകടമാണിത്. 42 യാത്രക്കാരുമായി വൈക്കത്തിന് പോകുകയായിരുന്ന ഫാസ്റ്റ് പാസഞ്ചറാണ് അപകടത്തിൽ പെട്ടത്. മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ഡിവൈഡറിൽ ഇടിച്ചു കയറുകയായിരുന്നു. കവലയിലെ വെളിച്ചക്കുറവും സൂചനാബോർഡുകൾ ഇല്ലാത്തതും കാരണം ഡിവൈഡർ ശ്രദ്ധയിൽ പെട്ടില്ലെന്ന് കഐസ്ആർടിസി ഡ്രൈവർ പറഞ്ഞു. ഡിവൈഡറിൽ കയറിയ ബസ് 15 മീറ്ററോളം നീങ്ങിയതിന് ശേഷമാണ് നിന്നത്. സീറ്റിലെ കന്പിയിലിടിച്ചാണ് യാത്രക്കാർക്ക് തലയ്ക്കും മുഖത്തിനും പരിക്കേറ്റത്. സംഭവമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി ബസ് നീക്കം ചെയ്യാൻ ശ്രമിക്കുന്നതിനിടെ ബിജെപി ജില്ല ജനറൽ സെക്രട്ടറി എം.വി. ഗോപകുമാറിന്േറയും സംസ്ഥാന സമിതി അംഗം ബി. കൃഷ്ണകുമാറിന്േറയും നേതൃത്വത്തിൽ തടഞ്ഞു. പ്രശ്നത്തിന് ശാശ്വത പരിഹാരമുണ്ടാക്കിയിട്ടേ ബസ് മാറ്റാൻ സമ്മതിക്കൂ എന്ന് ആവശ്യപ്പെട്ട്…
Read Moreസദുദ്ദേശ്യത്തോടെ സർക്കാർ ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങൾ തെറ്റല്ലെന്ന് മനുഷ്യാവകാശ കമ്മീഷൻ
പത്തനംതിട്ട: ക്ഷേമ പ്രവർത്തനങ്ങളുടെ ഭാഗമായി സർക്കാർ നടപ്പിലാക്കുന്ന പദ്ധതികളുടെ പ്രയോജനം പൂർണമായും അർഹരായവർക്ക് ലഭിക്കണമെന്നുള്ള ഉദ്ദേശ്യത്തോടെ ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങൾ തെറ്റല്ലെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.എന്നാൽ ന്യായീകരിക്കാനാകാത്ത കാലതാമസം മനുഷ്യാവകാശ ലംഘനമാണെന്നും കമ്മീഷൻ അംഗം ഡോ. കെ. മോഹൻകുമാർ ഉത്തരവിൽ പറഞ്ഞു. വിധവാ പെൻഷന് 2016 ൽ റാന്നി- പെരുനാട് ഗ്രാപഞ്ചായത്തിൽ അപേക്ഷ നൽകിയിട്ടും നടപടിയെടുത്തില്ലെന്ന പരാതിയിലാണ് ഉത്തരവ്. ഐസിഡിഎസ് സൂപ്പർവൈസറുടെ ജോലിത്തിരക്ക് കാരണമാണ് വിധവ പെൻഷൻ അപേക്ഷയിൽ അന്വേഷണം നടത്താൻ കാലതാമസമുണ്ടായതെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി കമ്മീഷനെ അറിയിച്ചു. 2017 ൽ പഞ്ചായത്ത് കമ്മിറ്റി പെൻഷൻ അനുവദിക്കാൻ തീരുമാനിച്ചു. 2018 ൽ വിധവാ പെൻഷൻ അപേക്ഷകൾ ഉൾപ്പെടുത്തുന്നതിനുള്ള വെബ്സൈറ്റ് ഓപ്പണ് ചെയ്ത ദിവസം തന്നെ ഡാറ്റാ എൻട്രി നടത്തിയെന്നും 2018 ഓഗസ്റ്റ് മുതൽ വത്സമ്മക്ക് പെൻഷൻ ലഭിക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. അനർഹർ സാമൂഹ്യസുരക്ഷാ പെൻഷൻ കൈപ്പറ്റുന്നത് തടയുന്നതിന് വേണ്ടിയാണ്…
Read More