സ്കൂളിനു മുന്നിൽ നിർത്തിയ കെ​എസ്ആ​ർ​ടി​സി ബ​സി​നു പി​ന്നി​ൽ വോ​ൾ​വോ ബ​സി​ടി​ച്ച് 12 പേ​ർ​ക്ക് പ​രി​ക്ക്

തു​റ​വൂ​ർ: സ്റ്റോ​പ്പി​ൽ നി​ർ​ത്തി​യി​ട്ട കെഎ​സ്ആ​ർ​ടി​സി ഓ​ർ​ഡി​ന​റി ബ​സി​നു പി​ന്നി​ൽ വോ​ൾ​വോ ബ​സി​ടി​ച്ചു 12 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ദേ​ശീ​യ​പാ​ത​യി​ൽ പ​ട്ട​ണ​ക്കാ​ട് ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ന്‍ഡറി സ്കൂ​ളി​നു മു​ൻ​വ​ശം ഇ​ന്ന​ലെ രാ​വി​ലെ 7.30 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. കെഎസ്്ആ​ർ​ടി​സി ബ​സി​ൽ പി​ന്നി​ലെ സീ​റ്റി​ലു​ണ്ടാ​യി​രു​ന്ന മൂ​ന്നു യാ​ത്ര​ക്കാ​രു​ടെ പ​രി​ക്ക് ഗു​രു​ത​ര​മാ​യ​തി​നാ​ൽ ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പ​രി​ക്കേ​റ്റ വോ​ൾ​വോ ബ​സി​ലെ ര​ണ്ടു പേ​ർ​ക്കും കെഎ​സ്ആ​ർ​ടി​സി ബ​സി​ലെ ഏ​ഴു പേ​ർ​ക്കും നി​സാ​ര പ​രി​ക്കേ​റ്റു. ഇ​വ​രെ പ്രാ​ഥ​മി​ക ശു​ശ്രു​ഷ ന​ൽ​കി വി​ട്ട​യ​ച്ചു. അ​ന്ധ​കാ​ര​ന​ഴി​യി​ൽ നി​ന്നും ചേ​ർ​ത്ത​ല​യ്ക്ക് പോ​കു​ക​യാ​യി​രു​ന്ന കെഎസ്ആ​ർ​ടി​സി ബ​സി​നു പി​ന്നി​ൽ കോ​യ​ന്പ​ത്തൂ​രി​ൽ നി​ന്നു പ​ത്ത​നം​തി​ട്ട​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന കേ​ര​ള ലൈ​ൻ​സി​ന്‍റെ വോ​ൾ​വോ ബ​സ് നി​യ​ന്ത്ര​ണം വി​ട്ട് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. കെഎ​സ്ആ​ർ​ടി​സി ബ​സി​ന്‍റെ പി​ൻ​ഭാ​ഗ​വും വോ​ൾ​വോ ബ​സി​ന്‍റെ മു​ൻ​ഭാ​ഗ​വും ത​ക​ർ​ന്നു. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ദേ​ശീ​യ പാ​ത​യി​ൽ ഗ​താ​ഗ​തം ഭാ​ഗി​ക​മാ​യി ത​ട​സ​പ്പെ​ട്ടു. പ​ട്ട​ണ​ക്കാ​ട് പൊ​ലീ​സ് കേ​സെ​ടു​ത്തു.

Read More

മർദനത്തെ തുടർന്ന് പ്രവാസി സജീവൻ മരിച്ച സംഭവം; അച്ഛനെ മർദിക്കാൻ  താ​നോ ത​ന്‍റെ കാ​മു​കനോ കൂട്ടുനിന്നിട്ടില്ല;   തനിക്കെതിരേ ഉയർന്ന ആരോപണത്തിനെക്കുറിച്ച്  തു​റ​ന്നുപ​റ​ഞ്ഞ് പെ​ണ്‍​കു​ട്ടി

പ​ത്ത​നം​തി​ട്ട: താ​നോ ത​ന്‍റെ കാ​മു​ക​ൻ എ​ന്നു പ​റ​യു​ന്ന​യാ​ളോ അ​ച്ഛ​ന്‍റെ മ​ര​ണ​ത്തി​ൽ ഉ​ത്ത​ര​വാ​ദി​ക​ള​ല്ലെ​ന്നും ത​ങ്ങ​ൾ ആ​രെ​യും മ​ർ​ദി​ച്ചി​ട്ടി​ല്ലെ​ന്നു​മു​ള്ള വാ​ദ​വു​മാ​യി ഇ​ല​ന്തൂ​രി​ൽ മ​ർ​ദ​ന​മേ​റ്റു മ​രി​ച്ച പ്ര​വാ​സി സ​ജീ​വി​ന്‍റെ മ​ക​ൾ. ഇ​ന്ന​ലെ പ​ത്ത​നം​തി​ട്ട പ്ര​സ്ക്ല​ബി​ൽ വി​ളി​ച്ചു​ചേ​ർ​ത്ത പ​ത്ര​സ​മ്മേ​ള​ന​ത്തി​ലാ​ണ് പെ​ണ്‍​കു​ട്ടി ത​നി​ക്കെ​തി​രെ ഉ​യ​ർ​ന്ന ആ​രോ​പ​ണ​ങ്ങ​ൾ നി​ഷേ​ധി​ച്ച​ത്. സൗ​ദി​യി​ലാ​യി​രു​ന്ന സ​ജീ​വ​ൻ വീ​ട്ടി​ലെ​ത്തി​യ ദി​വ​സം മു​ത​ൽ വ​ഴ​ക്കാ​യി​രു​ന്നു​വെ​ന്നും ത​ന്നെ​യും രോ​ഗ​ബാ​ധി​ത​യാ​യി കി​ട​ക്കു​ന്ന മാ​താ​വി​നെ​യും തു​ട​രെ മ​ർ​ദി​ച്ച​താ​യും പെ​ണ്‍​കു​ട്ടി പ​റ​ഞ്ഞു. ഇ​തേ​ത്തു​ട​ർ​ന്ന് ത​ങ്ങ​ൾ മെ​ഴു​വേ​ലി​യി​ലെ മാ​തൃ​ഗൃ​ഹ​ത്തി​ലേ​ക്കു താ​മ​സം മാ​റ്റി​യി​രു​ന്നു. ഇ​ല​ന്തൂ​രി​ൽ സ​ഹ​ക​ര​ണ ബാ​ങ്കി​ൽ താ​ത്കാ​ലി​ക ജോ​ലി​യു​ണ്ടാ​യി​രു​ന്ന താ​ൻ അ​ച്ഛ​ൻ ആ​ശു​പ​ത്രി​യി​ലാ​യ ദി​വ​സം വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നി​ല്ല. മാ​തൃ​ഗൃ​ഹ​ത്തി​ലെ​ത്തി​യ അ​ച്ഛ​ൻ അ​വി​ടെ താ​ഴെ വീ​ണ​താ​യി പ​റ​യു​ന്നു. അ​വി​ടെ എ​ന്തു ന​ട​ന്നു​വെ​ന്ന് ത​നി​ക്ക​റി​വി​ല്ല. താ​നോ ത​ന്‍റെ കാ​മു​ക​നാ​യി പ​റ​യു​ന്ന വ​ള്ളി​ക്കോ​ട് സ്വ​ദേ​ശി​യോ സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും യു​വ​തി പ​റ​ഞ്ഞു. യാ​ഥാ​ർ​ഥ്യ​ങ്ങ​ൾ മ​റു​ച്ചു​വ​ച്ചു​കൊ​ണ്ടു​ള്ള പ്ര​ചാ​ര​ണ​മാ​ണ് ന​ട​ക്കു​ന്ന​തെ​ന്നും ഇ​തേ​ത്തു​ട​ർ​ന്ന് ത​നി​ക്കു ജോ​ലി ന​ഷ്ട​മാ​യെ​ന്നും യു​വ​തി പ​റ​ഞ്ഞു. താ​നു​മാ​യി ഇ​ഷ്ട​ത്തി​ലു​ള്ള…

Read More

 വിദേശത്ത്  ജോ​ലി വാ​ഗ്ദാ​നം ചെ​യ്തു പീ​ഡി​പ്പി​ച്ച​യാ​ൾ അ​ഞ്ചു​വ​ർ​ഷ​ത്തി​നു ശേ​ഷം പി​ടി​യി​ൽ;  വിദേശത്തേക്ക് കൊണ്ടുപോയതിൽ സാമ്പത്തിക നഷ്ടം ഉണ്ടായെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തതായി യുവതി 

അ​ടൂ​ർ: ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് വി​ദേ​ശ​ത്തു കൊ​ണ്ടു പോ​യി യു​വ​തി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ അ​ഞ്ച് വ​ർ​ഷ​മാ​യി ഒ​ളി​വി​ൽ ക​ഴി​ഞ്ഞ പ്ര​തി അ​റ​സ്റ്റി​ൽ. എ​റ​ണാ​കു​ളം, പ​ള്ളു​രു​ത്തി നാ​ലു കു​ള​ത്തി​ങ്ക​ൽ ബി​ജു​മോ​നെ (ന​വാ​സ് – 48) യാ​ണ് അ​ടൂ​ർ പോ​ലീ​സ് നെ​ടു​മ്പാ​ശേ​രി​യി​ൽ നി​ന്നും അ​റ​സ്റ്റ് ചെ​യ്ത​ത്. അ​ടൂ​ർ സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യെ 2013 ഒ​ക്ടോ​ബ​റി​ൽ കു​വൈ​റ്റി​ൽ വീ​ട്ടു​ജോ​ലി​ക്കാ​യി കൊ​ണ്ടുപോ​യി ര​ണ്ടാ​ഴ്ച​ഫ്ളാ​റ്റി​ൽ താ​മ​സി​പ്പി​ച്ച് പീ​ഡി​പ്പി​ച്ച കേ​സി​ലാ​ണ് ഇ​ന്‍റ​ർ​പോളി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി കു​വൈ​റ്റി​ൽ 18 വ​ർ​ഷ​മാ​യി ജോ​ലി ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു. പെ​ൺ​കു​ട്ടി​യെ തി​രു​വ​ല്ല ക​വി​യൂ​രി​ലു​ള്ള ഭാ​ര​ത് ട്രാ​വ​ൽ ഏ​ജ​ൻ​സി വ​ഴി​യാ​ണ് എ​ത്തി​ച്ച​ത്. യു​വ​തി വീ​ട്ടു​കാ​രെ വി​വ​രം ധ​രി​പ്പി​ച്ചതിനെ തു​ട​ർ​ന്ന് ഇ​വ​ർ​ക്ക് ട്രാ​വ​ൽ ടി​ക്ക​റ്റ് നാ​ട്ടി​ൽ നി​ന്ന് വീ​ട്ടു​കാ​ർ അ​യ​ച്ചു കൊ​ടു​ത്താ​ണ് നാ​ട്ടി​ലേ​ക്ക് മ​ട​ക്കി​യ​ത്. കൂ​ടാ​തെ ഇ​വ​രെ വി​ദേ​ശ​ത്ത് കൊ​ണ്ടു പോ​യ​തി​ൽ ന​ഷ്ടം സം​ഭ​വി​ച്ചെ​ന്ന് പ​റ​ഞ്ഞ് നി​ര​ന്ത​രം യു​വ​തി​യെ പ്ര​തി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തി​നെ…

Read More

ആശുപത്രി വരാന്തയോടും നാടിനോടും വിട നൽകിയപ്പോൾ കാർത്തികേയന്‍റെ കണ്ണുകൾ നിറഞ്ഞു;  കാ​ത്തു​വി​ന്   ഇനി  ത​ണ​ലാ​യി  തെ​രു​വോ​രം മു​രു​ക​ൻ

തു​റ​വൂ​ർ: കാ​ത്തു​വി​ന്‍റെ ദു​രി​ത ജീ​വി​ത​ത്തി​ന് മോ​ച​ന​മേ​കാ​ൻ തെ​രു​വോ​രം മു​രു​ക​നെ​ത്തി. ക​ഴി​ഞ്ഞ കു​റ​ച്ചു വ​ർ​ഷ​ങ്ങ​ളാ​യി തു​റ​വൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യു​ടെ വ​രാ​ന്ത​യാ​യി​രു​ന്നു കാ​ത്തു​വി​ന്‍റെ താമസ കേ​ന്ദ്രം. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് തെ​രു​വി​ന്‍റെ മ​ക്ക​ൾ​ക്ക് ത​ണ​ലാ​യ തെ​രു​വോ​രം മു​രു​ക​ൻ കാ​ത്തു​വി​നെ കൊ​ണ്ടു പോ​യ​ത്. ഇ​നി എ​റ​ണാ​കു​ളം കാ​ക്ക​നാ​ട്ടെ അ​ഭ​യ​കേ​ന്ദ്ര​ത്തി​ലാ​വും കാ​ത്തു​വി​ന്‍റെ ശി​ഷ്ട​ജീ​വി​തം. ദീ​ർ​ഘ​കാ​ല​മാ​യി ആ​ശു​പ​ത്രി വ​രാ​ന്ത​യി​ൽ അ​ന്തി​യു​റ​ങ്ങു​ന്ന തു​റ​വൂ​ർ പ​ഞ്ചാ​യ​ത്ത് നാ​ലാം വാ​ർ​ഡ് തോ​ട​യി​ൽ ഭാ​ഗം ത​ന്പ​നേ​ഴ​ത്ത് വീ​ട്ടി​ൽ കാ​ത്തു എ​ന്ന കാ​ർ​ത്തി​കേ​യ​ന്‍റെ (60) ദു​ര​വ​സ്ഥ രാ​ഷ്ട്ര​ദീ​പി​ക റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. വാ​ർ​ത്ത ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട് കു​ത്തി​യ​തോ​ട് ജ​ന​മൈ​ത്രി പോ​ലീ​സും സാ​മൂ​ഹീ​ക പ്ര​വ​ർ​ത്ത​ക​രും സ​ഹാ​യ​ഹ​സ്തം നീ​ട്ടി​യെ​ങ്കി​ലും സ്വ​ന്തം വീ​ട്ടി​ൽ താ​മ​സി​ക്കാ​ൻ അ​വ​സ​രം ഉ​ണ്ടാ​ക്ക​ണ​മെ​ന്നാ​യി​രു​ന്നു കാ​ത്തു​വി​ന്‍റെ അ​ഭ്യ​ർ​ഥ​ന. തു​ട​ർ​ന്ന് കു​ത്തി​യ​തോ​ട് പൊ​ലീ​സി​ന്‍റെ സാ​ന്നി​ദ്ധ്യ​ത്തി​ൽ കാ​ത്തു​വി​നെ വീ​ട്ടി​ലെ​ത്തി​ച്ചെ​ങ്കി​ലും ആ​രും സം​ര​ക്ഷി​ക്കാ​നി​ല്ലാ​ത്ത​തി​നാ​ൽ ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്കു ശേ​ഷം വീ​ണ്ടും ആ​ശു​പ​ത്രി വ​രാ​ന്ത​യെ ശ​ര​ണം പ്രാ​പി​ക്കു​ക​യാ​യി​രു​ന്നു. കാ​ത്തു​വി​ന്‍റെ ദ​യ​നീ​യാ​വ​സ്ഥ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക സു​ശീ​ല…

Read More

അവിടെ ശരിക്കും കാമറ ഉണ്ടായിരുന്നു;  കായംകുളത്ത് റോഡിൽ മാ​ലി​ന്യം ത​ള്ളി​യ​വ​ർ കു​ടു​ങ്ങി;കാമറയിൽ പതിഞ്ഞ പ്രതികളെ കണ്ടെത്തി മാലിന്യം നീ​ക്കി​ച്ച് പോലീസ്

കാ​യം​കു​ളം: നി​ങ്ങ​ൾ ക്യാ​മ​റ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ് ഇ​വി​ടെ മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന​ത് ശി​ക്ഷാ​ർ​ഹം എ​ന്ന മു​ന്ന​റി​യി​പ്പ് വെ​ച്ചാ​ലും ഒ​രു വാ​ശി​യോ​ടെ അ​വി​ടെ വീ​ണ്ടും മാ​ലി​ന്യം ത​ള്ളു​ന്ന​ത് പ​തി​വ് കാ​ഴ്ച​യാ​ണ്. എ​ന്നാ​ൽ ഇ​ലി​പ്പ​ക്കു​ളം ക​ട്ട​ച്ചി​റ പാ​ട​ശേ​ഖ​ര​ത്തി​ന് മ​ധ്യ​ത്തി​ലൂ​ടെ​യു​ള്ള റോ​ഡ​രി​കി​ൽ ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ഇ​റ​ച്ചി അ​വ​ശി​ഷ്ട​മ​ട​ക്ക​മു​ള്ള മാ​ലി​ന്യം ത​ള്ളി​യ​വ​ർ ക്യാ​മ​റ ക​ണ്ണു​ക​ളി​ൽ കു​ടു​ങ്ങി. മാ​ലി​ന്യ​വു​മാ​യി എ​ത്തി​യ വാ​ഹ​ന​മ​ട​ക്ക​മു​ള്ള​വ ക​ട്ട​ച്ചി​റ ആ​ശ്ര​യ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് റോ​ഡി​ൽ സ്ഥാ​പി​ച്ച സി​സി ടി​വി​യി​ൽ പ​തി​ഞ്ഞ​താ​ണ് പ്ര​തി​ക​ളെ പി​ടി​ക്കാ​ൻ സ​ഹാ​യി​ച്ച​ത്. പ്ര​വ​ർ​ത്ത​ക​ർ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ചേ​രാ​വ​ള്ളി ഭാ​ഗ​ത്ത് നി​ന്നാ​ണ് മാ​ലി​ന്യം എ​ത്തി​യ​തെ​ന്ന് ക​ണ്ടെ​ത്തി. തു​ട​ർ​ന്ന് വ​ള്ളി​കു​ന്നം പൊ​ലീ​സി​ൽ ഇ​വ​ർ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​തി​ക​ളെ പോ​ലീ​സ് പി​ടി​കൂ​ടു​ക മാ​ത്ര​മ​ല്ല റോ​ഡ​രി​കി​ൽ നി​ക്ഷേ​പി​ച്ച മു​ഴു​വ​ൻ മാ​ലി​ന്യ​ങ്ങ​ളും പ്ര​തി​ക​ളെ കൊ​ണ്ട് ത​ന്നെ നീ​ക്കി​ച്ചു അ​വി​ടെ വൃ​ത്തി​യാ​ക്കി​ക്കു​ക​യും ചെ​യ്തു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സും ര​ജി​സ്റ്റ​ർ ചെ​യ്തു. ു

Read More

പെ​രു​ങ്കു​ളം പാ​ട​ത്ത് ചെ​ങ്ങ​ന്നൂ​ർ ന​ഗ​ര​സ​ഭ​യു​ടെ  മാ​ലി​ന്യ​നി​ക്ഷേം;  ജനദ്രോഹ നടപടിക്കെതിരേ പ്രക്ഷോഭത്തിനൊരുങ്ങി നാട്ടുകാർ

ചെ​ങ്ങ​ന്നൂ​ർ: ന​ഗ​ര​ഹൃ​ദ​യ​ത്തി​ലു​ള്ള പ​ട്ട​ണ​ത്തി​ന്‍റെ മു​ഴു​വ​ൻ ജ​ല​സ്രോ​ത​സാ​യ പെ​രു​ങ്കു​ളം പാ​ടം മാ​ലി​ന്യം നി​ക്ഷേ​പി​ച്ച് മ​ണ്ണും വാ​യു​വും ജ​ല​വും മ​ലി​ന​മാ​ക്കു​ന്ന​തി​നെ​തി​രെ ജ​ന​ങ്ങ​ൾ പ്ര​ക്ഷോ​ഭ​ത്തി​നി​റ​ങ്ങു​ന്നു. അ​ശാ​സ്ത്രീ​യ​മാ​യ ജൈ​വ, ഖ​ര​മാ​ലി​ന്യ​ങ്ങ​ൾ ഇ​വി​ടെ നി​ക്ഷേ​പി​ക്കു​ന്ന​തി​നെ​തി​രെ ദ​ശാ​ബ്ദ​ങ്ങ​ളാ​യി സ​മീ​പ​വാ​സി​ക​ളും ടെ​ന്പി​ൾ റോ​ഡ് റെ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളും അ​ധി​കൃ​ത​ർ​ക്ക് നി​വേ​ദ​നം കൊ​ടു​ത്തി​ട്ടും സ​മ​ര​പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ച്ചി​ട്ടും പ്ര​യോ​ജ​നം കാ​ണാ​ൻ ക​ഴി​ഞ്ഞി​ല്ല. മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​നാ​യി എ​യ​റോ​ബി​ക് പ്ലാ​ന്‍റു​ക​ൾ സ്ഥാ​പി​ച്ചെ​ങ്കി​ലും ഫ​ലം ക​ണ്ടി​ല്ല. സ​മീ​പ​വാ​സി​ക​ളാ​യ ര​ണ്ടു വ്യ​ക്തി​ക​ൾ ഇ​തി​നെ​തി​രെ ഏ​താ​നും നാ​ളു​ക​ൾ​ക്ക് മു​ൻ​പ് ചെ​ങ്ങ​ന്നൂ​ർ മു​ൻ​സി​ഫ് കോ​ട​തി​യെ സ​മീ​പി​ച്ച് അ​നു​കൂ​ല​മാ​യ വി​ധി സ​ന്പാ​ദി​ച്ചി​ട്ടും പ്ര​തി​വി​ധി കാ​ണാ​ൻ ക​ഴി​ഞ്ഞി​ല്ല. ടെ​ന്പി​ൾ റോ​ഡ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളും ന​ഗ​ര​സ​ഭ ചു​മ​ത​ല​ക്കാ​രും ആ​ർ​ഡി​ഒ ഓ​ഫീ​സി​ൽ ഒ​രു ഉ​ട​ന്പ​ടി സ​മ്മ​ത​പ​ത്രം ന​ൽ​കി. ഉ​ട​ന്പ​ടി അ​നു​സ​രി​ച്ച് മാ​ലി​ന്യം ഇ​ടു​ന്ന​തോ​ടൊ​പ്പം നി​ശ്ചി​ത ഘ​ന​ത്തി​ൽ മ​ണ്ണി​ട്ട് മൂ​ട​ണ​മെ​ന്നും അ​ണു​നാ​ശി​നി​ക​ൾ വി​ത​റി അ​ണു വി​മു​ക്ത​മാ​ക്ക​ണ​മെ​ന്നും വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ ഉ​ട​ന്പ​ടി​യും കോ​ട​തി ഉ​ത്ത​ര​വു​ക​ളും ലം​ഘി​ച്ചു​കൊ​ണ്ട് അ​ശാ​സ്ത്രീ​യ​മാ​യി…

Read More

ബി​ജെ​പി​യു​ടെ ബി ​ടീ​മാ​യി പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ ത​യാ​റാ​കു​ന്ന​വ​ർ  ഇ​ട​ത് ഐ​ക്യം ത​ക​ർ​ക്കാ​ൻ ശ്ര​മി​ക്കേ​ണ്ടെന്ന് കാ​നം രാജേന്ദ്രൻ

ചു​ങ്ക​പ്പാ​റ: ബി​ജെ​പി​യു​ടെ ബി ​ടീ​മാ​യി പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ ത​യാ​റാ​കു​ന്ന​വ​ർ ഇ​ട​ത് ഐ​ക്യം ത​ക​ര്‍​ക്കാ​ന്‍ ശ്ര​മി​ക്കേ​ണ്ടെ​ന്ന് കാ​നം രാ​ജേ​ന്ദ്ര​ന്‍. സി​പി​ഐ കോ​ട്ടാ​ങ്ങ​ല്‍ ലോ​ക്ക​ല്‍ ക​മ്മി​റ്റി​യം​ഗ​വും എ​ഐ​വൈ​എ​ഫ് കോ​ട്ടാ​ങ്ങ​ല്‍ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യു​മാ​യി​രു​ന്ന ജി​ഞ്ചു കെ.​ജോ​സി​ന്‍റെ കു​ടും​ബ​സ​ഹാ​യ ഫ​ണ്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. രാ​ജ്യ​ത്തെ അ​സ്ഥി​ര​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ക്കു​ക​യാ​ണ് ബി​ജെ​പി. അ​വ​ര്‍​ക്ക് ഒ​ത്താ​ശ ചെ​യ്യു​ന്ന ന​യ​ങ്ങ​ള്‍​ക്ക് കു​ട പി​ടി​ക്കു​ക​യാ​ണ് കോ​ണ്‍​ഗ്ര​സ് ചെ​യ്യു​ന്ന​ത്. കോ​ണ്‍​ഗ്ര​സി​ന്‍റെ ദേ​ശീ​യ ത​ല​ത്തി​ലെ നി​ല​പാ​ടി​നെ​തി​രെ കേ​ര​ള​ത്തി​ലെ കോ​ണ്‍​ഗ്ര​സ് ക​ലാ​പ​ക്കൊ​ടി ഉ​യ​ര്‍​ത്തി​യി​രി​ക്കു​ക​യാ​ണ്. പ്ര​സി​ഡ​ന്‍റ് ഇ​ല്ലാ​ത്ത ഒ​രു സം​ഘ​ട​ന​യാ​ണ് ഇ​ട​ത് പ​ക്ഷ​ത്തി​നെ ന​ന്നാ​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​ത്. ആ​ദ്യം കോ​ണ്‍​ഗ്ര​സ് സ്വ​യം ചി​കി​ത്സ തേ​ടു​ക​യാ​ണ് വേ​ണ്ട​ത്. ല​ക്ഷ​ക്ക​ണ​ക്കി​ന് ക​ര്‍​ഷ​ക​ര്‍ ആ​ത്മ​ഹ​ത്യ ചെ​യ്ത രാ​ജ്യ​ത്ത് അ​വ​രു​ടെ ക​ടം എ​ഴു​തി ത​ള്ളാ​ന്‍ ത​യാ​റാ​കാ​തെ വ​ന്‍​കി​ട കോ​ർ​പ​റേ​റ്റു​ക​ളു​ടെ ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് വ​രു​ന്ന ക​ട​ങ്ങ​ള്‍ എ​ഴു​തി ത​ള്ളാ​ന്‍ ത​യാ​റാ​യ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ അ​വ​ര്‍​ക്ക് ചു​വ​പ്പ് പ​ര​വ​താ​നി വി​രി​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​തെ​ന്നും കാ​നം രാ​ജേ​ന്ദ്ര​ൻ കു​റ്റ​പ്പെ​ടു​ത്തി.…

Read More

ട്യൂഷൻ കഴിഞ്ഞ് പോകുകയായിരുന്ന പെ​ണ്‍​കു​ട്ടി​യെ ഉ​പ​ദ്ര​വി​ക്കാ​ൻ ശ്ര​മം; അ​ഞ്ചു പേ​ർ പി​ടി​യി​ൽ

ചേ​ർ​ത്ത​ല: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ വ​ഴി​യി​ൽ ത​ട​ഞ്ഞ് ഉ​പ​ദ്ര​വി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ പോ​ക്സോ നി​യ​മ പ്ര​കാ​രം അ​ഞ്ച് പേ​രെ സി​ഐ വി.​പി മോ​ഹ​ൻ​ലാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്ത​ു. ഞാ​യ​റാ​ഴ്ച ഉ​ച്ച​യ്ക്ക് പെ​ണ്‍​കു​ട്ടി കൂ​ട്ടു​കാ​രി​ക്കൊ​പ്പം ട്യൂ​ഷ​ൻ ക​ഴി​ഞ്ഞ് മ​ട​ങ്ങു​ന്പോ​ൾ ത​ട​ഞ്ഞു നി​ർ​ത്തി ഉ​പ​ദ്ര​വി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഓ​ടി ര​ക്ഷ​പ്പെ​ട്ട പെ​ണ്‍​കു​ട്ടി വി​വ​രം വീ​ട്ടി​ൽ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ബ​ന്ധു​ക്ക​ൾ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.

Read More

കാ​യം​കു​ള​ത്ത് വാ​ഹ​നാ​പ​ക​ടത്തിൽ ര​ണ്ടു പേ​ർ മ​രി​ച്ചു; ബൈ​ക്കി​ൽ കാ​ർ ത​ട്ടി​യ​തി​നെ തു​ട​ർ​ന്ന് നി​യ​ന്ത്ര​ണം വി​ട്ട് ഇരുവരും സ്കൂ​ൾ വാ​നി​ന്  മു​ന്നി​ലേ​ക്ക് വീണായിരുന്നു അപകടം

കാ​യം​കു​ളം: ദേ​ശീ​യ​പാ​ത​യി​ൽ വീ​ണ്ടും അ​പ​ക​ട​മ​ര​ണം. കാ​യം​കു​ളം കൊ​റ്റു​കു​ള​ങ്ങ​ര​യ്ക്ക് സ​മീ​പം ഉ​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ബൈ​ക്ക് യാ​ത്രി​ക​രാ​യ ര​ണ്ടു പേ​ർ മ​രി​ച്ചു. കാ​യം​കു​ളം കൃ​ഷ്ണ​പു​രം കാ​പ്പി​ൽ പു​ത്തേ​ഴ​ത്ത് രാ​ജു (55) കാ​യം​കു​ളം പു​ള്ളി​ക്ക​ണ​ക്ക് ക​രി​ങ്ങാ​ട്ടു​ശേ​രി​ൽ ബി​ജു (38) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ​രു​വ​രും ടൈ​ൽ ജോ​ലി​ക്കാ​രാ​ണ്. ഇ​ന്ന് രാ​വി​ലെ ഒ​ന്പ​തോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ഇ​വ​ർ സ​ഞ്ച​രി​ച്ച ബൈ​ക്കി​ൽ കാ​ർ ത​ട്ടി​യ​തി​നെ തു​ട​ർ​ന്ന് നി​യ​ന്ത്ര​ണം വി​ട്ട ബൈ​ക്കി​ൽ നി​ന്നും എ​തി​രെ വ​ന്ന സ്കൂ​ൾ വാ​നി​ന് മു​ന്നി​ലേ​ക്ക് ഇ​രു​വ​രും തെ​റി​ച്ചു വീ​ഴു​ക​യും ശ​രീ​ര​ത്തി​ലൂ​ടെ വാ​ൻ ക​യ​റി​യി​റ​ങ്ങുകയു​മാ​യി​രു​ന്നു. രാ​ജു അ​പ​ക​ട സ്ഥ​ല​ത്ത് വച്ച് ത​ന്നെ മ​രി​ച്ചു. ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കും വ​ഴി​യാ​ണ് ബി​ജു​വി​ന് മ​ര​ണം സം​ഭ​വി​ച്ച​ത്. ക​രു​വാ​റ്റ​യി​ൽ ടൈ​ൽ ജോ​ലി​ക്ക് ബൈ​ക്കി​ൽ പോ​കു​ക​യാ​യി​രു​ന്നു ഇ​രു​വ​രും. കാ​യം​കു​ളം പോ​ലീ​സ് മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. മി​നി​യാ​ണ് രാ​ജു​വി​ന്‍റെ ഭാ​ര്യ. മ​ക്ക​ൾ: സ്വാ​തി,സോ​ന​രാ​ജു. ബി​ജു​വി​ന്‍റെ ഭാ​ര്യ ല​ത.

Read More

ടൈ​ഫോ​യ്ഡും മ​ഞ്ഞ​പ്പി​ത്തവും മൂലംആ​ന്ധ്ര​യി​ൽ മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ ആ​ശു​പ​ത്രി​യി​ൽ; ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യെ​ന്ന് സം​ശ​യം

മാ​വേ​ലി​ക്ക​ര: ആ​ന്ധ്ര​പ്ര​ദേ​ശ് ഈ​സ്റ്റ് ഗോ​ദാ​വ​രി സൂ​ര​പാ​ലം ആ​ദി​ത്യ എ​ൻ​ജി​നീ​യ​റിം​ഗ് കോ​ളേ​ജി​ൽ 54 മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ ടൈ​ഫോ​യ്ഡും മ​ഞ്ഞ​പ്പി​ത്ത​വും മൂ​ലം ദു​രി​ത​ത്തി​ൽ. ഫോ​റ​ൻ​സി​ക് സ​യ​ൻ​സ് ഡി​ഗ്രി കോ​ഴ്സി​നു പ​ഠി​ക്കു​ന്ന ര​ണ്ടും മൂ​ന്നും വ​ർ​ഷ വി​ദ്യാ​ർ​ഥി​ക​ളാ​ണു ദു​രി​ത​ത്തി​ലാ​യി​രി​ക്കു​ന്ന​ത്. ത​ല​ക​റ​ക്കം, പ​നി ല​ക്ഷ​ണ​ങ്ങ​ളെ തു​ട​ർ​ന്നു പ​ല​രെ​യും ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ല​ബോ​റ​ട്ട​റി പ​രി​ശോ​ധ​ന​യി​ൽ പ​ല​ർ​ക്കും മ​ഞ്ഞ​പ്പി​ത്തം, ടൈ​ഫോ​യ്ഡ്, വൈ​റ​ൽ പ​നി എ​ന്നി​വ​യാ​ണെ​ന്നു ക​ണ്ടെ​ത്തി. കഴി​ഞ്ഞ ദി​വ​സം ന​ൽ​കി​യ ഭ​ക്ഷ​ണ​ത്തി​ൽ പു​ഴു​വി​നെ ക​ണ്ടെ​ത്തി​യെ​ന്നും ഹോ​സ്റ്റ​ലി​ലെ ഭ​ക്ഷ​ണം, വെ​ള്ളം എ​ന്നി​വ​യു​ടെ പ്ര​ശ്ന​മാ​ണു രോ​ഗ​ത്തി​നു ഇ​ട​യാ​ക്കി​യ​തെ​ന്നും മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ പ​രാ​തി പ​റ​യു​ന്നു. വി​ദ്യാ​ർ​ഥി​ക​ൾ നാ​ട്ടി​ൽ പോ​കു​ന്ന​തി​നു അ​വ​ധി ചോ​ദി​ച്ചെ​ങ്കി​ലും ആ​ദ്യം ന​ൽ​കി​യി​ല്ല.ഹോ​സ്റ്റ​ലി​ലെ വെ​ള്ള​ത്തി​നു കു​ഴ​പ്പ​മി​ല്ലെ​ന്ന പ​രി​ശോ​ധ​ന റി​പ്പോ​ർ​ട്ട് കാ​ണി​ച്ച ശേ​ഷം മാ​ന​സി​ക​മാ​യ തോ​ന്ന​ലാ​ണ് പ്ര​ശ്ന​ത്തി​നു കാ​ര​ണ​മെ​ന്ന ന്യാ​യ​മാ​ണ് കോ​ള​ജ് അ​ധി​കൃ​ത​ർ വി​ദ്യാ​ർ​ഥി​ക​ളോ​ടു പ​റ​ഞ്ഞ​ത്. കൂ​ടു​ത​ൽ കു​ട്ടി​ക​ൾ രോ​ഗ​ബാ​ധി​ത​രാ​യ​തോ​ടെ മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ സം​ഘ​ടി​ച്ചു പ്രി​ൻ​സി​പ്പ​ലി​നു പ​രാ​തി ന​ൽ​കി. ഇ​തി​ന്‍റെ…

Read More