കാ​യം​കു​ള​ത്ത് വാ​ഹ​നാ​പ​ക​ടത്തിൽ ര​ണ്ടു പേ​ർ മ​രി​ച്ചു; ബൈ​ക്കി​ൽ കാ​ർ ത​ട്ടി​യ​തി​നെ തു​ട​ർ​ന്ന് നി​യ​ന്ത്ര​ണം വി​ട്ട് ഇരുവരും സ്കൂ​ൾ വാ​നി​ന്  മു​ന്നി​ലേ​ക്ക് വീണായിരുന്നു അപകടം

കാ​യം​കു​ളം: ദേ​ശീ​യ​പാ​ത​യി​ൽ വീ​ണ്ടും അ​പ​ക​ട​മ​ര​ണം. കാ​യം​കു​ളം കൊ​റ്റു​കു​ള​ങ്ങ​ര​യ്ക്ക് സ​മീ​പം ഉ​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ബൈ​ക്ക് യാ​ത്രി​ക​രാ​യ ര​ണ്ടു പേ​ർ മ​രി​ച്ചു. കാ​യം​കു​ളം കൃ​ഷ്ണ​പു​രം കാ​പ്പി​ൽ പു​ത്തേ​ഴ​ത്ത് രാ​ജു (55) കാ​യം​കു​ളം പു​ള്ളി​ക്ക​ണ​ക്ക് ക​രി​ങ്ങാ​ട്ടു​ശേ​രി​ൽ ബി​ജു (38) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ഇ​രു​വ​രും ടൈ​ൽ ജോ​ലി​ക്കാ​രാ​ണ്. ഇ​ന്ന് രാ​വി​ലെ ഒ​ന്പ​തോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ഇ​വ​ർ സ​ഞ്ച​രി​ച്ച ബൈ​ക്കി​ൽ കാ​ർ ത​ട്ടി​യ​തി​നെ തു​ട​ർ​ന്ന് നി​യ​ന്ത്ര​ണം വി​ട്ട ബൈ​ക്കി​ൽ നി​ന്നും എ​തി​രെ വ​ന്ന സ്കൂ​ൾ വാ​നി​ന് മു​ന്നി​ലേ​ക്ക് ഇ​രു​വ​രും തെ​റി​ച്ചു വീ​ഴു​ക​യും ശ​രീ​ര​ത്തി​ലൂ​ടെ വാ​ൻ ക​യ​റി​യി​റ​ങ്ങുകയു​മാ​യി​രു​ന്നു.

രാ​ജു അ​പ​ക​ട സ്ഥ​ല​ത്ത് വച്ച് ത​ന്നെ മ​രി​ച്ചു.
ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കും വ​ഴി​യാ​ണ് ബി​ജു​വി​ന് മ​ര​ണം സം​ഭ​വി​ച്ച​ത്. ക​രു​വാ​റ്റ​യി​ൽ ടൈ​ൽ ജോ​ലി​ക്ക് ബൈ​ക്കി​ൽ പോ​കു​ക​യാ​യി​രു​ന്നു ഇ​രു​വ​രും. കാ​യം​കു​ളം പോ​ലീ​സ് മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. മി​നി​യാ​ണ് രാ​ജു​വി​ന്‍റെ ഭാ​ര്യ. മ​ക്ക​ൾ: സ്വാ​തി,സോ​ന​രാ​ജു. ബി​ജു​വി​ന്‍റെ ഭാ​ര്യ ല​ത.

Related posts