ക​ട്ട​ച്ചി​റപ്പള്ളി​ക്ക് മു​മ്പി​ൽ നി​രീ​ക്ഷ​ണ കാമ​റ​ക​ൾ സ്ഥാ​പി​ച്ചു; പോ​ലീ​സ് സാ​ന്നി​ധ്യ​ത്തി​ൽ   ഓ​ർ​ത്ത​ഡോ​ക്സ് വി​ഭാ​ഗ​മാ​ണ് കാമറ സ്ഥാപിച്ചത്

കാ​യം​കു​ളം: ഓ​ർ​ത്ത​ഡോ​ക്സ് യാ​ക്കോ​ബാ​യ വി​ഭാ​ഗ​ങ്ങ​ൾ ത​മ്മി​ൽ ത​ർ​ക്ക​വും സം​ഘ​ർ​ഷാ​വ​സ്ഥ​യും നി​ല​നി​ൽ​ക്കു​ന്ന ക​റ്റാ​നം ക​ട്ട​ച്ചി​റ സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ നി​രീ​ക്ഷ​ണ കാമ​റ​ക​ൾ സ്ഥാ​പി​ച്ചു. കെ​പി റോ​ഡി​ന് സ​മീ​പം പ​ള്ളി​യു​ടെ പ്ര​ധാ​ന ക​വാ​ട​ത്തി​ൽ ര​ണ്ട് കാ​മ​റ​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്.ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മാ​ണ് ക്യാ​മ​റ​ക​ൾ സ്ഥാ​പി​ച്ച​ത്. സു​പ്രീം കോ​ട​തി വി​ധി​യു​ടെ പി​ൻ​ബ​ല​ത്തി​ൽ ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ അ​നു​മ​തി​യോ​ടെ പ​ള്ളി​യി​ൽ പ്ര​വേ​ശി​ച്ച ഓ​ർ​ത്ത​ഡോ​ക്സ് വി​ഭാ​ഗ​മാ​ണ് പോ​ലീ​സ് സാ​ന്നി​ധ്യ​ത്തി​ൽ കാ​മ​റ​ക​ൾ സ്ഥാ​പി​ച്ച​ത്.

യാ​ക്കോ​ബാ​യ വി​ഭാ​ഗ​ത്തി​ന്‍റെ പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ദി​വ​സ​മു​ണ്ടാ​യ സ​ഘ​ർ​ഷാ​വ​സ്ഥ​യ്ക്ക് അ​യ​വ് വ​ന്നി​ട്ടു​ണ്ട്. അ​തേ​സ​മ​യം പ​ള്ളി​യ്ക്കു സ​മീ​പ​ത്തെ വീ​ടി​ന് മു​ന്പി​ൽ പ​ന്ത​ൽ കെ​ട്ടി യാ​ക്കോ​ബാ​യ സ​ഭ പ്ര​തി​ഷേ​ധം പ്ര​ക​ടി​പ്പി​ച്ച് ന​ട​ത്തു​ന്ന സ​ഹ​ന സ​മ​രം 125 ദി​വ​സം പി​ന്നി​ട്ടു. ഇ​ന്ന് മ​ന്ത്രിസ​ഭാ ഉ​പ​സ​മി​തി ഓ​ർ​ത്ത​ഡോ​ക്സ് യാ​ക്കോ​ബാ​യ വി​ഭാ​ഗ​ങ്ങ​ളെ തി​രു​വ​ന​ന്ത​പു​ര​ത്ത് ച​ർ​ച്ച​യ്ക്ക് വി​ളി​ച്ചി​ട്ടു​ണ്ട്.

ക​ട്ട​ച്ചി​റ പ​ള്ളി ത​ർ​ക്ക വി​ഷ​യ​വും ഉ​പ​സ​മി​തി ച​ർ​ച്ച ചെ​യ്യും. ആ​ല​പ്പു​ഴ ജി​ല്ല ക​ള​ക്ട​ർ ഡോ. ​അ​ദീ​ല അ​ബ്ദു​ള്ള​യെ യോ​ഗ​ത്തി​ലേ​ക്ക് വി​ളി​പ്പി​ച്ചി​ട്ടു​ണ്ട്. കൂ​ടാ​തെ ക​ഴി​ഞ്ഞ ദി​വ​സം യാ​ക്കോ​ബാ​യ വി​ഭാ​ഗം ന​ട​ത്തി​യ പ്ര​തി​ഷേ​ധ​ത്തി​നി​ട​യി​ൽ പോ​ലീ​സ് ലാ​ത്തി​ച്ചാ​ർ​ജ് ഉ​ണ്ടാ​യ​തി​നെ കു​റി​ച്ച് ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രോ​ട് സ​ർ​ക്കാ​ർ റി​പ്പോ​ർ​ട്ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ക​ട്ട​ച്ചി​റ​യി​ൽ ഇ​പ്പോ​ഴും പ​ള്ളി​യ്ക്ക് മു​ന്പി​ൽ ബാ​രി​ക്കേ​ഡ് തീ​ർ​ത്ത് പോ​ലീ​സ് ക്യാ​ന്പ് ചെ​യ്യു​ക​യാ​ണ്.

ഇ​തി​നി​ട​യി​ൽ പ​ള്ളി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച ഓ​ർ​ത്ത​ഡോ​ക്സ് വി​ഭാ​ഗം പ​ള്ളി​യി​ലെ പെ​രു​ന്നാ​ൾ വി​പു​ല​മാ​യി ആ​ഘോ​ഷി​ക്കാ​ൻ ഒ​രു​ക്ക​ങ്ങ​ൾ തു​ട​ങ്ങി. ഇ​തി​നാ​യി വി​കാ​രി ഫാ. ​ജോ​ണ്‍​സ് ഈ​പ്പ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കൊ​ടി​യേ​റ്റും ന​ട​ത്തി. പെ​രു​ന്നാ​ളി​ൽ സം​ഘ​ർ​ഷം ഉ​ണ്ടാ​കാ​തി​രി​ക്കാ​ൻ ജി​ല്ല ഭ​ര​ണ​കൂ​ടം ഇ​രു​വി​ഭാ​ഗ​വു​മാ​യി ച​ർ​ച്ച തു​ട​രു​ക​യാ​ണ്.

Related posts