ഓ​ട്ടോ​ഡ്രൈ​വ​റു​ടെ സ​ത്യ​സ​ന്ധ​ത​യി​ൽ യാ​ത്ര​ക്കാ​ര​ന് പ​ണം തി​രി​കെ കി​ട്ടി;  ഡ്രൈ​വ​ർ കു​ഞ്ഞു​മോ​നെ അനുമോദിച്ച് ഓ​ട്ടോ​റി​ക്ഷ തൊ​ഴി​ലാ​ളി​  സം​ഘ​ട​ന​ക​ളും 

കാ​യം​കു​ളം: ഓ​ട്ടോ​റി​ക്ഷ​യി​ൽ മ​റ​ന്നുവ​ച്ച പ​ണ​മ​ട​ങ്ങി​യ ബാ​ഗ് യാ​ത്ര​ക്കാ​ര​ന് തി​രി​കെ ന​ൽ​കി ഓ​ട്ടോ ഡ്രൈ​വ​ർ മാ​തൃ​ക​യാ​യി. പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ വച്ച് ബാ​ഗി​ന്‍റെ ഉ​ട​മ​സ്ഥ​ന് ഓ​ട്ടോ​ഡ്രൈ​വ​ർ ബാ​ഗ് തി​രി​കെ ന​ൽ​കി. കാ​യം​കു​ളം മേ​ട​മു​ക്ക് സ്റ്റാ​ൻ​ഡി​ൽ ഓ​ട്ടോ ഓ​ടി​ക്കു​ന്ന പ​ന​ന്പ​ള്ളി​യി​ൽ കു​ഞ്ഞു​മോ​നാ​ണ് ഓ​ട്ടോ​റി​ക്ഷ​യി​ൽ നി​ന്നും ല​ഭി​ച്ച യാ​ത്ര​ക്കാ​ര​ന്‍റെ പ​ണ​വും രേ​ഖ​ക​ളും അ​ട​ങ്ങി​യ ബാ​ഗ് തി​രി​കെ ന​ൽ​കി​യ​ത്.

ര​ണ്ട് മാ​സം മു​ന്പ് മേ​ട​മു​ക്കി​ൽ നി​ന്നും കെഎ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡി​ലേ​ക്ക് ഓ​ട്ടോ​യി​ൽ യാ​ത്ര​ചെ​യ്ത മു​തു​കു​ളം സ്വ​ദേ​ശി​യാ​യ അ​ബ്ദു​ൽ സ​ലാം ഓ​ട്ടോ​യി​ൽ ബാ​ഗ് മ​റ​ന്നു വ​യ്ക്കു​ക​യാ​യി​രു​ന്നു. ഇ​ദ്ദേ​ഹ​ത്തെ ബ​സ് സ്റ്റാ​ന്‍റി​ൽ ഇ​റ​ക്കി തി​രി​കെ മേ​ട​മു​ക്ക് സ്റ്റാ​ൻ​ഡി​ൽ ഓ​ട്ടോ​യു​മാ​യി എ​ത്തി​യ​പ്പോ​ഴാ​ണ് പ​ണ​മ​ട​ങ്ങി​യ ബാ​ഗ് ഡ്രൈ​വ​ർ കുഞ്ഞു​മോ​ന്‍റെ ശ്ര​ദ്ധ​യി​ൽ പെ​ട്ട​ത്.

ഉ​ട​ൻ ത​ന്നെ ബാ​ഗി​ന്‍റെ ഉ​ട​മ​സ്ഥ​നെ കു​റി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല. തു​ട​ർ​ന്ന് കാ​യം​കു​ളം പോ​ലീ​സി​ൽ ബാ​ഗ് ഏ​ൽ​പി​ക്കു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് കാ​ണാ​തെ പോ​യ ബാ​ഗ് അ​ന്വേ​ഷി​ച്ച് മു​തു​കു​ളം സ്വ​ദേ​ശി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി​യ​ത്.

7500 രൂ​പ​യും തി​രി​ച്ച​റി​യ​ൽ കാ​ർ​ഡും മി​ലി​ട്ട​റി പെ​ൻ​ഷ​ൻ​കാ​ർ​ഡും മ​റ്റു രേ​ഖ​ക​ളും ബാ​ഗി​ൽ ഉ​ണ്ടാ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ഉ​ച്ച​യോ​ടെ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ വ​ച്ച് കാ​യം​കു​ളം എ​സ്ഐ സാ​മു​വ​ലി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ ഓ​ട്ടോ ഡ്രൈ​വ​ർ ഉ​ട​മ​സ്ഥ​ന് ബാ​ഗ് കൈ​മാ​റി. സാ​ന്പ​ത്തി​ക ബു​ദ്ധി​മു​ട്ട് നേ​രി​ടു​ന്പോ​ഴും സ​ത്യ​സ​ന്ധ​ത കാ​ട്ടി​യ ഓ​ട്ടോ ഡ്രൈ​വ​ർ കു​ഞ്ഞു​മോ​നെ ഓ​ട്ടോ​റി​ക്ഷ തൊ​ഴി​ലാ​ളി​ക​ളും സം​ഘ​ട​ന​ക​ളും അ​നു​മോ​ദി​ച്ചു

Related posts