അ​ട​വി​യി​ലും കാ​ട്ടാ​ന​ക​ൾ കാ​ടി​റ​ങ്ങു​ന്നു ; ത​ണ്ണി​ത്തോ​ട്, നെ​ടും​പാ​റ, കൂ​ത്താ​ടി മ​ൺ​റോ​ഡി​ൽ കാ​ട്ടാ​ന സാ​ന്നി​ധ്യം

കോ​ന്നി: ത​ണ്ണി​ത്തോ​ട്ടി​ലെ ജ​ന​വാ​സ മേ​ഖ​ല​യി​ൽ തു​ട​ർ​ച്ച​യാ​യി എ​ത്തു​ന്ന കാ​ട്ടാ​ന​ക​ൾ ജ​ന​ങ്ങ​ൾ​ക്ക് കൗ​തു​ക​വും ഒ​പ്പം ഭീ​തി​യും ഉ​യ​ർ​ത്തു​ന്നു. നെ​ടും​പാ​റ മു​ത​ൽ കു​ത്താ​ടി​മ​ൺ വ​രെ നി​ത്യ​സാ​ന്നി​ധ്യ​മാ​യ കാ​ട്ടാ​ന​ക​ൾ രാ​ത്രി​കാ​ല യാ​ത്ര​ക്കാ​രെ​യാ​ണ് ഏ​റെ​യും ബു​ദ്ധി​മു​ട്ടി​ക്കു​ന്ന​ത്. ത​ണ്ണി​ത്തോ​ട്ടി​ൽ നി​ന്നും ചി​റ്റാ​റി​നു​ള്ള റോ​ഡി​ലെ പ​ല ഭാ​ഗ​ങ്ങ​ളി​ലും കാ​ട്ടാ​ന​ക​ൾ ഇ​റ​ങ്ങു​ന്നു​ണ്ട്. വേ​ന​ൽ ചൂ​ടാ​ണ് മു​മ്പൊ​ക്കെ ആ​ന​ക​ൾ കാ​ടി​റ​ങ്ങു​ന്ന​തി​നു കാ​ര​ണ​മാ​യി ക​രു​തി​യ​തെ​ങ്കി​ലും ഇ​തു മാ​ത്ര​മ​ല്ല കാ​ര​ണ​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്. കോ​ന്നി വ​ന​മേ​ഖ​ല​യി​ൽ വേ​ന​ൽ​മ​ഴ കാ​ര്യ​മാ​യി ല​ഭി​ച്ചി​ട്ടും ആ​ന​യു​ടെ സാ​ന്നി​ധ്യം ഉ​ണ്ടാ​യ​താ​ണ് ഇ​വ​യു​ടെ വ​ര​വി​ന്‍റെ കാ​ ര​ണം ജ​ല ല​ഭ്യ​ത​ക്കു​റ​വ​ല്ലെ​ന്ന ക​ണ്ടെ​ത്ത​ലി​ലേ​ക്ക് എ​ത്തി​ച്ച​ത്. അ​ടു​ത്തി​ടെ അ​ട​വി​യിലെ വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യി​ൽ ത​ള്ള​യാ​ന​യും കു​ട്ടി​യും ഉ​ൾ​പ്പെ​ടു​ന്ന കാ​ട്ടാ​ന​ക്കൂ​ട്ടം എ​ത്തി​യ​ത് പ​ക​ൽ സ​മ​യ​ത്താ​ണ്. കോ​ന്നി​യി​ൽ നി​ന്നും ത​ണ്ണി​ത്തോ​ടി​നു​ള്ള റോ​ഡി​ലെ രാ​ത്രികാല യാ​ത്ര സു​ര​ക്ഷി​ത​മ​ല്ലെ​ന്ന് വ​നം വ​കു​പ്പ് മു​ന്ന​റി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​രു​പ​തി​നാ​യി​ര​ത്തോ​ളം ജ​ന​ങ്ങ​ൾ പാ​ർ​ക്കു​ന്ന ഈ ​വ​നാ​ന്ത​ര ഗ്രാ​മ​ത്തി​ലെ ജ​ന​ങ്ങ​ൾ​ക്ക് അ​ടു​ത്ത ടൗ​ണി​ൽ എ​ത്ത​ണ​മെ​ങ്കി​ൽ 14…

Read More

ശ​ബ​രി​മ​ല വ​രു​മാ​ന​ത്തി​ൽ 98.66 കോ​ടി​യു​ടെ കു​റ​വ്; തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ബാ​ധി​ക്കും

ജ​ഗീ​ഷ് ബാ​ബു പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല ക്ഷേ​ത്ര വ​രു​മാ​ന​ത്തി​ൽ 98.66 കോ​ടി രൂ​പ​യു​ടെ കു​റ​വു​ണ്ടാ​യ​താ​യി ദേ​വ​സ്വം സാ​മ്പ​ത്തി​ക​കാ​ര്യ വി​ഭാ​ഗം റി​പ്പോ​ർ​ട്ട്. ഇ​തു സം​ബ​ന്ധി​ച്ചു​ള്ള വി​ശ​ദ​വി​വ​ര​ങ്ങ​ൾ ദേ​വ​സ്വം ഭ​ര​ണ വി​ഭാ​ഗ​ത്തി​ന് കൈ​മാ​റി റി​പ്പോ​ർ​ട്ട് പ്ര​കാ​രം 98,66,48,470 രൂ​പ​യു​ടെ റ​വ​ന്യു ന​ഷ്ട​മാ​ണ് ക​ഴി​ഞ്ഞ മ​ണ്ഡ​ലം മ​ക​ര​വി​ള​ക്ക് കാല​ത്ത് മാ​ത്രം ഉ​ണ്ടാ​യ​ത്. സ്ത്രീ ​പ്ര​വേ​ശ​ന വി​ഷ​യ​ത്തി​ൽ സു​പ്രീം കോ​ട​തി വി​ധി​യെ തു​ട​ർ​ന്നു​ണ്ടാ​യ ത​ർ​ക്ക​ങ്ങ​ളും നേ​ര​ത്തേ ഉ​ണ്ടാ​യ നി​പ്പ രോ​ഗഭീതി​യും ഓ​ഗ​സ്റ്റി​ലു​ണ്ടാ​യ പ്ര​ള​യ​വു​മെ​ല്ലാം ചേ​ർ​ന്നാ​ണ് ഇ​ത്ര വ​ലി​യ ന​ഷ്ടം ടി​ഡി​ബി​ക്കു​ണ്ടാ​യ​തെ​ന്നും റി​പ്പോ​ർ​ട്ട് വ്യ​ക്ത​മാ​ക്കു​ന്നു. വ​രു​മാ​ന ന​ഷ്ട​ത്തെ തു​ട​ർ​ന്നു​ണ്ടാ​കു​ന്ന പ്ര​തി​സ​ന്ധി നേ​രി​ടാ​ൻ പ്ര​ത്യേ​ക നി​ർ​ദേ​ശ​ങ്ങ​ളും സാ​മ്പ​ത്തി​ക കാ​ര്യ വി​ഭാ​ഗം ത​യാ​റാ​ക്കി​യ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു​ണ്ട്. ബോ​ർ​ഡി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള 1250 ക്ഷേ​ത്ര​ങ്ങ​ളി​ൽ 60 എ​ണ്ണ​ത്തി​ൽ മാ​ത്ര​മാ​ണ് കൃ​ത്യ​മാ​യ വ​രു​മാ​ന ല​ഭ്യ​ത​യു​ള്ള​ത്. ബാ​ക്കി​യു​ള്ള 1190 ക്ഷേ​ത്ര​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​നം ശ​ബ​രി​മ​ല ഉ​ൾ​പ്പെ​ടെ​യു​ള്ള ഈ 60 ​ക്ഷേ​ത്ര​ങ്ങ​ളെ ആ​ശ്ര​യി​ച്ചാ​ണ്. ഇക്കാ​ര​ണ​ത്താ​ൽ ക്ഷേ​ത്ര​ങ്ങ​ളു​മാ​യി ബ​സ​പ്പെ​ട്ട…

Read More

ചു​വ​പ്പു​നാ​ട​യി​ൽ കു​രു​ങ്ങി കാ​വാ​ലം ത​ട്ടാ​ശേ​രി പാ​ലം; ബ​ജ​റ്റി​ൽ തു​ക​യ​നു​വ​ദി​ച്ചിട്ടു ര​ണ്ടു​വ​ർ​ഷം; ജനങ്ങളുടെ ആവശ്യം നിറവേറ്റാൻ  ജനപ്രതിനിധികൾ തയാറാകുന്നില്ലെന്ന് നാട്ടുകാർ

മ​ങ്കൊ​ന്പ്: റ​വ​ന്യു, പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പു​ക​ളു​ടെ ചു​വ​പ്പു​നാ​ട​യി​ൽ കു​രു​ങ്ങി കാ​വാ​ലം ത​ട്ടാ​ശേ​രി പാ​ലം. ബ​ജ​റ്റി​ൽ തു​ക​യ​നു​വ​ദി​ച്ച് ര​ണ്ടു​വ​ർ​ഷ​മാ​കു​ന്പോ​ഴും സാ​ങ്കേ​തി​ക ത​ട​സ​ങ്ങ​ൾ പ​റ​ഞ്ഞ് പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണം വൈ​കി​ക്കു​ന്ന​തി​ൽ നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നു. ക​ഴി​ഞ്ഞ ജൂ​ണി​ൽ അ​തി​ർ​ത്തി തി​രി​ച്ച് ക​ല്ലി​ട്ട് മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും ന​ട​പ​ടി​യാ​കാ​ത്ത​ത് റ​വ​ന്യു വ​കു​പ്പി​ന്‍റെ അ​നാ​സ്ഥ മൂ​ല​മെ​ന്നാ​ണ് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ ആ​ക്ഷേ​പം. എ​ന്നാ​ൽ ഏ​റ്റെ​ടു​ക്കേ​ണ്ട ഭൂ​മി സം​ബ​ന്ധ​മാ​യ രേ​ഖ​ക​ൾ നേ​ര​ത്തെ​ത​ന്നെ കൈ​മാ​റി​യ​താ​ണെ​ന്നാ​ണ് റ​വ​ന്യു വ​കു​പ്പി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്ന​ത്. മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും ഏ​റ്റെ​ടു​ക്കേ​ണ്ട ഭൂ​മി​യു​ടെ പ​രി​സ്ഥി​തി പ​ഠ​നം പൂ​ർ​ത്തിയാ​കാ​ത്ത​താ​ണ് നി​ല​വി​ലെ നി​ശ്ച​ലാ​വ​സ്ഥ​യ്ക്കു കാ​ര​ണ​മാ​യി ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. ക​ഴി​ഞ്ഞ മേ​യ് മാ​സ​ത്തി​ൽ ന​ട​ന്ന ഭൂ​വു​ട​മ​ക​ളു​ടെ യോ​ഗ​ത്തി​ൽ സ്ഥ​ല​മേ​റ്റെ​ടു​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഏ​ക​ദേ​ശ ധാ​ര​ണാ​യി​രു​ന്നു. കാ​വാ​ല​ത്താ​റി​ന്‍റെ ഇ​രു​ക​ര​ക​ളി​ലു​മാ​യി 48 പേ​രു​ടെ ഭൂ​മി​യാ​ണ് ഏ​റ്റെ​ടു​ക്കേ​ണ്ടി​യി​രു​ന്ന​ത്. ഇ​തി​ൽ 32 പേ​ർ നേ​ര​ത്തെ ത​ന്നെ സ​മ്മ​ത​പ​ത്രം കൈ​മാ​റി​യി​രു​ന്നു. അ​വ​ശേ​ഷി​ക്കു​ന്ന സ്ഥ​ലം ക​ള​ക്ട​റു​ടെ അ​ധി​കാ​ര​മു​പ​യോ​ഗി​ച്ച് ഏ​റ്റെ​ടു​ക്കാ​നാ​ണ് തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ ഈ ​സ്ഥ​ലം…

Read More

 ആലപ്പുഴയിൽ  ഓ​റ​ഞ്ച് അ​ല​ർ​ട്ട്;   അ​ടി​യ​ന്തര സാ​ഹ​ച​ര്യം കണക്കിലെടുത്ത്  ക​ണ്‍​ട്രോ​ൾ റൂ​മു​ക​ൾ തു​റ​ന്നു

ആ​ല​പ്പു​ഴ: ജി​ല്ല​യി​ൽ ഇ​ന്നും നാ​ളെ​യും ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്നു​ണ്ടാ​കാ​വു​ന്ന അ​ടി​യ​ന്തി​ര സാ​ഹ​ച​ര്യം നേ​രി​ടാ​ൻ എ​ല്ലാ ജീ​വ​ന​ക്കാ​രും സ​ന്ന​ദ്ധ​രാ​യി​രി​ക്ക​ണ​മെ​ന്ന് എ​ഡി​എം ഐ.​അ​ബ്ദൂ​ൾ സ​ലാം. ഓ​റ​ഞ്ച് അ​ല​ർ​ട്ടി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​ന്നും നാ​ളെ​യും വി​ല്ലേ​ജ് ഓ​ഫീ​സു​ക​ൾ തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കാ​ൻ അ​ദ്ദേ​ഹം നി​ർ​ദ്ദേ​ശി​ച്ചു. ആ​വ​ശ്യ​മാ​യ താ​ലൂ​ക്കു​ക​ളി​ൽ ദു​രി​താ​ശ്വാ​സ കേ​ന്ദ്ര​ങ്ങ​ളാ​യി പ്ര​വ​ർ​ത്തി​ക്കാ​നാ​വു​ന്ന കെ​ട്ടി​ട​ങ്ങ​ൾ ക​ണ്ടെ​ത്താ​നും സ്കൂ​ളു​ക​ളെ പ​ര​മാ​വ​ധി ഈ ​പ​ട്ടി​ക​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്കാ​നും നി​ർ​ദ്ദേ​ശ​മു​ണ്ട്. ഇ​തേ​ക്കു​റി​ച്ചാ​ലോ​ചി​ക്കാ​ൻ വി​ളി​ച്ചു ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ് എ​ഡി​എ​മ്മി​ന്‍റെ നി​ർ​ദ്ദേ​ശം. താ​ലൂ​ക്ക് ആ​സ്ഥാ​ന​ങ്ങ​ളി​ൽ 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ണ്‍​ട്രോ​ൾ റൂ​മു​ക​ൾ തു​റ​ന്നി​ട്ടു​ണ്ട്. ജി​ല്ലാ ആ​സ്ഥാ​ന​ത്തെ ദു​ര​ന്ത​നി​വാ​ര​ണ വി​ഭാ​ഗ​ത്തി​ലെ ക​ണ്‍​ട്രോ​ൾ റൂ​മി​നു പു​റ​മെ പോ​ലീ​സ് ആ​സ്ഥാ​ന​ത്തും ക​ണ്‍​ട്രോ​ൾ റൂം ​തു​റ​ക്കും. ക​ണ്‍​ട്രോ​ൾ റൂ​മി​ൽ 24 മ​ണി​ക്കു​റൂം ജീ​വ​ന​ക്കാ​രു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്ക​ണം. ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ൾ തു​റ​ക്കേ​ണ്ടി വ​ന്നാ​ൽ അ​വി​ട​ങ്ങ​ളി​ൽ പു​റ​മെ നി​ന്നു​ള്ള ഭ​ക്ഷ​ണ​പൊ​തി​യു​ൾ​പ്പെ​ട​യു​ള്ള​വ സ്വീ​ക​രി​ക്കി​ല്ല. ഭ​ക്ഷ​ണ​ത്തി​നാ​വ​ശ്യ​മാ​യ​വ സി​വി​ൽ സ​പ്ലൈ​സ് വ​ഴി…

Read More

സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ വ​ച്ച് വി​ദ്യാ​ർ​ഥി​ക​ളോ​ട് ലൈം​ഗി​കാ​തി​ക്ര​മം; യു​വാ​വ് അ​റ​സ്റ്റി​ൽ

ആ​ല​പ്പു​ഴ: സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ വ​ച്ച് സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​യോ​ട് ലൈം​ഗി​കാ​തി​ക്ര​മം കാ​ണി​ച്ച കേ​സി​ലെ പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്തു. ചേ​ർ​ത്ത​ല മു​ൻ​സി​പ്പ​ൽ 28 -ാം വാ​ർ​ഡി​ൽ തോ​ല​ത്ത് വീ​ട്ടി​ൽ നെ​പ്ട്യൂ​ണ്‍ (29) ആ​ണ് ആ​ല​പ്പു​ഴ സൗ​ത്ത് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. സം​ഭ​വ​ത്തി​നു​ശേ​ഷം പ്ര​തി​യെ​ക്കു​റി​ച്ച് വി​വ​ര​ങ്ങ​ളൊ​ന്നു ല​ഭി​ക്കാ​തി​രു​ന്ന​തി​നാ​ൽ പോ​ലീ​സ് ഇ​യാ​ളു​ടെ രേ​ഖാ​ചി​ത്രം മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ​ര​സ്യ​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​ന്ന​ലെ സ്കൂ​ൾ തു​റ​ന്ന ദി​വ​സം പ്ര​തി സ്കൂ​ളി​ലെ​ത്തു​ക​യും സ​മാ​ന രീ​തി​യി​ൽ ര​ണ്ടു​പെ​ണ്‍​കു​ട്ടി​ക​ൾ​ക്കു​നേ​രെ അ​തി​ക്ര​മം കാ​ണി​ക്കു​ക​യും ചെ​യ്തു. മു​ന്പു ന​ട​ന്ന സം​ഭ​വ​ത്തി​ലെ പെ​ണ്‍​കു​ട്ടി പ്ര​തി​യെ തി​രി​ച്ച​റി​യു​ക​യും അ​ധ്യാ​പ​ക​രെ​യും മാ​താ​പി​താ​ക്ക​ളെ​യും വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്നു സ്ഥ​ല​ത്തെ​ത്തി​യ ഇ​വ​രെ ക​ണ്ട് ഇ​യാ​ൾ സ്കൂ​ളി​ലെ ബാ​ത്ത് റൂ​മി​ൽ ഓ​ടി​ക്കയ​റി. പി​ന്നീ​ട് പ്ര​തി​യെ പോ​ലീ​സെ​ത്തി അ​റ​സ്റ്റു​ചെ​യ്യു​ക​യു​മാ​യി​രു​ന്നു. ര​ണ്ടു സം​ഭ​വ​ങ്ങ​ളി​ലും കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്ത പോ​ലീ​സ് പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Read More

 ജോലിയിൽ ക്രമക്കേട് കാട്ടിയതിന് പറഞ്ഞ് വിട്ടു; തന്നോട് കടമായി വാങ്ങിയ ലക്ഷങ്ങൾ തരാനുണ്ട്; ഓ​ഫീ​സ് ജീ​വ​ന​ക്കാ​രി​യെ പീ​ഡി​പ്പി​ച്ചെ​ന്ന ആ​രോ​പ​ണം കെ​ട്ടി​ച്ച​മച്ചതെന്ന്  ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ർ

ആ​ല​പ്പു​ഴ: ഓ​ഫീ​സ് ജീ​വ​ന​ക്കാ​രി​യെ പീ​ഡി​പ്പി​ച്ചെ​ന്ന് ആ​രോ​പി​ച്ച് യു​വ​തി ന​ൽ​കി​യ പ​രാ​തി അ​ടി​സ്ഥാ​ന​ര​ഹി​ത​മെ​ന്ന് കൗ​ണ്‍​സി​ല​ർ ജോ​സ് ചെ​ല്ല​പ്പ​ൻ. ത​ന്‍റെ ഓ​ഫീ​സി​ൽ മൂ​ന്നു വ​ർ​ഷ​മാ​യി ജോ​ലി നോ​ക്കി​യ പ​രാ​തി​ക്കാ​രി​യെ ജോ​ലി​യി​ൽ ക്രമക്കേടു കാ​ട്ടി​യ​തി​ന് പ​റ​ഞ്ഞു വി​ട്ട​തി​ന്‍റെ വൈ​രാ​ഗ്യ​മാ​ണ് ത​നി​ക്കെ​തി​രെ​യു​ള്ള പ​രാ​തി​യെ​ന്ന് ജോ​സ് ചെ​ല്ല​പ്പ​ൻ പ​റ​യു​ന്നു. മ​റ്റൊ​രു സ്ഥാ​പ​ന​ത്തി​ൽ ജോ​ലി​ക്കു ശ്ര​മി​ച്ചെ​ങ്കി​ലും കൗ​ണ്‍​സി​ല​റു​ടെ ഇ​ട​പെ​ട​ൽ മൂ​ലം ത​ട​യ​പ്പെ​ട്ടി​രു​ന്നു. ഇ​തി​നെ​ത്തു​ട​ർ​ന്ന് പ​രാ​തി​ക്കാ​രി​യു​ടെ ഭ​ർ​ത്താ​വും സ​ഹോ​ദ​ര​നും അ​ട​ങ്ങു​ന്ന ആ​റം​ഗ സം​ഘം ത​ന്നെ മൃ​ഗീ​യ​മാ​യി മ​ർ​ദ്ദി​ച്ചു. ഇ​തി​നെ​തി​രെ താ​ൻ ന​ൽ​കി​യ പ​രാ​തി പി​ൻ​വ​ലി​ക്കാ​ത്ത​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ത​നി​ക്കെ​തി​രെ പീ​ഡ​ന പ​രാ​തി ന​ൽ​കി​യി​രി​ക്കു​ന്ന​തെ​ന്നും ജോ​സ് ചെ​ല്ല​പ്പ​ൻ പ​റ​ഞ്ഞു. ക​ട​മാ​യി ന​ൽ​കി​യ 2.50 ല​ക്ഷം രൂ​പ​യി​ൽ 85,000 രൂ​പ ഇ​നി​യും പ​രാ​തി​ക്കാ​രി തി​രി​ച്ചു ന​ൽ​കാ​നു​ണ്ടെ​ന്നും കൗ​ണ്‍​സി​ല​ർ പ​റ​ഞ്ഞു. അ​തേ​സ​മ​യം പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പൊ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി. കൗ​ണ്‍​സി​ല​റു​ടെ വീ​ടി​നോ​ട് ചേ​ർ​ന്നു​ള്ള ഓ​ഫീ​സി​ൽ ജോ​ലി ചെ​യ്ത് വ​ര​വേ പ​ല​ത​വ​ണ ജോ​സ് ചെ​ല്ല​പ്പ​ൻ…

Read More

എം​എ​ൽ​എ ച​ല​ഞ്ച്  ഏ​റ്റെ​ടു​ത്ത സ്കൂ​ളി​ന് 94 ല​ക്ഷം;  അധ്യായന വർഷം  100 നവാഗതരെന്ന  സ​ജി ചെ​റി​യാ​ന്‍റെ ചലഞ്ച് പെ​ണ്ണു​ക്ക​ര ഗ​വ.​യു​പി​എ​സ് സ്കൂൾ ഏറ്റെടുക്കുകയായിരുന്നു

ചെ​ങ്ങ​ന്നൂ​ർ: എം​എ​ൽ​എ യു​ടെ ച​ല​ഞ്ച് ഏ​റ്റെ​ടു​ത്ത് 94 ന​വാ​ഗ​ത​രെ പ്ര​വേ​ശി​പ്പി​ച്ച പെ​ണ്ണു​ക്ക​ര ഗ​വ.​യു​പി​എ​സി​ന് ത​ന്‍റെ ആ​സ്ഥി വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്നും 94 ല​ക്ഷം രൂ​പ സ​ജി ചെ​റി​യാ​ൻ എം​എ​ൽ​എ പ്ര​ഖ്യാ​പി​ച്ചു. ചെ​ങ്ങ​ന്നൂ​ർ വി​ദ്യാ​ഭ്യാ​സ ഉ​പ​ജി​ല്ലാ ത​ല പ്ര​വേ​ശ​നോ​ത്സ​വ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന വേ​ദി​യി​ലാ​യി​രു​ന്നു പ്ര​ഖ്യാ​പ​നം. സ്കൂ​ളി​ൽ ഈ ​അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ൽ നൂ​റു കു​ട്ടി​ക​ൾ പു​തി​യ​താ​യി പ്ര​വേ​ശ​നം നേ​ടി​യാ​ൽ സ്കൂ​ൾ വി​ക​സ​ന​ത്തി​നാ​യി എം​എ​ൽ​എ ഫ​ണ്ടി​ൽ നി​ന്നും നൂ​റു ല​ക്ഷം അ​നു​വ​ദി​ക്കാം എ​ന്ന​താ​യി​രു​ന്നു ച​ല​ഞ്ച്. സ്കൂ​ളി​ലെ പ​ശ്ചാ​ത്ത​ല വി​ക​സ​ന​ത്തി​നാ​യി ക​ഴി​ഞ്ഞ അ​ധ്യ​യ​ന വ​ർ​ഷം എം​എ​ൽ​എ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചു ന​ട​ന്ന നി​ർ​മാ​ണ​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​ന വേ​ദി​യി​ലാ​ണ് സ​ജി ചെ​റി​യാ​ൻ എം​എ​ൽ​എ ച​ല​ഞ്ച് പ്ര​ഖ്യാ​പി​ച്ച​ത്. ച​ല​ഞ്ചി​ന്‍റെ വി​ജ​യ​ത്തി​നു വേ​ണ്ടി സ്കൂ​ളി​ലേ​ക്ക് 13 ല​ക്ഷ​ത്തി​ന്‍റെ വാ​ഹ​ന​വും എം​എ​ൽ​എ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് വാ​ങ്ങി ന​ൽ​കി. ച​ല​ഞ്ച് ഏ​റ്റെ​ടു​ത്ത സ്കൂ​ൾ വി​ക​സ​ന സ​മി​തി​യും പി​ടി​എ​യും ഉ​ണ​ർ​ന്നു പ്ര​വ​ർ​ത്തി​ച്ചു. സ​ർ​ക്കാ​രി​ന്‍റെ പൊ​തു​വി​ദ്യാ​ഭ്യാ​സ ന​യ​ത്തി​ന്‍റെ…

Read More

വെള്ളവും വെളിച്ചവും എന്നും ഒരുപ്രശ്നം തന്നെ… വ​ഴി​വി​ള​ക്കു​ക​ൾ ക​ണ്ണ​ട​ച്ചു; കാ​വാ​ല​ത്ത് ജ​ന​ങ്ങ​ൾ ദു​രി​ത​ത്തി​ൽ; പരാതി അറിയിച്ചിട്ടും നടപടിയെടുക്കാതെ പഞ്ചായത്ത് അധികൃതർ

മ​ങ്കൊ​ന്പ് : മ​ഴ​യാ​രം​ഭി​ച്ച​തോ​ടെ കാ​വാ​ല​ത്തെ വ​ഴി​വി​ള​ക്കു​ക​ൾ പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യ​ത് ജ​ന​ങ്ങ​ളെ ദു​രി​ത​ത്തി​ലാ​ക്കി. ലൈ​റ്റ്, അ​നു​ബ​ന്ധ ഉ​പ​ക​ര​ണ​മാ​യ എ​ൽ​ഡി​ആ​ർ സം​വി​ധാ​നം എ​ന്നി​വ​യു​ടെ ഗു​ണ​നി​ല​വാ​ര​മി​ല്ലാ​യ്മ​യും, ക​രാ​ർ പ്ര​കാ​രം യ​ഥാ​സ​മ​യം അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ക്കാ​ത്ത​തു​മാ​ണ് പ്ര​ശ്ന​ങ്ങ​ൾ​ക്കു കാ​ര​ണ​മാ​യി പ​റ​യു​ന്ന​ത്. കാ​വാ​ലം കു​ന്നു​മ്മ ത​ട്ടാ​ശേ​രി ജ​ങ്കാ​ർ ക​ട​വി​ലെ വ​ഴി​വി​ള​ക്കു പ്ര​കാ​ശി​ക്കാ​തെ​യാ​യി​ട്ട് ആ​ഴ്ച​ക​ൾ ക​ഴി​ഞ്ഞെ​ങ്കി​ലും ഗ്രാ​മ​പ​ഞ്ചാ​യ​ത്തോ, ക​രാ​റു​കാ​രോ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടി​ല്ല. അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ഉ​ൾ​പ്പ​ടെ​യു​ള്ള മൂ​ന്നു വ​ർ​ഷ​ത്തെ ക​രാ​ർ പ്ര​കാ​രം സ്ഥാ​പി​ച്ച വി​ള​ക്കു​ക​ളാ​ണ് പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യി കി​ട​ക്കു​ന്ന​ത്. ര​ണ്ടു വ​ർ​ഷം മു​ൻ​പ് പാ​ൽ​വെ​ളി​ച്ചം പ​ദ്ധ​തി പ്ര​കാ​രം 33 ല​ക്ഷം ചെ​ല​വ​ഴി​ച്ചാ​ണ് ലൈ​റ്റു​ക​ൾ സ്ഥാ​പി​ച്ച​ത്. 13 വാ​ർ​ഡു​ക​ളു​ള്ള ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ വാ​ർ​ഡൊ​ന്നി​ന് ശ​രാ​ശ​രി 30 ലൈ​റ്റു​ക​ൾ സ്ഥാ​പി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഇ​വ​യി​ൽ ഭൂ​രി​ഭാ​ഗ​വും ഇ​പ്പോ​ൾ പ്ര​കാ​ശി​ക്കു​ന്നി​ല്ല. വേ​ന​ൽ മ​ഴ തു​ട​ങ്ങി​യ​തോ​ടെ ഇ​വ​യി​ൽ പ​കു​തി​യി​ലേ​റെ വി​ള​ക്കു​ക​ളും പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യി. തെ​ളി​യു​ന്ന ലൈ​റ്റു​ക​ളാ​ക​ട്ടെ, പ​ക​ലും പ്ര​കാ​ശി​ക്കു​ക​യാ​ണ്. ഇ​തോ​ടെ പാ​ൽ​വെ​ളി​ച്ചം പ​ദ്ധ​തി പ​ക​ൽ​വെ​ളി​ച്ചം പ​ദ്ധ​തി​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണെ​ന്ന് ആ​ക്ഷേ​പ​മു​ണ്ട്. ര​ണ്ടു…

Read More

തൊ​ഴി​ലാ​ളി​ക​ളു​ടെ കൂ​ലി പു​തു​ക്കി, ക​യ​ർ വി​ല പു​തു​ക്കിയില്ല;  സമരത്തിനൊരുങ്ങി കയർ സംഘങ്ങൾ

ആ​ല​പ്പു​ഴ: ക​യ​ർ​പി​രി തൊ​ഴി​ലാ​ളി​ക​ളു​ടെ കൂ​ലി പു​തു​ക്കി നി​ശ്ച​യി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​യ​ർ വി​ല വ​ർ​ധി​പ്പി​ച്ചു ന​ൽ​കാ​മെ​ന്ന് സ​ർ​ക്കാ​ർ ന​ൽ​കി​യ ഉ​റ​പ്പു പാ​ലി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് 15 മു​ത​ൽ ക​യ​ർ ഉ​ദ്പാ​ദ​നം നി​ർ​ത്തി​വ​യ്ക്കു​മെ​ന്നും 20 മു​ത​ൽ ക​യ​ർ​ഫെ​ഡി​ൽ ക​യ​ർ ഇ​റ​ക്കി​ല്ലെ​ന്നും ആ​ല​പ്പു​ഴ ക​യ​ർ പ്രോ​ജ​ക്ട് ക​യ​ർ വ്യ​വ​സാ​യ സ​ഹ​ക​ര​ണ സം​ഘം അ​സോ​സി​യേ​ഷ​ൻ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ വ്യ​ക്ത​മാ​ക്കി. ക​യ​ർ സം​ഘം പ്ര​സി​ഡ​ൻ​റു​മാ​രു​ടേ​യും സെ​ക്ര​ട്ട​റി​മാ​രു​ടേ​യും യോ​ഗ​മാ​ണ് ഇ​തു സം​ബ​ന്ധി​ച്ച തീ​രു​മാ​ന​മെ​ടു​ത്ത​ത്. ജ​നു​വ​രി മു​ത​ൽ വ​ർ​ധി​പ്പി​ച്ച കൂ​ലി അ​നു​സ​രി​ച്ച് ക​യ​ർ പി​രി​ക്കു​ന്ന ഒ​രു തൊ​ഴി​ലാ​ളി​ക്ക് പ്ര​തി​ദി​നം 350 രൂ​പ ന​ൽ​ക​ണം. എ​ന്നാ​ൽ ഇ​തി​ന​നു​സൃ​ത​മാ​യി ക​യ​ർ വി​ല പു​തു​ക്കി നി​ശ്ച​യി​ക്കാ​ത്ത​തി​നാ​ൽ ഒ​രു ക്വി​ന്‍റ​ൽ ക​യ​ർ ഉ​ത്പാ​ദി​പ്പി​ക്കു​ന്പോ​ൾ 1888 രൂ​പ​യു​ടെ ന​ഷ്ടം സം​ഘ​ങ്ങ​ൾ​ക്ക് ഉ​ണ്ടാ​കു​ന്നെ​ണ്ടെ​ന്ന് അ​സോ​സി​യേ​ഷ​ൻ നേ​താ​ക്ക​ളാ​യ വി.​വി. സു​രേ​ന്ദ്ര​ൻ, പി.​കെ. സു​രേ​ന്ദ്ര​ൻ, എ​ൻ. സു​മ​ന്ത്ര​ൻ, എ​ൻ.​ജി. തി​ല​ക​ൻ എ​ന്നി​വ​ർ വ്യ​ക്ത​മാ​ക്കി.

Read More

പെ​രു​ന്നാ​ൾ പുണ്യം: ഈ മഴക്കാലത്ത്  ഐ​ഷാ​ബീ​വിക്ക് ചോ​രാ​ത്ത വീ​ട്ടിൽ അന്തിയുറങ്ങാം

മാ​ന്നാ​ർ: ​എ​ണ്‍​പതാം വ​യ​സി​ൽ ഐ​ഷാ​ബീ​വി​ക്ക് സ്വ​ന്ത​മാ​യി വാ​സ​യോ​ഗ്യ​മാ​യ വീ​ട് ല​ഭി​ച്ച​തി​ന്‍റെ സ​ന്തോ​ഷം മു​ഖ​ത്ത് തെ​ളി​ഞ്ഞു. അ​തും ചെ​റി​യ പെ​രു​ന്നാ​ളി​ന്‍റെ പു​ണ്യ​ദി​ന​ത്തി​ൽ ആ​യ​പ്പോ​ൾ ഇ​ര​ട്ടി മ​ധു​രം. മാ​ന്നാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​ഞ്ചാം വാ​ർ​ഡി​ൽ ചാ​യം​പ​റ​ന്പി​ൽ ഐ​ഷാ​ബീ​വി ക​ഴി​ഞ്ഞ ഒ​ന്പ​തു വ​ർ​ഷ​മാ​യി വി​വി​ധ​യി​ട​ങ്ങ​ളി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ക​യാ​യി​രു​ന്നു. സ​ഹോ​ദ​രി കൂ​ടി മ​രി​ച്ച​തോ​ടെ മ​റ്റ് ആ​ശ്ര​യ​ങ്ങ​ൾ ഒ​ന്നു​മി​ല്ലാ​തെ സ​ഹോ​ദ​രി​യു​ടെ മ​ക്ക​ളു​ടെ കൂ​ടെ താ​മ​സി​ക്കു​ക​യാ​യി​രു​ന്നു. ഇ​വ​രു​ടെ ഓ​ഹ​രി​യാ​യി മു​ക്കാ​ൽ സെ​ന്‍റ് സ്ഥ​ലം മാ​ത്ര​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​വ​ർ​ക്ക് സ്വ​ന്ത​മാ​യി ഭ​വ​നം ഇ​ല്ലെ​ന്ന് അ​റി​ഞ്ഞ ചോ​രാ​ത്ത വീട് പ​ദ്ധ​തി ചെ​യ​ർ​മാ​ൻ ഇ​വി​ടെ​യെ​ത്തി ഈ ​സ്ഥ​ല​ത്ത് മ​നോ​ഹ​ര​മാ​യ ഒ​രു ഭ​വ​നം നി​ർ​മി​ച്ച് ന​ൽ​കു​കയാ​യി​രു​ന്നു. ഈ ​പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി നി​ർ​മി​ക്കു​ന്ന 27-ാമ​ത്തെ വീ​ടാ​ണി​ത്. സു​മ​ന​സു​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ പൂ​ർ​ത്തി​യാ​ക്കി​യ വീ​ടി​ന്‍റെ താ​ക്കോ​ൽ ദാ​നം സ​ജി​ചെ​റി​യാ​ൻ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. പ​ദ്ധ​തി ചെ​യ​ർ​മാ​ൻ കെ.​എ. ക​രീം അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. മാ​ന്നാ​ർ അ​ബ്ദു​ൾ​ല​ത്തീ​ഫ്, റോ​യി പു​ത്ത​ൻ​പു​ര​യി​ൽ, മു​ഹ​മ്മ​ദ് ബ​ഷീ​ർ,…

Read More